ഇമ്മാനുവൽ ഭാഗ്യയുടെ ബാഗിൽ പിടിച്ചു…………. എവിടേക്കാണെങ്കിലും ഞാൻ കൊണ്ടുവിടാം……… മറ്റുള്ളവർക്ക് മുന്നിലൂടെ തനിച്ചു നടക്കാനുള്ള ധൈര്യം ഇപ്പോളീ മനസ്സിനായിട്ടില്ല…………. ആളുകൾക്ക് കടിച്ചു കീറാൻ ഞാൻ ഇട്ടുകൊടുക്കില്ല………,.എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം ഭാഗിമ്മയ്ക്ക് എന്റെ കൂടെ വരാം…………… അയാൾ പോയി കാറിന്റെ ഡോർ തുറന്നു പിടിച്ചു………….. ഭാഗിമ്മ യ്ക്കു വേണ്ടി………….
ഭാഗ്യ ചിന്തിച്ചു നിൽക്കുവാണ്……….. ഇനി ആരെയാണ് ബോധിപ്പിക്കാനുള്ളത്……… താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്…,…,.. ആരെയുമില്ല……….. വെളിയിലേക്ക് ഇറങ്ങിയാലുള്ള അവസ്ഥ ആലോചിക്കാഞ്ഞിട്ടല്ല……….. കുത്തുവാക്കും കളിയാക്കലും പരിഹാസവും എല്ലാം നേരിടേണ്ടി വരും………. അറിയാം………. വേറൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇറങ്ങാൻ തീരുമാനിച്ചത് …….. തനിച്ചാവാതിരിക്കാൻ ഹരിയേട്ടൻ ആവില്ലേ ഇമ്മാനുവൽ നെ കൊണ്ടുവന്നത്…………. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം………. പോകുന്നത് ചിലപ്പോൾ അപകടത്തിലേക്കാവാം…………… എന്തു നേരിട്ടാലും അത് സ്വന്തക്കാരിൽ നിന്നുമാവില്ലല്ലോ………… വേദന കുറവായിരിക്കും…….അത് തന്നെ വലിയൊരാശ്വാസം…………. താനെങ്ങോട്ടാണെന്നോ പോകാൻ ഒരിടമുണ്ടോന്നോ ഒന്നന്വേഷിക്കാൻ ആർക്കുമൊന്ന് തോന്നിയില്ലല്ലോ ………. ഭാഗ്യ വീട്ടിലേക്ക് നോക്കി……….. ആരുമില്ല……….. അത്രയ്ക്കും അധികപ്പറ്റായിരുന്നോ താനിവിടെ…………… അവിടെ നിന്നും ഇറങ്ങിയതിന്റെ ആശ്വാസത്തിൽ ആവും എല്ലാവരും………….. സത്യമെന്തായിരുന്നുവെന്ന് ഇവർ അറിയാൻ ഇടവരാതിരിക്കട്ടെ……….. തന്നോട് മാപ്പിരക്കാൻ പോലും തമ്മിൽ കാണാതിരിക്കട്ടെ………… വെറുതെയെങ്കിലും കണ്ണൊന്നു നിറഞ്ഞൊഴുകി………… ഭാഗ്യയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്ന് ഇമ്മാനുവലിനു മനസ്സിലായി………….. കയ്യിൽ പിടിച്ചു പതിയെ കാറിൽ കയറ്റി ………… ഒരു കുട്ടിയെപ്പോലെ ഭാഗ്യ അനുസരിച്ചു………….. കണ്ണു തുടച്ചു………. ഇതാവും തന്റെ അവസാനത്തെ കണ്ണുനീരെന്ന് എപ്പോഴും തീരുമാനിക്കും…………. പക്ഷേ കണ്ണുനീർഒഴുക്കാൻ വീണ്ടും വീണ്ടും അവസരങ്ങൾ തേടി വന്നുകൊണ്ടിരിക്കുകയാണ്…………..
അന്ന് അച്ഛനെ കണ്ട വിഷമത്തിൽ എവിടെയാണെന്ന് മാത്രം ചോദിച്ചില്ല………….. ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അച്ഛനും വിചാരിച്ചു കാണും താൻ മറന്നുവെന്ന്……………… ഇവിടെ അടുത്തെവിടെയെങ്കിലും ആയിരിക്കും……….. എന്തായാലും അച്ഛനെ കണ്ടുപിടിച്ചേ പറ്റൂ………. കൂടെ കൂട്ടണം……… അത് പട്ടിണിയിലേക്ക് ആണെങ്കിൽ പോലും………….. ഇല്ലെങ്കിൽ സമാധാനം എന്നൊന്ന് ഉണ്ടാവില്ല തനിക്ക് ……….ചിന്തിച്ചിരിക്കുന്ന ഭാഗ്യയെ ഇടയ്ക്കിടെ നോക്കുന്നുണ്ട് ഇമ്മാനുവൽ…………..
അനു പറഞ്ഞു അനുവിന്റെ അച്ഛനെയും അല്ലുവിനെയും നന്നായിട്ടറിയാം എനിക്ക്…………. പക്ഷേ അതിനിടയിൽ ഇങ്ങനൊരു അമ്മയെ അല്ല ഞാൻ പ്രതീക്ഷിച്ചത് ………… അനുവിനെ എല്ലാവർക്ക് മുന്നിലും വഴക്ക് കേൾപ്പിക്കുന്ന ഒരാൾ……….. അച്ഛനെ മകളിൽ നിന്നും പിരിയ്ക്കാൻ ശ്രമിക്കുന്ന ഒരാൾ………. വീട്ടിൽ അധികാരം സ്ഥാപിക്കാൻ നോക്കുന്നയാൾ…… അങ്ങനെ ഒക്കെയായിരുന്നു അനു പറഞ്ഞു തന്നിരുന്നത്……….. അച്ഛനും അല്ലുവും അനുവിന്റെ കൂടെയാണെന്ന് തോന്നിയപ്പോൾ ഞാനും വിശ്വസിച്ചു പോയി അവൾ പറഞ്ഞതെല്ലാം………….. അന്ന് ഒന്നും മിണ്ടാതെ സ്വയം സഹിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി………… സ്വന്തം മകൾ അല്ലാഞ്ഞിട്ട് കൂടി……… ഇങ്ങനെ ഒക്കെ ഒരാൾക്ക് ചിന്തിക്കാൻ കഴിയുമോ………..
കഴിയും…………. ഒരമ്മയുടെ സ്ഥാനത്തു നിന്നും ചിന്തിക്കുമ്പോൾ ഇങ്ങനെ ചെയ്യാനേ പറ്റൂ……… മകളെ ആപത്തിലേക്ക് വിട്ടിട്ട് ഒരമ്മയും രക്ഷപെടാൻ ശ്രമിക്കില്ല…………. ഭാഗ്യ വെളിയിലേക്ക് നോക്കി പറഞ്ഞു………..
ആവോ…………അറിയില്ല എനിക്ക്…….. ഒരമ്മ എങ്ങനെ ചിന്തിക്കുമെന്നും പെരുമാറുമെന്നും………….. കാരണം അങ്ങനെ ഒരാൾ എനിക്കില്ല………….. എനിക്ക് ഓർമ്മ വെയ്ക്കും മുന്നേ അമ്മ പോയതാ……….. ഫോട്ടോയിൽ മാത്രേ കണ്ടിട്ടുള്ളൂ ആ മുഖം ………… അച്ഛന്റെ വാക്കുകളിലൂടെ മാത്രേ ആ സ്നേഹം അറിഞ്ഞിട്ടുള്ളു……….അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സ്നേഹം എന്താണെന്ന് ഞാൻ നേരിട്ട് അറിഞ്ഞിട്ടുമില്ല……….. അനുവുമായി അടുക്കാൻ കാരണവും ഇതായിരുന്നു ………… രണ്ടാളും ഒരേ പോലെ ദുഃഖം അനുഭവിക്കുന്നവർ ………… എന്റെ ആദ്യത്തെ പ്രണയമാണ് അനു ………… അവളുടെ വിഷമങ്ങൾ എല്ലാം ഞാൻ എന്റേതും കൂടിയാണെന്ന് കരുതി……….. ആശ്വസിപ്പിച്ചു……….. താങ്ങായി കൂടെ നിന്നു……….. അറിയുമോ……… നിങ്ങൾ ആരും അറിയാതെ ചില രാത്രികളിൽ വന്നിട്ട് ഞാൻ രാവിലെ പോന്നിട്ടുമുണ്ട്……………. അതും അനുവിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം ……..
ഭാഗ്യ ഒന്നു ഞെട്ടി അയാളെ നോക്കി……… ആ ഞെട്ടൽ ഇമ്മാനുവൽ ശരിക്കും കണ്ടു…………. ഒരമ്മയുടെ ശിക്ഷണത്തിലല്ല ഞാൻ വളർന്നതെങ്കിലും ഒരു പെണ്ണിനോട് എങ്ങനെ ബിഹേവ് ചെയ്യണമെന്ന് എനിക്കു നന്നായറിയാം……….. നല്ലൊരു അച്ഛനാണ് എനിക്കുള്ളത്……… ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടും ഞാൻ മോശമായി അനുവിനോട് ഇന്നേവരെ പെരുമാറിയിട്ടില്ല………….. ഞാൻ സ്നേഹിച്ചത് അവൾ എന്നും എന്റേത് തന്നെ ആണെന്നുള്ള വിശ്വാസത്തിലാണ്…………. പക്ഷേ……. അനു നമ്മൾ കരുതുന്ന ഒരാളല്ല ഭാഗിമ്മേ…………. എത്ര ലാഘവത്തോടെ ആണ് എന്നെ വേണ്ടെന്നവൾ പറഞ്ഞതെന്നറിയുവോ………… അച്ഛനെ വിഷമിപ്പിക്കാൻ പറ്റില്ലെന്ന്………….. എന്റെ പിറകേ നടന്നു എന്റെ സ്നേഹം പിടിച്ചു പറിച്ചു വാങ്ങീട്ട്…………. അന്ന് ഓർത്തിരുന്നില്ലേ ഈ അച്ഛനെപ്പറ്റി………. എല്ലാം കളവായിരുന്നു………….അവളും… അവളുടെ സ്നേഹവും……………. മനസ്സറിഞ്ഞു സ്നേഹിച്ചിരുന്നുവെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നേടുമായിരുന്നു ഈ സ്നേഹം……………
ഇമ്മനുവലിന്റെ കണ്ണു നിറഞ്ഞത് ഭാഗ്യ കണ്ടു………… ഓർമ്മ വന്നത് ഹരിയേട്ടനെ സ്വന്തമാക്കാൻ വീട്ടുകാരോട് പൊരുതിയ ഭാഗ്യയെയാണ്…………… നിന്റെ വീട്ടുകാരെ നീ സമ്മതിപ്പിക്കും വരെ കാത്തിരിക്കാമെന്നു പറഞ്ഞ ഹരിയേട്ടനെയായിരുന്നു………….
ഭാഗിമ്മയ്ക്ക് എവിടേക്കാ പോകണ്ടത്…………താൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിട്ട് മിണ്ടാതിരിക്കുന്ന ഭാഗ്യയോട് അയാൾ ചോദിച്ചു…………..
ഇമ്മാനുവൽ എന്നെ ഇവിടെ എവിടെയെങ്കിലും ഇറക്കിയാൽ മതി…………. പോകേണ്ടയിടം ഞാൻ തീരുമാനിച്ചില്ല………. ഒരാൾ ഉണ്ട് എന്നെ വിശ്വസിക്കാനും കൂടെ നിൽക്കാനും ……… പക്ഷേ എവിടെയെന്നു അറിയില്ല………..കണ്ടുപിടിക്കണം……….ജീവിതാവസാനം വരെ അച്ഛനൊപ്പം അച്ഛനെ പരിചരിച്ചു കൂടണം……….
എന്നെ ഭാഗിമ്മ ഇമ്മൂ ന്ന് വിളിച്ചാൽ മതി………….. വീട്ടിൽ എല്ലാവരും അങ്ങനെയാ വിളിക്കാറ്………. ചിരിയോടെ ഇമ്മു പറഞ്ഞു………….
മനോഹരമായി ചിരിക്കുന്ന ഒരു പയ്യൻ………….നിഷ്കളങ്കമായ മുഖം………..ആരെന്നറിയാത്ത ഭാഗിമ്മയെ തനിച്ചാക്കി രക്ഷപെടാൻ ശ്രമിക്കാത്തവൻ…………. അനുവിന് എല്ലാവരോടും പറയാനുള്ള പേടി ആവും തന്റെ തലയിൽ നിന്നും ഈ ഭാരം ഏറ്റെടുക്കാഞ്ഞതെന്ന് വിചാരിച്ചു…………. പക്ഷേ ഇപ്പോൾ ഇമ്മു പറഞ്ഞത് കേട്ടപ്പോൾ മനഃപൂർവം ചെയ്തതാണോന്നു ഒരു തോന്നൽ……….. അതാവുമോ ആരോടുമൊന്നു സംസാരിക്കാൻ തന്നെ അനുവദിക്കാഞ്ഞതും അവസരം തരാഞ്ഞതും…………. എല്ലാവരെയും സമർത്ഥമായി ചതിക്കുവായിരുന്നില്ലേ അവൾ…………. അവളെ കണ്ണടച്ച് വിശ്വസിക്കുന്ന ബാലുവിനെ പോലും…………. ഇത്രയും നല്ലൊരു പയ്യനെ ബാലു മകൾക്കായ് വേണ്ടെന്ന് പറയുവോ………… അവളുടെ ഇഷ്ടങ്ങൾ എല്ലാം നടത്തിക്കൊടുക്കാറേയുള്ളൂ……… അതോ ഇനി വേറൊരു മതവിശ്വാസി ആയതുകൊണ്ട് അവൾ വിചാരിച്ചു കാണുമോ അച്ഛൻ സമ്മതിക്കില്ലെന്ന്…….. എങ്കിലും ഒന്ന് ശ്രമിച്ചു പോലും നോക്കാതെ എന്തിനായിരിക്കും ഇമ്മുനെ തഴഞ്ഞത്…………….. അതോ അച്ഛന്റെ മുന്നിൽ നല്ലകുട്ടി എന്നൊരു ഇമേജ് നഷ്ടപ്പെടുമോന്നുള്ള പേടിയോ………… ഭാഗ്യയുടെ മനസ്സിൽ ഉത്തരമില്ലാത്ത നൂറായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു…………….
അച്ഛന്റെ കാര്യങ്ങൾ എല്ലാം പറയേണ്ടി വന്നു ഇമ്മുനോട്…………. തനിച്ചു ഒരിടത്തും വിട്ടിട്ട് പോകാൻ അവൻ സമ്മതിച്ചില്ല…അതുകൊണ്ട് ………..
രണ്ടുമൂന്നു സ്ഥാപനങ്ങളിൽ കയറിയിറങ്ങി………. ശിവൻകുട്ടി എന്ന പേരുള്ള ആളുകളെയൊക്കെ കണ്ടു………. പക്ഷേ ഭാഗ്യ തേടുന്നയാളെ മാത്രം കണ്ടില്ല………. ചെറിയൊരു പേടിയൊക്കെ തോന്നിത്തുടങ്ങി ഭാഗ്യയ്ക്ക്………….. നിന്നെയൊന്നു കാണാതെ മരിക്കേണ്ടി വരുമൊന്നുള്ള ഭയമുണ്ടായിരുന്നു മോളേ എനിക്ക്….. എന്നാണ് അന്ന് കണ്ടപ്പോൾ പറഞ്ഞത്………….. ദൈവമേ ഒരു ദിവസം എങ്കിൽ ഒരു ദിവസം അച്ഛനൊപ്പം കഴിയാൻ സാധിക്കണേ ന്ന് മാത്രമായി പിന്നീട് ഭാഗ്യയുടെ പ്രാർത്ഥന……….. തേടിത്തേടി മടുത്തു എന്നു വേണം പറയാൻ………….. അന്നേ അഡ്രസ്സ് വാങ്ങണമായിരുന്നു……….. ശ്ശേ………. ടെൻഷൻ കാരണം ഭാഗ്യ നഖം കടിച്ചു………….
ഇനിയെങ്ങോട്ടേക്കാ ഭാഗിമ്മ……….. എവിടാ പോകേണ്ടത്…………. ഇമ്മു ചോദിച്ചു……………
എങ്ങോട്ടേക്ക് പോകും ഈശ്വരാ………… കയ്യിലാണെങ്കിൽ ചുരുട്ടിയ കുറച്ചു പൈസ മാത്രേ ഉള്ളൂ……….. അച്ഛനെ എളുപ്പം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു…………. കൂടെ അച്ഛനുണ്ടാകുമല്ലോയെന്ന വിശ്വാസത്തിൽ എടുത്തു ചാടുകയും ചെയ്തു………..എന്താ ഇനിയിപ്പോൾ ചെയ്യുക ഈശ്വരാ ………..
ഞാൻ ഒരു കാര്യം ചോദിക്കട്ടേ………. തെറ്റിദ്ധരിക്കില്ലെങ്കിൽ………… ഇമ്മുവിന്റെ ചോദ്യത്തിന് ഭാഗ്യ എന്താന്നുള്ള രീതിയിൽ മുഖം തിരിച്ചു നോക്കി……………….
ഭാഗിമ്മ എനിക്കൊപ്പം വരുന്നോ………… ഞാൻ കൊണ്ടുപോകട്ടെ എന്റെ വീട്ടിലേക്ക്………… ഭാഗ്യയുടെ മുഖത്തെ ഭാവമെന്തെന്ന് ഇമ്മുവിന് മനസ്സിലായില്ലെങ്കിലും പറഞ്ഞു…………
ഇനി പോകാനൊരിടവും കൂടെ കൂട്ടാൻ ആരുമില്ലെന്നും മനസ്സിലായി………… ഇങ്ങനെ വഴിയിൽ വിട്ടിട്ട് പോകാൻ തോന്നുന്നില്ല………… ഞാൻ കാരണം ആണ് ഭാഗിമ്മയ്ക്ക് ഇങ്ങനെ ആരുമില്ലാതെ പെരുവഴിയിൽ നിൽക്കേണ്ടി വന്നത്……………. അതിനു ഞാൻ തന്നെ പരിഹാരം കാണുകയാണ്…………… എന്നെ വിശ്വാസമുണ്ടോ ഭാഗിമ്മയ്ക്ക്…………..
ഇമ്മു ഭാഗ്യയുടെ മുഖത്തേക്ക് നോക്കി……….. കുറച്ചു നേരമായിട്ടും മറുപടി കിട്ടാതായപ്പോൾ ഇമ്മു വണ്ടി സ്റ്റാർട്ട് ചെയ്തു……………
ഭാഗിമ്മ വരുന്നത് മൂന്ന് ആണുങ്ങളുടെ ഇടയിലേക്കാണ്…………. വീട്ടിൽ പേരിനു പോലും പെണ്ണായിട്ട് ഒരാളില്ല…………… എന്നുവെച്ചു പേടിക്കുവൊന്നും വേണ്ടാ കേട്ടോ………… ഞാൻ അല്ലാതെ വീട്ടിൽ വേറെ ഉള്ളത് പല്ലു കൊഴിഞ്ഞ രണ്ടു സിംഹങ്ങളാ………….. ഒന്നെന്റെ അപ്പ ……… രണ്ടാമത്തേത് എന്റെ കൊച്ചാപ്പ………. എനിക്കു വേണ്ടി മാത്രം ജീവിക്കുന്ന രണ്ടു ജന്മങ്ങൾ………… അതുകൊണ്ട് തന്നെ ഞാൻ കൊണ്ടുവരുന്ന പെണ്ണ് അവരെയും അംഗീകരിക്കാൻ കഴിവുള്ളയാളാവണം………… അനു എന്നെ ഉപേക്ഷിച്ചതിൽ എനിക്കു നല്ല വിഷമം ഉണ്ടായിരുന്നു ആദ്യം……….. പിന്നീട് അത് ദേഷ്യമായി……….. ആ ദേഷ്യം ആണ് ഭാഗിമ്മയുടെ ജീവിതം ഇല്ലാതാക്കിയത്……………. ഇപ്പോൾ തോന്നുന്നു അനു പോയത് നന്നായെന്ന്………….. ഇത്രയും സ്നേഹിക്കുന്ന അമ്മയെ അംഗീകരിക്കാത്തവൾ എന്റെ അപ്പയെയും കൊച്ചാപ്പയെയും സ്വീകരിക്കില്ല……………ഇനിയെനിക്കും അവളെ വേണ്ടാ………
എല്ലാം കേട്ടിരുന്ന ഭാഗ്യയുടെ മനസ്സ് ശക്തിയിൽ മിടിക്കുന്നത് ഇമ്മു അറിഞ്ഞില്ല………….. ഒന്നു കണ്ടുപോലും പരിചയമില്ലാത്ത ആളുകൾക്കിടയിലേക്കാണ് താൻ പോകുന്നത്…………. അതും സ്ത്രീകൾ ഇല്ലാത്ത ഒരു വീട്ടിൽ..,………… ഇനി വേറെ വല്ലതും കേൾക്കേണ്ടി വരുമോ ഈശ്വരാ…………എന്താവും തനിക്കിനി കേൾക്കേണ്ടിയും കാണേണ്ടിയും വരുന്നുണ്ടാവുക…………. ഹോൺ അടിക്കുന്ന ശബ്ദം കേട്ടാണ് ഭാഗ്യ ഇമ്മുവിനെ നോക്കിയത്…………… അടഞ്ഞു കിടക്കുന്ന ഒരു ഗേറ്റിനു മുന്നിലാണിപ്പോൾ…………….
എന്റെ കുഞ്ഞേ ചെവി പൊട്ടി……… ഒന്നു നിർത്തുവോ………….. കുറച്ചു പ്രായം ചെന്ന ഒരാൾ ഗേറ്റ് തുറന്നു………… കുറച്ചു മുടന്തുണ്ട് അത് കാരണം മെല്ലെയാണ് ചെയ്യുന്നത്………. ക്ഷമയോടെ അയാൾ ഗേറ്റ് തുറക്കുന്നതും നോക്കി ചിരിയോടെ ഇരിക്കുകയാണ് ഇമ്മു………… അയാൾ കാറിനുള്ളിലേക്ക് നോക്കുന്നുണ്ട്…….. ആരെന്നറിയാൻ……….
ഇത് ഈ വീട്ടിലെ നാലാമൻ…………. കുടുംബവും കുട്ടികളുമൊന്നുമില്ല………… ഈ വീടിന്റെ അകത്തെയും പുറത്തെയും കാര്യങ്ങൾ നോക്കുന്നത് ദാസേട്ടനാണ്…………അത് പതിയെ മനസ്സിലാകും ഭാഗിമ്മയ്ക്ക്……….. ആ മുടന്തു കണ്ടിട്ട് സിംപതി ഒന്നും വേണ്ടാ കേട്ടോ ഭാഗിമ്മേ……… ആളൊരു സിംഹമാണ്………. അല്ലേലും ദാസേട്ടന് സിംപതി ഇട്ടവല്ല………… ബ്ലാ………. അല്ലേ…………ഇമ്മു ദാസേട്ടന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു……….. ഭാഗിയെ സൂക്ഷിച്ചു നോക്കിയ ദാസന്റെ ചുണ്ടിൽ ചെറിയൊരു ചിരി തെളിഞ്ഞു……….. പക്ഷേ ആ ചിരി തിരിച്ചു കൊടുക്കാൻ ഭാഗ്യയ്ക്കായില്ല…………. മനസ്സിലെ പേടി പതിയെ മുഖത്തേക്കും പടർന്നു………… പോർച്ചിൽ വണ്ടി നിർത്തി ഇമ്മു ഇറങ്ങി…………. ഇറങ്ങാതെ ഇരിക്കുന്ന ഭാഗ്യയുടെ ഡോർ തുറന്നു പുറത്തേക്ക് വിളിച്ചു……….. ഭാഗ്യ ആ വീടിന്റെ പരിസരം എല്ലാം നോക്കിക്കണ്ടു………… ഒരു പെണ്ണ് ഈ വീട്ടിൽ ഇല്ലെന്ന് കണ്ടാൽ പറയില്ല……. നല്ല ഭംഗിയുണ്ട് ചെടിയും ലവ് ബേർഡ്സും നിരയൊത്തു വെട്ടിയ കുറ്റിച്ചെടികളും എല്ലാം കാണാൻ…………
എല്ലാം നമ്മുടെ ദാസേട്ടന്റെ കരവിരുത് ആണ്………… ആരെക്കൊണ്ടും ഒരു ഇല പോലും പറിക്കാൻ സമ്മതിക്കൂല………… അനുവിനാണെന്ന് പറഞ്ഞാൽ പോലും ഒരു പൂവ് നുള്ളാൻ സമ്മതിച്ചിട്ടില്ല………… ഭാഗിമ്മ വരൂ………. ബാക്കിയുള്ളവരെയൊക്കെ കാണണ്ടേ………….. ദാസേട്ടൻ പയ്യെ വന്നോളും……… ഇടയിൽ ദാസനിലേക്ക് കണ്ണുകൾ പോയ ഭാഗ്യയോട് ഇമ്മു പറഞ്ഞു………… ശരിയാണ് അയാൾ ചെടികളോടും കിളികളോടും മിണ്ടിയും തലോടിയും പയ്യെപ്പയ്യെ വരുന്നുണ്ട്……….
ഇമ്മു ഭാഗ്യയെയും കൂട്ടി അകത്തേക്ക് നടന്നു…………. കയറി വരുമ്പോഴേ കണ്ടത് ഒരു ഫോട്ടോയാണ്………… വിടർന്ന ചിരിയോടെ ഒരു പെൺകുട്ടി…………….. ഇമ്മുവിന്റെ അതേചിരി………….
അമ്മയാണ്…………. മാല ഇട്ട് ഇരുത്താൻ അപ്പ സമ്മതിക്കില്ല…………. ശരിക്കും അമ്മ മരിച്ചെന്നു ഞങ്ങൾക്ക് തോന്നാറില്ല………. അപ്പ അമ്മയോട് എപ്പോഴും സംസാരിക്കും അങ്ങോട്ട് നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും എല്ലാം ……. അത് സന്തോഷം ആണെങ്കിലും വിഷമം ആണെങ്കിലും കൂടി ……………. പുറമെ നിന്ന് കാണുന്നവർക്ക് അത് ഭ്രാന്ത് ആയിട്ടേ തോന്നു………….. പക്ഷേ ഇവിടുള്ളവർക്ക് അതങ്ങിനല്ല………….അതൊരു വെറും ഫോട്ടോ മാത്രമല്ല ഞങ്ങൾക്ക് …………
ആരെയാടാ നീ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്………… പിറകിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ രണ്ടാളും തിരിഞ്ഞു നോക്കി……………. ഭാഗ്യയെ കണ്ടപ്പോൾ അയാളുടെ മുഖം മങ്ങിയെങ്കിലും പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്തു വെച്ചു………..
ഭാഗ്യ……… അനുവിന്റെ അമ്മ……….. ശരിയല്ലേ………..
അതേയെന്നോ അല്ലെന്നോ പറയാൻ തോന്നിയില്ല……….. മുഖം കുനിച്ചു നിന്നു………… ഇവർക്കെല്ലാം എങ്ങനെ തന്നെ അറിയാം………..അതോ ഇനി തന്നെ കളിയാക്കുകയാണോ ഭാഗ്യ ചിന്തിച്ചു ……. ദാസന്റെ മുഖഭാവത്തിലും തന്നെ മനസ്സിലായത് പോലെയാണ്…….. ഇപ്പോൾ ഇവിടെയും……………
തലയുയർത്തി നില്ക്കു ഭാഗ്യ……….. തെറ്റ് ചെയ്യാത്തവർ ഇങ്ങനെ നിൽക്കേണ്ടതുണ്ടോ………….എത്ര നാളിങ്ങനെ തല കുനിച്ചു നിൽക്കും……. എനിക്കെന്റെ മകനെ നന്നായറിയാം…………. അവൻ പറഞ്ഞു ഭാഗ്യയെയും കുറച്ചൊക്കെ അറിയാം …………. അയാൾ പറയുന്നത് കേട്ടപ്പോൾ ഭാഗ്യ മുഖം ഉയർത്തി……………
ഭാഗിമ്മ പേടിക്കണ്ട……….. ഇവിടെ എല്ലാവർക്കും എല്ലാം അറിയാം ഇന്ന് നടന്നതൊഴികെ…………. അനുവിനെ ഇവിടുള്ളവർക്കെല്ലാം ഞാൻ പറഞ്ഞു നന്നായറിയാം……….. അതൊക്കെ പോട്ടേ……ഇതാരാണെന്നു മനസ്സിലായോ……….. മഹാദേവൻ …….. എന്റെ അച്ഛൻ…….ഈ അച്ഛനാണ് പോയി മാപ്പ് പറഞ്ഞു ഭാഗിമ്മ ഇപ്പോളുള്ള അവസ്ഥ എന്താണെന്ന് അറിഞ്ഞിട്ടു വരാൻ പറഞ്ഞതും ഒക്കെ……………
മഹാദേവന്റെ മകൻ ഇമ്മാനുവലോ…………. ചിന്തിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ ഇമ്മു പറഞ്ഞു……….. ഭാഗിമ്മ ചിന്തിക്കുന്നതെന്തെന്ന് എനിക്കു മനസ്സിലാകും……… ഈ നിൽക്കുന്ന മഹാദേവന് ഡെയ്സി യിൽ ഉണ്ടായ പുത്രനാണ് ഇമ്മാനുവൽ………… കഥയൊക്കെ വിശദമായി ഞാൻ പറഞ്ഞു തരാം പിന്നീട്………..
അച്ഛാ……… ഭാഗിമ്മയ്ക്ക് ഇപ്പോൾ പോകാനൊരിടം ഇല്ല….. സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നു……….. ഞാൻ കൂടെ കൂട്ടി………. പേടി മാറിയിട്ടില്ല ഇപ്പോഴും………. പ്രത്യേകിച്ച് ആണുങ്ങൾ മാത്രമേ ഉള്ളൂ ന്ന് അറിഞ്ഞപ്പോൾ………..
ഭാഗ്യ ഇമ്മുവിനെ ഒന്നു ദേഷ്യത്തിൽ നോക്കി……….അതിനു ഞാൻ എപ്പോഴാ അങ്ങനെ പറഞ്ഞതെന്നുള്ള ഭാവത്തിൽ…………..
പേടിക്കേണ്ട…….. ഇവിടെ പെങ്ങൾ സുരക്ഷിതയായിരിക്കും………. ആരെയും ഭയക്കേണ്ട കാര്യമില്ല……….. നമ്മളെ വിശ്വാസമില്ലെങ്കിൽ പിന്നെയൊരിടത്തും തൂങ്ങിക്കിടക്കരുത്………. ചത്താലും അഭിമാനത്തോടെ ചാവണം…………. അതിപ്പോൾ ജീവിക്കാനാണെങ്കിൽ പോലും………. ഇവിടെ എത്രകാലം വേണമെങ്കിലും നിൽക്കാം………. സന്തോഷം മാത്രേയുള്ളു………..
പെങ്ങൾ എന്നുള്ള വിളിയിൽ തന്നെ ഭാഗ്യയുടെ മനസ്സ് തണുത്തു………. അന്ന് ആളുകളുടെ മുന്നിൽ ചങ്കൂറ്റത്തോടെ ദേഷ്യത്തിൽ തലയുയർത്തി നിന്ന ഇമ്മു അല്ല ഇപ്പോൾ……… അച്ഛന്റെ തലോടലിൽ ചേർന്നു നിന്നു കുറുകുന്ന ഒരു കുഞ്ഞുകുട്ടി………… അവനെടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയാണ് അദ്ദേഹം………. കൂടെ ചേർത്തു പിടിച്ചു ഉമ്മയും കൊടുക്കുന്നുണ്ട്……………. ചെറിയൊരു ചിരി വന്നു ചുണ്ടിൽ ഇമ്മുവിന്റെ നിൽപ്പൊക്കെ കണ്ടപ്പോൾ ………..
ഓടി വരാം…….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhaghya written by Rohini Amy
Related posts:
Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission