Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 15

onnil-pizhachal-moonu

ജനറൽ വാർഡിൻ്റെ അങ്ങേയറ്റത്തുള്ള തുറന്ന വാതിലിൽ കൂടി അകത്തേയ്ക്ക് വന്നയാളെ കണ്ട് വിദ്യ ഞെട്ടി.

ആരെയോ അന്വേഷിക്കുന്നത് പോലെ, ഇരുവശത്തും  നിരന്ന് കിടക്കുന്ന ബെഡ്ഡ്കളിലേയ്ക്ക് കണ്ണോടിച്ച് കൊണ്ടാണ് അയാൾ നടന്ന് വരുന്നത്

അയാളുടെ കണ്ണിൽ പെടാതിരിക്കാനായി ,വിദ്യ ജനാലയ്ക്കരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നിന്നു  .

എന്തിനായിരിക്കും അയാളിവിടെ വന്നത് ? താനറിയാത്ത അയാളുടെ ബന്ധുക്കളോ ,സുഹൃത്തുക്കളോ ചിലപ്പോൾ ഈ വാർഡിൽ കിടക്കുന്നുണ്ടാവും,,

നാശം പിടിക്കാൻ ,ഇനി തിരിച്ച് പോകുന്നത് വരെ, അയാളെ അഭിമുഖീകരിക്കാനാവാതെ

ശ്വാസം പിടിച്ചിരിക്കണമല്ലോ ?അതിനിടയിലെങ്ങാനും, അയാൾ തന്നെ കണ്ടാൽ ?

വിദ്യ, മെല്ലെ തിരിഞ്ഞ് ബെഡ്ഡിൽ കിടക്കുന്ന രാഹുലിനെ നോക്കി, അയാൾ സെഡേഷൻ്റെ മയക്കത്തിലാണ് ,ഇപ്പോഴൊന്നും ഉണരില്ല, പക്ഷേ ,അമ്മ മരുന്ന് വാങ്ങാനായി ഫാർമസിയിലേക്ക് പോയിരിക്കുവാണ് ,ഏത് നിമിഷം വേണമെങ്കിലും കയറി വരാം ,

തൻ്റെ പഴയ കാല ജീവിതത്തെക്കുറിച്ചൊന്നും അമ്മയ്ക്കറിയില്ലല്ലോ?

വിദ്യയുടെ നെഞ്ചിടിപ്പിന് വേഗത  കൂടിക്കൂടി വന്നു.

വിദ്യേ …

ആ വിളി കേട്ടവൾ ഷോക്കടിച്ചത് പോലെ നിന്ന് പോയി.

തൻ്റെ തൊട്ട് പുറകിൽ അയാളെത്തിയിരിക്കുന്നു,,

ദിനേശൻ …

അവളുടെ  ചുണ്ടുകൾ മന്ത്രിച്ചു.

നിങ്ങളെന്തിനാണിപ്പോൾ

ഇങ്ങോട്ട് വന്നത്? എന്താ നിങ്ങൾക്ക് വേണ്ടത് ?

ക്ഷോഭത്തോടെയവൾ ,ശബ്ദം താഴ്ത്തി അയാളോട് ചോദിച്ചു.

വിദ്യേ.. എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട് ,നീയൊന്ന് പുറത്തേയ്ക്ക് വരുമോ ?

എനിക്കൊന്നും, കേൾക്കേണ്ട ,

നിങ്ങളൊന്നിറങ്ങി പോകുന്നുണ്ടോ?

അസഹനീയതയോടെ അവൾ വാതിലിന് വിരൽ ചൂണ്ടി.

വിദ്യേ..പ്ളീസ്,, ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല ,അത് കൊണ്ടാണ് പുറത്ത് നിന്ന് സംസാരിക്കാമെന്ന് പറഞ്ഞത് ,അല്ലെങ്കിൽ ചിലപ്പോൾ നമ്മൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ, നിൻ്റെ ഭർത്താവെങ്ങാനും ഉണർന്നാലോ?

അയാൾ പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി ,കാരണം രാഹുൽ ഉണർന്നാലും വിഷയമില്ല, പക്ഷേ, അമ്മ പെട്ടെന്ന് കയറി വന്നാലോ?

ഉം ശരി ,പക്ഷേ ഒരഞ്ച് മിനുട്ട്,,,

അതിനുള്ളിൽ, പറയാനുള്ളത് പറഞ്ഞിട്ട്, വേഗം പൊയ്ക്കോളണം ,,

ഒരു താക്കീത് പോലെ അവൾ പറഞ്ഞു.

ഓകെ ,സമ്മതിച്ചു.

അയാളോടൊപ്പം പുറത്തേയ്ക്ക് നടക്കുമ്പോഴും ,അമ്മ വരുന്നുണ്ടോയെന്ന് ഭീതിയോടെ അവൾ ചുറ്റിനും വീക്ഷിക്കുന്നുണ്ടായിരുന്നു .

പുറത്ത് മോർച്ചറിയുടെ മുന്നിലേയ്ക്കാണ്, അയാളവളെ കൂട്ടിക്കൊണ്ട് പോയത് .

ഉം വേഗം പറയ് ‘,

അക്ഷമയോടെ അവൾ നിന്നു.

രാഹുലെന്നാണല്ലേ,

അയാൾടെ പേര് ?

ദിനേശനത് ചോദിച്ചപ്പോൾ, വിദ്യ ആശ്ചര്യത്തോടെ അയാളെ നോക്കി.

ഞാനെങ്ങനെ അറിഞ്ഞെന്നാവും വിദ്യ ചിന്തിക്കുന്നത്? കുറച്ച് മുൻപ് രാഹുലിന് ഇൻജക്ഷൻ കൊടുത്തിട്ട് ഇറങ്ങിപ്പോയ ആ നഴ്സില്ലേ? അവളെ ഞാനറിയും ,എൻ്റെയൊരു സുഹൃത്തിൻ്റെ മോളാണത്, ഞാൻ ചോദിച്ചപ്പോൾ അവളാണ് എന്നോട് നിങ്ങളെക്കുറിച്ചെല്ലാം പറഞ്ഞത്, കേട്ടപ്പോൾ എനിക്കും വിഷമം തോന്നി ,കിഡ്നി മാറ്റി വയ്ക്കുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല പോരാഞ്ഞിട്ട് റെയർ ഗ്രൂപ്പും ,അങ്ങനയൊരാളെ കണ്ടെത്തിയാൽ തന്നെ ,ലക്ഷങ്ങളാണ് അതിനായി ചിലവഴിക്കേണ്ടി വരുന്നത് ,ഞാനറിഞ്ഞിടത്തോളം രാഹുലിൻ്റെ വീട്ടുകാർക്ക് അതിനുള്ള കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല

എന്ന് നിങ്ങളോടാര് പറഞ്ഞു ?,അല്ലെങ്കിൽ തന്നെ രാഹുലിൻ്റെ കാര്യത്തിൽ നിങ്ങളെന്തിനാണ് ആശങ്കപ്പെടുന്നത് ? അത് ഞങ്ങളെങ്ങനെയെങ്കിലും പരിഹരിച്ചോളാം, നിങ്ങളിവിരുന്നൊന്ന് പോയി തന്നാൽ മതി, പ്ളീസ്

അവൾ കൈകൂപ്പി കൊണ്ട് ഈർഷ്യയോടെയാണത് പറഞ്ഞത്,

വിദ്യേ … ഞാൻ പറയുന്നതൊന്ന് സംയമനത്തോടെ കേൾക്കാൻ ശ്രമിക്കു ,എന്നോട് നിനക്ക് തീർത്താൽ തീരാത്ത വൈരാഗ്യമുണ്ടെന്നെനിക്കറിയാം, അതിനി ഞാനെന്തൊക്കെ പറഞ്ഞാലും മാറില്ലെന്നുമറിയാം ,

കാരണം, ഞാൻ നിന്നെ അത്രമാത്രം ദ്രോഹിച്ചിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ,

എനിക്ക് നിന്നോടും വെറുപ്പായിരുന്നു ,നീയൊരു പിഴച്ചവളാണെന്നും അവസരം കിട്ടിയപ്പോൾ നീയെന്നെ വഞ്ചിച്ചെന്നുമൊക്കെയായിരുന്നു എൻ്റെ ധാരണ ,അത് കൊണ്ടാണ് നീ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, മുന്നും പിന്നും നോക്കാതെ, നിന്നെ ഞാൻ സംശയിച്ചതും തള്ളിപ്പറഞ്ഞതും ,

പക്ഷേ ,കഴിഞ്ഞൊരു ദിവസം മാലിനി നിന്നെ കണ്ട കാര്യം, എന്നോട് വന്ന് പറഞ്ഞപ്പോഴാണ്, യാഥാർത്ഥ്യങ്ങളൊക്കെ എനിക്ക് ബോധ്യമായത് ,നിൻ്റെ വയറ്റിൽ വളരുന്നത്, എൻ്റെ കുഞ്ഞാണെന്ന് എനിക്ക് ഇപ്പോഴാണ് വിദ്യേ .. മനസ്സിലായത് ,,

ഓഹോ, അപ്പോൾ അതറിഞ്ഞിട്ടുള്ള വരവാണല്ലേ? അല്ലാ .. എന്താ നിങ്ങടെ ആഗമനോദ്ദേശ്യം? അത് കൂടൊന്ന് പറഞ്ഞിരുന്നേൽ, മറുപടി തന്നിട്ട് എനിക്കങ്ങ് പോകാമായിരുന്നു,,,

പറയാം വിദ്യേ … ,

നിന്നെ കാണാൻ വരുമ്പോൾ,

എൻ്റെ മനസ്സിലുണ്ടായിരുന്നത് ,

തെറ്റുകളൊക്കെ ഏറ്റ് പറഞ്ഞ്, നിന്നെ കൂട്ടിക്കൊണ്ട് പോകണമെന്നായിരുന്നു ,

പക്ഷേ, ഇവിടെ വന്ന് നിന്നോട് സംസാരിച്ചപ്പോഴാണ്, എന്നോട് നിനക്കുള്ള വൈരാഗ്യത്തിൻ്റെ ആഴം ഞാൻ മനസ്സിലാക്കുന്നത് ,അത് കൊണ്ട് ,നിന്നെ ഞാൻ തിരിച്ച് വിളിക്കുന്നില്ല ,പക്ഷേ, നീ പ്രസവിക്കുന്ന എൻ്റെ കുഞ്ഞിനെ എനിക്ക് വേണം,

കാരണം ,

നിൻ്റെയും രാഹുലിൻ്റെയും സ്വൈരജീവിതത്തിന് ,ആ കുഞ്ഞ് ഒരിക്കലും തടസ്സമാവാൻ പാടില്ല,

ഹ ഹ ഹ ,നിങ്ങളെന്താ വിചാരിച്ചത് ? നിങ്ങള് വന്ന് ചോദിച്ചാലുടൻ ഞാനങ്ങ് സമ്മതിക്കുമെന്നോ ? നിങ്ങൾക്കറിയുമോ? ഞാൻ രാഹുലിനൊപ്പം പോകുന്നതിന് മുമ്പ്, എൻ്റെ കുഞ്ഞിൻ്റെ കാര്യത്തിൽ ഞാനവനോട് ഉറപ്പ് വാങ്ങിയിരുന്നു ,

ഞാൻ പ്രസവിക്കുന്ന കുഞ്ഞ്, രാഹുലിൻ്റെയും കൂടി കുഞ്ഞാണെന്നാണ് അവൻ പറഞ്ഞിരിക്കുന്നത് ,

എനിക്കവനെ വിശ്വാസമാണ്, അവനെന്നെ ചതിക്കില്ല,,

അവൾ വീറോടെ പറഞ്ഞു.

നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ, പക്ഷേ ,അപ്പോഴും ഒരു കാര്യം നീ മറന്ന് പോയി ,രാഹുലിപ്പോൾ കൃട്ടിക്കൽ സ്റ്റേജിലാണ് ,എത്രയും പെട്ടെന്ന് ,ട്രാൻസ്പ്ളാൻ്റേഷൻ നടത്തണമെന്നല്ലേ, ഡോക്ടർ പറഞ്ഞിരിക്കുന്നത്? ,അതിന് പറ്റിയ ഡോണറെ നിനക്ക് കിട്ടിയോ? അല്ലെങ്കിൽ കിട്ടുമെന്ന് നിനക്കെന്തെങ്കിലും വിശ്വാസമുണ്ടോ?

ആ ചോദ്യം അവളുടെ ഉള്ളിൽ കൊളുത്തി വലിച്ചു.

ഉത്തരം മുട്ടിപ്പോയ വിദ്യ, അല്പനേരത്തേയ്ക്ക് നിശബ്ദയായി.

ആ അവസരം മുതലെടുത്ത് കൊണ്ട്,ദിനേശൻ

അവളോടൊരു കാര്യം പറഞ്ഞു ,

രാഹുൽ ജീവനോടെ ഉണ്ടെങ്കിലേ നിനക്കിനി ഒരു ജീവിതമുള്ളു എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ?

അത് കൊണ്ട് അയാൾക്കാവശ്യമുള്ള കിഡ്നി, ഞാൻ സംഘടിപ്പിച്ച് തരാം , പകരം, എൻ്റെ കുഞ്ഞിനെ നീയെനിക്ക് വിട്ട് തരണം ,എന്താ സമ്മതമാണോ?

മറുപടി ഇപ്പോൾ പറയേണ്ട, സാവധാനം ആലാചിച്ചിട്ട് പറഞ്ഞാൽ മതി ,എൻ്റെ മൊബൈൽ നമ്പർ നീ മറന്നിട്ടുണ്ടാവില്ലല്ലോ? ഉത്തരം പോസിറ്റീവാണെങ്കിൽ, ഒന്ന് വിളിച്ചാൽ മതി, ഞാൻ വരാം ,എങ്കിൽ  തല്ക്കാലം നമുക്ക് പിരിയാം, നീ വാർഡിലേക്ക് പൊയ്ക്കൊള്ളു ,

രാഹുൽ, ചിലപ്പോൾ ഉണർന്നിട്ടുണ്ടാവും,,

യാത്ര പറഞ്ഞ് അയാൾ പോയപ്പോഴും, ഒരു തീരുമാനത്തിലെത്താൻ കഴിയാതെ ,അവൾ തരിച്ച് നില്ക്കുകയായിരുന്നു.

നീയെന്താ മോളേ.. ഇവിടെ വന്ന് നില്ക്കുന്നത്?

സുധാലക്ഷ്മിയുടെ ചോദ്യം, അവളെ ആലാചനയിൽ നിന്നുണർത്തി.

അല്ലാ .. ഞാൻ അമ്മയെ നോക്കി ഇറങ്ങിയതായിരുന്നു ,

അമ്മ എത്ര നേരമായി ,ഇവിടുന്ന് പോയിട്ട് ,എവിടെയായിരുന്നു ഇത് വരെ ?

അവളൊരു മറു ചോദ്യത്തിലൂടെ സുധാലക്ഷ്മിയുടെ

ചോദ്യത്തെ മറികടന്നു .

മോളെ ,ഞാൻ ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങിയിട്ട് ,ഡോക്ടറെ ഒന്ന് കാണാൻ പോയതായിരുന്നു,,

അതെന്തിനാണമ്മേ .. ഇപ്പോൾ ഡോക്ടറെ കാണാൻ പോയത്?

അവൾ ജിജ്ഞാസയോടെ ചോദിച്ചു.

തുടരും ,

രചന ,

സജി തൈപ്പറമ്പ്

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!