നേരത്തെ തീരുമാനിച്ചത് പോലെ ശനിയാഴ്ച തന്നെ ഞങ്ങൾ ആശ്രമത്തിലോട്ട് യാത്ര തിരിച്ചു.. അപ്പുവും അമ്മയും അച്ഛനും കൂടെ വന്നു…. കൊണ്ട് വിടാൻ….
ഞങ്ങൾ അവിടെ എത്തിയപ്പോൾ
നേരത്തെ പറഞ്ഞത് അനുസരിച്ചു നന്ദനും അച്ഛനും ആശ്രമത്തിൽ എത്തിയിരുന്നു….
അമ്മുനെ വണ്ടിയിൽ നിന്നും ഇറക്കിയതിനുശേഷം ഞങ്ങൾ ഓഫീസിലേക്ക് പോയി…. ഈ സമയങ്ങളിലൊന്നും അമ്മുന്റവിടെക്കു എന്റെ നോട്ടം എത്താതിരിക്കാൻ ശ്രമിച്ചു….
************************************************
ഒരു പുതിയ പരീക്ഷണം കൂടി ജീവിതത്തിൽ…. കിച്ചേട്ടൻ അതിനു ശേഷം ഇതുവരെ എന്റെ മുഖത്ത് നോക്കിയിട്ടില്ല…. എനിക്കറിയാം ഞാൻ ഒരുപാടു വേദനിപ്പിച്ചു….. ആർക്കും ക്ഷമിക്കാൻ കഴിയാത്ത വാക്കുകളാണ് ഞാൻ പറഞ്ഞത്….
ഞാൻ കിച്ചേട്ടന് ചേരില്ല എന്നതുകൊണ്ടാണ് അകറ്റാൻ ശ്രമിച്ചത്…. എന്നെ വെറുക്കുന്നെങ്കിൽ വെറുക്കാൻ വേണ്ടിയാ അങ്ങനെ ഒക്കെ പറഞ്ഞത്…. പക്ഷെ….. എന്നോട് മിണ്ടാതിരുന്നപ്പോൾ…. എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതിരുന്നപ്പോൾ സഹിക്കാൻ കഴിയുന്നില്ല….
എനിക്കിത്ര വേദനയാണെങ്കിൽ ഞാൻ പറഞ്ഞ വാക്കുകൾ എത്രത്തോളം ആ മനുഷ്യനെ വേദനിപ്പിച്ചിട്ടുണ്ടാകും….
“എന്താ ഭയങ്കര ആലോചന….
അതും ചോദിച്ചു കൊണ്ട് ഒരാൾ എന്റടുത്തേക്കു വന്നു…. ആരെന്നു എനിക്ക് മനസിലായില്ല….
എന്റെ മുഖത്തെ സംശയം കണ്ടു അദ്ദേഹം തന്നെ ഇങ്ങോട്ട് ചോദിച്ചു
“ഞാൻ ആരാണെന്നല്ലേ ചിന്തിക്കുന്നത്…
“ഞാൻ ആണെന്ന് തലയാട്ടി….
“എന്റെ പേര് നന്ദൻ…. സുജിത്തിന്റെ ഫ്രണ്ട് ആണ്…. ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്….
കഴിഞ്ഞ അഞ്ചാറു വർഷം കൊണ്ട് കേൾക്കുവാണ് ഞാനീ അമ്മു പുരാണം… ഇപ്പോളെങ്കിലും കണ്ടല്ലോ സന്തോഷം…
“ആ ചേട്ടന്റെ സംസാരത്തിനു ഞാൻ വെറുതെ പുഞ്ചിരി മാത്രം സമ്മാനിച്ചു….
എന്താടാ ഒന്നും മിണ്ടില്ലേ…. താൻ വിഷമിക്കണ്ട തന്റെ അസുഖം പെട്ടന്ന് മാറും… ഇവിടത്തെ സ്വാമിയേ വിശ്വസിക്കാം… അത്രയ്ക്കും ഉറപ്പുള്ള കേസ് മാത്രമേ അദ്ദേഹം ഏറ്റെടുക്കുള്ളു..
നന്ദേട്ടൻ സംസാരിച്ചോണ്ടിരുന്നപ്പോൾ തന്നെ കിച്ചേട്ടനും അപ്പുവേട്ടനും അങ്ങോട്ടേക്ക് വന്നു…
“ടാ നീ പറഞ്ഞത് പോലൊന്നുമല്ലലോ അമ്മു. ഭയങ്കര സൈലന്റ് ആണല്ലോ….
“അതു അവളെ നിനക്കു ശെരിക്കും അറിയാഞ്ഞിട്ടാടാ… അവളുടെ അസുഖം ഒന്നു മാറിക്കോട്ടെ ഞങ്ങളിവിടെ പൊളിക്കൂലേ അല്ലെ അമ്മൂസെ….
“കിച്ചേട്ടന്റെ അമ്മുസെ എന്നുള്ള വിളി… എന്നിൽ പൂത്തിരി കത്തിച്ചു….
എന്റെ ചുണ്ടിൽ ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു…..
ഞങ്ങളെ അവിടെ ആക്കിയിട്ടു ബാക്കി ഉള്ളവരൊക്കെ തിരിച്ചു പോയി…..
**********************************************
അവരെല്ലാം മടങ്ങിയപ്പോൾ ആശ്രമത്തിൽ ഞങ്ങൾക്കുള്ള മുറിയിലേക്ക് അവളെയും കൊണ്ട് പോന്നു…. ഓരോരുത്തർക്കും ചെറിയ കുടില് പോലുള്ള സ്ഥലം ആണ് താമസിക്കാൻ….
നല്ല മനോഹരം ആയ സ്ഥലമായിരുന്നു… അമ്മുനും അവിടെ ഇഷ്ടായി എന്നു അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു….
ഓരോ രോഗിക്കും ഒരു ആയ ഉണ്ടായിരുന്നു.. ട്രീട്മെന്റിന്റെ കാര്യം ഒക്കെ നോക്കുന്നത് അവരാണ്.ഡ്രസ്സ് മാറ്റുന്നതും കുളിപ്പിക്കന്നതും ഒക്കെ.. എനിക്ക് അവിടെ ചെറിയ ജോലികളെ ഉണ്ടായിരുന്നുള്ളു….
“ദിവസങ്ങൾ കൊഴിഞ്ഞു പോയി… അവൾക്കു പതിയെ പതിയെ മാറ്റങ്ങൾ തുടങ്ങി…. പതിയെ വലതു ഭാഗത്തുള്ള സ്വാധീനം തിരികെ വന്നു തുടങ്ങി…. അവളു ഭേദമായി വരാൻ ഒരു മാസത്തിൽ കൂടുതൽ എടുക്കുമെന്ന് സ്വാമി പറഞ്ഞു….
ഇപ്പോളും ഞങ്ങൾ പരസ്പരം ആവശ്യങ്ങൾ മാത്രം സംസാരിച്ചു……ഇടക്കൊക്കെ ഞാൻ പുറത്തു പോകുമായിരുന്നു.. മൊബൈൽ ഓഫീസിൽ വച്ചു യൂസ് ചെയ്യാനുള്ള പെര്മിഷനെ ഉള്ളു….
അങ്ങനെ എന്റെ ലീവ് കഴിയാറായി…. അപ്പുനെ വിളിച്ചു…. അമ്മയെ കൊണ്ടുവരാൻ ഏർപ്പാടാക്കി…. അവളെ വിട്ടിട്ടു പോകുക എന്നുള്ളത് നെഞ്ച് പൊട്ടുന്ന വേദനയാണ് പക്ഷെ പോകാതെ പറ്റില്ലാലോ….
അമ്മുനോട് പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി.പോകുന്നതിനു മുന്നേ അവൾക്കൊരു ഗിഫ്റ്റ് കൊടുക്കണം എന്നു തോന്നി….
********************************************
ആ മോൻ മോളുടെ ഭാഗ്യം ആണ്… ഇന്നത്തെ കാലത്തു കല്യാണം കഴിഞ്ഞു ഇങ്ങനെ സംഭവിച്ചാൽ പോലും ഉപേക്ഷിക്കുന്നവരാ ചുറ്റും ഉള്ളത്… അങ്ങനെ എത്ര പേര് ഇവിടെ വന്നിട്ടുണ്ടന്നറിയോ മോൾക്ക്…അപ്പോളാ കിച്ചൻ മോൻ ഈ അവസ്ഥയിലും മോളെ കല്യാണം കഴിച്ചത് ആ മനസ്സ് അത്രയ്ക്ക് നല്ലതാ മോളെ…
എനിക്കറിയാം അയമ്മേ….. ഞാൻ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്… ഇങ്ങനെ പോലും എനിക്ക് സുഖമാവും എന്നു കരുതിയതല്ല… എന്നെ വെറുക്കാൻ വേണ്ടി പറഞ്ഞതാ പലതും… പക്ഷെ ഇപ്പൊ എനിക്കതിലൊക്കെ വിഷമം ഉണ്ടമ്മേ…
“സാരമില്ല മോളെ.. നിങ്ങൾക്കിനിയും ജീവിതം ബാക്കി ഉണ്ട് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും…
***********************************************
ഞാൻ അവൾക്കൊരു സാരിയാണ് വാങ്ങിയത്….. അവളു സാരീയുടുത്താൽ എങ്ങനെ ഇരിക്കും എന്നൊക്കെ പണ്ട് ഒരുപാട് ആലോചിച്ചു കൂട്ടിയിട്ടുണ്ട്…. ഞാൻ ചെന്നപ്പോൾ അമ്മു ആയമ്മയോടു കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്…
എന്നെ കണ്ടതും അവൾ ചുമരിൽ പിടിച്ചു എണീക്കാൻ നോക്കി… ഞാനോടി പോയി അവളെ പിടിച്ചു എണീപ്പിച്ചു….
ആയമ്മ ഞങ്ങളോട് യാത്ര പറഞ്ഞു പോയി….
“ഇങ്ങനെ ചാടിയൊന്നും എണീക്കല്ലേ അമ്മു, വീണു പോകില്ലേ…
അതു ഞാൻ പെട്ടന്നു കിച്ചേട്ടനെ കണ്ടപ്പോൾ….
“എന്താ കിച്ചേട്ടാ ഒരു പൊതിയൊക്കെ…
“അത് നിനക്കൊരു ഗിഫ്റ്റ് ആണ്… സ്പെഷ്യൽ പെർമിഷൻ വാങ്ങി ഇവിടെ കൊണ്ട് വന്നതാ… ഞാനിത് തന്നു കഴിഞ്ഞു നാളെ ഓഫീസിൽ ഏൽപ്പിക്കണമ്. പിന്നെ നീ ഇവിടന്നു പോകുമ്പോൾ അവര് തരും…..
“ഇപ്പൊ എന്തിനാ ഗിഫ്റ്റൊക്കെ.. അതൊക്ക ഉണ്ട്… പറയാം…..
ഇപ്പൊ നമുക്ക് കഴിക്കാം… മരുന്ന് കഴിക്കണ്ടേ….
ഞങ്ങൾ ആഹാരം ഒക്കെ കഴിച്ചു…. വെറുതെ ഇരുന്നു…..
“അമ്മു…. നിനക്കു ഇപ്പോളും എന്നെ ഇഷ്ടം ഇല്ലേടി….
അവളുടെ മറുപടി ഒന്നും കേൾക്കതൊണ്ടു ഞാനവളെ ഒന്നു തിരിഞ്ഞു നോക്കി…..
അവള് കരയുകയായിരുന്നു….
അയ്യേ നിനക്കു വിഷമം ആകാൻ ചോദിച്ചതല്ല….
…. ഇതാ നിനക്കൊരു സാരിയാണ്…. ഞാൻ നാളെ പോകും… അതിനു മുന്നേ നിനക്കൊരു ഗിഫ്റ്റ് തരാൻ തോന്നി….
അപ്പു, അമ്മേം കൊണ്ട് നാളെ വരും… ഇനി കുറച്ചു ദിവസം കൂടി ഇവിടെ മതി അപ്പോളേക്കും നിന്റെ അസുഖം മാറും….
“പോവുകയാണോ…. എവിടേക്ക്…..
“ഹാ അതെന്തു ചോദ്യവാണ് പെണ്ണെ എനിക്ക് ഒരു ജോലി ഉണ്ട്… ലീവ് കഴിഞ്ഞു പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം…. നാളെ നേരെ വീട്ടിലേക്കു.. അമ്മേടടുത്തു രണ്ടു ദിവസം… അവിടെന്നു നേരെ മുംബൈ….
“പാവം ഈ വരവിനു അമ്മയ്ക്കു വാക്ക് കൊടുത്തത് ആണ് ഒരിടത്തും പോകില്ല.. അമ്മേടെ കൂടെ ഉണ്ടാകും എന്നു…..
കരച്ചിലിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…
“അമ്മു…. മോളെ… നീ… നീ എന്തിനാ കരയുന്നതു….
ടി കാര്യം പറയു….
ഞാൻ ചോദിച്ചു കൊണ്ടിരുന്നതും…. ഞാൻ പ്രതീക്ഷിക്കാതെ… അവളെന്റെ നെഞ്ചിലേക്ക് വീണിരുന്നു…. ഞാനും കരയുകയായിരുന്നു….
ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു നിന്നു… പതിയെ അവളെ കട്ടിലിൽ കിടത്തി. ഷീറ്റെടുത്തു പുതച്ചു കൊടുത്തു….
**********************************************
രാവിലെ തന്നെ അപ്പുവും അമ്മയും എത്തിയിരുന്നു…… ഓഫീസിൽ ചെന്നു എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ പോകാനിറങ്ങി…
“അമ്മു…. ഞാൻ അന്ന് പറഞ്ഞത് ഒന്നുകൂടി പറയുകയാണ്… താലി ഒരു ബാധ്യതയായി കരുതണ്ട… അസുഖം ഭേദമാകുമ്പോ നിനക്കിഷ്ടമുള്ള തീരുമാനം എടുക്കാം… ആരും നിന്നെ തടയില്ല….. താലി നിനക്ക് ഒരിക്കലും ഒന്നിനും ഒരു തടസ്സം അല്ല… എപ്പോളും സന്തോഷായിരിക്കു…. നീ ആഗ്രഹിച്ചാൽ ഞാനെപ്പോളും കൂടെയുണ്ടാകും…. അതും പറഞ്ഞു ഞാൻ അവിടന്ന് യാത്ര തിരിച്ചു….
എന്റെ ഹൃദയം അവിടെ വച്ചു….. കുറെയേറെ ഓർമകളും ആയി വീണ്ടും മുംബൈയിലേക്ക്…..
**********************************************
“സ്വപ്‌നം കാണൽ ഇതുവരെ കഴിഞ്ഞില്ലേ മാഷേ…
“നന്ദന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്…
ഞങ്ങൾ ഇന്ന് രണ്ടു വർഷത്തിന് ശേഷം നാട്ടിൽ പോവുകയാണ്….
രണ്ടു വർഷം കഴിഞ്ഞു അമ്മുനെ കണ്ടിട്ടു… ഞാൻ പോയി… ഒരു മാസം കൂടി കഴിഞ്ഞു അവള് സുഖമായി വീട്ടിലേക്കു പോയി… വലതു കാലു ഒരല്പം ഏന്തലുണ്ടന്നതു ഒഴിച്ചാൽ ബാക്കിയൊക്കെ അവള് പെർഫെക്ട് ആയി…
ഇടക്കൊക്കെ ഞാൻ വിളിക്കും…. രണ്ടു വാക്ക് അത്ര തന്നെ. അപ്പു എന്നും വിളിക്കാറുണ്ട്… ആദ്യം അമ്മേടടുത്തു അതു കഴിഞ്ഞു വേണം അവളുടെ അടുത്ത് പോകാൻ… പോരുമെങ്കിൽ എന്നോടൊപ്പം കൂട്ടണം….
എന്റെ സ്റ്റേഷൻ എത്തിയതും നന്ദനോട് യാത്ര പറഞ്ഞിറങ്ങി… അപ്പു എന്നെ കൂട്ടാൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു… ഞാൻ വരുന്നതറിഞ്ഞു വന്നതാ അവൻ… ഒരുമിച്ചു… അമ്മുനെ കാണാൻ പോകാന്നു പറഞ്ഞു… ഞാനും സമ്മതിച്ചു….
ഞങ്ങൾ വീട്ടിലെത്തിയതും അമ്മ ഓടി വന്നു കെട്ടിപിടിച്ചു… പിന്നെ കരച്ചിലും പരിഭവവും ഒക്കെ തുടങ്ങി. അപ്പോളേക്കും ആദി പൊന്നിയേ കൊണ്ട് അങ്ങോട്ട് വന്നു…
ങ്ഹാ നീയും ഉണ്ടായിരുന്നോ… ഇവൻ എന്നോട് പറഞ്ഞില്ല… ദുഷ്ടൻ എന്നാൽ പിന്നെ… അമ്മുനെ കൂടെ കൊണ്ട് വരായിരുന്നു… ഞാൻ പതിയെ പറഞ്ഞു….
“എന്തോ എങ്ങനെ… നീ വേണേ വന്നു വിളിച്ചിട്ട് വാ… അല്ലാതെ അവള് വരുന്നില്ലെന്ന്…
അല്ലേലും നിന്റെ പെങ്ങൾക്ക് ഒരു എല്ലു കൂടുതലാ…
“അതു നീ കുറച്ചാമതി…
മിക്കവാറും കുറക്കേണ്ടി വരും അളിയാ… അതെ… ഇനി എന്തൊക്കെ കരണങ്ങളാവോ എന്റെ കൂടെ വരാതിരിക്കാൻ നിന്റെ പുന്നാര പെങ്ങൾ കണ്ടു വച്ചേക്കുന്നേ…അവൾക്കു തല്ലിന്റെ കുറവാണു അല്ലെങ്കിൽ നിന്റെ കൂടെ വരായിരുന്നില്ലേ… ബാക്കിയുള്ളവരുടെ വിഷമം അറിയണ്ടല്ലോ….
“ഓഹ് മതിയെടാ അവനോട് തല്ലു പിടിച്ചതും എന്റെ മോളെ കുറ്റം പറഞ്ഞതും പോയി കുളിച്ചിട്ട് വാ ഭക്ഷണം എടുത്തു വയ്ക്കാം….
ഓഹ് ഇപ്പൊ നിങ്ങള് അമ്മായിയും മരുമോളും ഒന്നായി… ഞാനില്ലേ…
പോടാ… അതും പറഞ്ഞു അമ്മ അടിക്കാൻ കൈ ഓങ്ങിയതും ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു.. ഇത്രോം തടിയനായതോന്നും അമ്മയ്ക്കു അടിക്കാൻ ഒരു തടസ്സമേ അല്ല… വെറുതെ എന്തിനാ വാങ്ങി പിടിക്കുന്നെ….
ഞാൻ റൂമിൽ പോയി… വാതിൽ തുറന്നതും എനിക്ക് പരിചിതമായ… ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു സുഗന്ധം എന്നെ വന്നു പൊതിഞ്ഞു….
കട്ടിലിൽ ഇരിക്കുന്ന രൂപം കണ്ടതും… എന്റെ കിളികളൊക്കെ എവിടേക്കോ പറന്നു പോയി… അമ്മു…… ഞാൻ കാണാൻ വെമ്പി നിന്ന മുഖം….
ഓടി പോയി അവളെ എടുത്തു ഉയർത്താൻ തോന്നി.. പക്ഷെ കാലുകൾക്കു ശക്തി പോരാ….
പതിയെ ഞാൻ അവളുടെ അടുത്തേക്ക് പോയി… എന്നെ കണ്ടതും അവള് എണീറ്റു തല താഴ്ത്തി നിൽപ്പുണ്ട്…
“അമ്മു….. അമ്മുസേ…. എന്റെ ഒരു വിളിയിൽ തന്നെ അവളെന്നെ കെട്ടിപിടിച്ചു….. നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു…. ഷർട്ട് നനവ് പറ്റിയപ്പോളാണ് അവള് കരയുകയായിരുന്നു എന്നു മനസിലായത്…. ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു… അവളുടെ മുഖം ചുംബങ്ങളാൽ മൂടി….
എന്തിനാടി കരയുന്നെ….. അതു ചോദിക്കുമ്പോൾ… എന്റെ ശബ്ദവും ഇടറിയിരുന്നു……
“സോറി കിച്ചേട്ടാ സോറി…. ഞാൻ ഒത്തിരി വേദനിപ്പിച്ചുന്നറിയാം…. എന്നെ വെറുക്കല്ലേ…. എനിക്ക് കിചേട്ടനില്ലാതെ പറ്റില്ല… അത്രയ്ക്കും ഇഷ്ടമാണ്……
അവളും ഞാനും എത്ര നേരം അങ്ങനെ നെഞ്ചോട് ചേർന്ന് നിന്നു എന്നറിയില്ല…. രണ്ടുപേരുടെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു… എല്ലാ പരിഭവങ്ങളും സങ്കടങ്ങളും ആ മൗനത്തിൽ അലിഞ്ഞു ചേർന്നു…..
“അളിയോ…. മതി… മതി…. വിശക്കുന്നു…. വാ വല്ലതും കഴിക്കാം….
അപ്പുന്റെ ശബ്ദം കേട്ടതും ഞങ്ങൾ അകന്നു മാറി…. അവൻ വന്നു… ഞങ്ങളെ രണ്ടുപേരെയും ചേർത്തുപിടിച്ചു….
എത്ര നാളായിന്നറിയോ ഇതുപോലൊരു കാഴ്ച കാണാൻ ആഗ്രഹിക്കുന്നു….
ടാ ഇത് നീ പറഞ്ഞില്ലാലോ…. തെണ്ടി
“നേരത്തെ പറഞ്ഞാൽ ഈ സുഖം ഉണ്ടാകുവോ അളിയോ….
നിനക്ക് ഒരു സർപ്രൈസായികോട്ടെ എന്നു കരുതി…..
നിങ്ങളെ പോലെ നിങ്ങൾ മാത്രേ കാണു…കിച്ചാ… എന്റെ അമ്മുനെ മനസു നിറഞ്ഞ സന്തോഷത്തോടെ ഞാൻ നിന്നെ ഏൽപ്പിക്കുവാ…
ആത്മാർത്ഥ പ്രണയം ഒരിക്കലും പിരിയില്ല….
അങ്ങനെ ഒരുപാട് സങ്കടങ്ങൾക്കു ശേഷം ഞാൻ സ്വപ്നം കണ്ടൊരു ജീവിതം ഞാനും എന്റെ പേരക്കയും കൂടെ തുടങ്ങുകയാണ് എല്ലാരുടെയും അനുഗ്രഹത്തോടെ.. പ്രാർത്ഥനയോടെ…
**********************************************
എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്…. എല്ലാവരുടെയും വിലയേറിയ അഭിപ്രായത്തിനു വളരെയധികം നന്ദി….. സമയ കുറവുകൊണ്ടാണ് ആരുടെയും അഭിപ്രായങ്ങൾക്കു മറുപടി തരാത്തത്….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission