Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 4

onnil-pizhachal-moonu

മോളേ വിദ്യേ .. നീയൊന്നെഴുന്നേല്ക്ക്, കുടിക്കാതെയും കഴിക്കാതെയും ഇങ്ങനെ മാറിക്കിടന്നത് കൊണ്ട് വല്ല കാര്യവുമുണ്ടോ ? നമുക്കൊരു ചതിവ് പറ്റി ,ആ ലോനപ്പൻ വന്ന് പറഞ്ഞപ്പോൾ ചെക്കനെ കുറിച്ച് കൂടുതലൊന്നും അന്വേഷിക്കാൻ നമ്മള് മെനക്കെട്ടില്ല ,അതാണ് സത്യം

കോമളം ,വിദ്യ കിടക്കുന്ന മുറിയിൽ വന്ന് നിന്ന് കുറ്റബോധത്തോടെ സംസാരിച്ചു.

അതേ മോളേ.. അച്ഛൻ്റെ ഭാഗത്തുമുണ്ട് തെറ്റ്, വലിയ തറവാട്ടുകാരാണ് ,സ്ത്രീധനമൊന്നും ചോദിക്കില്ല, എന്നൊക്കെ കേട്ടപ്പോൾ കൂടുതലൊന്നും ചികയാൻ തോന്നിയില്ല ,വളർന്ന് നില്ക്കുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെയെങ്കിലും നല്ലൊരു തറവാട്ടിലേക്ക് പറഞ്ഞയക്കാൻ കഴിയുമല്ലോ എന്നൊരാശ്വാസത്തിലായിരുന്നു എടിപിടീന്ന് എല്ലാം ഉറപ്പിച്ചത്

ദിവാകരൻ പശ്ചാത്തപിച്ചു.

ലോനപ്പന് ഒന്നുമറിയില്ലായിരുന്നെന്നാണ് അവൻ പറയുന്നത്, കരയോഗത്തിൽ പരാതി കൊടുക്കണമെന്നും, ഇതിനൊരു തീരുമാനമുണ്ടാക്കണമെന്നുമാണ് അവൻ്റെ അഭിപ്രായം

കോമളം ഭർത്താവിനോട് പറഞ്ഞു.

നിങ്ങളെനിക്കൊരുപകാരം ചെയ്യുമോ? അയാളുമായിട്ടുള്ള ബന്ധമൊന്ന് വേർപെടുത്തി തന്നാൽ മതി, ആദ്യം

അതിന് പറ്റിയ വക്കീലാരാണെന്ന് അച്ഛൻ പോയി അന്വേഷിച്ചിട്ട് വാ

പൊട്ടിത്തെറിയോടെ, വിദ്യ ,കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു.

മോളേ.. ഒരു അവിവേകം കാട്ടണോ? നമുക്ക്, പ്രസിഡണ്ടിനെക്കൊണ്ട് ഗിരീഷുമായി സംസാരിപ്പിച്ച്, ചേട്ടനെയും ചേട്ടത്തിയെയും ആ വീട്ടിൽ നിന്ന് ഒഴിവാക്കിച്ചാൽ പോരെ? അല്ലാതെ  ബന്ധം വേർപെടുത്തുകാന്നൊക്കെ പറഞ്ഞാൽ എളുപ്പമുള്ള കാര്യമാണ് ,പക്ഷേ ,ആദ്യവിവാഹം തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന നിനക്ക്, ഇനിയൊരു രണ്ടാം വിവാഹം അത്ര പെട്ടെന്ന് നടക്കുമെന്ന് തോന്നുന്നില്ല ,

കോമളം ആശങ്കയോടെ പറഞ്ഞു.

എനിക്ക് രണ്ടാം വിവാഹം വേണമെന്ന് അമ്മയോട് ആരാ പറഞ്ഞത്? ചൂട് വെള്ളത്തിൽ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും പേടിക്കും അമ്മേ..

അത് കൊണ്ട് എനിക്കിനി ഒരു കല്യാണമേ വേണ്ട ,എങ്ങനെയെങ്കിലും ഈ ബന്ധത്തിൽ നിന്ന് ഒന്ന് ഒഴിവായി കിട്ടിയാൽ മതി,,

അവൾ അസ്വസ്ഥതയോടെ തല കുടഞ്ഞു.

നീയവളെ വെറുതെ വിഷമിപ്പിക്കല്ലേ കോമളം ,രണ്ട് ദിവസം കഴിയട്ടെ ,ആലോചിച്ചിട്ട് വേണ്ടത് പോലെ ചെയ്യാം ,മോള് എഴുന്നേറ്റ് എന്തേലുമൊന്ന് കഴിച്ചിട്ട് കിടക്ക്,

നടന്നത് നടന്നു, ഇനി നോക്കീം കണ്ടും മുന്നോട്ട് പോകാം അല്ലാതെന്ത് പറയാൻ ,,

മകൾക്കുണ്ടായ ദുരവസ്ഥയ്ക്ക് എന്ത് പരിഹാരം കാണുമെന്ന ചിന്തയിൽ ദിവാകരൻ പുറത്തേയ്ക്കിറങ്ങി.

######################

വിവരമറിഞ്ഞ ഗൗതമൻ, വിമലയോട് ഒരക്ഷരം മിണ്ടാൻ നില്ക്കാതെ ,ലീവ് ക്യാൻസല് ചെയ്ത് ഗൾഫിലേയ്ക്ക് തിരിച്ച് പോയി.

ഗൗതമേട്ടന് വേണ്ടെങ്കിൽ

ഞാൻ പൊന്ന് പോലെ നോക്കികൊള്ളാമെന്ന ഗിരീഷിൻ്റെ വാഗ്ദാനത്തിന് ,മറുപടി കൊടുത്തത് വിമലയുടെ വലത് കൈപ്പട , അയാളുടെ ഇടത് കവിൾത്തടം ചുവപ്പിച്ച് കൊണ്ടായിരുന്നു.

“ഗൗതമേട്ടന് ഒരിക്കലും കുട്ടികളുണ്ടാവില്ലെന്ന രഹസ്യം അറിയാമായിരുന്നത്,

എനിക്കും ഡോക്ടർക്കും മാത്രമായിരുന്നു ,നിന്നെപ്പോലെ വലിയ പഠിപ്പൊന്നുമില്ലാതിരുന്ന ഗൗതമേട്ടനോട്, ഡോക്ടർ എന്നയേല്പിച്ച ലാബ് റിപ്പോർട്ടിലെ യാഥാർത്ഥ്യം ഞാൻ മറച്ച് വച്ചത്, അങ്ങനെ പോലും, അങ്ങേർക്കൊരു വിഷമമുണ്ടാകരുത്, എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ്, അത്രയേറെ ഞാനെൻ്റെ ഗൗതമേട്ടനെ സ്നേഹിച്ചിരുന്നു, പക്ഷേ, എത്രയൊക്കെ ആയാലും  ഞാനൊരു  സ്ത്രീയല്ലേ … ?ചില നേരങ്ങളിൽ തരിമ്പും വിവേകമില്ലാതെ, പരിമിതികൾ കൊണ്ടും ദൗർബ്ബല്യങ്ങൾ കൊണ്ടും ദുർബ്ബലമായി പോകുന്ന നിസ്സഹായയായ വെറുമൊരു

പൊട്ടിപെണ്ണ് ,ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട്, നിൻ്റെ ചതിക്കുഴിയിൽ ഞാൻ വീണ് പോയെന്നുള്ളത് സത്യമാണ്.,

എന്ന് വച്ച്, നിൻ്റെ ഭാര്യയായി തരം താഴാൻ, എന്നെ കിട്ടുമെന്ന് നീ കരുതണ്ട ഗിരീഷേ ,ഗൗതമേട്ടൻ കെട്ടിയ താലി, എൻ്റെ കഴുത്തിൽ കിടക്കുന്ന കാലത്തോളം, എന്നെങ്കിലും  അദ്ദേഹം എന്നോട് ക്ഷമിക്കുമെന്ന വിശ്വാസത്തിൽ ,

അത് വരെ ഞാൻ കാത്തിരിക്കും ,അത് കഴിഞ്ഞാൽ പിന്നെ ,എൻ്റെയീ ശരീരം മണ്ണിലെ പുഴുക്കൾക്ക് ഞാൻ സമർപ്പിക്കും,

എന്നാലും നിനക്ക് ഞാനിനി വഴങ്ങില്ല  ,,,,

ഇറങ്ങിപ്പോടാനായേ ,.. എൻ്റെ മുന്നിൽ നിന്ന് ,,,,

പുറത്തേയ്ക്ക് ചൂണ്ടിയ വിരലുമായി നില്ക്കുന്ന വിമലയുടെ മുഖത്തെ രൗദ്രഭാവം, ഗിരീഷിനെ ഭസ്മീകരിക്കുന്നതായിരുന്നു.

#####################

മഴയും വേനലും മഞ്ഞുമൊക്കെയായി കാലം കടന്ന് പൊയ്ക്കൊണ്ടിരുന്നു.

ഗിരീഷുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ട് ,വിദ്യ സ്വന്തം വീട്ടിൽ നില്ക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

“വിദ്യയെ ഇങ്ങനെ നിർത്തിയാൽ മതിയോ? അവളുടെ താഴെയുള്ളവൾക്ക് വയസ്സ് ഇരുപത് കഴിഞ്ഞു ,മൂത്തവള് ബന്ധം വേർപെടുത്തി വീട്ടിൽ വന്ന് നില്ക്കുമ്പോൾ ദിവ്യമോൾക്ക് നല്ല ആലോചനകളൊന്നും വരികയുമില്ല

ഒരു ദിവസം വൈകുന്നേരം വരാന്തയിലെ അരമതിലിലിരുന്ന് ഭർത്താവിനോട് കോമളം തൻ്റെ ആശങ്ക പങ്ക് വച്ചു.

ഉം ഞാനുമത് ആലോചിക്കുന്നുണ്ടെടീ.. ,കഴിഞ്ഞ ദിവസം കവലയിൽ വച്ച്, നാണുവേട്ടൻ ,ഒരു ചെക്കൻ്റെ കാര്യം പറഞ്ഞു, നല്ല ചെക്കനാണ് ,നാണുവേട്ടൻ്റെ പെങ്ങളുടെ മോൾക്ക് വന്ന ആലോചനയാണ് ,പക്ഷേ ചെക്കന് പ്രായം ലേശം കൂടുതലായത് കൊണ്ട് അവർക്ക് താല്പര്യമില്ലത്രേ, അത് നമ്മുടെ വിദ്യയ്ക്കൊന്ന് ആലോചിച്ചാലോ ?നമ്മുടെ മോളുടേത് പുനർവിവാഹമല്ലേ?

അത് കൊണ്ട് നമുക്കിനി ഡിമാൻ്റൊന്നും വയ്ക്കാൻ കഴിയില്ലല്ലോ?

എന്നാലും വിദ്യയോടത് എങ്ങനെ പറയും ?അവളെന്ത് വിചാരിക്കും? അവള് നമുക്കൊരു ഭാരമായത് കൊണ്ട്, നമ്മള്ളവളെ ഒഴിവാക്കാൻ ശ്രമിക്കുവാണെന്നല്ലേ കരുതൂ?

അതൊക്കെ നീ തന്നെ ഒരു നയത്തിലവളോട് പറഞ്ഞാൽ മതി,

ഉം ശരി ഞാനൊന്ന് സംസാരിച്ച് നോക്കാം

പിറ്റേന്ന് രാവിലെ ,കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ പെറുക്കിയെടുക്കുന്ന വിദ്യയുടെ അരികിലെത്തി കോമളം, തലേ ദിവസം ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അവളെ അറിയിച്ചു.

മറുപടിയൊന്നും പറയാതെ അവൾ അകത്തേയ്ക്ക് പോയി.

അന്ന് വൈകുന്നേരം ,അച്ഛനും അമ്മയും കൂടി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വിദ്യ ഉമ്മറത്തേയ്ക്ക് വന്നു.

അമ്മ രാവിലെ പറഞ്ഞ കാര്യത്തെക്കുറിച്ച് അച്ഛൻ ആലോചിച്ചോളു ,വിവാഹത്തിന് എനിക്ക് സമ്മതമാണ് പ്രായമെത്രയായാലും കുഴപ്പമില്ല, കള്ള് കുടിച്ചാലും ,പുകവലിച്ചാലും ഞാൻ സഹിച്ചോളാം  പക്ഷേ ,അച്ഛാ..അയാൾക്ക് മറ്റൊരു സ്ത്രീയുമായും അടുപ്പമില്ലെന്ന് ഒരുറപ്പ് എനിക്ക് വേണം,അത് മാത്രമേ ഞാൻ നോക്കുന്നുള്ളു അച്ഛാ …, ഇനിയും ഒരു ചീറ്റിങ്ങ് താങ്ങാനുള്ള മനക്കരുത്ത് എനിക്കില്ലാത്തത് കൊണ്ടാണ്

സങ്കടത്തോടെ മോള് വന്ന് കൈകൂപ്പി നിന്നപ്പോൾ, ആ അച്ഛനും അമ്മയ്ക്കും നെഞ്ച് പിടഞ്ഞു.

വിധവയായൊരു അച്ഛൻപെങ്ങളും അമ്മയും ,മാത്രമുള്ള വളരെ പഴക്കം ചെന്നൊരു വീട്ടിലേക്കായിരുന്നു, മദ്ധ്യവയസ്സിലേക്ക് കടക്കുന്ന ദിനേശൻ എന്നയാളുടെ കൈ പിടിച്ച് പുനർ വിവാഹിതയായ വിദ്യ, കടന്ന് ചെന്നത്.

ഗിരീഷുമൊത്തുള്ള ആദ്യരാത്രിക്ക് നേർവിപരീതമായിരുന്നു,ദിനേശൻ്റെ ഓരോ പെരുമാറ്റത്തിലുമുണ്ടായത്

സ്കൂളിൽ വച്ചുണ്ടായ ദുരനുഭങ്ങളെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചുമൊക്കെയാണ് ആദ്യമയാൾ ചോദിച്ചത്

അതിനൊക്കെ സത്യസന്ധമായി തന്നെ അവൾ ഉത്തരം നല്കി

തിരിച്ച് അയാളോടവൾ ചിലതൊക്കെ ചോദിച്ചെങ്കിലും എത്രയും പെട്ടെന്ന് ചടങ്ങിലേക്ക് കടക്കാനായിരുന്നു അയാളുടെ വ്യഗ്രത.

ആക്രാന്തത്തോടെ തന്നെ കടന്ന് പിടിച്ചതും പുതിയ ചുരിദാറിൻ്റെ ചിത്രപ്പണികളിൽ കേട് വരുത്തിയതും അവളെ ചൊടിപ്പിച്ചു.

തൻ്റെ മേലുള്ള പരാക്രമത്തിന് ശേഷം തളർന്ന് കിടന്ന അയാളുടെ ചോദ്യം, അവളിൽ വിരക്തി ഉളവാക്കുന്നതായിരുന്നു.

കഥ തുടരും,

രചന

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!