Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 11

onnil-pizhachal-moonu

രാഹുലേ.. നീ കാണിച്ചത് വലിയൊരു മണ്ടത്തരമായിപ്പോയി ,എടാ ഈ ഗർഭം അബോർട്ട് ചെയ്ത് കളയാമെന്ന് നിനക്കവളോട് പറയാമായിരുന്നില്ലേ? അല്ലാതെ കണ്ടവൻ്റെ കൊച്ചിനെ നീയെന്തിനാണ് ചുമക്കുന്നത് ?,

ഞാനൊരു കാര്യം പറഞ്ഞേക്കാം ,

ഇപ്പോൾ തുടക്കമേ ആയിട്ടുള്ളു, പണ്ടത്തെ പോലെയല്ല ,നിനക്കറിയാമോ ?ഗർഭിണിയായ ഒരു സത്രീ പ്രസവിക്കുന്നത് വരെ ,

തുടർച്ചയായുള്ള ചെക്കപ്പും, സ്കാനിങ്ങും, പിന്നെ പോഷകഗുണമുള്ള ഭക്ഷണവുമൊക്കെയായിട്ട്

കാശ് കുറെ കയ്യിൽ നിന്ന് പോകും ,അല്ല അത് നിൻ്റെ സ്വന്തം കുഞ്ഞായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു,

ഇതിപ്പോൾ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ച പോലായല്ലോടാ,,

വിദ്യയെ വീട്ടിൽ നിർത്തിയിട്ട് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങാൻ ഹോട്ടലിൽ വന്നതായിരുന്നു രാഹുൽ

അവിടെ വച്ച്  തൻ്റെ ഇൻ്റിമേറ്റ് ഫ്രണ്ടായ വിപിനെ കണ്ടപ്പോൾ , രാഹുൽ നടന്നതൊക്കെ അയാളോട് പറഞ്ഞു

അയാളുടെ മറുപടി  കേട്ടപ്പോൾ രാഹുലിനും അത് ശരിയാണെന്ന് തോന്നി.

പക്ഷേ അതത്ര എളുപ്പമല്ലെടാ..

അവളറിഞ്ഞ് കൊണ്ട് ഗർഭം അലസിപ്പിക്കാൻ പറ്റില്ല, അല്ലാതെ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ നീയൊന്ന് പറഞ്ഞ് താ

മാർഗ്ഗമൊക്കെയുണ്ട് ,സംഗതി നാട്ട് വൈദ്യമാണ് ,ഒരു കാട്ട് മരത്തിൻ്റെ വേരുണ്ട് , പുത്തൻചന്തയിലെ പച്ചമരുന്ന് കടയിൽ കിട്ടും,എൻ്റെ മൂത്ത മകൾക്ക് ഒരു വയസ്സ് തികയുന്നതിന് മുമ്പ് ഭാര്യ രണ്ടാമതും ഗർഭിണിയായപ്പോൾ ഞാനതൊന്ന് പരീക്ഷിച്ചതാണ് ,ഓരോ നേരം വീതം രണ്ട് ദിവസം പാലിലോ ജ്യൂസിലോ ചേർത്ത് കുടിപ്പിച്ചാൽ മതി ,മൂന്നാം ദിവസം സംഗതി പൊയ്ക്കൊള്ളും

പക്ഷേ ,അവൾക്കത് മനസ്സിലാവില്ലേ ?

ഒരിക്കലുമില്ല ,അതിന് നിറമോ പ്രത്യേക രുചിയോ ഒന്നുമുണ്ടാവില്ല നീയൊരു കാര്യം ചെയ്യ്, ഇന്ന് വൈകുന്നേരം മരുന്നും വാങ്ങി നീയെൻ്റെ കടയിലോട്ട് വാ ,ഞാൻ നല്ല ഷാർജ ഷെയ്ക്ക് അടിച്ച് തരാം അതിലോട്ട് കലക്കി കൊടുത്താൽ മതി

ഓകെ ഡാ ..താങ്ക് യു….’ഞാനപ്പോൾ പോയിട്ട് വൈകിട്ട് വരാം

ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കത്തില്ല,,

ഒന്ന് പോടാ …അവൻ്റെയൊരു

താങ്ക് യൂ…

കൂട്ടുകാരനോട് യാത്ര പറഞ്ഞ്, വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ രാഹുലിന് ആശ്വാസം തോന്നി.

#################$$$#####

വിദ്യേ .. ഞാനാ മാത്യൂ മുതലാളിയെ ഒന്ന് പോയി കണ്ടാലോന്ന് ആലോചിക്കുവാ, അങ്ങേർക്ക് അഞ്ചാറ് പ്രൈവറ്റ് ബസ്സുകളുണ്ട് ,ഗൾഫിൽ പോകുന്നതിന് മുൻപ് ഞാനവിടുത്തെ ബസ്സിലെ ഡ്രൈവറായിരുന്നല്ലോ? ഇപ്പോൾ ഏതെങ്കിലുമൊരു ബസ്സിൽ ഡ്രൈവറുടെ വേക്കൻസിയുണ്ടെങ്കിൽ ഒരു ചാൻസ് കിട്ടുമോന്ന് ചോദിക്കട്ടെ ,കിട്ടിയാൽ ഭാഗ്യം ,നമ്മളിപ്പോൾ രണ്ട്  പേരല്ലല്ലോ? മൂന്നാമതൊരാൾ കൂടിയില്ലേ? അയാൾടെ ചിലവ് കൂടി നോക്കണ്ടെ ? എൻ്റെ കയ്യിലാണെങ്കിൽ ഒരു നയാ പൈസയെടുക്കാനില്ല, മൂന്ന് പേരുടെ ചിലവ് കഴിയണമെങ്കിൽ ദിവസം ഒരഞ്ഞൂറ് രൂപയെങ്കിലും വരുമാനം വേണം

ഊണ് കഴിഞ്ഞ് കട്ടിലിൽ വിശ്രമിക്കാൻ കിടക്കുമ്പോൾ തൻ്റെ നെഞ്ചിലേയ്ക്ക് മുഖം ചേർത്ത് കിടക്കുന്ന വിദ്യയുടെ തലമുടിയിൽ വിരലുകൾ കോർത്ത് കൊണ്ട് രാഹുൽ പറഞ്ഞു.

ഉം,, ശരിയാണ് ,ഇനി മുന്നോട്ട് പോകണമെങ്കിൽ നല്ല വരുമാനം കൂടിയേ തീരൂ ,പക്ഷേ നീ പറഞ്ഞത് പോലെ മാത്യൂ മുതലാളിയുടെ കീഴിൽ വീണ്ടുമൊരു ഡ്രൈവറായിട്ട് ജോലി ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല, ഒന്നുമില്ലേലും ഗൾഫിൽ നീയൊരു കമ്പനിയുടെ  സൂപ്പർവൈസറല്ലായിരുന്നോ ? 

പത്ത് നാല്പത് പേരെ നീ ഹാൻഡില് ചെയ്യുകയും ,ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ശബ്ബളം വാങ്ങിക്കുകയും ചെയ്തോണ്ടിരുന്ന നീ, വീണ്ടും മാത്യു മുതലാളിയുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കേണ്ടി വരികയെന്നത് നിനക്ക് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നെനിക്കറിയാം ,

അത് കൊണ്ട് ഞാനൊരു കാര്യം പറയാം,,

എന്താ വിദ്യേ .. നിൻ്റെ അറിവിൽ വേറെ മുതലാളിമാര് വല്ലതുമുണ്ടോ?

ഹേയ്, അതല്ലെടാ, നിനക്ക് സ്വന്തമായിട്ട് ഒരു ബസ്സ് വാങ്ങിക്കൂടെ? അപ്പോൾ മുതലാളിയും തൊഴിലാളിയും നീ തന്നെയായിരിക്കും, നല്ല വരുമാനവും കിട്ടും

ഐഡിയയൊക്കെ കൊള്ളാം, പക്ഷേ ,പഴയ ബസ്സ് വാങ്ങണമെങ്കിൽ പോലും ഒരു പത്ത് പന്ത്രണ്ട്  ലക്ഷം രൂപയെങ്കിലും കുറഞ്ഞത് വേണം ,എന്നെ കൊണ്ട് അതിനുള്ള നിവൃത്തിയൊന്നും ഇപ്പോഴില്ല ,അമ്മയുമായി വഴക്കിട്ടില്ലായിരുന്നെങ്കിൽ ,എന്തെങ്കിലും പറഞ്ഞ് സോപ്പിട്ട് അമ്മയുടെ കയ്യിൽ നിന്നു വാങ്ങാമായിരുന്നു

അയാൾ നിരാശയോടെ പറഞ്ഞു

അമ്മയ്ക്ക് പകരം ,ഞാൻ, നിനക്ക് പൈസ തന്നാൽ പോരെ ?

എൻ്റെ കഴുത്തിലും കൈയ്യിലുമൊക്കെയായി പത്തിരുപത് പവൻ്റെ സ്വർണ്ണമുണ്ട്,

രണ്ട് വിവാഹം കഴിച്ചപ്പോൾ ആകെ മിച്ചമുള്ളത് അത് മാത്രമാണ്, നീയത് മുഴുവനും കൊണ്ട് പോയി വിറ്റോളു ,ഞാൻ തല്ക്കാലം റോൾഡ് ഗോൾഡ് ഇട്ട് നടന്നോളാം

അത് കേട്ട് രാഹുലിൻ്റെ കണ്ണുകൾ തിളങ്ങി.

ഇപ്പോഴാണ് ഞാനൊരു കാര്യമോർത്തത് ,സാധാരണ ആത്മഹത്യ ചെയ്യാൻ പോകുന്നവർ ആഭരണങ്ങൾ ഉണ്ടെങ്കിൽ പോലും അതൊക്കെ ഊരി ഭദ്രമായി വച്ചിട്ടാണ് പോകുന്നത് ,തൻ്റെ മരണശേഷം വീട്ടുകാർക്കെങ്കിലും ഉപകരിക്കട്ടേയെന്ന് അവരൊക്കെ വിചാരിക്കും, പക്ഷെ നീ നേരെ തിരിച്ചാണ് ചെയ്തത് ,അതെന്താ അങ്ങനെ?

ഹ ഹ ഹ ,അതോ ?അത് പിന്നെ എനിക്കെല്ലാവരോടും വെറുപ്പായിരുന്നു ,എൻ്റെ വീട്ടുകാരോട് പോലും ,അത് കൊണ്ട് ഞാൻ മനപ്പൂർവ്വമാണ് അങ്ങനെ ചെയ്തത് ,എന്നെ വേണ്ടാത്തവർക്ക് എൻ്റെ സ്വർണ്ണവും കിട്ടരുതെന്ന് എനിക്കൊരു വാശി തോന്നി, അടിയൊഴുക്കുള്ള ആ പുഴയിൽ ചാടിയാൽ എൻ്റെ ബോഡി മറ്റേതെങ്കിലുമൊരു കരയിലേ അടിയുകയുള്ളു ,അതെൻ്റെ വീട്ടുകാരുടെ കൈയ്യിൽ കിട്ടുന്നതിന് മുമ്പ് ആഭരണങ്ങളെല്ലാം വേറെ ആണുങ്ങള് കൊണ്ട് പോകുമെന്ന് എനിക്കറിയാമായിരുന്നു എൻ്റെ മരണം കൊണ്ട് എല്ലാവരോടും പ്രതികാരം തീർക്കണമെന്നൊക്കെയായിരുന്നു അപ്പോഴത്തെ എൻ്റെ ചിന്ത, ഇപ്പോഴത് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്,,

ങ്ഹാ ,,എന്തായാലും കൊള്ളാം അതിരിക്കട്ടെ നമുക്ക് മാറ്ററിലേയ്ക്ക് വരാം ,നീ പറഞ്ഞത് പോലെ ഇരുപത് പവൻ വിറ്റാലും ഇപ്പോഴത്തെ വിലയ്ക്ക് ഒരു ആറേഴ്‌ ലക്ഷം കിട്ടുമായിരിക്കും ,അത് കൊണ്ടെന്താവാനാ?

എടാ മണ്ടാ.. ബാക്കി സി സി ഇട്ടാൽ പോരെ ?ഇതൊക്കെ ഒരു പെണ്ണായ ഞാൻ പറഞ്ഞ് തരണോ?

ങ്ഹാ, ‘അത് ശരിയാണല്ലോ? നീ വെറും വിദ്യയല്ല ,ശ്രീവിദ്യയാണ്, ഏതൊരു പുരുഷൻ്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് ,, എൻ്റെ ജീവിതത്തിൽ വഴിവിളക്കാവേണ്ടത് നീ ആയത് കൊണ്ടാവാം ഒരുപക്ഷേ ഗൗരിയുടെ ആലോചന നടക്കാതെ പോയത് ,ഈ സന്തോഷം നമുക്കൊന്ന് ചെറുതായിട്ടെങ്കിലും ആഘോഷിക്കണ്ടേ? വൈകുന്നേരം നമുക്കൊന്ന് ടൗണ് വരെ പോകാം അവിടെ എൻ്റെ കൂട്ടുകാരൻ്റെയൊരു ബേക്കറിയിൽ കുറെ സ്പെഷ്യൽ ജ്യൂസ് ഐറ്റംസുകളുണ്ട്, അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ഷാർജ ജ്യൂസുണ്ട് ,നിനക്ക് ഞാനത് വാങ്ങി തരാം,പിന്നെ എപ്പോഴും നീ അത് തന്നെ വേണമെന്ന് പറയും ,അത്രയ്ക്ക് ടേസ്റ്റാണ്

തല്ക്കാലം, നീ പോയി ആ ഡോറടച്ച് കുറ്റിയിട്ടിട്ട് വാ, എനിക്ക് നിന്നോടിപ്പോൾ വല്ലാത്ത കൊതി തോന്നുന്നു …

പ്രണയ പാരവശ്യത്തോടെ അയാൾ മൊഴിഞ്ഞപ്പോൾ ലജ്ജാവിവശയായ അവൾ പൂത്തുലഞ്ഞു പോയി .

കഥ തുടരും,

രചന

സജി തൈപ്പറമ്പ് .

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!