Skip to content

മായ മയൂരം – 9

maya-mayooram

ഞാൻ കഴിക്കാം സാർ അതിനു മുന്നേ ഒരു കാര്യം ചോദിക്കട്ടെ .. ഈ ഫുഡ് ഇപ്പൊ എനിക്ക് വെച്ചു നീട്ടിയത് മീര എന്ന സ്‌റ്റുടെൻ്റിനു ആണോ അതോ ഭാര്യക്ക് ആണോ … അല്ലെങ്കിൽ ചോദ്യം ഇങ്ങനെയും ആവാം എൻ്റെ മുന്നിൽ ഇരിക്കുന്നത് ജഗത് മാധവ് എന്ന എൻ്റെ സാർ ആണോ? അതോ കിച്ചു ഏട്ടൻ എന്ന എൻ്റെ ഭർത്താവോ?….

മീരയുടെ ചോദ്യം കേട്ടു കഴിപ്പു നിർത്തി ജഗത് അവളെ .മുഖം. ഉയർത്തി നോക്കി…

പറ ആര നിങ്ങൾക്ക് ഞാൻ ജഗത് മാധവ് എന്ന നിങ്ങളുടെ ജീവിതത്തിൽ എന്തു സ്ഥാനം എനിക്ക് ഉള്ളത് ആറു മാസങ്ങൾ കൊണ്ടു ഒത്തിരി എന്നെ വേദനിപ്പിച്ചു .. ഒരൊറ്റ ദിവസം കൊണ്ട് നിങ്ങൾക്ക് എന്താ പറ്റിയത് ? ഇനി എന്നെ സ്നേഹിച്ചു കബളിപ്പിക്കാൻ ആണോ?..

മീരയുടെ ചോദ്യം കേട്ട് ജഗത് ദേഷ്യത്തിൽ ചെയറിൽ നിന്നും എഴുനേറ്റു ..

എന്താടി ഞാൻ ഒന്നു തല താഴ്ത്തി എന്നു കണ്ടപ്പോൾ നി എന്താ എന്നെ ചവിട്ടി താഴെ ഇടുവാണോ?… ഇതൊന്നു ഇവിടെ വെച്ച് സംസാരിക്കാൻ പറ്റില്ല സ്റ്റാഫ് റൂം അല്ലേ നമ്മുക്ക് വല്ല തണൽ മരത്തിൻ്റെ ചുവട്ടിൽ പോയി നിൽക്കാം അതല്ലേ ലൗ കോർണർ.. അവിടെ വെച്ച് നിൻ്റെ എല്ലാം സംശയങ്ങളും ഞാൻ മാറ്റി തരാം വാ ഭാര്യെ ഇങ്ങോട്ട്….

തൻ്റെ കയ്യിൽ ശക്തിയിൽ പിടിച്ചു മുന്നോട്ട് നടന്ന അവനെ മീര പേടിയോടെ നോക്കി….

സാർ വിട് പ്ലീസ് ആരേലും കാണും…

മീരയുടെ പറച്ചിൽ കേട്ട് ചിരിയോടെ ജഗത് തിരിഞ്ഞു നിന്നു..

ആര് കണ്ടാലും എനിക്ക് ഒന്നും ഇല്ല ..ഞാൻ എൻ്റെ സ്വന്തം പ്രോപ്പർട്ടിയിൽ ആണ് കൈ വെച്ചത്.. പിന്നെ നാറിയ അത്രയും ഇനി നാറില്ല പിന്നെന്താ അതു കൊണ്ട് മിണ്ടാതെ നി വാ….

ഹ പറ മീര .എന്താണ് നിനക്ക് അറിയേണ്ടത്?…

ക്യാമ്പസിൻ്റെ തണൽ മരത്തിൽ ചാരി നിർത്തി അവളെ രണ്ടു കൈകൾ വെച്ചു ലോക് ആക്കി നിർത്തിയുള്ള ജഗതിൻ്റ് ചോദ്യം കേട്ട് മീര അവനെ തല ഉയർത്തി നോക്കി…

പറ മീര എന്താ നാവ് ഇറങ്ങി പോയോ ?…എന്താ നിനക്ക് ചോദിക്കാൻ ഉള്ളത് .,..

തൻ്റെ അടുത്തേക്ക് കുടുതൽ ചേർന്ന് നിന്നു തന്നെ ഉറ്റു നോക്കിയ അവനെ നോക്കാതെ മീര തൻ്റെ തല താഴ്ത്തി…

സാർ പ്ലീസ് ആരേലും കണ്ടാൽ ….

എന്താണ് മീര ഇതു ഈ ക്യാമ്പസ് മുഴവൻ പ്രണയ ജോഡികൾ അല്ലേ..

അവരുടെ ഒന്നും കല്യാണം നടക്കുമോ എന്നു പോലും അറിയില്ല എന്നിട്ടും എന്താ സ്നേഹ പ്രകടനം പക്ഷേ നമ്മൾക്ക് ആ പേടി ഇല്ലല്ലോ.. നി ഒട്ടും റൊമാൻ്റിക് അല്ല മീര ….

തൻ്റെ കൈ എടുത്തു പിടിച്ചു ജഗത് പറഞ്ഞ കേട്ട് മീര അവനെ തല ഉയർത്തി നോക്കി..

ഇനി രജി പറഞ്ഞ പോലെ ഇതിയാൻ എവിടെ എങ്കിലും വീണോ?.. അതോ വട്ടായോ?.. ആകെ ഒരു മാറ്റം…

എന്താ മീര നി ആലോചിക്കുന്നത് നിൻ്റെ ഈ മൗനം കൊണ്ട് ഉള്ള പ്രതിഷേധം ആണ് എനിക്ക് ഏറ്റവും ദേഷ്യം വരുന്നത്..

സാർ പ്ലീസ്….

മതി നിർത്തു ഒരു സാർ ഏത് സാർ ആണ് സ്വന്തം സ്റ്റുഡൻ്റിൻ്റെ അടുത്ത് ഇത്രയും ചേർന്ന് നിന്നു സംസാരിക്കുന്നത് .. നിന്നെ സ്നേഹത്തോടെ സമീപിച്ച നിൻ്റെ ഭർത്താവിൻ്റെ സാമിപ്യം നി മനസിൽ ആക്കാത്ത ആണോ അതോ നി അതു അഗ്രഹിക്കുന്നില്ലേ?..

ജഗത് ചോദിച്ച കേട്ട നിറഞ്ഞ കണ്ണും ആയി മീര അവനെ നോക്കി… ആ കണ്ണുകളിൽ ഇപ്പൊൾ ഉള്ളത് തന്നോട് ആദ്യം ആയി ഇഷ്ടം പറഞ്ഞപ്പോൾ ഉള്ള അതേ സ്നേഹം ആണ് എന്നവൾക്ക് തോന്നി…. അവൻ്റെ നിറഞ്ഞ കണ്ണുകൾ തൻ്റെ ഹൃദയത്തിലേക്ക് ആഴ്‌ന്നു ഇറങ്ങിയ പോലെ മീരയ്ക്ക് തോന്നി…

മീര നി ഒന്നും പറയാത്ത സ്ഥിതിക്ക് നിൻ്റെ ചോദ്യവും ഉത്തരവും എല്ലാം ഞാൻ തന്നെ തരാം.. ഫസ്റ്റ് ക്വസ്റ്റ്യൻ ജഗത് മാധവ് എന്ന എനിക്ക് നി ആരാണ്?. ഉത്തരം അവന് അറിയാം നന്നായി നിൻ്റെ ചേട്ടൻ സച്ചിക്ക് .. ഇനി ഞാൻ എൻ്റെ വാ കൊണ്ട് പറയാൻ ആണെങ്കിൽ എൻ്റെ ജീവനും ജീവിതത്തിനും പ്രണയത്തിനും ഒരേ ഒരു അവകാശിയെ ഉള്ളു അതു നീയാണ് മീര..എൻ്റെ ഇഷ്ടം നി തട്ടി ഏറിഞ്ഞപ്പോൾ തൊട്ടു ഞാൻ എന്നിൽ തന്നെ ഒതുങ്ങി എന്തായിരുന്നു അപ്പോ മനസിൽ ഒരു തരം മരവിച്ച അവസ്ഥ .. ഓരോ നിമിഷവും നിന്നെ കാണാതെ ഇരിക്കാൻ മാക്സിമം ശ്രമിച്ചു മറക്കാൻ നോക്കി .. പക്ഷേ പറ്റിയില്ല അത്രയും ഞാൻ നിന്നെ സ്നേഹിച്ചിരുന്നു ഇപ്പോളും സ്നേഹിക്കുന്നു മീര എൻ്റെ സ്നേഹം സത്യം ആണ് പകൽ പോലെ സത്യം … അതിനുള്ള തെളിവ് ആണ് ഈ കഴുത്തിൽ കിടക്കുന്ന താലി മനുഷ്യർ വേണ്ടന്നു വെച്ചിട്ടും ദൈവം കുട്ടി ചേർത്തത് …

ഡ്രസിനുള്ളിൽ കിടന്ന താലി മാല പുറത്തേക്ക് ഇട്ടു അവൻ പറയുന്ന കേട്ട് മീര അവനെ നിറ കണ്ണുകളോടെ നോക്കി….

പിന്നെ ഈ ഒരു ദിവസം കൊണ്ട് പെട്ടന്ന് സ്നേഹം എങ്ങനെ ഉണ്ടായി എന്ന സംശയം .. എൻ്റെ മനസ്സിനോട് ഞാൻ സ്വയം ഇത്രയും നാൾ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം കിട്ടി നിൻ്റെ പുന്നാര ചേട്ടൻ കൊണ്ട് വന്നു തന്നു അതിനു അവനോടു എനിക്ക് നന്ദി ഉണ്ട്..കയ്യിൽ നിന്നും . പോകും എന്നു ഞാൻ കരുതിയ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ആണ് എനിക്ക് തിരിച്ചു കിട്ടിയത് ..പിന്നെ വേറെ ഒരു കാര്യം ഞാൻ മറന്നു happy birthday Mrs.. മീര ജഗത് മാധവ് … ഇതു പറയാൻ ആണ് രാവിലെ ഞാൻ നിന്നെ ചേർത്തു നിർത്തിയത് പക്ഷേ അമ്മ പണി തന്നു എന്താ മീര നി ഒന്നും പറയാത്തത് നിനക്ക് ഇപ്പോളും എന്നോട് ദേഷ്യം ആണോ?…

തൻ്റെ മുഖത്ത് നോക്കി സങ്കടത്തിൽ അത്രയും ചോദിച്ച അവനെ മീര എന്തു പറയണം എന്നറിയാതെ നോക്കി…

ഈ നിമിഷവും നി എന്നെ മൗനം കൊണ്ട് തോൽപ്പിക്കാൻ നോക്കുന്നു..മീര ഞാനും തെറ്റുകൾ ചെയ്തു ഒത്തിരി വേദനിപ്പിച്ചു അകറ്റി നിർത്തി അതെല്ലാം നി അവഗണിച്ച സങ്കടം കൊണ്ടായിരുന്നു സോറി ക്ലാസ്സിലും വീട്ടിലും ഓകെ വെച്ചു ഒത്തിരി നാണം കെടുത്തി അതൊന്നും ഇനി ഒരിക്കലും ഉണ്ടാവില്ല ഉറപ്പ് . പിന്നെ നി ഇവിടെ വെച്ചു ഒന്നും പറയില്ല ഞാൻ ഇങ്ങനെ ചേർന്ന് നിന്നു എൻ്റെ കൺട്രോൾ കളയുന്ന കൊണ്ട് എന്താ പ്രയോജനം അപ്പോ വൈകിട്ട് കാണാം .. ക്ലാസ് ഉണ്ട് …

എന്താണ് ജഗത് സാർ സ്വന്തം സ്റ്റുഡൻ്റ് തന്നെ ഭാര്യ ആയ കൊണ്ട് എന്താ അഹങ്കാരം.. റൊമാൻസ് ഇപ്പൊ മരത്തിൻ്റെ ചുവട്ടിൽ…. ഈ കോളജിൽ ഗുരു – ശിക്ഷ്യ ബന്ധത്തിന് ഒരു വിലയും ഇല്ലേ.. കല്യാണം കഴിക്കാത്ത എന്നെ പോലെ ഉളളവർ ഇതൊക്കെ എങ്ങനെ സഹിക്കും….

പെട്ടന്ന് അങ്ങോട്ട് വന്ന രൂപേഷ് സാറിൻ്റെ സംസാരം കേട്ട് ജഗത് മീരയുടെ അടുത്ത് നിന്നു അകന്നു നിന്നു…

എൻ്റെ പോന്നു രൂപേഷ് സാറേ എനിക്കിട്ട് പണിയരുത് സാറും ഞാനും ഒരേ പോലെ എന്നോർത്തണം ..സാറിനും ഒരു ശിക്ഷ്യയുടെ അടുത്ത് അല്ലേ .മുടിഞ്ഞ പ്രേമം ആൾ ആരാണ് എന്നു പറയട്ടെ മീരയുടെ അടുത്ത്….

തന്നോട് ചിരിയോടെ ജഗത് പറഞ്ഞ കേട്ട് രൂപേഷ് ചമ്മിയ മുഖത്തോടെ മീരയെ നോക്കി…

എൻ്റെ .പോന്നു കിച്ചു ചതിക്കരുത് നി വേണേൽ പ്രിൻസിപ്പലിൻ്റെ റൂമിൽ .പോയി റോമൻസിച്ചോ എനിക്ക് ഒരു പ്രോബ്ലവും ഇല്ല പക്ഷെ എൻ്റെ വൺ സൈഡ് പ്രണയത്തിൽ നി പാര വെക്കരുത്.. ഞാൻ എങ്ങനെ എങ്കിലും അതിനെ . ഒന്നു വീഴ്ത്തികോട്ടെ…മീര ക്ലാസിൽ പോക്കോ…

രൂപേഷ് സാർ പറയുന്നത് കെട്ടു മീര ജഗതിനെ നോക്കിയതും ശരി എന്ന മട്ടിൽ അവൻ തൻ്റെ തല അനക്കി…

സ്വന്തം ഭാര്യയെ ഇങ്ങനെ വായിൽ നോക്കാൻ നിനക്ക് നാണം ഇല്ലെ കിച്ചു…

മീര പോയതു നോക്കി നിന്ന ജഗത് രൂപേഷ് പറഞ്ഞ കേട്ട് ചിരിയോടെ അവനെ നോക്കി…

ക്ലാസിൻ്റെ ഇടയിൽ ആ രജിത ബാലകൃഷ്ണനേ നോക്കി വെള്ളം ഇറക്കാൻ .നിനക്ക് നാണം ഇല്ലെ?.. വലിയ ആൾ .കളിച്ചാൽ .ഞാൻ മീരയുടെ അടുത്ത് പറയും മോനെ….

നിൻ്റെ ഒരു തമാശ ചതികരുത് കിച്ചു .. ഞാൻ ആ കുട്ടിയുടെ വീട്ടിൽ പോയി ഒരു പ്രോപോസൽ ആണ് ഉദ്ദേശിക്കുന്നത് മീര അറിഞ്ഞാൽ രജിത അറിയും എല്ലാം കയ്യിൽ നിന്നും പോകും .. അതൊക്കെ പോട്ടെ എന്തായിരുന്നു ഭാര്യയും ഭർത്താവും കൂടെ ഒരു കഥ പറച്ചിൽ ഇതൊക്കെ ബെഡ്റൂമിൽ ആയി കൂടെ മനുഷ്യനെ കൂടെ കൊതിപിക്കാൻ…

ബെഡ്റൂം റൊമാൻസ് എല്ലാം അറിഞ്ഞു വെച്ചു നി എന്നെ ഒന്നു താങ്ങി ശവത്തിൽ കുത്തരുത് രൂപേഷെ..മീര അടുകുന്ന ലക്ഷണം ഇല്ല…

തന്നോട് ഒരു സങ്കടത്തോടെ ഉള്ള ജഗതിൻ്റെ പറച്ചിൽ കേട്ടു രൂപേഷ് ചിരിയോടെ അവനെ നോക്കി…

മോനെ ജഗത് മാധവെ നിനക്ക് .മുടിഞ്ഞ ജാഡ ആയിരുന്നു .. കല്യാണം കഴിഞ്ഞപ്പോൾ തൊട്ടു നിന്നോട് ഞാൻ പറഞ്ഞു മീരയെ ഭാര്യയെ പോലെ കണ്ടൂ പെരുമാറാൻ അന്നേരം അവൻ്റെ മുടിഞ്ഞ മസിൽ പിടിത്തം അനുഭവിച്ചോ….

പറ്റി പോയി രൂപേഷെ ഏഴ് വർഷം വെയിറ്റ് ചെയ്തില്ലേ ഇനിയും. ചെയ്യാം .. പണ്ട് ആരോ പറഞ്ഞ പോലെ ആലിൻ കാ പഴുത്തപ്പോൾ കാക്കയ്ക്ക് വാപുണ്ണ് എന്ന അവസ്ഥ ആണ് എൻ്റെ … റോമൻ്റിക് ആയി നോക്കാം വീണാലോ?..

ഇത്രക്ക് മോശം അവസ്ഥ ആയിരുന്നോ? കിച്ചു നിനക്ക്….

അതിലും മോശം ആണ് എൻ്റെ അവസ്ഥ ഏത് നിമിഷവും TG.. രവി ആകും എന്ന മട്ടിൽ ആണ് നില്പ്..

ഈ ബോഡി ഉണ്ടന്നെ ഉള്ളൂ ലോല ഹൃദയൻ ആണല്ലേ കിച്ചു നി?… നിൻ്റെ ഉള്ളിൽ ഇങ്ങനെ ഒരു റോമൻസ് സിംഹം ഉറങ്ങി കിടക്കുന്നത് ഞാൻ അറിഞ്ഞില്ല…

മരത്തിൽ ചാരി നിന്ന ജഗത്തിനെ നോക്കി രൂപേഷ് ചിരിയോടെ പറഞ്ഞു…

ഒരു വർഷം ആയി പ്രേമിക്കുന്ന പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഇല്ലാത്ത നിയും കണക്ക പിന്നെ എന്നെ എന്തു പറയാൻ? ഒന്നുടെ B.com 2nd ഇയറിന് ഇംഗ്ലീഷ് ക്ലാസ്സ് എടുത്താലോ എന്ന എൻ്റെ ഇപ്പൊ ചിന്ത …

ഒന്നു പോടാ ഇംഗ്ലീഷ് പഠിച്ചിട്ട് എന്ത് നേടാൻ ഭാവി തലമുറ ബിസിനെസ്സ് വേണം പഠിക്കാൻ ഇപ്പൊ അവർക്ക് എൻ്റെ ക്ലാസ്സ് ആണ് .. നിനക്ക് വീട്ടിൽ കിട്ടുന്ന മൊതല് ആണ് എനിക്ക് അങ്ങനെ അല്ല അപ്പോ ശരി പോട്ടെ B.com 2nd ഇയറിന് ക്ലാസ്സ് ഉണ്ട് ഇനി ഇവിടെ നിന്നാൽ എൻ്റെ ഗാപ്പിൽ നി. ക്ലാസ്സ് എടുക്കും   നിനക്ക്  പ്രേമം മൂത്ത് വട്ട് ആയത….

തന്നെ നോക്കി ചിരിയോടെ പറഞ്ഞിട്ട് പോയ രൂപേഷിനെ ജഗത് ചിരിയോടെ നോക്കി നിന്നു….

ഡീ നി നിൻ്റെ കെട്ടിയവന് ചോറ് കൊടുക്കാൻ രാജ്യം വിട്ട പോയത് എത്ര നേരം ആയി പോയിട്ട്…എന്താ ഒരു ചിരി ഓകെ…

തൻ്റെ അടുത്ത് വന്നിരുന്നു രജി പറഞ്ഞ കേട്ട് മീര കുടുതൽ ചിരിയോടെ അവളെ നോക്കി…

വീണു മോളേ വീണു ജഗത് മാധവ് മുക്കും കുത്തി വീണു .. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ…

എന്തു ദുഷ്ട ആടി. നി എന്തൊക്കെ പറഞ്ഞാലും അങ്ങേരു നിൻ്റെ സ്വന്തം ഭർത്താവ് അല്ലേ .. പാവം എന്തേലും പറ്റിയോ സാറിന് ശോ അത്രയും നല്ല മുഖത്ത് പാച്ച് വർക് ഓകെ വന്നാൽ എന്തു ബോർ ആവും….

അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തിരുന്ന രജിയെ മീര ചിരിയോടെ നോക്കി…

എൻ്റെ രജി അങ്ങേരു വീണു എന്തേലും പറ്റിയാൽ ഞാൻ ഇങ്ങനെ ഇരിക്കുവോ? എൻ്റെ മുന്നിൽ പുള്ളി മുക്കും കുത്തി വീണു എന്ന ഞാൻ പറഞ്ഞത്….

ഹ അങ്ങനെ അതു ഞാൻ രാവിലെ പറഞ്ഞില്ലേ പുള്ളി വേറെ ഏതോ മൂഡിൽ എന്ന്… അപ്പോ എന്താണ് മീര ജഗത് മാധവ് ഇനി റൊമാൻസ് ടൈം ആണോ?…

ഒരിക്കലും അല്ല .എൻ്റെ കിച്ചു ഏട്ടനിൽ നിന്നും ഇങ്ങനെ ഒരു സ്നേഹ പ്രകടനം അല്ല ഞാൻ കൊതിക്കുന്നത്.. മനസു കൊണ്ട് ഒരു ചേർത്തു നിർത്തൽ ആണ് ..ഈ ലോകത്ത് ആര് കൂടെ ഇല്ലേലും ഞാൻ ഉണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള ചേർത്തു നിർത്തൽ പിന്നെ രജി സച്ചി ഏട്ടനെ .ഒത്തിരി വേദനിപ്പിക്കുന്നു കിച്ചു ഏട്ടൻ്റെ അകൽച്ച ആദ്യം അതൊക്കെ ഒതുക്കി തിർക്കട്ടെ..

മോളേ മീരാ മുടിഞ്ഞ ജാഡ ഇട്ടാൽ പുള്ളി ഇട്ടെച്ചും പോവും അതോർക്കുന്നത് നല്ലതാണ്… അതു കൊണ്ട് ഇത്തിരി റോമൻസ് ആവാം …

ഒന്നു പോടി റൊമാൻസ് അതിലും ആവശ്യം ഇന്ദ്രജിത്ത് ഞങ്ങളുടെ ഇടയിൽ നിന്നും മാറുക അല്ലെങ്കിൽ മാറ്റുക എന്നതാണ് … അവനിൽ നിന്നും എങ്ങനെ ആണ് രജി ഞാൻ രക്ഷപ്പെടുക …

തൻ്റെ അടുത്ത് നിറഞ്ഞ കണ്ണീരോടെ ഉള്ള മീരയുടെ ചോദ്യം കേട്ടു രജി അവളെ സങ്കടത്തിൽ നോക്കി…

നി പേടിക്കാതെ ഒരു കുഴപ്പുമില്ല മീര നിൻ്റെ ഒപ്പം ജഗത് സാർ ഇല്ലെ . ഞങ്ങളുടെ   സാർ   നല്ല   മാസ്സ്   ആണ്   പുള്ളിയെ   കണ്ടാൽ   തന്നെ   അറിയില്ല.. എന്താ   ലൂക്ക്   എന്താ   ബോഡി…

ഡീ   എൻ്റെ   മുന്നിൽ   ഇരുന്നു   എൻ്റെ   കെട്ടിയവനെ   വർണിക്കുന്നോ   നിൻ്റെ   തല   അടിച്ചു   പൊളിക്കും   രജി   ഞാൻ   …

ഒന്നും   ചെയ്യരുത്      മീര   ഇനി. സാർ   പഠിപ്പിക്കുമ്പോൾ   പോലും   ആ   മുഖത്തേക്ക്    ഞാൻ   നോക്കില്ല…

എങ്കിൽ   നിനക്ക്   കൊള്ളാം മോളേ   രജി…

തന്നെ   കപട   ദേഷ്യത്തിൽ   നോക്കിയ   മീരയെ   ചിരിയോടെ    നോക്കിക്കൊണ്ട്  രജി     അവളെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു…

” ഇന്നെൻ്റെ പതിനേഴാം പിറന്നാളാണ് ഇന്നത്തെ ദിവസം സന്തോഷത്തെക്കൾ സങ്കടം ആയിരുന്നു… നിനക്ക് അറിയാമോ സച്ചി ഏട്ടനെ ഒരിക്കലും ഞാൻ വേറെ ഒരു കണ്ണിലും കണ്ടിട്ടില്ല പക്ഷേ ഇന്നു ആ ഇന്ദ്രജിത്ത് എന്നെയും സച്ചി ഏട്ടനെയും പറ്റി എന്തൊക്കെ പറഞ്ഞു..സ്വന്തം സഹോദരന് കുട്ടു കിടക്കുന്നവൾ എന്നാണ് അവൻ എന്നെ പറ്റി പറഞ്ഞത് അവൻ തല്ലിയതിലും എനിക്ക് വേദനിച്ചത് ആ വാക്കുകൾ ആണ് എനിക്ക് വെറുപ്പ് ആണ് അവനെ ഈ ലോകത്ത് മറ്റു ആരെക്കാളും വെറുക്കുന്നത് അവനെ ആണ് അവനെ മാത്രം …. I hate you ഇന്ദ്രജിത്ത്”….

സോറി മീര നിന്നെ പറ്റി ഞാൻ കരുതിയത് മുഴുവൻ തെറ്റ് ആയിരുന്നു ..ഓരോ നിമിഷവും ഞാൻ വിചാരിച്ചത് ഇന്ദ്രജിത്ത് അവന് വേണ്ടി നി എന്നെ…..

ബാക്കി പറയേതെ ഡയറി അടച്ചു വെച്ചു സങ്കടത്തിൽ ജഗത് തൻ്റെ ചെയറിൽ ചാരി ഇരുന്നു….

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!