കിച്ചപ്പ മതി അവനെ വിട് അവൻ പറഞ്ഞില്ലേ ഇനി മീരയുടെ പുറകെ നടക്കില്ല എന്നു വിട്ടെ ….
തന്നെ ഷർട്ടിൽ കുത്തി പിടിച്ചു ദേഷ്യത്തിൽ മുഖത്തിന് നേരെ കൈ ചുരുട്ടിയ ജഗ്‌ത്തിനെ ആ യുവാവ് പേടിയോടെ ഉറ്റു നോക്കി … മുഖത്ത് നിന്നും ഒലിച്ചു ഇറങ്ങിയ ചോരയും ആയി പേടിച്ചു നിന്ന അവനെ ഇതിൻ്റെ വല്ല കാര്യവും ഉണ്ടോ എന്ന മട്ടിൽ സച്ചി നോക്കി….
ഇനി ഒരു തവണ എൻ്റെ പെണ്ണു സ്കൂളിൽ പോകുന്ന സമയം നി ശല്യം ചെയ്ത അവൻ്റെ ലൗ ലെറ്റർ നിന്നിൽ, ഞാൻ ഒരു മുല്ല വള്ളി ആയി പടർന്നു കെറാൻ കൊതിക്കുന്നു നിന്നെ ഞാൻ പടർത്തിക്കം പിന്നെ മീര അവൾക്ക് വേറൊരു ബോഡിഗാർഡ് വേണ്ട ഞാനുള്ളപ്പോൾ എൻ്റെ പെണ്ണിനെ ഇനി നോക്കിയാൽ നിൻ്റെ കണ്ണു ഞാൻ കുത്തി എടുക്കും മനസിലായലോ….
അവന് മനസിൽ ആയി നി ഇങ്ങോട്ട് മാറിയേ കിച്ചപ്പ …
തന്നെ ബലം ആയി പിടിച്ചു മാറ്റിയ സച്ചിയെ ജഗത് ദേഷ്യത്തിൽ നോക്കി…
എന്താ നി നോക്കുന്നത് എന്ത് കോലം ആണ് കിച്ച വളർന്നു ഇറങ്ങിയ മുടിയും ഉച്ചിയിൽ ഒരു കെട്ടും ഒറ്റ നോട്ടത്തിൽ ഒരു റൗഡി ലുക്ക് .. കോളജ് ലക്ചറർ ആവാൻ ഉള്ള നിയാണോ ഈ കോലത്തിൽ പോയി ആ മുടി ഒന്നു വെട്ടി കള…..
തൻ്റെ മുടിയിൽ പിടിച്ചു ദേഷ്യത്തിൽ അത്രയും പറഞ്ഞ സച്ചിയേ ജഗത് ചിരിയോടെ നോക്കി…..
അതിനു ഇനി സമയം ഉണ്ട് ഇപ്പൊ ഞാൻ PG ചെയ്യുന്നെ ഉള്ളൂ എല്ലാം കഴിഞ്ഞു കോളജിൽ നിന്നും അപ്പോയിൻമെൻ്റ് ഓർഡർ വരുമ്പോൾ ഈ ലുക്ക് അടി മുടി മാറും പിന്നെ നി കാണുക പുതിയ ഒരു ജഗത് മധവിനെ ആണ് അതു വരെ ഇങ്ങനെ എന്താ എൻ്റെ ഹെയർ സ്റ്റൈൽ സൂപ്പർ അല്ലേ എന്ത് ഫാൻസ് എന്നോ എൻ്റെ മുടിക്ക് പക്ഷേ നിൻ്റെ പെങ്ങൾ എന്നെ കാണുമ്പോൾ ഒരു ചിരി തന്നെ ബുദ്ധിമുട്ടി ആണ് അതെനിക്ക് സങ്കടം ആണ് എന്താടാ അവൾക്ക് എന്നോട് ഒന്നു മിണ്ടിയാൽ.?… അവൾക്ക് എന്നെ മൈൻഡ് ചെയ്യാൻ എവിടാ നേരം ഇന്ദ്രജിത്ത് അവന് ഒപ്പം അല്ലേ സത്യം പറയാമല്ലോ സച്ചി അവർ തമ്മിലെ ഫ്രണ്ട്ഷിപ്പ് എനിക്ക് ഇഷ്ടം അല്ല … അതല്ല ഇനി ഫ്രണ്ട്സ് എന്നതിൽ കവിഞ്ഞ് എന്തേലും റിലേഷൻ അവർ തമ്മിൽ ഉണ്ടോ? ഉണ്ടെങ്കിൽ നി തുറന്നു പറയൂ…..
തൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി അത്രയും ചോദിച്ച അവനെ എന്ത് പറയണം എന്നറിയാതെ സച്ചി നോക്കി….
ഇല്ല….ഇല്ല കിച്ച അത്ര അടുത്ത് അല്ലേ വീട് പിന്നെ അവൻ ഒറ്റ മോൻ അല്ലേ അപ്പൊൾ മീരയെ ഒത്തിരി ഇഷ്ടം ആണ് … അവൻ്റെ ഒരു വല്ലാത്ത സ്വഭാവം ആണ് ചിലപ്പോ ഫുഡ് ഒന്നും കഴിക്കില്ല വാശി പിടിച്ചു ഇരിക്കും.. അന്നേരം മീര ചെന്നു പറഞാൽ കഴിക്കും ജസ്റ്റ് ഫ്രണ്ട്സ് പിന്നെ അവള് എന്ത് പറഞ്ഞാലും അനുസരിക്കും ഒരു സഹോദരിയെ പോലെ…..
ആണേൽ കൊള്ളാം സച്ചി ലാസ്റ്റ് എന്നെ ഒരു മാതിരി ### ആക്കിയാൽ എൻ്റെ സ്വഭാവം മാറും .. എൻ്റെ അമ്മ സത്യം പിന്നെ ജഗത് മാധവിൻെറ ജീവിതത്തിൽ സച്ചിൻ സദാനന്ദൻ ഉണ്ടാവില്ല പക്ഷേ മീര അവളെ എനിക്ക് വേണം ആർക്കും ഞാൻ വിട്ടു കൊടുക്കില്ല ഒരാൾക്കും എന്താടാ നി പേടിച്ചു പോയോ എനിക്കറിയാം നി എന്നെ ചതിക്കില്ല സച്ചി എന്ത് വേണേലും നിനക്ക് എന്നോട് തുറന്നു പറയാം അവർ തമ്മിൽ അങ്ങനെ വല്ല റിലേഷൻ ഉണ്ടെങ്കിൽ അതും … ഇപ്പൊ തന്നെ നി കണ്ടില്ല എൻ്റെ അവസ്ഥ അവളെ വേറെ ഒരാൾ നോക്കുന്നത് പോലും ഞാൻ സഹിക്കില്ല പിന്നെ എങ്ങനെ ആണ് മീര വേറെ ഒരാൾക്ക് സ്വന്തം ആവുന്നത് ഞാൻ സഹിക്കുന്നത് അങ്ങനെ വല്ലതും ഉണ്ടായാൽ ഞാൻ തകർന്നു പോവും … എന്നു വെച്ച് അവൾക്ക് എന്നെ വേണ്ട എന്നുടെങ്കിൽ ഞാൻ ബലം ആയി സ്വന്തം ആക്കാൻ ഒന്നും നോക്കില്ല പക്ഷേ അവൾക്ക് പകരം എൻ്റെ മനസിൽ വേറെ ഒരു പെണ്ണ് വരില്ല അത്ര ഉള്ളൂ….
തൻ്റെ മുന്നിൽ നിന്ന ജഗ്‌ത്തിനേ കണ്ടു സച്ചിയുടെ കണ്ണുകൾ നിറഞ്ഞു….
നി എന്താ ഇങ്ങനെ നിൽക്കുന്നത് സച്ചി നമ്മുക്ക് പോവാം മറ്റന്നാൾ ആറാട്ട് അല്ലേ എനിക്ക് കൈ ഒന്നു മെരുക്കി എടുക്കണം അല്ലെങ്കിൽ കൈ പണി തരും ..മീര ഡാൻസ് പഠിക്കാൻ പോയോ?…
ഹ രാവിലെ പോയി ഇനി ഡാൻസ് കഴിയാതെ ഫ്രീ ആവില്ല ഇത്തവണ എങ്കിലും അടി ഉണ്ടാക്കരുത് നി എല്ലാ വർഷവും ഇതു തന്നെ ആരേലും എന്തേലും പറയട്ടെ നമ്മൾ മൈൻഡ് ചെയുണ്ട….
ദ്ദേ സച്ചി എൻ്റെ പെണ്ണിനെ പറ്റി ആരേലും പറഞാൽ ഞാൻ പ്രതികരിക്കും .. നിനക്ക് എന്താ തല്ല് കൊടുക്കുന്നതും വാങ്ങുന്നതും ഞാൻ അല്ലേ നി വാടാ….
തന്നെ ചേർത്തു നിർത്തി അത്രയും പറഞ്ഞ അവനെ സച്ചി ചിരിയോടെ നോക്കി…..
സച്ചി ഏട്ടാ കിടക്കുന്നില്ലെ?….
അനുവിൻ്റെ വിളിയിൽ ഓർമ്മയിൽ നിന്നു എണീറ്റു സച്ചി അവളെ നോക്കി….
ഇല്ല നി കിടന്നോ…
എന്താണ് സച്ചി ഏട്ടാ ഇതു കല്യാണം കഴിഞ്ഞു മുന്നു മാസങ്ങൾ ഇതു വരെ സ്നേഹത്തോടെ ഒരു വാക്ക്.. നമ്മൽ അന്യർ അല്ല ഓർമ്മ വെച്ച നാൾ മുതൽ കേട്ടു വളർന്നത് സച്ചിൻ്റെ പെണ്ണ് എന്നാണ് എനിക്ക് ഉള്ള ഇഷ്ടം .സച്ചി ഏട്ടനും .എന്നോട് ഉണ്ടന്ന് മീര പറഞ്ഞപ്പോൾ ലോകം മുഴുവൻ കയ്യിൽ ആക്കിയ സന്തോഷം ആയിരുന്നു ഇതിപ്പോ ..സ്വന്തം അച്ഛൻ പെങ്ങളുടെ മകനെ സ്നേഹിച്ചു പോയി എന്നെക്കാൾ ഏറെ അവനോപ്പം ഒരു ജീവിതം കൊതിച്ചു പോയി എന്ന ഒരു തെറ്റു മാത്രം ആണ് ഞാൻ ചെയ്തത് അതിനു നിങൾ തരുന്ന ഈ ശിക്ഷ വളരെ കുടുതൽ ആണ് …..
തൻ്റെ ഒപ്പം വന്നിരുന്നു സങ്കടത്തോടെ പറഞ്ഞ അവളെ സച്ചി ദേഷ്യത്തിൽ നോക്കി…..
മടുത്തു തുടങ്ങി എങ്കിൽ വിട്ടിട്ട് പോകാം സ്വന്തം പ്രാണൻ കയ്യിൽ നിന്നു പോയി അതിലും വലിയ ഒരു നഷ്ടവും എൻ്റെ ജീവിതത്തിൽ വേറെ ഇല്ല… എൻ്റെ കിച്ചൻ അവൻ പോയതോടെ തന്നെ എൻ്റെ ജീവിതം തന്നെ പോയി പിന്നെ ആണ് നി പോയാൽ… പിന്നെ ഇപ്പൊ നിന്നെ കെട്ടി ഇങ്ങോട്ട് എടുത്തത് നിൻ്റെ അച്ഛൻ്റെ ഓരോ വേദന അങ്ങേരുടെ ഒരു ജാതക നോട്ടം .. എങ്കിൽ കെട്ടി വന്നിട്ട് മനുഷ്യന് സമാധാനം തരുവോ അതും ഇല്ല മടുത്തു…
അതും പറഞ്ഞു ദേഷ്യത്തിൽ എഴുനേറ്റു പോയ അവനെ കണ്ടു അനുവിൻ്റ കണ്ണുകൾ നിറഞ്ഞു തുളുമ്പി…..
നി എന്താ ദേവാസുരത്തിലേ രേവതി ആവാൻ നോക്കുവാ…..
ജഗത്തിൻ്റെ ഒച്ച കേട്ട് ഡാൻസ് കളിച്ചു കൊണ്ടിരുന്ന മീര ഡാൻസ് നിർത്തി അവനെ സങ്കടത്തിൽ നോക്കി…. ഡാൻസ് കളിച്ചു വിയർത്തു കുളിച്ചു നിന്ന അവളെ ജഗത് കൗതുകത്തടെ നോക്കി മുഖത്ത് നിന്നു ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ ഓരോ കിതപ്പിലും ഉയർന്നു താഴുന്ന നെഞ്ചകം എപ്പോൾ ഓകെ ഈ രൂപത്തിൽ കണ്ടിരുന്നോ അന്നേരം എല്ലാം തന്നിലേക്ക് ചേർത്തു നിർത്തി വിയർപ്പ് പൊടിയുന്ന ആ അധരതിൽ അല്ലെങ്കിൽ നെറ്റിയിൽ തൻ്റെ സ്നേഹ മുദ്ര പതിപ്പിക്കാൻ ആണ് കൊതിച്ചത് പക്ഷേ ഇപ്പൊ…..
രാത്രി മനുഷ്യന് കിടന്നു ഉറങ്ങണം ഡൻസു കളിക്കണം എന്നത് നിർബന്ധം എങ്കിൽ വല്ല റോഡിലും ഇറങ്ങി നില്ക്കു…..
പെട്ടന്ന് തൻ്റെ നേരെ ദേഷ്യപ്പെട്ട അവനെ മീര സങ്കടത്തിൽ നോക്കി…
ഞാൻ പാട്ടു ഒന്നു വെച്ചില്ല കാലിൽ ചിലങ്കയും ഇല്ല പിന്നെ എങ്ങനെ കിച്ചു ഏട്ടന്….
എങ്ങനെ ശല്യം ആയി എന്നല്ലേ നി ഇവിടെ ചവിട്ടി പൊളിക്കുന്നത് അപ്പുറത്ത് മുറിയിൽ കിടന്ന കേൾക്കാം.. പന്ത്രണ്ടാം മണിക്ക് അവൾടെ മുടിഞ്ഞ ഡാൻസ് കളി എങ്ങോട്ട് എങ്കിലും പോരുമ്പോൾ പറഞ്ഞിട്ട് പോയാൽ എന്താ മനുഷ്യനെ പേടിപ്പിക്കാൻ…..
പെട്ടന്ന് ഉള്ള പേടിയോടെ ഉള്ള അവൻ്റെ പറച്ചിൽ കേട്ട് ഉള്ളിൽ നിറഞ്ഞ സന്തോഷത്തിൽ മീര തല ഉയർത്തി നോക്കി…..
ഇടക്ക് എഴുനേറ്റു നോക്കിയപ്പോൾ കാണാത്ത കൊണ്ട് തിരക്കി ഇറങ്ങിയതാണ് ….
നി ആലോചിക്കുന്നത് പോലെ നിന്നെ തിരക്കി ഇറങ്ങിയത് നിന്നോട് ഉള്ള മുടിഞ്ഞ പ്രേമം കൊണ്ടല്ല… ഇനി നി എങ്ങാനും എന്നെ ഇട്ടിട്ടു അവൻ്റെ ഒപ്പം പോയാലോ എന്നു കരുതിയാണ് ഒത്തിരി കാലം ഒന്നിച്ചു ഒരു മനസും ശരീരവും ആയി കഴിഞ്ഞത് അല്ലേ പിരിയാൻ ബുദ്ധിമുട്ട് കാണും… പക്ഷെ ആറു മാസം കൂടി സഹിച്ചേ പറ്റു അതു വരെ നി പറഞ്ഞു നിർത്തു നിൻ്റെ മനസ്സിനെ അതിൽ ഉപരി ശരീരത്തെ….
തൻ്റെ ശരിരത്തിലേക്ക് പുച്ഛത്തോടെ നോക്കി ജഗത് പറഞ്ഞ കേട്ട് മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പെട്ടന്ന് തന്നെ ആ ഭാവം മാറി അവളിൽ ദേഷ്യം വന്നു നിറഞ്ഞു…
കിച്ചു ഏട്ടൻ എന്താണ് ഉദ്ദേശിച്ചത് ഭർത്താവ് എന്നു വെച്ച് പറയുന്നത് മുഴുവൻ സമ്മതിച്ചു തരില്ല… നിങ്ങൾക്ക് എന്താ അങ്ങനെ ഒരു സംശയം ഉണ്ടോ ഞാനും അവനും തമ്മിൽ….
ബാക്കി പറയാതെ തൻ്റെ മുഖത്തേക്ക് നോക്കിയ മീരയുടെ പുതിയ ഭാവം കണ്ടു ജഗത് ഒന്നു പകച്ചു….
ഹ ഉണ്ട് എന്താ നിനക്കു എൻ്റെ മുന്നിൽ വർജിനിറ്റി സർട്ടിഫിക്കറ്റ് ഹാജർ ആക്കാൻ പ്ലാൻ ഉണ്ടോ?..
പെട്ടന്ന് തന്നോട് ദേഷ്യത്തിൽ അത്രയും പറഞ്ഞ അവനെ മുഖത്ത് തെളിഞ്ഞ പുച്ഛത്തോടെ മീര നോക്കി…
എന്തിന് എനിക്കതിൻ്റെ ആവശ്യം ഇല്ല ഒരു വർജിനിറ്റി സർട്ടിഫിക്കറ്റ് കൊണ്ട് എൻ്റെ ചാരിത്രം നിങ്ങളുടെ മുന്നിൽ തുറന്നു വെച്ചു നിങ്ങളുടെ ഭാര്യ പദവി എനിക്ക് വേണ്ട… കുറച്ചു നിമിഷം മുന്നേ വരെ നിങ്ങളോട് ബഹുമാനം ആയിരുന്നു ഒരു ഭർത്താവിനോടുള്ള അല്ലെങ്കിൽ പഠിപ്പിക്കുന്ന ഗുരുവിനോട് ഉള്ള ഇപ്പൊ അതൊന്നും ഇല്ല കാരണം ആദ്യ രതി കഴിഞ്ഞു ബെഡ്ഡിൽ വീഴുന്ന ചോര തുള്ളി കണ്ടൂ ഭാര്യയുടെ ശരിര ശുദ്ധി ഉറപ്പിക്കുന്ന കുറെ വിവരം കേട്ടവർ ഉണ്ട് ഈ ലോകത്ത് അവർ പോലും നിങ്ങളിലും ഭേദം ആണ് … വർജിനിറ്റി സർട്ടിഫിക്കറ്റ് കുത്തി ഇരുന്നു പഠിച്ചു കുറേ ഡിഗ്രീ സർട്ടിഫിക്കറ്റ് വാങ്ങിയതിന് ഒപ്പം വെച്ചു പൂട്ടാൻ ആവും…. പിന്നെ ഒരു ഭാര്യക്ക് ഒരു പുരുഷൻ ആഗ്രഹിക്കുന്ന എല്ലാ ശരീരശുദ്ധിയും എന്നിലെ പെണ്ണിന് ഉണ്ട് അതു നിങ്ങളെ ബോധിപ്പിക്കാൻ തിളച്ച എണ്ണയിൽ കൈ മുക്കാനും തീയിൽ എടുത്തു ചാടാനും ഭൂമി തുറന്നു പോവാനും പറ്റില്ല പറ്റുമെങ്കിൽ വിശ്വാസിക്കാം … പിന്നെ ഇന്ദ്രജിത്ത് അവൻ തന്നത് മുഴുവൻ വേദനകൾ ആയിരുന്നു എൻ്റെ മനസിൽ നിന്നും മറാത്ത വേദനകൾ അതൊക്കെ ഇറക്കി വെക്കാൻ ഒരു ചുമൽ അല്ലെങ്കിൽ ചേർത്തു നിർത്താൻ ഈ കൈകൾ അത്രയും മാത്രം ആണ് നിങ്ങളിൽ നിന്നും പ്രതീക്ഷി്കുന്നത് … ക്ലാസ്സ് റൂം എന്നു പോലും നോക്കാതെ നിങൾ പറയുന്നത് ഒരു ഭർത്താവും ഭാര്യയുടെ അടുത്ത് ഒരിക്കലും പറയാൻ പാടില്ലാത്തത് ആണ് ..പിന്നെ നിങൾ കരുതും പോലെ ഇന്ദ്രജിത്ത് അവനിലേക്ക് ഒരു മടങ്ങി പോക്ക് എനിക്ക് ഇല്ല കാരണം ഓരോ നിമിഷവും എൻ്റെ ജീവനും മാനവും അവനിൽ നിന്നും രക്ഷിക്കാൻ ആണ് ഞാൻ നോക്കുന്നത് പറ്റുമെങ്കിൽ കിച്ചു ഏട്ടന് വിശ്വാസിക്കാം ഇല്ലെലും സാരം ഇല്ല പിന്നെ എല്ലാത്തിലും വലുത് പെണ്ണിന് മാനം എന്നു കരുതുന്ന ഒരു ടിപ്പിക്കൽ പെണ്ണാണ് ഞാനും അതു കൊണ്ട് കഴിഞ്ഞ പത്തൊൻപത് വർഷത്തിനു ഇടയിൽ എങ്ങും വഴിയിൽ കളഞ്ഞില്ല ഒപ്പം ഉണ്ട് പിന്നെ മനസു അതൊന്നു കളങ്കപെട്ടു പക്വത കുറവ് കൊണ്ട് പറ്റിയ ഒരു തെറ്റു എൻ്റെ ജീവിതത്തിൽ കടന്നു വന്ന രണ്ടു പുരുഷന്മാരും ഒരു പോലെ ആണ് … ഒത്തിരി എന്നെ സ്നേഹിച്ചു അതിൽ കൂടുതലും എന്നെ കരയിച്ചു എന്നെ വേദനപിച്ചു ആണ് നിങൾ രണ്ടാളും ജയിക്കുന്നത് .. ഈ നിമിഷവും ശ്രീ മംഗലത്ത് ജഗത് മാധവിന് അച്ഛൻ്റെ അഭിമാനം സരംക്ഷിക്കൻ വേണ്ടി മാത്രം എൻ്റെ കഴുത്തിൽ കെട്ടിയ താലി അഴിച്ചു എടുക്കാം എന്താ വേണോ?….
തൻ്റെ നേരെ അത്രയും ചോദിച്ച മീരയെ എന്തു പറയണം എന്നറിയാതെ ഞെട്ടലിൽ ജഗത് നോക്കി… അറിയാതെ ആണേലും താൻ പറഞ്ഞ വാക്കിൽ മീരയുടെ മനസു വേദനിച്ച കണ്ടൂ അവൻ്റെ കണ്ണ് നിറഞ്ഞു വന്നു …. തന്നോട് ഒന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അവനെ നോക്കി ആ വായിൽ നിന്നും വീണ വാക്കിൻ്റെ വേദനയിൽ മനസു നീറി ഒരു പൊട്ടികരച്ചിലോടെ മീര നിലത്ത് ഇരുന്നു ……
തുടരും….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission