ദിനേശേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,,
അന്ന് പകൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്, രാത്രി കിടക്കുന്നതിന് മുമ്പ് ,വിദ്യ ദിനേശനോട് പറഞ്ഞു
ഹേയ്, അവൻ മനപ്പൂർവ്വം ചെയ്തതായിരിക്കില്ല ,
വെറുതെ, നിൻ്റെ തോന്നലാവും,,
അയാളത് നിസ്സാരവത്ക്കരിച്ചപ്പോൾ, വിദ്യയ്ക്ക് ശുണ്ഠി വന്നു.
എന്നിട്ടാണോ അവൻ എന്നോട് മാപ്പ് ചോദിച്ചത് ?
ഈ പ്രായത്തിലെ ആൺകുട്ടികൾ, കുറച്ച് വികൃതിയായിരിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട് , പക്ഷെ, എന്നോട് അവനിങ്ങനെ പെരുമാറിയത് ശരിയാണെന്ന് തോന്നുന്നുണ്ടോ?
നീയത് വിട്ട്കള വിദ്യേ… ദേ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു ,വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ സംസാരിച്ച്, ഉള്ള മൂഡ് കളയല്ലേ? നീയാ ലൈറ്റ് ഓഫ് ചെയ്യ്, നമുക്ക് കിടക്കാം,,
തൻ്റെ വിധി ,അല്ലാതെന്താ? ഇവിടെയും തനിക്ക് നീതി ലഭിക്കാൻ പോകുന്നില്ലന്ന നിരാശയിൽ ,അവൾ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൻ്റെ ഓരം ചേർന്ന് കിടന്നു
പൊടുന്നനെ, ദിനേശൻ അവളെ കടന്ന് പിടിച്ചു
ദിനേശേട്ടാ … എനിക്ക് ബ്ളീഡിങ്ങുണ്ട് ,കുറച്ചകന്ന് കിടന്നോളു,
അവൾ അയാളിൽ നിന്നും ഊർന്നിറങ്ങാൻ ശ്രമിച്ചു
ഓഹ് അതിനെന്താ, അതിലൊന്നുമൊരു കാര്യമില്ല നീയൊന്ന് അടങ്ങിക്കിടന്നാൽ മതി
അവളുടെ എതിർപ്പുകളെ അവഗണിച്ച് കൊണ്ട്,
തൻ്റെ ഇംഗിതം നടപ്പാക്കാനുള്ള വ്യഗ്രതയാലായിരുന്നു അയാൾ,,
തന്നിലേയ്ക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊണ്ട ദിനേശനെ സർവ്വശക്തിയുമെടുത്ത് വിദ്യ തൊഴിച്ചെറിഞ്ഞു
ഡീ… കൂ… ച്ചി മോളേ… നീയെന്നെ ചവിട്ടാനും മാത്രം വളർന്നോ?
കോപാന്ധനായ അയാൾ, തലങ്ങും വിലങ്ങും അവളെ മർദ്ദിച്ചു.
പൂജാമുറിയിൽ വച്ച് ആരാധിക്കാനല്ലടീ. വേറൊരുത്തൻ്റെ കൂടെ പൊറുത്തതാണെന്നറിഞ്ഞിട്ടും നിന്നെ ഞാൻ, കെട്ടിയെടുത്തത്, എനിക്ക് മൂക്കുമ്പോഴൊക്കെ എടുത്തിട്ട് പെരുമാറാൻ തന്നെ വേണ്ടിയാണെന്ന് നീ മനസ്സിലാക്കിക്കോ,
അതിനെങ്ങാനും നീ എതിര് നിന്നാൽ , നിന്നെ ഞാൻ നിൻ്റെ കുടുംബത്തിൽ കൊണ്ട്
ചെന്നാക്കും, പിന്നെന്താ സംഭവിക്കുന്നതെന്നറിയാമല്ലോ? രണ്ടാമത്തെ ഭർത്താവും
ഉപേക്ഷിച്ച, നീയാണ് തെറ്റ് കാരിയെന്ന് ,വീട്ടുകാരും നാട്ട്കാരും ഒരുപോലെ നിന്നെ വിലയിരുത്തുകയും , കുറ്റപ്പെടുത്തുകയും ചെയ്യും ,കെട്ടോടീ അഞ്ച… തീ പൂ …..ളേ….വീണ്ടും നിനക്ക് പഴയത് പോലെ ജീവിക്കണോന്ന് ഇപ്പോൾ തീരുമാനിച്ചോ
തൻ്റെ നേരെ പുഴുത്ത തെറി വിളിച്ച് കൊണ്ട് വെല്ല് വിളിക്കുന്ന ദിനേശനെയവൾ അറപ്പോടെ, അതിലേറെ നിസ്സഹായതയോടെ നോക്കിയിരുന്നു.
ചുമരിലെ ആണിയിൽ കൊളുത്തിയ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ചാർമിനാറിൻ്റെ ഒരു സിഗരറ്റുമെടുത്ത് ചുണ്ടിൽ വച്ച് ദിനേശൻ പുറത്തേക്ക്കിറങ്ങിപ്പോയപ്പോൾ തലയ്ക്ക് കൈ കൊടുത്ത് കൊണ്ടവൾ കുനിഞ്ഞിരുന്ന് തേങ്ങി.
######################
വീണ്ടും മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ,വിദ്യ തൻ്റെ പഴയകാല ജീവിത ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത്
ഗൾഫിൽ നിന്നും ദിനേശൻ്റെ കോളായിരുന്നത്.
ഫോൺ അറ്റൻ്റ് ചെയ്യുമ്പോൾ ,സമയം മൂന്ന് മണിയോടടുക്കുന്നുവെന്ന് ‘ ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.
എന്താ ദിനേശേട്ടാ..
നീയിത് വരെ ഉറങ്ങിയില്ലേ? നിൻ്റെ Net,ഓണാണല്ലോ ?നീയിപ്പോൾ എവിടെയാണ് ?
സംശയത്തോടെ അയാൾ ചോദിച്ചു.
ഉറക്കം വന്നില്ല, Net off ചെയാൻ മറന്നതാണ്,ഞാൻ നമ്മുടെ മുറിയിൽ തന്നെയുണ്ട്,,
ഈർഷ്യയോടെയാണ് അവൾ മറുപടി പറഞ്ഞത്
എങ്കിൽ നീയൊരു സെൽഫിയെടുത്തയക്ക് ,
താഴെകിടക്കുന്ന, അമ്മയുടെ ഫോട്ടോയും കൂടി കിട്ടുന്ന രീതിയിൽ വേണം എടുക്കാൻ,,
അവളത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് മറുപടി പറയാതെ ഫോൺ കട്ട് ചെയ്ത്, സെൽഫിയെടുത്തിട്ട് അയാൾക്കയച്ച് കൊടുത്തു.
വീണ്ടും അയാൾ വിളിച്ചു.
ങ്ഹാ പിന്നേ … അടുത്തയാഴ്ച മിക്കവാറും ഞാനങ്ങോട്ട് വരാൻ സാധ്യതയുണ്ട്, നിനക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ? ,
അല്ല, ഉണ്ടാകാതിരിക്കാൻ നീ വേണ്ട മുൻകരുതലുകളെടുത്തോണം,
രണ്ട് മാസമേ എനിക്ക് ലീവുണ്ടാവുകയുള്ളു ,ആ സമയത്ത് ബ്ളീഡിങ്ങുണ്ടാവാതെ നോക്കേണ്ടത് നിൻ്റെ കടമയാണ്, പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?
ഉണ്ട്,,, എങ്കിൽ ഞാൻ കിടന്നോട്ടെ? എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്, ‘
നിരസത്തോടെ അവൾ ചോദിച്ചു.
ഉം ശരി ,ഞാൻ ഫോൺ വയ്ക്കുവാണ്, ‘
അമർഷത്തോടെ അയാൾ ഫോൺ കട്ട് ചെയ്തപ്പോൾ, ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യ .
,###################|####
പിറ്റേന്നവൾ, രാഹുലിൻ്റെ മെസ്സേജ് എന്തേലുമുണ്ടോന്നറിയാനാണ്, ആവേശത്തോടെ net on ചെയ്തത് .
ഒരുപെണ്ണിൻ്റെ ഫോട്ടോയും Voice മെസ്സേജും കണ്ട് വിദ്യ അമ്പരന്നു.
രാവിലെ അമ്മ അയച്ച് തന്നതാടീ.. ഇന്നലെ ഗുരുവായൂരമ്പലത്തിൽ വച്ച് കണ്ട, പഴയ സഹപാഠിയുടെ മകളാണെന്നാണ് അമ്മ പറഞ്ഞത്, എങ്ങനുണ്ട്? ,പെണ്ണ് നല്ല വെളുത്തതാണെന്നാണ് പറഞ്ഞത് ,എനിക്കും വെളുത്ത പെണ്ണിനെ കല്യാണം കഴിക്കണമെന്നായിരുന്നു മോഹം’ എന്തായാലും അത് സാധിച്ചു ,പിന്നെ നിൻ്റെ അഭിപ്രായം കൂടി പറയണേ ?
ആ വോയിസ് കേട്ട്, അവൾ കുറച്ച് നേരം സ്തബ്ധയായി നിന്ന് പോയി.
അവനും വെളുത്ത സ്ത്രീകളെയാണ് താല്പര്യമെന്ന് ,,
അവൾക്ക് തൻ്റെ കറുപ്പ് നിറത്തോടായിരുന്നു വെറുപ്പ്,
മേശപ്പുറത്ത് വച്ചിരുന്ന ഫ്രൂട്ട്സ് ‘
കട്ട് ചെയ്യുന്ന പിച്ചാത്തി കൈയ്യിലെടുത്തവൾ’ തൻ്റെ കൈത്തണ്ടയിലെ തൊലി മുഴുവൻ വരഞ്ഞ് വച്ചു .
ചോര പൊടിയുന്നതിനു മുമ്പുള്ള വൃണത്തിലെ വെളുപ്പ് നിറത്തിലേക്കവൾ, ആർത്തിയോടെ നോക്കി അട്ടഹസിച്ചു.
#########|||||||###########|
പിറ്റേ ഞായറാഴ്ചയാണ് ,ദിനേശനെ വിളിക്കാൻ അമ്മയോടും അപ്പച്ചിയോടുമൊപ്പം വിദ്യ ,എയർ പോർട്ടിലേയ്ക്ക് പോയത് ,
നമുക്ക് പോകുന്ന വഴി ,ഹോസ്റ്റലിൽ നിന്നും ദീപു മോനെ കൂടി വിളിച്ച് കൊണ്ട് പോയാലോ വിമലേ ? കുറച്ച് ദിവസം അവൻ നമ്മുടെ കൂടെ നില്ക്കട്ടെ ,ഞാനവന് കുറച്ച് സാധനങ്ങൾ കൊണ്ട് വന്നിട്ടുണ്ട് ഒരാഴ്ച അവന് ക്ളാസ്സില്ലന്നല്ലേ പറഞ്ഞത്?
തിരിച്ച് വരുമ്പോൾ ദിനേശൻ അപ്പച്ചിയോട് ചോദിക്കുന്നത് കേട്ട് വിദ്യ അമ്പരന്നു.
ഡിഗ്രിക്ക് പഠിക്കുന്ന ദീപു, ഇപ്പോൾ ടൗണിലെ കോളേജ് ഹോസ്റ്റലിലാണുള്ളത്
വീണ്ടും തൻ്റെ സമാധാനം കളയാനാണോ ഈശ്വരാ .. ദിനേശേട്ടൻ്റെ ശ്രമം ??
വിദ്യയുടെ മനസ്സിൽ ആശങ്കയുടെ കാറും കോളും നിറഞ്ഞു.
കഥ തുടരും,
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission