ഞാൻ നിന്നോട് പറഞ്ഞില്ലേ ഒരു ഐഡിയ ഉണ്ടന്ന്… ഇതാണ് അതു… നിങ്ങളുടെ പെങ്ങൾ അദ്രി കേശവ്… അടുത്ത മുഹൂർത്തത്തിൽ തന്നെ അദ്രി സുജിത് ആകാൻ പോകുന്നു……
എനിക്കിപ്പോ ഒരു കാര്യം മനസിലായി നിന്റെ റിലേ പോയല്ലേ…..
“പോടാ അവന്റ കോപ്പിലെ ഒരു കോമെഡി.. ഞാൻ സീരിയസാണ്… എന്റെ മുന്നിൽ വേറെ വഴിയില്ല… അവള് പോയി കഴിഞ്ഞാൽ എനിക്ക് പിന്നെ കാണാൻ പറ്റോ.. ഇല്ല… ട്രീറ്റ്മെന്റ് ഒരു മാസം എന്നുള്ളത് ചിലപ്പോ നീണ്ടാലോ…
ഇതിപ്പോ…. ഈ സമയത്ത്… ഞാൻ അവളെ കെട്ടിയാൽ രണ്ടുമൂന്നു ഗുണങ്ങൾ ഉണ്ട്… ഒന്ന് എനിക്കവളുടെ കൂടെ ബൈസ്റ്റാൻഡറായി നിൽക്കാം. പിന്നെ ഈ പേരും പറഞ്ഞു ലീവ് എക്സ്ടെന്റ് ചെയ്യാം… ആൻഡ് ദി മോസ്റ്റ് വൺ അമ്മുന് എന്നെ അക്‌സെപ്റ്റ് ചെയ്തെ പറ്റുള്ളൂ. വേറെ വഴിയില്ല…..
എങ്ങനെ ഉണ്ട് എന്റെ ഐഡിയ….
“അയ്യോ അളിയാ… അളിയനാണെന്റെ അളിയൻ….എന്താ ഒരു ബുദ്ധി. അതെല്ലാം ശെരി ഇനി അവളെങ്ങനെ സമ്മതിക്കും…. അതുകൂടി പറഞ്ഞു തായോ….
“അതു ആലോചിക്കണം…
“ങ്ഹാ ബെസ്റ്റ്.. അപ്പൊ ഒന്നും ആലോചിക്കാതെയാണോ ഇതൊക്കെ അന്വഷിച്ചത്….
“അതു നടക്കുമെന്ന് ഉറപ്പുള്ള കാര്യം ആയതുകൊണ്ടാണ് അന്വഷിച്ചത്…. ഞാൻ നടത്തും. എന്റെ അവസാന കളിയാണിത്…
ടാ….ഒരു ഐഡിയ പറയട്ടെ… നമ്മൾ കല്യാണം നടത്താൻ ഉദ്ദേശിക്കുന്ന ദിവസം നീയും ആദിയും കൂടി എങ്ങനെ എങ്കിലും അവളെ ഇവിടെ അമ്പലത്തിൽ കൊണ്ട് വരുവോ…… ബാക്കി ഞാൻ നോക്കിക്കോളാം. പക്ഷെ കല്യാണത്തിന്റെ ഒരു ഡൌട്ട് ഉം അവൾക്കു വരാൻ പാടില്ല….
“ശെരി അവളെ എങ്ങനെ എങ്കിലും കൊണ്ട് വരാം എന്നു വച്ചാൽ. നീ താലികെട്ടുമ്പോ അവള് ബഹളം വയ്ക്കില്ലേ… അതാ എന്റെ പേടി…..
“ആ പേടി എനിക്കും ഉണ്ട്, അതിനു എന്താ വേണ്ടതെന്നു ആലോചിക്കണം….
“നീ എന്തെങ്കിലും ഒക്കെ ആലോചിക്ക്. ഇനി സമയം ഇല്ല….
“മ് വാ ഇപ്പൊ വീട്ടിൽ പോകാം….
**********************************************–
ഒന്ന് രണ്ടു ദിവസം കടന്നു പോയി….. അപ്പു വീട്ടിലും ഞാൻ അനിയേട്ടന്റവിടെയും കല്യാണ കാര്യം പറഞ്ഞു….
അമ്മുന്റെ വാശിയും എന്റവസ്ഥയും അറിയാവുന്ന അവർക്കു അതു സമ്മതമായിരുന്നു….
അങ്ങനെ ഞങൾ അമ്പലത്തിലെ പൂജാരിയെ കണ്ടു തന്നെ നല്ല സമയം നോക്കിച്ചു…. ബുധനാഴ്ച അമ്മുന്റെ കഴുത്തിൽ താലി കെട്ടാനുള്ള മുഹൂർത്തം കുറിച്ച്…. ശനിയാഴ്ച ഞങ്ങൾ ആശ്രമത്തിൽ പോകാനും തീരുമാനിച്ചു….
ഇനി അടുത്ത കടമ്പ അമ്മയെ വിളിച്ചു സമ്മതിപ്പിക്കുക എന്നതാണ്… പറഞ്ഞിട്ടും കാര്യം ഇല്ല, ഒരേ ഒരു മകന്റെ കല്യാണം അവർക്കു ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും….
ഒരു വിധത്തിൽ അമ്മയെ സമ്മതിപ്പിച്ചു.. ബാക്കി അച്ഛൻ നോക്കിക്കോളാം എന്നും പറഞ്ഞു……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി… ഇ ദിവസങ്ങളിൽ ഒന്നും ഞാൻ അമ്മുനെ കാണാൻ ശ്രമിച്ചില്ല…. അവളോട് എന്തോ തെറ്റു ചെയ്യുന്നു എന്നൊരു ഫീൽ ആയിരുന്നു എനിക്ക്. എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളെ താലി കെട്ടുക എന്നു പറഞ്ഞാൽ തെറ്റു തന്നെയാണ്. പക്ഷെ ഇവിടെ എനിക്ക് വേറെ വഴിയൊന്നും ഇല്ല….
അങ്ങനെ ആ ദിവസം എത്തി, ഇന്നാണ് എന്റെ കല്യാണം…. ഞാൻ രാവിലെ തന്നെ അമ്പലത്തിൽ പോയി…കമ്മിറ്റി ഓഫീസിൽ ഉള്ള ഫോര്മാലിറ്റിയൊക്കെ റെഡിയാക്കി….
എന്റൊപ്പം അനിയേട്ടനും ചേച്ചിയും ഉണ്ടായിരുന്നു. അപ്പുവും ആദിയും അമ്മുനെ കൊണ്ട് വരാമെന്നു പറഞ്ഞു….
അമ്മയും അച്ഛനും വന്നാൽ അമ്മുന് സംശയം തോന്നും എന്നു പറഞ്ഞു. അവർ വന്നില്ല….
എനിക്കാണേൽ ടെൻഷൻ കേറിയിട്ടു കൈയും കാലും വിറച്ചിട്ടു പാടില്ല…..
അമ്മു അമ്പലത്തിൽ വന്നു….അപ്പു അവളുടെ വീൽ ചെയർ പതുക്കെ തള്ളിയകത്തു കേറ്റി….
“എന്താ അപ്പുവേട്ടാ ആകെ ഒരു ചുറ്റിക്കളി….
“എന്തു ചുറ്റിക്കളി പോടീ നീ ഒരുപാടു നാളായില്ലേ അമ്പലത്തിൽ വന്നിട്ട് അതാ…
“എന്തോ എനിക്ക് അങ്ങനെ തോന്നിയില്ല… ഇമോഷണൽ ഡ്രാമ കളിച്ചിട്ടല്ലേ എന്നെ കൊണ്ട് വന്നത് അതുകൊണ്ട് ചോദിച്ചതാ….
“മിണ്ടാതെ കണ്ണടച്ച് തൊഴാൻ നോക്കു പെണ്ണെ….
“ഓഹ് ശെരി ഏട്ടത്തിയമ്മേ…..
“അമ്മു കണ്ണടച്ച് തൊഴാൻ തുടങ്ങിയതും ഞാനും അനിയേട്ടനും ചേച്ചിയും അവൾക്കരികിൽ വന്നു. എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ട്….
അവൾ കണ്ണ് തുറന്നു തിരിഞ്ഞു നോക്കിയതും എന്നെയാണ് കണ്ടത്….
അവളുടെ കണ്ണുകളിൽ ഞെട്ടൽ ഞാൻ കണ്ടു. എന്റെ വേഷം ഒരു കല്യാണച്ചെക്കന്റെതായിരുന്നു.
ഞാൻ പതിയെ അവളുടെ പിറകിൽ പോയി കുനിഞ്ഞു അവളുടെ ചെവിയിലായ് പറഞ്ഞു….
“വെറുതെ ഇവിടെ കിടന്നു ബഹളം വയ്ക്കരുത്…. ഞാൻ പറയുന്നത് സമാദാനം ആയി കേൾക്കണം… എനിക്കിനി ഒന്നും നോക്കാനില്ല… ഒന്നുകിൽ നിന്റെയൊപ്പം ഒരു ജീവിതം അല്ലെങ്കിൽ എന്റെ മരണം… രണ്ടിലൊന്ന് ഇന്ന് സംഭവിക്കും….
ഇന്ന് ഇപ്പൊ നമ്മുടെ കല്യാണം ആണ്….. നീ ഇവിടെ ഒരു സീൻ ഉണ്ടാക്കുകയോ ബഹളം വയ്ക്കുകയോ ചെയ്താൽ. ഞാനിവിടെ വച്ചു ഇത് കുടിക്കും… ഇത് ഇവിടത്തെ ഭഗവാനെ സാക്ഷി നിർത്തിയാ ഞാൻ പറയണേ…
അതും പറഞ്ഞു എന്റെ കൈയിൽ മറച്ചു പിടിച്ചിരുന്ന വിഷത്തിന്റെ കുപ്പി ഞാൻ അമ്മുന് കാണിച്ചു കൊടുത്തു….
അമ്മുനോടൊപ്പം തന്നെ അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരും അതുകണ്ടു ഞെട്ടി…
“ടാ എന്താടാ കിച്ചാ ഇത്…. നീ ഇതെന്തൊക്കയാ…. ഇതിനാണ് എങ്കിൽ ഞാൻ ഒന്നിനും കൂട്ടു നിൽക്കുകില്ലായിരുന്നു….
“എനിക്ക് വേറെ വഴിയില്ല അപ്പു അവള് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല….
“എല്ലാവരും അമ്മുനെ തന്നെ നോക്കുന്നുണ്ട്. അവള് മുഖം കുനിച്ചിരിക്കുകയാണ്. കരയുകയാണെന്നു ഉറപ്പാണ്….
“അമ്മു… കിച്ചൻ പതുക്കെ അവളുടെ തോളിൽ പിടിച്ചു…. അവള് പതിയെ.. തല ഉയർത്തി നോക്കി… കണ്ണ് നീര് കവിളിലൂടെ താഴേക്കിറങ്ങുന്നുണ്ട്….
“എന്തിനാ എന്നോടിങ്ങനെ ഒരു ചതി……. ഞാൻ എല്ലാർക്കും ശല്യാണോ….
അപ്പോളേക്കും അമ്പലത്തിലെ പൂജാരി പൂജ കഴിഞ്ഞു താലി പൂജിച്ചു കൊണ്ട് വന്നിരുന്നു…..
ഞാൻ പതിയെ അതു കൈയിൽ വാങ്ങി അമ്മുനെ നോക്കി.. അവൾ തല കുനിച്ചു തന്നെ ഇരിക്കുകയാണ്…. അങ്ങനെ മഹാദേവന്റെ നടയിൽ…. ഭഗവാന്റെ അനുഗ്രഹത്തോടെ ഞാൻ അമ്മുന് താലി ചാർത്തി…. ഭഗവാന്റെ കുങ്കുമം അവളുടെ നെറുകയിൽ ചുമപ്പ് തീർത്തു….
കണ്ണടച്ച് ആ രൂപം മനസിൽ സങ്കല്പിച്ചു പ്രാർത്ഥിക്കുമ്പോൾ. മനസു നിറയെ നന്ദിയായിരുന്നു . ഇത്രയും വേഗം തടസങ്ങൾ ഒന്നും ഇല്ലാതെ ഇത് നടക്കും എന്നു ഞാൻ കരുതിയില്ല….
എന്റെ അതെ സന്തോഷം തന്നെയായിരുന്നു.. എനിക്ക് പിന്നിലുള്ള മുഖങ്ങളിലും….
ഞാൻ അമ്മുനെ നോക്കി അവിടെ അപ്പോളും കണ്ണുനീർ തന്നെയായിരുന്നു…. പതിയെ അവളുടെ വീൽ ചെയർ ഉരുട്ടിക്കൊണ്ടു ഞങ്ങൾ വലംവച്ചു…. തിരുമേനി ഞങ്ങളെ രണ്ടുപേരെയും അനുഗ്രഹിച്ചു…..
അവിടിന്നിറങ്ങി നേരെ അമ്മുന്റെ വീട്ടിലേക്കാണ് പോയത്…. അവിടെ അമ്മയും അച്ഛനും അരുണേട്ടനും ലെക്ഷ്മിയേച്ചിയും എല്ലാം ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു….
അമ്മ ഞങ്ങളെ ആരതി ഉഴിഞ്ഞു…. അപ്പോളും അമ്മു മൗനം തന്നെയായിരുന്നു… അവൾക്കു പോയിട്ട് ബാക്കി എല്ലാവർക്കും ഇത് അറിയാം എന്നുള്ള കാര്യവും, ഇത് മുൻകൂട്ടി തീരുമാനിച്ചതും ആണെന്നുള്ള കാര്യം അരുണേട്ടനെയും ലെക്ഷ്മിയേച്ചിയേം കണ്ടതോട് കൂടി അവൾക്കുറപ്പായി….
വീൽ ചെയറിൽ നിന്നും പതിയെ അവളെ എടുത്തു ഞാൻ റൂമിൽ കൊണ്ട് പോയി…. അപ്പോളേക്കും ബാക്കിയുള്ളവരും ഞങ്ങക്ക് പിന്നാലെ വന്നിരുന്നു….
“അപ്പൂന് അവളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. കാരണം ഇന്നുവരെ അവളുടെ സമ്മതം ഇല്ലാതെ അവൻ ഒന്നും ചെയ്തിട്ടില്ലായിരുന്നു….
“മോളെ സോറി, നിന്റെ നല്ലതിന് വേണ്ടീട്ടാണ്… അതുമാത്രം അല്ല കിച്ചന് നിന്നോടുള്ള സ്നേഹം കണ്ടിട്ടാണ് അപ്പുവേട്ടൻ ഇതിനു കൂട്ടു നിന്നത്… ഇപ്പോളല്ലങ്കിലും പിന്നീടൊരിക്കൽ നിനക്കതു മനസിലാകും…
“അപ്പു ഞാൻ ഒന്ന് താഴെ പോയിട്ട് വരാം… അതും പറഞ്ഞു ഞാൻ പുറത്തേക്കു പോയി.. എന്തോ അപ്പോൾ കുറച്ചു സമയം ഒറ്റക്കിരിക്കാൻ തോന്നി….
“അമ്മു….. നീ എന്താടി ഇങ്ങനെ….. നീ എന്താ ആരെയും മനസിലാകാത്തത്.
നിങ്ങളല്ലേ ആദി എന്നെ മനസിലാക്കാത്തത്.. കിച്ചേട്ടനെ എനിക്കിഷ്ടാവാണ്… അതുകൊണ്ടാ ഞാൻ അകറ്റാൻ ശ്രമിക്കുന്നത്… ഞാൻ കാരണം കിച്ചേട്ടന്റെ ജീവിതവും കൂടെ…. അതും പറഞ്ഞു അമ്മു ആദിയെ കെട്ടിപിടിച്ചു കരഞ്ഞു… അപ്പു അവളുടെ മുടിയിൽ തഴുകിയിട്ട് മുറിയിൽ നിന്നും പുറത്തിറങ്ങി…..
************************************************
മനസു നിറയെ സന്തോഷം കൊണ്ട് വിങ്ങുകയാണ്.. ഞാൻ ആഗ്രഹിച്ച എന്റെ ജീവിതം, എന്റെ പ്രണയം… ഇപ്പൊ അതെന്റെ കൈപ്പിടിയിൽ…. ഇതൊക്കെ ചെയ്യുമ്പോൾ ഒരിക്കലും ഇങ്ങനെ അവസാനിക്കും എന്നു കരുതിയില്ല… എന്റെ ആത്മഹത്യാ ഭീഷണി ഏറ്റു. അതല്ലേ അവള് എതിർക്കാത്തതു…
എന്നോട് സ്നേഹം ഉണ്ട്. എനിക്കതു മതി…. അങ്ങനെ കിടന്നു ഉറങ്ങിപ്പോയി. അപ്പുന്റെ ഫോൺ കാൾ ആണ് ഉണർത്തിയത്…
“ടാ എവിടാ… ഊണ് കഴിക്കാൻ വാ എല്ലാവരും നിനക്കു വേണ്ടി വൈറ്റിംഗാണ്..
“വീട്ടിലുണ്ടളിയാ ഉറങ്ങിപ്പോയി. ധാ വരുന്നു….
ഉച്ചക്ക് നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു… മൂന്നുകൂട്ടം പായസവും ആയിട്ടു…. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു അമ്മു ഒഴികെ…….
അപ്പു എന്നെ നോക്കി അമ്മുനെ കാണിച്ചു എന്തു ചെയ്യും എന്നു ആക്ഷൻ കാണിച്ചു..ഞാൻ ഒന്നുമില്ലെന്ന് കണ്ണുകാണിച്ചു….
ഊണൊക്കെ കഴിഞ്ഞു എല്ലാവരും കത്തിയൊക്കെ പറഞ്ഞു ഉമ്മറത്തായിരുന്നു… കുറച്ചു കഴിഞ്ഞു അമ്മുവിന് മുറിയിൽ പോണം എന്നു പറഞ്ഞത് കൊണ്ട് ആദി എണീറ്റു….
“വേണ്ട ആദി ഞാൻ കൊണ്ടാക്കാം.
“ഞാൻ അമ്മുനെ റൂമിലാക്കാനായിട്ടു കൊണ്ട് പോയി….
തുടരും….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission