Skip to content

കിച്ചന്റെ പ്രണയം – 12

kichante-pranayam

ഗിഫ്റ്റും വാങ്ങി കേക്ക്നും ഓർഡർ ചെയ്തു ഞങ്ങൾ കവലയിൽ എത്തി. അപ്പുന്റെ ഫ്രണ്ട്സിനെ കണ്ടു അവരോടു സംസാരിച്ചോണ്ടിരിക്കുവായിരുന്നു.

   അപ്പോളാണ് ശ്രീജിത്ത്‌ അങ്ങോട്ട് വന്നത്.. അപ്പുവിനും ഇപ്പൊ അവനോട് പഴയതു പോലെ

ദേഷ്യം ഒന്നുമില്ല…..

  “എന്താടോ സുഖമല്ലേ….

“സുഖം… മാര്യേജ് ലൈഫ് എങ്ങനെ ഉണ്ട്…

“കുഴപ്പമില്ലടോ….. അങ്ങനെ പോകുന്നു…

“അമ്മുന് ഇപ്പൊ എങ്ങനെ ഉണ്ട്… അവള് തന്നോട് കൂടിയോ…

“എവിടന്നു…… ഒരു രക്ഷയും ഇല്ലെടോ അതിനെ മെരുക്കാൻ….

മെരുങ്ങീട്ടുണ്ടാകില്ലന്നു അതിനു കാരണം ഞാൻ ഈ ഇടയ്ക്കു ഒരു കാര്യം അറിഞ്ഞു ചിലപ്പോൾ അതാകാം അമ്മു നിന്നെ അവോയ്ഡ് ചെയ്യുന്നത്…

“എന്താടാ അതു ഞാനും അപ്പുവും ഒരേ സ്വരത്തിൽ ചോദിച്ചു……

      ശ്രീജിത്ത്‌ എന്താ പറയാൻ പോകുന്നു എന്നതിലുള്ള ആകാംഷയിലായിരുന്നു  ഞാനും അപ്പുവും….

    ഞാനും അമ്മുവും തമ്മിലുള്ള കല്യാണം വേണ്ട എന്നു അമ്മ നിർബന്ധിച്ചോണ്ടിരുന്ന സമയം… അമ്മുവിനെ ഈ അവസ്ഥയിൽ കൈവിടില്ല എന്ന ഉറച്ച തീരുമാനത്തിൽ ഞാനും ഉറച്ചു നിന്നു. അമ്മ പലതും പറഞ്ഞു…. അവളുടെ ഈ അവസ്ഥയിൽ മാറ്റം ഉണ്ടാകും എന്നു ഞാനും ഉറപ്പിച്ചു പറഞ്ഞു.. എന്റെ തീരുമാനത്തിൽ മാറ്റം ഇല്ലന്ന് കണ്ടിട്ടാണ് അമ്മുവിന്റെ വീട്ടില് കല്യാണം നിശ്ചയിച്ച സമയത്തിൽ നടത്താം എന്ന തീരുമാനം പറയാനായി എത്തിയത്…. പക്ഷെ അമ്മ ആദ്യം അമ്മുവിനെയാണ് കാണാൻ കേറിയത്‌. ഞാൻ ഈ വിവാഹത്തിൽ നിന്നും പിന്മാറില്ലെന്നും. പറഞ്ഞ സമയത്തിൽ അതു നടക്കും എന്നു അമ്മ പറഞ്ഞു….

  “അവള് അതിനു സമ്മതിച്ചില്ല ശ്രീയേട്ടന് എന്നെ പോലൊരു പെണ്ണിനെ അല്ല വേണ്ടതെന്നു പറഞ്ഞു…. ഞാൻ  എന്റെ തീരുമാനത്തിൽ നിന്നും അല്പം പോലും മാറുന്നില്ല എന്നും .. അമ്മയ്ക്കും

അവളെ അത്രക്കും ഇഷ്ടമാണെന്നു, പൂര്ണമനസ്സോടെയാണ് കല്യാണം നടത്തുന്നത് എന്നും  അവളോട് പറഞ്ഞു….

       അപ്പോൾ അവൾ അമ്മയോട് പറഞ്ഞുവത്രേ അവൾക്കു ഒരിക്കലും അമ്മയാകാൻ പറ്റില്ലാന്ന്. അവളുടെ ഗര്ഭാശയത്തിനു അതിനുള്ള ശക്തി ഇല്ലന്നു..

   അമ്മ ആദ്യം അതു വിശ്വസിച്ചില്ല…അവള് കല്യാണം മുടക്കാൻ വേണ്ടി പറയുന്നതാണെന്നേ കരുതിയുള്ളൂ. പക്ഷെ  ഡോക്ടർമാർ തമ്മിലുള്ള സംസാരത്തിൽ നിന്നും അവൾ കേട്ടതാണെന്നു അവൾ സത്യം ചെയ്തു പറഞ്ഞു…

   “അവസാനം അവൾ അമ്മയെ കൺവിൻസ് ചെയ്തു   ആത്മഹത്യാ ഭീഷണിയുടെ ഐഡിയയും പറഞ്ഞ് കൊടുത്തു തിരിച്ചയച്ചു…

    ഇതിപ്പോ ഇടയ്ക്കു ഞാൻ കിച്ചനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു അവൾ ഒരിക്കലും സമ്മതിക്കില്ല…. അവനെ വെറുപ്പിക്കാനേ നോക്കുള്ളു എന്നും. കാരണം ചോദിച്ചപ്പോളാണ് ഇത് പറയുന്നതു….

  അതു അറിഞ്ഞപ്പോൾ മുതൽ നിങ്ങളോട് ഇത് വന്നു പറയണം എന്ന് കരുതിയതാ…. പക്ഷെ തിരക്കിലായിപ്പോയി അതാണ്….

    ഇതുകൊണ്ടാകും അവൾ കിച്ചനെ അകറ്റുന്നത്… എന്തായാലും അതനുസരിച്ചു നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊ.

    ഞാൻ പെട്ടന്ന് ശ്രീജിത്തിനെ കെട്ടിപിടിച്ചു… അവളെന്നെ അവോയ്ഡ് ചെയ്യാനുള്ള കാരണം തപ്പി നടക്കുവായിരുന്നു. താങ്ക്സ് ബ്രദർ. ദൈവമായിട്ടാകും തന്നെ ഇപ്പൊ എന്റെ മുന്നിൽ എത്തിച്ചത്….. ഇനി ശെരിയാക്കാം….

    അപ്പുവും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…..

ശ്രീജിത്ത്‌ ഞങ്ങളോട് യാത്ര പറഞ്ഞു പോയി. അവൻ എനിക്കൊരു all the best പറയാനും മറന്നില്ല….

   “ടാ അപ്പുവേ ശെരിക്കും നിന്റെ പെങ്ങളെ വളക്കുക എന്നത് ഒരു യുദ്ധം തന്നയാണ് അല്ലെ…

  …. കുറച്ചു കഴിഞ്ഞു അവന്റെ ഭാഗത്തൂന്നു മറുപടി കിട്ടാത്തപ്പോളാണ് ഞാൻ നോക്കിയത്…. 

   “നോക്കുമ്പോൾ അവൻ എന്തോ കാര്യമായിട്ടുള്ള ആലോചനയിലാണ്… സംഭവം സെന്റിയാണ്….

 ഞാൻ ഒരു തട്ടുകൊടുത്തു….

“നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നത്….

“അതല്ലടാ കിച്ചാ…. അതു…..

“ഒരു അതും ഇതും ഇല്ല… എനിക്ക് ജീവനുണ്ടങ്കിൽ നിന്റെ പെങ്ങളുടെ കഴുത്തിൽ ഞാൻ താലികെട്ടിയിരിക്കും അതിനി എന്തു ഭൂകമ്പം സംഭവിച്ചാലും….

   “നീ ആദ്യം അവളുടെ ഡോക്ടറെ വിളിച്ചു ഇങ്ങനെ ഒരു കാര്യം ചോദിക്ക്…. സത്യവാണോ അതോ വല്ല ഉഡായിപ്പുമാണോ അവള് പറയുന്നതെന്ന് അറിയാല്ലോ…

   അപ്പു ഡോക്ടറെ വിളിച്ചു സംസാരിച്ചു…..

“ടാ അന്ന് അവള് ട്രീട്മെന്റിലായിരുന്ന സമയത്തു ഡോക്‌ടേഴ്‌സ് അങ്ങനെ ഒരു ഡൌട്ട് സൂചിപ്പിച്ചു… അല്ലാതെ കൺഫോം ചെയ്തിട്ടില്ല….

  പക്ഷെ അന്ന് അവൾ അൺകോൺഷ്യസ്  ആയിരുന്നു എന്നാ ഡോക്ടർ പറഞ്ഞത്….

    “ആ അതെന്തെലും ആകട്ടെ… അതൊക്കെ നമുക്ക് പിന്നെ നോക്കാം.. എന്തായാലും അവള് എന്നെ അകറ്റുന്നതിന്റെ കാരണം കിട്ടിയല്ലോ..എനിക്കതുമതി… .

    ഞാൻ അപ്പുവിനോട് യാത്ര പറഞ്ഞു നേരെ വീട്ടിലേക്കു പോയി… ഞങ്ങൾ അറിഞ്ഞത് വേറെ ആരോടും പറയില്ലന്നുള്ള ഉറപ്പും അവൻ തന്നു….

     “എന്തിനാ പെണ്ണെ എന്നിൽ നിന്നും ഓടി ഒളിക്കുന്നതു.. എന്തൊക്കെ നീ അഭിനയിച്ചാലും…എത്രയൊക്കെ ആട്ടിയകറ്റിയാലും  നിന്നേം കൊണ്ടേ കിച്ചൻ ഇവിടന്നു പോകു…

  ” പിറ്റേദിവസം രാവിലെ എണീറ്റു കുളിയൊക്കെ കഴിഞ്ഞു നേരെ അമ്മുന്റടുക്കലേക്ക് വിട്ടു…

    വൈകിട്ടത്തെ ഫങ്ക്ഷന് കൊടുക്കാൻ വേണ്ടി ഡ്രസ്സ്‌ മാറ്റിവച്ചിട്ടു റിങ്ങും എടുത്തിട്ടാണ് പോയത്….

     “ഞാൻ അവിടത്തി എല്ലാവരോടും സംസാരിച്ചോണ്ടിരുന്നു… ആദി അമ്മുനെ റെഡിയാക്കുവായിരുന്നു… ഞാൻ പതിയെ അപ്പുനെ കണ്ണുകാണിച്ചു… അവൻ വെയിറ്റ് എന്നു പറഞ്ഞിട്ടു ആദി… എന്നു വിളിച്ചോണ്ട് എണീറ്റു അമ്മുന്റെ മുറിയിലേക്ക് പോയി…

    ആ തക്കം നോക്കി ഞാനും എണീറ്റു അവന്റെ പിന്നാലെ പോയി….

 അപ്പോളേക്കും ആദി അമ്മുനെ റെഡിയാക്കിയിരുന്നു.. ഒരു ധാവണിയാണ് അവള് ഉടുത്തിരുന്നത്.. ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്നു…

  ആദി ഒന്ന് വന്നേ ഒരു അത്യാവശ്യം ഉണ്ട്… അതും പറഞ്ഞു അപ്പു ആദിയെം കൊണ്ട് പുറത്തേക്കു പോയി….

   ഞാൻ പതിയെ ഡോർ ചാരിയിട്ടു അമ്മുന്റടുക്കലേക്കു വന്നു….

  “എന്തിനാ കിച്ചേട്ടാ കതകു ചാരുന്നത്.. കതകു തുറക്ക് ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും….

 “എന്തു വിചാരിക്കാൻ ഒന്നും വിചാരിക്കില്ല…

“നിനക്കു പേടിയാണോ പെണ്ണെ….

“എനിക്കെന്തിനാ നിങ്ങളെ പേടി….

എന്റടുത്തു കൂടുതൽ സമയം നിന്നാൽ നിന്റെ മുഖം മൂടി അഴിഞ്ഞു പോകുമെന്നു…

   “എ…എന്തു മുഖം മൂടി… എ.. എ.. എന്തൊക്കെയാ പറയുന്നേ….

“നിനക്കു എന്നു മുതൽ ആണെടി വിക്കു വന്നത്…

  “അതും പറഞ്ഞു ഞാൻ പതിയെ അവളെ എടുത്തു  വീൽചെയറിൽ ഇരുത്തി…

    പതിയെ റിങ്ങെടുത്തു അവളുടെ വിരലിൽ ഇട്ടു അവള് വേണ്ടന്ന് വാശി പിടിക്കുന്നുണ്ട്… ഊരാനും ശ്രമിക്കുന്നുണ്ട്…

         നീ കിടന്നു കാറണ്ട ഇത്…. നിനക്കുള്ള… എന്റെ ബർത്ത്ഡേ ഗിഫ്റ്റാണ്… കളയണ്ട…. ഓക്കേ… ഞാൻ അത്രോം ആഗ്രഹിച്ചു വാങ്ങിയതാ…

   “ഹാപ്പി ബര്ത്ഡേ അമ്മുസെ ….I Love u….I love u more than my life….  അതു പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട്… പെട്ടന്ന് അവിടന്ന് ഓടി താഴേക്കു പോയി….

             അമ്മുവിനു അപ്പോളും ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.

 “കിച്ചേട്ടൻ പറഞ്ഞത് ശെരിയാണ് ഏട്ടൻ അടുത്ത് വരുമ്പോളേക്കും എന്റെ എല്ലാ ധൈര്യവും ചോർന്നു പോകുന്നു….

 “”ഈശ്വരാ ഇനിയും എന്നെ പരീക്ഷിക്കരുതേ… എനിക്ക് കിചേട്ടനോട് ഒരുപാട് ദേഷ്യം കാണിക്കാനും പറ്റണില്ലല്ലോ…

   അമ്മുന്റെ ചിന്തകളെ മുറിച്ചു കൊണ്ട് ആദി വന്നു അമ്മുനെ താഴേക്കു കൊണ്ട് പോയി… പിന്നെ  ചെറിയ ചെറിയ ആഘോഷങ്ങളൊക്കെയായി ആ ദിവസം കടന്നു പോയി….

  ദിവസങ്ങൾ കടന്നു പോയി അമ്മുന് മാറ്റം ഉണ്ടങ്കിലും. ആയുർവേദം വേണമെങ്കിൽ പരീക്ഷിക്കാം എന്നു അമ്മുന്റെ ഡോക്ടർ പറഞ്ഞു…. എന്റെകൂടെ വർക്കുചെയ്യുന്ന നന്ദന്റെ അച്ഛൻ ആയുർവേദ ഡോക്ടർ ആണ്…

    അവനെ വിട്ടു അവന്റെ അച്ഛനോട് അമ്മുന് പറ്റിയ ട്രീട്മെന്റിനെ കുറിച്ച് അന്വഷിക്കാൻ  ഏർപ്പാടാക്കി…..

   ഒരു ദിവസം അപ്പുവും ഞാനും സംസാരിച്ചോണ്ടിരിക്കുകയായിരുന്നു…

    “ടാ അപ്പു എനിക്ക് ലീവ് കഴിയാറായി. മൂന്നുമാസത്തെ ലീവിനാണ് ഞാൻ വന്നത്. നീട്ടാൻ കൊടുത്തിട്ടുണ്ട്. പക്ഷെ എനിക്ക് വല്യ ഉറപ്പൊന്നും ഇല്ല. അഥവാ നീട്ടിയാലും കൂടിപ്പോയാൽ ഒരു മാസം കൂടി അത്രേ കിട്ടുള്ളു…

     ഒന്നും ഒരിടത്തും എത്തിയില്ലലോടാ…. അമ്മുന്റെയും എന്റെയും കല്യാണം എത്രയും വേഗം നടത്താൻ പറ്റുവോട…. ഇല്ലാതെ എനിക്കിവിടന്ന് പോകാൻ കഴിയില്ല… ഇനി അവളെ നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ ഉണ്ടാകില്ല…

”    നീ എന്താ കിച്ചാ ഈ പറയുന്നത്. അതിനു അവള് സമ്മതിക്കും എന്നു എനിക്ക് തോന്നുന്നില്ല. അവളുടെ സമ്മതം ഇല്ലാതെ എങ്ങനെയാ.. അവള് ബഹളം വച്ചാൽ ആകെ കുഴയും…

“എനിക്കും ആലോചിച്ചിട്ട് ഒന്നും പറ്റണില്ല….

“അപ്പോളേക്കും എന്റെ ഫോൺ ബെൽ അടിച്ചു…

           “നന്ദനായിരുന്നു. ഞാൻ ആവേശത്തോടെ ഫോൺ എടുത്തു… അവിടന്ന് കേട്ട വാർത്ത എന്നിൽ ഭൂലോകം പിടിച്ചടക്കിയ സന്തോഷമുണ്ടാക്കി…

   ഫോൺ കട്ട്‌ ചെയ്തതും ഞാൻ ഓടിച്ചെന്നു അപ്പുനെ എടുത്തു വട്ടം കറക്കി…

 “എന്താടാ… എന്താ നിനക്കു വട്ടായോ…

“അതേടാ വട്ടാണ് എനിക്ക് വട്ടാണ്… എന്റെ അമ്മു നടക്കാൻ പോണു…

ങേ നീ സത്യവാണോ പറയുന്നേ തെളിച്ചു പറയൂ.

..

“ടാ ഞാൻ എന്റെ ഫ്രണ്ട് നന്ദനോട് ആയുർവേദ ചികിത്സ രീതികളെ കുറിച്ച് അന്വഷിക്കാൻ  പറഞ്ഞിരുന്നു. അവന്റെ അച്ഛൻ ആയുർവേദ ഡോക്ടറാണ്.. ഞാൻ അമ്മുന്റെ കേസ് ഹിസ്റ്ററി അയച്ചു കൊടുത്തിരുന്നു.. അവനാണ് വിളിച്ചത്…

  “വയനാട്… ഒരു ആശ്രമം ഉണ്ട്… അവിടെ ഇങ്ങനത്തെ കേസൊക്കെ നോക്കാറുണ്ടന്ന്. അവിടത്തെ സ്വാമി,  നന്ദന്റെ അച്ഛന്റെ പരിജയത്തിലുള്ളതാണ്. അമ്മുന്റെ കേസ് ഷീറ്റ് കണ്ടിട്ട്, അദ്ദേഹത്തിന് വിശ്വാസം ഉണ്ടത്രേ…

    അമ്മുനെ കൊണ്ട് പോകുന്നതിനു മുന്നേ. നമ്മളോട് അത്രടം വരെ ചെല്ലാനാണ് നന്ദന്റെ അച്ചൻ പറയുന്നത്….

“പോകാല്ലോടാ… നമുക്ക് നാളെ തന്നെ പോകാം.എവിടെ വേണോ കൊണ്ടുപോകാം അവളെ. അവൾക്കു ഭേദം ആകണം. ആകും,  നിന്റെ സ്നേഹം ഈശ്വരൻമാർ കണ്ടില്ലന്നു നടിക്കില്ല കിച്ചാ അതെനിക്കുറപ്പാണ്…. ഇപ്പൊ എന്റെ ഏറ്റവും വലിയ വേദനയാണ് നീ..

അതു പറഞ്ഞപ്പോളേക്കും അപ്പുന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു….

       നാളെ പോകുന്നത് ഇതിനു വേണ്ടിയാണു എന്നു ഇവിടെ ആരും അറിയണ്ട. നമുക്ക് വന്നിട്ട് പറയാം… ആർക്കും ഇനി ഒന്നും താങ്ങാൻ കഴിയില്ല കിച്ചാ ഇവിടെ…..

     തുടരും……

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!