Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 12

onnil-pizhachal-moonu

നമുക്ക് നല്ലൊരു പേരിടണം രാഹുലേ.. ഇതൊരു പഴഞ്ചൻ പേരാണ് ,,,

ബസ്സിന് ,അഡ്വാൻസ് കൊടുക്കാൻ പോയപ്പോൾ, രാഹുൽ , വിദ്യയെയും കൂടെ കൂട്ടിയിരുന്നു ,അവൾക്ക് കൂടി ഇഷ്ടപ്പെട്ടിട്ടാണ് കച്ചവടം ഉറപ്പിച്ചത്

അതിനെന്താ? മാറ്റിയേക്കാം ,നിൻ്റെ മനസ്സിൽ വല്ല പേരുമുണ്ടോ?

അങ്ങനെ ചോദിച്ചാൽ ,

ഇപ്പോഴത്തെ ഒരു ട്രെൻഡ് വച്ച് ലാലേട്ടൻ്റെ ഏതെങ്കിലും കഥാപാത്രത്തിൻ്റെ പേരിടുന്നതാണ് നല്ലത്

ഹേയ്, അതൊന്നും വേണ്ട,

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരുണ്ട്, അതിടാം,,,

അതെന്ത് പേരാണ് ?

അവൾ ആകാംക്ഷയോടെ ചോദിച്ചു.

വിദ്യ ട്രാവൽസ്,,,

ങ്ഹേ,,നേരാണോ?

അവൾക്ക് വിശ്വസിക്കാനായില്ല.

പിന്നല്ലാതെ ?നമ്മുടെ ബസ്സിന് ഏറ്റവും അനുയോജ്യമായ പേര് അത് തന്നെയാണ് ,എന്നാൽ പിന്നെ, നാളെ  ബാക്കി പൈസ കൊടുത്ത് വണ്ടിയെടുത്ത് വരുമ്പോൾ, ഇവിടെ തന്നെ ഏതെങ്കിലും പെയിൻ്റിങ്ങ് വർക്ക്ഷോപ്പിൽ കയറി പേര് മാറ്റാം എന്താ?

എല്ലാം നിൻ്റെ ഇഷ്ടം,,

അവൾ ഉത്സാഹത്തോടെ പറഞ്ഞു.

പിറ്റേന്ന് രാഹുൽ തനിച്ചാണ് ബസ്സ് വാങ്ങാൻ കുറ്റിപ്പുറത്തെത്തിയത്.

അങ്ങനെ രാവിലെ തന്നെ പഴയ മുതലാളിയുടെ പേരിൽ നിന്നും തൻ്റെ പേരിലേയ്ക്ക് RC ബുക്ക് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടാണ് രാഹുൽ പെയിൻ്റിങ്ങ് വർക്ക് ഷോപ്പിൽ ചെന്നത്, അവിടെ നിന്ന് പുതിയ പേരെഴുതിയ ബസ്സുമായി നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ നേരം ഇരുണ്ട് തുടങ്ങിയിരുന്നു

അല്പം കഴിഞ്ഞപ്പോൾ,

പോക്കറ്റിൽ കിടന്ന മൊബൈൽ  റിങ്ങ് ചെയ്യാൻ തുടങ്ങി ,ആക്സിലേറ്ററിൽ നിന്നും കാലെടുത്ത് ബ്രേക്ക് പെടലിൽ മെല്ലെ അമർത്തിക്കൊണ്ട് ,അയാൾ വണ്ടി സൈഡിലേയ്ക്ക് ഒതുക്കി നിർത്തി ,

മൊബൈൽ കൈയ്യിലെടുത്ത് നോക്കിയപ്പോൾ,

സേവ് ചെയ്യാത്ത ഒരു നമ്പരായിരുന്നു,

ഹലോ  ..

ഡാ രാഹുലേ .. ഇത് ഞാനാടാ,, വിപിൻ ,,,,

അളിയാ ,, എന്തായി മരുന്ന് ഫലിച്ചോ?

വിപിൻ്റെ ചോദ്യം കേട്ട് രാഹുലിന് അരിശം വന്നു.

ഉം ഫലിച്ചു ,,

എൻ്റളിയാ… അവൾക്കൊരു കുലുക്കവുമില്ല,

നീ പറഞ്ഞത് മൂന്ന് ദിവസം കൊണ്ട് എല്ലാം പോകുമെന്നല്ലേ?

ഇതിപ്പോൾ ആഴ്ച ഒന്നായി ,

നിൻ്റെയൊരു പച്ചമരുന്ന് ,,,

അതൊന്നും കൊണ്ട് അവളുടെ ഗർഭം പോകുമെന്ന് എനിക്ക് തോന്നുന്നില്ല

നിരാശയോടെ അയാൾ പറഞ്ഞു.

നീ വിഷമിക്കെണ്ട മച്ചൂ ,, നമുക്ക് വേറെ എന്തേലും ചെയ്യാം ,നീ ഫോൺ കട്ട് ചെയ്തോളു ,വല്ല ഐഡിയയുമുണ്ടോന്ന് ഞാനൊന്ന് ആലോചിക്കട്ടെ,,,

ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടിട്ട് വണ്ടി മുന്നോട്ടെടുക്കുമ്പോൾ മഴ ചാറിതുടങ്ങിയിരുന്നു .

##$$$$############$$$$$####

ഈ രാഹുലിത് എവിടെ പോയി കിടക്കുവാണോ? നേരം പാതിരാവാകുന്നു ,വിളിച്ചിട്ടാണെങ്കിൽ കോള് പോകുന്നുമില്ലല്ലോ? ഈശ്വരാ …സന്ധ്യയ്ക്ക് വിളിച്ചപ്പോൾ പറഞ്ഞത് ,എട്ട് മണിക്ക് മുൻപ് എത്തുമെന്നാണ്, ഇപ്പോൾ മണി പന്ത്രണ്ടാകുന്നു ,ഇനി ആരോട് പോയൊന്നന്വേഷിക്കാനാണ്?

കൈയ്യിൽ മൊബൈലും പിടിച്ച് കൊണ്ട്, ആരോടെന്നില്ലാതെ പുലമ്പികൊണ്ട്, വിദ്യ ഇളന്തിണ്ണയിലൂടെ ആധിയോടെ നടന്നു.

പെട്ടെന്നാണ് വയറിനകത്ത് ഒരു അസ്വസ്ഥത അവൾക്ക് അനുഭപ്പട്ടത് നിസ്സാരമായതിനെ ,അവഗണിക്കാൻ തുനിഞ്ഞെങ്കിലും, കലശലായ വേദന അനുഭവപ്പെട്ടപ്പോൾ അടിവയറ്റിൽ കുത്തിപ്പിടിച്ച് കൊണ്ട് വിദ്യ വരാന്തയിലെ അരമതിലിൽ പിടിച്ച് മെല്ലെയിരുന്നു.

ശ്വാസമെടുക്കാൻ പറ്റാത്ത രീതിയിൽ വേദന അസഹനീയമായപ്പോൾ ഒരു സഹായത്തിനായി അവൾ

അലറി വിളിച്ചു.

#############$$$$$##########

കനത്ത മഴയിൽ,  മലവെള്ളപ്പാച്ചിലുണ്ടാകുകയും ഹൈറേഞ്ചിലെ റോഡ് തകരുകയും ചെയ്തപ്പോൾ ,തൻ്റെ മുൻപേ ഉണ്ടായിരുന്ന വാഹനങ്ങൾക്കൊപ്പം രാഹുലിൻ്റെ ബസ്സും ബ്ളോയ്ക്കായിപ്പോയി

രണ്ട് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഫയർഫോഴ്സും മറ്റും വന്ന്, റോഡ് സഞ്ചാരയോഗ്യമാക്കിയത് ,

ഇതിനിടയിൽ കൈയ്യിലിരുന്ന മൊബൈൽഫോൺ ,ബാറ്ററി തീർന്ന് ഓഫാകുകയും ചെയ്തു.

പുലച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയ രാഹുൽ കണ്ടത് പുറത്ത് നിന്ന് വീട് പൂട്ടിയിരിക്കുന്നതാണ്.

ഭയന്ന് പോയ അയാൾ ,

വിദ്യയെ പേര് ചൊല്ലി വിളിച്ച് കൊണ്ട് വീടിനു് ചുറ്റിലും നടന്നു, പക്ഷേ യാതൊരു പ്രതികരണവുമില്ലായിരുന്നു.

ബെഡ് റൂമിൻ്റെ ജനാല തുറന്ന് കിടക്കുന്നത് കണ്ട് അയാൾ അകത്തേയ്ക്ക് നോക്കി വിളിച്ചെങ്കി ഫലമുണ്ടായില്ല,

എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോഴാണ് ,മേശപ്പുറത്ത് മൊബൈൽചാർജ്ജർ പ്ളഗ്ഗിൽ കുത്തിയിട്ടിരിക്കുന്നത്, അയാളുടെ കണ്ണിൽ പെട്ടത്

ആശ്വാസത്തോടെ അയാൾ ജനലഴികൾക്കിടയിലൂടെ,

കൈ നീട്ടി തൻ്റെ മൊബൈലിൽ പിന്ന് കണക്ട് ചെയ്ത് ഒരു വിധത്തിൽ സ്വിച്ച് ഓൺ ചെയ്തു.

മൊബൈലിൽ ചാർജ്ജ്  കയറുന്നത് അക്ഷമയോടെ അയാൾ നോക്കി നിന്നു ,അഞ്ച് ശതമാനം ചാർജായപ്പോൾ ,മൊബൈൽ കൈയ്യിലെടുത്ത് ഓൺ ചെയ്തു, വേഗം വിദ്യയുടെ ഫോണിലേക്ക് വിളിച്ചു.

രണ്ടാമത്തെ ബെല്ലിന് തന്നെ കോള് അറ്റൻ്റായി.

ഹലോ വിദ്യേ … നീയിത് എവിടെ പോയി കിടക്കുവാണ് ?ബാക്കിയുള്ളോര് എന്ത് മാത്രം ടെൻഷനടിച്ചെന്ന് നിനക്കറിയാമോ?

ദേഷ്യത്തോടെയും സങ്കടത്തോടെയും അയാൾ ചോദിച്ചു.

വിദ്യയല്ല,

ഇത് ഞാനാണ് ,നിൻ്റെ അമ്മ,,,

അത് കേട്ട് രാഹുൽ നടുങ്ങിപ്പോയി.

അമ്മയോ? ഇത് വിദ്യയുടെ ഫോണല്ലേ?

വിശ്വസിക്കാനാവാതെ അയാൾ വീണ്ടും ചോദിച്ചു.

അതെ, ഫോൺ വിദ്യയുടെ തന്നെയാണ് ,അവളിപ്പോൾ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ,വയറിന് ചെറിയൊരു വേദന ,ഇപ്പോൾ കുഴപ്പമില്ല ,ട്രിപ്പിട്ടിരിക്കുവാണ്,

നാളെയെ ഡിസ്ചാർജ്ജാവുകയുള്ളു,,

നീ ഇങ്ങോട്ട് പോര് ,,,

അല്ലമ്മേ ..അത് പിന്നെ ,,,

അവൾക്ക് വേറെ പ്രശ്നം ഒന്നുമില്ലേ ?

ഉത്ക്കണ്ഠയോടെ അയാൾ ചോദിച്ചു.

വേറെ എന്ത് പ്രശ്നം?

പിന്നേ.. ,

അന്ന് ഞാൻ കാര്യം തിരക്കാതെ നിങ്ങളെ ഇറക്കിവിട്ടത്, തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, നിൻ്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും ,

അത് കൊണ്ടാണ്, അമ്മയെ എതിർത്ത് അവളുടെയൊപ്പം നീ നിന്നത് എന്നും, അവള് പറഞ്ഞപ്പോൾ എനിക്ക് നിന്നോടല്പം ബഹുമാനമൊക്കെ തോന്നി ,ഇപ്പോഴത്തെ ചില തലതെറിച്ചവൻമാരെപ്പോലെ കാര്യം സാധിച്ച് കഴിഞ്ഞ്, പെണ്ണിനെ വഴിയിലുപേക്ഷിച്ച് നീ പോയില്ലല്ലോ?

നാളെ ഇവിടുന്ന് ഡിസ്ചാർജ്ജായി കഴിഞ്ഞാൽ ,നീ അവളെയും കൊണ്ട് നേരെ തറവാട്ടിലേയ്ക്ക് വന്നാൽ മതി ,അമ്മയവിടെ നിലവിളക്കുമായി കാത്ത് നില്ക്കാം ,ഇനിയങ്ങോട്ട് അവളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്,

എന്നാൽ ശരി,, ഞാൻ ഫോൺ വയ്ക്കുവാണ് ,നീ വേഗം ഇങ്ങോട്ട് വരാൻ നോക്ക്

എല്ലാം കേട്ട് കൊണ്ട്,ഇടിവെട്ടേറ്റത് പോലെ രാഹുൽ നിന്ന് പോയി.

തുടരും,

രചന

സജി തൈപ്പറമ്പ്.

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!