എനിക്കറിയാം കിച്ചു ഏട്ടാ നിങ്ങളുടെ ജീവിതത്തിൽ എനിക്കും എൻ്റെ ചേട്ടനും ഉള്ള സ്ഥാനം ഞങ്ങളുടെ ജീവിതത്തിലും നിങ്ങളെ പോലെ വേറെ ആരും വരില്ല അത്രയും ഞങ്ങൾക്ക് രണ്ടുപേർക്കും പ്രിയപെട്ട ആൾ ആണ് ജഗത് മാധവ് ….
എന്താ കിച്ചു ഇത്രയും താമസിച്ചത്?.
കാറിൽ ജഗതിനൊപ്പം വന്ന മീരയെയും അവളെ നോക്കി അകത്തേക്ക് കയറി വന്ന അവനെയും കണ്ടൂ നിർമ്മല ദേഷ്യത്തിൽ .ചോദിച്ചു….
മീരയ്ക്ക് സച്ചിയെ കാണാൻ എന്തോ ആവശ്യം അതാ ലേറ്റ് ആയത്….
അമ്പലത്തിലെ പോണ കാര്യം മറന്നോ അതോ ഇനി സ്വയം കൊട്ടുന്നില്ല പകരം ഭാര്യയുടെ താളത്തിനു തുള്ളുന്ന പണിയേ നിനക്ക് ഉള്ളൂ….
ഒരല്പം ദേഷ്യത്തിൽ തന്നോട് പറഞ്ഞ അമ്മയെ നോക്കി ഒന്നും പറയാതെ ജഗത് മീരയെ നോക്കിയതും സങ്കടം കൊണ്ട് നിറഞ്ഞ കണ്ണും ആയി അവൾ തല താഴ്ത്തി….
ഒരു അഞ്ച് മിനിട്ട് മതി എനിക്കു റെഡി ആയി പോവാൻ അതും മാത്രം അല്ല ഞാൻ ചെല്ലാതെ ആശാൻ പ്രാക്ടീസ് തുടങ്ങില്ല … ഇനി അതിനു വേണ്ടി മീരയെ ഒന്നും പറയണ്ട….
അതും പറഞ്ഞു മുകളിലെ റൂമിലേക്ക് പോയ അവനെ നിർമ്മല നോക്കി നിന്നു…
മീര നില്ക്കു അവിടെ ….
എന്താ അമ്മേ…..
മുറിയിലേക്ക് പോവാൻ സ്റ്റയർ കേറിയ മീര നിർമ്മലയുടെ പിൻ വിളിയിൽ തിരിഞ്ഞു നിന്നു….
സച്ചി രാവിലെ ഇവിടെ വന്നത് അല്ലേ പിന്നെന്താ പെട്ടന്ന് ഇത്ര ആവശ്യം അവനെ കാണാൻ?..
അതു ഞാൻ ഒരു കാര്യം അറിയാൻ….
തൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞ മീരയെ അവർ ദേഷ്യത്തോടെ നോക്കി…
കേട്ടോ മീര ഈ തലയണ മന്ത്രം എന്ന് ഈ പ്രായത്തിൻ്റെ ഇടയിൽ കേട്ട അറിവേ ഉള്ളൂ ഇപ്പൊ കണ്ടൂ .. ചോദിക്കാൻ പാടില്ല എങ്കിലും അറിയാൻ വേണ്ടി ചോദിക്കുവാ ഒറ്റ ദിവസം എങ്ങനെ ആണ് കിച്ചുവിനേ ഇങ്ങനെ കുപ്പിയിൽ ആക്കിയത് അതോ ഇനി സ്നേഹം അഭിനയിച്ച് ഫലിപ്പിക്കാൻ ആണോ നോക്കുന്നത്… നി എത്ര നോക്കിയാലും നിൻ്റെ മനസിൽ എൻ്റെ മകൻ ഇല്ല പിന്നെ എന്തിനാ മീര വീണ്ടും വീണ്ടും അവനെ വിഡ്ഢി വേഷം കെട്ടിക്കുന്നത് … നി അവൻ്റെ സ്നേഹം നിഷേധിച്ചപ്പോ തൊട്ടു അവൻ്റെ മനസ്സിലെ സങ്കടം കണ്ടു എൻ്റെ കിച്ചു അനുഭവിക്കുന്ന അവസ്ഥ കണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഞാൻ.. സത്യം പറ മീര ഇന്ദ്രജിത്ത് അവൻ അല്ലേ ഇപ്പോളും നിൻ്റെ മനസിൽ അങ്ങനെ എങ്കിൽ എന്തിനാ എൻ്റെ കുഞ്ഞിനെ വീണ്ടും വിഡ്ഢി ആക്കുനത്…
തന്നോട് ആദ്യം ദേഷ്യത്തിലും പിന്നീട് സങ്കടത്തോടെയും ചോദിച്ച അവരെ മീര നിറ കണ്ണുകളോടെ നോക്കി… ആ അമ്മയുടെ കണ്ണിൽ നിറയെ തൻ്റെ മകൻ്റെ ജീവിതം ഓർത്തു ഉള്ള ഉത്കണ്ഠ ആണ് എന്നവൾക്ക് തോന്നി….
അമ്മേ ഞാൻ ആരെയും പറ്റിക്കാൻ നോക്കിയില്ല പിന്നെ കിച്ചു ഏട്ടൻ്റെ അടുത്ത് എനിക്ക്….
വേണ്ട വിശദീകരണം ഒന്നും വേണ്ട കേൾക്കാൻ താൽപര്യവും ഇല്ല…. പിന്നെ എൻ്റെ മകൻ്റെ ജീവിതത്തിൽ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ നി തന്നെ ഒഴിഞ്ഞു തന്നാൽ അത്രയും സന്തോഷം…ഇപ്പൊ എൻ്റെ ഭർത്താവ് പോലും എന്നോട് പറയുന്നത് മകൻ്റെ ഭാര്യക്ക് സമാധാനം ഞാൻ കൊടുക്കില്ല എന്നാണ്…. നിന്നെ മകൾ ആയി കണ്ടൂ സ്നേഹിക്കാൻ ആര് പറഞ്ഞാലും ഞാൻ നിന്നെ സ്നേഹിക്കില്ല കാരണം എൻ്റെ മകൻ്റെ സ്നേഹം അംഗീകരിക്കത്ത നിന്നെ എനിക്ക് വെറുപ്പ് ആണ്…
തന്നെ ബാക്കി പറയാൻ സമ്മതിക്കാതെ ദേഷ്യത്തിൽ പറഞ്ഞു റൂമിലേക്ക് പോയ നിർമ്മലയെ മീര സങ്കടത്തിൽ നോക്കി… നിറഞ്ഞ കണ്ണും തുടച്ചു മുറിയിലേക്ക് വന്നതും അമ്പലത്തിലേക്ക് പോവാൻ ഒരുങ്ങുന്ന ജഗതിനെ ആണ് കണ്ടത് … ഒരു റെഡ് ആൻഡ് ബ്ലാക്ക് ചെക്ക് .ഷർട്ടും ഇട്ടു അതിനു മാച്ച് ആയ റെഡ് കര ഉള്ള മുണ്ടും ഉടുത്തു മുടി സെറ്റ് ചെയ്യുന്ന അവനെ കൗതുകത്തോടെ മീര നോക്കി.. തൻ്റെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ മാലയുടെ ഒപ്പം രുദ്രാക്ഷം കെട്ടിയ മാല ഇട്ടു തിരിഞ്ഞതും ഡോറിൻ്റെ അവിടെ നിന്ന മീരയെ കണ്ടൂ ചിരിയോടെ ജഗത് അവളെ നോക്കി….
കേറി വാടി നിന്നെ കണ്ടു ഒരഞ്ചു മിനിട്ട് എൻ്റെ പ്രണയം പങ്കിടാൻ ആണ് ഞാൻ കാത്തു നിന്നത്….നി അമ്പലത്തിൽ വരുന്നോ മീര?…
തൻ്റെ മുന്നിൽ വന്നു അവൻ പറഞ്ഞ . കേട്ട് മീര. അവനെ സങ്കടത്തിൽ നോക്കി….
ഇല്ല ഞാൻ ഇനി ഫ്രഷ് ആയി വരുമ്പോൾ ലേറ്റ് ആവും കിച്ചു ഏട്ടൻ പോക്കോ….
എന്തു പണിയാ മീര ഇതു നിന്നെ കാത്തു ഇവിടെ നിന്നിട്ട് നി എന്നെ മൈൻഡ് ആക്കാതെ പോകുവ….
ബാഗ് ടേബിളിൽ വെക്കാൻ പോയ മീരയെ വയറിലുടെ കൈ ഇട്ടു ചേർത്തു നിർത്തി. ജഗത് ചോദിച്ച കേട്ട് മീര ഒന്നും മിണ്ടാതെ നിന്നു… തൻ്റെ പിന്നി ഇട്ട മുടി മുന്നോട്ട് ഇട്ടു പിൻ കഴുത്തിൽ അമർത്തി ജഗത് ചുംബിച്ചതും മീരയുടെ കണ്ണിൽ നിന്നും കണ്ണീരു ഇറ്റു വീണു…
അമ്പലത്തിൽ പോവാൻ റെഡി ആയി നിന്നു കിച്ചു ഏട്ടൻ എന്താ ഈ കാണിക്കുന്നത് വിട് എന്നെ…..
തന്നിൽ നിന്നു കുതറി അകന്നു പോവാൻ നോക്കിയ അവളെ ചിരിയോടെ ജഗത് കുടുതൽ ചേർത്തു പിടിച്ചു..
നി അടങ്ങി നിന്നാൽ ഒരുമ്മ തന്നിട്ട് ഞാൻ പോകും കുടുതൽ ബലം പിടിക്കാൻ ആണെങ്കിൽ എൻ്റെ അമ്പലത്തിൽ പോക്ക് മുടങ്ങിയാലും നി ഇവിടെ നിന്നു എങ്ങും പോവില്ല. ഈ നില്പ് ഇവിടെ നിൽക്കും…
തന്നെ തിരിച്ചു നിർത്തി തന്നോട് ചിരിയോടെ പറഞ്ഞ അവനെ ഒന്നു നോക്കി മീര തൻ്റെ തല താഴ്ത്തി….
നിനക്ക് എന്നെ പേടിയാണോ മീര?….
തൻ്റെ മുഖം ഉയർത്തി ജഗത് ചോദിച്ച മീര നിറഞ്ഞ കണ്ണും. ആയി അവനെ നോക്കി…
ഞാൻ എ….എനിക്ക്….
പറയാൻ വാക്കുകൾ കിട്ടാതെ പതറി ആണ് നിന്നത് എങ്കിലും തൻ്റെ ഒരു ചേർത്തു നിർത്തലിൽ തൻ്റെ പെണ്ണിന് ഉണ്ടായ മാറ്റം അവൻ കൗതുകത്തോടെ നോക്കി… അവൻ്റെ സാമിപ്യം അറിഞ്ഞു അവളുടെ മുഖം കുടുതൽ ചുവന്നു തുടുത്തു തൻ്റെ കൈകുള്ളിൽ ഇരുന്നു അവളുടെ ഉടൽ വിറക്കുന്നത്ത് അറിഞ്ഞു ഒരു ചിരിയോടെ ജഗത് മീരയെ ഉറ്റു നോക്കി…
നി പേടിച്ചു വിറച്ചു ബോധം കെട്ടു താഴെ കിടക്കുവോ പെണ്ണെ .. ഇങ്ങനെ നി എന്നെ പെടിച്ചാൽ എൻ്റെ കാര്യം ഗോവിന്ദ …രാവിലെ ഇങ്ങനെ നിന്നു നി വിറച്ചപ്പോൾ ഞാൻ കരുതിയത് എൻ്റെ ചേർത്തു നിർത്തൽ ആഗ്രഹിച്ചില്ല എന്നാണ് …പക്ഷേ ഇപ്പൊൾ മനസിൽ ആയി സ്വന്തം ഭർത്താവ് ചേർന്ന് നിൽക്കുമ്പോൾ അവൻ്റെ പെണ്ണിൽ .ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് ഇതൊക്കെ എന്നു… ഈ വിടർന്നു നിൽക്കുന്ന കണ്ണുകളിൽ തെളിയുന്നത് നാണം ആണ് പിന്നെ ഈ വിറക്കുന്ന അധരം….
ബാക്കി പറയാതെ തൻ്റെ കിഴ് ചൂണ്ടു രണ്ടു വിരലുകൾ കൊണ്ട് എടുത്ത് പിടിച്ച അവനെ മീര ഒരു പിടച്ചിലോടെ നോക്കി…
ഇങ്ങനെ നോക്കല്ലെടി ഉണ്ട കണ്ണി ഈ അമ്പലത്തിൽ പോക്ക് ഞാൻ ക്യാൻസൽ ചെയ്യേണ്ടി വരും.. ഇപ്പൊ ഒരു ഉമ്മയിൽ ഒതുങ്ങും ഒരു രണ്ടു മിനിറ്റ് കുടി ഇങ്ങനെ നിന്നാൽ എല്ലാം കയ്യിൽ നിന്നും പോകും…പിന്നെ എൻ്റെ സബ്ജക്ട് ഇംഗ്ലീഷ് ആണല്ലോ അപ്പോ എല്ലാ കാര്യങ്ങളും അവരുടെ ലെവൽ ആയിരിക്കും അപ്പോ ഈ പാശ്ചാത്യ സംസ്കാരം മുൻ നിർത്തി ഒരു ഫ്രഞ്ച് കിസ്സ് തന്നെ തരാം….
അതും പറഞ്ഞു തന്നെ ഒന്നൂടെ ബലമായി ചേർത്ത് നിർത്തി മുഖത്തിന് നേരെ മുഖം കൊണ്ട് വന്ന അവനെ ഒരല്പം പേടിയോടെ മീര നോക്കി….
കിച്ചു നി അമ്പലത്തിൽ പോകുന്നില്ലേ ?…
ഈ അമ്മ എൻ്റെ ഫ്ലോ കളഞ്ഞു ..സ്വന്തം മകനെ ഒന്നു ഉമ്മ വെക്കാൻ പോലും .സമ്മതിപിക്കാത്ത ഒരമ്മ ഇവിടെ മാത്രമേ ഉള്ളു… ഈ ടേബിളിൽ ഇരുന്ന എൻ്റെ ബുള്ളറ്റിൻ്റെ ചാവി എവിടെ മീര നിൻ്റെ ഒരു അടുക്കി പെറുക്ക് കഴിഞ്ഞാൽ ഒരു .സാധനം വെച്ച സ്ഥലത്ത് .കാണില്ല എവിടെ എന്നു വെച്ചാൽ എടുത്തു താ….
താഴെ നിന്നുള്ള അമ്മയുടെ വിളി കേട്ട് നിന്നും അകന്നു മാറി ദേഷ്യത്തോടെ വണ്ടിയുടെ ചാവി തപ്പുന്ന അവനെ മീര ചിരിയോടെ നോക്കി… റൊമാൻസ് ടൈം കഴിഞ്ഞു ഇനി കലിപ്പ് ആണ് ചാവി കൊടുത്തില്ല .എങ്കിൽ എൻ്റെ ചെവി..
വണ്ടിയുടെ ചാവി ബെഡിൽ ഇരിക്കുന്നു കിച്ചു ഏട്ടാ…
ഹ ഞാൻ പോയിട്ട് വരാം…
ചാവിയും എടുത്തു പുറത്തേക്ക് പോയ ജഗതിനെ നോക്കി മീര തൻ്റെ നെഞ്ചില് കൈ വെച്ചു…
എൻ്റെ പോന്നു ഹാർട്ടെ അങ്ങേരു ഇങ്ങനെ അടുത്ത് വരുമ്പോൾ നി ഇങ്ങനെ പേടിപ്പിച്ച എൻ്റെ ഉള്ള ധൈര്യം ചോർന്നു പോയി തരിച്ചു നിൽക്കും .. മൗനം സമ്മതം എന്ന മട്ടിൽ പുള്ളി റൊമാൻസും തുടങ്ങും ..പ്ലീസ് കിച്ചു ഏട്ടാ എൻ്റെ മനസു മുഴുവൻ ആയി ഞാൻ ഒന്നു തുറന്നു കാണിക്കട്ടെ അതിനുള്ള സമയം എനിക്ക് തരണം. ശോ എങ്കിലും വിളിച്ചപ്പോൾ അമ്പലത്തിൽ ഒപ്പം പോയാൽ മതിയാരുന്നു ദീപാരാധന സമയം ആണ് മുഴുവൻ പിട കോഴികൾ ആവും അങ്ങേരു ആണേൽ മുടിഞ്ഞ ഗ്ലാമർ ആയാണ് പോയത് അതിൻ്റെ ഒപ്പം കൊട്ടാൻ കൂടെ തുടങ്ങിയാൽ തീർന്നു .. എന്തായാലും വൈകിട്ട് കാര്യം ആയി ഒന്നു പഠിക്കാൻ ഇരിക്കാം റോമാൻസ് പഠിത്തം രണ്ടും തമ്മിൽ ചേരില്ല …എങ്കിലും ഇങ്ങേരെ എങ്ങനെ കൊതിപിച്ചു കടന്നു കളയും ശക്തി പറ്റില്ല ബുദ്ധി ആണ് വേണ്ടത്….
ഓരോന്ന് ആലോചിച്ചു ചിരിയോടെ മീര ബെഡിൽ ഇരുന്നു….
എന്താണ് ഇന്ദ്രജിത്ത് എന്നോടുള്ള ദേഷ്യത്തിൽ നി എൻ്റെ വണ്ടി മറിച്ച് ഇടുവോ?..
തൻ്റെ വണ്ടിയിൽ ചാരി നിൽക്കുന്ന ഇന്ദ്രജിത്തിനെ ചിരിയോടെ നോക്കി ജഗത് ചോദിച്ചു….
എന്താണ് ജഗത് നിൻ്റെ ലുക്കിലും കൊട്ടിലും ലയിച്ചു നിന്നു പോയതാണ് പ്രാക്ടീസ് ഇങ്ങനെ എങ്കിൽ ഓ ആറാട്ടിന് എന്താവും എങ്കിലും ഈ കൈ സമ്മതിച്ചു തന്നെ പറ്റൂ…
തൻ്റെ രണ്ടും കൈ എടുത്തു പിടിച്ചു ഇന്ദ്രജിത്ത് പറഞ്ഞ കേട്ട് ജഗത് അവനെ നോക്കി…
എന്താണ് മോനെ കൈ തല്ലി ഒടിക്കാൻ വല്ല പ്ലാനും ഉണ്ടോ പതിവ് ഇല്ലാത്ത സ്നേഹം…ഇനി അങ്ങനെ എന്തേലും ഉണ്ടേൽ ആറാട്ട് വരെ നി വെയിറ്റ് ചെയ്യണം പ്ലീസ് ….
ഒരു പുച്ഛത്തോടെ ഉള്ള അവൻ്റെ സംസാരം കേട്ട് ഇന്ദ്രജിത്ത് അവനെ ഉറ്റു നോക്കി…
എനിക്ക് എന്തിനാ നിൻ്റെ കൈ … നി കൈ പിടിച്ചു കൂടെ കുട്ടിയ പെണ്ണിനെ ആണേൽ പിന്നെയും നോക്കാം..എന്താ തരുവോ ?….
അതു നിനക്ക് ഒരു ബുദ്ധിമുട്ട് ആവും ഇന്ദ്രജിത്ത് .. കയ്യിൽ ഇരുന്ന സാധനം നെറി കേട് കാണിച്ചു വഴിയിൽ കളഞ്ഞിട്ടു .. വേറെ ഒരാൾക്ക് കിട്ടുമ്പോൾ അവകാശം ചോദിച്ചത് വരുന്ന മോശം ആണ് … അതും എൻ്റെ കയ്യിൽ നിന്ന് കിട്ടാനെ പോണില്ല അതു കൊണ്ട് ആ മോഹം കുഴി കുത്തി മുടാൻ നോക്കു. ഇപ്പൊൾ വണ്ടിയിൽ നിന്നു മാറു എനിക്ക് വേറെ പണി ഉണ്ട്….
കേട്ടോ ജഗത് നി ഒരു ശ്രീരാമൻ ലെവൽ ആണ് എപ്പോളും രാമൻ തന്നെ ജയിക്കില്ല ചിലപ്പോൾ രാവണനും ജയിക്കും….
തൻ്റെ വണ്ടിയിൽ നിന്നും മാറി നിന്നു ഇന്ദ്രജിത്ത് പറയുന്ന കേട്ട് ജഗത് ചിരിയോടെ വണ്ടിയിൽ കേറി…
നിന്നോടു ആര പറഞ്ഞത് ഞാൻ രാമൻ ആണന്നു ഞാൻ തനി രാവണൻ ആണ് അതിലും രാക്ഷസ സ്വഭാവം ആണ് എൻ്റെ കയ്യിൽ .. ഇതിപ്പോ സീത കൂടെ എൻ്റെ സൈഡിൽ ആണ് പിന്നെ എന്താ നി ചെയ്യുക നിന്നെ ഓർത്തു ഒരു ദുഃഖവും അവൾക്ക് ഇല്ല….
എനിക്കറിയാം അവൾടെ മനസു മുഴുവൻ നീയാണ് എന്നു വെച്ചു നിങൾ ജീവിച്ചോട്ടെ എന്നു വെച്ചു മാറി നിൽക്കാൻ എനിക്ക് കഴിയില്ല ജഗത്.. ഞാൻ ഒരു വാൾ പോലെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും ചിലപ്പോൾ ചോര പൊടിയാനും ചാൻസ് ഉണ്ട്….
ഇന്ദ്രജിത്ത് പറഞ്ഞ കേട്ട് ജഗത് അവനെ ദേഷ്യത്തിൽ നോക്കി…
പേടിച്ചു നന്നായി നി പേടിപ്പിച്ചു ചിലപ്പോൾ എനിക്ക് ഇന്ന് രാത്രി പനി വരാനും ചാൻസ് ഉണ്ട് ഇന്നലെ വരെ മീര പോയാൽ പോയി എന്ന ലെവലിൽ ആയിരുന്നു ഞാൻ ആ ചിന്ത അവളോടുള്ള സ്നേഹകുറവ്. അല്ല. വെറും തെറ്റിദ്ധാരണ ജീവിതത്തിൽ ഒരു പെണ്ണിനെ ആണ് സ്നേഹിച്ചതു അതു കൊണ്ട് ഇവരുടെ. മനശാസ്ത്രം വലിയ വശം ഇല്ല .. ഭർത്താവിനോട് കുടുതൽ സ്നേഹം തോന്നിയ കണ്ണ് നിറയും എന്നൊന്നും ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞു ഇല്ല .. നിന്നെ പോലെ പ്രേമിച്ചു തേപ്പ് കിട്ടിയ. ആൾ. അല്ലല്ലോ ഞാൻ അതിൻ്റെ ഒരു അനുഭവക്കുറവു ആണ്.. ഇപ്പൊ ഓരോന്ന് പഠിച്ച്. വരുന്നു ഇപ്പൊ lkg ആണ് ഈ പോക്ക് പോയാൽ ഞാൻ PG എടുക്കും ടൈം ഇല്ല ഇന്ദ്രജിത്ത് ഇത്തിരി ബിസി ആണ് പോട്ടെ രാത്രി യാത്ര പറയുന്നില്ല…..
ഒരു ചിരിയോടെ വണ്ടി സ്റ്റാർട്ട് ആക്കിയ ജഗതിനെ ഇന്ദ്രജിത്ത് പകയിൽ നോക്കി….
നി പറഞ്ഞത്തിനെല്ലാം അതിലെ ഓരോ വാക്കിലും നോക്കിലും തെളിഞ്ഞ പരിഹാസം എനിക്ക്. മനസിൽ ആയി ജഗത് മാധവ് .. പക്ഷേ മീര ഒത്തിരി കാലം നിൻ്റെ ഒപ്പം കാണില്ല നിൻ്റെ ഭാര്യ ആയി സ്വഭാവത്തിൽ നി രാവണൻ ആണ് പക്ഷേ ആ രാമൻ്റെ ജാതകം ആണ് നിൻ്റെ ഭാര്യ ഉണ്ടെങ്കിലും വിഭാര്യൻ ആവുന്ന അവസ്ഥ രാമൻ മാനം കാക്കാൻ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചു പോയി .. പക്ഷേ നിൻ്റെ മാനം കാക്കാൻ മീര എന്ന നിൻ്റെ ഭാര്യയെ നി എനിക്ക് തരും തന്നെ പറ്റൂ കാരണം അത്രയും ഞാൻ അവളെ സ്നേഹിക്കുന്നു നി സ്നേഹിക്കുന്നതിൽ നൂറു ഇരട്ടി….
ജഗത് പോയത് നോക്കി അവൻ ആൽത്തറയിൽ ദേഷ്യത്തിൽ ഇരുന്നു…..
എന്താണ് മീരാ കാര്യം ആയ പഠിത്തം ആണല്ലോ ഇംഗ്ലീഷ് ആണെങ്കിൽ ചേട്ടൻ പഠിപ്പിച്ചു തരാം… അയ്യേ ബിസിനെസ്സ് ഈ രൂപേഷ് എല്ലാത്തിനും കൂടോത്രം കൊടുത്തു എന്നാണ് തോന്നുന്നതു…
ടേബിളിൽ കേറി ഇരുന്നു താൻ നോക്കി കൊണ്ടിരുന്ന ബിസിനെസിൻ്റെ ടെക്സ്റ്റ് ബുക്ക് എടുത്തു അതു പോലെ തിരിച്ചു വെച്ച അവനെ മീര വന്ന ചിരി ഒതുക്കി നോക്കി…
ഇംഗ്ലീഷ് ടെസ്റ്റ് എടുക്കു പെണ്ണെ നമ്മുക്ക് A. തൊട്ടു പഠിക്കാം.. എന്തു നഖം ആണ് ഇതു മീര നി. ഇതു വളരാൻ വളം. ഇടുന്നുണ്ടോ?…
തൻ്റെ കൈ എടുത്തു പിടിച്ചു വിരലിലെ നഖം നോക്കിയ ജഗതിനെ മീര നോക്കി. ഇരുന്നു…
എനിക്ക്. ഇംഗ്ലിഷ് ഇഷ്ടം അല്ലാത്ത സബ്ജക്ട് ആണ് അതും. അല്ല ABCD ഓകെ പണ്ടെക്ക് പണ്ടെ പഠിച്ചത…
കൈ വലിച്ചു എടുത്തു മീര പറയുന്ന കേട്ട് ജഗത് ചിരിയോടെ അവളെ നോക്കി…
എന്താഡീ ഇംഗ്ലീഷിന് ഒരു കുഴപ്പം ഇപ്പൊ ഒരാളെ മലയാളത്തിൽ തെറി വിളിച്ചാൽ വിളിക്കുന്ന ആളിനെ എത്ര മോശം ആയാണ് കേൾക്കുന്നവർ കാണുക … പക്ഷേ ആ തെറി ഇംഗ്ലീഷിൽ വിളിച്ചാൽ കേൾക്കുന്നതിന് തന്നെ എന്തു സുഖം ആണ് വിളിക്കുന്ന ആൾ ഒരു പണ്ഡിതനും ആയി … ABCD ഇരുപത്തി ആറു ആൽഫബെറ്റ് മുഴുവൻ നി പഠിക്കേണ്ട A മാത്രം പഠിച്ച മതി നല്ല ഭംഗിയിൽ ഇന്നു രാത്രി തന്നെ ഞാൻ പഠിപ്പിച്ചു തരാം എന്താ പഠിക്കാം മീര ….
തൻ്റെ മുഖത്തിന് അടുത്ത് വന്നു ജഗത് ചോദിച്ച കേട്ട് ..കിളി പോയി മീര തരിച്ചു ഇരുന്നു….
തുടരും…..
പാവം മീര ജഗതിനെ ABCD പഠിപ്പിക്കാൻ ആണ് നോക്കിയത് ഇപ്പൊ പണി തിരിച്ചു കിട്ടി അപ്പോ ഞാൻ.
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission