Skip to content

ഭദ്ര – 7

badhra

അനന്തു ഈ സ്ത്രി എന്തൊക്കെയാ ഈ പറയുന്നത്…. ? ആരാ ഈ ഭദ്ര?… ഗൗരി അനന്തുവിൻ്റെ നേരെ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു.

ഭദ്രയോ…? എനിക്കറിയില്ല ഗൗരി അങ്ങനെ ഒരാളെ…. ഇവരേതോ  മാനസിക രോഗി ആണന്ന് തോന്നുന്നു…….

അനന്തു  സ്റ്റേജിന് താഴെ സംസാരിച്ചുകൊണ്ടു നിൽക്കുന്ന തൻ്റെ കൂട്ടുകാരെ കൈകൊട്ടി വിളിച്ചു……

എന്താടാ … സ്റ്റേജിലേക്ക് കയറി വന്ന കൂട്ടുകാർ അനന്തുവിനോട് ചോദിച്ചു…

അനന്തു കൂട്ടുകാരുടെ നേരെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു…

ഇവർ ഇവിടെ വന്നു എന്തൊക്കെയോ പുലമ്പുന്നു … ഏതോ ഭദ്രയെ കുറിച്ചും പറയുന്നുണ്ട് …. നീ ഇവരെ കൊണ്ടുപോയി കഴിക്കാനെന്തെങ്കിലും കൊടുക്ക് മനോനില തെറ്റിയ സ്ത്രിയാ….

നിൻ്റെ അമ്മയ്ക്കാ മനോനില തെറ്റിയത്…. നിൻ്റെ സദ്യ കഴിക്കാൻ വന്നതല്ല…. എൻ്റെ മകൾ ..നിൻ്റെ ഭാര്യ ഭദ്ര എവിടെയുണ്ടന്ന് അറിയാൻ വന്നതാ…. … ഏതോ ഒരു ഭദ്രയെ കുറിച്ചല്ല ഞാൻ നിന്നോട് ചോദിച്ചത്. .. ഒരു വർഷം മുൻപ് നീ രജിസ്റ്റർ കല്യാണം കഴിച്ച എൻ്റെ മകൾ ഭദ്ര എവിടെ… അവളെ നീ കൊന്നോ അതയോ ഉപേക്ഷിച്ചോ…?

എൻ്റെ മോളെ നീ ഇവനെക്കുറിച്ച് അന്വേഷിച്ചിട്ടാണോ ഇവൻ്റെ താലിക്കായി കഴുത്ത് നീട്ടികൊടുത്തത്…

എനിക്ക് അനന്തുവിനെ വിശ്വാസമാണ് അതുകൊണ്ട് എനിക്ക് അനന്തുവിനെ കുറിച്ച് കൂടുതലൊന്നും അറിയണ്ട…ഗൗരി മുഷിച്ചിലോടെ പറഞ്ഞു…

ഗൗരി പറഞ്ഞതു കേട്ടല്ലോ …. ഇനി നിങ്ങൾക്ക് പോകാം പിടിച്ചു കൊണ്ടു പോകടാ ഈ ഭ്രാന്തിയെ…. അനന്തുവിൻ്റെ ആജ്ഞ കേട്ടതും കൂട്ടുകാർ ആ സ്ത്രിയെ പിടിച്ചു കൊണ്ട് നടക്കാൻ തുടങ്ങി

വിടിനടാ…. കുതറി മാറി കൊണ്ട് ആ അമ്മ അലറി…… സ്റ്റേജിലെ ശബ്ദം കേട്ട് കല്യാണത്തിന് വന്നവരുടെ ശ്രദ്ധ അവിടേക്കായി… എല്ലാവരും സ്റ്റേജിനടുത്തേക്ക് വന്നു…..

ഞാൻ ഗൗരി പറഞ്ഞതു കേൾക്കാൻ വന്നതല്ല… എൻ്റെ മോൾ ഭദ്ര എവിടാന്ന് അറിയാൻ വന്നതാണ്….

എന്താ ഏട്ടാ ഇവിടെ ഒരു ബഹളം ഇവർ ഏതാ…? ആര്യ സ്റ്റേജിലേക്ക് കയറി വന്ന് അനന്തുവിനോട് ചോദിച്ചു.

എനിക്കറിയില്ല മോളെ … ഇവർ ഏതോ ഭദ്രയെ കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കുന്നു…

ഞാൻ ഏതോ ഭദ്രയെ കുറിച്ചല്ല ചോദിച്ചത്‌… എൻ്റെ മകൾ ഭദ്ര എവിടെയാണന്നാ ഞാൻ ചോദിച്ചത്…..

ചേച്ചീടെ മകൾ ഭദ്ര എവിടെയുണ്ടന്ന് എൻ്റെ ഏട്ടൻ എങ്ങനെയാ അറിയുന്നത് ….?

അപ്പോ മോൾക്ക് കഥകളൊന്നും അറിയില്ല അല്ലേ… ഒന്ന് ഒന്നര വർഷം മോളുടെ ഏട്ടൻ എൻ്റെ മകൾ ദദ്രയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നു…. അന്ന് എൻ്റെ മകളെ അവിടെ കൊണ്ടുചെന്നാക്കിയത് ഞാനും എൻ്റെ ഇളയ മകളും കൂടിയാണ്…. അന്ന് മോൾടെ അമ്മ എൻ്റെ മോളെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല … ദേ ഈ നിൽക്കുന്ന നിൻ്റെ ഏട്ടൻ്റെ നിർബന്ധത്തിന് വഴങ്ങി മോൾടെ അമ്മ അവരെ വീട്ടിലേക്ക് കയറ്റി അന്നു ഞാനെൻ്റെ മോളെ കണ്ടതാ പിന്നെ ഒരു വിവരവും ഇല്ല…. ഇന്നലെയാണ് അനന്തുവിൻ്റെ വിവാഹം ആണന്ന് ഞാനറിഞ്ഞത്… ഓടി പിടിച്ച് ഞാനിവിടെ വന്നപ്പോഴെക്കും കെട്ടുകഴിഞ്ഞു…..

ഇവർ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ ഏട്ടാ….

ഇല്ല ഇല്ല … അനന്തു നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടു പറഞ്ഞു…

ഭദ്രയെ എൻ്റെ ഏട്ടൻ വിവാഹം കഴിച്ചു എന്നുള്ളതിന് എന്തെങ്കിലും തെളിവുണ്ടോ നിങ്ങളുടെ കയ്യിൽ….

ഉണ്ട് … ഭദ്രയുടെ അമ്മ തൻ്റെ കൈയിൽ ഇരുന്ന കവറിൽ നിന്ന് ഒരു പേപ്പർ എടുത്ത് രമ്യയെ കാണിച്ചു….. വിവാഹം  രജിസ്റ്റർ ചെയ്തതിൻ്റെ പകർപ്പായിരുന്നു അത്……. അതിലേക്ക് നോക്കിയ ആര്യയുടെ മുഖം രോഷം കൊണ്ട് വിറച്ചു….

ഏട്ടാ ഞാനും ചോദിക്കുന്നു ഏട്ടൻ്റെ ഭാര്യ ഭദ്ര എവിടെ….?

ആര്യയുടെ ചോദ്യം കേട്ട് അനന്തുവും ഗൗരിയും ഒരു പോലെ ഞെട്ടി…….

എന്താ നിനക്കും വട്ടായോ…? അനന്തു രമ്യയോട് ചോദിച്ചു…

ഏട്ടാ…. സത്യം വിളിച്ചു പറയുന്നവർക്കെല്ലാം വട്ടാണന്നും പറഞ്ഞ് അധിക്ഷേപിക്കണ്ട….

എന്തു സത്യം…? എന്തു സത്യമാണ് നീ പറഞ്ഞത്.

ഞാനൊരു സത്യവും പറയുന്നില്ല…. ദാ ഈ പേപ്പർ പറയും എല്ലാ സത്യവും….. ഇതേ ഏട്ടൻ്റേയും ദദ്രയുടെയും വിവാഹ സർട്ടിഫിക്കറ്റിൻ്റെ കോപ്പിയാ ഇത്….

അനന്തുവിന് തലചുറ്റുന്നതു പോലെ തോന്നി ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സ്ത്രീ ഇത് എവിടുന്ന് ഒപ്പിച്ചു. ഇനി ഭദ്ര ഇവർക്കൊപ്പം ഉണ്ടോ ഭദ്ര പിന്നിൽ നിന്നു അവളുടെ അമ്മയെ ഇവിടേക്ക് പറഞ്ഞുവിട്ടതാണോ….

ഏട്ടൻ എന്താ ആലോചിക്കുന്നത്….ഈ അമ്മയ്ക്ക് ഇതെവിടുന്ന് കിട്ടി എന്നായിരിക്കും അല്ലേ….. എൻ്റെ ഏട്ടൻ ഇത്ര ദുഷ്ടൻ ആണന്ന് ഞാനറിഞ്ഞില്ല  ഏട്ടാ…. ഈ അമ്മയുടെ ഇളയ മകൾ ഞാൻ പഠിക്കുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റുഡൻ്റാണ്  ഇന്ന് ഞാനിപ്പോ അവളെ ഈ ഓഡിറ്റോറിയത്തിൽ വെച്ചു കണ്ടു… ആ കുട്ടി എന്താ ഇവിടെ എന്നു ചോദിച്ചപ്പോളാണ് ഞാനറിയുന്നത്. … ആ കുട്ടീടെ ചേച്ചിയുടെ ഭർത്താവാണ് ഏട്ടനെന്ന് … ആ കുട്ടിയും ഈ അമ്മയും അന്വേഷിച്ചു വന്നത് ഒരാളെയാണന്ന് ഞാനിപ്പോഴാണ് അറിയുന്നത്….. ഏട്ടാ ഇവരു ചോദിക്കുന്ന പോലെ ഞാനും ചോദിക്കുന്നു ഭദ്ര എന്തിയേ..?

എനിക്കറിയില്ല…. ഒരു ദിവസം ആരോടും പറയാതെ അവളിറങ്ങി പോയി…. നമ്മുടെ വീട്ടിൽ വന്ന് രണ്ടു മാസം തികയും മുൻപ്….

എവിടേക്ക്….

എനിക്കറിയില്ല ഞാൻ അന്വേഷിച്ചതും ഇല്ല കാരണം സ്വഭാവദൂഷ്യമുള്ള പെണ്ണൊയിരുന്നു അവൾ ഞാനില്ലാത്ത സമയം നോക്കി എൻ്റെ കൂട്ടുകാരെ വിളിച്ച് അകത്തു കേറ്റിയത്  ഞാൻ ചോദ്യം ചെയ്തു അതിൻ്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി …. അന്നു രാത്രി അവൾ ആരോടും പറയാതെ വീടു വിട്ടിറങ്ങിപ്പോയി. ഞാൻ അവളുടെ പിന്നാലെ ചെന്ന് സോറി പറഞ്ഞ് തിരികെ വിളിച്ചതാ … അവളതു കേൾക്കാതെ അതുവഴി വന്ന കാറിൽ കയറി പോയി…. പിന്നെ ഞാനവളെ പലയിടത്തും അന്വേഷിച്ചു പക്ഷേ കണ്ടെത്താനായില്ല എന്നേ പോലെ ഒത്തിരി കാമുകൻമാർ  അവൾക്കുണ്ടായിരുന്നു അതിൽ ആരുടെയെങ്കിലും കൂടെ കാണും അവൾ….

അനന്തു പറഞ്ഞതു കേട്ട് ഭദ്രയുടെ അമ്മയുടേയും അനിയത്തിയുടെയും ചുണ്ടിൽ പുച്ഛം നിറഞ്ഞ പുഞ്ചിരിയുണ്ടായി….

എന്നിട്ട് എന്തുകൊണ്ട് ഏട്ടൻ പോലീസിൽ അറിയിച്ചില്ല….

അതിൻ്റെ പിന്നാലെ പോയി പുലിവാല് പിടിക്കാൻ വയ്യാത്തോണ്ട്… …. അവളു പോയതിൻ്റെ പേരിൽ എൻ്റെ ലൈഫ് നശിപ്പിക്കാൻ എനിക്ക് താത്പര്യം ഇല്ലാത്തോണ്ട് …. പിന്നെ എൻ്റെ ജീവതത്തിലൂടെ ഇങ്ങനെ ഒരു പെണ്ണു വന്നു പോയക്കാര്യം ദേ ഇവളോട് പറഞ്ഞിരുന്നു…. എല്ലാം അറിഞ്ഞിട്ടു തന്നെയാ ഇവള് എൻ്റെതാലിക്കായി കഴുത്ത് നീട്ടി തന്നത്…..

അനന്തു പറഞ്ഞതു കേട്ട് ഗൗരിയുടെ അച്ഛനും ഏട്ടനും സ്റ്റേജിലേക്ക് കയറി വന്ന് ഗൗരിയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ടു പറഞ്ഞു….. വാ നമുക്ക് പോകാം ഇവൻ കെട്ടിയ താലി ഊരി കൊടുത്തിട്ട് ഇപ്പോ വരണം ഞങ്ങൾക്കൊപ്പം

അച്ഛനും ഏട്ടനും എന്നോട് ക്ഷമിക്കണം അനന്തു എല്ലാ കാര്യവും എന്നോട് പറഞ്ഞതാ…. എൻ്റെ അനന്തുവിനെ ഉപേക്ഷിച്ചു പോയവളാ ഭദ്ര അല്ലാതെ അനന്തു അല്ല ഭദ്രയെ ഉപേക്ഷിച്ചത്…..

നീ ഇവനോടൊപ്പം ജീവിക്കാൻ തന്നെ തീരുമാനിച്ചോ?

ഉവ്വ്….

ശരി ……. ഞങ്ങൾ പോകുന്നു. ഇനിയുള്ളതെല്ലാം നീ ഒറ്റക്ക് അനുഭവിച്ചോളണം…. വാടാ …. നമുക്ക് പോകാം….ഗൗരിയുടെ അച്ഛനും സഹോദരനും സ്റ്റേജിൽ നിന്നിറങ്ങി പുറത്തേക്കു പോയി….

അപ്പോ കഥകളെല്ലാം എല്ലാവരും അറിഞ്ഞില്ലേ…. ഇവരെ പിടിച്ച് പുറത്തേക്ക് പറഞ്ഞു വിട്….

അങ്ങനെയങ്ങ് പറഞ്ഞു വിട്ടാൽ എങ്ങനെയാടെ….. യൂണിഫോമിൽ അവിടേക്ക് വന്ന സിഐ അരവിന്ദ് ചോദിച്ചു… അരവിന്ദിനൊപ്പം രണ്ടു പോലീസുകാരും ഉണ്ടായിരുന്നു…..

സാറെന്താ ഇവിടെ….? അനന്തു സി ഐ അരവിന്ദിനോട് ചോദിച്ചു…..

ദാ ഈ അമ്മ ഒരു പരാതി തന്നു  അവളുടെ മകളെ കാണാനില്ലന്ന് ….. ആ മകൾ അനന്തുവിൻ്റെ ഭാര്യയായിരുന്നു. അനന്തുവിൻ്റെ വീട്ടിൽ വെച്ചാണ് ഭദ്ര മിസ്സായത്….. ഈ അമ്മ തന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ അറസ്റ്റുചെയ്യുകയാണ് ഇപ്പോ….

ങേ….. അനന്തു പകപ്പോടെ അരവിന്ദിൻ്റെ നേരെ നോക്കി…. സാറെന്താ ഈ പറയുന്നത് ഇന്നെൻ്റെ വിവാഹമായിരുന്നു…..

അതെങ്ങനെ ശരിയാകും അനന്തു നിലവിൽ ഒരു വിവാഹം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കുക എന്നു പറഞ്ഞാൽ അതു കുറ്റകരമല്ലേ…..

സാർ പ്ലീസ്… ഞാൻ വന്നോളാം…

പറ്റില്ല…. മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട് ഭദ്രയുടെ തിരോധാനത്തിൽ താങ്കളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് …. വാ നമുക്ക് പോകാം…

ഭദ്രയെ കാണാതായിട്ട് വർഷം ഒന്നു കഴിഞ്ഞു ഇപ്പോഴാണോ സാർ ഇവർ പരാതിപ്പെടുന്നത്.. ഗൗരി അനന്തുവിൻ്റെ സഹായത്തിനെത്തി….

ഈ അമ്മ ഓർത്തത് ഭദ്ര താങ്ങളോടൊപ്പം സന്തോഷമായി തൻ്റെ വീട്ടിൽ ഉണ്ടാകും എന്നാണ്. എന്നാൽ ഇന്നലെയാണ് ഇവരറിഞ്ഞത് അനന്തുവിൻ്റെ കല്യാണം ആണെന്ന്…..

അവളു സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയതാണ്. അതിന് എന്തിന് അറസ്റ്റ് ചെയ്യണം….

ഭദ്രയെ കാണാതായിട്ട് വർഷം ഒന്നു കഴിഞ്ഞു എന്തുകൊണ്ട് അനന്തു ഇതുവരെ പരാതിപ്പെട്ടില്ല…. അനന്തുവിൻ്റെ വീട്ടിൽ നിന്നാണ് ഭദ്രയെ കാണാതായിരിക്കുന്നത്. താൻ അവളെ കൊന്നോ എന്ന് ഞങ്ങൾ എങ്ങനാ അറിയുന്നത്…. അതു കൊണ്ട് താങ്കൾ ഇപ്പോൾ ഞങ്ങളോട് സഹകരിക്കണം

അരവിന്ദിനൊപ്പം അനന്തു ഒരു കുറ്റവാളിയെ പോലെ പോകുന്നത് നിറമിഴികളോടെ രമണി നോക്കി നിന്നു…. ഇനി ഇതിൻ്റെ പിന്നാലെ എന്തൊക്കെ പുകിലാണോ വരാൻ പോകുന്നത് എന്ന ആധിയോടെ രവിയും മകൻ പോകുന്നത് നോക്കി നിന്നു.

ഈ സമയം തൻ്റെ ക്വാർട്ടേഴ്സിൽ ഒരു ബുക്കും വായിച്ച് കിടക്കുകയായിരുന്നു ഭദ്ര വായിച്ചു മടുത്ത ബുക്ക് തൻ്റെ നേഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ കണ്ണുകളടച്ച് കിടന്നു. വെറുതെ മനസ്സ് ഒരു വർഷം പിന്നിലേക്ക് പാഞ്ഞു…..

അന്ന് ജോലിക്ക് പോകാനായി മദറിനൊപ്പം കാറിൽ കയറിയതും ആ സമയം മoത്തിലേക്ക് വന്നതും അന്ന് അമ്മ തൻ്റെ കൈയിൽ തന്ന കവർ തുറന്നു നോക്കിയപ്പോൾ തൻ്റെ ഹൃദയതാളം നിലച്ചുപോകുന്നതു പോലെ തോന്നിയതും ഭദ്രക്ക് തൻ്റെ കൺമുന്നിലൂടെ ഇന്നലെ കടന്നു പോയതുപോലെ തോന്നി….

ഡിഗ്രി അവാസ വർഷ പരീക്ഷ കഴിഞ്ഞ സമയത്താണ് വനിതാ എസ് ഐ റീക്രൂട്ട്മെൻ്റ് എക്സാമിന് പിഎസ് സി അപേക്ഷ ക്ഷണിച്ചത് അന്ന് കൂട്ടുകാർക്കൊപ്പം പോയി അപേക്ഷ വെച്ചതും പഠിക്കാനുള്ള സമയം പോലും കിട്ടിയില്ല അതിന് മുൻപ് തന്നെ എക്സാം എത്തി കുട്ടുകാരോടൊപ്പം പോയി പരീക്ഷ എഴുതി…. പിന്നെ അതിനെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു. ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് മെസ്സേജ് വന്നതൊന്നും അറിഞ്ഞില്ല…. അതിനെ കുറിച്ചു മറന്നിരിക്കുമ്പോഴാണ് എസ് ഐ സെലക്ഷൻ കിട്ടി എന്ന ആ കത്ത് കൈയിൽ കിട്ടിയത്….. അന്ന് ആദ്യമായി താനൊരു താഴ്ന്ന ജാതിക്കാരിയായി ജനിച്ചതിൽ അഭിമാനം തോന്നി…. അതു കൊണ്ടാണല്ലോ പതിനായിരകണക്കിന് ഉദ്യോഗോർത്ഥികൾ എഴുതിയ പരീക്ഷയിൽ നിന്ന് സെലക്ടീവായത്…. കത്ത് തുറന്ന് വായിച്ചു നോക്കിയതും ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എന്താ സംഭവം എന്നറിയാതെ മദറും അമ്മയും തരിച്ചിരുന്നു.  വിവരം അറിഞ്ഞതും അമ്മയ്ക്ക് മാത്രമല്ല മoത്തിലെ സിസ്റ്റർ മാർക്കെല്ലാം സന്തോഷമായി. പിന്നെ എല്ലാം പെട്ടന്നായിരുന്നു പോലീസ് ട്രെയിനിംഗ് ക്യാമ്പിലേക്കുള്ള യാത്രയിലും അഭിമാനമായിരുന്നു. ഒരു താഴന്ന ജാതിക്കാരിയായി ജനിച്ചതിൽ ചിലയിടങ്ങളിൽ നിന്ന് അവഗണനയും അധിക്ഷേപങ്ങളും കിട്ടിയെങ്കിലും മറ്റൊരിടത്ത് ദൈവം ഉയർത്തിയല്ലോ….

ആ സന്തോഷം ഇന്നുവരെ തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എം ബി ബി എസിന് പഠിക്കുന്ന അനിയത്തിക്കും അമ്മയ്ക്കും താങ്ങാവാൻ തനിക്കൊരു ചെറിയ ഒരു ജോലിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു….. ദൈവം സമർത്ഥമായി അനുഗ്രഹിച്ചു….. പോലീസ് ക്വാർട്ടേഴസിലേക്ക് അമ്മയേയും കൂട്ടി വന്നു….. അനന്തുവിൻ്റെ നാട്ടിൽ കിട്ടരുതേ എന്നാഗ്രഹിച്ചു അതുപോലെ മറ്റൊരു സ്റ്റേഷനിൽ ആണ് ചാർജെടുത്തത്….. ട്രെയിനിംഗ് സമയത്തെല്ലാം മനസ്സിനെ പാകപ്പെടുത്തി ….അനന്തുവിനോടുള്ള പക മനസ്സിലിട്ട് വളർത്തിയെടുത്തു അവൻ അറിയാതെ അവനെ പിൻതുടർന്നു അതിന് സഹായിച്ചത് തൻ്റെ എല്ലാ കഥകളും അറിയാവുന്ന സി ഐ കാർത്തിക്കിൻ്റെ  ഫ്രണ്ട് സി ഐ അരവിന്ദാണ്….. കാർത്തിക്കിൻ്റെ ബ്രയിനാണ് ഇന്ന് അനന്തുവിനെ അറസ്റ്റ് ചെയ്തത്…..

അമ്മയേയും അനിയത്തിയേയും വിവാഹ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞു വിട്ട് ഇന്ന് ലീവും എടുത്തിരിക്കുകയാണ് ഭദ്ര

മൊബൈൽ ബെല്ലടിക്കുന്നതു കേട്ടാണ് ഭദ്ര ചിന്തയിൽ ഉണർന്നത്….. ഭദ്രമൊബൈൽ എടുത്തു നോക്കി അരവിന്ദാണല്ലോ എന്നോർത്തു കൊണ്ട് കോൾ അറ്റൻറ് ചെയ്തു….

ഭദ്ര….. താൻ വരുന്നില്ലേ…. തൻ്റെ മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ച കാണാൻ

സമയമായിട്ടല്ല അരവിന്ദ് സാർ ….

എന്നാൽ വരണ്ട ….. അളിപ്പോ കസ്റ്റഡിയിൽ ആണ്

നടക്കട്ടെ സാർ … എൻ്റെ അമ്മയും അനിയത്തിയും സേഫ് ആണല്ലോ അല്ലേ….

അവർ ഉടനെയെത്തും

എന്നാൽ ശരി സാർ….

ഭദ്ര കോൾ കട്ട് ചെയ്തു ബെഡിൽ നിന്നെഴുന്നേറ്റ് പോയി മുഖം കഴുകി വന്നപ്പോഴെക്കും കോളിംഗ് ബെൽ അടിച്ചു

ഭദ്ര ചെന്ന് വാതിൽ തുറന്നു… അമ്മയും അനിയത്തിയുമാണ്

അമ്മയിൽ നിന്നും അനിയത്തിയിൽ നിന്നും ഇന്ന് അവിടെ നടന്ന സംഭവങ്ങൾ കേട്ടറിഞ്ഞ ഭദ്രയുടെ ചുണ്ടിൽ ക്രൂരമായൊരു പുഞ്ചിരി വിടർന്നു…..

എനിക്ക് ആ പെൺകൊച്ചിനെ ഓർത്താ സങ്കടം… പാവം കുട്ടി വിവാഹ മണ്ഡപത്തിൽ നിന്ന് താലിചാർത്തിയവനെ പോലീസ് അറസ്റ്റുചെയ്യുകാ എന്നു വെച്ച് എത്ര സങ്കടകരമായ അവസ്ഥയാണന്ന് നിനക്കറിയോ…..?

അവളതിന് അർഹയാണമ്മേ അതു കൊണ്ട് അതോർത്ത് അമ്മസങ്കടപ്പെടണ്ട …. അവൾ സഹതാപം അർഹിക്കുന്നില്ല…..

അവളോടും നിനക്ക് പകയാണോ? അവളെന്താ നിന്നെ ചെയ്തത്.

അതൊക്കെ വഴിയെ അമ്മ അറിയും അപ്പോ അറിഞ്ഞാ മതി……

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!