Skip to content

മായ മയൂരം – 4

maya-mayooram

പ്ലീസ് എൻ്റെ കയ്യിൽ നിന്നു വിടു….

ജഗതിൻ്റെ മുഖത്തേക്ക് പേടിയോടെ നോക്കി മീര ഇന്ദ്രജിത്തിൻ്റെ അടുത്ത് അപേക്ഷ പോലെ പറഞ്ഞു….

എന്താ മീര നി പേടിച്ചു പോയോ നിൻ്റെ ഭർത്താവ് എന്നെ തല്ലും എന്നു കരുതിയാണ്…ആണെങ്കിൽ നി പേടിക്കണ്ട ഇവൻ്റെ ഇടി എനിക്ക് ശീലം ആണ് കുറെ വാങ്ങിയത് അല്ലേ.. അന്നൊക്കെ എന്നെ രക്ഷിക്കാൻ നി ആയിരുന്നു ഇവന് മുന്നിൽ ശ്രീ മംഗലത്ത് ജഗത് മാധവ് തല കുനിച്ചു നിന്നത് നിൻ്റെ അവഗണനയുടെ മുന്നിൽ ആണ്…

തന്നെ നോക്കി ചിരിയോടെ അത്രയും പറഞ്ഞ അവനെ ദേഷ്യത്തിൽ ജഗത് നോക്കി…..

അതൊക്കെ ആറു മാസം മുന്നേ ഇപ്പൊ നിന്നെ. ഞാൻ എന്തു ചെയ്താലും മീര തടയില്ല … തല്ല് കൊള്ളാൻ നി റെഡി. ആണ് പക്ഷേ തല്ലാൻ എനിക്ക് പറ്റില്ല പിന്നെ ഈ കാഴ്ച മറ്റുള്ളവർ കാണുന്നത് എനിക്ക് നാണകേട് ആണ് അതു കൊണ്ട് കൈ വിട്ടു മാറി നില്ക്കു….

തൻ്റെ കൈ അവളിൽ നിന്നും അടർത്തി മാറ്റിയ അവനെ ഇന്ദ്രജിത്ത് പകയോടെ നോക്കി എന്നൽ പെട്ടന്ന് അതു മാറി അവനിൽ കണ്ട ദയനീയതയിൽ ജഗത് ഒന്നു പകച്ചു…

പ്ലീസ് ജഗത് ഈ നിമിഷവും ഒരു സ്പർശനം കൊണ്ട് പോലും നി എന്നെ ഇവളിൽ നിന്നും അകറ്റുന്നു എന്തിനാ നി ഞങ്ങളുടെ ഇടയിൽ ഇങ്ങനെ ?….

തന്നോട് ഒരു അപേക്ഷ പോലെ അത്രയും പറഞ്ഞ അവനെ ദേഷ്യത്തിൽ ജഗത് നോക്കി….

എനിക്ക് നിങ്ങൾക്ക് ഇടയിൽ വരണ്ട എൻ്റെ ജീവിതത്തിൽ ആകെ പറ്റിയ തെറ്റാണ് എൻ്റെ മുന്നിൽ നിൽക്കുന്ന മീര .. സ്നേഹിച്ചു പോയി ഞാൻ .സ്നേഹിച്ചത് നുറു ഇരട്ടി ആണെങ്കിൽ അതിന് പകരം അവൾ പതിമടങ്ങു തന്നത് മുഴുവൻ വേദന ആയിരുന്നു അവഗണന ആയിരുന്നു .. ഓരോ നിമിഷവും എൻ്റെ സ്നേഹം നിരസിച്ചു നിനക്ക് വേണ്ടി … നിന്നെ കാണുന്നത് പോലും എനിക്ക് ഇഷ്ടം അല്ല ഇന്ദ്രജിത്ത് പിന്നെ നിനക്ക് വേണമെങ്കിൽ മീരയെ കൊണ്ട് പോവാം പക്ഷേ എൻ്റെ ഭാര്യ ആയിരുകുമ്പോൾ നടക്കില്ല divorce ആയിട്ട് എന്തു വേണേലും ചെയ്യാം പിന്നെ ഈ കൂടികാഴ്ച മേലിൽ ഉണ്ടാവരുത്… ഇനി ഉണ്ടായാൽ അറിയാലോ മുന്നു വർഷം മുന്നേ ഉള്ള ജഗത് എങ്ങനെ എന്നു…

ദേഷ്യത്തിൽ അവൻ്റെ നേരെ കൈ ചുരുട്ടിയ ജഗ്‌തിനെ ഒരല്പം പേടിയോടെ മീര നോക്കി….

നി ഒരാള് വിചാരിച്ചാൽ എന്നെയും മീരെയും അകറ്റാൻ ആവില്ല പിന്നെ ഒരു നിഴൽ പോലെ ഇവളുടെ ചുറ്റും ഞാനുണ്ട് കാരണം നി സ്നേഹിച്ചതിൽ കുടുതൽ ഞാൻ സ്നേഹിക്കുന്നു…പിന്നെ ഭാര്യ അതൊരു പ്രഹസനം ആണ് ഒരു കിലോ സിന്ദൂരം വാരി നെറുകയിൽ ഇട്ടു ഭർത്താവിന് വേണ്ടി അമ്പലത്തിൽ പൂജ വഴിപാട് എൻ്റെ മീര ഇതൊക്കെ എന്തിന് വേണ്ടി ഇവനെ ബോധിപ്പിക്കാൻ ആണോ .. ജഗത് സത്യം പറയാമല്ലോ നിന്നോട് സഹതാപം തോന്നുന്നു സ്വന്തം നിഴൽ പോലും നിന്നെ ചതിച്ചു.. സച്ചിൻ അവന് നിന്നോട് പറയാമായിരുന്നു ഞങൾ തമ്മിലെ ബന്ധം അവൻ പോലും നിന്നെ ….

ഒരു പൊട്ടി ചിരിയോടെ തന്നെ നോക്കിയ അവനെ ഉള്ളിൽ തെളിഞ്ഞ സങ്കടത്തിൽ ജഗത് നോക്കി….

ദ്ദേ കണ്ടോ മീര ജഗത് മാധവ് വീണു അവൻ്റെ ഏറ്റവും വലിയ വീക്നെസ് അല്ലേ നിൻ്റെ പുന്നാര ആങ്ങള എന്തായാലും കൊള്ളാം നിങൾ രണ്ടാളും നല്ല പണിയാണ് കൊടുത്തത്.. സച്ചിൻ അവനെ കണ്ടാൽ പറയില്ല ഇത്ര വലിയ ചതിയൻ എന്നു എന്തൊക്കെ ആയിരുന്നു കിച്ചു ഉണ്ടില്ലെ സച്ചി ഉണ്ണില്ല ഉറങ്ങില്ല ഓ ഭയങ്കരം എന്നിട്ടോ അവൻ്റെ ലൈഫ് അടിച്ചു പൊളിച്ചു ജീവിക്കുന്നു

ഇന്ദ്രജിത്ത് പറഞ്ഞ കേട്ട് നിറ കണ്ണുമായി നിന്ന ജഗ്‌തിനേ മീര നിറ കണ്ണുകളോടെ നോക്കി.. അവൻ്റെ മുന്നിൽ ജയിച്ചു എന്ന ഭാവത്തിൽ നിന്ന ഇന്ദ്രജിത്തിൻ്റെ മുഖത്തേക്ക് മീര ദേഷ്യത്തിൽ നോക്കി….

നി നല്ലൊരു പോരാളി ആണ് ഇന്ദ്രജിത്ത് തൊട്ടു മുന്നിൽ നിൽക്കുന്ന ശത്രുവിൻ്റെ മർമ്മം അറിഞ്ഞു അടി തന്നു ഇരുത്തുന്ന പോരാളി .. പക്ഷേ എനിക്ക് നിന്നോട് ഒരു മത്സരവും ഇല്ല ഒരു വാശി മാത്രം ആണുള്ളത് മീര നിൻ്റെ ആവരുത് എന്നത് അതിൽ ഞാൻ ജയിച്ചു … അല്ലെങ്കിൽ കാലം ജയിപ്പിച്ചു ഞാൻ പോലും അറിയാതെ

… സത്യം പറയാമല്ലോ എനിക്ക് എന്നെ പറ്റി തോന്നുക നായകൻ്റെ കയ്യിൽ നിന്നും നായികയെ തട്ടി എടുത്ത വില്ലൻ ആയിട്ടാണ് ഒരു തരത്തിൽ പറഞ്ഞാ ശരിയാണ് അത്രയും മാസ്സ് ആയിരുന്നു മീര പറഞ്ഞ ഡയലോഗ് എൻ്റെ കഴുത്തിൽ ഒരു താലി വീണാൽ അതു ഇന്ദ്രെട്ടൻ്റെ മാത്രം ആയിരിക്കും പക്ഷേ എന്താ ചെയ്യുക മൊത്തം change ആയി പോയി പക്ഷേ എനിക്കതിൽ ഒരു പങ്കും ഇല്ല എങ്ങനെയോ സംഭവിച്ചു.. എല്ലാം മറന്നു വേണേൽ പഴയ മനസിലെ സ്നേഹം കുത്തി പൊക്കി ഇവൾ പറഞ്ഞതും ഇവളുടെ അങ്ങള ചെയ്തതും മറന്നു അങ്ങ് സ്നേഹിച്ചു ജീവിക്കാം പക്ഷേ പറ്റുന്നില്ല പറ്റിയാൽ ചെയ്യുകയും ഇല്ല …. എൻ്റെ കണ്ണ് നി ഒന്നു നിറച്ചു അപ്പൊൾ നിൻ്റെ കണ്ണ് ഞാനും ഒന്നു നിറക്കണ്ടെ അല്ലെങ്കിൽ എനിക്ക് അതു സങ്കടം ആണ് നി ഇപ്പോളും കരുതുന്നുണ്ട് അല്ലെങ്കിൽ പ്രതീക്ഷിക്കുന്നു ഒരു വർഷം കഴിഞ്ഞ് ഞാൻ divorce ചെയ്തിട്ട് ഇവളെയും കെട്ടി എൻ്റെ മുന്നിൽ സുഖിച്ചു ജീവിക്കാം എന്നു മോനെ ഇന്ദ്രജിത്തെ ഒത്തിരി ആളു കളിച്ചാൽ എന്നും മീര ജഗത് മധവിൻ്റെ മാത്രം ഭാര്യ ആയിരിക്കും അവളുടെ മരണം വരെ….

ജഗത് പറഞ്ഞ കേട്ടതും ഇന്ദ്രജിത്ത് അറിയാതെ അവൻ്റെ കണ്ണുകൾ നിറഞ്ഞു.. അതു കണ്ട് ചിരിയോടെ ജഗത് ഒരു ചിരിയോടെ മീരയെ നോക്കി….

ദ്ദേ നോക്കു മീരെ നിൻ്റെ ഇന്ദ്രെട്ടൻ വീണു അപ്പൊൾ എൻ്റെ മനസു നിറഞ്ഞു ഞാൻ ഹാപ്പി ആയി.. പിന്നെ ഇവൾക്ക് ഞാൻ ഒരു ശിക്ഷയും കൊടുക്കുന്നില്ല കാരണം നമ്മുടെ രണ്ടാൾക്കും ഇടയിൽ ഇങ്ങനെ എന്തു പറയാണം ചെയ്യണം എന്നറിയാതെ നിൽക്കുന്നത് തന്നെ ഇവളുടെ ഏറ്റവും വലിയ ഗതികേട് ആണ് എന്താ പറയുക മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്പ് കൊണ്ട് ഇറക്കാനും വയ്യാത്ത അവസ്ഥ ദയനീയം…. മീര ചെന്നു കാറിൽ കേറ്

തന്നെ ഒരു പുച്ഛത്തോടെ നോക്കി അത്രയും പറഞ്ഞ ജഗത്തിനേ കണ്ണീരോടെ നോക്കി മീര കാറിൽ കയറി….

അപ്പോ ശരി ഇന്ദ്രജിത്ത് ഞാൻ അങ്ങോട്ട് ….

തന്നെ നോക്കി ചിരിയോടെ വണ്ടിയിൽ കയറിയ ജഗത്തിനെ ദേഷ്യത്തിൽ ഇന്ദ്രജിത്ത് നിന്നു ദേഷ്യത്തിനും അപ്പുറം എന്തൊക്കെയോ വികാരങ്ങൾ ആ മുഖത്ത് തെളിഞ്ഞത് കണ്ടു മീര പേടിയോടെ അവനെ നോക്കി….

കിച്ചു ഏട്ടാ…..

പ്ലീസ് മിണ്ടാതെ ഇരുന്നാൽ വീട്ടിൽ ഇറങ്ങാം അല്ലെങ്കിൽ ബസ്സ് സ്റ്റോപ്പിൽ ഇറക്കി വിട്ടു എൻ്റെ പാട്ടിന് പോകും… പിന്നെ നി നിത്യ മിസ്സ് വന്നു ചോദിച്ചപ്പോൾ നി എന്താ ഡൻസിന് ഇല്ല എന്നുള്ളത് കൺഫേം ചെയ്തില്ല…

കാർ നിർത്തി തൻ്റെ മുഖത്തേക്ക് നോക്കിയ അവനെ മീര സങ്കടത്തിൽ നോക്കി…

മിസ്സ് പറഞ്ഞു കിച്ചു ഏട്ടനോട് പറഞ്ഞു മിസ്സ് സമ്മതിപിക്കാം എന്നു… അതും അല്ല ഡാൻസ് കളികതേ എനിക്ക്…

എന്തു പറ്റിയാലും മീര ഡാൻസ് കളികില്ല ഞാൻ പറഞ്ഞു കഴിഞ്ഞു നി ചിലങ്ക കെട്ടുന്നത് എനിക്ക് ഇഷ്ടം അല്ല എന്നു… അതും അല്ല ആറു മാസം മുന്നേ ഒരു ഫ്രേഷേഴ്സ് ഡേ ആണ് നി എൻ്റെ തലയിൽ ആയത് അതും കാലിൽ ചിലങ്ക അണിഞ്ഞ…സത്യം പറയാമല്ലോ നിൻ്റെ ചിലങ്കയുടെ കിലുക്കം കേൾക്കുമ്പോൾ ഇപ്പൊ എനിക്ക് ഭ്രാന്ത് പിടിക്കും….

അതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്ത അവനെ മീര സങ്കടത്തിൽ നോക്കി അവള് അറിയാതെ കണ്ണുകൾ തുളുമ്പി ഇറങ്ങി.. മുറിയിൽ എത്തി കാബോർഡ് തുറന്നു ഒരു ബോക്സ് എടുത്തു അവള് നിലത്ത് ഇരുന്നു.. അതും തുറന്നതും കേട്ട ചിലങ്കയുടെ ഒച്ചയിൽ മീരയുടെ കണ്ണുകൾ കുടുതൽ നിറഞ്ഞു .. നാല് ജോഡി ചിലങ്കകൾ തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപെട്ട നാല് പേരുടെ സമ്മാനം.. അതിൽ ഏറ്റവും പ്രിയപെട്ട ഒന്നെടുത്ത് അവള് തൻ്റെ കയ്യിൽ പിടിച്ചു….

മീര …..ദ്ദേ നിനക്ക് ഒരു ഗിഫ്റ്റ് നോക്കിയേ ഇഷ്ടം ആയോ?…

എന്താ സച്ചി ഏട്ടാ ഇതു….

സച്ചി തൻ്റെ കയ്യിൽ തന്ന ബോക്സ് അവള് കൗതുകത്തടെ തുറന്നു നോക്കി…

സച്ചി ഏട്ടാ സൂപ്പർ മാമ്മയുടെ എത്ര രൂപ കളഞ്ഞു ഈ ചിലങ്ക വാങ്ങാൻ….

അതിലെ മുത്തിൽ കൈ ഓടിച്ചു മീര ചിരിയോടെ ചോദിച്ചു….

പൈസ എത്ര എന്നു വാങ്ങിയ അവനെ അറിയൂ..ചോദിച്ചാൽ അവൻ പറയില്ല എങ്കിലും ചോദിക്കാം…

അപ്പൊൾ സച്ചി ഏട്ടൻ വാങ്ങിയത് അല്ല…

പിന്നെ നിനക്ക് വർഷാ വർഷം ചിലങ്ക വാങ്ങാൻ എനിക്ക് ഭ്രാന്ത് ആണോ.. ഇതു കിച്ചപ്പൻ തന്ന ഗിഫ്റ്റ് ആണ് .. തന്നിട്ട് പറയാൻ പറഞ്ഞു മറ്റന്നാൾ അമ്പലത്തിൽ ഡാൻസിനു ഇതു വേണം ആ കാലിൽ അണിയാൻ പിന്നെ ഒരിക്കലും നിൻ്റെ കാലിലേ ചിലങ്ക കിലുക്കം നിന്നു പോവരുത് എന്നാണ് അവൻ്റെ ആഗ്രഹം എന്നു..

തൻ്റെ രണ്ടു തോളിലും കൈ വെച്ച് സച്ചി പറഞ്ഞ കേട്ട് മീര ചിരിയോടെ അവനെ നോക്കി…

കൊള്ളാം ഒരു താങ്ക്സ് പറഞ്ഞേക്ക്…

നി എന്താ മീര അവൻ ഗിഫ്റ്റ് നിനക്ക് തന്നത് എന്തിനാ എന്നു ചോദിക്കാത്തെ…

എന്തു ചോദിക്കാൻ അതിൻ്റെ കാര്യം എനിക്കറിയാം .. ജഗത് ചേട്ടൻ ഒരു കലാകാരൻ അല്ലേ ഞാനും അങ്ങനെ തന്നെ അത്രേ ഉള്ളു അല്ലാതെ എന്താ,.

അതു മാത്രം അല്ല മീര അവൻ നിന്നെ …

പോ സച്ചി ഏട്ടാ എനിക്ക് സമയം ഇല്ല ഡാൻസ് ക്ലാസ് ഉണ്ട് പിന്നെ കേൾക്കാം ….

എനിക്കറിയാം സച്ചി ഏട്ടാ അന്ന് പറയാൻ വന്നത്..കിച്ചു ഏട്ടൻ എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു എന്നെ എൻ്റെ ചിലങ്കയെ ഞാൻ വെച്ചിരുന്ന ചുവടുകളോട് പോലും ആ മനുഷ്യന് പ്രണയം ആയിരുന്നു… ഇന്ദ്രജിത്ത് പക്വത ഇല്ലാത്ത ഒരു പതിനാലുകാരിയുടെ തെറ്റ് ആയിരുന്നു പ്രണയം എന്നതിൽ കവിഞ്ഞ് അവനോടു ഉണ്ടായിരുന്നത് പേടി ആയിരുന്നു അവനിൽ നിന്നൊരു മോചനം ആണ് ഞാൻ ആഗ്രഹിച്ചത് പിന്നെ സച്ചി ഏട്ടൻ എന്തേലും മറച്ചു പിടിക്കാൻ നോക്കി എങ്കിൽ അതൊരിക്കലും ജീവനേക്കാൾ സ്നേഹിച്ച നിങ്ങളെ ചതിക്കാൻ ആയിരുന്നില്ല.. ഇന്ദ്രജിത്ത് അവനെ പോലൊരു ഭ്രാന്തന് മുന്നിൽ പെങ്ങളുടെ ജീവിതം വെച്ചു കൊടുക്കാതെ ഏറ്റവും സുരക്ഷിതമായ ആളിൻ്റെ കയ്യിൽ ഏൽപിക്കാൻ ഉള്ള ഒരു സഹോദരൻ്റെ നിസ്സഹായത ആയിരുന്നു എൻ്റെ ജീവിതത്തിൽ പറ്റിയ ഒരു തെറ്റ് അതു തിരുത്താൻ ഒരവസരം എനിക്ക് തന്നാൽ….

ബാക്കി പറയാതെ മീര തൻ്റെ താലിയും ചിലങ്കയും ഒന്നിച്ചു തൻ്റെ നെഞ്ചിലേക്ക് ചേർത്തു…..

മുറിയിലേക്ക് വന്ന ജഗത് തൻ്റെ ചിലങ്കയിൽ മുഖം അമർത്തി വെറും നിലത്ത് കിടക്കുന്ന മീരയെ സങ്കടത്തിൽ നോക്കി.. ആ കാഴ്ച കണ്ട് താൻ അറിയാതെ ചങ്ക് പിടയുന്നതും കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും അവളോടുള്ള പ്രണയം എന്ന തിരിച്ചറിവിൽ അവൻ്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..

“എനിക്ക് നിങ്ങളെ വെറുപ്പ് ആണ് ജഗത് സ്വന്തം കൂട്ടുകാരൻ്റെ പെങ്ങളെ തെറ്റായ കണ്ണിൽ കണ്ട നിങ്ങളെ എന്തു പേരിട്ട് വേണം വിളിക്കാൻ … സമാന്യ ബോധം ഉളളവർ ആരും ഇങ്ങനെ ചെയ്യില്ല നിങ്ങളോട് തോന്നുന്ന വികാരം പുച്ഛം ആണ് വെറും പുച്ഛം”…..

മറക്കില്ല മീര നി പറഞ്ഞ ഓരോ വാക്കുകളും എൻ്റെ ഹൃദയം ആണ് നി തട്ടിത്തെറിപ്പിച്ചത് പിന്നെ നിൻ്റെ സച്ചി ഏട്ടൻ ഓരോ തവണയും നിന്നിൽ ഉള്ള എൻ്റെ സ്നേഹത്തെ വെള്ളവും വളവും തന്നവൻ വളർത്തി എന്നെ ഒരു ഭ്രാന്തൻ ആക്കി മുഴു ഭ്രാന്തൻ ഒരിക്കലും അവന് മാപ്പില്ല ഒരു തവണ നിൻ്റെ ഉള്ളിൽ ഉള്ള പ്രണയം എന്നോട് അവൻ തുറന്നു പറഞ്ഞു എങ്കിൽ ഇത്രയും ഭ്രാന്തമായി നിന്നെ ഞാൻ …

ബാക്കി പറയാതെ ഒഴികി ഇറങ്ങിയ കണ്ണീർ ജഗത് ദേഷ്യത്തിൽ തുടച്ചു പുറത്തേക്ക് നടന്നു….

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!