ഒരു നാശം വലതു കാൽ വെച്ചു കേറിയപ്പോൾ തൊട്ടു എൻ്റെ വീട് നശിച്ചു.. എൻ്റെ മകൻ്റെ ജീവിതവും അഴിഞാടി നടന്ന ഒരുത്തിയെ കെട്ടി തലയിൽ വെക്കാൻ ആയിരുന്നു എൻ്റെ കിച്ചുവിന് വിധി… നിന്നെ ഇവിടെ ആർക്കും വേണ്ട താലി കെട്ടിയ എൻ്റെ മകന് പോലും കടിച്ചു തൂങ്ങി കിടക്കാതെ ഇറങ്ങി പോക്കുടെ നിനക്ക് ഇപ്പോളും കാണും നിന്നെ പ്രതീക്ഷിച്ച് നിൻ്റെ മറ്റവൻ. നി കാരണം എൻ്റെ മകന് നന്നായി ജോലി പോലും ചെയ്യാൻ പറ്റുന്നില്ല ഇനി എന്താ അവൻ്റെ മരണം ആണോ നിനക്ക് വേണ്ടത്….
എന്തിനാ അമ്മേ എന്നോട് ഞാൻ ….
ബാക്കി പറയാതെ നിറഞ്ഞ കണ്ണും തുടച്ചു കഴിക്കാൻ എടുത്ത ഇഡലി കാസ്ട്രോളിൽ തിരിച്ചു വെച്ചു അവൾ ഡൈനിങ് ടേബിളിൽ നിന്നും എണീറ്റു….
അയ്യോ തമ്പുരാട്ടി കഴിക്കാതെ പോവരുത് മരുമോളെ പട്ടിണി ഇട്ടു എന്നൊന്നും കേൾക്കാൻ എനിക്ക് വയ്യ .. വേണേൽ കഴിക്കാൻ നോക്കൂ നാശം…
അതും പറഞ്ഞു അടുക്കലേക്ക് പോയ അവരെ സങ്കടത്തിൽ നോക്കി .. അവൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി….
മോളേ മീര…
പെട്ടന്ന് ഉള്ള പിൻവിളി കേട്ട് നിറഞ്ഞ കണ്ണു തുടച്ചു മീര തിരിഞ്ഞു നിന്നു….
എന്താ അച്ഛാ…
നിർമ്മല അങ്ങനെ പലതും പറയും മോൾക്ക് അറിയില്ലേ അവളുടെ സ്വഭാവം വാ വന്നു കഴിക്കു….
എനിക്ക് വേണ്ട അച്ഛാ ഞാൻ ഇപ്പൊ തന്നെ കോളജിൽ എത്താൻ താമസിച്ചു ഇനിയും ലേറ്റ് ആയാൽ ഫസ്റ്റ് പിരിയഡ് ഇംഗ്ലീഷ് ആണ് ഞാൻ പുറത്ത് നിൽക്കേണ്ടി വരും അതുറപ്പ…
മോൾക്ക് രാവിലെ കിച്ചു പോകുമ്പോൾ അവൻ്റെ കൂടെ കാറിൽ പോയാൽ ഈ ബസിൽ തൂങ്ങി പിടിച്ചു പോണോ?…എനിക്ക് നല്ല തല വേദന അതാ അല്ലെങ്കിൽ ഞാൻ കോളജിൽ ആക്കിയെനെ…
തൻ്റെ തലയിൽ സ്നേഹത്തിൽ തലോടിയ ആ മനുഷ്യനെ മീര കണ്ണീരോടെ നോക്കി….
അച്ഛന് അറിയില്ലേ കിച്ചു ഏട്ടൻ എന്നെ കാറിൽ പോലും….
ബാക്കി പറയാതെ തൻ്റെ കണ്ണുകൾ തുടച്ച അവളെ അയാൾ സങ്കടത്തിൽ നോക്കി….
ഞാൻ പോട്ടെ അച്ഛാ….
തന്നോട് യാത്ര പറഞ്ഞു പുറത്തേക്ക് പോയ അവളെ അയാൾ നിറഞ്ഞ കണ്ണും ആയി നോക്കി നിന്നു…
May I come in sir….
പുറത്ത് നിന്നു മീരയുടെ ശബ്ദം കേട്ടതും ക്ലാസ്സ് എടുത്തിരുന്ന സാർ അവളെ ദേഷ്യത്തിൽ നോക്കി….
ക്ലാസ്സ് പത്തു മണിക്ക് ആണ് മീര പതിനൊന്നു ആയാലും ക്ലാസ്സിൽ കെറില്ല.. പറിക്കാൻ വന്നാൽ അതിനു വരണം അല്ലാതെ കണ്ടവൻ്റെ പുറകെ നടക്കരുത്….
സാർ പ്ലീസ് വാക്കുകൾ കുറച്ചു കുടി സൂക്ഷിച്ചു ഉപയോഗിക്കണം ഞാൻ…
എനിക്ക് ഇങ്ങനെയേ പറ്റു നിനക്ക് പറ്റുമെങ്കിൽ എൻ്റെ ക്ലാസ്സിൽ കേറിയാൽ മതി .. അല്ലെങ്കിൽ വന്ന വഴി പോവാൻ നോക്കു…
ക്ലാസ്സിൽ കെറിയതും തന്നെ നോക്കി ചിരിച്ച സഹപാഠികളുടെ കളിയാക്കൽ കണ്ടില്ല എന്നു നടിച്ചു മീര തൻ്റെ സീറ്റിൽ ഇരുന്നു….
എന്താണ് മീര നിനക്ക് അറിയില്ലേ രാവിലെ സാറിൻ്റെ ക്ലാസ്സ് എന്നു .. നി എന്താ താമസിച്ചത്…
അതു രജി ബസ്സ് മിസ്സ് ആയി പിന്നെ നിനക്ക് അറിയില്ല എൻ്റെ അവസ്ഥ ആ വീടിലെ മുഴവൻ ജോലിയും തീരാതെ എനിക്ക് ഇറങ്ങാൻ പറ്റില്ല….
എന്താണ് മീര കഥ പറയാൻ ആണെങ്കിൽ പുറത്ത് നിന്നു പറയണം ഇതിനുള്ളിൽ പറ്റില്ല….
തൻ്റെ നേരെ ദേഷ്യത്തിൽ അത്രയും പറഞ്ഞ സാറിനെ മീര സങ്കടത്തിൽ നോക്കി…
സോറി സാർ …
അപ്പൊൾ നമ്മുക്ക് ബാക്കി നോക്കാം…
അതു പറഞ്ഞു ക്ലാസ്സ് തുടങ്ങിയ സാറിനെ ഒന്നു നോക്കി മീര ടെക്സ്റ്റ് ബുക്ക് കയ്യിൽ എടുത്തൂ…
അപ്പൊൾ ശരി ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു ഇനി ബാക്കി നാളെ നോക്കാം…
ബെൽ കേട്ട് പുറത്തേക്ക് പോയ സാറിനെ നോക്കി മീര സമാധാനത്തിൽ ശ്വാസം നേരെ വിട്ടു…
ശോ എൻ്റെ രാഖി ജഗത് സാറിൻ്റെ ക്ലാസ്സ് കഴിഞ്ഞു ഇനി ഞാൻ പോകുവാ.. എന്താ സാറിൻ്റെ ലൂക്ക് ലയിച്ചു ഇരുന്നു പോകും.. ആ ബോഡിയും ആ നിൽപും ഓ അന്യായം തന്നെ….
എൻ്റെ ജീന പതിയെ പറ സാറിൻ്റെ ഭാര്യ കേട്ടാൽ തീർന്നു …
പിന്നെ ഭാര്യ പാവം പെട്ടു പോയതാ അല്ലെങ്കിൽ ആരേലും അതിനെ പോലെ ഒന്നിനെ തലയിൽ വെക്കുവോ ആ പണ്ടാരം ഒന്നു തലയിൽ നിന്നും പോയാൽ ജഗത് സാർ രക്ഷപെടും
അങ്ങനെ ഞാൻ തലയിൽ നിന്നും പോയിട്ട് നിൻ്റെ ജഗത് സാർ രക്ഷപ്പെടില്ല ജഗത് മാധവ് മരണം വരെ ഈ മീരയുടെ ഭർത്താവ് ആയിരുക്കും മീരയുടെ മാത്രം ഭർത്താവ്….
തൻ്റെ മുന്നിൽ നിന്നും അത്രയും പറഞ്ഞ മീരയെ ദേഷ്യത്തിൽ ജീന നോക്കി….
തുടരും…
മീരയും ജഗതും അവരുടെ പ്രണയ കഥയിൽ കുടി ഒരു യാത്ര.. ഒപ്പം ഞാനും
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission