Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 14

onnil-pizhachal-moonu

ഡാ.. എൻ്റെ വയറിന് പ്രഷറുണ്ടാവുന്നുണ്ട്,

നീയൊന്ന് മാറിക്കേ.. മാസം മൂന്നേ ആയിട്ടുള്ളു ,ഡോക്ടറ് പറഞ്ഞത് നീ മറന്ന് പോയോ ?

അനിയന്ത്രിതമായി രാഹുൽ തന്നിലേയ്ക്ക് പ്രവേശിക്കാൻ വ്യഗ്രത കാണിച്ചപ്പോൾ, വിദ്യ അവനെ തള്ളി മാറ്റി.

ഓഹ് … ദേ വിദ്യേ… എൻ്റെ ക്ഷമ നശിക്കുന്നുണ്ട് കെട്ടോ ?ഇതെത്ര നാളെന്ന് വച്ചാണിങ്ങനെ ?ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറഞ്ഞ പോലായി ,

അമർഷത്തോടെ ,കട്ടിലിൽ നിന്നെഴുന്നേറ്റ് ,രാഹുൽ മേശക്കരികിൽ കിടന്ന കസേരയിൽ പോയിരുന്നു.

സോറി ഡാ … നിൻ്റെ ഫ്രസ്റ്റേഷൻ എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ ,ഞാനെന്താ ചെയ്കാ.. തത്ക്കാലം നീയൊന്നഡ്ജസ്റ്റ് ചെയ്യടാ .പ്ലീസ്… എൻ്റെ മുത്തല്ലേ…

നിരാശ കലർന്ന അവൻ്റെ മുഖം, കൈക്കുമ്പിളിൽ കോരിയെടുത്ത് ,

തൻ്റെ മാറിൽ ചേർത്ത് വച്ച് കൊണ്ട് വിദ്യ ,അവൻ്റെ നെറുകയിൽ അമർത്തി ചുംബിച്ചു.

എങ്കിൽ ,നാളെ നമുക്കൊരു ട്രിപ്പ് പോയാലോ ?

അവളെ തൻ്റെ മടിയിലേയ്ക്ക് പിടിച്ചിരുത്തിയിട്ട് രാഹുൽ,അവളോട് ചോദിച്ചു.

എവിടേയ്ക്കാണ്?

ആകാംക്ഷയോടെ അവൾ ചോദിച്ചു.

പരുന്തുംപാറയിലേയ്ക്ക് ,

മുൻപൊരിക്കൽ ഞാൻ വിപിനുമായിട്ട് അവിടെയൊന്ന് പോയതാണ് ,വല്ലാത്തൊരു വൈബാണവിടെ ?നമ്മളെപ്പോലെയുള്ള നവവധൂവരൻമാർക്ക് പറ്റിയ ക്ളൈമറ്റ്, എന്നാ ആംബിയൻസാണെന്നോ?

ഹ ഹ ഹ ,നിനക്കെവിടുന്ന് കിട്ടിയെടാ.. ഈ വൈബും, ആംബിയൻസുമൊക്കെ, ഇതൊക്കെ ഇപ്പോഴത്തെ കൗമാരക്കാര് പറയുന്നതാണല്ലോ ?

ങ്ഹാ അത് പിന്നെ ,, എൻ്റെ ബസ്സിൽ രാവിലെയും വൈകുന്നേരവും കയറുന്നത് മുഴുവൻ, സ്കൂൾ കുട്ടികളല്ലേ? അവൻമാര് വായ തുറന്നാൽ ഇത് മാത്രമേ പറയൂ…

തെല്ല് ജാള്യതയോടെ അവൻ പറഞ്ഞു.

ഓകെ ,ഓകെ… നിൻ്റെ ആഗ്രഹമല്ലേ?പോയേക്കാം, അല്ല ‘ അപ്പോൾ നാളെ നിനക്ക് ബസ്സുമായി പോകണ്ടെ?

ഓഹ് ,നാളെ ഒരു ദിവസത്തേയ്ക്ക് ,ആ ഷൈജുവിനെ ഏല്പിക്കാം ,അവനിപ്പോൾ വണ്ടിയില്ലാതിരിക്കുവാണ്

ഉം ഉം.. ശരി ശരി ,,

എന്നാൽ വാ നമുക്ക് കിടക്കാം, രാവിലെ പരുന്തുംപാറയിൽ പോകേണ്ടതല്ലേ?

ചെറുചിരിയോടെ രാഹുലിൻ്റെ കൈക്ക് പിടിച്ച് വലിച്ച് കൊണ്ട് വിദ്യ പറഞ്ഞു.

അവളോടൊപ്പം ചേർന്ന് കിടക്കുമ്പോൾ, രാഹുൽ മയങ്ങിപ്പോയിരുന്നു

പരുന്തുംപാറയിലെ ഉരുളൻ കല്ലുകളിൽ കൂടി ,ആയാസപ്പെട്ട് കുന്നിൻ മുകളിലേയ്ക്ക് നടന്ന് കയറുമ്പോൾ വിദ്യയുടെ കാല് വലിയൊരു പാറയിൽ തട്ടുന്നതും ,അവൾ മുന്നോട്ട് കമിഴ്ന്നടിച്ചു വീഴുന്നതും ,കണങ്കാലിലൂടെ നിണമൊഴുകുന്നതും ,രാഹുൽ ആവേശത്തോടെ സ്വപ്നം കണ്ടു.

######################

റെൻറിന് കാറെടുത്ത് പോകാമെന്നല്ലേ നീയിന്നലെ പറഞ്ഞത്? പിന്നെ ഇതെന്താ ബുള്ളറ്റെടുത്തോണ്ട് വന്നത് ?

തന്നെ ഒരുക്കി നിർത്തിയിട്ട് കാറെടുക്കാൻ പോയ രാഹുൽ , കൂട്ടുകാരൻ്റെ ബുള്ളറ്റുമായി വന്നപ്പോൾ, വിദ്യ നീരസത്തോടെ  ചോദിച്ചു.

അതിന് കാറ് കിട്ടണ്ടെ? സീസണായത് കൊണ്ട് എല്ലാ വണ്ടികളും ഓൾറെഡി ബുക്കിംങ്ങാണ് ,സാരമില്ല ഇത് ബുള്ളറ്റല്ലെ? ചെറിയ കുഴികളിൽ വീണാലൊന്നും അറിയില്ല ,ഞാൻ സൂക്ഷിച്ച് ഓടിച്ചോളാം ,സമയം കളയേണ്ട ,നീ വേഗം കയറ്,,

അമ്മ, ഉറക്കമുണർന്ന് ഇറങ്ങി വരുന്നതിന് മുമ്പ് പോയില്ലെങ്കിൽ, യാത്രയ്ക്ക് വിഘ്നം സംഭവിക്കുമെന്ന് രാഹുലിനറിയാവുന്നത് കൊണ്ടാണ്, അയാൾ ധൃതി വച്ചത്.

“എടാ രാഹുലേ … നീ എൻ്റെ ബുള്ളറ്റിൽ പോയാൽ മതി, മെയിൻ റോഡ് കഴിഞ്ഞാൽ പിന്നെ ഒൻപത് കിലോമീറ്റർ കുത്തനെയുള്ള ഇറക്കവും കയറ്റവുമൊക്കെയായി ആകെ പൊട്ടിപ്പൊളിഞ്ഞ റോഡാണുള്ളത് ,അത് വഴി നിങ്ങൾ മലമുകളിലെത്തുമ്പോഴേയ്ക്കും നിൻ്റെ ആഗ്രഹം പോലെ എല്ലാം നടന്നിരിക്കും,,,

രാഹുൽ , റെൻ്റിന് കാറ് അന്വേഷിച്ച് ചെന്നപ്പോഴാണ് ,വിപിൻ്റെ ഉപദേശം കേട്ട് അവൻ്റെ ബുള്ളറ്റും വാങ്ങി അയാള് വന്നത്.

#####################

കുട്ടിക്കാനം കഴിഞ്ഞ് വാഗമൺ റോഡിലേയ്ക്ക് കടക്കുമ്പോഴാണ് രാഹുലിന് നടുവിന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടത്, അയാൾ ,ബുള്ളറ്റ് മെല്ലെ റോഡരികിലേയ്ക്ക് ഒതുക്കി നിർത്തി.

എന്താടാ എന്ത് പറ്റി ?

പിന്നിൽ നിന്നിറങ്ങിയ വിദ്യ, ഉത്ക്കണ്ഠയോടെ ചോദിച്ചു.

അയാൾ ഒരു വിധത്തിൽ ,ബൈക്ക് സൈഡ് സ്റ്റാൻ്റിൽ വച്ചിട്ട് രണ്ട് കൈയ്യും നടുവിനും കൊടുത്ത്, കൊണ്ട്  നിന്നു.

എന്താന്നറിയില്ല ,ഇതിപ്പോൾ രണ്ട് മൂന്ന് പ്രാവശ്യമായി, നടുവിൻ്റെ മുകളിലായി ഇങ്ങനെ കുത്തിപ്പറിക്കുന്ന വേദന ഉണ്ടാകാറുണ്ട്, പക്ഷേ അതൊക്കെ പെട്ടെന്ന് മാറാറുണ്ട് ,ഇപ്പോൾ ഒരു രക്ഷയുമില്ലടീ… എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല …

അയാൾ പുളഞ്ഞ് കൊണ്ട് പറഞ്ഞു.

എങ്കിൽ നമുക്ക് തിരിച്ച് പോകാം രാഹുൽ ,,, ട്രിപ്പ് വേറൊരു ദിവസമാക്കാം

തിരിച്ച് പോകണമെങ്കിൽ വണ്ടി ഓടിക്കണ്ടേ? എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല

അയാൾ നിസ്സഹായതയോടെ പറഞ്ഞു

എങ്കിൽ നമുക്ക് ഏതെങ്കിലും വണ്ടി വിളിച്ച് പോകാം ,പക്ഷേ ഈ കാട്ട് വഴിയെ ഏത് വണ്ടി വരാനാണ്?

അവൾ ആശങ്കയോടെ ചോദിച്ചു

നീ ഒരു കാര്യം ചെയ്യ് ,

108 ലേക്ക് ഡയല് ചെയ്താൽ ആംബുലൻസ് വരും,, വേഗം വിളിക്ക് ,,

അസഹനീയതയോടെ അയാൾ പറഞ്ഞപ്പോൾ വിദ്യ പൊടുന്നനെ തൻ്റെ ഫോൺ എടുത്ത് ഡയൽ ചെയ്തു.

#####################

നിങ്ങൾ പേഷ്യൻ്റിൻ്റെ ഭാര്യയാണോ?

കാഷ്വാലിറ്റിയുടെ വാതിൽക്കൽ നിന്ന വിദ്യയോട്, ഡോക്ടർ ചോദിച്ചു

അതെ ,

ഓകെ ,,,

മിസ്റ്റർ രാഹുലിന് കുറച്ച് ഡിറ്റൈൽഡായ ചെക്കപ്പ് നടത്തേണ്ടി വരും ,ബ്ളഡ് ടെസ്റ്റ് ചെയ്തപ്പോൾ ,ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടായിട്ടുണ്ട് ,

അതൊന്നു കൺഫോം ചെയ്താലേ ട്രീറ്റ്മെൻ്റ് സ്റ്റാർട്ട് ചെയ്യാൻ കഴിയു, അത് കൊണ്ട് ഇന്നിവിടെ അഡ്മിറ്റിക്കുകയാണ് ,ഓകെ…

ഡോക്ടറുടെ സംസാരം കേട്ട വിദ്യ തളർന്ന് പോയി

എന്താണ് ഡോക്ടർ ?എന്താ എൻ്റെ രാഹുലിൻ്റെ അസുഖം?

ജിജ്ഞാസയോടെ അവൾ ചോദിച്ചു

ഹേയ്, നിങ്ങളിങ്ങനെ വറീഡാവാതെയിരിക്ക്, ഞാൻ പറഞ്ഞില്ലേ നാളത്തെ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ എന്തെങ്കിലും ഉറപ്പിച്ച് പറയാൻ കഴിയു ,അത് വരെ ദൈവത്തോട് പ്രാർത്ഥിച്ച് കാത്തിരിക്കു ,,,

അധികമൊന്നും പറയാതെ ഡോക്ടർ നടന്ന് പോയപ്പോൾ ഒരെത്തും പിടിയും കിട്ടാതെ വിദ്യ തരിച്ച് നിന്ന് പോയി.

#############||#||||||#######

ഇനി എന്താണ് ഡോക്ടർ

ഞങ്ങൾ ചെയ്യേണ്ടത് ?

രാഹുലിൻ്റെ അമ്മ,

വിതുമ്പലോടെ ചോദിച്ചു

സീ .. ഞാൻ പറഞ്ഞില്ലേ? രാഹുലിൻ്റെ രണ്ട് കിഡ്നികളും വീക്കാണ് ,എത്രയും വേഗം, അയാളുടെ  കിഡ്നി

മാറ്റി വയ്ക്കണം,

അല്ലാതെ മറ്റ് മാർഗ്ഗമില്ല ,

അതിനായി   ഒരു ഡോണറെ കണ്ടെത്തുക എന്നതാണ് പ്രധാനം ,പിന്നെ ട്രാൻസ് പ്ളാൻ്റേഷനൊക്കെ നമുക്കിവിടെ തന്നെ ചെയ്യാം ,അതിന് പറ്റിയ വിദഗ്ദ ഡോക്ടറുമുണ്ട് ,പക്ഷെ അയാളുടേത് റെയർ ഗ്രൂപ്പാണ് ,മാച്ചായ ഒരു ഡോണറെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി ,,,

ഡോക്ടർ… എൻ്റെയും രാഹുലിൻ്റെയും ഒരേ ഗ്രൂപ്പാണ് ഡോക്ടർ ,, ഞാൻ ഡോണറാവാം ഡോക്ടർ …

വിദ്യ കരഞ്ഞ് കൊണ്ട് പറഞ്ഞു

പക്ഷേ മോളേ … നീ ഗർഭിണിയല്ലേ ?

സുധാലക്ഷ്മി ,ആശങ്കയോടെ ചോദിച്ചു .

ഓഹ് റിയലി? അൺഫോർച്ചുനേറ്റ്ലി..

വിദ്യേ… അത് ശരിയാവില്ല ,

നിങ്ങൾ മറ്റാരെയെങ്കിലും അന്വേഷിക്കു,,

ഓകെ ദെൻ ,നിങ്ങൾ റൂമിലേയ്ക്ക് ചെന്നോളു ,, രാഹുൽ തല്കാലം ഐസിയുവിൽ തുടരട്ടെ …

ഡോക്ടർ പറഞ്ഞത് കേട്ട് ,എല്ലാം നഷ്ടപ്പെട്ടവളെ പോലെ തളർന്നിരുന്ന വിദ്യയെയും കൊണ്ട്, സുധാലക്ഷ്മി റൂമിലേയ്ക്ക് നടക്കുമ്പോൾ ,എതിർവശത്ത് നിന്ന് നടന്ന് വരുന്നയാളെ വിദ്യ ശ്രദ്ധിച്ചിരുന്നില്ല.

പക്ഷേ ,അയാൾ അവളെ ശരിക്കും കണ്ടു ,താൻ തേടി നടന്നവൾ കൺമുന്നിൽ വന്ന് പെട്ടപ്പോൾ ,അയാളുടെ മനസ്സിൽ പ്രതീക്ഷകൾ നാമ്പിട്ടു.

തുടരും,,

രചന

സജി തൈപ്പറമ്പ്.

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!