Skip to content

കിച്ചന്റെ പ്രണയം – 2

kichante-pranayam

അമ്മുനെ കാണാതെ അന്ന് വൈകുന്നേരം ഞങ്ങളെല്ലാം ഗുരുവായൂർക്കു തിരിച്ചു….

        “അടുത്ത ദിവസം കല്യാണമൊക്കെ കഴിഞ്ഞു വീടത്തിയപ്പോൾ രാത്രി ഒരുപാടു വൈകിയിരുന്നു. അതുകൊണ്ട് തന്നെ ഒരുദിവസം കഴിഞ്ഞായിരുന്നു അവരുടെ മാര്യേജ് റിസപ്ഷൻ.

    രാവിലെ വൈകി എണീക്കണം. ഒന്നു നല്ലപോലെ കിടന്നുറങ്ങണം എന്നൊക്കെ കരുതിയാണ് ഉറങ്ങാൻ കിടന്നതു. നല്ല ബഹളം കേട്ടാണ് ഉണർന്നത്. സമയം നോക്കിയപ്പോൾ 8 മണി. ഉമ്മറത്തുന്നു ആരുടയോക്കയോ സംസാരം കേൾക്കുന്നുണ്ട്…. ഞാൻ പതിയെ ഉമ്മറത്തേക്ക് നടന്നു….

  അനിയേട്ടന്റെ ശബ്ദമായിരുന്നു….

   “നീ ഞങ്ങളുടെ അരുമല്ലലോ നിന്നെ മീൻവിൽക്കാൻ വരുന്ന റെബേക്കയുടെ കൈയിൽ നിന്നും വാങ്ങിയതാടി. അമ്മായിക്ക് പെണ്മക്കളെ വലിയ ഇഷ്ടവായിരുന്നു അതാ.  അതല്ലേ നിനക്കു എക്സാം time നോക്കിത്തന്നെ കല്യാണം വച്ചതു….. നിന്നെ കൊണ്ടുപോകാതിരിക്കാൻ…..

 “അയ്യടാ ഞാൻ ഇവിടുത്തത് തന്നെയാ. ഇനി എന്നെ വാങ്ങിയതാണേലും ഞാൻ അങ്ങ് സഹിച്ചു….. എന്നെ കൊണ്ട് പോകാത്തതിനുള്ള പണിയൊക്കെ തരാട്ടോ…..

   ഒരു കിളിനാദം……” അമ്മു “…..ആ പേര് മനസ്സിൽ മന്ത്രിച്ചുകൊണ്ടു ഞാനറിയാതെ തന്നെ എന്റെ കാലുകൾ ഉമ്മറത്തേക്ക് ചലിച്ചു കൊണ്ടിരുന്നു…..

    അനിയേട്ടനോട് തര്ക്കിച്ചുകൊണ്ടു ഒരു പെൺകുട്ടി. പാട്ടുപാവാടയായിരുന്നു വേഷം,  മുടി രണ്ടു സൈഡിയിലായി മെടഞ്ഞു മടക്കി കെട്ടിവച്ചിരിക്കുന്നു. മുടിയൊക്കെ പാറിപറക്കുന്നുണ്ട്. ഉറക്കത്തിൽ നിന്നും എണീറ്റു വന്നത് പോലെയുണ്ട്. ഒരു ചെറിയ മൊട്ടു കമ്മൽ അതു മാത്രേ ആഭരണം ഉള്ളു. മാനിറമാണ്.ഉണ്ടക്കണ്ണുകൾ… കാണാൻ ഒരു പ്രത്യേക ചേല്……..

   ഞാൻ അവളെ നോക്കികൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ എന്നിലേക്ക്‌ വന്നു. ഇതാരാ ഈ പുതിയ അവതാരം എന്നുള്ള രീതിയിൽ എന്നെ നോക്കുന്നുണ്ട്…… അവള് എന്തോ പറയാൻ വാ തുറക്കും മുന്നേ ഞാൻ അനിയേട്ടനോടായി ചോദിച്ചു. ഇതേതാ അനിയേട്ട ഈ ഒട്ടത്തി…..

   അതുകേട്ടതും അവിടുള്ള എല്ലാരും കൂടെ ചിരി തുടങ്ങി. അവിടുണ്ടായിരുന്ന അപ്പു പതിയെ എന്റടുത്തു വന്നു ചെവിയിലായി പറഞ്ഞു…

“നീ തീർന്നെടാ തീർന്നു. നോക്കിയിരുന്നോ പണി കിട്ടും…. “.അവൻ പറഞ്ഞു കഴിഞ്ഞ ഉടൻ വന്നു അമ്മുന്റെ ഡയലോഗ്…..

    “ഇതായിരുന്നോ കാർത്തി പറഞ്ഞ മ്യമാൻ…. കണ്ടാൽ ചക്കപോത്തിനെ പോലുണ്ടലോ. ദേ എന്നെ കേറി ഞോണ്ടാൻ വന്നാൽ ഞാൻ കേറി മാന്തി വിടും സൂക്ഷിച്ചോ. എന്തേലും പൊട്ടത്തനം പറയാൻ എവിടന്നോ വന്ന ഒരു ചക്കപോത്തും അതുകേട്ടു ചിരിക്കാൻ ഇവിടെ കുറെ ആൾക്കാരും…… എന്റടുത്തു തന്നെ വരും….

   ഇതും പറഞ്ഞു അവളവിടുന്നു ഇറങ്ങി ഒരറ്റയോട്ടം….

  ഡി ചായ കുടിച്ചിട്ട് പൊടിന്നൊക്കെ ചേച്ചി വിളിച്ചു പറയുന്നുണ്ട്….

   ഓടുന്നതിനിടയിൽ ഓഹ് വേണ്ടായേ ആ ചക്കപോത്തിനു കൊടുത്തേക്കു എന്ന് പറയുന്നുണ്ട്……

 അവളുടെ ഓട്ടം കണ്ടു എന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു… എന്റെ മനസ്സ് മന്ത്രിച്ചു… കാന്താരി…….

   രാവിലെ കാപ്പിയൊക്കെ കുടിച്ചു ഞങ്ങൾ പുറത്തോട്ടിറങ്ങി.സാധനം മേടിക്കാനും മറ്റുമായി  പിറ്റേദിവസത്തേക്കുള്ള റിസെപ്ഷന്റെ തിരക്ക് ആയിരുന്നു എല്ലാർക്കും…..

    ഉച്ച ആയപ്പൊളേക്കും ഞങ്ങൾ സാധനങ്ങൾ മേടിച്ചു തിരികെ വന്നു….

     ഒന്നിന്റെയും ബഹളം കേൾക്കാനില്ലലോ. എവിടെപ്പോയി അപ്പു എന്നോടായി പറഞ്ഞു….

  ഞങ്ങൾ കുറച്ചു താഴേക്കിറങ്ങിയതും കാർത്തി വന്നു അപ്പുന്റെ കൈയിൽ പിടിച്ചു എന്തോ പറഞ്ഞു കൊണ്ടിരുന്നു. അവൻ അവിടെ നിന്നിട്ട് അവളെ എടുത്തു ഞാൻ അതും നോക്കി കുറച്ചു മുന്നോട്ട് നടന്നതും ധാ കിടക്കുന്നു തറയിൽ.ഞാൻ വീണത് കണ്ടു അപ്പു ഓടി വന്നു പിടിച്ചെണീപ്പിച്ചു….

    “കിച്ചാ എന്തേലും പറ്റിയൊട….

ഇല്ലടാ കാലു ചെറുതായി പോറി. സാരമില്ല. ഞാനീ കുഴി കണ്ടില്ലടാ അതാ..

 “കുഴിയോ എവിടെ….

 “ഇത് നിനക്കുള്ള വാരികുഴിയാണ് മോനെ കിച്ചാ…. അതും പറഞ്ഞു അവൻ അമ്മുന്നു ഒരു വിളിച്ചതും. പറമ്പിലുള്ള വലിയൊരു മാവിന്റെ പിറകിൽ നിന്നും കുറെ എണ്ണം ഇറങ്ങി ഓടുന്നുണ്ടായിരുന്നു..

അതു കണ്ടതും എനിക്ക് ചിരിയാണ് വന്നത്…

എന്റെ ചിരികണ്ടു അപ്പു പറഞ്ഞു….

“ഒരുപാടു അങ്ങോട്ട് കിണിക്കണ്ട  ആറ്റംബോംബിന് കൈയും കാലും വച്ച സാധനങ്ങളാണ്.. നീ രാവിലെ അവളെ ഒട്ടത്തിന്നു  വിളിച്ചപ്പോഴേ ഞാൻ ഓർത്തതാ. ഇതിലൊന്നും തീരൂല മോനെ…. നീ റെഡിയായിക്കോ വാങ്ങിക്കൂട്ടാൻ.

    അവന്റ സംസാരം ഞാൻ ചിരിയോടെ കേട്ടു നിന്നു… വീട്ടിലെത്തി എല്ലാവരോടും അവൻ വാരിക്കുഴി വീഴ്ച പറഞ്ഞു. എല്ലാവരും എനിക്കെന്തോ വലുത് വരാൻ പോകുന്നു എന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ട്.. അവരുടെ നോട്ടം കണ്ടു ഞാൻ അറിയാതെ ചോദിച്ചു പോയി ഇത്ര ഭീകരിയാണോ അവള്….

   “പാവമൊക്കെ തന്നെയാ, ആളു പക്ഷെ ആരോടെങ്കിലും ഒരു നെഗറ്റീവ് തോന്നി കഴിഞ്ഞാൽ തീർന്നു…… അതായതു രമണാ സ്നേഹിച്ചാൽ നക്കി കൊല്ലും ദ്രോഹിച്ചാൽ ഞെക്കി കൊല്ലും അതാണ് ഇനം….

   എനിക്കവിടെ രസം കൂടി വരുന്നുണ്ടായിരുന്നു. എല്ലാവരും തിരക്കിലാണ്. ഇടയ്ക്കിടയ്ക്ക് കുട്ടിപട്ടാളങ്ങൾ പ്രത്യക്ഷപെടാറുണ്ട്. അവരെ കാണുമ്പോൾ എല്ലാർക്കും പോസിറ്റീവ് feel ആണ്.

   “ഇവർക്ക് വീടുകളിൽ ചോദിക്കാനൊന്നും ആരുമില്ലേ എപ്പോളും പുറത്താണല്ലോ…

“ഇവിടുള്ള എല്ലാ വീടുകളും അവർക്കു സ്വന്തം ആണെടാ… അനിയേട്ടനാണ് മറുപടി പറഞ്ഞത്….

“അവര് ആഘോഷിക്കട്ടെടാ…. നീയും വേണമെങ്കിൽ അവരുടെ കൂട്ടത്തിൽ ചേർന്നോ…..

“ങ്ഹാ എന്നിട്ട് വേണം അവള് എന്നെ പഞ്ഞിക്കിടാൻ വേണ്ടായേ…

“അപ്പൊ നിനക്കവളെ പേടിയുണ്ടല്ലേ……..

          “അതു കിളി പോയ കേസ് ആണ്. ഞാൻ അങ്ങനല്ലലോ. അപ്പോ പേടിച്ചല്ലേ പറ്റുള്ളൂ….

        ഉടനെ അപ്പു എന്റെ പുറത്തിട്ടൊരടി തന്നു. ഞങ്ങളുടെ കൊച്ചിനെ പറഞ്ഞാലുണ്ടല്ലോ……. ങ്ഹാ….

   അങ്ങനെ അങ്ങനെ ആ സംസാരം നീണ്ടു പോയി….

  വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി അമ്പലത്തിൽ പോയി. കുട്ടിപട്ടാളവും ഉണ്ടായിരുന്നു….. അമ്മുവും….

   രാവിലെ കണ്ടത് പോലെയേ ആയിരുന്നില്ല. മാമ്പഴകളർ മെറൂൺ കോമ്പിനേഷൻ പാട്ടുപാവാട. മുടി വിടർത്തിയിട്ടുണ്ടായിരുന്നു. ഇത്രോം മുടിയുണ്ടായിരുന്നോ ഇവൾക്ക്. ഇതുവരെ അതു മെടഞ്ഞു മടക്കിക്കെട്ടി വച്ചിരുന്നതേ കണ്ടിട്ടുള്ളു…. ഉണ്ടക്കണ്ണിൽ കരിയൊക്കെ എഴുതി ഒരു കൊച്ചു സുന്ദരി തന്നെ… മനസ്സിൽ പറഞ്ഞു…..

 അമ്പലത്തിലോട് കുറച്ചു നടക്കാനുണ്ട്. എല്ലാം കൂടെ ജാഥക്ക് പോകും പോലെയാണ് പോകുന്നത്. അമ്മു വഴിയിലുള്ളവരോടെല്ലാം കാര്യം പറയുന്നുണ്ട്…

“ഇവൾക്ക് അറിയാത്തതായി ആരേലും ഈ നാട്ടിലുണ്ടോടാ…

“ഇല്ലല്ലോ ഞങ്ങളുടെ മുത്തല്ലേടാ അവള്….

        അമ്പലത്തിൽ എത്തി പ്രാർത്ഥിച്ചു  പ്രസാദം എല്ലാം വാങ്ങി ഞങ്ങൾ പുറത്തിറങ്ങി. ഞാൻ അപ്പുനോട് നടക്കാൻ പറഞ്ഞിട്ട്  ചെരുപ്പിന്റെ വള്ളി ഇടുകയായിരുന്നു……

   ഞാൻ നിന്നതിനടുത്തു ചെറുതായി വെള്ളം കെട്ടികിടക്കുന്നുണ്ടായിരുന്നു. പെട്ടന്നു അതിൽ ഒരു കല്ല് വന്നു വീണു വെള്ളം മുഴുവൻ എന്റെ ഷർട്ടിലായി…. ഉടനെ അമ്മു വന്നു സോറി ഞാൻ കിചേട്ടനിവിടെ നിൽക്കുന്നത് കണ്ടില്ലട്ടോ എന്നു പറഞ്ഞു വെള്ളം വീണ ഭാഗം തുടക്കുന്നുണ്ട്…

     എന്റെ കിളികളൊക്കെ ഏതൊക്കെയോ വഴി പറന്നു പോയി. അതിനെ തിരികെ തലയിലേക്ക് കൊണ്ട് വരുന്നതിനിടക്ക് അവൾ ഓടിപോയിരുന്നു…..

  ഞാൻ പതുക്കെ അപ്പുന്റടുത്തേക്കു പോയി.

  ” നിന്റെ ഷർട്ടിൽ ഇതെന്താ ഇത്….

ഞാനും അപ്പോഴാണ് അതു ശ്രദ്ധിച്ചത് അവള് വെള്ളം തുടക്കുന്നു എന്നു പറഞ്ഞു ഉള്ള കുങ്കുമം മുഴുവൻ എന്റെ ഷർട്ടിൽ തേച്ചിട്ടുണ്ട്. അപ്പൊ കിളി പോയിരുന്നോണ്ട് ഞാൻ അറിഞ്ഞില്ല. എനിക്ക് ദേഷ്യം വന്നു നല്ലപോലെ. പക്ഷെ ഞങ്ങൾക്കു മുന്നേ കുട്ടിപ്പട്ടാളം അവിടന്ന് പോയിരുന്നു………

     ഞാൻ വീടത്തിയ ഉടനെ അവളെയാണ് നോക്കിയത് പക്ഷെ ഒരിടത്തും കണ്ടില്ല. അവളെ എന്റെ കൈയിൽ കിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. കാരണം എന്റെ ഏറ്റവും ഇഷ്ടപെട്ട ഷർട്ട്‌ ആയിരുന്നു അതു…..

        രാത്രി ആയപ്പോൾ കുട്ടിപ്പട്ടാളം എല്ലാം വീടുകളിൽ പോയി. അമ്മു അവിടെ കറങ്ങിക്കൊണ്ടു നില്പുണ്ടായിരുന്നു. എല്ലാരും ഉള്ളതുകൊണ്ട് എനിക്കവളോട് ഒന്നും പറയാൻ പറ്റിയില്ല.കുറച്ചു കഴിഞ്ഞപ്പോൾ  മെഴുകുതിരി റൂമിലുണ്ട് അതുപോയി എടുത്തിട്ട് വരാൻ ചേച്ചി അവളോട്‌  പറയുന്നത് കേട്ടു.  അതുകേട്ടു ഞാൻ ഇപ്പുറത്തെ വശത്തു കൂടി ചേച്ചിടെ റൂമിനടുത്തു പോയി.

   പഴയ തറവാട് വീടായിരുന്നു അതു ഒരു വരാന്ത കഴിഞ്ഞുള്ള സ്ഥലത്താണ് ചേച്ചീടേം ചേട്ടന്റേം റൂം. ഇപ്പുറത്തെ വശത്തുകൂടെയും വരാന്തയിലോട് കടക്കാൻ വാതിലുണ്ടായിരുന്നു…

      ചേച്ചിടെ റൂമിൽ നിന്നും ഇറങ്ങിയ അമ്മു എന്നെ കണ്ടു ഒന്നുഞെട്ടി.

     “എന്താ വേണ്ടത്…വഴിന്ന് മാറു എനിക്ക് പോണം…

“നീ എന്തിനാ എന്റെ ഷർട്ട്‌ നശിപ്പിച്ചത്…

പെട്ടന്നവൾ താഴേക്കു നോക്കി നിന്നു….

“മുഖത്തേക്ക് നോക്കടി……. അതും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ചു…

 “എന്റെ കൈവിടു.. ഇല്ലെങ്കിൽ ഞാൻ ബഹളം വയ്ക്കും….

“നീ ബഹളം വച്ചോ ആരും വിശ്വസിക്കില്ല അതും നിന്റെ അടവാണെന്നേ കരുതു, അതുകൊണ്ട് ചേട്ടന്റെ അമ്മൂസ് ബഹളംവച്ചോ….

“വിടടോ എന്റെ കൈയിൽ നിന്നും….

“വയസിനു മുതിർന്നവരെ എടോന്നു വിളിക്കുന്നോ അതു ചോദിച്ചുകൊണ്ട് ഞാനവളുടെ കൈ പിടിച്ചു തിരിച്ചു… അവൾ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്…. അവസാനം അവളുടെ ശബ്ദം നേർത്തു വന്നു കണ്ണൊക്കെ നിറച്ചുകൊണ്ടു എന്നോട് പറഞ്ഞു പ്ലീസ്‌ കിച്ചേട്ടാ കൈ വേദനിക്കുന്നു……

 അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ എവിടേയോ ഒരു വേദന ഞാനറിഞ്ഞു.

 എന്നോട് ഇനി കളിക്കാൻ വരുമ്പോൾ ഇതോർമ വേണം എന്നു പറഞ്ഞു ഞാനവളുടെ കൈ സ്വാതന്ത്രയാക്കി. പെട്ടന്ന് പുറത്തേക്കു പോയി…..

               തുടരും……….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!