Skip to content

മായ മയൂരം – 2

maya-mayooram

അങ്ങനെ ഞാൻ തലയിൽ നിന്നും പോയിട്ട് നിൻ്റെ ജഗത് സാർ രക്ഷപ്പെടില്ല ജഗത് മാധവ് മരണം വരെ ഈ മീരയുടെ ഭർത്താവ് ആയിരുക്കും മീരയുടെ മാത്രം ഭർത്താവ്….

ഭാര്യ നിനക്ക് അങ്ങനെ പറയാൻ നാണം തോന്നുന്നില്ല .. നി എങ്ങനെ ഭാര്യ ആയി എന്നു ഞങ്ങൾക്ക് നന്നായി അറിയാം അതുകൊണ്ട് എന്താ ഇപ്പൊൾ ജഗത് മാധവിൻ്റെ ഭാര്യ അല്ലെങ്കിൽ ആ ഇന്ദ്രജിത്തിൻ്റെ ഭ്രാന്തും സഹിച്ചു ജീവിക്കേണ്ടി വന്നെനെ.. എന്തായാലും കൊള്ളാം പൊട്ടന് ലോട്ടറി അടിച്ചു എന്നു കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കണ്ടൂ… അതൊക്കെ പോട്ടെ നി ഇപ്പോളും പ്രേമം മൂത്ത് സാറിനെ ഇട്ടിട്ടു അവൻ്റെ കൂടെ….

ബാക്കി പറയും മുന്നേ കവിളിൽ കിട്ടിയ അടിയിൽ ജീന തരിച്ചു ഇരുന്നു….

ഇനി ഒരു വാക്ക് എന്നെ പറ്റിയാൽ പറഞാൽ നി എന്താ എന്നെ പറ്റി കരുതിയത് ഭർത്താവിനെ ഉറക്കി കിടത്തി വേറെ ആണിനെ തേടി പോകുന്ന വെറും തറ ആണ് മീര എന്നോ.. പിന്നെ ഇതൊന്നും നിന്നോട് പറയണ്ട കാര്യം എനിക്കില്ല….

തന്നോട് ദേഷ്യത്തിൽ അത്രയും പറഞ്ഞ മീരയെ ജീന പകയിൽ നോക്കി….

നിന്നെ ഞാൻ കാണിച്ചു തരാം നിൻ്റെ കഴുത്തിൽ തോടൽ ഇട്ട ഒരുത്തൻ ഉണ്ടല്ലോ ജഗത് സാർ അങ്ങേരുടെ അടുത്ത് നി ഇതിന് മറുപടി പറയണം….

തൻ്റെ കവിൾ പൊത്തി പിടിച്ചു തന്നോട് അത്രയും പറഞ്ഞ ജീനയെ മീര ദേഷ്യത്തിൽ നോക്കി…

നി എന്തു വേണേൽ ചെയ്തോ എനിക്ക് ഒന്നും ഇല്ല പോയി പാട് നോക്കു….

ദേഷ്യത്തിൽ തന്നെ നോക്കി പുറത്തേക്ക് പോയ ജീനയേ കണ്ടൂ മീര സങ്കടത്തിൽ തൻ്റെ സീറ്റിൽ ഇരുന്നു….

എന്തിനാ മീര വെറുതെ ഒരു പണി ഇരന്നു വാങ്ങിയത് ജീന ഇപ്പൊൾ സാറിൻ്റെ അടുത്തു ചെന്നു എന്തൊക്കെ പറയും ദൈവത്തിനു അറിയാം…

തന്നോട് അത്രയും പറഞ്ഞ രജിയെ മീര സങ്കടത്തിൽ നോക്കി…

എന്തും പറയട്ടെ എന്തൊക്കെ തന്നെ ആണേലും എനിക്ക് ഇപ്പൊ ശീലം ആണ് ഒരു സങ്കടവും തോന്നാറില്ല എന്താ പറയുക ഇന്ദ്രജിത്ത് അതു പോലെ ഒരുത്തനിൽ നിന്നും ഒരു മോചനം . അതു മാത്രം ഉണ്ട് ഈ കല്യാണം .കൊണ്ടുള്ള നേട്ടം …..

അപ്പൊൾ ഈ ആറു മാസത്തിൻ്റെ ഇടയിൽ..ഒരു തവണ പോലും നീയും സാറൂം തമ്മിൽ ….

ബാക്കി പറയാതെ രജി സങ്കടത്തിൽ മീരയെ നോക്കി…..

സ്വബോധത്തിൽ ഇല്ല മദ്യം മനസിനെ കിഴ്പെടുതുമ്പോൾ വാക്കുകൾ കൊണ്ട് പറയാറുണ്ട് കിച്ചു പണ്ട് സ്നേഹിച്ച മീര എന്ന പട്ടു പാവാട കാരിയെ പറ്റി അവളുമോത്ത് സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് അതു കൊണ്ട് ഇപ്പോളും ആ മനസിൽ എവിടെയോ ഞാൻ ഉണ്ട് എന്നോടുള്ള സ്നേഹം ഉണ്ട്… അതാണ് എൻ്റെ ജീവിതത്തിലെ ഏക പ്രതീക്ഷ…

എന്താ നിൻ്റെ കോലം നി ഒന്നും കഴിക്കുന്നില്ല അതോ സാർ നിന്നെ ഉപദ്രവിക്കുമോ? എങ്ങനെ സുന്ദരി ആയിരുന്നു മീര നി .ഇപ്പൊ നിൻ്റെ കോലം കണ്ടാൽ സങ്കടം വരും ഈ പത്തൊൻപത് വയസു ഇതിൻ്റെ ഇടയിൽ നി എന്തൊക്കെ അനുഭവിച്ചു അനുഭവിക്കുന്നു….

തൻ്റെ മുന്നിൽ നിന്നും നിറഞ്ഞ കണ്ണ് തുടച്ച രജിയെ മീര ചിരിയോടെ നോക്കി….

എനിക്ക് വേണ്ടി കരയരുത് രജി കാരണം എൻ്റെ വേദനയിൽ ഞാൻ നന്നായി കരെയുന്നുണ്ട് അതു മതി.. പിന്നെ കിച്ചു ഏട്ടൻ എന്നെ ഉപദ്രവിക്കുക ഒന്നും ഇല്ല വേറൊന്നും കൊണ്ടല്ല പുള്ളിയുടെ ദേഷ്യം തല്ലി തീർക്കാൻ ആണെങ്കിലും എൻ്റെ ഈ ശരീരത്ത് ആ കൈ തോടണ്ടെ എന്തോ ആ ഒരു സ്പർശനം പോലും കിച്ചു ഏട്ടൻ ആഗ്രഹിക്കുന്നില്ല.. പരാതി ഇല്ല പരിഭവവും ആരോടും ….

തൻ്റെ മുന്നിൽ ഇരുന്നു കണ്ണുകൾ തുടച്ച അവളെ രജി സങ്കടത്തിൽ നോക്കി…..

തൻ്റെ ഫോണിൻ്റെ ബെൽ കേട്ട് ജഗത് ടേബിളിൽ നിന്നും തല ഉയർത്തി….

കിച്ചാ ഞാൻ ആണ് സച്ചി നി എന്താടാ എൻ്റെ നമ്പറിൽ നിന്നും വിളിച്ചാൽ ഫോൺ എടുക്കത്തേ ഇപ്പോളും നിനക്ക് എന്നെ വെറുപ്പ് ആണോ…

മറു തലക്കൽ നിന്നും കേട്ട വാക്കുകളിൽ അറിയാതെ ജഗതിൻ്റ് കണ്ണുകൾ നിറഞ്ഞു…

ഹ വെറുപ്പ് ആണ് സച്ചിൻ പിന്നെ ഞാൻ പറഞ്ഞു കഴിഞ്ഞു ഞാൻ നിൻ്റെ പഴയ കിച്ചൻ അല്ല ജഗത് അങ്ങനെ വിളിക്കാം കാരണം ഇരുപത് വർഷങ്ങൾ പരസ്പരം നിഴൽ ആയി ജീവിച്ചിട്ട് അത്ര വലിയ ചതി ആണ് നി എന്നോട് ചെയ്തത് … എൻ്റെ ജീവിതത്തിലെ എല്ലാം കൈ വിട്ടു വല്ലാത്ത ഒരവസ്ഥയിൽ ആണ് പ്ലീസ് സച്ചിൻ വാക്കുകൾ കൊണ്ട് പോലും എനിക്കു ശല്യം ആവരുത്… ഇപ്പൊൾ നി കരയുന്നുണ്ട് എനിക്കറിയാം പക്ഷേ ആ കണ്ണുകൾ നിറയുന്ന കണ്ടൂ കൂടെ കരഞ്ഞിരുന്ന നിൻ്റെ കിച്ചൻ മരിച്ചു അതു കൊണ്ട് കണ്ണിലെ വെള്ളം വെറുതെ കളയരുത്…..

കിച്ചാ ഞാൻ വീട്ടിൽ വന്നു ഒന്നു കാണട്ടെ നിന്നെ ആറു മാസം ആയി ഒന്നു അടുത്ത് കണ്ടിട്ട് നിൻ്റെ അവഗണന സഹിക്കാൻ പറ്റുന്നില്ല എനിക്ക് ഒന്നു നിന്നെ കാണണം പ്ലീസ് കിച്ചാ ഞാൻ വന്നോട്ടെ….

ഒരു അപേക്ഷ പോലെ തന്നോട് അത്രയും ചോദിച്ച സച്ചിയോടുള്ള മനസിലെ സ്നേഹം ജഗത്തി ൻറ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങി…

ഹ വരാം പക്ഷേ തിരിച്ചു പോരുമ്പോൾ പ്രിയപെട്ട പെങ്ങളെയും കൂടെ കുട്ടിക്കോണം ആ കഴുത്തിലെ താലി ഊരി വെച്ചു പോയാൽ അത്രയും സന്തോഷം അവളെ കൊണ്ട് പോരാൻ മാത്രം എങ്കിൽ വന്നാൽ മതി പിന്നെ അവളെ ഞാൻ സ്വയം വീട്ടിൽ കൊണ്ട് തള്ളുകയായിരുന്നു വേണ്ടത് പക്ഷേ എന്തോ ചെയ്യാൻ പറ്റില്ല … ആ സഹായം നല്ലൊരു ഗുരുവിന് പ്രിയപെട്ട ശിക്ഷ്യൻ കൊടുക്കുന്ന ഒരു ഗുരുദക്ഷിണ ആയി കണ്ടാൽ മതി അത്രയും ആ മനുഷ്യനെ ഞാൻ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു ആദരിക്കുന്നു….

ഇപ്പൊൾ മീര നിൻ്റെ ഭാര്യ ആണ് നീയും ഒത്തിരി മോഹിച്ചിരുന്നത് അല്ലേ കിച്ചാ അങ്ങനെ ഒരു ജീവിതം അതു നടന്നത് തെറ്റായ രീതിയിൽ എന്നു മാത്രം എനിക്കറിയാം നി അവളെ ഒത്തിരി സ്നേഹിച്ചിരുന്നു പിന്നെന്താ…

ഭാര്യ പറയരുത് ആ വാക്ക് എൻ്റെ ഗതികേട് കൊണ്ടാണ് ഞാൻ താലി കെട്ടിയത്… കോളജ് ലക്ചറർ ആയ മകനും അവൻ പഠിക്കുപിക്കുന്ന ഒരു സ്റ്റുഡൻ്റും തമ്മിൽ അവിഹിതം സ്വന്തം മകൻ്റെ അഴിഞ്ഞാട്ടം പത്രത്തിൽ കുടി അറിയുന്നത് ശ്രീമംഗലത്തെ മാധവ മേനോന് നാണക്കേട് ആണ് അങ്ങനെ ഒന്നു സംഭവിച്ചു എങ്കിൽ ആ മനുഷ്യൻ തൻ്റെ ജീവൻ ഒടുക്കിയെനെ.. എനിക്ക് ഇപ്പോളും അറിയില്ല മീര ലൈബ്രറിയിൽ എങ്ങനെ വന്നു എന്നു.. പക്ഷേ അവിഹിതം കയ്യോടെ പിടികൂടി നന്നായി എല്ലാരും ആഘോഷിച്ചു പക്ഷേ ആ കൂട്ടത്തിൽ കൂടെ നിന്നവരിൽ നിൻ്റെ മൗനം എന്നെ വേദനിപ്പിച്ചു സച്ചിൻ… പക്ഷേ നി മൗനം പാലിച്ചു മനപൂർവ്വം നിൻ്റെ പെങ്ങളെ എൻ്റെ തലയിൽ കെട്ടി വെക്കാൻ എങ്കിൽ നി കേട്ടോ എനിക്ക് അവളെ വെറുപ്പ് ആണ് പണ്ട് ഉണ്ടായിരുന്ന ഒരു സ്നേഹവും ഇപ്പൊൾ അവളോട് ഇല്ല ഇനി ഉണ്ടാവാനും പോകുന്നില്ല… ഞാൻ വെക്കുന്നു എനിക്ക് ക്ലാസ്സ് ഉണ്ട്….

ഫോൺ വെച്ചു ജഗത് കണ്ണീരോടെ ചെയറിൽ ചാരി ഇരുന്നു തൻ്റെ ഓർമയിലേക്ക് ….

ഡാ സച്ചി എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ്….

സ്ഥിരം കണ്ടൂ മുട്ടാറുള്ള അമ്പലത്തിൻ്റെ ആൽത്തറയിൽ തൻ്റെ മടിയിൽ തല വെച്ചു ജഗത് പറഞ്ഞ കെട്ടു സച്ചിൻ കൗതുകത്തിൽ അവനെ ഉറ്റു നോക്കി….

എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് കഥയുടെ പേര് കൊള്ളാം ആര എഴുതിയത് .. ലൈബ്രറിയിൽ നിന്നു എടുത്ത പുതിയ ബുക്ക് ആണോ കിച്ച….

പെട്ടന്ന് തൻ്റെ മടിയിൽ നിന്നും എണീറ്റു തന്നെ ദേഷ്യത്തിൽ നോക്കിയ അവനെ സച്ചി വളിച്ച ചിരിയോടെ നോക്കി….

നി എന്തിനാ കിച്ചാ ഇങ്ങനെ നോക്കുന്നത് എപ്പോളും ബുക്ക് പഠിത്തം അതിനെ പറ്റി ഓകെ അല്ലേ നി പറയുക അപ്പൊൾ ഞാൻ കരുതിയത്…

ബാക്കി പറയാതെ തന്നെ സങ്കടത്തിൽ നോക്കിയ അവനെ ജഗത് ചിരിയോടെ നോക്കി…

എങ്കിൽ കേട്ടോ എനിക്ക് ഒരു പെൺകുട്ടിയെ ഒത്തിരി ഇഷ്ടം ആണ് ബുക്കും പുസ്തകവും മാത്രം മനസിൽ. ഉണ്ടായിരുന്ന എൻ്റെ മനസു മുഴവൻ ഇപ്പൊ ആ കുട്ടിയാണ് …

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഏതേലും നല്ല ഒരു കോളേജിൽ ഇംഗ്ലീഷ് ലക്ചറർ ആവുക എന്നത് മാത്രം ആയിരുന്നു പക്ഷേ ഇപ്പൊ അതും മാത്രം അല്ല ഒന്നു ഉറങ്ങാൻ പോലും സമ്മതിക്കാതെ ഉറക്കത്തിൽ പോലും ശല്യപ്പെടുത്തുന്ന അവളെ സ്വന്തം ആക്കുക കുടി ആണ് അത്രയും ഞാൻ അവളെ സ്നേഹിക്കുന്നു എനിക്ക് വേണം സച്ചി അവളെ….

തൻ്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞ അവനെ സച്ചി അത്ഭുതത്തോടെ നോക്കി .. ആ കണ്ണിൽ മുഴുവൻ ആ കുട്ടിയോട് ഉള്ള അടങ്ങാത്ത പ്രണയം . അലയടിക്കുന്നത് സച്ചി ഒരു ചിരിയോടെ നോക്കി കണ്ടൂ…

അതൊക്കെ പോട്ടെ കിച്ചാ ഏത ആ തവള അല്ല സോറി . അവള് കോളജിൽ നിൻ്റെ പുറകെ നടക്കുന്ന അമൃത ആണോ? എങ്കിൽ കൊള്ളാം ചേരും ….

പറഞ്ഞു കഴിഞ്ഞതും തന്നെ ദേഷ്യത്തിൽ നോക്കിയ ജഗത്തിനെ സച്ചി ചിരിയോടെ നോക്കി….

അമൃത അല്ല അല്ലേ സോറി എങ്കിൽ പറ ആര നിന്നെ പോലെ ഒരു പഠിപ്പി യുടെ മനസിൽ കേറിയ ആ പെണ്ണ് …

പറഞാൽ നി അറിയും സച്ചി പക്ഷേ അറിയുമ്പോൾ നി എന്നെ വീട്ടിൽ കേറ്റാതെ ഇരിക്കരുത് വേറെ ആരും അല്ല നിൻ്റെ മുറ പെണ്ണ് മീര ഓരോ തവണ ഞാൻ നിൻ്റെ വീട്ടിൽ വരുമ്പോൾ വീട് മുഴവൻ മുഴങ്ങി കേൾക്കുന്ന ആ പൊട്ടിച്ചിരി ആ സംസാരം പിന്നെ ചിലങ്ക അണിഞ്ഞു സ്വയം മതിമറന്ന് അവള് വെക്കുന്ന ഓരോ ചുവടും അതൊക്കെ ഇപ്പൊ എൻ്റെ മനസിൽ ആണ്… ഒരു ഇരുപത് വയസുകാരന് വെറും പതിമൂന്നു കാരിയോട് ഉണ്ടാവുന്ന അട്രാക്ഷൻ അല്ല അതു.. പ്രണയം ആണ് അടങ്ങാത്ത ആഗ്രഹം എനിക്ക് വേണം അവളെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല എൻ്റെ സ്വന്തം ആയി എൻ്റെ താലിക്ക് ഉടമ ആയി എൻ്റെ പേരിൽ നെറുകയിൽ ചുവപ്പ് അണിഞ്ഞു എൻ്റെ മാത്രം ആയി മീര ജഗത് മാധവ് ആയി അവളുടെ മാത്രം. കിച്ചു ഏട്ടൻ ആയി ജീവിച്ചു തീർക്കണം ഇനിയുള്ള ജന്മങ്ങൾ അതാണ് സച്ചി എൻ്റെ ആഗ്രഹം…

തൻ്റെ കൈ കുട്ടി പിടിച്ചു തന്നോട് അത്രയും പറഞ്ഞ അവനെ സച്ചി ദേഷ്യത്തിൽ നോക്കി….

എന്തൊക്കെ ആണ് ഈ പറയുന്നത് നി ഇപ്പൊ എന്നോട് ഈ ചോദിച്ചത് എൻ്റെ പെണ്ണിനെ ആണ് .. അച്ഛൻ പെങ്ങൾ മരിക്കും മുന്നേ എൻ്റെ അച്ഛന് കൊടുത്ത വാക്ക് ആണത് പറഞ്ഞത് നി ആയി പോയി ജഗത് അല്ലെങ്കിൽ ഉണ്ടല്ലോ….

തന്നോട് ദേഷ്യത്തിൽ അത്രയും പറഞ്ഞ അവനെ ജഗത് നിറഞ്ഞ കണ്ണുകളോടെ നോക്കി….

സോറി സച്ചി ഞാൻ അറിഞ്ഞില്ല ഞാൻ ഇപ്പൊ മോഹിച്ചത് സ്വന്തം പ്രാണൻ്റെ പെണ്ണിനെ ആണ് എനിക്ക് അറിയില്ലായിരുന്നു നി എന്നോട് ….

ബാക്കി പറയാതെ നിറഞ്ഞ കണ്ണും ആയി ഇരുന്ന അവനെ സങ്കടത്തിലും അതിൽ ഉപരി ചിരിയോടെയും സച്ചി നോക്കി…

ഡാ   കരയല്ലേ   ഇങ്ങനെ  കരയുന്ന നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ എൻ്റെ പെങ്ങളെ ഏല്പിക്കും നി. അവളെ തെക്കുവോ….

തൻ്റെ തോളിൽ കൈ വെച്ചു സച്ചിൻ പറഞ്ഞത് മനസിൽ ആവാതെ ജഗത് തല ഉയർത്തി നോക്കി…

മുന്നാം വയസിൽ അമ്മ മരിച്ചു വീട്ടിൽ നിർത്തി വളർത്താൻ കൊണ്ട് വന്ന അവളെ എൻ്റെ കയ്യിൽ ഏല്പിച്ചു എൻ്റെ അച്ഛൻ പറഞ്ഞത് എന്താണ് എന്നോ?.. സച്ചി ഇതു എൻ്റെ അനിയത്തിയുടെ മകൾ അല്ല എൻ്റെ സ്വന്തം മകൾ ആണ് നിൻ്റെ സ്വന്തം . കുടെപിറപ്പ് ഇനി അവളുടെ വളർച്ചക്ക് കാവൽ നിയാണു നിൻ്റെ തണലിൽ വേണം മീര വളരാൻ നി കൂടെ ഉണ്ടാവണം മുറ ചെറുക്കൻ ആയി അല്ല ..സ്വന്തം ചേട്ടൻ ആയി.. ഈ നിമിഷവും അങ്ങനെ ആണ് സ്വന്തം അനിയത്തി വേറെ . ഒരു .കണ്ണിലും കാണാൻ പറ്റില്ല ഞാൻ .അത്രയും എൻ്റെ അനിയത്തിയെ .സ്നേഹിക്കുന്നു.. സോറി . കിച്ചപ്പ നിനക്ക് സങ്കടം ആയി അല്ലേ ഞാൻ നിൻ്റെ സ്നേഹം ടെസ്റ്റ് ചെയ്തത് അല്ലേ….

എന്തിനാ നി എന്നെ . പെടിപിച്ചത് മീര നഷ്ടപെടും എന്നതിലും എന്നെ വേദനിപ്പിച്ചത് .നിൻ്റെ പെണ്ണിനെ ഞാൻ തെറ്റായ കണ്ണിൽ കണ്ടു എന്നുള്ളതാണ് ഇനി ആ പേരിൽ നി അകന്നലോ എന്ന .പേടി ആയിരുന്നു… നിനക്ക് അറിയില്ലേ സച്ചി നിന്നെ . എത്രയും .ഞാൻ സ്നേഹിക്കുന്നു എന്നു നിന്നെ കാണാതെ മിണ്ടാതെ എനിക്ക് പറ്റില്ല സച്ചി ….

തന്നെ കെട്ടിപിടിച്ചു അത്രയും .പറഞ്ഞ അവനെ സച്ചി സ്നേഹത്തിൽ ചേർത്തു പിടിച്ചു….

സോറി കിച്ചപ്പ എനിക്കും അങ്ങനെ ആണ് നി ഇല്ലെങ്കിൽ പറ്റില്ല .. പിന്നെ കള്ള കാമുക ഇതിനാണ് നി മുന്നു നേരവും വീട്ടിൽ ഹാജർ വെക്കുന്നത് ഞാൻ കരുതി എന്നോട് ഉള്ള സ്നേഹം എന്നു.. ഞാൻ പറയട്ടെ .മീരയുടെ അടുത്ത് നിൻ്റെ മനസു….

അയ്യോ ഇപ്പൊ വേണ്ട സച്ചി .. മീര എട്ടാം ക്ലാസ് ആയതെ ഉള്ളൂ രണ്ടു വർഷം കുടി കഴിയട്ടെ…

തന്നിൽ നിന്നും അകന്നു ജഗത് പറഞ്ഞ കേട്ട് ..സച്ചി ഒന്നു ചിരിച്ചു…

ശരിയാ ഇതു വരെ പ്രായപൂർത്തി പോലും ആയില്ല ആദ്യം അവള് തന്ന അറിയട്ടെ അവൾ ഒരു പെണ്ണ് എന്നത്…

പക്ഷെ നി എന്തിനാ സച്ചി എൻ്റെ പെണ്ണിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് പാവം എപ്പോൾ വന്നാലും അടി ഇടി തന്നെ കഷ്ടം ..ഉണ്ട് സച്ചി….

തന്നോട് സങ്കടത്തിൽ അത്രയും പറഞ്ഞ അവനെ സച്ചി കപട ദേഷ്യത്തിൽ നോക്കി…

നിൻ്റെ പെണ്ണ് എന്നെ ഇട്ടു ഉരുട്ടും ..അതു ചോദിക്കാൻ ആരും ഇല്ല .അവളെ തല്ലിയാൽ ചോദിക്കാൻ എത്ര പേരാണ് ഹ എന്നെ ഓർത്തു സങ്കടപെടാനും .ആരേലും കാണും…

എൻ്റെ സച്ചി നിന്നെ പറ്റി എനിക്ക് ചിന്ത ഉണ്ട് നി എൻ്റെ ചങ്ക് അല്ലേ പ്രാണൻ…

അതും പറഞ്ഞു ചിരിയോടെ തന്നെ നോക്കിയ ജഗതിനെ മറു ചിരിയോടെ സച്ചി ..നോക്കി….

ജഗത് സാർ ബ്രേക്ക് കഴിഞ്ഞു ക്ലാസിൽ പോണ്ടെ….

പെട്ടന്ന് നിത്യ മിസ്സിൻ്റെ വിളിയിൽ ജഗത് ഓർമ്മയിൽ നിന്നും ഉണർന്നു തൻ്റെ കണ്ണ് തുടച്ചു..

വേണം മിസ്സ് പോകുവാ…

തന്നോട് ഒരു ചിരിയോടെ അത്രയും പറഞ്ഞ അവനെ ..നോക്കി മറു ചിരിയോടെ അവർ .പുറത്തേക്ക് പോയി…

നിനക്കും നിൻ്റെ പെങ്ങൾക്കും മാപ്പില്ല സച്ചിൻ മീര ഒത്തിരി മോഹിച്ചിരുന്നു അവളെ .അതിൽ .ഉപരി സ്നേഹിച്ചിരുന്നു പക്ഷേ ഇപ്പൊൾ വെറുപ്പ് ആണ് ഞാൻ വെച്ചു നീട്ടിയ എൻ്റെ സ്നേഹം പോലും നിരസിച്ചു നിൻ്റെ മനസിൽ എന്നു ഇന്ദ്ര ജിത്ത് കേറിയോ അന്ന് തൊട്ടു.. ഞാൻ സ്വന്തം ആക്കാൻ ഏറെ കൊതിച്ച ആ മനസിനോടും ശരീരത്തിനോടും ഇപ്പൊൾ എനിക്ക് വെറുപ്പ് ആണ് അതിൽ ഉപരി അറപ്പും….

നിറഞ്ഞ   കണ്ണും   തുടച്ചു  ജഗത്   ദേഷ്യത്തിൽ   സച്ചിൻ   എന്നു   പച്ച   കുത്തിയ   തൻ്റെ   കയ്യിൽ  പകയോടെ  നോക്കി…

തുടരും………

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!