Skip to content

ഭാഗ്യ – 18

bhagya

ഇമ്മുവിന് മനസ്സിലായി പറഞ്ഞതെല്ലാം അമ്മയുടെ സ്വന്തം കാര്യങ്ങളാണ്ന്ന് ……… അനുവിന്റെ അച്ഛനുമായുള്ള ജീവിതം ആയിരുന്നു ……….

തന്റെ അവഗണന രാഖിയെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ……….?? എന്താവും അതിനർത്ഥം………. എപ്പോഴും ഇവിടെ വന്നോണ്ടിരുന്നയാളാണ്……….. തന്റെയും അനുവിന്റെയും റിലേഷൻ അറിഞ്ഞപ്പോൾ മുതൽ ഒരു അകൽച്ച ഉണ്ടായിട്ടുണ്ടായിരുന്നു ………അതൊന്നും അന്ന് ശ്രദ്ധിക്കാൻ പോയിട്ടില്ല……….. എങ്കിലും എപ്പോഴും വന്നു ദാസേട്ടനോടും കൊച്ചാപ്പയോടും സംസാരിക്കാറുണ്ട്………. അച്ഛന്റെ വയറിൽ ഇടിക്കാനും മറക്കില്ല………. അവർക്കൊക്കെ ഭയങ്കര ഇഷ്ടവുമാണ് ഇവളെ…………. ഈ വീട്ടിൽ വന്നു പോകാൻ അവൾ മാത്രമേയുള്ളു………… തന്നോട് മാത്രമേ ദേഷ്യം കാണിക്കു……… തന്റെ നോട്ടം ചെല്ലും വരെ എവിടെയെങ്കിലും ചുറ്റിപ്പറ്റി നിൽക്കും…….. നോക്കിയാൽ അടിയുണ്ടാക്കിയിട്ട് പോകുകയും ചെയ്യും………. അതിന്റെയൊക്കെ അർത്ഥം ഇതായിരുന്നുവെന്ന് ഇപ്പോഴാ മനസ്സിലാകുന്നത്………..

രാവിലത്തെ പെണ്ണുകാണലിന്റെ ക്ഷീണം തീർക്കാൻ ഉച്ചക്ക് ശേഷം ക്ലാസ്സിൽ വന്നു രാഖി………… അല്ലെങ്കിൽ ഒരു സമാധാനവും തരില്ല അമ്മ……….. കാണാൻ വന്നവരുടെ മഹത്വം പറഞ്ഞു ജീവനെടുക്കുവാ ഇന്നലെ മുതൽ…….. കുറച്ചു ഫ്രീ ആകുവാൻ ബെസ്റ്റ് പ്ലേസ് കോളേജ് തന്നെയാണ്………… വഴക്കുണ്ടാക്കി ഇങ്ങു പോന്നു……… വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു പോകുവാൻ പോലും മനസ്സു വന്നില്ല………… അവിടെയും ഇവിടെയും ചുറ്റി നടന്നു…….. സെക്യൂരിറ്റിക്ക് ഗേറ്റ് അടക്കേണ്ടതു കൊണ്ട് പോകാമെന്നു വെച്ചു വണ്ടിക്കരികിലേക്ക് നടന്നു……… ഇമ്മുവിനെപ്പോലെ ഒരാൾ നിൽക്കുന്നു ……..അതേ….. അത് ഇമ്മു തന്നെ…….. ഇവനെന്താ ഇവിടെ………. കയ്യും കെട്ടി എന്റെ വരവും നോക്കി നിൽക്കുവാ…….. എന്നെയാണോ അതോ അനുവിനെ കാണാനാണോ……… അനു ഇപ്പോൾ കുറച്ചു ദിവസമായി വന്നിട്ട്………… അന്വേഷിക്കാനും പോയില്ല……… നിന്റെ മുന്നിൽ ഇനീം നാണം കെടാൻ വയ്യ………… ഞാൻ നിന്റെയടുത്തിനി വരില്ല ഇമ്മൂ……….. പക്ഷേ താൻ വന്നു നിന്നത് അവന്റെ മുന്നിൽ തന്നെയാണെന്നോർത്തു രാഖി………. മനസ്സ് മാത്രേ ദേഷ്യം കാണിച്ചുള്ളൂ……… ആ ദേഷ്യം കാലുവരെ എത്തിയില്ലന്നാ തോന്നുന്നേ ………..

പെണ്ണുകാണൽ കഴിഞ്ഞോ……..  നിനക്ക് ഇഷ്ടായോ……. ഇമ്മു ചോദിച്ചു……..

എനിക്കറിയില്ല….. അത് പെണ്ണ് കണ്ടവനോടല്ലേ ചോദിക്കേണ്ടത് ………..

അതുകൊണ്ടല്ലേ നിന്നോട് ചോദിച്ചത്……..വന്നവർക്ക് ഈ ചെക്കനെ ഇഷ്ടമായോന്ന്……….. നിന്നെയൊക്കെ ആരാ അതിനു പെണ്ണായിട്ട് കൂട്ടുന്നത്……

ഓ…………. ആക്കീതാണോ …………അത് അന്വേഷിക്കാനാണോ ഇങ്ങോട്ട് കെട്ടിയെടുത്തത് ഇപ്പോ ………

ഞാൻ ഇവിടൊരാളെ കാണാൻ വന്നതാ……….. കുറച്ചു സംസാരിക്കാൻ……….. ഇമ്മുവിന്റെ മറുപടി കേട്ട് രാഖിയുടെ മുഖം ആകെ ഇരുണ്ടു…….. പെട്ടെന്ന് മുന്നിൽ അനുവിന്റെ മുഖമാണ് വന്നത്……. രാഖി തിരിഞ്ഞു നടക്കാൻ തുടങ്ങവേ ഇമ്മു ചോദിച്ചു….

ടീ…… ഈയൊരു അസുഖം തുടങ്ങീട്ട് എത്ര നാളായി…….. മനസ്സിലാകാത്തത് പോലെ രാഖി ഇമ്മുവിനെ നോക്കി………….  ഈ പ്രേമത്തിന്റെ അസുഖം…………..

ഇമ്മുവിന്റെ നോട്ടം കണ്ട് രാഖിക്ക് ചെറിയൊരു പേടി തോന്നി……… പിന്നൊരു ചമ്മലും………. ഇനി ആന്റി പറഞ്ഞിട്ടുണ്ടാവുമോ……… ഏയ്…… അങ്ങനെ ഒന്നും ആന്റി ചെയ്യില്ല…………..

ചിന്തിച്ചു നിൽക്കുന്ന രാഖിയോടായി ഇമ്മു പറഞ്ഞു…………. ഞാനിപ്പോൾ ഒരാളുടെ സ്നേഹത്തിൽ നിന്നും പതിയെ കരകയറി വരുന്നതേയുള്ളു…………. നിന്നോട് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല രാഖീ ഞാൻ വഴക്ക് ഇട്ടത് ……. അതിനു പ്രത്യേകിച്ചൊരു കാരണവും ഇല്ല……… എന്റെ പ്രവൃത്തി നിന്നെ വേദനിപ്പിച്ചെങ്കിൽ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു……….. ഇങ്ങനെ ഒന്ന് നിന്റെ മനസ്സിൽ ഉണ്ടെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല…………. നീയും പറഞ്ഞില്ല………… പറയാതെ മനസ്സിലാക്കാൻ എനിക്ക് സിദ്ധിയൊന്നും കിട്ടീട്ടുമില്ല……….രാഖി ഒന്നും മിണ്ടാതെ അവൻ പറയുന്നതും ശ്രദ്ധിച്ചു നിന്നു……..

സത്യം പറഞ്ഞാൽ ഞാൻ നിന്നെയൊരു ഫ്രണ്ട് ആയിട്ട് പോലും കാണാൻ ശ്രമിച്ചിട്ടില്ല………. പിന്നെങ്ങനാ……….  കണ്ണു നിറഞ്ഞത് ഇമ്മു കാണാതിരിക്കാൻ രാഖി തിരിഞ്ഞു നിന്നു………… അനുവിനെപ്പോലെ സ്വാർത്ഥത നിനക്കില്ലെന്ന് എനിക്കറിയാം………. എന്റെ അമ്മയെ സ്വന്തമായി കാണാൻ പറ്റുമെങ്കിൽ വീട്ടിൽ എല്ലാവരെയും ഒരേപോലെ സ്നേഹിക്കാൻ പറ്റുമെങ്കിൽ  നിന്നെ സഹിക്കാൻ ഞാൻ തയ്യാറാണ്………. അതിനു കുറച്ചു സമയം വേണമെനിക്ക് ………….. പെട്ടെന്നൊന്നും എനിക്ക് നിന്നെയാ സ്ഥാനത്തു കാണാനും സാധിക്കില്ല………ഈ ഇമ്മുവിനെ ഇടയ്ക്ക് വച്ചു ഉപേക്ഷിച്ചു പോകില്ലെന്നുറപ്പു തന്നാൽ എന്റെ ജീവൻ ഞാൻ നിന്റെ കയ്യിൽ വെച്ചു തരാം………….. ഇഷ്ടമില്ലാത്ത ഒരുത്തന്റേം കൂടെ നീ ജീവിക്കണ്ട……….. ഞാൻ കാരണം നിന്റെ ജീവിതം നശിക്കുന്നത് എനിക്ക് ഇഷ്ടമല്ല………..വാ കയറ്…….അമ്മ ആകെ വിഷമത്തിലാണ് നിന്റെ കാര്യമോർത്ത്……..

ആന്റിക്കു വേണ്ടിയാണോ എന്നെ സ്നേഹിക്കുന്നത്……. ആ വിഷമം കണ്ടിട്ടാണോ……………അതോ……..

അതുമൊരു കാരണമാണ്……….. എനിക്ക് നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ലെന്നാ അമ്മ പറയുന്നത്………….. പിന്നെ……… എനിക്ക് വഴക്കുണ്ടാക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ………. അതിനു നീ തന്നെയാ നല്ലതെന്നു തോന്നി………….. ഇനിയൊരുത്തന്റെ മുന്നിലും കെട്ടിയൊരുങ്ങി പോയി നിന്നേക്കരുത്………. സമ്മതിച്ചോ………

വിശ്വാസമാകാത്തത് പോലെ രാഖി ഇമ്മുവിനെ നോക്കി…..അറിയാതെ സമ്മതമെന്നു തലയുമാട്ടി………… ഇതൊക്കെ ഒരു പ്രൊപോസൽ ആണോ ഈശ്വരാ………… ആ…….. എന്തേലുമാകട്ടെ…….. ഇമ്മു എന്റെയാണെന്ന് ഒന്നു സമ്മതിച്ചല്ലോ…….. അത് തന്നെ വലിയ കാര്യം………… ഇനി ധൈര്യമായി വീട്ടിൽ പറയാമല്ലോ…….. സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി……….

ഞാൻ കൂടെ വരാം…….. പക്ഷേ ചില കാര്യങ്ങൾ സമ്മതിച്ചു തരണം………… രാഖി പറഞ്ഞു……

പറ…… നോക്കാം……….

ഇനി വഴക്കിടുമോ എന്നോട്……….

ഇടും……..

അനു രാക്ഷസിയുടെ കാര്യം പറയുവോ………..

പറയും………

ഞാൻ വീട്ടിൽ വരുമ്പോൾ ഓടിച്ചു വിടുവോ………..

തീർച്ചയായും വിടും………..

ആ അങ്ങനെ മര്യാദക്ക് പറ………. എങ്കിൽ വരാം…………. രാഖി ഇമ്മുവിന്റെ ബൈക്കിൽ ചാടിക്കേറി………..

എന്തേലും പറഞ്ഞാലുടനെ ചാടിക്കേറി ഇരുന്നോളും……….. നിന്റെ വണ്ടി ആരേലും കൊണ്ടു പോകില്ലേ………. സേഫ് ആണോ ഇവിടെ………. ഇമ്മു തല ചെരിച്ചു അവളോട് ചോദിച്ചു………..

എനിക്കറിയില്ല……….. വണ്ടി പോയാലും കുഴപ്പമില്ല…….. ഇന്നത്തെ നിന്റെ കൂടെയുള്ള ഈ യാത്ര ഞാൻ മിസ്സ്‌ ചെയ്യില്ല………രാഖി പറയുന്നത് കേട്ടപ്പോൾ ഇമ്മു വേറൊന്നും ചിന്തിച്ചില്ല………. നേരെ വീട്ടിലേക്കു വിട്ടു………..

അതുമിതും പറഞ്ഞു ഇമ്മുവിനെ കൂടുതൽ ഡിസ്റ്റർബ് ചെയ്തില്ല രാഖി……..  അറിയാം തന്നെ സ്നേഹിക്കാൻ മനസ്സ് തയ്യാറാവുന്നതേയുള്ളു………. ഇത്രയും കാത്തിരുന്നില്ലേ…….അവൻ മാറുംവരെ കാത്തിരിക്കാൻ ഇനിയും തയ്യാറാണ്……..  എന്റെയാണെന്നുള്ള വിശ്വാസം മാത്രം മതി………… ഉള്ളിലെ സന്തോഷത്തിനു കെട്ടിപ്പിടിച്ചു ഒരുമ്മ ഒക്കെ കൊടുക്കണം എന്നൊക്കെയുണ്ട്……….എങ്ങാനും കിറിക്കിട്ട് കുത്തിയാലോ………. അതും ചെയ്യും കാലൻ………….. രാഖിയുടെ പൊറുപൊറുക്കലും ഗോഷ്ടിയും എല്ലാം ഇമ്മു ശ്രദ്ധിക്കുന്നുണ്ടായിരുന്നു………… തൊടാതെ മാറിയിരിക്കുകയാണ്……… ഒരാൾക്ക് കൂടി ആ ഗ്യാപ്പിൽ ഇരിക്കാം………. എന്തായാലും മോന്തയ്ക്ക് കുറച്ചു തെളിച്ചം വന്നിട്ടുണ്ട്…………. അനു ആയിരുന്നെങ്കിൽ ഒരീച്ചയ്ക്ക് പോലും കയറാൻ ഇടയില്ലാതെ ചേർന്നിരുന്നേനെ………… ഓർക്കുമ്പോൾ ദേഷ്യം തോന്നുന്നുണ്ട്………. അവൾക്കു വേണ്ടി താൻ നശിപ്പിച്ചു കളഞ്ഞ സമയം ഓർത്ത്……….. വീട്ടിലെത്തുമ്പോൾ കണ്ടു ദാസേട്ടനും കൊച്ചാപ്പയ്ക്കുമൊപ്പം ചെടികൾ പരിപാലിക്കുന്ന ഭാഗിയെ………. ഇമ്മുവിനൊപ്പം രാഖിയെ കണ്ടപ്പോൾ ഭാഗിയുടെ മുഖം തെളിഞ്ഞു…………. കണ്ണുകൊണ്ടു രണ്ടാളും എന്തൊക്കെയോ പറയുന്നുണ്ട്………

ആദ്യം തനിക്ക് പറ്റിയ തെറ്റ് ഇനിയുണ്ടാകാൻ പാടില്ല……….. ഇമ്മു ആദ്യം സംസാരിച്ചത് ഭാഗിയോടാണ്…………. അച്ഛനോട് ഈ കാര്യം സംസാരിക്കാൻ പറഞ്ഞതും ഭാഗിയാണ്………….. രാത്രിയിൽ എല്ലാവരും കൂടെയിരുന്നപ്പോൾ ഇമ്മു പതിയെ രാഖിയുടെ കാര്യം എടുത്തിട്ടു……….. എല്ലാവരുടെയും അഭിപ്രായം അറിയാൻ വേണ്ടി കാത്തു……… ദേവേട്ടൻ ഹരിയേട്ടന്റെ അച്ഛനെ നോക്കി……….. അച്ഛൻ നന്ദനെ നോക്കി……… നന്ദൻ ദാസേട്ടനെയും ഒടുവിൽ ആ നോട്ടം ചെന്നെത്തിയത് ഭാഗിയിലും……….. എല്ലാവരും ഒരുത്തരത്തിനു വേണ്ടി ഭാഗിയുടെ മുഖത്തേക്ക് നോക്കി………… താനെന്തു പറയാൻ…….. ഭാഗി കൈ മലർത്തി……….

തീരുമാനം എല്ലാം എടുക്കേണ്ടത് നിങ്ങളൊക്കെയല്ലേ……… ജീവിതം ഇമ്മുവിന്റെയും……….. അവന്റെ ഇഷ്ടമാണ് വലുത്……… ആരുടേയും നിർബന്ധത്തിന് ആവരുതെന്ന് മാത്രം…….. രാഖിയെ ഞാൻ അടുത്തറിഞ്ഞത് ഇവിടെ വന്നതിനു ശേഷമാണ്   ………. അറിഞ്ഞിടത്തോളം മറ്റൊരാളെ വേദനിപ്പിക്കില്ല……. സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യും…….. നല്ല മോളാണ്…….. എന്റെ ഇമ്മുവിന് എല്ലാം കൊണ്ടും ചേരും………..ഇനിയൊരു പെണ്ണുകാണൽ ഉണ്ടാകും മുൻപ് ഒരുറപ്പ് വേണം രാഖി ഇമ്മുവിന്റെ ആണെന്ന്…….. ഭാഗി തന്റെ അഭിപ്രായം പറഞ്ഞു………. എല്ലാവരും അതിനോട് യോജിക്കുന്നുണ്ടായിരുന്നു എങ്കിലും ദേവന്റെ മുഖത്തൊരു ബുദ്ധിമുട്ട് പോലെ തോന്നി………….

എനിക്കും അവളെ ഒരുപാടിഷ്ടമാണ്…….. നമ്മുടെ കുഞ്ഞല്ലേ……. പക്ഷേ രാഖിയുടെ അച്ഛനും അമ്മയും………… എനിക്ക് വലിയ പ്രതീക്ഷയില്ല അവർ സമ്മതിക്കുമെന്ന് ……… പിന്നെ മക്കളുടെ ഇഷ്ടമല്ലേ നമ്മുടെ സന്തോഷം……….. ഞാൻ ചോദിച്ചു നോക്കാം……….

ദേവന്റെ തോന്നൽ ശരിയായിരുന്നു………. രാഖിയുടെ വീട്ടിൽ പോയി വന്ന ദേവന്റെ മുഖത്ത് വല്യ പ്രസാദമുണ്ടായിരുന്നില്ല…….. അവർക്ക് ഈ വീട്ടിലേക്ക് മോളേ അയക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്………. സ്വഭാവദൂഷ്യമുള്ള ഇമ്മുവിനെ വേണ്ടെന്ന്…….. മാത്രമല്ല ഭാഗി ഇവിടെ നിൽക്കുന്നത് എന്തു ബന്ധത്തിന്റെ പേരിലാണെന്നാണ് അവർ ചോദിക്കുന്നത് ………… അവരുടെ സമ്മതത്തോടെ ഇത് നടക്കില്ല………. ദേവൻ വളരെ വിഷമത്തോടെ പറഞ്ഞു………….. ഭാഗിയും ഇതൊക്കെ പ്രതീക്ഷിച്ചതാണ്……… ഇമ്മുവിന്റെ ജീവിതത്തിൽ തന്റെ പേര് പലവട്ടം കടന്നുവരും എന്നുറപ്പുണ്ടായിരുന്നു അവൾക്ക്……..

അങ്ങനെ അമ്മയെ ഓടിച്ചു വിട്ടിട്ട് എനിക്കൊരു കല്യാണം വേണ്ടാ……….. ഇമ്മു എടുത്തടിച്ചു പറഞ്ഞു………. അത് തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനവും ……..

ജീവിച്ചാൽ ഇമ്മുവിനൊപ്പം…… ഇറങ്ങി പോകാനൊന്നും താൻ തയ്യാറല്ല………. നിങ്ങളൊക്കെ സമ്മതിക്കും വരെ ഞാൻ കാത്തിരിക്കും…….. ഇമ്മുവിനെ തനിക്കു വിശ്വാസമാണെന്നും ഒക്കെ പറഞ്ഞു തർക്കിക്കുന്നുണ്ട് രാഖി അവരോട്…….. ഇതൊക്കെ കേട്ടിട്ട് ആന്റിയോട് വിഷമിക്കരുതെന്നും പറയാൻ പറഞ്ഞേൽപ്പിച്ചു എന്നെ………… ദേവൻ ചിരിയോടെ പറഞ്ഞു………… അവളൊരു പുലിക്കുട്ടിയാ……….. എന്റെ ഇമ്മുവിനെപ്പറ്റി ദുഷിച്ച് ഒരക്ഷരം പറയാൻ സമ്മതിച്ചില്ല അവരെക്കൊണ്ട്……….. ഒരുപാട് സന്തോഷം തോന്നി അവൾക്ക് ഇവനോടുള്ള വിശ്വാസം കണ്ടപ്പോൾ…….. ദേവൻ ഇമ്മുവിന്റെ അടുത്തു വന്നു മുഖത്തു കൈ വെച്ചു പറഞ്ഞു….. നീ കണ്ടുപിടിച്ചത് വെറും മുക്ക് ആയിരുന്നു ഇമ്മു പക്ഷേ ഭാഗി നിനക്ക് തരുന്നത് തനിത്തങ്കം തന്നെയാ…………

ഇമ്മുവിന്റെ മുഖത്തൊരു ചെറിയ ചിരി വിരിഞ്ഞു…………  രാഖിയെ ഒന്നു കാണണമെന്ന് തോന്നി………… ആദ്യമായിട്ടാണ് ഇങ്ങനൊരു തോന്നൽ………… ആഗ്രഹിച്ച സ്നേഹം പൊരുതി നേടിയെടുക്കാൻ അവൾ ശ്രമിക്കും ഭാഗിമ്മയെപ്പോലെ……….. ഇത്രയും കാലം അവളെ അകറ്റി നിർത്തിയതിൽ ഒരു വിഷമം തോന്നി ഇമ്മുവിന്…………. ഭാഗിമ്മ പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ മനസ്സിലാക്കാതെ പോയേനെ അവളെ ………. അവളുമായിട്ടുള്ള വഴക്കും ചീത്തവിളിയും ഓർത്തപ്പോൾ ഒന്നു സംസാരിക്കാൻ തോന്നി………. കാത്തിരുന്നപോലെ ഒരൊറ്റ റിംഗിൽ തന്നെ ചാടിയെടുത്തു………… ഇമ്മൂ………… ആ വിളിയിലെ സന്തോഷം എത്രമാത്രം ഉണ്ടെന്ന് ഇമ്മുവിന് മനസ്സിലായി………ഇമ്മുവിന് എന്താ സംസാരിക്കേണ്ടതെന്ന് അറിയാതെ പോയി……… ഇമ്മൂ നീയെന്താ ഒന്നും മിണ്ടാത്തത്………… എന്താ…….. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ അവിടെ………… മറുവശത്തു നിന്നും ഒരു മറുപടിയും കേൾക്കാഞ്ഞിട്ട് രാഖി കുറച്ചു പേടിച്ചു………… ഇമ്മൂ…….. വീണ്ടും വിളിച്ചു…………

രാഖീ………..

അത്രയും ആർദ്രമായി ഇമ്മു ഇന്നേവരെ തന്നെ വിളിച്ചിട്ടില്ല…………. ആകെ അലിഞ്ഞു പോകുന്ന അവസ്ഥ…………. ഒന്നു മൂളാൻ പോലും മറന്നു രാഖി………

എനിക്കൊന്ന് നിന്നെ കാണാൻ തോന്നുന്നു………… ഞാൻ നാളെ വന്നോട്ടെ കോളേജിൽ……….

മറുപടി കേൾക്കും മുന്നേ അവിടെ നിന്നും രാഖിയുടെ അമ്മയുടെ ശബ്ദം കേട്ടു………… ആരോടാ നീ സംസാരിക്കുന്നതെന്ന് ചോദിക്കുന്നത് കേട്ടു …………..മൊബൈൽ തട്ടിപ്പറിച്ച പോലെ തോന്നി………….. കാൾ കട്ട്‌ ആയി………. ഇമ്മുവിന് എന്തോ ഒരു വിഷമം തോന്നി…………  അവളെ വഴക്കു പറയുവോ….. ഉപദ്രവിക്കുവോ………… ഇമ്മു ആകെ ആസ്വസ്ഥനായി…………. എത്ര പെട്ടെന്നാണ് വേറൊരു പെണ്ണ് മനസ്സിൽ നിറഞ്ഞത്……….. ഒരു പത്തു മിനിറ്റ് ആയിക്കാണും കണ്ണു തുറന്നപ്പോൾ മുന്നിൽ രാഖിയുണ്ടായിരുന്നു…………… അണച്ച് ശ്വാസം വിടാൻ ബുദ്ധിമുട്ടി……………

നീയെന്താ രാഖീ ഇപ്പോ ഇവിടെ………… എന്തിനാ ഇങ്ങനെ നിന്നണയ്ക്കുന്നത്…………

നീയല്ലേ കാണണം ന്ന് പറഞ്ഞേ……….. എന്തോ പറയാൻ വന്നപ്പോൾ അത് നീ കംപ്ലീറ്റ് ആക്കിയുമില്ല…………. എന്താ പറയാൻ വന്നത്……

അത്………… അതൊന്നുമില്ല……….. ചുമ്മാ ഒന്നു കാണണം എന്നു പറഞ്ഞതാ……….

അത്രേയുള്ളോ………… അവളുടെ മുഖത്തു ഇത്രയും നേരം ഉണ്ടായിരുന്ന സന്തോഷം എങ്ങോട്ടാ പോയി………….

രാഖിയുടെ കവിളിൽ വിരൽപ്പാട് ചുമന്നു കിടക്കുന്നുണ്ട്………….. അടിച്ചോ നിന്നെ…………..

പിന്നെ……….. ഇങ്ങനൊരു താന്തോന്നിയെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ഏത് പേരന്റസ് ആണ് അടിക്കാത്തത്……….

തന്റെ പേരിലാണ് അടി കൊണ്ടിരിക്കുന്നത്………… അനു തന്റെ വീട്ടിൽ എന്റെ പേരു പോലും പറയാൻ മടിച്ചു…….. ഇവിടെയൊരുത്തി ഇമ്മുവിനെ ഞാൻ സ്നേഹിക്കുന്നു എന്നും പറഞ്ഞു നെഞ്ചു വിരിച്ചു നിന്നാണ് അടി വാങ്ങുന്നത്…………… അഭിമാനത്തോടെ…………. രാഖിയുടെ അടുത്തേക്ക് ചെന്നു കവിളിൽ തൊട്ടു……… മെല്ലെയൊന്നു തലോടി…………. വേദനിച്ചോ……………. ചോദിച്ചതേ ഓർമ്മയുള്ളു………… രാഖി ഇമ്മുവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു………… ഇമ്മു ഒന്നുകൂടി ചേർത്തു പിടിച്ചു………… ഇത്രയും കാലം തന്നെ ശ്രദ്ധിക്കാഞ്ഞതിനു……… മനസ്സിലാക്കാഞ്ഞതിന്….. തന്റെ സ്നേഹം കാണാതെ വേറൊരു പെണ്ണിനെ  സ്നേഹിച്ചു നടന്നതിനു………… അതും തന്റെ മുൻപിൽ കൂടി……….എല്ലാ വിഷമവും രാഖി ഇമ്മുവിന്റെ നെഞ്ചിൽ ഇറക്കി വെച്ചു ……………. സോറി………… സോറി രാഖീ ……. എന്നോട് ക്ഷമിക്ക്…………. നിന്നെ മനസ്സിലാക്കാൻ എന്നെക്കൊണ്ടായില്ല സോറി………….. ഇനി വേദനിപ്പിക്കില്ല……… ഉറപ്പ്…………… കരയല്ലേ പ്ലീസ്…………ഇമ്മുവിന്റെ വാക്കുകൾ കേട്ടപ്പോൾ രാഖിയുടെ കരച്ചിലൊന്നടങ്ങി…………….. കുറച്ചു നേരത്തിനു ശേഷം ഇമ്മു അവളെ നേരെ നിർത്തി പറഞ്ഞു………….. ഇനി നീ ഇങ്ങനെ അടി വാങ്ങരുത് കേട്ടോ……… കണ്ടിട്ട് ഒരു സുഖവും തോന്നുന്നില്ല……..

എന്നെ കാണാൻ തോന്നുന്നുവെന്ന് നീ പറഞ്ഞപ്പോൾ ഒരു സമാധാനവും കിട്ടിയില്ല………. നാളെ വരെ എനിക്ക് കാത്തിരിക്കാൻ ക്ഷമ ഇല്ലായിരുന്നു……… ഇങ്ങോട്ട് പോരുന്നുവെന്നു പറഞ്ഞപ്പോൾ കിട്ടീതാ ഇത്…………. സാരമില്ല………… പ്രേമം ഒക്കെ ആവുമ്പോൾ അടി മസ്റ്റ് ആണ്…………..ഇല്ലെങ്കിൽ അതിനൊരു ഗും ഉണ്ടാവില്ല…………

മ്മ്…….. ഇത് വല്ലാത്തൊരു ഗുമ്മായിപ്പോയി……… ഇമ്മു ആദ്യമായി കാണുംപോലെ അവളെ നോക്കി…………

ഈയൊരു നോട്ടത്തിനു വേണ്ടി എത്ര കാത്തു നിന്നിട്ടുണ്ട്………. ഒളിച്ചും പാത്തും എത്രവട്ടം നോക്കിയിരുന്നിട്ടുണ്ട്………… ഉറങ്ങികിടക്കുന്ന ഇമ്മുവിന് എത്ര ഫ്ലയിങ് കിസ്സ് പറത്തി വിട്ടിട്ടുണ്ട്……….. ഒടുവിൽ ദാ.. ഇപ്പോ ദൈവം എന്റെ മുന്നിൽ എന്റെ ആഗ്രഹം പോലെ കൊണ്ടുവന്നു നിർത്തിയിരിക്കുന്നു……. തന്റെ കവിളിലേക്ക് അടുക്കുന്ന ഇമ്മുവിന്റെ മുഖം രണ്ടു കയ്യിലാക്കി എത്തിക്കുത്തി നിന്നു നെറ്റിയിൽ ഒരുമ്മ കൊടുത്തു………….

ഞാൻ പോകുവാ ഇമ്മു ………. നാളെ കാണാം ……………… തിരിഞ്ഞൊന്നു നോക്കാതെ അവൾ മുറിവിട്ടു പോയി…………… എന്നും അവൾ പോകാൻ നേരം ഒന്നിറങ്ങി പോകാവോ ന്ന് ചോദിക്കുന്നതാണ്……….. ഇന്ന്……. അവൾ പോകാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്…………..

ഇനിയും അവിടെ നിന്നാൽ തനിക്ക് തിരിച്ചു പോകാൻ തോന്നില്ലെന്ന് രാഖിക്ക് നന്നായിട്ടറിയാം……… ഇമ്മുവിന്റെ ആ ഒരു നോട്ടം മാത്രേ ആഗ്രഹിച്ചുള്ളൂ……….. തന്റെ ജീവനെടുക്കാൻ മാത്രം ശക്തിയുള്ള നോട്ടം………… നാണം കൊണ്ട് മുഖം തുടുത്തു……… മുന്നിൽ നിൽക്കുന്നയാളെ കണ്ടപ്പോൾ നാണം മാറി അത് ചമ്മലായി………….. ആന്റി കൈകെട്ടി നിന്ന് തന്റെ മുഖഭാവം എല്ലാം ഒപ്പിയെടുക്കുവാണ്………….. പിറകെ നടന്നു വരുന്ന ഇമ്മുവിനെയും തല ചെരിച്ചു നോക്കുന്നുണ്ട്……………. ആന്റിക്ക് പിറകിലായി ബാക്കി എല്ലാവരും ഉണ്ട്……….. കള്ളത്തരം പിടിക്കപ്പെട്ട ഭാവമായിരുന്നു ഇമ്മുവിനും രാഖിക്കും…………… അവളുടെ കവിളിലെ ചുവന്ന വിരൽപ്പാടിൽ ഭാഗി തലോടി……… ആ കൈ എടുത്തു ഉള്ളംകയ്യിൽ നല്ലൊരുമ്മ കൊടുത്തു രാഖി………… എന്നിട്ട് കെട്ടിപ്പിടിച്ചു ചെവിയിൽ പറഞ്ഞു….. താങ്ക്സ് ആന്റി……… ഇമ്മൂനെ തന്നതിന്………….. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു………. മുൻപ് വന്ന ആലോചന ഉറപ്പിക്കുവാനുള്ള തയ്യാറെടുപ്പൊക്കെ നടക്കുന്നുണ്ട് വീട്ടിൽ………….. എന്റെ സമ്മതം ആവശ്യമില്ലെന്നാ അവർ പറയുന്നേ…….. ഒട്ടും പിടിച്ചു നിൽക്കാൻ പറ്റില്ലെങ്കിൽ ഞാൻ പെട്ടീം കിടക്കയുമായി ഇങ്ങോട്ട് പോരും………… അടി കൊള്ളുന്നത് അത്ര സുഖമുള്ള കാര്യമല്ല………… നല്ല വേദനയുണ്ട്………….. ചിരിച്ചു കൊണ്ട് ആരോടും യാത്ര പറയാൻ നിൽക്കാതെ ദേവമ്മാമയുടെ വയറിൽ ഒരിടി കൊടുത്തിട്ട് പതിയെ വണ്ടിയെടുത്തു പോയി………….. ആ ചിരിയിലും അവളുടെ കണ്ണു നിറയുന്നത് കാണേണ്ടവർ എല്ലാവരും കണ്ടിരുന്നു…………….. വീട്ടിൽ എത്തും വരെ തന്റെ നിഴൽ പോലെ പിറകേ ഇമ്മു ഉണ്ടായിരുന്നുവെന്ന് മനസ്സിലായി……….. വീടിന്റെ ഗേറ്റ് കടന്നപ്പോൾ തിരിഞ്ഞു നോക്കി ചിരിച്ചു കാണിച്ചു……… കൈകൊണ്ട് പൊക്കോളാൻ കാണിച്ചു………. അവൻ കണ്ണിൽ നിന്നും മാഞ്ഞു പോയപ്പോൾ രാഖി മെല്ലെ അകത്തേക്ക് പോയി ………..

ഓടി വരും………..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!