എന്താഡീ ഇംഗ്ലീഷിന് ഒരു കുഴപ്പം ഇപ്പൊ ഒരാളെ മലയാളത്തിൽ തെറി വിളിച്ചാൽ വിളിക്കുന്ന ആളിനെ എത്ര മോശം ആയാണ് കേൾക്കുന്നവർ കാണുക … പക്ഷേ ആ തെറി ഇംഗ്ലീഷിൽ വിളിച്ചാൽ കേൾക്കുന്നതിന് തന്നെ എന്തു സുഖം ആണ് വിളിക്കുന്ന ആൾ ഒരു പണ്ഡിതനും ആയി … ABCD ഇരുപത്തി ആറു ആൽഫബെറ്റ് മുഴുവൻ നി പഠിക്കേണ്ട A മാത്രം പഠിച്ച മതി നല്ല ഭംഗിയിൽ ഇന്നു രാത്രി തന്നെ ഞാൻ പഠിപ്പിച്ചു തരാം എന്താ പഠിക്കാം മീര ….
എന്താ മീര ഇന്നു ഒന്നു പഠിച്ചാലോ ?…
തൻ്റെ മുഖത്തിന് അടുത്ത് വന്നു ജഗത് ചോദിച്ച കേട്ട് ..കിളി പോയി മീര തരിച്ചു ഇരുന്നു….
എൻ്റെ കൃഷ്ണാ ഇങ്ങേരുടെ ആറടി മുന്നു ഇഞ്ച് ബോഡിയിൽ ഉച്ചി മുതൽ കാലു വരെ റൊമാൻസ് ആണ് നി അറിഞ്ഞോ ജങ്കോ ഞാൻ പെട്ടു …ശരിരം വിറച്ചിട്ടു പാടില്ല ദൈവമേ. എന്താ ചെയ്യുക.. പക്ഷേ എനിക്ക് തന്ന പണി വെച്ചു ഞാൻ തോറ്റു കൊടുക്കാൻ പാടില്ല എൻ്റെ ചിലങ്ക ശബ്ദം കേൾക്കുമ്പോൾ നിങ്ങൾക്ക് ഭ്രാന്ത് പിടിക്കും അല്ലേ നിങ്ങൾക്ക് ഞാൻ ഒരു പണി തരും… ഇത്രയും പെട്ടന്ന്. മധുര പ്രതികാരം ചെയ്യാൻ കഴിയും എന്നു സ്വപ്നത്തില് പോലും കരുതിയില്ല… അതിലും എല്ലാം അപ്പുറം . എല്ലാ വിധ ശുദ്ധിയോടെ വേണം എൻ്റെ അമ്മയ്ക്ക് ബലി തർപ്പണം ചെയ്യാൻ…
എന്തോ ആലോചിച്ചു മുഖത്തും കഴുത്തിലും ഉള്ള വിയർപ്പ് തുടയ്ക്കുന്ന മീരയെ ജഗത് ചിരിയോടെ നോക്കി ഇരുന്നു….
എന്താണ് മീര ഒരു ടെൻഷൻ ആദ്യം ക്ലാസ്സിനു വരുമ്പോൾ എല്ലാ കുട്ടികൾക്കും ഈ ടെൻഷൻ കാണും. പക്ഷേ നിനക്ക് മുടിഞ്ഞ ഭാഗ്യം ആണ് നിൻ്റെ സാറിന് നല്ല ആത്മാർഥത ആണ് എത്ര ബുദ്ധിമുട്ട് സഹിച്ചും എൻ്റെ സ്റ്റുഡൻ് എക്സാം ജയിച്ചു ട്രോഫി വാങ്ങി ഇരിക്കും..ഇതിന് വേണ്ടി നാളെ ലീവ് ആക്കാൻ പോലും ഞാൻ തയ്യാർ ആണ്….
ഇങ്ങനെ പോയാൽ പത്തു മാസം കഴിയുമ്പോ ട്രോഫി കിട്ടും ഇനി കാമ ദേവൻ പുള്ളിയുടെ അമ്പ് എങ്ങാനും ഇങ്ങേരെ ആണോ സൂക്ഷിക്കാൻ ഏൽപിച്ചത് ഇജാതി മനുഷ്യൻ ….( മീരയുടെ ആത്മ)
എന്താ മീര പറയാത്ത മൗനം സമ്മതം ആണോ?…
വീണ്ടും തൻ്റെ കൈ എടുത്തു അമർത്തി ചുംബിച്ച അവനിൽ നിന്നു മീര തൻ്റെ കൈ വലിച്ചു എടുത്തു …
എന്താടോ തൻ്റെ മുഖത്ത് പ്രതിഷേധ ഭാവം എന്തു പറ്റി നി ഓകെ അല്ലേ?…
തൻ്റെ മുഖത്തേക്ക് നോക്കി സങ്കടത്തിൽ ചോദിച്ച അവനെ മീര മുഖം ഉയർത്തി നോക്കി…
അ… അല്ല…
എന്താണ് എന്നെ ഇപ്പോളും ദേഷ്യം ആണോ ?… ഓ സോറി മീര ഇപ്പോളും നിനക്ക് ഉള്ള ബർത്ത് ഡേ ഗിഫ്റ്റ് ഞാൻ തന്നില്ല ഇങ്ങു എഴുനേറ്റു വാ. ഇവിടെ ഇരി….
ടേബിളിൽ നിന്നും ഇറങ്ങി തന്നെ ചെയറിൽ നിന്നും എഴുനെല്പിച്ച് ബെഡിൽ കൊണ്ട് ഇരുത്തിയ ശേഷം കബോർഡു തുറന്നു ഒരു ബോക്സ് എടുത്തു കൊണ്ട് വന്നു തൻ്റെ കയ്യിൽ തന്ന ജഗതിനേ മീര അത്ഭുതത്തോടെ നോക്കി…
തുറന്നു നോക്ക് നിനക്ക് ഏറ്റവും പ്രിയപെട്ട ഒന്നാണ്… അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ കാണിക്കാം ….
തൻ്റെ മുന്നിൽ മുട്ടു കുത്തി ഇരുന്നു അവൾടെ കയ്യിൽ ഇരുന്ന ബോക്സ് വാങ്ങി അതിൽ നിന്നു ചിലങ്ക കയ്യിലെടുത്ത അവനെയും ചിലങ്കയെയും സന്തോഷം കൊണ്ട് മീര മാറി മാറി നോക്കി….
സോറി മീര ഇന്നലെ ഞാൻ ദേഷ്യത്തിൽ പറഞ്ഞതാണ് നി നിൻ്റെ ഡാൻസ് പ്രാക്ടീസ് കണ്ടിന്യൂ ചെയ്തോ..അടുത്ത മാസം കോളേജ് പ്രോഗ്രാം വേണേലും നി ചെയ്തോ അതൊക്കെ നിൻ്റെ ഇഷ്ടം ..ഓരോ നിമിഷവും ഈ ചിലങ്കയുടെ കിലുക്കം കേൾക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് നിൻ്റെ കാലിലെ ചിലങ്കയിലേ മുത്തിനോട് പോലും എനിക്ക് അസൂയ ആണ് പെണ്ണെ .. എൻ്റെ ഭാര്യ ആയതിനു ശേഷം ഉള്ള എൻ്റെ ആദ്യ ഗിഫ്റ്റ് അല്ലേ അപ്പൊൾ ഞാൻ തന്നെ ഇട്ടു തരാം…
ഇട്ടിരുന്ന ലോങ് സ്കർട്ട് അല്പം ഉയർത്തി തൻ്റെ വലതു കാൽ കയ്യിൽ എടുത്ത ജഗതിനെ മീര അമ്പരപ്പോടെ നോക്കി പെട്ടന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു മീര അവൻ്റെ മടിയിൽ നിന്നും തൻ്റെ കാൽ വലിച്ചു എടുത്തു…
കിച്ചു ഏട്ടൻ എന്താ ഈ കാണിക്കുന്നത് ഞാൻ തന്നെ കെട്ടാം.. ഇതൊക്കെ കുരുത്ത ദോഷം ആണ് പ്രായത്തിൽ മുതിർന്ന ആൾ അതും മാത്രം അല്ല സ്വന്തം ഭർത്താവിൻ്റെ ശരീരത്ത് കാൽ…
ബാക്കി പറയാതെ സങ്കോചത്തോടെ അവനെ നോക്കിയ മീരയെ ജഗത് ചിരിയോടെ നോക്കി…
ഒന്നു പോ മീര നി ഏത് ലോകത്ത് ആണ് ജീവിക്കുന്നത് സാക്ഷാൽ പാർവതി ദേവി രൂപം മാറി ഭദ്രകാളി ആയപ്പോൾ കോപം മാറ്റാൻ വേണ്ടി നെഞ്ചും വിരിച്ചു മുന്നിൽ കിടന്നു കൊടുത്ത മഹാദേവൻ ആണ് .എൻ്റെ റോൾ മോഡൽ .. അദ്ദേഹതിൻ്റെ ഇട നെഞ്ചില് ആണ് ദേവി കാലമർത്തിയത് എന്തായാലും അത്ര ഒന്നും വരില്ല…
തൻ്റെ രണ്ടു കാലിലും ചിലങ്ക കെട്ടി രണ്ടും ഒന്നിച്ചു തൻ്റെ കൈ വെള്ളയിൽ വെച്ചു അമർത്തി ചുംബിച്ച അവനെ മീര കണ്ണീരോടെ നോക്കി…
ഇനി ഒരിക്കലും ഈ ചിലങ്ക അഴിച്ചു വെക്കാൻ ഞാൻ പറയില്ല .. ഇനി എങ്ങാനും പറഞാൽ നിൻ്റെ സാർ എന്നോ ഭർത്താവ് എന്നോ ഒന്നു നോക്കണ്ട രണ്ടെണ്ണം പോട്ടിച്ചോ ഓൺ ദ സ്പോട്ടിൽ ഞാൻ നന്നാവും….
ഒരു ചിരിയോടെ തന്നോട് ജഗത് പറഞ്ഞ കേട്ട് മീര അവനെ പുഞ്ചിരിയോടെ നോക്കി…
മോനെ ജഗത് മാധവെ ഗിഫ്റ്റ് ഓകെ കിട്ടി ബോധിച്ചു എൻ്റെ വീക്നെസ് നോക്കി തന്നെ പിടിച്ചു അതു കൊണ്ട് ഞാൻ മുക്കും കുത്തി വീഴുകയും ചെയ്തു.. പക്ഷേ ഇതിൻ്റെ ഇടയിൽ കുടി റൊമാൻസ് അനുവദിയം അല്ല സോറി കെട്ടിയവനേ ..(.മീര വീണ്ടും ആത്മ)
പെട്ടന്ന് തൻ്റെ കാലിൽ കുടി സഞ്ചാര പഥം നടത്തുന്ന ജഗതിൻ്റെ വിരലുകളുടെ തെറ്റായ വഴി അറിഞ്ഞു മീര ചിരിയോടെ സ്കർട്ട് വലിച്ചു താഴേക്ക് ഇട്ടു അവനെ കപട ദേഷ്യത്തിൽ നോക്കി.. തൻ്റെ റോമൻസിന് മേലെ വീണ ഇടുത്തി കണക്കെ ജഗത് മീരയെ ദയനീയം ആയി നോക്കി….
ഒരു വിധത്തിലും എൻ്റെ തോണി കരക്ക് അടുക്കാൻ നി സമ്മതിക്കരുത് എന്തിനാ മീര ഇനിയും നമ്മൾ തമ്മിൽ ശരിരം കൊണ്ട് ഒരകൾച്ച പ്ലീസ്.,.
താഴെ നിന്നും എണീറ്റു തനിക്ക് നേരെ നിന്നു മുഖത്തേക്ക് നോക്കി സങ്കടത്തിൽ പറഞ്ഞ അവനെ വന്ന ചിരി ഒതുക്കി മീര നോക്കി….
ഒരു പ്ലീസും ഇല്ല ജഗത് സാറേ ആ ജീന അവൾടെ മുന്നിൽ ഇട്ടു നിങൾ എന്നെ ഒത്തിരി കളിയാക്കി. അതു മാത്രമോ കഴിഞ്ഞ ടെസ്റ്റിന് 6 മാർക്ക് കിട്ടേണ്ട ആൻസർ എഴിതിട്ടു നിങൾ എനിക്ക് 5 മാർക്ക് അല്ലേ തന്നത് ചോദിച്ചപ്പോ എന്താ പറഞ്ഞത് നിൻ്റെ ആ സെൻ്റനസിലെ ഗ്രാമർ തെറ്റി എന്നു സത്യം പറ നിങൾ എൻ്റെ മാർക്ക് കുറച്ചത് അല്ലേ… ബാക്കി എല്ലാ സബ്ജക്ട് എനിക്ക് ഫുൾ മാർക്ക് കിട്ടും ഇംഗ്ലീഷ് മാത്രം കിട്ടില്ല എന്താ കാര്യം….
അതു നി എന്നോട ചോദിക്കുന്നത് മാർക്ക് ഒന്നും ഞാൻ കുറകില്ല നിൻ്റെ ഗ്രാമർ തെറ്റ് ആയിരുന്നു അതാ ഞാൻ .. ഒരു മാർക്ക് അതിനു വേണ്ടി നി എൻ്റെ ഫീലിംഗ് വെച്ചു കളിക്കരുത് പ്ലീസ് മീര…
തൻ്റെ കൈ എടുത്തു പിടിച്ചു ജഗത് പറഞ്ഞ കേട്ട് മീര ചിരിയോടെ അവനെ നോക്കി….
എൻ്റെ നോക്കി എഴുതിയ രജി അവൾക്ക് ഫുൾ മാർക്ക് കിട്ടി എൻ്റെ ഒരു മാർക്ക് പോയി ഇതെല്ലാം എന്നെ മനപൂർവ്വം കളിയാക്കിയത് ആണ്.. ചുമ്മ ഏഴുനെല്പിച്ച് നിർത്തുക .. പിന്നെ വായിൽ നിന്നു വരുന്നത് പിന്നെ പറയണ്ട അടുത്ത ടെക്സ്റ്റ് വരുമ്പോ എൻ്റെ ഇംഗ്ലീഷ് മാർക്ക് അറിയട്ടെ എന്നിട്ട് ആലോചിക്കാം എങ്കിലും എൻ്റെ ഒരു 1 മാർക്ക് എനിക്ക് നല്ല സങ്കടം ഉണ്ട് കിച്ചു ഏട്ട .. മാറു അങ്ങോട്ട് എനിക്ക് വേറെ പണി ഉണ്ട്….
ഗ്രാമർ തെറ്റിയാലും വേണ്ടില്ല ആ 1 മാർക്ക് കൊടുത്ത മതിയാരുന്നു .. ഇത്രയും ദുഷ്ട ആയിരുന്നോ ഇവൾ.. രാത്രി കിടക്കാൻ വരുമ്പോ ഒന്നൂടെ ട്രൈ ചെയ്തു നോക്കാം എൻ്റെ ഈ അവസ്ഥ ഞാൻ എങ്ങനെ തരണം ചെയ്യും.. എൻ്റെ കൺട്രോൾ പരമ്പര ദൈവങ്ങളെ എനിക്ക് നല്ല രീതിയിൽ കൺട്രോൾ തരണേ.. ചിലങ്ക ഏറ്റില്ല ഇനി വേറെ നോക്കാം എന്തു ചെയ്തു ആണേലും നിന്നെ ഞാൻ വീഴ്ത്തും അത്രയും ഗതി കേട്ട അവസ്ഥയിൽ ആണ് എൻ്റെ നില്പ്.. ഈശ്വരാ ഒരു ഭർത്താവിനും എൻ്റെ അവസ്ഥ വരുത്തരുത്….
പുറത്തേക്ക് പോയ മീരയെ നോക്കി ജഗത് സങ്കടത്തിൽ താടിക്ക് കൈയ്യും താങ്ങി ബെഡ്ഡിൽ ഇരുന്നു…..
ഹലോ അനു ചേച്ചി എൻ്റെ കയ്യും കാലും വിറച്ചിട്ട് പാടില്ല എനിക്ക് ഒരു ഐഡിയ തന്നു സഹായിക്കൂ….
ബെൽ കേട്ട് ഫോൺ എടുത്ത ഉടൻ ഉള്ള മീരയുടെ സംസാരം കേട്ട് അനു പേടിയോടെ നിന്നു…
എന്താടി മീര നിൻ്റെ ശബ്ദം ഓകെ വല്ലാതെ പേടിച്ച പോലെ കാര്യം പറ…..
പേടിച്ചു ചേച്ചി നന്നായി പേടിച്ചു ഇങ്ങനെ പോയാൽ ഞാൻ പേടിച്ചു വിറച്ചു ചാവും….
നി കാര്യം പറ പെണ്ണെ….
പിന്നെ മീര പറഞ്ഞ കാര്യങ്ങൽ കേട്ടു അനു ഒരു ചിരിയോടെ നിന്നു…
എന്തിനാ ചേച്ചി ചിരിക്കുന്നത് ആ റോമൻസ് ഒന്നും ഞാൻ താങ്ങില്ല ഇപ്പൊ തന്നെ എനിക്ക് പേടി കൊണ്ടു വയ്യ ചേച്ചിക്കും സച്ചി ഏട്ടൻ അടുത്ത് വരുമ്പോൾ ഇങ്ങനെ തന്നെ ആണോ?..
ആയിരുന്നു ഇപ്പൊ അല്ല മീര….
ചേച്ചി രക്ഷപെട്ടു ശീലം ആയി .. ചേച്ചി അമ്മ എന്നെ വിളിച്ചു ഞാൻ അങ്ങോട്ട് വിളിക്കാം ശരി എങ്കിൽ…..
മീര ഫോൺ വെച്ചതും അനു സങ്കടത്തിൽ ബെഡ്ഡിൽ ഇരുന്നു…..
എന്താണ് സച്ചി ഏട്ടാ ഇതു മാമ്മനെ കാണാൻ വന്നെങ്കിൽ കണ്ടിട്ട് പോണം .. അല്ലാതെ മാമ്മൻ്റെ മോളേ പിടിച്ചു ഇങ്ങനെ ലോക്ക് ആക്കി വെക്കാൻ ആണോ നിങൾ വരുന്നത്. മാറിയേ ആരേലും കാണും…
തന്നെ ഭിത്തിയിൽ ചേർത്തു നിർത്തി രണ്ടു കൈ കൊണ്ട് തടഞ്ഞു വെച്ച സച്ചിയേ അനു പിടച്ചിലോടെ നോക്കി…
എന്താഡീ നി അങ്ങ്. നിന്നു വിറക്കുന്നത് ഇത്ര ഉള്ളൂ നിൻ്റെ ധൈര്യം .. ഫോണിൽ നി എന്നെ എന്തൊക്കെ പറയും ഇപ്പൊ പറയൂ ഞാൻ കേൾക്കട്ടെ….
തൻ്റെ മുഖം ഉയർത്തി തന്നെ നോക്കിയ അവൻ്റെ സ്നേഹത്തോടെ ഉള്ള നോട്ടം നേരിടാൻ ആവാതെ അനു തൻ്റെ തല കുനിച്ചു…
എനിക്ക് നല്ല ധൈര്യം ആണ് പക്ഷേ സച്ചി ഏട്ടൻ ഇങ്ങനെ ചേർന്ന് നിന്നാൽ എൻ്റെ ധൈര്യം മുഴുവൻ പോകും .. പ്ലീസ് സച്ചി ഏട്ടാ പേടിച്ചു എൻ്റെ തൊണ്ട വരണ്ടു ഞാൻ ഇത്തിരി വെള്ളം കുടിച്ചു വരാം….
അങ്ങനെ അങ്ങ് പോയാലോ ഒരു ഉമ്മ തന്നിട്ട് നി പോയാൽ മതി ..അല്ലെങ്കിൽ വേണ്ട ഞാൻ തരാം…
അയ്യേ ആദ്യം കല്യാണം കഴിയട്ടെ എന്നിട്ട് നമ്മുക്ക് ഉമ്മയും ബാപ്പയും ഓകെ വെക്കാം അങ്ങോട്ട് മാറു ചെറുക്കാ….
നമ്മുടെ കല്യാണം എന്നു കഴിയുന്നോ അന്ന് തൊട്ട് നിൻ്റെ മോശം സമയം ആണ് ഇതിനൊക്കെ ഞാൻ പകരം വീട്ടും അനു….
അന്നേരം നോക്കാം ഇപ്പൊ ആളെ വിടൂ…
.എന്തിനാ സച്ചി ഏട്ടാ എന്നോട് ഇങ്ങനെ ഓരോ നിമിഷവും നിങ്ങളെ മറ്റു ആരെക്കാളും സ്നേഹിക്കുന്ന എന്നെ എന്തിനാ ഇങ്ങനെ അകറ്റി നിർത്തുന്നത്.. ആ നെഞ്ചിലെ ചൂടിൽ ഒന്നു ചേർന്ന് നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് ഒരു തവണ പഴയ പോലെ എന്നെ ചേർത്തു നിർത്തിക്കൂടെ …
സോഫയിൽ ഫോണിൽ നോക്കി കിടന്ന സച്ചിയേ നോക്കിയതും അനുവിൻ്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു തുളുമ്പി…..
.
തുടരും……
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission