മോനെ ജഗത് മാധവെ നിങൾ ആറു മാസം എന്നെ ഒത്തിരി നാണം കെടുത്തി ആ ജീനയുടേ മുന്നിൽ ഇട്ടു അതിനൊക്കെ ഞാൻ പ്രതികാരം ചെയ്യും .. റൊമാൻസ് ഇത്ര വീക്നെസ് എന്നു .ഞാൻ അറിഞ്ഞില്ല ഇനി ജഗത് സാർ പഠിക്കാൻ .പോണത് മുഴവൻ പുതിയ പാഠങ്ങൾ ആണ് നിങ്ങളെ ക്ഷ..മ്മ അല്ലേ വേണ്ട പുള്ളിക്ക് ഇംഗ്ലീഷ് മതി പുതിയ ലിപികളിൽ ഞാൻ A.B.C.D പഠിപ്പിക്കും പാവം വിധി….
ഒരു .ചിരിയോടെ മനസിൽ ഓർത്തു മീര ഡ്രൈവ് ചെയ്യുന്ന ജഗതിനേ കൗതുകത്തോടെ നോക്കി….
എന്താണ് മോളേ ഇന്ന് എൻ്റെ കിച്ചപ്പൻ മുടിഞ്ഞ ഹാപ്പി ആണല്ലോ നി അവൻ്റെ മുന്നിൽ നിൻ്റെ മനസു തുറന്നോ?….
കാറിൽ ചാരി ഫോൺ നോക്കി നിന്ന ജഗതിനെ നോക്കി ചിരിയോടെ സച്ചി മീരയോടു ചോദിച്ചു….
ഡാ ചേട്ടാ നിനക്ക് എങ്ങനെ മനസിൽ ആയി .. ഞാൻ തല വെച്ചത് ഒരു പ്രേമ രോഗിക്ക് ആണ് ഏതു നിമിഷവും എന്തും സംഭവിക്കാം ഈശ്വര ഇജാതി മനുഷ്യൻ….
അവൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. നി.. അതു കൈ വിട്ടു പോകും എന്ന തോന്നൽ അവന് ഉണ്ടായപ്പോൾ കൂടെ നിൽക്കാൻ എനിക്ക് പോലും പറ്റിയില്ല .. എന്നാണ് അവൻ പഴയ പോലെ എൻ്റെ ഒപ്പം. അവൻ്റെ പിണക്കം എന്ന മാറുക മീര….
നിറഞ്ഞ കണ്ണും ആയി സച്ചി ജഗതിനേ നോക്കിയതും എന്തോ ഉൾപ്രേരണയിൾ ഫോണിൽ നിന്നും കണ്ണെടുത്ത് ജഗത് അവനെ നോക്കി….
നോക്കു മീര ഈ നിമിഷവും എൻ്റെ കണ്ണ് നിറഞ്ഞ നെഞ്ച് ഒന്നു പിടഞാൽ എൻ്റെ കിച്ചന് മനസിൽ ആവും..
തന്നോട് സങ്കടത്തിൽ അത്രയും പറഞ്ഞ സച്ചിയെയും അവനെ നോക്കി നിന്ന ജഗതിനെയും മീര അത്ഭുതത്തോടെ മാറി മാറി നോക്കി….
എന്താ നി എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത് മീര..
അതോ രാവിലെ നിങൾ തമ്മിൽ എന്താണ് സംസാരിച്ചത് അപ്പൊൾ തൊട്ടാണ് കിച്ചു ഏട്ടന് എന്നോടുള്ള സമീപനത്തിൽ മാറ്റം എന്താ കാര്യം…
അതോ പറയില്ല ഞങ്ങളുടെ സീക്രട്ട് എന്തിനാ നി അറിയുന്നത്.. ഇനി നിർബന്ധം .എങ്കിൽ നി അവനോടു തന്നെ ചോദിക്ക്….
ഓ അങ്ങനെ ഇപ്പൊ നിങൾ രണ്ടാളും ഒന്നായി ഞാൻ ആരയി.. ഡാ ചേട്ടാ എനിക്ക് ഒരു ഡയറി മിൽക്ക് സിൽക് വാങ്ങി താ ഇത്രയും .നേരം നിൻ്റെ പരട്ട മൊന്തയും കണ്ടൂ നിന്നത് അല്ലേ…
നിൻ്റെ ഭർത്താവ് അല്ലേ നിൽക്കുന്നത് അവനോടു പറ അവൻ നിനക്ക് എന്തും വാങ്ങി തരും…
നിനക്ക് പറ്റുമെങ്കിൽ വാങ്ങി താ ഇനി കിച്ചു ഏട്ടൻ്റെ അടുത്ത് പറയാൻ ഒന്നും എനിക്ക് വയ്യ …
ഹ നില്ക്കു വാങ്ങി തരാം…
ഇവൻ്റെ ഏതു അപ്പൂപ്പൻ്റെ കല്യാണ കഥ ആണ് ഈ പറയുന്നത് പത്തു മിനിറ്റ് എന്നു പറഞ്ഞു പോയതാ ഇപ്പൊ അര മണിക്കൂർ ആയി.. വീട്ടിൽ ചെന്ന് ഇരന്നു ആണെങ്കിലും ഒരു ഉമ്മ ഒപ്പിക്കാൻ നടക്കുന്ന എൻ്റെ അവസ്ഥ ..
ഓരോന്ന് ആലോചിച്ചു തൻ്റെ വാച്ചിൽ നോക്കിയ ജഗതിനെ സച്ചി ചിരിയോടെ നോക്കി…
മീര ചെല്ല് കിച്ചു ടൈം ഓകെ നോക്കുന്നു ഇനി അവന് ദേഷ്യം വരും പിന്നെ അറിയാലോ അവസ്ഥ അവന് അമ്പലത്തിൽ പോണം അടുത്ത മാസം ആറാട്ട് കഴിയുന്ന വരെ വൈകിട്ട് കൈ മെരുക്കി എടുക്കൽ അതൊക്കെ പോട്ടെ നി ഡാൻസ് വിട്ടോ ?..
എൻ്റെ ഡാൻസ് കയ്യാല പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിൽ ആണ് സച്ചി ഏട്ടാ ഇന്നലെ പറഞ്ഞത് എൻ്റെ ചിലങ്കയുടെ കിലുക്കം കേൾക്കുമ്പോൾ പോലും കിച്ചു ഏട്ടന് വട്ട് പിടിക്കും എന്നാണ്….
അതൊക്കെ അവൻ ദേഷ്യത്തിൽ പറയുന്നത് ആണ് മറ്റന്നാൾ വീട്ടിൽ കാണാം ഇന്നാ ഡയറി മിൽക്ക് ഇപ്പൊ ചെല്ല് ഇനി അവനെ ചൊറിഞ്ഞു വായിൽ നിന്നു കേൾക്കണ്ട….
സച്ചി ഏട്ടൻ എന്താ കിച്ചു ഏട്ടനോട് കേറി .മിണ്ടാതെ സാധാരണ അങ്ങനെ അല്ലല്ലോ….
ഡയറി മിൽക്ക് പൊട്ടിച്ചു കൊണ്ട് മീര ചോദിച്ച കേട്ട് സച്ചി അവളെ ചിരിയോടെ നോക്കി…
ഇനി അവൻ്റെ മുന്നിൽ നാണം കെടാൻ വയ്യ അവന് മുടിഞ്ഞ ജാഡ .ഇനി എന്നോട് എന്നു മിണ്ടുന്നോ അന്നെ ഞാനും മിണ്ടു. ജാഡ തെണ്ടി…
അങ്ങനെ പറയല്ലേ സച്ചി ഏട്ടാ കിച്ചു ഏട്ടൻ പാവം അല്ലേ .. പാവം ആ നില്പ് കണ്ടോ ചില സമയത്ത് വല്ലതും എടുത്തു തലക്ക് കൊടുക്കാൻ ആണ് തോന്നുക ..ഇപ്പൊ നോക്കിയേ എന്തൊരു നിഷ്കളങ്കമായി ആണ് ചെയിനിൽ കിടക്കുന്ന രുദ്രാക്ഷം പിടിച്ചു നിൽക്കുന്നത് എന്നു….
തൻ്റെ കയ്യിൽ കിടന്ന രുദ്രാക്ഷം കൈ വെള്ളയിൽ മുറുക്കി പിടിച്ചിരിക്കുന്ന ജഗതിനെ സച്ചി ചിരിയോടെ. നോക്കി…
ഇതാണോ നിഷ്കളങ്കമായി ഉള്ള നില്പ് ദേഷ്യം ഉച്ചിയിൽ കേറി കടിച്ചു പിടിച്ചു ആണ് നിൽക്കുന്നത് ..ചെല്ല്. മീര അവന് നല്ല പോലെ ദേഷ്യം വന്നു തുടങ്ങി അന്നേരം ആണ് രുദ്രാക്ഷം പിടിച്ചു നിൽകുക പ്ലീസ്. മോളേ എന്തിനാ അവനെ ദേഷ്യം പിടിപ്പിക്കുന്നത്…
സച്ചി ഏട്ടന് അല്ലേലും എന്നെക്കാൾ കിച്ചു ഏട്ടനേ. ആണ്. ഇഷ്ടം അപ്പോ മറ്റന്നാൾ കാണാം .. പോയിട്ട് വരാട ചേട്ടാ….
തന്നോട് ചേർന്ന് നിന്നു മീര പറഞ്ഞ കേട്ട് സച്ചി ചിരിയോടെ അവളെ നോക്കി…
ഡീ പെണ്ണെ എൻ്റെ ചെറുക്കനെ നല്ല പോലെ. നോക്കണം…
പിന്നെ കൊച്ചു കുഞ്ഞു ആണോ നോക്കി ഇരിക്കാൻ. ഒന്നു പോയെ. സച്ചി ഏട്ടാ ഇന്നു തൊട്ടു ജഗത് മാധവിന് മോശം സമയം ആണ്….
നി അവനെ കൊന്നു വെക്കുവോ? ..
ചിലപ്പോൾ അപ്പോ ശരി സച്ചി ഏട്ടാ പോട്ടെ….
ഹ ചെല്ല് വിളിക്കാം….
തന്നോട് യാത്ര പറഞ്ഞു പോയ മീരയെ ചിരിയോടെ സച്ചി നോക്കി.. തന്നെ കണ്ട ഭാവം വെക്കാതെ നിന്ന ജഗതിനെ സങ്കടത്തിലും ….
എന്നാ ഇനി നി എന്നിലേക്ക് വരിക കിച്ച എൻ്റെ പെങ്ങളെ മനസിൽ ആക്കിയ പോലെ ..നി എൻ്റെ ജീവിതതതിലേക്ക് വരുന്ന ആ നിമിഷത്തിനു ആയാണ് എൻ്റെ കാത്തിരിപ്പ്….
തന്നെ നോക്കി കാറിൽ കേറിയ ജഗതിനേ കണ്ടൂ സച്ചി തൻ്റെ വണ്ടിയിൽ ചാരി നിന്നു…..
എന്താ മീര ഇതാണോ നിൻ്റെ പത്തു മിനിട്ട് ….
ഡ്രൈവ് ചെയ്യുന്ന ഇടയിൽ തന്നോട് ദേഷ്യത്തിൽ പറഞ്ഞ ജഗതിൻ്റെ മുഖത്തേക്ക് മീര ചിരിയോടെ നോക്കി..
എൻ്റെ പൊന്നോ ഇജാതി ചിരി ഈ പെണ്ണ്. എൻ്റെ കൺട്രോൾ കളയും ചിൽ ജഗത് ചിൽ ദേഷ്യപ്പെട്ട എല്ലാം കയ്യിൽ നിന്നും പോകും..വീണ്ടും നഷ്ട സ്വപ്നങ്ങൾ പാടാൻ ആവും വിധി സമാധാനം ആണ് നല്ല റോമൻസിന്. ഉള്ള വഴി….
സ്വയം ആത്മഗതിച്ച് ചിരിയോടെ ജഗത് മീരയെ നോക്കി..
എൻ്റെ മീര ഞാൻ വേണേൽ പുതിയ ഒരു ഡയറി മിൽക്ക് വാങ്ങി തരാം എന്തുവാ കോലം നി എന്താ അതിൽ മുക്കും കുത്തി വീണോ?….
തൻ്റെ കയ്യിൽ ഇരുന്ന മുട്ടായി കവറിലും മുഖത്തേക്കും നോക്കി കാർ നിർത്തിയ അവനെ മീര ഒന്നു നോക്കി….
സോറി കിച്ചു ഏട്ടാ ഇങ്ങനെ ഓകെ തിന്നണം എങ്കിലേ ആ ഫീൽ വരു…
ഏത് ഫീൽ?…
തൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി ചോദിച്ച അവനെ വളിച്ച ചിരിയുമായി മീര നോക്കി…
ഇങ്ങേരെ കൊതിപ്പിച്ചു കടന്നു കളയാൻ ആണന്നു അറിഞ്ഞാൽ ഈ നിമിഷം എൻ്റെ നെഞ്ചത്ത് റീത്ത് വെക്കും .. വേറെ എന്തെങ്കിലും പറഞ്ഞു ഒഴിയാൻ നോക്കാം….( മീരയുടെ ആത്മ)
അതു ആ പരസ്യത്തിൽ ഓകെ ഇങ്ങനെ ആണ് അതും അല്ല ഈ ചോക്ലേറ്റിന് മുടിഞ്ഞ ടെസ്റ്റ് ആണ് അതാ…
ഇത്ര ടേസ്റ്റ് ആയിട്ട് ആണ് ഒരു ഇത്തിരി നി എനിക്ക് തരാതെ തിന്നത് നല്ല ഭാര്യ നല്ല പത്നി ധർമ്മം…..
തന്നെ നോക്കി ചിരിയോടെ പറഞ്ഞ അവനെ എന്ത് പറയണം എന്നറിയാതെ മീര നോക്കി….
എന്തായാലും നമ്മൾ ഒരു മനസും ശരീരവും ആയി ജീവിക്കണ്ടവർ അല്ലേ നിൻ്റെ എന്നോ എൻ്റെ എന്നോ വിത്യാസം ഇല്ല അപ്പൊൾ ഞാൻ കൂടെ ചോക്ലേറ്റ് ടേസ്റ്റ് നോക്കുന്നെ ….
അതും പറഞ്ഞു പെട്ടന്ന് തൻ്റെ ചോക്ലേറ്റ് പറ്റിയ വിരൽ എടുത്തു വായിൽ വെച്ച അവനെ മീര തരിപ്പൊടെ നോക്കി…
എൻ്റെ കൃഷ്ണാ ഈ കാർ ഇന്നു ബെഡ്റൂം ആവും ഞാൻ പെട്ടു…..
കിച്ചു.. കിച്ചു.. കിച്ചു ഏട്ട എൻ്റെ ബാഗിൽ വേറെ ഒന്നുടെ ഉണ്ട് അതു വേണേൽ മുഴുവൻ ഞാൻ തരാം എൻ്റെ കൈ വിട് …
കൊച്ചു കുഞ്ഞിൻ്റെ നിഷ്കള്കതയോടെ തന്നോട് അത്രയും പറഞ്ഞ അവളെ ജഗത് കൗതുകത്തോടെ നോക്കി… മുഖവും ചുണ്ടും നിറയെ ചോക്ലേറ്റ് പറ്റിയ അവളെ കണ്ടൂ ചിരിയോടെ അവൻ കൈ വിട്ടു…പെട്ടന്ന് മുഖത്ത് വന്ന ചമ്മിയ ചിരിയോടെ മീര. തൻ്റെ കൈ വലിച്ചു എടുത്തു വിയർപ്പ് തുടച്ചു…
എന്താ മീര നി പേടിച്ചു പോയോ?…
തൻ്റെ മുഖത്ത് കൂടെ വിരൽ ഓടിച്ചു ജഗത് ചോദിച്ച കേട്ട് .. ഉമിനീർ പോലും ഇറങ്ങാതെ മീര അവനെ നോക്കി…
ഇന്നു കേറിയത് കേറി ഇനി ഇങ്ങേരുടെ ഒപ്പം ഞാനില്ല എൻ്റെ ദൈവമേ ഇതെന്ത് മനുഷ്യൻ ഓരോ നിമിഷവും കാന്തം പോലെ കുടുതൽ കുടുതൽ ഒട്ടുന്നു.. എൻ്റെ പ്രതികാരം എങ്ങനെ ചെയ്യും മിക്കവാറും ഇന്നു രാത്രി തന്നെ….
അതും ആലോചിച്ചു ഒരു വളിച്ച ചിരിയുമായി മീര അവനെ നോക്കി….
കിച്ചു ഏട്ടാ ടൈം ഒത്തിരി ആയി അമ്മ പേടിക്കും….
ഹ ഞാൻ മറന്നു നിന്നെ സ്നേഹിച്ചു കഴിഞ്ഞില്ല ബാക്കി വീട്ടിൽ ചെന്നിട്ട് റൂമിൽ പോയിട്ട് ആവാം….
അർത്ഥം വെച്ച ചിരിയോടെ തന്നെ നോക്കി കാർ സ്റ്റാർട്ട് ചെയ്ത അവനെ പേടിയോടെ മീര നോക്കി….
എന്തിനാ മീര അവൻ കരഞ്ഞത്?….
ജഗത് പറഞ്ഞത് മനസിൽ ആവാതെ മീര അവനെ നോക്കി….
ആര്?…
സച്ചിൻ നിൻ്റെ മുന്നിൽ നിന്നു കരഞ്ഞിട്ടു നി കണ്ടില്ല .. അകലെ നിന്ന ഞാൻ കണ്ടൂ എന്താ പറ്റിയത് അവന്?…
കാര്യം അറിയാൻ ഉള്ള കൗതുകത്തോടെ ഡ്രൈവിങ്ങിന് ഇടയിൽ അവളെ നോക്കിയ അവനെ മീര ചിരിയോടെ നോക്കി….
ഇളക്കം ഉണ്ട് ഇളക്കം ഉണ്ട് ഒരു പണി കൊടുക്കാം….
നിന്നോടു ആണ് ചോദിച്ചത് മീര സച്ചിന് എന്താ പറ്റിയ എന്ന്?..
അതോ സച്ചി ഏട്ടൻ്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ബാങ്കിൽ ഒപ്പം ഉള്ളത് ആണ് … ഇപ്പൊ അവർ ഒരു മനസു ആണ് എന്താ ഫ്രണ്ട്ഷിപ്പ് ഒരു നിമിഷം കാണാതെ വയ്യ.. ആ ചേട്ടൻ്റെ അനിയത്തിയുടെ കല്യാണം മറ്റന്നാൾ അപ്പൊൾ സച്ചി ഏട്ടന് പോണം പക്ഷേ അമ്മയുടെ ചടങ്ങ് അല്ലേ. ആ ടെൻഷൻ … സച്ചി ഏട്ടന് ആ ചേട്ടൻ പിണങ്ങി എങ്കിൽ സഹിക്കാൻ പറ്റില്ല എന്ന് .. അവർ തമ്മിൽ ഉള്ള ബന്ധം .പറഞ്ഞപ്പോൾ സ്നേഹം കൊണ്ട്. കണ്ണ് നിറഞ്ഞു തുളുമ്പി സച്ചി എട്ടൻ്റെ.. അതും അല്ല സ്നേഹം ഇല്ലാത്ത ചിലരെ കളഞ്ഞ് പുതിയ കുട്ടു വന്നപ്പോൾ സച്ചി ഏട്ടൻ ഹാപ്പി ആയി ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ പാവം അതിനെ വേണ്ട എന്നു വെക്കില്ലയിരുന്ന്….
അതും പറഞ്ഞു മീര ഒളി കണ്ണിട്ടു അവനെ നോക്കിയതും ഇപ്പൊ പോട്ടും എന്ന മട്ടിൽ ദേഷ്യത്തിലും സങ്കടത്തിലും ജഗതിൻ്റെ മുഖം വലിഞ്ഞു മുറുകി…
പിന്നെ സച്ചി ഏട്ടൻ്റെ പുതിയ….
മതി മീര നിർത്തു. സച്ചിൻ അവൻ്റെ ജീവിതത്തിലേക്ക് എനിക്ക് പകരം ആരും വരില്ല ഇനി ഒരിക്കലും .. ഇനി അഥവാ അങ്ങനെ ആരെങ്കിലും വന്നെങ്കിൽ അവൻ്റെ മനസിൽ ഞാൻ മരിച്ചു എന്നാണ് അർത്ഥം .. എനിക്കറിയാം നി പറയുന്നത് മുഴുവൻ നുണ ആണ് എന്നെക്കാൾ. വലുത് ആയി സച്ചി ആരെയും സ്നേഹിക്കുന്നില്ല പറ മീര സച്ചിയുടെ മനസിൽ ഞാൻ അല്ലാതെ വേറെ ആരും ഇല്ല എന്നു. എൻ്റെ പ്രാണൻ ആണ് അവൻ ഞാൻ ഏത്ര സ്നേഹിക്കുന്നോ അതിൽ നൂറു ഇരട്ടി അവൻ എന്നെ സ്നേഹിക്കുന്നു ആ കണ്ണുകൾ നിറഞ്ഞ ആ നെഞ്ച് ഒന്നു പിടഞ്ഞ ഉരുകുന്നത് എൻ്റെ ഹൃദയം ആണ് .. ശരിയാണ് എൻ്റെ അടുത്ത് അവൻ കാണിച്ച വിശ്വാസ വഞ്ചന എനിക്ക് മറക്കാൻ പറ്റിയില്ല എന്ന് വെച്ചു എൻ്റെ മനസ്സിൽ അവന് പകരമോ അവൻ്റെ മനസിൽ എനിക്ക് പകരമൊ ഒരാളും വരില്ല മനസിൽ ആയോ മീരയ്ക്ക്….
പെട്ടന്ന് കാർ നിർത്തി തൻ്റെ കയ്യിൽ ശക്തിയിൽ പിടിച്ചു ദേഷ്യത്തിൽ അത്രയും പറഞ്ഞ ജഗതിനെ മീര കണ്ണീരോടെ നോക്കി… ആ നിറഞ്ഞ കണ്ണുകൾ കണ്ടതും അവളുടെ ഹൃദയം കൊത്തി വലിക്കുന്ന പോലെ അവൾക്ക് തോന്നി…
സോറി മീര ഞാൻ പെട്ടന്ന് ദേഷ്യത്തിൽ സച്ചി അവന് എനിക്ക് പകരം ഒരാള് വന്നു എന്ന്. കേട്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല സോറി….
തന്നെ നോക്കാതെ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്ത അവനെ മീര ചിരിയോടെ നോക്കി…
എനിക്കറിയാം കിച്ചു ഏട്ടാ നിങ്ങളുടെ ജീവിതത്തിൽ എനിക്കും എൻ്റെ ചേട്ടനും ഉള്ള സ്ഥാനം ഞങ്ങളുടെ ജീവിതത്തിലും നിങ്ങളെ പോലെ വേറെ ആരും വരില്ല അത്രയും ഞങ്ങൾക്ക് രണ്ടുപേർക്കും പ്രിയപെട്ട ആൾ ആണ് ജഗത് മാധവ് ….
തുടരും…….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission