നിങ്ങൾക്ക് നാണം തോന്നുന്നില്ലേ ജഗത് മാധവ് അതും പഠിപ്പിക്കുന്ന ഒരു കുട്ടികൊപ്പം ലൈബ്രറിയിൽ നിങ്ങളെ ഇങ്ങനെ ഒന്നും അല്ല ഞാൻ കരുതിയത്…
തൻ്റെ മുന്നിൽ ഇരുന്നു പ്രിൻസിപ്പാൾ പറഞ്ഞത് കേട്ടു നിറകണ്ണോടെ തല ഉയർത്താൻ ആവാതെ ജഗത് നിന്നു ….
എന്തായാലും ഇതു കോളജിന് വെളിയിൽ പോയാൽ ജഗത് മാധവിന് നല്ല പേരാവും ശിക്ഷ്യയുടെ മുഖത്ത് നോക്കി വേണം ഗുരു തൻ്റെ ക്ലാസ്സ് എടുക്കാൻ അല്ലാതെ വേറെ എവിടേലും നോക്കിയാൽ ഇതു പോലെ ഇരിക്കും മനുഷ്യനെ കൂടെ നാണം കെടുത്താൻ…..
സാർ പ്ലീസ് എനിക്കറിയില്ല മീര അവിടെ എങ്ങനെ വന്നു എന്നു ഞാൻ ഒരു തെറ്റും ചെയ്തില്ല എന്നെ വിശ്വസിക്കണം ….
ജഗത് വീണ്ടും നുണ പറഞ്ഞു സത്യം ആക്കാൻ നോക്കരുത് ..എന്തായാലും രാഖി മിസ്സ് അവിടെ വന്നപ്പോൾ നല്ല ഒരു കാഴ്ച അല്ല അവിടെ കണ്ടത് …. അതും അല്ല ആ കുട്ടിയുടെ ബ്രദർ സച്ചിൻ എന്നോട് പറഞ്ഞത് തനിക്ക് തൻ്റെ ശിക്ഷ്യയുടെ അടുത്ത് മുടിഞ്ഞ പ്രേമം എന്നാണ് … അതൊക്കെ തൻ്റെ പേഴ്സണൽ കാര്യങ്ങൽ പക്ഷേ സ്വന്തം ഇഷ്ടം നിരസിച്ച പെൺകുട്ടിയെ ബല്രയോഗത്തിലൂടെ വളരെ മോശം ആണ് ജഗത് ഇതൊക്കെ….
നോ സാർ അങ്ങനെ ഒന്നും അല്ല മീര തല കറങ്ങി വീണപ്പോൾ ഞാൻ എടുത്തു ഒന്നു അവിടെ കിടന്ന ടേബിളിൽ കിടത്തി എന്നുള്ളത് സത്യം ആണ് അന്നേരം ആണ് രാഖി മിസ്സ് വന്നത്…..
തന്നോട് അത്രയും പറഞ്ഞ അവനെ പ്രിൻസിപ്പൽ ദേഷ്യത്തിൽ നോക്കി…..
എന്തൊക്കെ തന്നെ ആണേലും പോയി വീട്ടിൽ ഇരിക്കു ഉടനെ കോളജിൽ വരണ്ട… ദ്ദേ സസ്പെൻഷൻ ഓർഡർ ജഗ്‌തിന് പോവാം…..
തൻ്റെ മുന്നിലേക്ക് നീട്ടിയ സസ്പെൻഷൻ ഓർഡറും ആയി ജഗത് ആ റൂം വിട്ടു…..
ഒന്നേ ഉല്ലെങ്കിലും ഉലക്ക കൊണ്ടു അടിച്ചു വളർത്തണം എന്നാണ് പണ്ടുള്ളവർ പറയുക.. പക്ഷേ ഞാൻ നിന്നെ ഈർക്കിലി കൊണ്ട് പോലും തല്ലിയില്ല അതാണ് ഇപ്പൊ എന്നെ ഇങ്ങനെ നാണം കെടുത്തിയത്…..
തൻ്റെ മുഖത്തേക്ക് കൈ വീശി അടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ജഗത് അച്ഛനെ നോക്കി….
അച്ഛാ അമ്മേ നിങൾ എങ്കിലും എന്നെ ഒന്നു മനസിലാക്കണം ഞാൻ ഒരു തെറ്റും ചെയ്തില്ല…..
ഇനി എന്തും പറഞ്ഞിട്ടും കാര്യമില്ല നി മീരയെ കല്യാണം കഴി ച്ചെ പറ്റു ഞാൻ ആ കുട്ടിയുടെ അച്ചനോട് എല്ലാം പറഞ്ഞു ഉറപിച്ചിട്ട് ആണ് വന്നത്….
എന്തു വർത്തമാനം ആണ് മാധവേട്ടൻ ഈ പറയുന്നത് ഞാൻ സമ്മതിക്കില്ല …വേറെ ഒരാളും ആയി ഇഷ്ടം ഉള്ള ഒരുത്തിയെ ഒന്നും ചുമക്കണ്ട ഗതികേട് എൻ്റെ മകന് ഇല്ല…..
മതി നിർമ്മല നിർത്തു ഇതിൽ ഒന്നും ഇനി പറയാൻ ഇല്ല മീര ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടുക ഈ നിൽക്കുന്ന നമ്മുടെ മകൻ തന്നെ ആവും. ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചാണ് നി കളിച്ചത് .. പിന്നെ . എനിക്ക് എൻ്റെ മാനം ആണ് വലുത്.. ധിക്കരിക്കാൻ നോക്കിയാൽ എൻ്റെ സ്വഭാവം മാറും ജഗത്….
തന്നോട് അത്രയും ദേഷ്യത്തിൽ പറഞ്ഞ അച്ഛനെ നോക്കി സങ്കടത്തോടെ അവൻ തറഞ്ഞു നിന്നു….
———–
കിച്ചു എന്താ നി മുറ്റത്ത് വന്നു നിന്നു നിൽക്കുന്നത് ..
അച്ഛൻ്റെ വിളിയിൽ ഓർമ്മയുടെ പടി ഇറങ്ങി ജഗത് തിരിഞ്ഞു നോക്കി…
അച്ഛൻ കിടന്നില്ലെ എങ്ങനെ അറിഞ്ഞു ഞാൻ മുറ്റത്തെന്നു….
ഫ്രണ്ട് ഡോര് തുറക്കുന്ന ശബ്ദം കേട്ടു അപ്പൊൾ തോന്നി നി ആണ് എന്നു… കിച്ചു എനിക്കറിയാം നിൻ്റെ മനസിൽ മുഴുവൻ കഴിഞ്ഞ കാര്യങ്ങൽ ആണ് അതെല്ലാം വിധി ആയിരുന്നു… ഈ ആറു മാസം കൊണ്ട് നി കുട്ടിയോട് ചെയ്തത് ഒകെയും ക്രൂരത ആണ്… സ്വന്തം ഉറ്റവരെ പോലും കാണാൻ സമ്മതിക്കാതെ എങ്ങും പോവാൻ പോലും സമ്മതിക്കാതെ എന്തിനാ മോനെ ഇങ്ങനെ ഓകെ ഇപ്പൊൾ മീര നിൻ്റെ ഭാര്യ ആണ്… ഇന്ദ്രജിത്ത് അവനെ സ്നേഹിച്ചു കാണും അതൊക്കെ കഴിഞ്ഞ കാര്യങ്ങൽ അല്ലേ പെറ്റമ്മ പോലും ഇല്ലാതെ വളർന്ന കുട്ടി ആണ് മീര ആ കുട്ടിക്ക് നിൻ്റെ അമ്മ സ്വന്തം ആവും പക്ഷേ നിർമ്മല പറയുന്നത് കേട്ടാൽ ഉണ്ടല്ലോ … ഈ ലോകത്ത് അവളെ കുടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യണ്ടത് നി ആണ് … ഇപ്പോളും നിൻ്റെ മനസിൽ അവളോടുള്ള സ്നേഹം ഉണ്ട് അതിൻ്റെ തെളിവ് ആണ് ഈ ഒഴുകി ഇറങ്ങിയ കണ്ണീരു…..
തൻ്റെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണീരു തുടച്ച അച്ഛൻ്റെ ജഗത് സങ്കടത്തിൽ നോക്കി…..
അച്ഛാ ഞാൻ അവളെ ഒത്തിരി സ്നേഹിക്കുന്നു പക്ഷേ എനിക്ക് മീരയോട് ഇങ്ങനെ ഓകെ പെരുമാറാൻ ആണ് തോന്നുക … ഈ നിമിഷവും എന്നെ അല്ല മീര സ്നേഹിക്കുന്നത് എന്നാണ് എൻ്റെ മനസു പറയുന്നത് ..
അതൊക്കെ നിൻ്റെ തോന്നൽ ആണ് കിച്ചു ഇനി നിന്നിൽ നിന്നും ഒരു മടങ്ങി പോക്ക് മീര ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ എന്നെ പോയേനെ പ്ലീസ് കിച്ചു നി ഒന്നു ശ്രമിക്കു ആ കുട്ടിയെ മനസിൽ ആക്കാൻ.. അവൾക്ക് പറയാൻ ഉള്ളത് .ഒന്നു കേൾക്കൂ…..
തൻ്റെ കൈ പിടിച്ചു അച്ഛൻ പറഞ്ഞ കേട്ട് ജഗത് ഒന്നു നോക്കി മറുപടി പറയാതെ കൈ വിടിച്ച് അകത്തേക്ക് പോയി. ….മകൻ്റെ പോക്ക് കണ്ടൂ ആ അച്ഛൻ സങ്കടത്തിൽ എന്തു ചെയ്യണം എന്നറിയാതെ നിന്നു…
മുറിയിലേക്ക് കേറിയതും നിലത്ത് കിടന്ന മീരയെ നോക്കി ജഗത് ബെഡ്ഡിൽ ഇരുന്നു…അടിമുടി അവളെ സങ്കടത്തിൽ നോക്കി എങ്കിലും കണ്ണ് ഉടക്കിയത് ആ ഒഴിഞ്ഞ കാലിൽ ആണ്.. ഓരോ നിമിഷവും താൻ കൊതിച്ചത് കാലിലെ കിലുക്കം നിലക്കരുത് എന്നാണ് പക്ഷേ ഇപ്പൊ… മനസു അരുത് എന്നു പറഞ്ഞിട്ടും ശരിരം അനുവദിക്കാതെ ജഗത് ബെഡിൽ നിന്നു താഴെ ഇറങ്ങി അവളുടെ അടുത്ത് ഇരുന്നു മീരയുടെ കാലുകൾ തൻ്റെ മടിയിൽ എടുത്തു വെച്ചു… ആ പാദങ്ങളിൽ അമർത്തി ചുംബിച്ചു പെട്ടന്ന് തൻ്റെ കാലിൽ വീണ അവൻ്റെ കണ്ണിരിൻ്റെ നനവിൽ കാൽ വലിച്ചു മീര തിരിഞ്ഞു കിടന്നു….അവളെ നോക്കി ബെഡ്ഡിൽ കിടന്നു അവനും എപ്പോളോ ഉറക്കം പിടിച്ചു…
കിച്ചു ഏട്ടാ….
കോളേജിൽ പോവാൻ ഒരുങ്ങുന്ന ജഗത് ബാത്റൂമിൽ നിന്നു ഇറങ്ങിയ മീരയുടെ വിളിയിൽ തിരിഞ്ഞു നിന്നു….തലയിൽ തോർത്ത് ചുറ്റി വെച്ചിരുന്നു എങ്കിലും ആ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റു കഴുത്തിലേക്ക് വീഴുന്നത് അവൻ കൗതുകത്തോടെ നോക്കി…നെറുകയിൽ ഉണ്ടായിരുന്ന സിന്ദൂരം മാഞ്ഞു തുടങ്ങി എങ്കിലും ആ ചുവപ്പ് നെറുകയിൽ. തങ്ങി നിന്നു….പെട്ടന്ന് ഉള്ള ഓർമയിൽ ജഗത് ഉണർന്നു മീരയുടെ മുഖത്തേക്ക് നോക്കി…
എന്താ?…
ഞാൻ ഒന്നു വീട്ടിലോട്ടു പോക്കോട്ടെ?..
എന്തിനാ വല്ല വിശേഷം ഉണ്ടോ?
തൻ്റെ മുടി ചീവി ഒതുക്കി കണ്ണാടിയിൽ കുടി കണ്ട മീരയുടെ രൂപം നോക്കി ജഗത് ചോദിച്ചു ….
നാളെ കഴിഞ്ഞ് അമ്മ മരിച്ച ദിവസം ആണ് ബലി ഇടാൻ ഞാൻ പൊക്കൊട്ടെ ….
എന്തിനാ മീര നിൻ്റെ ആവശ്യങ്ങൾക്ക് മരിച്ചു പോയ നിൻ്റെ അമ്മയെ കുട്ടു പിടിക്കുന്നത്….
അവൻ പറഞ്ഞത് മനസിൽ ആവാതെ മീര തല ഉയർത്തി നോക്കി….
എന്താ മനസിൽ ആയില്ലേ നിനക്ക് നിൻ്റെ വീട്ടിൽ. ഒന്നു പോണം നിൻ്റെ നല്ല മുഴുവൻ ഓർമ്മകൾ അവിടെ അല്ലേ… നിൻ്റെ സച്ചി ഏട്ടന് ആണേൽ നി ചെല്ലാത്ത ദുഃഖം സഹിക്കാൻ പറ്റുന്നില്ല. അതു പിന്നെ പോട്ടെ ഒരു സഹോദരൻ്റെ ദുഃഖം ആണ്.. പക്ഷേ പാവം അയൽക്കാരൻ അവൻ്റെ കണ്ണീരൊപ്പാൻ എൻ്റെ ഭാര്യയെ വിടില്ല… എന്തു പറ്റി നി. ചെല്ലാതെ ഇന്ദ്രജിത്ത് ഫുഡ് കഴിക്കുന്നില്ല….
ഒരു ചിരിയോടെ തന്നോട് അത്രയും ചോദിച്ച ജഗത്തിനെ മീര. കണ്ണിരോടെ നോക്കി….പെട്ടന്ന് പ്രതീക്ഷിക്കാതെ തൻ്റെ ഇടുപ്പിലുടെ കയ്യിട്ടു തന്നെ അവനിലേക്ക് ചേർത്തു നിർത്തിയ അവനെ മീര പേടിയോടെ നോക്കി… ശക്തിയിൽ തൻ്റെ ഇടുപ്പിൽ അമർന്ന അവൻ്റെ കയ്യുടെ വേദനയിൽ മീരയുടെ കണ്ണുകൾ നിറഞ്ഞു…..
നി ഇന്നലെ ഒത്തിരി. മാസ്സ് ഡയലോഗ് അടിച്ചു ഞാൻ വെറും തറ എന്ന മട്ടിൽ .. പെട്ടന്ന് ഞാൻ ഒന്നു പതറി ഒരിക്കൽ പോലും ഇങ്ങനെ ഒന്നും വേണം എന്നു കരുതിയത് അല്ല ഇങ്ങനെ ഒരു ചേർത്തു നിർത്തൽ… എന്തായാലും നി പറഞ്ഞു കഴിഞ്ഞു ജഗത് മാധവ് എന്ന. നിൻ്റെ ഭർത്താവ് പേരിനു മാത്രം കോളജ് ലക്ചറർ പക്ഷേ പെരുമാറ്റം വെറും….
ബാക്കി പറയാതെ തൻ്റെ മുഖത്തേക്ക് നോക്കിയ അവനെ മീര സങ്കടത്തിൽ നോക്കി..
എന്തായാലും നി എനിക്ക് ഒരു വിലയും തരുന്നില്ല ഇനി തരികയും ഇല്ല പിന്നെ ഞാൻ ഈ മാന്യൻ്റെ മുഖം മൂടി അണിഞ്ഞ് എന്തു നേടാൻ ഇരുപതാം വയസിൽ നിന്നോട് ഉള്ള എൻ്റെ സ്നേഹം തുടങ്ങിയപ്പോൾ തൊട്ടു കൊതിച്ചത് ഇങ്ങനെ ഒരു നിമിഷത്തിന് വേണ്ടിയാണ് ഈ ഒരു ചേർത്തു. നിർത്തൽ പക്ഷേ നി.. അതൊന്നും ഞാൻ ഇനി കാര്യം ആക്കുന്നില്ല എന്താ നി ഒന്നും മിണ്ടാത്ത മീര….
പ്ലീസ് എനിക്ക് വേദന എടുക്കുന്നു കിച്ചു ഏട്ടാ….
തന്നോട് സങ്കടത്തിൽ അത്രയും പറഞ്ഞ അവളെ ചിരിയോടെ നോക്കി ജഗത് അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തു നിർത്തി…. പെട്ടന്ന് അങ്ങോട്ട് കേറി വന്ന നിർമ്മല മുന്നിൽ കണ്ട കാഴ്ചയിൽ ദേഷ്യത്തിൽ നിന്നു….
തുടരും…..
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission