Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 5

onnil-pizhachal-moonu

വിദ്യേ .. എഴുന്നേല്ക്ക്,

മണി ഏഴ് കഴിഞ്ഞു ,

ദിനേശൻ്റെ വിളി കേട്ട് ,വിദ്യ

മെല്ലെ കണ്ണുകൾ തുറന്നു.

ഇതെന്തൊരുറക്കമാ? കല്യാണ പിറ്റേന്നെങ്കിലും രാവിലെ എഴുന്നേറ്റില്ലെങ്കിൽ അമ്മയും അപ്പച്ചിയുമൊക്കെ എന്ത് വിചാരിക്കും ,വീട്ടിലും നീ ഇത്ര വൈകിയാണോ എഴുന്നേല്ക്കുന്നത്?

അയാൾ നീരസത്തോടെ ചോദിച്ചു .

ഞാൻ കുറച്ച് മുൻപാണ് ഒന്നുറങ്ങിയത്, എനിക്ക് വയ്യ നല്ല വയറ് വേദനയുണ്ട്

ങ്ഹേ, അത് ചിലപ്പോൾ,

രാത്രി കഴിച്ച ആഹാരം ദഹിക്കാത്ത കൊണ്ടാവും

അതൊന്നുമല്ല ,എനിക്ക് പിരീഡ്സ് ആയതാണ് ,സാധാരണ പന്ത്രണ്ട് കഴിഞ്ഞിട്ടാണ് ഇതിപ്പോൾ ഏഴായപ്പോഴേ…

അവൾ വയറ്റിൽ കുത്തിപ്പിടിച്ച് വേദനയോടെ പറഞ്ഞു.

ശ്ശെടാ, വല്ലാത്ത കുരിശ്ശായിപ്പോയല്ലോ?

ആദ്യരാത്രിയൊന്ന് കഴിഞ്ഞതേയുള്ളു, അതിന് മുമ്പേ …?

അയാൾ അർത്ഥഗർഭമായി നിർത്തിയിട്ട് ,വീണ്ടും തുടർന്നു,,

ഇതൊന്നുമാകാതിരിക്കാനുള്ള ഗുളികയുണ്ടല്ലോ? നിനക്ക് അതെങ്ങാനും വാങ്ങി കഴിച്ചൂടായിരുന്നോ?

അമർഷം ഉള്ളിലൊതുക്കി

അയാൾ  ചോദിച്ചു.

അതിന് ഞാനറിഞ്ഞോ ഇത്ര നേരത്തേ ആകുമെന്ന് കഴിഞ്ഞ പ്രാവശ്യം വരെ എല്ലാം കൃത്യമായിരുന്നു , ഇതിപ്പോൾ ആദ്യമായിട്ടാണ് ഇങ്ങനെ,, അതെങ്ങനാ അത് പോലുള്ള പേക്കൂത്തല്ലായിരുന്നോ? ഇന്നലെ കാട്ടിക്കൂട്ടിയത്,,,

അനിഷ്ടത്തോടെ അവൾ പറഞ്ഞത് കേട്ട് അയാളുടെ മുഖത്തൊരു വഷളൻ ചിരി വിരിഞ്ഞു.

അത് കൊണ്ടെന്താ ,ഇന്നലത്തെ രാത്രി നീ ഒരിക്കലും മറക്കില്ലല്ലോ ? ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ നിൻ്റെ ഗിരീഷേട്ടനെക്കാൾ ഉശിരൻ ഞാനാണെന്ന്?

ഒരു വിടനെപ്പോലെ ഊറിച്ചിരിച്ച് കൊണ്ട്, അയാളത് പറഞ്ഞപ്പോൾ വിദ്യയ്ക്ക് പുച്ഛമാണ് അയാളോട് തോന്നിയത്.

അപരിചിതമായൊരു സ്ഥലത്ത്  വ്യത്യസ്തമായൊരു അന്തരീക്ഷത്തിൽ,ആദ്യരാത്രിയിൽ,മാനസിക പിരിമുറുക്കത്തോടെ നില്ക്കുന്ന ഒരു പെണ്ണ് ,തൻ്റെ ഭർത്താവിൽ നിന്ന് ആദ്യം ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും, റൊമാൻ്റിക്കായ ചില നിമിഷങ്ങളായിരിക്കും ,

ഇനിയുള്ള കാലം, ഒരു നിഴലായ് ഞാൻ നിൻ്റെ കൂടെയുണ്ടാവുമെന്നും നിൻ്റെ സങ്കൽപത്തിലെ ഭർത്താവാകാൻ

ഞാൻ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നുമൊക്കെയുള്ള മധുര സംഭാഷണങ്ങൾ ,പുതിയൊരു ജീവിതത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്ന ഏതൊരു പെണ്ണിനെയും സന്തുഷ്ടയാക്കും ,ആ ഒരു ആത്മവിശ്വാസത്തിൽ അവളുടെ മനസ്സും ശരീരവും, തൻ്റെ ഭർത്താവിൻ്റെ മുന്നിൽ സ്വയം വിധേയപ്പെടുകയാണ് ചെയ്യുന്നത് ,

നിങ്ങളിന്നലെ കാണിച്ചത് പോലെയുള്ള, ഏകപക്ഷീയമായ പരാക്രമങ്ങൾകൊണ്ട്  ദുർബ്ബലയായ ഒരു പെണ്ണിനെ നിങ്ങൾക്ക് കീഴ്പ്പെടുത്താനേ കഴിയു, അല്ലാതെ അവളെ സംതൃപ്തയാക്കാനോ’ അവളുടെ സ്നേഹം പിടിച്ചെടുക്കാനോ നിങ്ങൾക്ക് കഴിയില്ല , നിങ്ങൾ വിചാരിക്കുന്നത് പോലെ , നിങ്ങളെ ഒരു ഹീറോ ആയിട്ടല്ല ,വെറുമൊരു സീറോ ആയി മാത്രമേ എനിക്ക് കാണാൻ കഴിയു

ഓഹ് ,, രാവിലെ ഇരുന്ന് വേദാന്തം വിളമ്പാതെ കിടന്നുറങ്ങാൻ നോക്ക് ,ഒരാഴ്ച കഴിഞ്ഞ് നീ അടുക്കളയിൽ കയറിയാൽ മതി ,അമ്മയോട് ഞാൻ കാര്യം പറഞ്ഞോളാം

അസ്വസ്ഥതയോടെ അയാൾ ചവിട്ടിത്തുള്ളി വെളിയിലേക്ക് പോയി.

വേദന കലശലായപ്പോൾ അവളെഴുന്നേറ്റ്, തൻ്റെ ബാഗിൽ, സൈക്ളോപാൻ ഉണ്ടോയെന്ന് പരതി നോക്കി.പക്ഷേ നിരാശയായിരുന്നു ഫലം .

വീണ്ടുമവൾ തിരിച്ച്  കട്ടിൽ തന്നെ കമിഴ്ന്ന് കിടന്നു.

വിദ്യ ഉറക്കമാണോ ?

അല്പം കഴിഞ്ഞപ്പോൾ പതിഞ്ഞൊരു സ്ത്രീ ശബ്ദം കേട്ട് അവൾ തല തിരിച്ച് നോക്കി.

ദിനേശൻ്റെ അപ്പച്ചിയായിരുന്നത്

ഏതാണ്ട് ദിനേശൻ്റെ പ്രായം തന്നെയായിരുന്നു അവർക്ക്

വല്യേട്ടൻ്റെ ഭാര്യയും (ദിനേശൻ്റെ അമ്മ ) അമ്മയും (ദിനേശൻ്റെ അച്ഛമ്മ ) ഒരേ മാസം തന്നെയാണ് പ്രസവിച്ചത് ,അത് കൊണ്ട് ഞാനും ദിനേശനും സമപ്രായക്കാരാണ്

തലേന്ന് കുശലം പറഞ്ഞ കൂട്ടത്തിൽ അപ്പച്ചി പറഞ്ഞ കാര്യം വിദ്യ ഓർമ്മിച്ചു, 43 വയസ്സായെങ്കിലും മാലിനി അപ്പച്ചി, ഇപ്പോഴും നല്ല സുന്ദരിയാണ്, ചെറുപ്പത്തിലേ ഭർത്താവ് മരിച്ചപ്പോൾ ദിനേശൻ്റെ അച്ഛനാണ് അവരെയും മകനെയും തറവാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്.പതിനേഴുകാരനായ മകൻ, അവൻ്റെ അച്ഛൻ്റെ തറവാട്ടിൽ നിന്നാണ് ,പ്ളസ്ടു വിന് പഠിക്കുന്നത്.

വയറ് വേദനയാന്ന് ദിനേശൻ ചേച്ചിയോട് പറയുന്നത് കേട്ടു, നിൻ്റെ കൈയ്യിൽ ഗുളിക വല്ലതുമുണ്ടോ ?

ഇല്ല ചേച്ചീ .. സാധാരണ ബാഗിൽ ഉണ്ടാവാറുള്ളതാണ് ,,

എങ്കിൽ ഞാനെടുത്തോണ്ട് വരാം,,

അവർ തിരികെ പോയപ്പോൾ വിദ്യയ്ക്ക് ലേശം സമാധാനം തോന്നി.

ഒരാൾക്കെങ്കിലും ഈ വീട്ടിൽ മനുഷ്യപ്പറ്റുണ്ടല്ലോ?

ദാ ഇതിലൊരെണ്ണം കഴിക്ക്, ബാക്കി കൈയ്യില് വച്ചോ ? ഇനിയും ആവശ്യം വന്നാലോ?

പൊട്ടിക്കാത്ത ഒരു സ്ട്രിപ്പ്, മാലിനി  അവളെ ഏല്പിച്ചു.

ചേച്ചി കുറച്ച് പഴയ ആളാണ് ,അത് തന്നെയാണ് ദിനേശനും ,എനിക്ക് പിരീഡ്സാകുമ്പോഴും അടുക്കളയിൽ കയറ്റില്ല, ആ ഒരാഴ്ച അടുക്കളയിലെ പാചകവും വൃത്തിയാക്കലുമൊക്കെ ദിനേശൻ തനിയെ ചെയ്തോളും,

അതിന് ദിനേശേട്ടന് പാചകമൊക്കെ അറിയുമോ?

പിന്നേ… അവനത് ഗൾഫിൽ ചെന്നപ്പോൾ പഠിച്ചതല്ലേ?അവിടെ അവൻ അറബിയുടെ വീട്ടിലെ മെയിൻ കുക്കല്ലേ ,,

അഭിമാനത്തോടെയാണ് മാലിനിയത് പറഞ്ഞത്

ആദ്യരാത്രി എങ്ങനുണ്ടായിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല, അത്  നിൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് ,സാരമില്ല മൂന്നാല് ദിവസം കഴിയട്ടെ, എല്ലാം ശരിയാവും,,

മുഖത്തൊരു കള്ളച്ചിരിയോടെ മാലിനിയത് പറഞ്ഞപ്പോൾ വിദ്യയ്ക്ക് വല്ലായ്ക തോന്നി.

അവരെന്താ അങ്ങനെ പറഞ്ഞതെന്ന് വിദ്യയ്ക്ക് മനസ്സിലായില്ല, ഒരു പക്ഷേ, തനിക്ക് ഇന്നലെ രാത്രി തന്നെ

പിരീഡ്സായിക്കാണുമെന്ന് വിചാരിച്ചിട്ടാവും, തൻ്റെ, രണ്ട് ആദ്യരാത്രികളും, കളരാത്രികളിണെന്ന് പാവം അവർക്കറിയില്ലല്ലോ?

ദീപു എഴുന്നേറ്റില്ലേ അപ്പച്ചീ…

അവരുടെ മകനെക്കുറിച്ചാണ് വിദ്യ തിരക്കിയത് .

അവൻ എഴുന്നേറ്റ് മൊബൈലിൽ കളി തുടങ്ങി ,രണ്ടീസം കൂടി കഴിയുമ്പോൾ വെക്കേഷൻ കഴിഞ്ഞ് സ്കൂള് തുറക്കുമല്ലോ ?അത് കൊണ്ട് നാളെ വൈകുന്നേരം അവൻ അച്ഛൻ്റെ തറവാട്ടിലേയ്ക്ക് തിരിച്ചു പോകും,എങ്കിൽ ഗുളിക കഴിച്ചിട്ട് വിദ്യകിടന്നോളു, ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലട്ടെ ,ദിനേശൻ പുറത്ത് പോകുന്നതിന് മുമ്പ് കുറച്ച് ജോലികൾ അവനെ കൊണ്ട് ചെയ്യിക്കാനുണ്ട്

കളങ്കലേശമന്യേ ചിരിച്ച് കൊണ്ട് അവർ പുറത്തേയ്ക്ക് പോയപ്പോൾ വിദ്യയ്ക്ക് സന്തോഷം തോന്നി.

##############$$$$#####

ഉച്ച കഴിഞ്ഞാണ് ,വിദ്യ എഴുന്നേറ്റത്

ബാത്റൂമിൽ കയറി, നന്നായിട്ടൊന്ന് കുളിച്ചപ്പോൾ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും നീറ്റലനുഭവപ്പെട്ടെങ്കിലും വയറ് വേദന കുറഞ്ഞത് അവൾക്ക്  ആശ്വാസം നല്കി ,

നല്ല വിശപ്പ് തോന്നിയത് കൊണ്ട്  ,രാവിലെ മാലിനി മേശപ്പുറത്ത് കൊണ്ട് മൂടിവച്ച തണുത്ത ദോശയും ചമ്മന്തിയും എടുത്ത് വയറ് നിറയെ കഴിച്ചു.

രാവിലെ തന്നോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ദിനേശൻ ഈ നേരമായിട്ടും ഇങ്ങോട്ടൊന്ന് തിരിഞ്ഞ് നോക്കാനോ തൻ്റെ സുഖവിവരം തിരക്കാനോ വരാത്തതിൽ വിദ്യയ്ക്ക് മനോവിഷമമുണ്ടായി.

ആഹാ .. ആളെഴുന്നേറ്റല്ലോ ?ഊണ് കാലായി എന്നാൽ പിന്നെ ഞാൻ ചോറിങ്ങോട്ട് എടുത്തിട്ട് വരാം

അയ്യോ വേണ്ടപ്പച്ചീ… ഞാനിപ്പോഴാണ് ദോശ കഴിച്ചത്

ആണോ ?എന്നാൽ പിന്നെ പുറത്തേയ്ക്കൊക്കെ ഒന്നിറങ്ങ് ഞങ്ങടെ വീടും പരിസരവുമൊന്നും വിദ്യ കണ്ടിട്ടില്ലല്ലോ?

ശരി അപ്പച്ചീ ഞാനും അത് വിചാരിച്ചു

എന്നാൽ ഞാനപ്പുറത്തേയ്ക്ക് ചെല്ലട്ടെ ദീപുമോൻ്റെ, പാൻറും ഷർട്ടും കഴുകിയിടാനുണ്ട്

ശരി അപ്പച്ചീ…

മാലിനി പോയിക്കഴിഞ്ഞപ്പോൾ വിദ്യ തെക്കേപറമ്പിലേയ്ക്കിറങ്ങി, ഏതാണ്ട് രണ്ടേക്കറോളം വരുന്ന വലിയ പറമ്പായിരുന്നു ,നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളുമായി ഒരു കാടിൻ്റെ സൗന്ദര്യമുള്ള ആ പറമ്പിൻ്റെ അങ്ങേയറ്റത്ത് കൂടി ഒരു കൈത്തോട് ഒഴുകുന്നുണ്ടായിരുന്നു

വിദ്യ കൗതുകത്തോടെ അങ്ങോട്ട് നടന്നു

തോടിൻ്റെ അക്കരെ വിശാലമായി പരന്ന് കിടക്കുന്ന വയലായിരുന്നു’ ,അവിടെ നിറച്ച് ആമ്പൽ പൂക്കൾ വിരിഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൊതി തോന്നി

പക്ഷേ തോടിന് കുറുകെ ഇട്ടിരിക്കുന്ന ,തെങ്ങിൻ്റെ നീളൻ പാലത്തിൽ കയറി വേണം അക്കരെ പോകാൻ ,ഒറ്റയ്ക്ക് പോകാൻ അവൾക്ക് പേടി തോന്നി.

നിരാശയോടെ തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് എതിരെ കൈയ്യിൽ മൊബൈലും പിടിച്ച് കൊണ്ട് ദീപുമോൻ നടന്ന് വരുന്നത് കണ്ടത് ‘

ങ്ഹാ ചേച്ചി ഇവിടെ വന്ന് നില്ക്കുവാണോ ?

അതേടാ ,ഞാനിവിടൊക്കെ ആദ്യം കാണുവല്ലെ ? കണ്ടപ്പോൾ ഇങ്ങോട്ടൊന്ന് നടന്നു, അക്കരെ കുളത്തിൽ ആമ്പൽ പൂ വിരിഞ്ഞ് നില്ക്കുന്നത് നീ കണ്ടോ എനിക്കതിലൊരെണ്ണം ഇറുത്താൽ കൊള്ളാമെന്നുണ്ട് ,പക്ഷേ തനിയെ പാലത്തിൽ കയറാനൊരു പേടി

അത്രേയുള്ളോ? ചേച്ചി എൻ്റെ കൂടെ വാ, വീഴാതെ ഞാൻ നോക്കി കൊള്ളാം,,

ദീപുമോൻ സഹായിക്കാമെന്നേറ്റപ്പോൾ

വിദ്യ അവൻ്റെയൊപ്പം നടന്നു.

മുൻപേ കയറിക്കോ, ഞാൻ പുറകിൽ നിന്ന്, ചേച്ചി വീഴാതെ പിടിച്ചോളാം

പാലത്തിന് അടുത്തെത്തിയപ്പോൾ,

ദീപു പറഞ്ഞു

മോനേ.. ചേച്ചീടെ കൈയ്യിൽ മുറുക്കെ പിടിച്ചോളണേ…

അവൻ്റെ കൈയ്യിൽ  പിടിച്ച് കൊണ്ട് പാലത്തിലൂടെ നടക്കുമ്പോൾ അവൾ ഓർമ്മിപ്പിച്ചു

പാലത്തിന് നടുക്കെത്തിയപ്പോൾ ദീപു  തൻ്റെ കൈവെള്ളയിൽ ചൊറിയുന്നത് പോലെ അവൾക്ക് തോന്നി .

ഒരിക്കൽ നീരജ പറഞ്ഞത് വിദ്യ ഓർത്തു ,അവളൊരിക്കൽ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങിയിട്ട് ക്യാഷ് കൊടുത്തപ്പോൾ ഷോപ്പിൻ്റെ മുതലാളി ,അവൾക്ക്  ഷെയ്ക്ക് ഹാൻറ്, കൊടുത്തു. ആ സമയത്തയാൾ അവളുടെ കൈ വെളളയിൽ ചൊറിഞ്ഞെന്നും, അങ്ങനെ ചെയ്യുന്നത്, അയാളൊരു ഞരമ്പ് രോഗിയായത് കൊണ്ടാണെന്നും, അത്തരം പുരുഷൻമാർക്ക്, സ്ത്രീകളോട് അമിത താല്പര്യമാണെന്നും അവളന്ന് പറഞ്ഞിരുന്നു,

ദീപു, ഇനി അങ്ങനെ ഒരാളാണോ?

ഛെ! അവനൊരു പാവം പയ്യൻ തനിക്ക് വെറുതെ തോന്നിയതാവും

അങ്ങനെ സമാധാനിച്ച് കൊണ്ട് അവൾ പാലമിറങ്ങി മുൻപേ നടന്നു.

അവളുടെ ആവശ്യപ്രകാരം ദീപു കുളത്തിലിറങ്ങി നിറയെ ആമ്പൽ പൂവ് പറിച്ച് കൊണ്ട് കരയിലിരുന്ന വിദ്യയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു

അപ്പോഴേയ്ക്കും  മഴ ചാറാൻ തുടങ്ങി .

ഈശ്വരാ… ഭയങ്കര മഴയാണ് വരുന്നത്, പാലം എത്തുന്നതിന് മുമ്പ് തന്നെ നമ്മൾ രണ്ടാളും നനഞ്ഞ് നാറും

അവൾ ഉത്ക്കണ്ഠയോടെ പറഞ്ഞു

ചേച്ചി പേടിക്കേണ്ട ഞാൻ കുടയെടുത്തിട്ടുണ്ട്

ദീപു തൻ്റെ ബർമുഡയുടെ പോക്കറ്റിൽ നിന്നും ത്രീ ഫോൾഡിൻ്റെ കുടയെടുത്ത് നിവർത്തിപ്പിടിച്ചു

ഇങ്ങോട്ട് കയറിക്കോ,,

പാതി നനഞ്ഞ വിദ്യ,

ദീപുവിൻ്റെ കുടക്കീഴിലേയ്ക്ക് കയറിയതും അവളുടെ പുറകിലൂടെ ഇടത് കൈ കടത്തി ദീപു അവളോടൊട്ടി മുന്നോട്ട് നടന്നു

അവൻ്റെ പെരുമാറ്റത്തിൽ അവൾക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല ,

പക്ഷേ പാലം കടക്കുന്ന നേരത്ത്, തൻ്റെ അരക്കെട്ടിന് മുകളിലിരുന്ന അവൻ്റെ ഇടത് കൈപ്പത്തി മുകളിലേയ്ക്ക് ഇഴയുന്നതും ഇടത് മാറിടത്തിൽ സ്പർശിക്കാൻ വെമ്പൽ കൊള്ളുന്നതും ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു

തൻ്റെ ഇടത് കൈമുട്ടു കൊണ്ട് അവൻ്റെ പരിശ്രമത്തിന് തടയിടാൻ അവൾ പറമാവധി ശ്രമിച്ചെങ്കിലും അവൻ തൻ്റെ ലക്ഷ്യം പൂർത്തിയാക്കുക തന്നെ ചെയ്തു

ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ,പാലമിറങ്ങിയ ഉടനെ ,വിദ്യ അവനെ തള്ളി മാറ്റി അവൻ്റെ കരണത്തൊന്ന് പൊട്ടിച്ചു.

നിൻ്റെ അമ്മയോട് ഞാൻ ചോദിക്കട്ടെ ,മോനെ ഇങ്ങനെയാണോ പഠിപ്പിക്കുന്നതെന്ന്

അയ്യോ ചേച്ചി… സോറി ചേച്ചീ … ഇനി ഞാനിതാവർത്തിക്കില്ല ,പളീസ് ചേച്ചി ,അമ്മയിതറിഞ്ഞാൽ എന്നെ കൊന്ന് കളയും,

അവൻ തൊഴുത് കൊണ്ട് പറഞ്ഞു.

ഉം.. ഇനി മേലാൽ നിന്നെ എൻ്റെ കൺമുന്നിൽ കണ്ട് പോകരുത്

അതൊരലർച്ചയായിരുന്നു, അത് കേട്ട് ദീപു ഓടിപ്പോയി.

ഇരമ്പിയാർത്ത് പെയ്ത മഴയുടെ മുന്നിൽ, അവളുടെ കണ്ണീര് ലയിച്ച് പോയിരുന്നു

കഥ തുടരും,

രചന

സജി തൈപ്പറമ്പ്.

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!