എൻ്റെ ചങ്കെ ഇന്ന് നിൻ്റെ പേജിൽ ഞാൻ ഒത്തിരി എന്നും എഴുതുന്നില്ല കാരണം എൻ്റെ കാലിന് നല്ല വേദന അല്ലേലും ആറാട്ട് ദിവസത്തെ നിന്നെ എഴുത്ത് കണക്കാണ് ഇത്തവണയും ഞാൻ ചിലങ്ക കെട്ടി പതിവ് പോലെ എന്നെക്കൊണ്ട് ആവുന്ന പോലെ കളിക്കുകയും ചെയ്തു… ഇത്തവണ കിച്ചു ഏട്ടൻ ഗിഫ്റ്റ് തന്ന ചിലങ്ക ആയിരുന്നു എൻ്റെ കാലിൽ .. കിച്ചു ഏട്ടനെ പറ്റി പറഞ്ഞില്ലല്ലോ എല്ലാ വർഷവും പോലെ ഇത്തവണയും കിച്ചു ഏട്ടൻ തകർത്തു വാരി എന്താ പറയുക നോക്കി നിന്നു പോയി എന്നു തന്നെ പറയാം .. എന്താ നി ഇങ്ങനെ നോക്കുന്നത് എൻ്റെ കുഴപ്പം ഒന്നും അല്ല പുള്ളിടെ കുഴപ്പം ആണ് എന്താണ് ഗ്ലാമർ പിന്നെ അമ്മാതിരി കൊട്ടും ” ശ്രീ മംഗലത്ത് ജഗത് മാധവ് ” കേൾക്കുമ്പോൾ തന്നെ ഒരു ഒറ്റയൻ്റെ പേര് പോലെ .തോന്നും .. എങ്കിലും ആ മനസു മുഴുവൻ ഞാൻ ആണ് എന്നോടുള്ള ഇഷ്ടം ആണ് പക്ഷേ ഞാൻ എനിക്ക് എനിക്ക്……
പൂർത്തിയാകാത്ത ആ ഡയറി പേജിലേക്ക് നോക്കി നിറഞ്ഞ കണ്ണും ആയി ജഗത് തറഞ്ഞു നിന്നു…പെട്ടന്ന് മുറിയിലേക്ക് വന്ന ആളനക്കം അറിഞ്ഞു ജഗത് ഡയറി എടുത്തു കബോർഡിൽ വെച്ചു..
മീര സാർ പോയോ …..
മുറിയിലേക്ക് വന്നു മുടി ചീകി കൊണ്ടിരുന്ന മീര ജഗത്തിൻ്റെ ചോദ്യം കേട്ടു അവനെ നോക്കി…..
പോയി സച്ചി ഏട്ടന് ബാങ്കിൽ പോണം……
ഒരു പത്തു മിനിട്ട് കൊണ്ട് റെഡി ആയി വന്നാൽ കോളജിൽ ഒന്നിച്ചു പോവാം.. പത്തു മിനിട്ട് കഴിഞ്ഞാൽ ഞാൻ പോകും…. സോറി മീര ഞാൻ നേരത്തെ നിൻ്റെ അനുവാദം പോലും ചോദിക്കാതെ സോറി ഇനി ആവർത്തിക്കാതിരിക്കാൻ നോക്കാം …….
തൻ്റെ മുന്നിൽ വന്നു അത്രയും പറഞ്ഞ റൂമിന് പുറത്തേക്ക് പോയ ജഗത്തിനെ കണ്ടു മീര അത്ഭുതത്തോടെ നിന്നു……
ഇന്ദ്ര എന്താ നിൻ്റെ ഉദ്ദേശം?…..
അമ്മയുടെ ചോദ്യം കേട്ട് ഇന്ദ്രജിത്ത് ബെഡ്ഡിൽ നിന്നും എണീറ്റു.. അവരെ നോക്കി തൻ്റെ ചോദ്യത്തിന് മറുപടി പറയാതെ അലസമായി ഭിത്തിയിൽ കണ്ണും നട്ടിരുന്ന അവനെ കണ്ടു അവർക്ക് ദേഷ്യവും സങ്കടവും ഇരച്ചു കയറി……
അമ്മ നിന്നോട ചോദിച്ചത് ഇന്ദ്ര ഇങ്ങനെ ജീവിച്ച് തീർക്കാൻ ആണോ നിൻ്റെ പ്ലാൻ…. നല്ല പോലെ ആഹാരം കഴികില്ല… ബാങ്കിൽ പോയിട്ട് എത്ര മാസം ആയി എന്തിനാ ഇങ്ങനെ ഞങ്ങളെ കൊല്ല കൊല ചെയ്യുന്നത് നിന്നെ ഓർത്തു നിറി നിറി മരിക്കാൻ ആവും ഞങ്ങളുടെ വിധി…..
അമ്മയുടെ ഒപ്പം വന്നു അച്ഛൻ പറയുന്നത് കേട്ടു ഇന്ദ്രജിത്ത് അവരെ രണ്ടു പേരെയും മാറി മാറി നോക്കി…….
മീര അവളെ ഓർത്തു ആണ് ഈ ഇരിപ്പ് എങ്കിൽ ആ പെണ്ണിൻ്റെ ആയൂസിൻ്റെ ബലം കൊണ്ട് അതു രക്ഷപെട്ടത് ആണ്… അത്രയും .നിന്നെ മടുത്തിരുന്നു അതിനെ അതിൻ്റെ പാട്ടിന് വിടു ഇന്ദ്ര… അറിയാലോ ജഗത്. അവൻ്റെ സ്വഭാവം കുറെ വാങ്ങിയത് അല്ലേ അവൻ്റെ കയ്യിൽ നിന്നും മനുഷ്യൻ ആണെങ്കിൽ ഉളുപ്പ് വേണം പക്ഷേ. ഇതു….
തൻ്റെ നേരെ ദേഷ്യത്തിൽ അത്രയും പറഞ്ഞ അച്ഛനെ അവനും ദേഷ്യത്തിൽ നോക്കി.. എന്നൽ പെട്ടന്ന് അവൻ്റെ മുഖത്ത് ദേഷ്യം മാറി സങ്കടം. ആയി…
അമ്മേ പ്ലീസ് മീരയെ കണ്ടു ഒന്നു പറയൂ എനിക്ക് അവളില്ല എങ്കിൽ ജീവിക്കാൻ പറ്റില്ല എന്നു.. ഞാൻ ഇനി അവളെ ഉപദ്രവിക്കില്ല ഒന്നും പറയില്ല പോന്നു പോലെ നോക്കാം.. ഇപ്പൊ ജഗത് നോക്കുന്നതിൽ നന്നായി നോക്കാം ഒന്നു പറ അമ്മേ.. അവൾക്കൊപ്പം ഒരു ജീവിതം ആണ് എൻ്റെ സ്വപ്നം….
തൻ്റെ കയ്യിൽ പിടിച്ചു സങ്കടത്തിൽ പറഞ്ഞ അവനെ ആ അമ്മ ദേഷ്യത്തിൽ നോക്കി…
നിന്നെ പോലെ അവളുടെ മുന്നിൽ നാണം കെട്ടു നിൽക്കാൻ എനിക്ക് വയ്യ.. ഒരു പെൺകുട്ടിയെ ദ്രോഹിക്കാൻ ആവുന്ന അങ്ങേ അറ്റം നി അതിനെ ദ്രോഹിച്ചു സ്വന്തം സഹോദരൻ ആയ സച്ചിനും ആയി മോശം ബന്ധം വരെ നി പറഞ്ഞു ഉണ്ടാക്കി അപ്പോളും മീര നിന്നോട് പ്രതികരിച്ചില്ല … നിന്നെ മടുത്തു കാണും…നിൻ്റെ ജീവിതത്തിൽ നിനക്ക് പറ്റിയ ഒരു പെൺകുട്ടി വരും മീര ഒരിക്കലും നിനക്ക് പറ്റിയ ഒരു കുട്ടി അല്ല… മര്യാദക്ക് അടങ്ങിയൊതുങ്ങി ഉള്ള ജോലിക്ക് പോയി ജീവിക്കാൻ നോക്കു.. അല്ലെങ്കിൽ ആ ജഗത് നിൻ്റെ കയ്യും കാലും തല്ലി ഒടിക്കും….
എനിക്ക് ഇങ്ങനെ ജീവിക്കനെ പറ്റു ആരുടെയും ഉപദേശം വേണ്ട.. മീര ഈ ലോകത്ത് എനിക്ക് അവളെക്കാൾ വലുത് ആയി വേറെ ആരും ഇല്ല .. പിന്നെ അവള് എന്നിലേക്ക് സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു വരും എന്നൊരു പ്രതീക്ഷയും എനിക്കില്ല കാരണം അവളുടെ മനസു മുഴുവൻ അവനോടുള്ള ഇഷ്ടം ആയിരുന്നു ജഗതിനോടുള്ള അതു കൊണ്ട് അവന് വിധേയ ആയി എല്ലാ അർത്ഥത്തിലും നല്ലൊരു ഭാര്യ ആയി ജീവിക്കുന്നു ശ്രീ മംഗലത്ത്…. പക്ഷേ ഒത്തിരി കാലം ജീവികില്ല ജീവിക്കാൻ ഞാൻ സമ്മതിക്കില്ല അവളെ എനിക്ക് തിരിച്ചു കിട്ടാൻ ചെയ്യാൻ പറ്റുന്നത് എല്ലാം ഞാൻ ചെയ്യും… അമ്മക്ക് പറ്റുമെങ്കിൽ ഒന്നു സംസാരിക്കു…..
നിനക്ക് ഭ്രാന്ത് ആണ് ഇന്ദ്രജിത്ത് ചങ്ങലക്ക് ഇടണ്ട ഭ്രാന്ത് ഇനിയും ആ കുട്ടിയെ എന്തിനാ പിന്നെ ഒരു കാര്യം സ്വന്തം പെങ്ങളെ നി പറഞ്ഞതും പ്രവർത്തിച്ചതും കണ്ടു നിന്നെ പേടിച്ചു നിന്ന സച്ചിൻ്റെ ഒപ്പം അല്ല മീര ഇപ്പൊൾ … എന്തിനാ മോനെ ആ കുട്ടി എങ്ങനെയും ജീവിച്ചൊട്ടെ?…
തൻ്റെ കൈ എടുത്തു പിടിച്ചു അമ്മ പറഞ്ഞത് കേട്ട് ഇന്ദ്രജിത്ത് അവരെ ദേഷ്യത്തിൽ നോക്കി… തൻ്റെ കൈ വിടുവിച്ചു ടേബിളിൽ ഇരുന്ന ഫ്ലവർ ബോട്ടിൽ വലിച്ചു എറിഞ്ഞ അവനെ അവർ പേടിയോടെ നോക്കി… മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ റൂം വിട്ട അവനെ കണ്ടു ആ അമ്മയുടെയും അച്ഛൻ്റെയും കണ്ണുകൾ നിറഞ്ഞു. ഒഴുകി..
.മീര ജഗത് സാർ ഇന്നെങ്ങനും തല അടിച്ചു വീണോ?…
വീട്ടിൽ എങ്ങും വീണില്ല എന്താ രജി ?…
ക്ലാസിൻ്റെ ഇടയിൽ രജിയുടെ സംശയത്തിൽ ഉള്ള ചോദ്യം കേട്ട് ബുക്കിൽ നിന്നും തല എടുത്തു മീര അവളെ നോക്കി….
അതോ സാർ ക്ലാസ്സ് എടുക്കുന്നതിനു ഇടയിൽ നിന്നെ നോക്കി നന്നായി വെള്ളം ഇറക്കുന്നു.. ആറു മാസത്തിനു ഇടയിൽ ആദ്യത്തെ സംഭവം ആണ്.. ഇങ്ങനെ നിനക്ക് പുള്ളി ക്ലാസ്സ് എടുത്താൽ ഇതിൻ്റെ എക്സാം നടക്കുക നിങ്ങളുടെ ബെഡ്റൂമിൽ വെച്ചായിരിക്കും റിസൾട്ട് ലേബർ റൂമിൽ വെച്ചും… എൻ്റെ കൊച്ചെ നിൻ്റെ കെട്ടിയവൻ ഇന്നു വേറെ ഏതോ മൂഡിൽ ആണ് ഈശ്വര ഞങ്ങളുടെ സാർ പിഴച്ചു പോയി….
ഒരു ചിരിയോടെ തന്നോട് അത്രയും പറഞ്ഞ അവളെ നോക്കി മീര കഴുത്ത് വെട്ടിച്ച് മുന്നോട്ട് നോക്കിയതും തന്നെ നോക്കി നിൽക്കുന്ന ജഗത്തിനെ ആണ് കണ്ടത് എന്തു ചെയ്യണം എന്നറിയാതെ അവള് വീണ്ടും മുഖം കുനിച്ചു ബുക്കിലേക്ക് ദൃഷ്ടി പായിച്ചു … എന്നൽ തന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ വീണ്ടും ബുക്കിലേക്ക് നോക്കിയ മീരയെ കണ്ടൂ ജഗതിന് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു….
മീര …. What are you doing there ?…
കയ്യിലെ ഇരുന്നു ബുക്ക് ടേബിളിൽ ശക്തിയിൽ അടിച്ചു ദേഷ്യത്തിൽ ഉള്ള ജഗതിൻ്റെ ശബ്ദം കേട്ട് മീര പേടിയോടെ ബുക്കിൽ നിന്നും മുഖം ഉയർത്തി അവനെ ഉറ്റു നോക്കി എണീറ്റു നിന്നു….
Nothing സാർ…
പേടിച്ചു ഉള്ള അവളുടെ നില്പ് കണ്ടൂ വന്ന ചിരി അമർത്തി ജഗത് നിന്നു…
ജീന ഈ കാലൻ ക്വസ്റ്റിൻ ചോദിക്കാൻ തുടങ്ങിയ പണി ആണ് .. ക്ലാസ്സ് തീരാൻ സമയം ആയോ?..
ഹ ഇപ്പൊ തീരും അനന്യ ഒരഞ്ചു മിനിട്ട് … ഇരുത്തി വായി നോക്കിയത് പോരഞ്ഞിട്ടു ഭാര്യയെ എഴിനെല്പിച്ച് നിർത്തി വായിൽ നോക്കുന്ന ഇജാതി സൈക്കോ ആയിരുന്നു ഇങ്ങേരു .എന്നു ഞാൻ അറിഞ്ഞില്ല .. ഇയാളെ നോക്കി ഒന്നര വർഷം വെറുതെ പോയി .. എങ്കിലും ഇന്നലെ ഒരു ദിവസം കൊണ്ട് എന്താ സംഭവിച്ചത്?.. ജഗത് സാറിനും മീരക്കും ഇടയിൽ…..
വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങിയ ജഗതിനേ നോക്കി ജീന അനന്യയൊടു ചോദിച്ചു….
എൻ്റെ ജീന എത്ര ഓകെ പറഞ്ഞാലും മണ്ണെണ്ണയും തീയും അടുത്ത് വെച്ചാൽ കത്തും അല്ലെങ്കിൽ പുക എങ്കിലും വരും. കണ്ട്രോൾ ഓകെ മനുഷ്യന് ഒരു പരിധി വരെ പറ്റു പാവം എത്ര നാൾ എന്നു വെച്ച സാറിൻ്റെ കയ്യിൽ നിന്നെല്ലാം പോയി … അവളുടെ യോഗം എന്തായലും ജഗത് സാർ കൈ വിട്ടു പോയി ….
ക്ലാസ്സ് കഴിഞ്ഞതും തന്നെ നോക്കിയ മീരയ്ക്ക് മനോഹരമായ പുഞ്ചിരി നൽകി ജഗത് റൂം വിട്ടു.. എന്താണ് സംഭവിക്കുന്നത് എന്നു മനസിൽ ആവാതെ മീര തൻ്റെ സീറ്റിൽ ഇരുന്നു…
രാവിലത്തെ ആ ചേർത്തു നിർത്തൽ ആണ് മനസു നിറയെ കൊതിച്ചിരുന്നു ആ നിമിഷം പക്ഷേ ഇതു വരെ പറഞ്ഞ ഓരോ വാക്കുകളും ഒരു ഭാര്യയും കേൾക്കാൻ ആഗ്രഹിക്കുന്നതല്ല.. എങ്കിലും ഒരു ദേഷ്യവും ഇല്ല ഈ താലി കഴുത്തിൽ വീണപ്പോൾ തൊട്ടു നിങൾ മാത്രം ആണ് മനസു നിറയെ ആ സ്നേഹം സ്വീകരിക്കാൻ അർഹത ഇല്ലെങ്കിൽ കുടി …എനിക്ക് പറയാൻ ഉള്ളത് ഒന്നു കേട്ട് രാവിലെ ചേർത്തു നിർത്തിയ പോലെ ഒരു ചേർത്തു നിർത്തൽ ആണ് ഞാൻ ആഗ്രഹിക്കുന്നത് ശരീരം കൊണ്ട് മാത്രം അല്ല മനസു കൊണ്ടും… ക്ലാസ്സിൽ ഇങ്ങനെ നോക്കി ഇരിക്കാതെ ആ മനസു ഒന്നു തുറന്നു കാണിക്കൂ Mr… ജഗത് മാധവ് ..
എന്തിനാ മീര. ഫോണിലെ ഫോട്ടോ നോക്കി കഥ പറയുന്നത് സാർ സ്റ്റാഫ് റൂമിൽ കാണും ചെന്നു നേരിൽ കണ്ടു പറയടി…
രജിയുടെ പറച്ചിൽ കേട്ടു ചിരിയോടെ മീര ഫോണിൽ നിന്ന് തൻ്റെ കണ്ണ് ഉയർത്തി ..
എൻ്റെ മോളേ ഒന്നു നോക്കി എന്ന പേരിൽ നേരിട്ട് മുട്ടാൻ ചെന്നാൽ അങ്ങേരു എന്നെ ഭിത്തിയിൽ തേക്കും … കാരണം പുള്ളിയുടെ സ്നേഹത്തിന് ഞാൻ നല്ല രീതിയിൽ ആണ് മറുപടി കൊടുത്തത് ആ കലിപ്പ് എന്നോട് ഉണ്ട് എന്തിനാ വെറുതെ….
എങ്കിൽ വേണ്ട ലഞ്ച് കഴിക്കാം വാ…
ഹ വരുന്നു രജി…
ലഞ്ച് ബോക്സ് എടുത്തതും തൻ്റെ ഫോണിലെ ബെൽ കേട്ട് മീര തൻ്റെ ഫോൺ എടുത്തു.. അതിൽ തെളിഞ്ഞ നമ്പർ കണ്ടു അവളുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു….
ഹലോ എന്താ കിച്ചു ഏട്ടാ….
നി ലഞ്ച് കഴിച്ചോ മീര?
ആ ചോദ്യം കേട്ടതും മീരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു….
ഇല്ല കിച്ചു ഏട്ടൻ കഴിച്ചോ?…
ഇല്ല അതിനെ പറ്റി പറയാൻ ആണ് വിളിച്ചത് .. എൻ്റെ ലഞ്ച് ഞാൻ മറന്നു നിൻ്റെ ഇങ്ങു . കൊണ്ട് വാ വേഗം വരണം വിശന്നു കരിഞ്ഞ നില്പ്….
ഒ സ്വന്തം കാര്യത്തിന് വിളിച്ചതാണ് ഞാൻ കരുതി എന്നോടുള്ള സ്നേഹം കൊണ്ട് ഫുഡ് കഴിച്ചോ എന്നറിയാൻ ആണ് എന്നു….
നി എന്താ ചിന്തിക്കുന്നത് കഴിക്കാൻ വരുന്നില്ലേ മീര….
രജിയുടെ വിളിയിൽ മീര അങ്ങോട്ട് നോക്കി…
ഇല്ല കിച്ചു ഏട്ടൻ ലഞ്ച് മറന്നു ഞാൻ ഇത് കൊടുത്തിട്ട് വരാം…
വേഗം ചെല്ല് നിൻ്റെ കെട്ടിയവൻ കൊള്ളാം പുതിയ ജനറേഷൻ ഭർത്താവ് ഇങ്ങനെ തന്നെ വേണം …
എന്തടി എൻ്റെ കെട്ടിയവന് കുഴപ്പം?…
തൻ്റെ നേരെ കപട ദേഷ്യത്തിൽ അത്രയും ചോദിച്ച മീരയെ രജി ചിരിയോടെ നോക്കി…
അയ്യോ ഒരു കുഴപ്പവമില്ല കർത്താവ് തമ്പുരാൻ പറഞ്ഞത് .. നി ഉണ്ടില്ല എങ്കിലും നിൻ്റെ ഭാര്യയെ ഊട്ടണം എന്നാണ് ഇതിപ്പോ നേരെ തിരിച്ചാണ് കാര്യങ്ങൽ ഇജാതി കെട്ടിവൻ …
ഒന്നു പോടി പുള്ളിക്ക് വേണ്ടി ഒരു നേരം അല്ല ദിവസങ്ങൾ വേണേലും ഞാൻ കഴിക്കാതെ ഇരിക്കും ഇതൊക്കെ അല്ലേ മോളേ പത്നി ധർമ്മം .. പിന്നെ എനിക്ക് ക്ലാസ്സിൽ ചുമ്മ ഇരുന്ന മതി. പക്ഷേ കിച്ചു ഏട്ടന് ക്ലാസ്സ് എടുക്കണം അതു കൊണ്ട് പുള്ളി കഴിക്കട്ടെ.. അപ്പൊൾ ശരി ആദ്യം ഫുഡ് കൊണ്ട് കൊടുത്തിട്ട് വരട്ടെ …..
അതും പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്ന മീരയെ രജി ചിരിയോടെ നോക്കി….
( രജി … രജിത ബാലകൃഷ്ണൻ മീരയുടെ 2nd ബെസ്റ്റ് ഫ്രണ്ട് നാല് വർഷം ആയി ഇവർ നല്ല ഫ്രൻ്റ്സ് ആണ്… 1st ബെസ്റ്റ് ഫ്രണ്ട് ഡയറി )
ഇവൾ ലഞ്ച് എടുക്കാൻ വീട്ടിൽ പോയോ?.. ഇനി രാവിലത്തെ പോലെ TG.. രവി ആവും എന്നു വെച്ചു ഇനി പേടിച്ചു വരാത്ത ആണോ?..
എൻ്റെ കൈ ശരിയല്ല ഇത്ര നാളും ഈ കുഴപ്പമില്ലയിരുന്നു .. ഇപ്പൊൾ തന്നെ മീരയെ കാണാൻ വേണ്ടി ആണ് ഫുഡ് കൊണ്ട് വരാൻ പറഞ്ഞത് പറഞ്ഞിട്ട് മണിക്കൂർ ഒന്നായി.. ഇതിപ്പോ വീണ്ടും എനിക്ക് തേപ്പ് കിട്ടിയോ? ..
കിച്ചു ഏട്ടാ…..
ആലോചനക്ക് തടസം ആയി മീരയുടെ വിളിയിൽ ജഗത് നോക്കി…
നി ചോറും കറികളും ഉണ്ടക്കുവർന്നോ ഇത്രയും താമസം.. അതോ ഇനി ഞാൻ ലഞ്ച് ചോദിച്ച ഇഷ്ടം ആവാത്ത കൊണ്ട? ഇഷ്ടം ഇല്ലെങ്കിൽ വേണ്ട ഞാൻ ക്യാൻ്റീനിൽ നിന്നു കഴിക്കാം….
തൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി അവൻ ചോദിച്ച കേട്ട് മീര സങ്കടത്തിൽ നോക്കി…
എനിക്ക് ഒരു ഇഷ്ടകുറവും ഇല്ല ഞാൻ ഒരു ഭാര്യ അല്ലേ ഭർത്താവ് വിശന്നു ഇരിക്കുമ്പോൾ കൂടെ വിശന്നു ഇരിക്കണം എന്നാണ് പെറ്റമ്മ അല്ലെങ്കിലും എൻ്റെ അമ്മ എന്നെ പഠിപ്പിച്ചത് … ഭാര്യ എന്നൊരു സ്ഥാനം ആ മനസിൽ ഇല്ലേലും ആ കടമ ഞാൻ ചെയ്യും…..
തൻ്റെ മുന്നിൽ ലഞ്ച് ബോക്സ് വെച്ചു മീര പറഞ്ഞത് കേട്ട് എന്തോ സങ്കടം അവന് ഉണ്ടായി….ശരിയാണ് ആറു മാസം ആയി ഒരു ഭാര്യ ആയി തൻ്റെ കാര്യങ്ങൽ എല്ലാം നല്ല രീതിയിൽ നോക്കുന്നു തൻ്റെ കാര്യത്തിൽ എല്ലാം അവളുടെ ഒരു കൈ ഉണ്ട് പക്ഷേ ഒരിക്കൽ പോലും താൻ ഒന്നും. തിരക്കിയില്ല ഫുഡ് കഴിച്ചോ എന്നു പോലും.. അറിയാതെ ഒരു കുറ്റബോധം ജഗതി ന് ഉള്ളിൽ തികട്ടി വന്നു
മീര….
തിരിച്ചു പോവാൻ മുന്നോട്ട് നടന്ന മീര ജഗതിൻ്റെ വിളിയിൽ തിരഞ്ഞു നിന്നു…
ഇന്നാ മീര നിൻ്റെ ലഞ്ചിൻ്റെ പകുതി നി എടുത്തോ.. വാ ഇവിടെ വന്നിരിക്ക് നമ്മുക്ക് ഒന്നു ഷെയർ ഇട്ടു നോക്കാം .. നമ്മുടെ പങ്കിടൽ ആദ്യം ഫുഡിൽ നിന്നും തുടങ്ങാം വാടി വന്നിരിക്കു…..
പെട്ടന്ന് ഉള്ള ജഗതിൻ്റെ പെരുമാറ്റം കണ്ട് മീര അന്തിച്ചു നിന്നു.. അതു മനസിൽ ആക്കി ജഗത് ചിരിയോടെ അവളെ നോക്കി…
വരുന്നെങ്കിൽ വാ മീര ഇനി എനിക്ക് ദേഷ്യം വരും… .ഇവിടെ വന്നിരുക്ക്….
തനിക്ക് വേണ്ട ഫുഡ് എടുത്തിട്ട് അതിൻ്റെ പകുതി എടുത്ത് വെച്ചു തന്നെ സ്നേഹത്തിൽ വിളിച്ച അവനെ മീര ഇതു വരെ ഇല്ലാത്ത സ്നേഹത്തിൽ നോക്കി.. എങ്കിലും പെട്ടന്ന് എന്താ പറ്റിയത് ഇങ്ങേര് ഇനി രജി പറഞ്ഞ പോലെ എവിടേലും തല ഇടിച്ചു വീണോ?..
എന്താ മീര നി കഴിക്കുന്നില്ല?….
ഞാൻ കഴിക്കാം സാർ അതിനു മുന്നേ ഒരു കാര്യം ചോദിക്കട്ടെ .. ഈ ഫുഡ് ഇപ്പൊ എനിക്ക് വെച്ചു നീട്ടിയത് മീര എന്ന സ്‌റ്റുടെൻ്റിനു ആണോ അതോ ഭാര്യക്ക് ആണോ …അല്ലെങ്കിൽ ചോദ്യം ഇങ്ങനെയും ആവാം എൻ്റെ മുന്നിൽ ഇരിക്കുന്നത് ജഗത് മാധവ് എന്ന എൻ്റെ സാർ ആണോ? അതോ കിച്ചു ഏട്ടൻ എന്ന എൻ്റെ ഭർത്താവോ?….
മീരയുടെ ചോദ്യം കേട്ടു കഴിപ്പു നിർത്തി ജഗത് അവളെ .മുഖം. ഉയർത്തി നോക്കി…
തുടരും….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission