“പോകാല്ലോടാ… നമുക്ക് നാളെ തന്നെ പോകാം.എവിടെ വേണോ കൊണ്ടുപോകാം അവളെ. അവൾക്കു ഭേദം ആകണം. ആകും, നിന്റെ സ്നേഹം ഈശ്വരൻമാർ കണ്ടില്ലന്നു നടിക്കില്ല കിച്ചാ അതെനിക്കുറപ്പാണ്…. ഇപ്പൊ എന്റെ ഏറ്റവും വലിയ വേദനയാണ് നീ..
അതു പറഞ്ഞപ്പോളേക്കും അപ്പുന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു….
നാളെ പോകുന്നത് ഇതിനു വേണ്ടിയാണു എന്നു ഇവിടെ ആരും അറിയണ്ട. നമുക്ക് വന്നിട്ട് പറയാം… ആർക്കും ഇനി ഒന്നും താങ്ങാൻ കഴിയില്ല കിച്ചാ ഇവിടെ…..
ഞാനും അപ്പുവും പിറ്റേദിവസം രാവിലെ തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു… എനിക്ക് കോട്ടയത്തു അത്യാവശ്യമായി പോകേണ്ട ആവശ്യം ഉണ്ടന്നും അപ്പു എന്നോടൊപ്പം ഒരു കമ്പനിക്ക് വരുന്നതാണെന്നും വീട്ടിൽ പറഞ്ഞു..
… ആദ്യം നന്ദന്റെ വീട്ടിലേക്കാണ് പോയത്….
അവന്റെ അച്ഛനെ കണ്ടു എല്ലാ കാര്യങ്ങളും പറഞ്ഞു…. നന്ദനും എന്നോടൊപ്പം ലീവിന് വന്നതാണ്. അന്നവിടെ തങ്ങീട്ടു പിറ്റേദിവസം രാവിലെ ആശ്രമത്തിലോട്ട് പോകാമെന്നു അച്ഛൻ പറഞ്ഞപ്പോൾ ഞങ്ങളും അതു സമ്മതിച്ചു….
അവന്റെ അച്ഛനും അമ്മയും നല്ല സ്നേഹമായിരുന്നു. അവര് നന്ദനോട് കാണിക്കുന്ന സ്നേഹം ഞങ്ങളോടും കാണിച്ചു…. അതുകൊണ്ട് തന്നെ ഒരു അകൽച്ച ആ വീട്ടിൽ ഞങ്ങൾക്കു അനുഭവപ്പെട്ടില്ല….
രാത്രി എല്ലാവരും ആഹാരം കഴിച്ചോണ്ടിരുന്നപ്പോൾ, അപ്പു എന്നെയും അമ്മുനെയും കുറിച്ച് എല്ലാം അവരോട് പറഞ്ഞുകൊടുത്തു….
ഞാൻ എല്ലാം കേട്ടു മൗനമായിരുന്നതേ ഉള്ളു… അവളെ കുറിച്ചുള്ള ഓർമകളെല്ലാം ഇപ്പൊ എനിക്ക് സുഖമുള്ള നോവുകൾ മാത്രമാണ്.. എങ്ങനെ അവളെ എൻറെ സ്നേഹം പറഞ്ഞു മനസിലാക്കുമെന്നോ… അവളില്ലാതെ ഞാനില്ല എന്നു അവള് എന്നു തിരിച്ചറിയുമെന്നോ എനിക്കറിയില്ല….
രാത്രി അച്ഛനും അമ്മയും ഉറങ്ങാൻ കിടന്നപ്പോൾ, നന്ദൻ ബിയറും കൊണ്ട് വന്നു.
നീ ഇത് എപ്പോ സെറ്റ് ചെയ്തു വച്ചു…..
” ചുമ്മാ നീ വരുന്നുണ്ടന്നു പറഞ്ഞപ്പോ ഒരു രസം….
അങ്ങനെ ഞാനും അപ്പുവും, നന്ദനും കൂടി ബിയർ അടി തുടങ്ങി…..
ഞാൻ നല്ലപോലെ കേറ്റുന്നുണ്ട്…. നന്ദനറിയാം എന്നെ കുറിച്ച്…. ഞാൻ പെട്ടന്നു ഫിറ്റ് ആകും… ഫിറ്റായാൽ പിന്നെ അമ്മു പുരാണം ആണ്.. ഇപ്പോ സീൻ സെന്റിയും കൂടെ ആയോണ്ട് വേറെ ഒന്നും നോക്കണ്ട…..
“ടാ അപ്പു….
“എന്താടാ….
“ടാ അളിയോ…
എന്താടാ പുല്ലേ…
“അളിയാ നിനക്കെന്നെ ഇഷ്ടമല്ലേ…
“ഓഹ്ഹ്….
“എന്നിട്ട് നിന്റെ പെങ്ങൾക്കെന്താ എന്റെ വിഷമം മനസിലാക്കത്തതു…
“എല്ലാം ശെരിയാകും ടാ…
“എനിക്കിപ്പോ അവളോട് സംസാരിക്കണം… വിളിക്കവളെ…..
“ടാ വേണ്ട സമയം ഒത്തിരി ആയി…
ഇന്നിനി വേണ്ട…..
“അതൊന്നും പറ്റൂല… നീ ആദിയെ വിളിച്ചിട്ട് അവൾക്കു ഫോൺ കൊടുക്കാൻ പറയു…
ടാ അപ്പു വേണ്ടടാ… അവനു പണ്ടേ ഉള്ള സൂക്കേടാ വെള്ളമടിച്ചാൽ അമ്മു പുരാണം തുടങ്ങുക…..
“നീ വിളിച്ചുതാടാ അളിയാ ഒന്ന്… നിന്റെ ഒരേ ഒരു അളിയനല്ലെടാ ഞാൻ…
അതും പറഞ്ഞു പറഞ്ഞു കിച്ചൻ ഉറക്കത്തിലേക്കു വഴുതി വീണു….
അപ്പു… ഇവന് അമ്മുനെ കിട്ടുവോ….. എനിക്കറിയാം ഇവന് അമ്മുനോടുള്ള സ്നേഹം….. അവിടെ തന്നെ ഞങ്ങൾ താമസിക്കുന്നതിനപ്പുറം ഒരു ബ്രാഹിമിൻ ഫാമിലിയാണ് അവിടത്തെ കൊച്ചിന് ഇവനെ ഭയങ്കര ഇഷ്ടാണ്…. അതിനെ കാണാൻ എന്തു ഭംഗിയെന്നറിയോ, സ്വഭാവും നല്ലതാ…. എവിടന്നു ഇവിടെ ഒരുത്തനു… അതൊന്നും കാണില്ല…
“അമ്മുനെ കാണാതിരുന്നപ്പോളേ എനിക്കറിയാം… ഇനിയും അമ്മുനെ കിട്ടിയില്ലെങ്കിൽ…. എനിക്കറിയില്ല അപ്പു… എന്താകും എന്നു…
അതുപോലെ അവൻ ലീവ് എക്സ്റ്റണ്ട് ചെയ്യാൻ കൊടുത്തിട്ടുണ്ട്… പക്ഷെ കിട്ടിട്ടും പ്രയോജനം ഉണ്ടാകില്ല… അവള് ഇവിടെ ആശ്രമത്തിൽ എത്തിക്കഴിഞ്ഞാൽ ഒരു ബൈസ്റ്റാൻഡറെ പാടുള്ളു… അതും അത്ര തിക്ക് റിലേഷനിൽ പെട്ട ആരെങ്കിലും…. ട്രീറ്റ്മെന്റ് കഴിയാതെ കാണാൻ പോലും പറ്റില്ല.
ഇതൊക്ക അവനെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നാണ് എനിക്ക്……
“എനിക്കും അറിയില്ല നന്ദാ…. അവനോട് പലപ്പോഴും പറയണമ് എന്നു തോന്നും അമ്മുനെ മറന്നേക്കാൻ.. പക്ഷെ അവന്റെ സ്നേഹം കാണുമ്പോൾ പറ്റണില്ല… അല്ലങ്കിലും ഒന്ന് ആലോചിക്കുമ്പോൾ ഇതെന്തു സ്നേഹമാണെന്നാണ് എനിക്ക് മനസിലാക്കത്തതു… ഇഷ്ടം പോലും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലുള്ള ഒരു കൊച്ചിനോട് തോന്നിയ സ്നേഹം.. ഇങ്ങനെ ചങ്കിൽ കൊണ്ട് നടക്കാൻ…… അവനു മാത്രേ കഴിയു…
ബാക്കി ഈശ്വരൻ എന്തേലും കണ്ടിട്ടുണ്ടാകും..
*******************************************
രാവിലെ തന്നെ എണീറ്റു ഫ്രഷായി ഞങ്ങൾ ആശ്രമത്തിലേക്കു പോയി…മുപ്പതു ഏക്കറിനകത്തായിരുന്നു ആശ്രമം…. വളരെ ഭംഗിയുള്ള അന്തരീക്ഷം…
അവിടെ എത്തുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്….. എങ്ങും മരങ്ങളുടെ പച്ചപ്പ് മാത്രം….
ആശ്രമത്തിനു വേണ്ട ഔഷധങ്ങളെല്ലാം അവിടെത്തന്നെയായിരുന്നു വളർത്തിയിരുന്നത്… വളരെ അമൂല്യമായ ചിലതു കാട്ടിനകത്തിന്നു എടുക്കും… അതിനും ആളുകൾ ഉണ്ട്….
പച്ചക്കറികളും. മാവുകളും പ്ലാവുകളും എന്നു വേണ്ട എല്ലാം അതിനകത്തുണ്ടന്നു തോന്നുന്നു…
ഞങ്ങളെ പുറത്തു നിർത്തിയിട്ടു… നന്ദന്റെ അച്ഛൻ ആദ്യം സ്വാമിയേ കാണാൻ കയറി.. കുറച്ചു കഴിഞ്ഞു സന്യാസിയെ പോലെ ഉള്ള ഒരാൾ വന്നു ഞങ്ങളെ അകത്തേക്കു വിളിക്കുന്നു എന്നു പറഞ്ഞു…
അകത്തു കേറിയപ്പോൾ ശെരിക്കും എന്റെ നെഞ്ചിടിപ്പു വല്ലാതെ കൂടി.അവിടത്തെ സ്വാമിയുടെ മുന്നിൽ ഇരിക്കുമ്പോൾ പത്താം ക്ലാസ്സ് റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മനസായിരുന്നു എനിക്ക് …..
അമ്മുന്റെ റിസൾട്ട് എല്ലാം നോക്കിയിട്ട് അദ്ദേഹം പതിയെ പുഞ്ചിരിച്ചു…. ആ പുഞ്ചിരി കണ്ടപ്പോൾ സത്യം പറഞ്ഞാൽ മനസിൽ ഒരു മഞ്ഞു വീണ തണുപ്പായിരുന്നു….
“ഇത് നമുക്ക് ശെരിയാക്കാം….. എന്തായലും ഒരു മാസം ഇവിടെ തങ്ങേണ്ടി വരും….
അതുകഴിഞ്ഞു വേണമെങ്കിൽ പറയാം…..
ഭേദമാകും എന്നു നമുക്ക് വിശ്വസിക്കാം… ബാക്കിയെല്ലാം ആ സർവേശ്വരൻ തീരുമാനിക്കും പോലെ….
“ഇവിടെ ആശ്രമത്തിന് കുറച്ചു ചിട്ടവട്ടങ്ങൾ ഉണ്ട് അതു പാലിച്ചേ പറ്റുള്ളൂ….
“എന്നാണ് രോഗിയെ കൊണ്ട് വരുന്നതെന്ന്… പുറത്ത് ഓഫീസിൽ പറഞ്ഞിട്ട് പോകുക… പിന്നെ രോഗിയുടെ കൂടെ അമ്മ… കല്യാണം കഴിഞ്ഞതാണെങ്കിൽ ഭർത്താവ്… അമ്മയില്ലങ്കിൽ അമ്മ സ്ഥാനീയതയിലുള്ള ആരെങ്കിലും…..
ഇവരിലാർക്കെങ്കിലും മാത്രമേ നിൽക്കാൻ കഴിയുകയുള്ളു….
ബാക്കി എല്ലാം ഓഫീസിൽ നിന്നും വിശദമായി ചോദിച്ചു മനസിലാക്കിയിട്ടു പൊയ്ക്കോളൂ….
ഞങ്ങൾ സ്വാമിയോട് യാത്ര പറഞ്ഞിട്ട് അവിടന്നിറങ്ങി.. ഓഫീസ് ലക്ഷ്യമാക്കി നടന്നു….
“ഞാൻ ആകെ ടെൻഷനിൽ ആയിരുന്നു… എന്തു ചെയ്യണം എന്നു എനിക്കറിയില്ല. അമ്മുനെ കാണാതെ എനിക്ക് പറ്റില്ല… അവള് ട്രീറ്റ്മെന്റ് കഴിഞ്ഞു വരുമ്പോളേക്കും എന്റെ ലീവും തീരും… പോയാൽ പിന്നെ ഈ ഇടക്കൊന്നും ലീവ് കിട്ടില്ല…
എന്തു ചെയ്യണം എന്നു എനിക്കറിയില്ല.. അപ്പു ഓഫീസിലേക്ക് കേറാൻ തുടങ്ങിയതും ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി… അവിടെ കിടന്ന ഒരു ബെഞ്ചിലായി ഇരുന്നു…
“എന്താടാ നിനക്കെന്താ പറ്റിയെ…. വല്ല ബുദ്ധിമുട്ടും ഉണ്ടോ….
“അതല്ലടാ… നീ അമ്മുനെ എന്നു കൊണ്ടുവരുമെന്ന പറയാൻ പോകുന്നെ…
“അതു ചോദിക്കാനെന്താ രണ്ടു ദിവസം കഴിഞ്ഞു.. നമ്മൾ അങ്ങ് പോയി കൂട്ടികൊണ്ടു വരേണ്ട സമയം…
“അതു കഴിഞ്ഞാൽ എനിക്കവളെ കാണാൻ പോലും പറ്റില്ലടാ….
“അവളെ കൊണ്ട് വരാതിരിക്കാൻ കഴിയില്ലല്ലോടാ… അവൾക്കു ഭേദം ആകണ്ടേ…
“അതെ എന്നാലും.. എനിക്കവളില്ലാതെ പറ്റില്ല….
“ഇപ്പൊ നീ എന്താ പറഞ്ഞു വരുന്നേ…..
നീ എനിക്ക് കുറച്ചു സമയം തന്നെ… ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് ഓഫീസിൽ പോകാം…
“ആയിക്കോട്ടെ നീ ആലോചിക്ക്… ഞാൻ അപ്പോളേക്കും കുറച്ചു വെള്ളം കുടിച്ചിട്ട് വരാം…
“കുറച്ചു കഴിഞ്ഞു അപ്പു വന്നു നന്ദന്റെ അടുത്തിരുന്നു….
“എന്തേലും വഴി തെളിഞ്ഞോ….
“എന്തു വഴിയായാലും നീ എന്നോടൊപ്പം നിൽക്കുവോ…
“ഞാൻ എന്തിനും നിന്നോടൊപ്പം ഉണ്ട്….ധൈര്യമായിട്ടു പറയൂ…
“അതൊക്കെ പിന്നെ പറയാം… ഇപ്പൊ നീ ഓഫീസിൽ പോയി ഒരാഴ്ച കഴിഞിട്ടുള്ള ഒരു ഡേറ്റ് പറയു…
ഒരാഴ്ചയോ അതെന്തിനാ….
“അതൊക്കെ ഉണ്ട് പറയാം…. നീ പോയി പറഞ്ഞു ഡീറ്റെയിൽസ് ഒക്കെ അറിഞ്ഞിട്ട് വാടാ…
“ശെരി… ആയിക്കോട്ടെ….
അവിടെ എല്ലാ പരിപാടിയും കഴിഞ്ഞു ഞങ്ങൾ നേരെ നന്ദന്റെ വീട്ടിലേക്കു വന്നു… അവിടന്ന് ഊണൊക്കെ കഴിച്ചിട്ട് വൈകിട്ടത്തെ ട്രെയിനിനു തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു…
ട്രെയിനിൽ ഇരുന്നു അപ്പു എന്നോട് ചോദിച്ചു കൊണ്ടിരുന്നു.. വീട്ടിൽ പോയിട്ട് പറയാം.. അതു പറയുന്നതിന് മുന്നേ ഒന്ന് രണ്ടു കാര്യം അന്നോഷിച്ചറിയാനുണ്ടന്നു പറഞ്ഞു ഒഴിഞ്ഞു….
വീട്ടിൽ എത്തി പിറ്റേദിവസം രാവിലെ തന്നെ ഞാൻ അടുത്തുള്ള അമ്പലത്തിൽ പോയി….
“എന്താടാ പതിവില്ലാതെ അമ്പലത്തിൽ…
“എനിക്ക് ഒരു കാര്യം അറിയാനാണ്…
ഞാൻ നേരെ കമ്മിറ്റി ഓഫീസിൽ പോയി അവിടെ വച്ചു വിവാഹം നടത്തുവോ എന്നും… അഥവാ വിവാഹം നടത്തിയാൽ എത്ര ദിവസത്തിനുള്ളിൽ അതിന്റെ രേഖകൾ കിട്ടുമെന്നും അന്വഷിച്ചു…
അവിടെ വിവാഹം നടത്താറുണ്ടന്നും.. രേഖകൾ രണ്ടു ദിവസത്തിനുള്ളിൽ ശെരിയാക്കാമെന്നും അവര് മറുപടി തന്നു
ഇതൊക്കെ കണ്ടു അപ്പുന്റെ കിളി പോയി നിൽക്കുവായിരുന്നു….
ടാ നീ ആരുടെ കല്യാണം ആണ് നടത്താൻ പോകുന്നെ…
“എന്റെ കല്യാണം….
“ങേ നിന്റെ കല്യാണമോ.. അപ്പോൾ പെണ്ണ് ആരാണ്…
“എന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണെ ഉള്ളു… നീ എന്താ അളിയാ ഒന്നും അറിയാത്തതു പോലെ കാണിക്കുന്നേ…
“ഇതിപ്പോ നിനക്കു വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ കിച്ചാ….
ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു ഐഡിയ ഉണ്ടന്ന്… ഇതാണ് അതു… നിങ്ങളുടെ പെങ്ങൾ അദ്രി കേശവ്… അടുത്ത മുഹൂർത്തത്തിൽ തന്നെ അദ്രി സുജിത് ആകാൻ പോകുന്നു……
തുടരും………
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission