Skip to content

മായ മയൂരം – 3

maya-mayooram

ജഗത്   സാർ….

എന്താ ജീന….

ബുക്കും ആയി ക്ലാസ്സിൽ പോവാൻ ഒരുങ്ങിയ ജഗത് ജീനയുടെ പിൻ വിളിയിൽ തിരിഞ്ഞു നിന്നു….

സാർ എന്നെ മീര എല്ലാ കുട്ടികളും നോക്കി നിൽക്കെ മുഖത്ത് അടിച്ചു ഇതു കണ്ടോ?..

എന്തിനാ മീര അടിച്ചത്…..

ജീന കാണിച്ച മുഖത്തെ പാടു നോക്കി ജഗത് അവളോട് ചോദിച്ചു….

അതു സാർ ഇന്ദ്രജിത്ത് ….

ആ പേര് കേട്ടതും കണ്ണിൽ തെളിഞ്ഞ പകയിൽ ജഗത് അവളെ നോക്കി….

ഇന്ദ്രജിത്ത് ആ പേര് പറഞ്ഞു തുടങ്ങിയതാണ് ഞാൻ അറിയാതെ സൈകോ എന്നു വിളിച്ചു അതവൾക്ക് ഇഷ്ടം ആയില്ല… പിന്നെ ഏതു നിമിഷവും സാറിൻ്റെ ഭാര്യ പദവി വേണ്ട എന്ന് വെച്ചു അവൻ്റെ ഒപ്പം പോവാൻ മടിയില്ല എന്നൊക്കെ ആണ് മീര പറയുന്നത്….

ജീന പറഞ്ഞത് കേട്ടു ജഗത് ദേഷ്യത്തിൽ തൻ്റെ കൈ ചുരുട്ടി…

ജീന നിനക്ക് ഒരു സാർ എന്നതിൽ കവിഞ്ഞ് എന്നോട് എന്തേലും ഉണ്ടോ? അതായത് പ്രണയം തുറന്നു പറഞ്ഞോ ഞാൻ ഒന്നും പറയില്ല … കാരണം അത്ര ഏജ് എനിക്കില്ല കാണാൻ വലിയ കുഴപ്പം ഇല്ല എന്നാണ് എനിക്ക് തോന്നിയത് അങ്ങനെ ഉള്ള എന്നോട് ഒരു പ്രണയം തോന്നാം പറ ജീന അങ്ങനെ വല്ലതും ഉണ്ടോ?… വേഗം പറ എനിക്കു ക്ലാസ്സിനു കേറണം…..

പെട്ടന്ന് തന്നോട് അത്രയും ചോദിച്ച അവനെ എന്തു പറയണം എന്നറിയാതെ ജീന നോക്കി…..

ഇല്ല സാർ അങ്ങനെ ഒന്നും ഇല്ല…

അപ്പൊൾ എന്നോട് ഒരു പ്രണയവും ഇല്ല .. മീര എന്ന എൻ്റെ ഭാര്യ എൻ്റെ ലൈഫിൽ നിന്നും പോയിട്ട് പകരം തനിക്ക് വരാൻ ഒരു ഉദ്ദേശവും ഇല്ല പിന്നെ എന്തിനാ ഞങളുടെ ഇടയിൽ നിന്നു.. താൻ വെറുതെ തല്ല് കൊള്ളുന്നത് വേദനിച്ചോ…

തന്നെ കളിയാക്കിയത് പോലെ ഉള്ള അവൻ്റെ ചോദ്യം കേട്ട് ജീന അവനെ ഒന്നു. നോക്കി…

ഒരു കാര്യം പറയാം ഞാനും എൻ്റെ ഭാര്യയും തമ്മിൽ ഒത്തിരി പ്രോബ്ലം കാണും അതിൻ്റെ ഇടക്ക് ഒരു മീഡിയറ്റർ ഞങ്ങൾക്ക് വേണ്ട .. പിന്നെ നിന്നെ ഓകെ പഠിപ്പിക്കാൻ ക്ലാസ്സിൽ കേറി ഒതുങ്ങി നിൽക്കുന്ന ഒരു ജഗത് അതാണ് ഇപ്പൊൾ ഞാൻ എൻ്റെ പഴയ സ്വഭാവം എടുപ്പികരുത്… പിന്നെ വർഷങ്ങൾ ആയി മീരയെ എനിക്കറിയാം ഞാൻ കെട്ടിയ താലി ആ കഴുത്തിൽ ഇട്ടു എന്നെ ചതിച്ചു എൻ്റെ ഭാര്യ എങ്ങും പോവില്ല മേലിൽ ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത് ഇടപെട്ടാൽ ഇനി മുഖത്ത് അടിക്കുക ഞാൻ ആവും…

അതും പറഞ്ഞു മുന്നോട്ട് പോയ ജഗതിനേ ജീന ദേഷ്യത്തിൽ നോക്കി…

നി എന്തിനാ സാറിനോട് പ്രേമം ഇല്ലാന്ന് പറഞ്ഞത് നിനക്ക് അങ്ങേരോട് ഉള്ളത് പ്രേമം തന്നെ അല്ലേ….

എൻ്റെ അനന്യ ഇപ്പൊ അതുടെ പറഞ്ഞ ആയാൽ. എന്നെ ഭിത്തിയിൽ തെച്ചേനെ എന്തു മനുഷ്യൻ ഇത് .. ഒരു പാവം എന്ന ഞാൻ കരുതിയത്..

ആര് പാവം ഈ പോയ ശ്രീ മംഗലത്ത് ജഗത് മാധവോ നി തമാശ പറയാതെ.. വെറും ഒരു വർഷം അല്ലേ ആയുള്ളൂ നി ഈ നാട്ടിൽ വന്നിട്ട് അതാണ് ഞാൻ ഓകെ ജനിച്ചു വളർന്നത് ഇവിടെ ആണ് അതു കൊണ്ട് നന്നായി അറിയാം വീട് ആളെ…

അത്ര വലിയ പുള്ളി ആണോ സാർ റൗഡി ആണോ?…

ജീനയുടെ കണ്ണിൽ തെളിഞ്ഞ അത്ഭുതം കണ്ടൂ ആനന്യ ചിരിയോടെ അവളെ നോക്കി ….

റൗഡി പോടി അങ്ങനെ ഒന്നും അല്ല എങ്കിൽ തന്നെയും അങ്ങേരെ തല്ലുന്നവരെ വെറുതെ വിടുകയും ഇല്ല… സാറിനെ പറ്റി എന്താ പറയുക ഇവിടെ അമ്പലത്തിൽ ഉത്സവത്തിന് ആറാട്ടിന് ഭഗവതി ഏഴ് ആനകളുടെ അകമ്പടിയോടെ ആണ് സേവക്ക് ഇറങ്ങുക മേള കൊഴുപ്പിൽ മുങ്ങി നിവരും നാട് വെറും മേളം അല്ല അന്യായ മേളം അതിൻ്റെ മുന്നിൽ കാണുക ഈ മൊതല് ആണ് തായമ്പക കൊട്ടുന്നത് ശ്രീ മംഗലത്ത് ജഗത് മാധവ് ആണോ എങ്കിൽ ആൾ കുടും ഉറപ്പ്.. അമ്മാതിരി കോട്ട്.. അന്നെ ദിവസം നാട്ടുകാർ വീണ്ടും കുടുക തിരുവരങ്ങിൽ ആണ് ഡാൻസ് കാണാൻ കാലാ തിലകം മീര മുരളീധരൻ തകർത്തു വാരും സ്റ്റേജിൽ ഏത് ഐറ്റം വേണേലും അവിടെ പോകും ക്ലാസ്സിക്കൽ തൊട്ടു ഡപ്പാം കുത്ത് വരെ നോക്കി നിന്നു പോകും…പക്ഷേ അതിൻ്റെ ഇടയിൽ ഒരടിക്കും ചാൻസ് ഉണ്ട് ഡാൻസ് കളിക്കുന്ന അവളെ പറ്റി ഒരു മോശം കമൻ്റ് ആരേലും പറഞാൽ ജഗത് സാർ അവൻ്റെ നെഞ്ചത്ത് ബാക്കി തായമ്പക കൊട്ടും അത്രയും മുടിഞ്ഞ പ്രേമം പക്ഷേ അവൾക്ക് പ്രണയം അവനോടു ആയിരുന്നു ഇന്ദ്രജിത്ത് പിന്നെ ബാക്കി നിനക്ക് അറിയോലോ … പക്ഷെ സാറിൻ്റെ സംസാരം കേട്ടപ്പോൾ ഒരു കാര്യം ബോധ്യം ആയി സാറിൻ്റെ ഉള്ളിൽ ഇപ്പോളും മീര ഉണ്ട്…എൻ്റെ ചേച്ചി അമൃത ഒരു അഞ്ച് വർഷം സാറിൻ്റെ പുറകെ നടന്നു നോ രക്ഷ…

ഹ മീര പിശാച് എന്താ യോഗം .. അതു പറഞ്ഞപ്പോ ആണ് അടുത്ത മാസം ആർട്സ് ഡേ ആണ് മീര ജഗത് മാധവ് തകർക്കും സ്റ്റേജിൽ….

ഉറപ്പ് അല്ലേ പക്ഷേ ഇപ്പൊ പഴയ ഉഷാർ ഒന്നും അവൾക്കു ഇല്ല ഒത്തിരി മാറി ഈ ആറു മാസം കൊണ്ട്…

എന്തേലും ആവട്ടെ .ഇനി ഇതിൻ്റെ ഒന്നും പുറകെ നടന്നു തല്ല് കൊള്ളാൻ എനിക്ക് വയ്യ….

അതാ നല്ലത്… അങ്ങേരു മരിക്കുന്ന വരെ അവളെ വിടില്ല വാ ക്ലാസ്സിൽ പോവാം…

ഒരു ചിരിയോടെ അത്രയും പറഞ്ഞ അവളെ ജീന സങ്കടത്തിൽ നോക്കി…

കിച്ചു ഏട്ടാ എന്തിനാ ലഞ്ച് ബ്രേക്ക് ടൈം കാണണം എന്നു പറഞ്ഞത്….

ഫോണിൽ നോക്കി ഇരുന്ന ജഗത് മീരയുടെ വിളിയിൽ അതിൽ നിന്നും തല ഉയർത്തി അവളെ നോക്കി…

കിച്ചു ഏട്ടൻ ആ വിളി വേണ്ട ഇതു കോളേജ് ആണ് ഒരു സ്റ്റുഡൻ്റ് അങ്ങനെ അല്ല ഒരു സാറിനെ വിളിക്കുക.. പിന്നെ നിന്നെ കാണാത്ത സങ്കടം കൊണ്ടു മനസു വിങ്ങി പോട്ടിട്ട് ഒന്നും അല്ല ഒരു കാര്യം പറയാൻ ആണ് ഇത്തവണ ആർട്സ് ഡേ വരുമ്പോൾ കഴിഞ്ഞ വർഷത്തെ പോലെ മീര ഇത്തവണ ചിലങ്ക കെട്ടുനില്ല അതെനിക്ക് ഇഷ്ടം അല്ല…

ജഗത് പറഞ്ഞ കേട്ടു നിറഞ്ഞ കണ്ണും ആയി മീര അവനെ സങ്കടത്തിൽ നോക്കി…

സാർ പ്ലീസ് ഡാൻസ് എനിക്ക്…

വേണ്ട ഒന്നും പറയണ്ട എൻ്റെ ഭാര്യ ആണെങ്കിൽ നി അനുസരിച്ചേ പറ്റൂ… പിന്നെ കോളജ് വിടുമ്പോൾ നിൻ്റെ പഴയ മറ്റവൻ ഇന്ദ്രജിത്ത് വരും അവന്. നിന്നെ കാണാതെ പറ്റില്ല നിനക്കും പക്ഷേ ഒരു കാര്യം എൻ്റെ മുന്നിൽ ഒന്നിച്ചു കാണരുത് എനിക്ക് ഇനി നാണം കേടൻ വയ്യ.. പിന്നെ ജീന പറഞ്ഞു എന്നെ കളഞ്ഞു പോവാൻ മുട്ടി നിൽക്കുക ആണേന്നു .. നിനക്ക് പോകാൻ ഞാൻ തടസം അല്ല പക്ഷേ ജഗത് മാധവിൻ്റെ ഭാര്യ വേറെ ഒരാൾക്കൊപ്പം അഴിഞ്ഞാടി നടക്കുന്നു എന്നു കേൾക്കാൻ എനിക്ക് ഇഷ്ടം അല്ല എനിക്ക് മാനകേട് ഉണ്ടാക്കരുത്.. അതു കൊണ്ട് പോകുന്നത് നിയമപരമായി വേർപിരിഞ്ഞ് മാത്രം .. പിന്നെ നിൻ്റെ സച്ചി ഏട്ടൻ വിളിച്ചിരുന്നു അവനെ വിളിച്ചു പറഞ്ഞെക്കു ഇനി ഒരു തവണ എൻ്റെ ഫോണിലേക്ക് വിളിക്കരുത് എന്നു അവൻ്റെ വിളി എനിക്ക് ഇഷ്ടം അല്ല….

തൻ്റെ നേരെ ദേഷ്യത്തിൽ പറഞ്ഞ അവനെ സങ്കടത്തിൽ മീര നോക്കി….

കിച്ചു ഏട്ടാ പ്ലീസ് ഓരോ വാക്കുകൾ പറയുമ്പോൾ ഒന്നോർക്കണം ഞാൻ നിങ്ങളുടെ ഭാര്യ ആണ്.. ഞാൻ ഒരാളെ സ്നേഹിച്ചു പോയി എന്നു വെച്ചു ഇതൊക്കെ പറയുന്നത് കുടുതൽ അല്ലേ…

നിനക്ക് പോകാം ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി നിനക്ക് പറയാൻ ബാക്കി എന്തേലും ഉണ്ടെങ്കിൽ വീട്ടിൽ ചെന്നിട്ട് ..ക്ലാസ്സിൽ പോ ….

തന്നോട് അത്രയും പറഞ്ഞു ഫോണിൽ കണ്ണ് നട്ട അവനെ സങ്കടത്തിൽ നോക്കി മീര തിരഞ്ഞു നടന്നു….

കോളജ് വിട്ടതും താൻ ഏറ്റവും പേടിക്കുന്ന ആളുടെ വണ്ടിയുടെ സൗണ്ട് കേട്ടു മീര പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു…

മീര …..

പെട്ടന്ന് കേട്ട ഇന്ദ്രജിത്തിൻ്റെ വിളിയിൽ തിരിഞ്ഞു നോക്കാതെ മീര മുന്നോട്ട് നടന്നു…

മീര ഞാൻ നിന്നെയാണ് വിളിച്ചത് എൻ്റെ സ്വഭാവം മാറ്റരുത് മര്യദ്ധക്ക് നില്ക്കു….

തിരിഞ്ഞു നോക്കിയതും തൻ്റെ വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തേക്ക് നടന്നു വരുന്ന അവനെ മീര പേടിയോടെ നോക്കി അറിയാതെ തന്നെ ശരിരം വിറച്ചു ….

നി എന്താ ഞാൻ വിളിച്ചിട്ട് മിണ്ടാതെ പോയത്…

എനിക്ക് നിങ്ങളോട് ഒന്നും പറയാൻ ഇല്ല അതു കൊണ്ട് തന്നെ….പ്ലീസ് എന്നെ ഉപ്രദവിക്കല്ലെ ഞാൻ എങ്ങനെ എങ്കിലും ഒന്നു ജീവിച്ചോട്ടെ….

തൻ്റെ നേരെ കൈ കൂപ്പി അത്രയും പറഞ്ഞ അവളെ ഇന്ദ്രജിത്ത് സങ്കടത്തിൽ നോക്കി…

മീര ഞാൻ…

പെട്ടന്ന് തന്നെ തലോടാൻ വന്ന അവൻ്റെ കൈ കണ്ടൂ പുറകോട്ട് നിങ്ങിയ അവളെ കണ്ട് അവന് ദേഷ്യവും സങ്കടവും ഇരച്ചു കയറി…

എന്താ നിനക്ക് ഇത്ര പേടി എന്നെ എന്നോട് ഒന്നു സംസാരിച്ചാൽ എന്താ…

ദേഷ്യത്തിൽ ഉള്ള അവൻ്റെ ചോദ്യം കേട്ട് മീര പേടിയോടെ അവനെ ഉറ്റു നോക്കി .. ആ മുഖത്തെ ഭാവം താൻ അനുഭവിച്ച പല വേദനയും അവളുടെ മനസിലേക്ക് കൊണ്ടു വന്നു…

ഞാൻ പോകുന്നു എനിക്ക് ബസ്സ് കിട്ടില്ല…

അവനോടു അത്രയും പറഞ്ഞു മീര മുന്നോട്ട് ആഞ്ഞതും പെട്ടന്ന് തൻ്റെ കയ്യിൽ വീണ ഇന്ദ്രജിത്തിൻ്റെ പിടിയിൽ മീര പേടിയോടെ തിരിഞ്ഞു നിന്നു…

ഞാൻ പറയുന്നത് കേട്ടിട്ട് നി പോയാൽ മതി…

തൻ്റെ കയ്യിലെ . ശക്തിയോടെ ഉള്ള ഇന്ദ്രജിത്തിൻ്റെ പിടിയിൽ മീരയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

ഇന്ദ്രജിത്ത് മീരയുടെ കയ്യിൽ നിന്നും പിടി വിട്….

പെട്ടന്ന് അങ്ങോട്ട് വന്ന ജഗത്തിൻ്റെ ശബ്ദം കേട്ടു മീര പേടിയോടെ രണ്ടു പേരെയും മാറി മാറി നോക്കി… പിടി വിടാതെ വീണ്ടും മീരയുടെ കയ്യിൽ മുറുക്കി പിടിച്ച അവനെ കണ്ടൂ ജഗതിന് ദേഷ്യം ഇരച്ചു കേറി….

ഞാൻ നിന്നോട് പറഞ്ഞു ഇന്ദ്രജിത്ത് എൻ്റെ ഭാര്യയുടെ അടുത്ത് നിന്നു പിടി വിട്ടു മാറി നിൽക്കാൻ….

തന്നോട് ദേഷ്യത്തിൽ ഒരലർച്ചയോടെ പറഞ്ഞ ജഗതിനെ അതിലും ദേഷ്യത്തിൽ ഇന്ദ്രജിത്ത് നോക്കി.. എന്തു ചെയ്യും എന്നറിയാതെ അവരുടെ ഇടയിൽ മീര തറഞ്ഞു നിന്നു…

തുടരും…

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!