Skip to content

മായ മയൂരം – 10

maya-mayooram

സോറി മീര നിന്നെ പറ്റി ഞാൻ കരുതിയത് മുഴുവൻ തെറ്റ് ആയിരുന്നു ..ഓരോ നിമിഷവും ഞാൻ വിചാരിച്ചത് ഇന്ദ്രജിത്ത് അവന് വേണ്ടി നി എന്നെ…..

ബാക്കി പറയേതെ ഡയറി അടച്ചു വെച്ചു സങ്കടത്തിൽ ജഗത് തൻ്റെ ചെയറിൽ ചാരി ഇരുന്നു….

ഹാപ്പി ബർത്ത്ഡേ മീര .. ആരും ഓർമിക്കാത്ത എൻ്റെ പിറന്നാൽ നി ഓർക്കും അപ്പൊൾ നിൻ്റെത് ഞാനും ഓർമിക്കണ്ടെ….

തൻ്റെ മുന്നിലേക്ക് ഇന്ദ്രജിത്ത് നീട്ടിയ കവറിലേക്കും അവൻ്റെ മുഖത്തേക്കും മീര ദേഷ്യത്തിൽ നോക്കി….

എന്താ ഇതു?…..

എന്താണ് മീര ഗിഫ്റ്റ് തരുമ്പോൾ ആദ്യം കയ്യിൽ വാങ്ങുക ആണ് വേണ്ടത് അതൊക്കെ ആണ് മാന്യത അല്ലാതെ .. ആറു മാസം കൊണ്ട് നി ഒത്തിരി മാറി പോയി… ഇതൊക്കെ ജഗത് സാറിൻ്റെ പഠന പരിഷ്കാരങ്ങൾ ആണോ?….

ആവും ആറു മാസം ആയി കിച്ചു ഏട്ടന് ഒപ്പം അല്ലേ ഇന്ദ്രജിത്ത് നി എന്താ എനിക്ക് പർദ്ദ ആണോ വാങ്ങി കൊണ്ട് വന്നത് നിനക്ക് ഞാൻ ആകെ മൂടി നടക്കാൻ ആണല്ലോ ഇഷ്ടം.. നിൻ്റെ ഒരു ഗിഫ്റ്റും എനിക്ക് വേണ്ട നിന്നോട് സംസാരിക്കാനും എനിക്ക് താല്പര്യം ഇല്ല… പ്ലീസ് കിച്ചു ഏട്ടൻ വന്നു കണ്ടാൽ എന്തിനാ വെറുതെ…

അങ്ങനെ അങ്ങ് പോയാലോ? ഞാൻ പറയുന്ന മുഴുവൻ കേട്ടിട്ട് നി പോയാൽ മതി….

മുന്നോട്ട് നടന്ന തൻ്റെ കയ്യിൽ കേറി പിടിച്ച അവനെ മീര ദേഷ്യത്തിൽ നോക്കി…

കൈ വിട് ഇന്ദ്രജിത്ത് ഇവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കരുത് ….

എന്താടി ജഗത് മാധവിൻ്റെ താലി കഴുത്തിൽ കിടക്കുന്ന കൊണ്ടാണോ..ഞാൻ ഒന്നു തോട്ടപ്പോൾ നിനക്ക് പൊള്ളിയത്….

കൈ വിടിക്കൻ ശ്രമം നടത്തിയ മീരയുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ പകയോടെ നോക്കി ഇന്ദ്രജിത്ത് അവളോട് ചോദിച്ചു….

അതേ ഇന്ദ്രജിത്ത് അദ്ദേഹത്തിൻ്റെ താലി കഴുത്തിൽ കിടക്കുന്നത് കൊണ്ട് നിൻ്റെ ഒരു നോട്ടം പോലും എന്നിൽ ഉണ്ടാവരുത് എന്നാണ് എൻ്റെ ആഗ്രഹം … നി കുഴിച്ച കുഴിയിൽ വീണ ഒരു ഹതഭാഗ്യ ആണ് ഞാൻ ഒരിക്കലും രക്ഷപെടും എന്നു വിചാരിചില്ല. പക്ഷേ ദൈവം രക്ഷപെടുത്തി .. എൻ്റെ കയ്യിൽ നിന്നും വിട് വെറുതെ എന്തിനാ എൻ്റെ കെട്ടിയവൻ്റെ കൈക്ക് പണി ഉണ്ടാകുന്നത് .. ഇനി കിച്ചു ഏട്ടൻ നിന്നെ എന്തു ചെയ്താലും ഞാൻ നോക്കി നിൽക്കും കാഴ്ച്ചകാരി ആയി ….

താൻ പറഞ്ഞ കേട്ട് ദേഷ്യത്തിൽ തൻ്റെ കൈ കുടുതൽ ശക്തിയിൽ പിടിച്ച അവനെ മീര പകയിൽ നോക്കി…..

നിനക്ക് അറിയില്ലേ മീര നിന്നെ നോവിക്കുന്നത് ആണ് എനിക്ക് കുടുതൽ ഇഷ്ടം എന്നു…ജഗത് അവനിപ്പോ നിൻ്റെ കൂടെ ജീവിച്ചു തീർക്കുന്നത് ഞാൻ സ്വപനം കണ്ട എൻ്റെ ജീവിതം ആണ് … എൻ്റെ നെഞ്ചോട് ചേർന്നു കിടന്നു എൻ്റെ ചൂട് മാത്രം അനുഭവിക്കേണ്ട നിൻ്റെ ഈ ശരിരം അവൻ്റെ ചൂടിൽ നേരിഞ്ഞമർന്ന് എനിക്ക് അതൊന്നും സഹിക്കാൻ പറ്റുന്നില്ല. അങ്ങനെ ഉള്ള ചിന്തകളാണ് എന്നെ ഭ്രാന്തൻ ആക്കുന്നത് എന്നിലേക്ക് ഒരു തിരിച്ചു വരവ് നി കൊതിക്കുന്നില്ലെ മീര ….

തന്നോട് ദയനീയമായ മുഖത്തോടെ അത്രയും ചോദിച്ച ഇന്ദ്രജിത്തിനെ ദേഷ്യത്തിൽ നോക്കി മീര തൻ്റെ കൈ വലിച്ചു എടുത്തു….

നിൻ്റെ ജീവിതത്തിൽ നിന്നും ഓടി ഒളിച്ചതാണ് ഞാൻ അത്രയും ഭയം ആണ് നിന്നെ… സ്നേഹം നി തന്നത് ഒന്നും അല്ല നി എന്നിൽ അടിച്ച്ല്പിച്ചത് മുഴവൻ നിൻ്റെ മാത്രം തീരുമാനം ആയിരുന്നു അതെല്ലം അനുസരിക്കുന്ന ഒരു പാവയെ പോലെ ഞാനും മടുത്തു തുടങ്ങിയിരുന്നു ഒത്തിരി കൊതിച്ചിട്ടുണ്ട് മരണം കൊണ്ടെങ്കിലും നിൻ്റെ കയ്യിൽ നിന്നും രക്ഷപെടാൻ എനിക്ക് നിന്നോട് സംസാരിക്കാൻ ഇഷ്ടം അല്ല ഞാൻ പോകുന്നു….

അത്രയും പറഞ്ഞു മുന്നോട്ട് നടന്നു പോയ മീരയെ ഇന്ദ്രജിത്ത് പകയോടെ നോക്കി ദേഷ്യത്തിൽ തൻ്റെ പല്ലുകൾ കടിച്ചു….

ഇപ്പൊ നി പൊക്കോ നി എൻ്റെ അടുത്ത് തന്നെ തിരിച്ചു വരും പഴയ പോലെ തന്നെ എൻ്റെ കാൽ കീഴിൽ .. ആ സമയം ജഗത് മാധവ് എന്ന നിൻ്റെ ഭർത്താവ് പോലും നിൻ്റെ ഒപ്പം കാണില്ല…

ദേഷ്യം കൊണ്ടു അവൻ തൻ്റെ വണ്ടിയിൽ കൈ ചുരുട്ടി ആഞ്ഞ് ഇടിച്ചു,..

എന്താണ് മീര ഇതു സ്വന്തം ഭർത്താവ് ഡ്രൈവ് ചെയ്യുമ്പോൾ എൻ്റെ കാറിൽ കേറാതെ ബസ്സ് വരാൻ നോക്കി നിൽക്കുന്നത് മോശം അല്ലേ ഇങ്ങു വാടി ഞാനും വീട്ടിലേക്ക് തന്നെ ആണ്… വാ മീര കാറിൽ കേറിയെ…..

തൻ്റെ മുന്നിൽ കാറിൻ്റെ ഫ്രണ്ട് ഡോര് തുറന്നു തന്നു ജഗത് പറഞ്ഞ കേട്ട് മീര അമ്പരപ്പോടെ അവനെ നോക്കി….

എനിക്ക് സച്ചി ഏട്ടനെ ഒന്നു കാണാൻ ബാങ്കിൽ കെറണം …

അതെന്താ എൻ്റെ കാർ ബാങ്കിൻ്റെ ഫ്രണ്ടിൽ നിർത്തില്ലേ വാ കേറ് സച്ചിനേ കാണാൻ. ഒരു പത്തു മിനിട്ട് മതിയല്ലോ ഞാൻ വെയിറ്റ് ചെയ്യാം…..

ഇനി. വലിയ ജാഡ കാണിച്ചാൽ രജി. പറഞ്ഞ പോലെ കയ്യിൽ നിന്നും പോകും കാറിൽ കേറാം …

എന്താ നി ആലോചിക്കുന്നത് മീര വരുനില്ലെ…

ഹ വരുന്നു ….

മീര ഉച്ചക്ക് ഒരു കാര്യം പറയാൻ മറന്നു . സച്ചി അല്ല സച്ചിൻ ഗിഫ്റ്റ് തന്ന ഈ ഡ്രസിൽ മീര നല്ല സുന്ദരി ആയിട്ടുണ്ട് ….

കാറിലേക്ക് കയറിയ അവളെ അടി മുടി നോക്കി ജഗത് പറഞ്ഞ കേട്ട് മീര വന്ന ചിരി ഒതുക്കി അവനെ നോക്കി….

എൻ്റെ കൃഷ്ണാ ഇതിയാൻ്റെ തലയിലെ ഏതു പിരി ആണ് ഇളകി കിടക്കുന്നത് .. ഈ മനുഷ്യൻ ഇത്രയും റൊമാൻ്റിക് ആയിരുന്നോ….ഇനി എന്തും സംഭവിക്കാം …

നി എന്നോട് ഒന്നു മിണ്ടുക പോലും ഇല്ലെ മീര അങ്ങനെ ഓകെ അവഗണിക്കാൻ മാത്രം ഉള്ള തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടോ?…. മറുപടി. പറയാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്യില്ല….

മീരയുടെ ആലോചനയെ തടസപ്പെടുത്തി ജഗത് ചോദിച്ച കേട്ട് മീര അവനെ ചിരിയോടെ നോക്കി….

എന്തു തെറ്റു നിങ്ങളെ പോലെ തന്നെ ആയിരുന്നു ഭഗവാൻ ശ്രീരാമനും രാവണൻ എന്ന രാക്ഷസൻ്റെ അടുത്ത് നിന്നും യുദ്ധം ചെയ്തു സ്വന്തം ജാനകിയെ തിരിച്ചു പിടിച്ചു പക്ഷേ അദ്ദേഹത്തിന് വേറെ ഒരാളുടെ വാക്ക് കേട്ടു ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു. എന്തിന് വേണ്ടി ഇത്രയും നാൾ രാവണൻ്റെ അടുത്ത് ആയിരുന്നു എന്നത് കൊണ്ട് … സ്വന്തം ഭാര്യയുടെ ശരീരത്തിനേ പോലും വിശ്വസിക്കാത്ത നിങ്ങളുടെ അടുത്ത് ഓകെ പുച്ഛം ആണ് തോന്നുക ഇന്നലെ രാത്രി നിങൾ എന്നോട് പറഞ്ഞത് ഒരു ഭാര്യയും കേൾക്കാൻ ആഗ്രഹിക്കുന്നത് അല്ല….

ഒരു കുറ്റപ്പെടുത്തൽ പോലെ മീര പറഞ്ഞ കേട്ട് ജഗത് അവളെ സങ്കടത്തിൽ നോക്കി…

സോറി മീര അന്നേരം അങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്..മനസിൽ ഞാൻ സ്വയം കുഴിച്ചു മൂടിയ എൻ്റെ ഇഷ്ടം ഞാൻ പോലും അറിയാതെ ഈ ഒറ്റ ദിവസം കൊണ്ട് നിന്നിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു ഓരോ നിമിഷവും നിന്നെ ചേർത്തു പിടിക്കാൻ ആണ് എൻ്റെ മനസു പറയുന്നത് കാരണം അത്രയും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു .. ഓരോ ദിവസവും ഞാൻ കണ്ടിരുന്ന സ്വപനം ആണ് നി സച്ചിയുടെ ഒപ്പം ആ വീട്ടിൽ വന്നിരുന്നപ്പോൾ എല്ലാം എൻ്റെ കൺമുന്നിൽ നി മാത്രമേ ഉണ്ടായിരുന്നുള്ളൂ… നിൻ്റെ ചേട്ടൻ പറഞ്ഞിരുന്നത് ഞാൻ അങ്ങോട്ട് വന്നിരുന്നത് അവനോടുള്ള ഇഷ്ടം കൊണ്ടല്ല പകരം നിന്നോട് ഉള്ള ഇഷ്ടം കൊണ്ടായിരുന്നു എന്നാണ് അതായിരുന്നു സത്യവും .. പക്ഷേ നി വളർന്നിട്ട് എൻ്റെ ഇഷ്ടം പറയാൻ ഇരുന്ന എന്നെ പൊട്ടൻ ആക്കി കൊണ്ട് നി വല്ലാതെ വളർന്നു ഇന്ദ്രജിത്ത് അവൻ ആരായിരുന്നു നിനക്ക് എന്നു ഇപ്പോളും പൂർണം ആയും എനിക്ക് അറിയില്ല.. സച്ചിനോട് ചോദിച്ചാൽ അവൻ പറയും അതും അല്ലെങ്കിൽ അറിയാൻ ഉള്ള മാർഗവും മുന്നിൽ ഉണ്ട് പക്ഷേ എനിക്ക് കേൾക്കണ്ടത് നിൻ്റെ വായിൽ നിന്നാണ് അവൻ നിൻ്റെ ആരും അല്ല എന്നു പറ മീര നി അവനെ സ്നേഹിച്ചിരുന്നോ….. ഈ ആറു മാസങ്ങൾക്കു ഇടയിൽ ഈ ചോദ്യം ഒത്തിരി തവണ ചോദിച്ചു അന്നേരം എല്ലാം. മൗനം പാലിച്ചു മനപൂർവ്വം നി. എന്നെ. തോല്പിച്ചു. ഇന്നെനിക്ക് അറിയണം മീര.. ഇന്ദ്രജിത്ത് നിനക്ക് ആരാണ് എന്താണ് നിൻ്റെ. മനസിൽ അവനുള്ളള സ്ഥാനം …

തൻ്റെ കൈ എടുത്തു പിടിച്ചു സങ്കടത്തോടെ ഉള്ള ജഗതിൻ്റെ ചോദ്യം കേട്ട് നിറഞ്ഞ കണ്ണും ആയി. മീര അവനെ നോക്കി…

പറ മീര ഈ. ഒരു ചോദ്യത്തിന് ആൻസർ. എനിക്ക് തരണം നിന്നെ ജീവനേക്കാൾ സ്നേഹിച്ചു ഓരോ നിമിഷവും പരാജയം ഏറ്റു വാങ്ങിയ ഒരാളാണ് ഞാൻ .. ഞാനും ഒന്നു ജയിക്കട്ടെ പറ മീര ഇന്ദ്രജിത്ത് അവനെ നി സ്നേഹിച്ചിരുന്നോ?

ദേഷ്യത്തിൽ തൻ്റെ കയ്യിൽ ബലം പിടിച്ച് ജഗത് ചോദിച്ച കേട്ട് മീര പേടിയോടെ അവനെ നോക്കി….

എനിക്കറിയില്ല അവൻ എനിക്ക് ആരാണ് എന്നു പ്രണയം ആണോ എന്നറിയാൻ ഉള്ള പ്രായം ആയപ്പോൾ മരണം കൊണ്ടെങ്കിലും ഒരു മോചനം ആണ് അവനിൽ നിന്നും ആഗ്രഹിച്ചത്.. എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിച്ച ഒരാളാണ് ഇന്ദ്രജിത്ത് … കൗമാരത്തിൽ വന്നു ഒപ്പം കുടിയ തൻ്റെ പ്രണയം കൈ വിട്ടു പോയ ഓർമയിൽ നീറി ആയിരുന്നു അവൻ്റെ ജീവിതം ആ ഒരവസ്ഥ യിൽ എൻ്റെ സച്ചി ഏട്ടൻ ആയിരുന്നു എങ്കിൽ ഞാൻ. എന്തു ചെയ്തേനെ അതൊക്കെ തന്നെ അവനും വേണ്ടിയും ചെയ്തു പക്ഷേ അവൻ എന്നെ. കണ്ടത് ഒരിക്കലും സഹോദരി ആയി ആയിരുന്നില്ല എൻ്റെ പതിമൂന്നാം വയസ്സിൽ അവൻ. എന്നിൽ തിരഞ്ഞത്. അവൻ്റെ. പ്രണയത്തെ ആയിരുന്നു… അവൻ്റെ ഓരോ സന്തോഷവും എന്നോട് ആണ് ആദ്യം പങ്കിട്ടത് ബാങ്കിൽ ജോലി കിട്ടിയപ്പോൾ പോലും ആദ്യം പറഞ്ഞത് എന്നോട് ആണ്… പക്ഷേ എൻ്റെ മനസിൽ പ്രണയം അങ്ങനെ. ഒരനുഭൂതി ഉണ്ടായത് നിങ്ങളിൽ ആണ്.. അമ്പലത്തിലെ ഉത്സവത്തിന് കൊട്ടി കൊണ്ടിരിക്കുന്ന നിങ്ങളെ നോക്കി ഏതേലും ഒരു പെൺകുട്ടി എന്തെങ്കിലും പറഞാൽ. എനിക്ക് അവരോട് തോന്നിയിരുന്നത് ദേഷ്യം ആണ് പക്ഷേ ഇന്ദ്രജിത്ത് അവൻ എന്നും എനിക്ക് ഒരു ഭീതി പടർത്തി .. എന്തെങ്കിലും എതിർത്ത് പറഞാൽ വേട്ട മൃഗത്തിനേ പോലെ എൻ്റെ മേലെ ചാടി വീഴുമോ എന്ന പേടിച്ചു ജീവിച്ച വർഷങ്ങൾ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല എന്നു പോലും പറയാൻ പേടിച്ചു ജീവിച്ച നിമിഷങ്ങൾ സച്ചി ഏട്ടൻ പോലും ഇതൊക്കെ അറിഞ്ഞത് വളരെ വൈകി ആണ് … ചിലപ്പോൾ കിച്ചു ഏട്ടന് തോന്നാം ഒരേ സമയം രണ്ടു പുരുഷന്മാരെ സ്നേഹിച്ച ഒരു ചീത്ത പെണ്ണാണ് ഞാൻ എന്നു എന്തും കരുതാം എങ്ങനെയും വിചാരിക്കാം അതൊക്കെ നിങ്ങളുടെ ഇഷ്ടം പക്ഷേ ഇന്നലെ പറഞ്ഞ പോലെ ഒരിക്കലും ഞാൻ അവൻ്റെ ഒപ്പം ….

ബാക്കി പറയാതെ തൻ്റെ മുഖം പൊത്തി കരഞ്ഞ മീരയെ ജഗത് ചിരിയോടെ. നോക്കി…

നിൻ്റെ കണ്ണ് നിറയുന്നത് എനിക്ക് വേദന ആണ് മീര എങ്കിലും ഈ നിമിഷം ഈ കണ്ണീരു കണ്ടൂ ഞാൻ സന്തോഷിക്കുന്നു കാരണം അവനെ നി സ്നേഹിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് എന്നോടുള്ള സ്നേഹം കുടി നി തുറന്നു കാട്ടി ഈ ഒരു നിമിഷത്തിന് വേണ്ടി ആണ് ഞാൻ ഇത്രയും വർഷം കാത്തിരുന്നത്….

മീരയുടെ കൈ മുഖത്ത് നിന്നും മാറ്റി തൻ്റെ കൈക്കുള്ളിൽ എടുത്തു പിടിച്ചു ജഗത് പറഞ്ഞ കേട്ടു മീര അവനെ കൗതുകത്തടെ നോക്കി.. പെട്ടന്ന് അവനിലേക്ക് ചേർത്തു തൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ച അവൻ്റെ ചുണ്ടിൻ്റെ ചൂടിലും ആ കണ്ണിൽ നിന്നും തൻ്റെ മുഖത്ത് വീണ കണ്ണീരിൻ്റെ നനവിലെ തണുപ്പിലും മീര അവനെ സ്നേഹത്തോടെ നോക്കി….

കിച്ചു ..കിച്ചു ഏട്ടാ സച്ചി ഏട്ടൻ വെയിറ്റ് ചെയ്യും എന്നെ കണ്ടിട്ടേ വീട്ടിൽ പോകു….

പെട്ടന്ന് മീരയുടെ സംസാരം കേട്ട് അവളിൽ നിന്നു അകന്നു മാറി ജഗത് ഒരു ചിരിയോടെ സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കി …

എൻ്റെ ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന വില്ലൻ ആണ് ഇന്ദ്രജിത്ത് ഇപ്പൊ അവൻ മാറി കിട്ടി .. ഇനി എൻ്റെ മാത്രം ദിവസങ്ങൾ ആണ് മീരാ. ഇനി നി. കുളിക്കാൻ പോവുന്നത് പ്രണയ മഴയിൽ ആണ് ഒരു മഴ പോലെ എൻ്റെ പ്രണയം മുഴുവൻ ഞാൻ നിന്നിലേക്ക് ഒഴുക്കും നി നനഞ്ഞു കുതിരും നിനക്ക് വേണ്ടി മാത്രം കാത്തു വെച്ച പ്രണയം…..

ഡ്രൈവ് ചെയ്യുന്നതിടയിൽ ആലോചിച്ചു .കൊണ്ട് പുറത്തേക്ക് നോക്കിയിരുന്ന മീരയെ പ്രണയം വിടർന്ന കണ്ണുകളോടെ നോക്കി.. എവിടെ പുള്ളിക്കാരി കാര്യം .ആയ .ആലോചനയിൽ . ആണ് എന്താണോ ഈ ആലോചിച്ചു കൂട്ടുന്നത് …

മോനെ ജഗത് മാധവെ നിങൾ ആറു മാസം എന്നെ ഒത്തിരി നാണം കെടുത്തി ആ ജീനയുടേ മുന്നിൽ ഇട്ടു അതിനൊക്കെ ഞാൻ പ്രതികാരം ചെയ്യും .. റൊമാൻസ് ഇത്ര വീക്നെസ് എന്നു .ഞാൻ അറിഞ്ഞില്ല ഇനി ജഗത് സാർ പഠിക്കാൻ .പോണത് മുഴവൻ പുതിയ പാഠങ്ങൾ ആണ് നിങ്ങളെ ക്ഷ..മ്മ അല്ലേ വേണ്ട പുള്ളിക്ക് ഇംഗ്ലീഷ് മതി പുതിയ ലിപികളിൽ ഞാൻ A.B.C.D പഠിപ്പിക്കും പാവം വിധി….

ഒരു .ചിരിയോടെ മനസിൽ ഓർത്തു മീര ഡ്രൈവ് ചെയ്യുന്ന ജഗതിനേ കൗതുകത്തോടെ നോക്കി….

തുടരും….

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!