Skip to content

മായ മയൂരം – 7

maya-mayooram

കിച്ചു…..

ഡോറിൽ ശക്തിയിൽ അടിച്ചു ഒച്ചതിൽ ഉള്ള നിർമ്മലയുടെ വിളി കേട്ടു ജഗത് അവളിൽ നിന്നും അകന്നു മാറി  ചമ്മിയ  മുഖത്തോടെ അമ്മയെ നോക്കി….

എന്താ അമ്മേ?…

മീരയുടെ അച്ഛനും സച്ചിയും താഴെ വന്നിരിക്കുന്നു….

ജഗത്തിൻ്റെ ചേർത്തു നിർത്തലിൽ ഉള്ള പേടിയും വേദനയും മൂലം നിറഞ്ഞ കണ്ണും ആയി തല താഴ്ത്തി നിന്ന മീര ഇതു വരെ ഇല്ലാത്ത സന്തോഷത്തോടെ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു ചിരിയോടെ  താഴേക്ക് പോയി…..

അമ്മേ സാറിൻ്റെ മുന്നിൽ വെച്ചു അദ്ദേഹത്തിന് വേദന ഉണ്ടാവുന്ന തരത്തിൽ മീരയെ പറ്റി ഒന്നും പറയരുത് പ്ലീസ്…..

എന്തു പറയാൻ എന്താ നി ഉദേശിച്ചത് കിച്ചു…..

മുറി വിട്ട് പുറത്തേക്ക് പോവാൻ ഇറങ്ങിയ നിർമ്മല ജഗത് പറഞ്ഞ കേട്ട് തിരിഞ്ഞു നിന്നു…

അല്ല അമ്മ ഒരിക്കലും മീരയ്ക്ക് മരുമകൾക്ക് കൊടുക്കണ്ട ഒരു പരിഗണയും കൊടുക്കാറില്ല ആ ദേഷ്യം അമ്മ മുരളി സാറിൻ്റെ അടുത്ത് കാണിക്കരുത്.. അമ്മക്ക് അറിയാലോ എനിക്ക് അദ്ദേഹം എത്ര പ്രിയപ്പെട്ടത് ആണന്ന്…..

പിന്നെ നന്നായി .അറിയാം സാറൂം. സാറിൻ്റെ മകളും നിനക്ക് എത്ര പ്രിയപെട്ടതാന്ന്.. ദ്ദേ ഇപ്പൊ കണ്ണിൽ കാണുകയും ചെയ്യും മകളോട് ഉള്ള സ്നേഹം ഇനി താഴെ അച്ഛനെയും ഇങ്ങനെ തന്നെ ആണോ കിച്ചു നി സ്നേഹിക്കാൻ പോണത് …നിന്നോട് എന്തൊക്കെയോ പറയണം എന്നുണ്ട് .പക്ഷേ ഞാൻ ഒന്നും പറയുന്നില്ല….

തന്നെ നോക്കി ദേഷ്യത്തിൽ മുറി വിട്ട അമ്മയെ .നോക്കി ജഗത് അമ്പരപ്പിൽ നിന്നു….

അമ്മ ഇത്ര ഓകെ പറയാൻ ഇവിടെ എന്താ ഇപ്പൊൾ നടന്നത് … വേണ്ട വേണ്ട എന്നു മനസു പറഞ്ഞിട്ടും കേൾക്കാതെ സ്വന്തം ഭാര്യയെ ഒന്നു ചേർത്തു നിർത്തി അതിന അമ്മ എന്നോട് … അവള് അടുത്ത് വന്ന തന്നെ എൻ്റെ കൺട്രോൾ മുഴുവൻ പോകും അതാണ് അടുക്കാത്തത് പക്ഷേ എത്ര അകറ്റി നിറുത്താൻ നോക്കിയാലും കാന്തം പോലെ എന്തോ ഒന്നു നിന്നിലേക്ക് അടുപ്പിക്കുന്നു മീര ഈ നിമിഷവും എന്നോട് ചേർന്ന് നിന്നപ്പോൾ നിൻ്റെ കണ്ണിൽ കണ്ടത് പേടിയാണ് എൻ്റെ ശരീരത്തിലെ ചൂടിൽ ചേർത്തു നിർത്തിട്ടും എന്തിനാ മീര നിൻ്റെ ശരിരം വിറ കൊള്ളുന്നത് അതിനർത്ഥം നി ആ ചേർത്തു നിർത്തൽ ആഗ്രഹിക്കുന്നില്ല എന്നല്ലേ എനിക്കറിയാം എൻ്റെ സ്ഥാനത്ത് നി ആഗ്രഹിച്ചത് അവനെ ആണ് ആ ഇന്ദ്രജിത്തിനേ … നിങൾ തമ്മിലെ ബന്ധം അറിഞ്ഞു ഞാൻ സ്വയം എന്നിലേക്ക് ഒത്തുങ്ങിയതാണ് പക്ഷേ കാലം വീണ്ടും എനിക്ക് തന്നെ നിന്നെ തന്നു വാക്കുകൾ കൊണ്ടു നിന്നെ അകറ്റി നിർത്തിയാലും മനസു കൊതിക്കുന്നത് ചേർത്തു നിർത്തൽ ആണ് അത്രയും ഇഷ്ടം ആണ് മീര നിന്നോട് വേറെ ആരോടും തോന്നാത്ത ഇഷ്ടം ….. ഇപ്പൊ     നിൻ്റെ   അനുവാദം   പോലും   ചോദിക്കാതെ    നിന്നെ   ചേർത്തു   നിർത്തിയത്   പോലും   ഇഷ്ടം   കൊണ്ടാണ്…  ഇനി   നി  ആഗ്രഹിച്ചാലും   ഈ ജന്മം ആ കഴുത്തിൽ എൻ്റെ താലി മാറി ഇന്ദ്രജിത്തിൻ്റെ താലി വീഴില്ല  നിൻ്റെ സീമന്ത രേഖ ചുമക്കുന്നത് എൻ്റെ പേരിൽ മാത്രം ആയിരിക്കും എൻ്റെ മാത്രം…..

ടേബിളിൽ ഇരുന്ന മീരയുടെ ചിലങ്ക തൻ്റെ നെഞ്ചിലേക്ക് ചേർത്തു ചിരിയോടെ ജഗത് നിന്നു..

അച്ഛാ.. സച്ചി ഏട്ടാ…

താഴേക്ക് വന്ന മീരയുടെ വിളി കേട്ടു അവർ രണ്ടാളും ചിരിയോടെ അവളെ നോക്കി….തൻ്റെ നെഞ്ചിലേക്ക് ചേർന്ന മകളെ ആ അച്ഛൻ വാത്സല്യത്തോടെ ഒന്നൂടെ ചേർത്തു നിർത്തി…

കിച്ചപ്പൻ എവിടെ മോളെ കണ്ടില്ലല്ലോ കോളജിൽ പോവാൻ റെഡി ആകുവാണോ?….

തൻ്റെ പ്രാണനെ കാണാൻ കണ്ണിൽ തെളിഞ്ഞ സ്നേഹത്തോടെ പ്രതീക്ഷയോടെ മുകളിലേക്ക് ജഗത്തിൻ്റെ വരവിന് ആയി ഉറ്റു നോക്കിയ സച്ചിയെ മീര സങ്കടത്തോടെ നോക്കി….

അതേ സച്ചി ഏട്ടാ അമ്മയും അനു ചേച്ചിക്കും മാമ്മക്കും സുഖം ആണോ?..

ഹ സുഖം നാളെ കഴിഞ്ഞു വരുമ്പോൾ കാണല്ലോ നിനക്ക് ..

തൻ്റെ തലയിൽ തലോടി സച്ചി പറഞ്ഞ കേട്ടു ചിരിയോടെ മീര അവനെ നോക്കി….

സാർ ഇപ്പൊ വന്നതേ ഉള്ളൂ….

തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ തൻ്റെ മുന്നിലൂടെ മുരളിയുടെ .അടുത്തേക്ക് പോയ ജഗ്‌തിനേ സച്ചി സങ്കടത്തിൽ നോക്കി. ആ മനസിൻ്റെ വേദന മനസിൽ ആക്കി മീര സച്ചിയെ നോക്കി…..

ഇപ്പൊ വന്നെ ഉള്ളൂ കിച്ചു നി കോളജിൽ പോവാൻ റെഡി ആയി നിൽക്കുവാണോ?..

തൻ്റെ തോളിലൂടെ കൈയിട്ടു തന്നിലേക്ക് ചേർത്ത ആയാളെ അവൻ ചിരിയോടെ നോക്കി….

പോണം സാർ ടൈം ഉണ്ടല്ലോ ….

എന്താണ് കിച്ചു നിൻ്റെ സാർ വിളി ഇതുവരെ കഴിഞ്ഞില്ല കാര്യം നിന്നെ. പഠിപ്പിച്ച പ്രൊഫസർ ഓകെ തന്നെ പക്ഷേ ഇപ്പൊ നിൻ്റെ ഭാര്യയുടെ അച്ഛൻ ആണ് അപ്പൊൾ ആ ബഹുമാനം കൊടുക്കണം അല്ലേ മുരളി…..

അങ്ങോട്ട് വന്ന അച്ഛൻ്റെ സംസാരം കേട്ട് ജഗത് ഒന്നു ചിരിച്ചു….

എന്താണ് മാധവേട്ട  ഇവന്  എന്നെ സാർ എന്നോ അച്ഛൻ എന്നോ എന്തും വിളിക്കാം എങ്ങനെ നോക്കിയാലും എനിക്ക് പ്രിയപെട്ട ആൾ ആണ്.. ഇത്രയും വർഷ അധ്യാപക ജീവിതത്തിന് ഇടയിൽ ഇവനെ പോലെ ഇത്രയും പ്രിയപെട്ട വേറെ ഒരു ശിഷ്യൻ ഇല്ല അത്രയും മിടുക്കൻ അല്ലേ ഇവൻ…..

ജഗത്തിനേ തന്നിലേക്ക് ചേർത്തു നിർത്തി മുരളി പറഞ്ഞ കേട്ടു ചിരിയോടെ മാധവൻ നിന്നു….

മാധവേട്ട ഞങൾ വന്നത് നാളെ കഴിഞ്ഞു മീരയുടെ അമ്മ മരിച്ച ദിവസം ആണ് അതിൻ്റെ ബലിയും മറ്റും ആയി കുറച്ചു ചടങ്ങ് ഉണ്ട് അപ്പൊൾ നിങൾ എല്ലാരും വരണം .മോൾ ഇല്ലെങ്കിൽ ചടങ്ങ് കൊണ്ടെന്ത കാര്യം…..

മുരളി മാധവൻ്റെ അടുത്ത് പറഞ്ഞ കേട്ട് ജഗത് മീരയെ സങ്കടത്തിൽ നോക്കി… രാവിലെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ വിശ്വസിക്കതെ താൻ എന്തൊക്കെയോ  പറഞ്ഞു അവളെ വേദനപിക്കാൻ നോക്കി.. മീരയെ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി യത് കണ്ടൂ അവൻ്റെ നെഞ്ച്  ഒന്നു  പിടഞ്ഞു…

എന്താ കിച്ചു ആലോചിക്കുന്നത് നിങൾ വരില്ലേ?….

തൻ്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിയ മുരളിയെ ജഗത് ചിരിയോടെ നോക്കി….

ഞാൻ വരില്ല സാർ എനിക്ക് വർക്കിംഗ് ഡേ ആണ് കോളജിൽ പോണം ഇവര് എല്ലാരും വരും.

എങ്കിലും വരാൻ നി ട്രൈ ചെയ്യൂ ഇവിടെ നിന്നും വീട്ടിലേക്ക് വരാൻ ഒരു രണ്ടു മണിക്കൂർ പോലും സമയം വേണ്ട….

ഹ നോക്കാം….

കിച്ചാ…..

അപ്പൊൾ ശരി സാർ എനിക്ക് പോകാൻ സമയം ആയി ഞാൻ ഇപ്പൊ വരാം…..

തൻ്റെ വിളി പോലും കേൾക്കാതെ മുകളിലേക്ക് പോയ ജഗതിനെ കണ്ടു സച്ചിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

എനിക്കറിയില്ല സച്ചി നിന്നോട് ഇങ്ങനെ   ഓകെ  എനിക്ക്   എങ്ങനെ  പെരുമാറാൻ   പറ്റുന്നു   എന്നു.. നി   ആയിരുന്നു   എല്ലാം   നിന്നെ   കണ്ടില്ല   എങ്കിൽ   മിണ്ടില്ല   എനിക്ക്      ഉറങ്ങാൻ   പറ്റില്ലയിരുന്നു   അത്രയും   നിന്നെ   സ്നേഹിച്ചു…  എന്നിൽ നിന്നും മുന്നു വർഷം ആണ് നി ആ സത്യം മറച്ചു വെച്ചത് .. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിൻ്റെ വിളിക്കു പോലും ചെവി തരാൻ എനിക്ക് പറ്റുന്നില്ല കാരണം അത്രയും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു മറ്റാരേക്കാളും ആ എൻ്റെ മനസു ആണ് നി ഒരു വാക്ക് കൊണ്ട് തകർത്തത്..

കിച്ചാ…

ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിന്ന ജഗത് കണ്ണുകൾ തുടച്ചു സച്ചിയുടെ വിളിയിൽ തിരിഞ്ഞു നിന്നു….

ഞാൻ നിന്നോട് പറഞ്ഞു സച്ചിൻ എനിക്ക് നിന്നെ കാണാൻ ഇഷ്ടം അല്ല സംസാരിക്കാനും…..

പ്ലീസ് കിച്ചാ എന്തിനാ നി ഇങ്ങനെ എന്നോട് ? ഇരുപത് വർഷങ്ങൾ എന്നെക്കാൾ സ്നേഹിച്ചത് നിന്നെ ആണ് കിച്ചു സ്നേഹിച്ചു കൊണ്ടിരിക്കുന്നതും നിന്നെ തന്നെ ആണ് ..മറ്റു എന്തിനേക്കളും ആരെക്കാളും എന്തിനാ നി ഇങ്ങനെ എന്നോട് ഓരോ നിമിഷവും നിൻ്റെ മൗനം എൻ്റെ ഹൃദയം കീറി മുറിക്കുന്നു സോറി കിച്ചാ ഞാൻ മനപൂർവ്വം പറയാതെ ഇരുന്നതല്ല അവനെ പോലൊരു ഭ്രാന്തന് മുന്നിൽ അവളുടെ ജീവിതം കുരുതി കൊടുക്കാൻ എനിക്ക് വയ്യായിരുന്നു…..

തൻ്റെ നെഞ്ചിലേക്ക് വീണു സച്ചിൻ പറഞ്ഞത് കേട്ടു ജഗതിൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി… ചേർത്തു നിർത്തണോ അകറ്റി നിർത്തണോ എന്നറിയാതെ  നിന്നു…..

പ്ലീസ് സച്ചിൻ നി പറയുന്നത് എല്ലാം കൗതുകത്തോടെ കേട്ടിരുന്ന ആ പഴയ മനസു അല്ല ഇപ്പൊ എൻ്റെ.. ഞാൻ കരുതിയത് നിനക്ക് എന്നോട് ഒന്നും ഒളിക്കാൻ പറ്റില്ല എന്നാണ് പക്ഷേ നി എന്നോട്…ഒരു മനസും ശരീരവും. ആയി ജീവിച്ചിട്ട് പോലും നി എന്നെ ചതിച്ചു ..

തന്നെ അകറ്റി നിർത്തി ജഗത് പറഞ്ഞ കേട്ടു സച്ചി അവനെ സങ്കടത്തിൽ നോക്കി…..

എനിക്ക് ഒന്നും പറയാൻ ഇല്ല കേൾക്കാനും എനിക്ക് കോളജിൽ പോണം….

അങ്ങനെ അങ്ങ് പോവാതെ ജഗത് മാധവ് എനിക്ക് പറയാൻ ഉള്ളത് കുടി കേൾക്കൂ….

റൂമിലേക്ക് പോവാൻ തിരിഞ്ഞ ജഗത് ദേഷ്യത്തിൽ ഉള്ള സച്ചിയുടെ പിൻ വിളിയിൽ തിരിഞ്ഞു നിന്നു… സച്ചിയുടെ മുഖത്ത് ഇത് വരെ കണ്ട സങ്കടം മാറി ദേഷ്യം ആയത് ജഗത് അമ്പരപ്പിൽ നോക്കി….

നി പറയുന്ന അത്ര വലിയ തെറ്റു ഒന്നും ഞാൻ ചെയ്തില്ല ജഗത്… മീരയും ഇന്ദ്രജിത്തും തമ്മിലെ ഇഷ്ടം നിന്നോട് മറച്ചു വെച്ചു.. അതിനു കാര്യം ഉണ്ടായിരുന്നു എൻ്റെ പെങ്ങൾക്ക് ഇന്ദ്രജിത്ത് വേണ്ട എന്നതായിരുന്നു എൻ്റെ തീരുമാനം .അതിനു കാരണവും ഉണ്ട്.. ഞാൻ പറയുന്നതും എൻ്റെ പെങ്ങൾ പറയുന്നതും കേൾക്കാൻ നി നിന്നു തരില്ല അതു കൊണ്ട് മാത്രം ആണ് ഈ സീരിയലിൽ കാണുന്ന പോലെ നായികയുടെ ഫ്ലാഷ് ബാക്ക് അല്ലെങ്കിൽ അവളെ പറ്റി നിന്നെ അറിയിക്കാൻ ഈ ഡയറിയും പൊക്കി വന്നത്… റൂമിലെ ടേബിളിൽ വെച്ചിട്ടുണ്ട് പത്താം വയസു തൊട്ടു കഴിഞ്ഞ ആറു മാസം മുന്നേ വരെ അവളുടെ മനസ്സ് ..മീര എന്ന   നിൻ്റെ.  ഭാര്യയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഡയറി ആണ്… പറ്റും എങ്കിൽ തുറന്നു നോക്ക് അതിൽ ഞാൻ അണ്ടർ ലൈൻ ചെയ്തു കുറച്ചു പേജ് ഇട്ടിട്ടുണ്ട് അതു വായിക്കുമ്പോൾ മനസിൽ ആവും മീര മുരളീധരന് .അല്ല സോറി മീര ജഗത് മാധവിന് ഇന്ദ്രജിത്ത് ആരാണ് എന്നും ജഗത് മാധവ് ആരാണ് എന്നും പറ്റുമെങ്കിൽ തുറന്നു നോക്കു…. പിന്നെ നിൻ്റെ ഭീഷണി കേൾക്കാൻ ഇനി എനിക്ക് മനസില്ല നിനക്ക് നിൻ്റെ ഭാര്യയെ അഡ്ജസ്റ്റ് ചെയ്യാൻ വയ്യ എങ്കിൽ കൊണ്ട് അക്കിയേക്ക് എൻ്റെ വീട്ടിലേക്ക് ഞാൻ നോക്കാം അവളെ. പോന്നു പോലെ .. നി   പറഞ്ഞത്   മുഴുവൻ   തെറ്റായിരുന്നു   കരുതിയതും. ഓരോ നിമിഷവും നിൻ്റെ മുന്നിൽ താഴുമ്പോൾ നി തലയിൽ കേറി ഇരിക്കുന്നു ജഗത്… ജഗത് മാധവിനു മാത്രം അല്ല ആത്മാഭിമാനം എനിക്ക് ഉണ്ട് .. ഇപ്പൊൾ എനിക്ക് തോന്നുന്നത് ഇന്ദ്രജിത്തിനേക്കൾ ദുഷ്ടൻ നി ആണ് എന്നാണ് …..

തൻ്റെ മുന്നിൽ നിന്നും അത്രയും പറഞ്ഞ   പുറത്തേക്ക്   പോയ  സച്ചിനെ ജഗത് സങ്കടത്തിൽ നോക്കി… അവൻ പറഞ്ഞ വാക്കുകളേക്കാൾ കുടുതൽ തന്നെ വേദനിപ്പിച്ചത് ആ ” ജഗത് ” എന്ന വിളിയാണ് ഇതു വരെ ഒരിക്കൽ പോലും   ആ   വിളി   ഉണ്ടായിട്ടില്ല   നെഞ്ച്   പൊടിയുന്ന   പോലെ…  റൂമിലേക്ക് കയറി വന്നപ്പോൾ    ടേബിളിൽ സച്ചി വെച്ചിട്ട് പോയ    മീരയുടെ  ഒൻപത് വർഷത്തെ ഒൻപത് ഡയറികൾ…. ഏറ്റവും അടിയിൽ നിന്നു ഒന്നേടുത്ത് ജഗത് ഒന്നു തുറന്നു നോക്കി.. റെഡ് മഷിയിൽ സച്ചി അടിവര ഇട്ട വാക്കുകൾ…

“കേട്ടോ എൻ്റെ ചങ്കെ ഇന്ന് നിൻ്റെ പേജിൽ ഞാൻ ഒത്തിരി എന്നും എഴുതുന്നില്ല കാരണം എൻ്റെ കാലിന് നല്ല വേദന അല്ലേലും ആറാട്ട് ദിവസത്തെ നിന്നെ എഴുത്ത് കണക്കാണ് ഇത്തവണയും ഞാൻ ചിലങ്ക കെട്ടി പതിവ് പോലെ എന്നെക്കൊണ്ട് ആവുന്ന പോലെ കളിക്കുകയും ചെയ്തു… ഇത്തവണ കിച്ചു ഏട്ടൻ ഗിഫ്റ്റ് തന്ന ചിലങ്ക ആയിരുന്നു എൻ്റെ കാലിൽ .. കിച്ചു ഏട്ടനെ പറ്റി പറഞ്ഞില്ലല്ലോ എല്ലാ വർഷവും പോലെ ഇത്തവണയും കിച്ചു ഏട്ടൻ തകർത്തു വാരി എന്താ പറയുക നോക്കി നിന്നു പോയി എന്നു തന്നെ പറയാം .. എന്താ നി ഇങ്ങനെ നോക്കുന്നത് എൻ്റെ കുഴപ്പം ഒന്നും അല്ല പുള്ളിടെ കുഴപ്പം ആണ് എന്താണ് ഗ്ലാമർ പിന്നെ അമ്മാതിരി കൊട്ടും ” ശ്രീ മംഗലത്ത് ജഗത് മാധവ് ” കേൾക്കുമ്പോൾ തന്നെ ഒരു ഒറ്റയൻ്റെ പേര് പോലെ .തോന്നും .. എങ്കിലും ആ മനസു മുഴുവൻ ഞാൻ ആണ് എന്നോടുള്ള ഇഷ്ടം ആണ് പക്ഷേ ഞാൻ എനിക്ക് എനിക്ക് ഇന്ദ്രജിത്ത്   അവൻ”….

പൂർത്തിയാകാത്ത ആ ഡയറി പേജിലേക്ക് നോക്കി നിറഞ്ഞ കണ്ണും ആയി ജഗത് തറഞ്ഞു നിന്നു….

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!