Skip to content

ഭാഗ്യ – 19

bhagya

പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ രാഖി  വന്നിട്ടില്ലെന്നാണ് അറിഞ്ഞത്………..  ചെറിയൊരു ടെൻഷൻ തോന്നി………. വിളിച്ചിട്ട് മൊബൈൽ സ്വിച്ച് ഓഫ് ആണ് പറയുന്നത്……….. എന്താവും പറ്റിയിട്ടുണ്ടാവുക………. അടി കൊടുത്തിട്ടുണ്ടാവുമോ…………. വൈകുന്നേരം വരെയും രാഖിയുടെ വിവരം ഒന്നുമറിയാഞ്ഞിട്ട് വീടാകെ സൈലന്റ് ആയിപ്പോയി……….. ഒന്ന് അന്വേഷിക്കാൻ പോകാനിറങ്ങിയ ഇമ്മുവിനെ ഭാഗി പിടിച്ചു വെച്ചു…………. അവൻ അവിടെ ചെന്നാൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാവുകയെ ഉള്ളൂ……… ദേവൻ ഒരാളെ വിട്ട് അന്വേഷിച്ചപ്പോൾ പോലും രാഖിയുടെ വിവരങ്ങൾ അറിയാൻ സാധിച്ചില്ല…………..

രണ്ടു  ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവർക്കും പേടിയായിത്തുടങ്ങി……….. വേറൊരു വിവാഹത്തിന് അവൾ എന്താണെങ്കിലും സമ്മതിക്കില്ലെന്നറിയാം……….. പക്ഷേ എന്തോ സംഭവിച്ചിട്ടുണ്ട്….. ഇല്ലെങ്കിൽ എത്ര ബുദ്ധിമുട്ടിയാണെങ്കിലും രാഖി ഒന്നു വിളിക്കുകയെങ്കിലും ചെയ്തേനെ……….. ഇമ്മുവിന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു………… ഒരൊറ്റ ദിവസം കൊണ്ട് പെണ്ണ് ഉള്ളിൽ കയറിക്കൂടി………. പറിച്ചു മാറ്റാൻ കഴിയാത്തത്ര……… അതിലുമേറെ വിഷമം അവളെ ഉപദ്രവിക്കുമോ എന്നോർത്തിട്ടായിരുന്നു………..ആരെയും വേദനിപ്പിക്കേണ്ടന്നു കരുതി മുഖത്തെ വിഷമം മറച്ചു പിടിച്ചു…………… എത്രയൊക്കെ മറച്ചു പിടിച്ചെന്ന് പറഞ്ഞാലും ഭാഗിമ്മക്ക് ഇമ്മുവിന്റെ മാറ്റം മനസ്സിലാവും ……… ഇതിനൊരു തീരുമാനം ഉണ്ടാവണമെന്ന് ഭാഗി പറഞ്ഞപ്പോൾ എന്തു വന്നാലും പിറ്റേന്ന്  അങ്ങോട്ടേക്ക് പോകാൻ ദേവൻ തീരുമാനിച്ചു………….

ദേവൻ ഇറങ്ങും മുന്നേ രാവിലെ തന്നെ വീട്ടിലേക്ക്  രണ്ട് അഥിതികൾ ഉണ്ടായിരുന്നു……… രാഖിയുടെ അച്ഛനും അമ്മയും ………… എല്ലാവരോടുമുള്ള ദേഷ്യം അവരുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു…………

ആദ്യം വന്ന ആലോചന ഉറപ്പിക്കുവാണെന്ന് പറഞ്ഞപ്പോൾ മുതൽ ഒരു തുള്ളി വെള്ളം കുടിക്കാതെ പട്ടിണി കിടക്കുകയാ രാഖി…………. ആരു പറഞ്ഞിട്ടും കേൾക്കുന്നില്ല……….. ആദ്യം ചെറിയൊരു വാശിയാണ്….. വിശക്കുമ്പോൾ വന്നു കഴിച്ചോളും എന്നു വിചാരിച്ചു………… അത് അങ്ങനെ അല്ലെന്ന് മനസ്സിലായത് ഒരു ദിവസം മുഴുവൻ ഒന്നും കഴിക്കാതെ ഇരുന്നപ്പോഴാണ്………. ഒന്നേയുള്ളു എന്നു വിചാരിച്ചു അവളുടെ ഇഷ്ടങ്ങൾ മുഴുവൻ സാധിച്ചു കൊടുത്തതാണ് ഞങ്ങൾ ചെയ്ത തെറ്റ്………. ഞങ്ങൾ തന്നെ തോറ്റു തന്നേക്കാം………. അവളുടെ ഇഷ്ടത്തിന് ഞങ്ങൾ എന്തും ചെയ്യാം ……….. അവളുടെ ജീവിതമാണ്……… തീരുമാനിക്കാനുള്ള പ്രായവും ബുദ്ധിയുമുണ്ട് അവൾക്ക്………….. അനുഭവിക്കേണ്ടതും അവൾ തന്നെ………. പക്ഷേ ഈ വീട്ടിലേക്ക് വിടാമെന്ന് വെച്ചാൽ ഇവിടെ നടക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല…………. ഇമ്മുവിനുണ്ടായ ചീത്തപ്പേര് ഞങ്ങൾ മറക്കാം……….. രാഖിക്ക് ഇമ്മുവിനെ അത്രയും വിശ്വാസമുണ്ടെന്നാണ് പറയുന്നത്………. എല്ലാം ഞങ്ങളോട് പറഞ്ഞു അവൾ……….. ആൺകുട്ടിയല്ലേ കേട്ടതെല്ലാം പയ്യെ മാറിക്കോളും അല്ലെങ്കിൽ എല്ലാവരും മറന്നോളും ………… പക്ഷേ ഇവരിവിടെ നിൽക്കുന്നത് എന്തു ബന്ധത്തിന്റെ പേരിലാണ്…………… ഇവർ ഇവിടെയുള്ളപ്പോൾ രാഖിയെ ഇങ്ങോട്ട് വിടാൻ ബുദ്ധിമുട്ട് ഉണ്ട്……….  നാലാളറിയെ അവളുടെ വിവാഹം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം……… വരുന്നവരോട് ഇവർ ആരെന്ന് പറയണം……….രാഖിയുടെ അമ്മ ചോദിച്ചു…….

ഇമ്മുവിന്റെ പേരുദോഷം പോകെപ്പോകെ മാറുമെങ്കിൽ ഇവളുടെയും മാറിയിരിക്കും……….. പേരുദോഷത്തിന് ആൺ പെൺ വിത്യാസം ഉണ്ടോ………… നീയെനിക്ക് എങ്ങനെ ആണോ……. അങ്ങനെ തന്നെയാണ് ഇവളെനിക്കും…….ദേവൻ ഭാഗിയെ ചേർത്തു പിടിച്ചു രാഖിയുടെ അമ്മയോടായി പറഞ്ഞു………

നിങ്ങൾക്ക് അങ്ങനെ ആയിരിക്കും…….. പക്ഷേ അത് നാട്ടുകാർ വിശ്വസിക്കണമെന്നില്ല…….. ആർക്കു മുന്നിലും തല കുനിക്കാൻ ഞങ്ങളെക്കൊണ്ടാവില്ല……. ഇവർ ഇവിടെ നിന്നും പോയാൽ മാത്രം ഈയൊരു വിവാഹത്തിന് ഞങ്ങൾ സമ്മതിക്കാം……….. അല്ലെങ്കിൽ അവൾ പട്ടിണി കിടന്നു ചാകട്ടേന്ന് വെക്കും…. അത്രതന്നെ……….. രാഖിയുടെ അമ്മ  വല്ലാത്തൊരു വാശിയോടെ പറഞ്ഞു…………

നിങ്ങൾ വിവാഹത്തിന് തയ്യാറായിക്കോളു………… ഞാൻ കാരണം ഇമ്മുവും രാഖിയും പിരിയാൻ പാടില്ല……….. ഞാൻ ഇവിടെ ഇനി ഉണ്ടാവില്ല…………ഭാഗി ഇടയിൽ കയറി പറഞ്ഞു……….

ഒന്നുമില്ല…….. അമ്മ ഇവിടെനിന്നും പോകുകയുമില്ല………… എന്നുവെച്ചു രാഖിയെ ഞാൻ ഉപേക്ഷിക്കുകയുമില്ല……….. ശരിക്കും നിങ്ങളാണ് വാശി കാണിക്കുന്നത്……….. ആവശ്യമില്ലാത്ത വാശി……….. അമ്മയ്ക്ക് ഞങ്ങൾ അല്ലാതെ വേറെ ആരുമില്ല……….. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു വെച്ച് അങ്ങനെ ഉപേക്ഷിച്ചു കളയാനൊന്നും പറ്റില്ല……….. ഇമ്മു തറപ്പിച്ചു പറഞ്ഞു…………

ഇവർക്ക് കുടുംബവും കുട്ടികളുമുണ്ടെന്നാണല്ലോ ഞാൻ കേട്ടത്………. അങ്ങോട്ടേക്ക് പൊയ്ക്കൂടെ………… എന്തിനിങ്ങനെ അന്യന്റെ വീട്ടിൽ കഴിയുന്നു……. അയാൾ വന്നു വിളിച്ചതുമല്ലേ………. അല്ലെങ്കിലും പ്രസവിച്ച മകനെ ഉപേക്ഷിച്ചു വല്ലവരുടെയും മകനെ ചേർത്തു പിടിക്കുന്നതിൽ എന്ത് ന്യായമാണുള്ളത്……….. ഇവരൊക്കെ ഒരമ്മയാണോ……….. രാഖിയുടെ അമ്മയതു ചോദിച്ചപ്പോൾ ഭാഗിയുടെ തല കുനിഞ്ഞു…………കണ്ണു നിറഞ്ഞു………..

ഇതിലെ ന്യായവും അന്യായവും ഒന്നും ആരും ചികയാൻ നിൽക്കണ്ട…………. സത്യങ്ങൾ നിങ്ങൾക്ക് ഇപ്പോഴും അറിയില്ല  അതാണ് ഇങ്ങനെ ഒരാളെ കുറ്റപ്പെടുത്താൻ നിങ്ങളെക്കൊണ്ടു കഴിയുന്നത്………. ഭാഗി ഇവിടെ നിന്നും പോകില്ല………. അതെന്റെ തീരുമാനം ആണ്…………. നന്ദൻ പറഞ്ഞു………… ആ അഭിപ്രായം താങ്ങി ദാസനും ദേവനും ഒപ്പമുണ്ടായിരുന്നു…………

നിങ്ങളുടെ തീരുമാനം ഇതെങ്കിൽ ഞങ്ങൾക്കൊന്നു കൂടി ആലോചിക്കണം……… രാഖിയുടെ അച്ഛൻ പറഞ്ഞു…………

രാഖി എന്റെ ഇമ്മുവിന് ഉള്ളതാണെങ്കിൽ അവളിവിടെ വന്നിരിക്കും……….. അതിനുവേണ്ടി ഭാഗിയെ ഇവിടെ നിന്നും വിടണോ വേണ്ടയോന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്……….. ഒന്നിന് വേണ്ടിയും ഭാഗി ഈ വീടുപേക്ഷിച്ചു പോകില്ല……….. ആദ്യം മക്കളുടെ മനസ്സ് എന്താണെന്നറിയാൻ നോക്കൂ………. നന്ദൻ ദേഷ്യത്തിൽ പറഞ്ഞു…………

രാഖിയെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ്………… അവളെ ഒരു നല്ല കുട്ടിയായിട്ടു തന്നെയാണ് നിങ്ങൾ വളർത്തിയതും……… നിങ്ങളുടെ ഇഷ്ടം അവളിൽ അടിച്ചേൽപ്പിക്കുമ്പോൾ നഷ്ടപ്പെടുന്നത് അവളും ഇമ്മുവും ആഗ്രഹിച്ചൊരു ജീവിതമാണ്……….. വേറൊരാൾക്കൊപ്പം സന്തോഷമായിട്ട് രാഖി ജീവിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…….. ഇനിയുള്ള ജീവിതം അവളുരുകിയുരുകി ജീവിക്കുന്നത് നിങ്ങൾ തന്നെ കാണേണ്ടി വരും……….. വേണോ അത്……… ദേവൻ ചോദിച്ചു…….

അവർക്ക് ആ പറഞ്ഞത് മനസ്സിൽ കൊണ്ടെങ്കിലും ഭാഗിയെ വീണ്ടും വീണ്ടും കുറച്ചു വെറുപ്പോടെ നോക്കുന്നുണ്ടായിരുന്നു……….. ആ നോട്ടം ഭാഗിക്ക് കുറച്ചു വേദനയുണ്ടാക്കുകയും ചെയ്തു……… ഒരു തീരുമാനം ആകാതെ അവർ തിരികെ പോയി……………. ഇമ്മു ഭാഗിയെ ചേർത്തു പിടിച്ചു…. ആവശ്യമില്ലാത്തത് ചിന്തിക്കേണ്ടാന്ന് പറയാതെ പറഞ്ഞു………. പക്ഷേ ഭാഗിയുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ഓടി നടക്കുന്നുണ്ടായിരുന്നു………….. താൻ കാരണം ഇമ്മുവും രാഖിയും ഒന്നിക്കാതെ പോകുവോന്നായിരുന്നു ചിന്ത മുഴുവൻ…………

എല്ലാവരും ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഭാഗിയുടെ മനസ്സ് തണുപ്പിക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല അതിൽ………….. അച്ഛൻ അടുത്തു വന്നിരുന്നു………. ഒന്നും പറഞ്ഞില്ലെങ്കിലും രണ്ടാളുടെയും മനസ്സിലെ ചിന്ത ഒന്നുതന്നെ ആയിരുന്നു…………

ഞാനിവിടെ നിൽക്കുന്നത് കൊണ്ട് സമാധാനം കിട്ടുന്നത് എനിക്കു മാത്രമാണച്ഛാ……… എന്നെ ചുറ്റി നിൽക്കുന്നവരുടെ മനസമാധാനം ഞാൻ കാരണം നഷ്ടമാവുകയാണ്…………. ഹരിയേട്ടൻ പോയപ്പോൾ  കൂടെ പോകാഞ്ഞതാണ്  എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്………  ആ കിടപ്പിലും പോയാൽ തന്റെ കൂടെ വരരുതെന്നൊരു അപേക്ഷ ഉണ്ടായിരുന്നു ഹരിയേട്ടന്റെ കണ്ണുകളിൽ……….. എന്തിനാണ് ദൈവം ഞങ്ങളെ അകറ്റിയത്……….. അങ്ങനൊരു വിഷമം തന്നിട്ട് എന്തു നേട്ടമാണ് കിട്ടിയത്……….. അതുപോലെ ഒരു സ്നേഹം അതിനു ശേഷം ഞാൻ അനുഭവിച്ചിട്ടില്ല…………. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല……….. ജീവിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു………….

അച്ഛന് അതു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി……. ഒപ്പം അഭിമാനവും………. തന്റെ മകനെപ്പറ്റിയാണ് ഭാഗി പറയുന്നത്…………  വർഷം ഇത്രയുമായിട്ടും ഹരി ഇന്നും ഭാഗിയുടെ മനസ്സിലുണ്ട്………….. ജീവനോടെ തന്നെ………

അച്ഛാ………. ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്………. ഒപ്പം നിൽക്കണം…………. ആരെയും വേദനിപ്പിച്ചു എനിക്ക് ഒരിടത്തും നിൽക്കണ്ട………….. അച്ഛനെ അല്ലാതെ എനിക്ക് വേറെയാരേയും കൂടെക്കൂട്ടാനില്ല ………….. ഒന്നും ചോദിക്കുക പോലും ചെയ്യാതെ അയാൾസമ്മതം പോലെ തലയാട്ടി…………. അയാൾക്കും അവളല്ലാതെ വേറാരും ഇല്ലെന്ന് ഭാഗിക്കുമറിയാം……………. ഭാഗിയുടെ നെറുകയിൽ തലോടി ഒന്നും പറയാതെ ഹരിയുടെ ഓർമ്മയിൽ ഇരുന്നു രണ്ടാളും…………… ഇതെല്ലാം കേട്ടുവന്ന ദാസൻ വേദനയൊട്ടും കുറയാതെ തന്നെയത്  നന്ദന്റെ ചെവിയിലുമെത്തിച്ചു ………….

ടാ…. നന്ദാ….. നീ നോക്കിക്കോ ഭാഗിയും അച്ഛനും ഉടനെ തന്നെ ഇവിടെ നിന്നും അപ്രത്യക്ഷമാകും…………  അവളുടെ സ്വഭാവം നന്നായിട്ട് മനസ്സിലാക്കിയതുകൊണ്ട് പറയുവാ………. ആർക്കും താൻ കരണമൊരു ദോഷം ഉണ്ടാവരുതെന്നാഗ്രഹിക്കുന്ന ആളാണ്‌ ഭാഗി………. ഇമ്മുവിനാകും കൂടുതൽ വിഷമം എന്നവൾക്ക് നന്നായിട്ടറിയാം……. അത് രാഖിയെ വെച്ചു സോൾവ് ചെയ്യാനാകുമെന്ന് ഭാഗി വിചാരിക്കുന്നുണ്ടാവും………….. പക്ഷേ ഇമ്മു ഭാഗിക്കു കൊടുക്കുന്ന സ്നേഹം എത്രമാത്രമെന്ന് നമുക്കല്ലേ അറിയൂ…….. അവന്റെ അമ്മയോടുള്ള സ്നേഹം……. അമ്മയ്ക്ക് പകരം വേറൊരാളെയും അവനവിടെ കുടിയിരുത്തില്ല………….. രാഖി പോലും തോറ്റു പോകുകയേയുള്ളു അതിനു മുന്നിൽ………..

നന്ദൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല……….. ഭാഗി ഈ വീട് വിട്ടു പോകും…………. അത് മാത്രം ഇങ്ങനെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു……….. തന്നെ വിട്ട് പോകുമോ ഭാഗി…… പോയാലും എങ്ങോട്ട് പോകാൻ……………………………… ഭാഗി ബാലുവിനൊപ്പം പോകുമോടാ ദാസാ………….. അറിയാതെ ചോദിച്ചു പോയി…………

ഇല്ലെടാ………… ഒരിക്കലും ഉണ്ടാവില്ലെന്നാ തോന്നുന്നേ………… അതും അച്ഛനെയും കൂട്ടി അങ്ങോട്ട് ഒരിക്കലും പോവില്ല……… അവളെ പറഞ്ഞാൽ എന്തും കേട്ടു നിൽക്കും പക്ഷേ അവൾ സ്നേഹിക്കുന്നവരെക്കുറിച്ച് ദുഷിച്ച് പറയാൻ അവൾ ഒരിക്കലും സമ്മതിക്കില്ല………… അന്ന് ഹരിയെക്കുറിച്ച് അനു പറഞ്ഞപ്പോൾ നീയും കണ്ടതല്ലേ………… അപ്പോൾപ്പിന്നെ ഹരിയുടെ അച്ഛനെ അവൾ അതിലും ശ്രദ്ധയോടെയല്ലേ കൊണ്ടുനടക്കൂ………. അങ്ങോട്ട് കൊണ്ടുചെന്നാൽ അനു വെറുതെയിരിക്കില്ലെന്ന് ഭാഗിക്കറിയാം…….. അത് മാത്രമല്ല………. ഭാഗിയെന്ന പെണ്ണിന്റെ അഭിമാനം പണയം വെച്ച് ഒരിക്കലും പോകാനാവില്ല ആ വീട്ടിലേക്കു………..

ഇന്ന് രാഖിയുടെ അച്ഛനുമമ്മയും വന്നു ഭാഗിയെ മോശമായി പറഞ്ഞപ്പോഴേ അവൾ പലതും ചിന്തിക്കുന്നുണ്ടായിരുന്നു………. അത് താൻ ശ്രദ്ധിച്ചതുമാണ്…….. ദാസൻ പറഞ്ഞതെല്ലാം സത്യമാണ്……….. ഭാഗി ഇവിടെ നിന്നും പോകും…….. തന്റെ മനസ്സും അങ്ങനെ പറയുന്നുണ്ട്……….. വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നു………. എന്തെങ്കിലും ഉണ്ടെങ്കിൽ ദാസനോട് പറഞ്ഞു ആ വിഷമം മാറ്റുകയാണ് പതിവ്………. ഇതുപക്ഷേ അവനറിഞ്ഞാൽ അവനും വിഷമിക്കും…….. തന്നെ ഒന്നു സഹായിക്കാൻ പറ്റുന്നില്ലല്ലോന്നോർത്ത്……..

രാഖിയെയും അമ്മയെയും ഓർത്തു കിടക്കുവായിരുന്നു ഇമ്മു………. രാഖിയുടെ അമ്മ ഭാഗിമ്മയെ അങ്ങനെയെല്ലാം പറഞ്ഞത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല………. ഒന്നും പറയരുതെന്ന് അമ്മ കണ്ണുകൊണ്ടു വിലക്കിയതുകൊണ്ടാണ്…… ഇല്ലെങ്കിൽ അവർ തന്റെ വായിലുള്ളത് മുഴുവൻ കേട്ടിട്ടേ പോകുകയുള്ളായിരുന്നു…………. ആരോ വന്നു അടുത്തിരുന്നു………… പിന്നീട് നെഞ്ചിൽ തല വെച്ചു ചേർന്നു കിടന്നതു പോലെ തോന്നി………. കണ്ണു തുറന്നപ്പോൾ രാഖി ഉണ്ടായിരുന്നു കൂടെ………….. വിശ്വാസമാകാത്തത് പോലെ ഒന്നുകൂടി കണ്ണു ചിമ്മിത്തുറന്നു………… സത്യമാണ്….. രാഖി തന്നെ……… ഒന്നുകൂടി അവൾ പിടി മുറുക്കുന്നുണ്ട്…………………..

എങ്ങനെ വന്നു……….. ഇന്നും അടി വാങ്ങീട്ടാണോ വരവ്…………… അവർ സമ്മതിച്ചിട്ട് വരാൻ ചാൻസ് ഇല്ലല്ലോ …………. ഇമ്മു ചോദിച്ചു…….

സമ്മതിച്ചോ ഇല്ലയോന്ന് അറിയില്ല………. തട്ടിപ്പറിച്ചു മേടിച്ചു വെച്ചിരുന്ന മൊബൈൽ കയ്യിൽ തന്നു…………. കഴിഞ്ഞ ദിവസത്തെ പോലെ അമ്മയും അച്ഛനും എന്റെ ചുറ്റിലും നടന്നു ശ്രദ്ധിക്കുന്നേയില്ല…….. ഇങ്ങോട്ട് പോരുവാണെന്ന് പറഞ്ഞപ്പോൾമറുത്തൊന്നും പറഞ്ഞതുമില്ല………… പൊക്കോളാനും പറഞ്ഞില്ല പോകണ്ടാന്നും പറഞ്ഞില്ല………. നിന്നെ കാണാനുള്ള ചാൻസ് ഞാൻ കളയുമോ ഇമ്മൂ ………. രണ്ടു ദിവസമായി ശ്വാസംമുട്ടി കഴിയുവായിരുന്നു ഞാൻ……………

ഇമ്മു രാഖിയെ നോക്കി…….. രണ്ടു ദിവസം കൊണ്ട് കോലം കെട്ടു……….. കണ്ണിനു ചുറ്റും കറുപ്പ് വന്നു………… മുഖത്തെ തെളിച്ചം മാഞ്ഞു…………… ഭാഗിമ്മയും ഇങ്ങനെ ഒക്കെയാവും ഹരിയച്ഛനെ കല്യാണം കഴിക്കാൻ വേണ്ടി വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചത്………..  ഇതായിരിക്കും അല്ലേ സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്നൊക്കെ പറയുന്നത്…………..

നീ വല്ലതും കഴിച്ചോ…………. കുറച്ചു ദിവസമായില്ലേ ഭക്ഷണം കണ്ടിട്ട്………. വാ……… അമ്മേടെ അടുത്ത് പോകാം……….. ഇമ്മു എഴുന്നേൽക്കാൻ തുടങ്ങി……….

ഞാൻ ആന്റിയെ കണ്ടിട്ടാ വന്നത്………. ആദ്യം അങ്ങോട്ടാ പോയേ……….. പാവം കുറച്ചു നേരം എന്നെ കെട്ടിപ്പിടിച്ചിരുന്നു…………. എന്നെ പിടിച്ചിരുത്തി കഴിപ്പിച്ചിട്ടാ നിന്റെ അടുത്തേക്ക് വിട്ടത്………….

ഇനിയിങ്ങനെയൊന്നും വേണ്ട കേട്ടോ…………. അടി വാങ്ങിയപ്പോഴേ ഞാൻ പറഞ്ഞതല്ലേ……….. ഇതിപ്പോ കുറച്ചു കൂടിപ്പോയി………. നിന്റെ അച്ഛനും അമ്മയ്ക്കും എന്തു വിഷമം ആയിക്കാണും……… നീയൊരാളല്ലേ ഉള്ളൂ അവർക്ക്……..അവർക്ക് നിന്നോടുള്ളത് പോലെ തന്നെ നിനക്ക് അവരോടുമുണ്ട് കടമയും കടപ്പാടുമൊക്കെ…….. ഓർത്തോ……….

ഓർക്കാഞ്ഞിട്ടല്ല ഇമ്മൂ……… ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ വയ്യാഞ്ഞിട്ടാ………. അവരുടെ വിഷമവും ഞാൻ അറിയുന്നുണ്ട്……….. ആ വിഷമം ഒക്കെ സന്തോഷമായിക്കോളും നമ്മുടെ ജീവിതം കാണുമ്പോൾ……… ഇതിലും നല്ലൊരാളെ മോൾക്ക് കിട്ടില്ലാന്ന് അവർ തന്നെ പറയും………… നോക്കിക്കോ………

ഇമ്മു രാഖിയെ ചേർത്തു പിടിച്ചു………. കുറച്ചു നേരം ഒന്നും മിണ്ടിയില്ല രണ്ടാളും……….

അവരു രണ്ടാളും ആന്റിയെ നന്നായിട്ട് വിഷമിപ്പിച്ചു അല്ലേ……………. രാഖിയുടെ ചോദ്യത്തിന് ഇമ്മു ഒന്നും പറഞ്ഞില്ല……….. അമ്മയ്ക്ക് മാത്രമല്ല അത് എല്ലാവരെയും വിഷമിപ്പിച്ചുവെന്ന് പറയണമെന്നുണ്ടായിരുന്നു………..ഇമ്മുവിന്റെ മൗനം മതിയായിരുന്നു രാഖിക്ക് മനസ്സിലാക്കാൻ………..

എനിക്ക് തോന്നി…………. ആന്റിയെക്കുറിച്ച് പറയേണ്ടി വന്നതാണ് അവരോട്………. സത്യം അറിയുമ്പോളെങ്കിലും ആ പാവത്തിനെ പഴിക്കാതെയിരിക്കുമല്ലോ എന്നോർത്ത്………… പക്ഷേ കാലം മാറിയാലും കോലം മാറിയാലും മനുഷ്യന്റെ ഇടുങ്ങിയ മനസ്സ് മാത്രം മാറില്ല…………… മറ്റുള്ളവരെ തന്റെ പെരുമ കാണിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ………… സാരമില്ല……… അവർക്കു വേണ്ടി ഞാൻ ആന്റിയോട് ക്ഷമ ചോദിക്കാം………… പഴയ പോലെ ഹാപ്പി ആക്കിയിട്ടേ ഞാൻ പോകൂ………. നീയിങ്ങനെ വിഷമിക്കാതെ ഇമ്മൂ…………. ആന്റി നമുക്കൊപ്പം ഇവിടെ തന്നെ ഉണ്ടാവും………….. നമ്മുടെ അമ്മയായിട്ട് തന്നെ………..

രാഖിയുടെ ആശ്വാസവാക്കുകൾ കേട്ടിട്ടും ഇമ്മുവിന്റെ മനസ്സിന് ഒന്നാശ്വസിക്കാനായില്ല………… തനിക്ക് ഇഷ്ടമില്ലാത്ത എന്തോ ഒന്നു നടക്കാൻ പോകുന്നുവെന്നു ഉള്ളിലിരുന്ന് ആരോ പറയും പോലെ ………… അതുകൊണ്ട് തന്നെ രാഖിയോട് ഒന്ന് മനസ്സു തുറന്നു സംസാരിക്കാൻ പോലും തോന്നിയില്ല……..

നന്ദൻ കണ്ണും തുറന്നു പിടിച്ചു എന്തൊക്കെയോ ചിന്തയിലായിരുന്നു……. ഭാഗി വന്നതും അടുത്തിരുന്നതുമൊന്നും അറിഞ്ഞില്ല…………. നന്ദാ…………… ഭാഗി വിളിച്ചപ്പോൾ ഒന്നു ഞെട്ടി അവളെ നോക്കി……….. പതിയെ മുഖമൊന്നു തെളിഞ്ഞു………….. എന്തൊക്കെയോ പറയാൻ ബുദ്ധിമുട്ടുന്ന ഭാഗിയെ നോക്കിയിരുന്നു…………. എന്തു പറ്റി ഭാഗി…………….

എനിക്ക് വളച്ചൊടിച്ചു പറയാൻ അറിയില്ല……….. നേരെ പറഞ്ഞേ ശീലമുള്ളു…………. ഈ വീട്ടിലുള്ള മാറ്റാരോടു പറഞ്ഞാലും സമ്മതിക്കില്ല…… അതുകൊണ്ടാണ് നന്ദനോട് പറയാമെന്നു വെച്ചത്………… എന്നെ മനസ്സിലാക്കാൻ നന്ദനാവും……..  ഞാനും അച്ഛനും ഇനിയിവിടെ നിന്നാൽ ശരിയാവില്ല…………. ചിലപ്പോൾ ആരോടും പറയാൻ നിൽക്കില്ല ഞാൻ…………. ഇമ്മൂനോട് പറയണം വിഷമിക്കരുതെന്ന്….. ദാസേട്ടനെ പറഞ്ഞു മനസ്സിലാക്കണം………..

പോകാൻ തന്നെ തീരുമാനിച്ചോ………… ഒന്നു മാറ്റി ചിന്തിച്ചു കൂടെ…………. ബെഡിൽ വെച്ചിരുന്ന ഭാഗിയുടെ കൈയുടെ പുറത്തു കൈവെച്ചു ചോദിച്ചു…………..

ഇല്ല നന്ദാ……… ഇവിടെ നിങ്ങളുടെ ഒക്കെ കൂടെ നിൽക്കുമ്പോൾ ഞാൻ പഴയതൊന്നും ഓർക്കാറ് പോലുമില്ല …….. അത്രയും സന്തോഷമാണിവിടെ……… പക്ഷേ എന്റെ സന്തോഷം മാത്രം നോക്കിയാൽ പോരല്ലോ ഞാൻ……….. എന്റെ ഇമ്മുവും രാഖിയും ആരുടെയും മുന്നിലും തല കുനിക്കാതെ ജീവിക്കണം…………

അച്ഛനെയും ഞാൻ കൂടെ കൂട്ടും………. നന്ദനെ അച്ഛൻ ഹരിയേട്ടനെപ്പോലെയാണ് കാണുന്നത്………… നന്ദനെ വിട്ടു പോകുന്നതിലുള്ള ഒരു വിഷമം അച്ഛനുണ്ട്………….. ദേഷ്യം തോന്നരുത് നന്ദാ………. നന്ദികേട് കാട്ടിയെന്നും കരുതരുത്……….. ഇനിയൊരു യാത്ര പറച്ചിൽ ഉണ്ടാകുമോന്ന് അറിയില്ല……….. എനിക്ക് നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമാകുന്നത്………. തന്റെ കയ്യിൽ പിടിച്ചിരുന്ന നന്ദന്റെ കയ്യിലൊന്നു തലോടി……… മെല്ലെ തന്റെ കൈ വലിച്ചെടുത്തിട്ട് പുറത്തേക്ക് നടന്നു…………………..

പോകരുതെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു നന്ദന്…………. എന്നും കൂടെയുണ്ടാവുമെന്ന് പറയാനും ആഗ്രഹിച്ചു…………. അതൊന്നും നാവു വരെ എത്തിയില്ലെന്നു മാത്രം……… കണ്ണിൽ ചെറിയൊരു നനവ് പടർന്നു……… എല്ലാം മനസ്സിൽ ഒളിപ്പിച്ചു വെച്ചു കണ്ണു പൂട്ടി……….

രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ ഭാഗ്യയുടെ മുഖത്തു പഴയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല…………. തെളിച്ചമുണ്ടായിരുന്നു ……….. അതുകൊണ്ട് തന്നെ ഇമ്മുവിന്റെയും മുഖം കുറച്ചൊന്നു തെളിഞ്ഞു……………എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെയുണ്ടായിരുന്നു ഭാഗിയുടെ രീതികൾ എല്ലാം……… അച്ഛൻ ഒന്നും മിണ്ടാതെ തലയും കുനിച്ചിരുപ്പുണ്ടായിരുന്നു………….നന്ദനും ദാസനും ഭാഗിയുടെ മാറ്റം മനസ്സിലാക്കാൻ കഴിഞ്ഞു…………. അവളെല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞുവെന്ന് മനസ്സിലായി………..അതാ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു………… ഭാഗിയുടെ തീരുമാനമെന്തെന്നറിയാൻ ദാസൻ അവൾക്കു പിറകെയുണ്ടായിരുന്നു……… നിഴൽ പോലെ………..

ഓടി വരാം…………

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!