Skip to content

മായ മയൂരം – 15

maya-mayooram

അഖില … മീര   ഇന്നു   കണ്ട    ഏതോ   ഒരുത്തി   അവളും   പറഞ്ഞു   എൻ്റെ   ഒപ്പം   ഒരു   പെണ്ണും   ജീവിക്കില്ല   എന്നു ….അതിനു   മാത്രം   എന്താണ്   എനിക്ക്   ഒരു   കുഴപ്പം   ജീവിതത്തിൽ   ഞാൻ   സ്നേഹിച്ച.  രണ്ടു   പേരും   നിഷ്‌കരണം   എന്നെ   തള്ളി   പറഞ്ഞു   അഖില   പോയാൽ   പോട്ടെ   സാരമില്ല   പക്ഷേ   മീര   അവളെ   എനിക്കു   വേണം .. കിട്ടാൻ   കുറച്ചു   പാട്   ആണ്    ജഗത്   മാധവ്   എന്ന   രാക്ഷസനിൽ   നിന്നും   വേണം   തട്ടി   പറിക്കാൻ .. എങ്കിലും  ഞാൻ   തട്ടി   എടുക്കും   എൻ്റെ   ഒപ്പം   ഒരു   പെണ്ണും   ജീവികില്ല   എന്നു   പറഞ്ഞ   മീര   തന്നെ   എൻ്റെ   ഒപ്പം   ജീവിക്കും   മരണം   വരെ……

ഒരു   പൊട്ടി   ചിരിയോടെ    അവൻ   തൻ്റെ   ബെഡിൽ   ഇരുന്നു…..

  അലൈപായുതേ കണ്ണാ  എൻ മനം അലൈപായുതേ…..

ആനന്ദ മോഹന വേണു  ഗാനമതിൽ അലൈപായുതേ..കണ്ണാ   എൻ  മനം

അലൈപായുതേ..

മുറിയിലേക്ക്   ചെന്നു   കേറിയപ്പോൾ   തൊട്ടു   അടുത്ത   റൂമിൽ   നിന്നു   ഉയർന്നു   വന്ന   പാട്ട്   കേട്ട്   ജഗത്   അങ്ങോട്ട്   നടന്നു… അവിടെ   താൻ   കാണാൻ   പോകുന്നത്   തൻ്റെ   ജീവിതത്തിലെ   ഏറ്റവും   മനോഹരമായ   കാഴ്ച   എന്ന   തിരിച്ചറിവിൽ   അവൻ്റെ   ചുണ്ടിൽ   ഒരു   പുഞ്ചിരി   വിടർന്നു….റൂമിൽ   ചെന്നപ്പോൾ   കണ്ടത്   പാട്ടിനൊപ്പം   താൻ   കൊടുത്ത   ചിലങ്ക   അണിഞ്   ചുവട്   വെക്കുന്ന   മീരയെ.  ആണ്… അതിൽ    ലയിച്ചു   കൈ  രണ്ടും  കെട്ടി   അവൻ   ഡോറിൽ  ചാരി   നിന്നു… ജഗതിനെ   കണ്ടതും   മീര  ഡാൻസ്   തുടരണോ  വേണ്ടയോ   എന്ന   ശങ്കയിൽ   അവനെ   നോക്കി .. അവളുടെ   മനസ്സ്   മനസിൽ   ആക്കി   ജഗത്   അവൻ്റെ   കൈ   കൊണ്ട്   നിർത്തണ്ട   എന്നു   കാണിച്ചു…ഒരു   ചിരിയോടെ   അവൾ   ഡാൻസ്   തുടർന്നു….ജഗത്   തൻ്റെ   മുന്നിൽ   നിന്ന   തൻ്റെ   പെണ്ണിനെ   കണ്ണിമ  ചിമ്മാതെ   നോക്കി.  നിന്നു …  തട്ടി   വീഴാതെ   ഇരിക്കാൻ   ഇട്ടിരുന്ന   ലോങ്   സ്കർട്ട്  അല്പം   ഉയർത്തി   ഇടുപ്പിൽ.  കുത്തി  വെച്ചിട്ടുണ്ട് … മുട്ടോളം   ഉള്ള   മുടി  പിന്നി   ഇട്ടിരിക്കുന്നു   നെറുകയിൽ.  തനിക്ക്   വേണ്ടി   മാത്രം.  അണിഞ്ഞ    ചുവപ്പ് . വലിയ   വിടർന്ന   കണ്ണിൽ   പടർന്നു   തുടങ്ങിയ  കരി. ഒരു . നടരാജ വിഗ്രഹം   പോലെ     അതും   അല്ലെങ്കിൽ   ഒരു   ദേവി   വിഗ്രഹം   പോലെ   അവന്   തോന്നി… ഡാൻസ്   കഴിഞ്ഞു   ഒരു   കിതപ്പോടെ   മീര   അടുത്തുള്ള   ചെയറിൽ   ഇരുന്നു….

എന്താഡി   ഒരു   പാട്ടു   കഴിപ്പോൾ   തന്നെ   നി   ക്ഷീണിച്ചോ?.. നിനക്ക്   പഴയ   ആ   എനർജി   ഇല്ല   കേട്ടോ?…

തൻ്റെ    അടുത്ത്   വന്നു   നിന്നു   ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   അവൻ്റെ   നെഞ്ചിലേക്ക് ചാഞ്ഞു…

ആറു    മാസം    ആയി   കിച്ചു   ഏട്ടാ   ഞാൻ   ഇതു   പോലെ   മനസു   നിറഞ്ഞു   ചുവട്   വെച്ചിട്ട്.. ഇന്നലെ   ചിലങ്ക   ഇനി   കെട്ടരുത്   എന്നു   പറഞ്ഞപ്പോൾ   അതിൻ്റെ   നല്ലത്   എന്നെ   കൊല്ലുന്നത്   ആണ്   എന്ന   തോന്നൽ.  ആയിരുന്നു… പക്ഷേ   ഇപ്പൊ   വീണ്ടും   കിച്ചു   ഏട്ടൻ   തന്നെ   ചിലങ്ക   കെട്ടി   തന്നപ്പോൾ   ഒത്തിരി   സന്തോഷം   എൻ്റെ   ജീവിതത്തിലെ   ഏറ്റവും   നല്ല   ദിവസം   ആണ്   ഇന്നു.. താങ്ക്സ് ….

തൻ്റെ   നെഞ്ചില്   കിടന്നു   മീര   പറഞ്ഞ   കേട്ട്   ജഗത്   ഒരു   ചിരിയോടെ   അവളെ   തന്നിലേക്ക്   ചേർത്തു…

ഞാനും   മംഗലശ്ശേരി നീലകണ്ഠനും   ഓകെ   ഒരേ   പോലെ  ആണ്   ഞങൾ   എല്ലാം   മാസ്സ്   ആയെ   ചിന്തിക്കൂ..  പക്ഷേ  നീലകണ്ഠനോടുള്ള   ഭാനുമതിയുടെ.  സ്നേഹം   നിനക്ക്   എന്നോട്.  ഇല്ല   അതിൽ   എനിക്കു   നല്ല   സങ്കടം   ഉണ്ടു…

നിങൾ   എന്ത്   തേങ്ങ   ആണ്   ഈ   പറയുന്നത്   എന്ന   മട്ടിൽ   മീര   അവനെ   നെഞ്ചില്   നിന്നും   തല   ഉയർത്തി   നോക്കി….അവളുടെ   നോട്ടം   കണ്ട്   അവൻ.  ചിരിയോടെ   അവളുടെ   നീണ്ട   ഭംഗിയുള്ള   മുക്കിൽ   പിടിച്ചു….

നി   ദേവാസുരം   സിനിമ   കണ്ടില്ല   അതിൽ   ഇതു   പോലെ   ഒരു   സെയിം   സീൻ   ഉണ്ട് .. അതിലെ   ലാലേട്ടൻ്റെ   ഒരു   ലൂക്ക്   ആണ്   ഞാൻ   ഉദ്ദേശിച്ചത്    പിന്നെ   രേവതിയുടെ   സ്നേഹവും   പക്ഷേ   നിൻ്റെ   മുഖം   കണ്ട  തളക്കാൻ  വന്ന    മേൽപ്പാടനേ   കണ്ട   ഗംഗയെ   പോലെ   ഉണ്ട്   ….

ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   അവനെ.  നോക്കി…

ലാലേട്ടൻ   എവിടെ   കിടക്കുന്നു   കിച്ചു   ഏട്ടൻ   എവിടെ   കിടക്കുന്നു   ഇതൊക്കെ   കുറച്ചു   അതിമോഹം   അല്ലേ   മോനെ   ദിനേശാ..  ആന   വാ  പൊളിക്കുന്നത്   കണ്ടൂ….

ബാക്കി   പറയാതെ   ഒരു   ചിരിയോടെ   മീര   ജഗതിനെ. നോക്കി .. ഉള്ളിൽ   വന്ന   ചിരി  ഒതുക്കി    അവൻ   മുഖം   കുർപിച്ച്   അവളെ   നോക്കി….

എന്താ   എനിക്ക്   ഒരു   കുഴപ്പം   ലൂക്ക്   ഇല്ലെ   ബോഡി   ഇല്ലെ    പിന്നെ   വർക്ക്   അതു   തെളിയിക്കാൻ   ഒരവസരം   നി   എനിക്ക്   തരണം .. എങ്ങാനും   ഫേയിൽ   ആയാൽ   അടുത്ത   ഓപ്ഷൻ  സെ   ഉണ്ടല്ലോ….

അത്രയും   പറഞ്ഞു   തൻ്റെ   ശരീരത്തിൽ   ഇഴഞ്ഞു   നടന്ന   അവൻ്റെ   കൈ   കണ്ടൂ    മീര   പേടിയോടെ   അവനെ   നോക്കി…

കിച്ചു   ഏട്ടാ   ഞാൻ ….

ബാക്കി  പറയാതെ   മീര   അവനെ   സങ്കടത്തിൽ   നോക്കി.. അവളുടെ   മുഖവും   മനസും    ആ  കണ്ണിലെ   പേടിയും   വായിച്ചറിഞ്ഞ്   ജഗത്   ചിരിയോടെ   അവളുടെ   തലയിൽ   വാത്സല്യത്തോടെ   തലോടി… തൻ്റെ   അച്ചൻ്റെത്   പോലെയുള്ള   ആ   സ്നേഹ തലോടൽ   അറിഞ്ഞു   മീരയുടെ   കണ്ണുകൾ   നിറഞ്ഞു   തുളുമ്പി….

നിനക്ക്   എന്തൊക്കെയോ   എന്നോട്   പറയാൻ   ഉണ്ട് ..ഇന്ദ്രജിത്ത്   അവൻ   നിനക്ക്   നൽകിയ   വേദനയും   പേടിയും      നല്ലത്   പോലെ   മനസിൽ   ഉണ്ട്   അതൊക്കെ   മാറും    അല്ലെങ്കിൽ   ഞാൻ   മാറ്റും   പിന്നെ    ഇത്രയും   വർഷം   കാത്തിരുന്ന   ഞാൻ   ഇനിയും   വെയിറ്റ്   ചെയ്യും   നി   പൂർണ്ണം   ആയും   എന്നെ   സ്വീകരിക്കാൻ  …പിന്നെ   ഇത്തിരി   കൺട്രോൾ   കുറവാണ്    അതു   കൊണ്ട്   ഇടക്ക്   ഇടക്ക്    ഞാൻ   പോലും   അറിയാതെ…..

ഒരു    കള്ള   ചിരിയോടെ   തന്നോട്   അത്രയും   പറഞ്ഞ   ജഗതിനെ   മീര   ചിരിയോടെ   നോക്കി….

സോറി   കിച്ചു   ഏട്ടാ      സച്ചി   ഏട്ടൻ   പോലും   എന്നെ   ചേർത്തു  പിടിച്ച    ആ   പേരിൽ   ഇന്ദ്രജിത്ത്   എന്നെ   എന്തൊക്കെ   പറയും   എന്നു   ചിന്തിക്കാൻ   പോലും   പറ്റില്ല…. സ്വന്തം   അച്ഛനെ   പറ്റി  വരെ   അദ്ദേഹം അമ്മ   മരിച്ചിട്ടും   വേറെ   ഒരു   കല്യാണം   പോലും   കഴിക്കാതെ   ഇരുന്നത്   എനിക്ക്    വേണ്ടിയാണ് … പക്ഷേ   ഇന്ദ്രജിത്ത്    പറഞ്ഞത്   മകളുടെ   കൂടെ… അന്ന്   അവൻ   എന്നെ   ഉപദ്രവിക്കാൻ   വന്നപ്പോൾ   ആണ്   പേടിച്ചു   കോളേജ്   ലൈബ്രറിയിലേക്ക്   ഓടി   കേറിയത്   ഞാൻ   അറിഞ്ഞില്ല   കിച്ചു   ഏട്ടൻ   അവിടെ   ഉണ്ടെന്ന് ..പിന്നെ   പേടി   കൊണ്ടു   കണ്ണും   തലയും   ഇരുട്ടി   കേറി   വീണു   അല്ലാതെ   ഞാൻ    മനപൂർവ്വം…..

ബാക്കി   പറയാതെ   മീര   ജഗതിൻ്റെ   മുഖത്തേക്ക്   സങ്കടത്തിൽ   നോക്കി.. ദേഷ്യത്തിൽ   നിന്ന   അവനെ   കണ്ടതും   മീര   പേടിയോടെ   അവനെ  ഉറ്റു   നോക്കി…..

കിച്ചു    ഏട്ടാ   ഈ    ഈ   മുഖം   കാണുമ്പോൾ   അന്ന്   വീടിൻ്റെ   മുന്നിൽ   ഇട്ടു   ഇന്ദ്രജിത്തിനേ   ഇടിച്ച   ഇടിയ   ഓർമ്മ   വരുന്നത്… പക്ഷേ    സത്യം   പറയാമല്ലോ   അവനിട്ട്   കൊടുത്തത്   മുഴവൻ   നന്നായി   ഏറ്റു…അത്ര   പഞ്ച്   ആയിരുന്നില്ലേ…..

തൻ്റെ   കൈ   എടുത്തു   പിടിച്ചു   മീര   പറഞ്ഞത്   കേട്ടു   ജഗത്   തൻ്റെ   തല   ചിരിയോടെ   അനക്കി….

അതൊക്കെ   കഴിഞ്ഞു    അവൻ   തന്നെ നമ്മളെ   അകറ്റി .. അവൻ   കാരണം   തന്നെ   നമ്മൾ   ഒന്നായി   പക്ഷേ   അന്ന്    അവൻ   പറഞ്ഞ   ഓരോ   വാക്കുകളും   എനിക്ക്   ആണ്   ഏറ്റത്… സച്ചി    അവൻ   എന്നെ   ചതിച്ചു   എന്നു   ഇന്ദ്രജിത്ത്   പറഞ്ഞപ്പോൾ   ആ   നിമിഷം   എൻ്റെ   മരണം   ആണ്  ഞാൻ   ആഗ്രഹിച്ചത്… ചുറ്റും   ഇരൂട്ട്   പോലെ   മനസും  ശരീരവും   ഒരു   പോലെ   തളർന്നു    അവൻ   കൂടെ   ഇല്ലാത്ത   ആ   തകർച്ച   ഇപ്പോളും   എൻ്റെ   മനസ്സിൽ   ഉണ്ട്   അവൻ   ഒപ്പം   ഇല്ലാതെ   എനിക്ക്   പറ്റില്ല… ഇപ്പൊ   എനിക്കു   മനസ്സിലാക്കാൻ   പറ്റുന്നു   എൻ്റെ   സച്ചിയെ   ഒരു   കൂട്ടുകാരൻ   എന്നതിലും   അവൻ   ഒരു   സഹോദരൻ്റെ   കടമ   ആണ്   ചെയ്തത്…..

പിണക്കം   മാറി   എങ്കിൽ   ഇപ്പൊ   സച്ചി  ഏട്ടനെ   ഫോണിൽ   വിളിക്ക്   കിച്ചു   ഏട്ടാ   പ്ലീസ്…..

തന്നോട്    ഒരു   കുഞ്ഞിനെ   പോലെ   കൊഞ്ചി   പറഞ്ഞ   അവളെ   ജഗത്   ചിരിയോടെ   നോക്കി…

ഒരു   ഫോൺ   കോളിൽ   ഒന്നും   അവനോടുള്ള   പിണക്കം   മാറ്റില്ല   നേരിൽ   കണ്ട്   അവനോടു   ചേർന്ന്   നിന്നു   വേണം   പിണക്കം   മാറ്റാൻ …10 മണിയെ   ആയുള്ളൂ   നമ്മുക്ക്   അവനെ   ഒന്നു   കാണാൻ   പോയാലോ?….

ക്ലോക്കിൽ   നോക്കി   ജഗത്   പറഞ്ഞ   കേട്ടു   മീര   വായും   പൊളിച്ചു   നിന്നു   അവനെ   നോക്കി…..

വാ   അടച്ചു   വെക്കു  ഈച്ച   കേറും   പിന്നെ എനിക്ക്   ഒരു   ആഗ്രഹം   ഉണ്ട്   മീര   നി   എന്നു   എൻ്റെ   ഉള്ളിൽ   കുടി   കെറിയോ    അന്ന്   തൊട്ട്    ഉള്ള   മോഹം   ആണ് … നിൻ്റെ    ഈ   അധരത്തിൽ   ഒരു   ചുംബനം   പക്ഷേ   ഇപ്പൊ   എനിക്കു   നിന്നോടു   തോന്നുന്നത്   ഒരു   മകളോട്   എന്ന   വാത്സല്യം   ആണ് .. പക്ഷേ    ഏതു   നിമിഷവും   എൻ്റെ   ഉള്ളിലെ   ഭർത്താവ്   പുറത്ത്   ചാടും.. ആ   നിമിഷം   അനുവാദം   ചോദിക്കാൻ   ഒന്നും   കാത്തു   നിൽക്കില്ല   ഒരു   മുൻകൂർ ജാമ്യം ….

തന്നെ    ഒന്നൂടെ   ചേർത്തു   നിർത്തി   തൻ്റെ   നെറുകയിൽ   വാൽസല്യത്തോടെ    അമർത്തി   ചുംബിച്ച   അവൻ്റെ   നെഞ്ചിലേക്ക്   മീര   സ്നേഹത്തോടെ   ചാഞ്ഞു….

അപ്പൊൾ   നമ്മുക്ക്   സച്ചിയെ   കാണാൻ   പോകാം .. നി   ഈ   ചിലങ്ക   ഓകെ   അഴിച്ചു   വെച്ചു   വാ   കിലുക്കം   കേട്ട്    യക്ഷി   എന്നു   കരുതി   വല്ല   ഗന്ധർവ്വനും   താലം   കൈ   മാറാൻ   വന്ന  എൻ്റെ   കൈക്ക്   പണി   ആവും…

തന്നെ   അടർത്തി    മാറ്റാതെ ഒന്നൂടെ    ചേർത്ത്    പിടിച്ചു   ജഗത്   പറഞ്ഞ   കേട്ട്   മീര   ചിരിയോടെ   അവനെ   തല   ഉയർത്തി   നോക്കി….

പക്ഷേ   കിച്ചു   ഏട്ടാ   ഇന്ദ്രജിത്ത്   അവനെ   എനിക്ക്   പേടി   ആണ് … അവൻ   എന്നെ   എന്തെങ്കിലും….

തന്നെ   അടർത്തി   മാറ്റി   തൻ്റെ   മുഖം   കയ്യിൽ   എടുത്ത   അവൻ്റെ   മുഖത്തേക്ക്     മീര   നോക്കി   നിന്നു….

ഈ   ഞാൻ    ജീവനോടെ   ഉണ്ടെങ്കിൽ   അവൻ   നിന്നെ   ഒന്നും   ചെയ്യില്ല … ഇന്നലെ    അവൻ   നിൻ്റെ   കയ്യിൽ   പിടിച്ചത്   കോളജ്   ആയ   കൊണ്ട്.  ഞാൻ   വിട്ടത്   ആണ്   ഇനി   ആ   ഒരു   ഇളവ്   പോലും   അവന്   കിട്ടില്ല ….ജഗത്   മാധവിൻ്റെ   പെണ്ണാണ്   നി   എൻ്റെ   മാത്രം   എന്നിൽ   നിന്നും   ആർക്കും   നിന്നെ   അകറ്റാൻ   ആവില്ല .. അകറ്റാൻ   നോക്കിയാൽ   ബാക്കി   അവൻ്റെ   വിധി…..

തൻ്റെ   നെറ്റിയിൽ   ചുംബിച്ചു   ജഗത്  പറഞ്ഞ   കേട്ടു   മീര   നിറഞ്ഞ  കണ്ണും   ആയി   അവനെ   നോക്കി…

ഇതാണ്    കിച്ചു    ഏട്ടാ   ഞാൻ   കൊതിച്ചത്   എനിക്കൊപ്പം   എനിക്ക്   താങ്ങു   ആയി   ഈ   കൈകൾ   തകർന്നു   എന്നു   തോന്നിയാൽ   ചായാൻ   ഈ   നെഞ്ച്   ഈ   ചൂട് .. എന്നും   ഉണ്ടാവണം   എന്നാണ്   എൻ്റെ   മോഹം ….

എൻ്റെ    ശരീരത്തിൽ    ഉള്ള   ഓരോ   തുടിപ്പും   നിനക്ക്    ആണ്   മീര   അകറ്റി   നിർത്തിയത്   അത്രയും   സങ്കടം   കൊണ്ടാണ് .. എന്നെ   നി   മനസിൽ   ആക്കിയില്ല.  എന്ന   സങ്കടം   കൊണ്ട്   എന്നെ   സ്നേഹിച്ചില്ല   എന്നത്   കൊണ്ട്    I  love   you   മീര   നിന്നെ    പോലെ   എൻ്റെ   മനസിനെ   ആർക്കും   സ്പർശിക്കാൻ   പറ്റിയില്ല…. ഓരോ   നിമിഷവും   ഒഴിവാക്കി   വീടുമ്പോൾ   കാട്ടിൽ   ഉപേക്ഷിച്ച   പൂച്ചയെ   പോലെ   നിൻ്റെ   ഓർമ്മ   എന്നെക്കാൾ   മുന്നേ   സഞ്ചരിക്കും …എൻ്റെ മനസു   നിൻ്റെ    മുന്നിൽ   തുറന്നു   വെച്ച   പുസ്തകം   ആണ്   ദൂരെ   നിന്ന്  നോക്കിയാ  ഒന്നും   എഴുതാത്ത   പുസ്തകം   പക്ഷേ   നി   അതു   വായിക്കാൻ   എടുത്താൽ   അതിൽ   തെളിയുക   എൻ്റെ   ജീവൻ   കൊണ്ട്   ഞാൻ   എഴുതിയ   വരികൾ   ആണ്… നിനക്ക്   വേണ്ടി   മാത്രം   ….

എന്താണ്   ജഗത്   സാറേ   ഇതു   ഇംഗ്ലീഷ്   വിട്ടു   മലയാളം   ആയോ   ഇതൊക്കെ   എവിടന്ന്   വരുന്നു….

മീര    പറഞ്ഞ   കേട്ട്    അവളുടെ   ഒഴുകി   ഇറങ്ങിയ   കണ്ണീരു  തുടച്ചു   ജഗത്   അവളെ   തന്നിലേക്ക്   ചേർത്തു….

വന്നു   പോകും    പെണ്ണെ   ഞാൻ   പോലും   അറിയാതെ    അത്രയും   പ്രണയം   ആണ്   നിന്നോട്.. ഇപ്പൊ   സച്ചിയെ   കാണാം….

വേഗം   വാ   എനിക്കും   എല്ലാവരെയും   കാണാം   ആറു  മാസം   ആയി   സാറേ   കുടുംബം   കണ്ടിട്ട്….

സോറി   മീര   ഞാൻ   അതൊക്കെ…..

മതി   പോയിട്ട്   വന്നിട്ട്   പറയാം    വാ…..

തൻ്റെ   കൈ   പിടിച്ചു   മുന്നോട്ട്   നടന്ന   അവളെ   മനസിൽ   നിറഞ്ഞ   ചിരിയോടെ   ജഗത്  നോക്കി….

കോളിംഗ്   ബെൽ    കേട്ട്     ഡോര്   തുറന്ന   മുരളി   മുന്നിൽ   നിന്നവർ   കണ്ടു   അത്ഭുതതിൽ   നിന്നു….

നിങൾ   എന്ത   ഈ   സമയത്ത് ….

ഞാൻ   സച്ചിനെ   ഒന്നു   കാണാൻ   വന്നതാ   സാർ….

സച്ചിൻ…..

ജഗത്    വിളിച്ച   കേട്ട്   എല്ലാരും   ഓടി   വന്നു   ഒപ്പം  സച്ചിയും   അനുവും.. സച്ചി   ആണെകിൽ   പേടിയോടെ   അവനെ   നോക്കി. നിന്നു…

എന്താ   കിച്ചപ്പ   ഈ   സമയത്ത്?.. എന്തേലും   പ്രോബ്ലം   ഉണ്ടോ?..

അവൻ്റെ   മുഖത്തെ   വെപ്രാളം   കണ്ടൂ   ജഗത്   വന്ന   ചിരി   ഒതുക്കി   അവൻ്റെ   മുഖത്തേക്ക്   ദേഷ്യത്തിൽ   നോക്കി…

നി   ഇന്ന്   രാവിലെ   വീട്ടിൽ   വന്നപ്പോൾ    പറഞ്ഞില്ലേ   സച്ചിൻ   നിൻ്റെ   പെങ്ങളെ    എനിക്ക്   വേണ്ട   എന്നാണ്   എങ്കിൽ   നി  പോന്നു   പോലെ  നോക്കാം   എന്നു…

ദേ   നിൽക്കുന്നു    ഇന്നാ   പിടിച്ചോ   എനിക്ക്  മടുത്തു    ഇവളെ. ഇനി   സഹിക്കാൻ   കഴിയില്ല   നിൻ്റെ   കൂടെ   ജീവിക്കട്ടെ   ഇന്ന്   തൊട്ടു   നിൻ്റെ   പെങ്ങൾ…..

തൻ്റെ   നെഞ്ചിലേക്ക്  ജഗത്   പിടിച്ചു   തള്ളിയ   മീരയെ .  സച്ചി   തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു   പിടിച്ചു   നിറഞ്ഞ   കണ്ണും   ആയി   ജഗതിൻ്റെ  മുഖത്തേക്ക്   ഉറ്റു   നോക്കി….

തുടരും……..

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!