Skip to content

കിച്ചന്റെ പ്രണയം – 15

kichante-pranayam

“ഞാൻ അമ്മുനെ റൂമിലാക്കാനായിട്ടു കൊണ്ട് പോയി….

റൂമിലെത്തിയതും അവൾക്കു കിടക്കണം എന്നു പറഞ്ഞു….

  “അമ്മു….. ദേഷ്യവാണോ എന്നോട്…..

“ഞാൻ എന്തിനാ ദേഷ്യം കാണിക്കുന്നേ…. എനിക്കതിനൊന്നും ഉള്ള അർഹതയില്ലാലോ കിച്ചേട്ടാ… ആരുടെയൊക്കെയോ കാരുണ്യം കൊണ്ട്… അങ്ങനെ പോകുന്നു… എനിക്കിപ്പോ സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ അവകാശം ഇല്ലാലോ….. അപ്പൊ പിന്നെ ആരോടു ദേഷ്യം കാണിക്കാനാണ്…

 “അവളുടെ ദേഷ്യം മുഴുവൻ…. വാക്കുകളിൽ ഉണ്ടായിരുന്നു….

  അപ്പൊ ഞാൻ എന്തു പറഞ്ഞാലും അവൾക്കു മനസിലാകില്ല എന്നുള്ള ഉറപ്പുള്ളത് കൊണ്ട്… ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല….

  അമ്മുനെ ഒറ്റയ്ക്ക് വിട്ടിട്ടു ഉമ്മറത്തേക്ക് പോയി…

രാത്രി ആഹാരം കഴിച്ചിട്ട് ഞാൻ അനിയേട്ടന്റെ വീട്ടിലേക്കു  പോകാൻ ഇറങ്ങി…..

    “ടാ നീ ഇതെവിടെ പോകുകയാ…ഇന്ന്  ഇവിടല്ലേ നിൽക്കേണ്ടത്… എന്താടാ എന്തേലും പ്രശ്നം ഉണ്ടോ… അമ്മു വല്ലതും പറഞ്ഞോ…

“അയ്യേ എന്തുവാടേ ഇത്…. ഒരു പ്രശനവും ഇല്ല… ഞാൻ വെറുതെ.. ഇനി ഇന്ന് തന്നെ അവളുടെ റൂമിൽ കിടന്നാൽ അവൾക്കു അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മൾ ചെയ്തത് തെറ്റു തന്നെയാ…. അവൾക്കു കുറച്ചു സമയം കൊടുക്കാം…

   അപ്പോഴേ ഞാൻ… എന്റെ ഭാര്യയോട് ഗുഡ്നൈറ്റ്‌  പറഞ്ഞിട്ട് വരാം… അളിയാ…

   “ഒഹ്ഹ്ഹ്ഹ്ഹ്….

“ഞാൻ റൂമിൽ എത്തിയപ്പോൾ അമ്മു കിടക്കുവായിരുന്നു…..

“അതെ ഭാര്യേ ഉറങ്ങിയോ….. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് …. അപ്പൊ എങ്ങനെ ഞാനും കൂടെ ഇവിടെ കിടന്നോട്ടെ…. അതും പറഞ്ഞു ഒരു കള്ള ചിരിയോടെ അവളോട് ചോദിച്ചു…

    അവളുടെ മുഖം കണ്ടപ്പോൾ അതു ചോദിക്കണ്ടായിരുന്നു എന്നു തോന്നി…അവളുടെ ദേഷ്യം കാണാൻ വേണ്ടിയാ ഞാൻ അതു ചോദിച്ചത്. പക്ഷെ അവിടെ പെയ്യാൻ വെമ്പി നിൽക്കുന്ന മഴ മേഘങ്ങളെയാണ് ഞാൻ കണ്ടത്….

   “എല്ലാം അറിഞ്ഞു വച്ചോണ്ട് എന്തിനാ കിച്ചേട്ടാ എന്നെ കൊണ്ട് ഈ വിഡ്ഢി വേഷം കെട്ടിച്ചത്…. വേണ്ടീരുന്നില്ല… ഞാൻ നിങ്ങളോട് ഒരു ശല്യത്തിനും വന്നില്ലാലോ. ഒഴിഞ്ഞു മാറീട്ടല്ലേ ഉള്ളു…..

   “അയ്യോ അമ്മുസേ ഞാൻ ഒരു തമാശ പറഞ്ഞതാ.. നിന്റെ ദേഷ്യം കാണാൻ… ഞാൻ അല്ലേലും ഇവിടെ കിടക്കാൻ ഒന്നും പോകുന്നില്ല…. നിന്നോട് ഗുഡ്‌നൈറ്റ് പറയാൻ വന്നതാ….പിന്നെ, നിന്നെ തിരക്കിട്ടു  കെട്ടിയതു എന്തിനാണ് എന്നു നാളെ പറയാംട്ടോ…

ചേട്ടന്റെ മോള് ചാച്ചിക്കോ… അപ്പൊ ഗുഡ്‌നൈറ്റ്…. love you…

  “അതും പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി….

ഉറങ്ങാൻ കിടന്നപ്പോളും അമ്മുന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു മനസു മുഴുവൻ.. എന്റെ മനസിൽ ഞാൻ ചെയ്തത് ശെരിയാണ്.. പക്ഷെ അവൾക്കു അതു തെറ്റു തന്നെയാണ്… അവളോട് ചെയ്ത ചതി തന്നെയാണ്….. നാളെ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ മനസിൽ ഒന്നുകൂടെ ഊട്ടി ഉറപ്പിച്ചു….

   ***********************************-*********

  പിറ്റേദിവസം രാവിലെ അമ്മുന്റെ വീട്ടിൽ പോയി അവളേം  കണ്ടു.. അപ്പുനെയും കൂട്ടികൊണ്ടു ഞങ്ങൾ വയനാട് പോകാനുള്ള വണ്ടി ബുക്ക്‌ ചെയ്യാനും ഒക്കെയായി പുറത്തേക്കിറങ്ങി…

“ടാ കിച്ചാ അവളോട് ഇതുവരെ പറഞ്ഞിട്ടില്ല ആശ്രമത്തിൽ നീയാണ് കൂടെ നിൽക്കാൻ പോകുന്നതെന്ന്… അവളെങ്ങനെ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ എനിക്കൊരു ഉറപ്പുമില്ല…

  “നീ ടെൻഷൻ അടിക്കേണ്ട.. ഇത്രയും ആയില്ലേ… എന്തായലും ഇന്ന് അവളോട് പറയണം… അവൾക്കു ദേഷ്യമാകും സാരമില്ലടാ.. എല്ലാം ശെരിയാകും…..

    “മ്… എനിക്ക് നിന്റെ വിഷമം അതാണ് പ്രശ്നം….

   ഞങ്ങൾ വീട്ടിലെത്തി…അമ്മുവും ആദിയും അമ്മയും എല്ലാം പുറത്തിരിക്കുകയായിരുന്നു… അരുണേട്ടനും ഫാമിലിയും രാവിലെ തന്നെ മടങ്ങിപ്പോയി…..

  എന്നെ കണ്ടതും അതുവരെ ചിരിച്ചു സംസാരിച്ചോണ്ടിരുന്ന അമ്മു സൈലന്റ് ആയി… അതുകണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്….

  ഞങ്ങളും അവരോടൊപ്പം കൂടി… കുറച്ചു കഴിഞ്ഞു അവൾക്കു മുതുകു വേദനിക്കുന്നു കിടക്കണം എന്നു പറഞ്ഞു… അവളെയും കൊണ്ട് ഞാൻ റൂമിലേക്ക്‌ പോയി….

“അമ്മു… അമ്മുസേ.. എന്താ നിന്റെ പ്രശ്നം….എന്തിനാ നീ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ എന്നോട്….

 “ദേഷ്യം കാണിച്ചിട്ട് ഇനി എന്തിനാ…. എനിക്ക് നിങ്ങളെ ഇഷ്ടമില്ല അത്ര തന്നെ…. പക്ഷെ എന്റെ ഇഷ്ടവും ഇഷ്ടക്കേടും ആർക്കും പ്രശ്‍നം ഇല്ലല്ലോ… പിന്നെ എന്തു പറയാനാ…

   “നിനക്കു എന്നെ ഇഷ്ടം ഇല്ലന്നുള്ളത് പച്ച കളളം….. നിനക്കെന്നെ ഒരുപാടു ഇഷ്ടാണ്… നിനക്കു ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലന്നുള്ളതാണോ നിന്റെ പ്രശ്നം….

“അതുകേട്ടതും അമ്മു ഞെട്ടി കിച്ചനെ നോക്കി….

“എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കുന്നെ… ഞാനെങ്ങനെ അറിഞ്ഞന്നാണോ.. അതൊക്കെ അറിഞ്ഞു…

 “അത് ഡോക്‌ടേഴ്‌സ് അന്ന് ഒരു സംശയം പറഞ്ഞതാ… അതിലൊരു ഉറപ്പും ഇല്ല. പിന്നെ അഥവാ അങ്ങനെ ആണെങ്കിൽ പോലും എനിക്കതൊന്നും ഒരു വിഷയം അല്ല…

   “അമ്മു എന്നെ നോക്കു… ഇ സെക്സും, കുഞ്ഞുങ്ങളും ഒന്നും ഒരു സ്നേഹത്തിനും തടസം അല്ല…. ഞാൻ ഇത്രോം വർഷം… ഒന്നും അറിയാതെ അല്ലെ നിന്നെ സ്നേഹിച്ചത്…. നീ പറിയുന്നതൊന്നും എനിക്ക് ഒരു കാരണമല്ല… അതു ആദ്യം നീ മനസ്സിലാക്കു…..

   “പിന്നെ…… ഇത്ര പെട്ടന്നു നിന്നെ കല്യാണം കഴിച്ചത് മറ്റന്നാൾ ആശ്രമത്തിൽ ഞാനാണ് നിന്റെ കൂടെ ബൈസ്റ്റാൻഡേർ ആയി വരുന്നത്..എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ പറ്റില്ലാടി . അതിനു വേണ്ടിയാ നിന്നെ പെട്ടന്ന് താലികെട്ടി സ്വന്തം ആക്കിയത്…. അതിനു സോറി പറഞ്ഞല്ലോ…. നീ ആവശ്യം ഇല്ലാതെ ഒന്നും ആലോചിച്ചു കൂട്ടണ്ട… എന്റെ ഇഷ്ടം ഒന്നിനു വേണ്ടിയും മാറില്ല.. പോരെ…

 “ഒന്നു നിർത്തുന്നുണ്ടോ,… അപ്പൊ അതായിരുന്നു നിങ്ങളുടെ ഉദ്ദേശം അല്ലെ….

 “എന്തു…. നീ എന്താ ഉദ്ദേശിക്കുന്നത്…

“നിങ്ങൾക്കറിയാം ആശ്രമത്തിൽ വന്നാൽ എനിക്ക് നിങ്ങളുടെ സഹായം ഇല്ലാതെ പറ്റില്ല… അപ്പൊ എന്നെ തൊടാനും പിടിക്കാനുമൊക്കെ ഒരു അവസരം ആണല്ലോ… എനിക്ക് വേറെ ഓപ്ഷനും ഇല്ല…. നിങ്ങൾ… നിങ്ങൾ ഇത്രയ്ക്കു ചീപ്പ്‌ ആയിരുന്നോ.. ശേ….

 “അവൾക്കു അതിനുള്ള ഉത്തരം കൊടുത്തത് എന്റെ കൈ അവളുടെ കവിളത്തു പതിപ്പിച്ചു കൊണ്ടാണ്…

 “നിർത്തെടി ചൂലേ.. നീ എന്താ കരുതിയത് എന്നെ കുറിച്ച്… പോട്ടെ പോട്ടെയെന്നു വയ്ക്കുമ്പോൾ എന്റെ തലയിൽ കേറി നിരങ്ങുന്നോ… നീ എന്താ കരുതിയെ നിനക്കപ്പുറം കിച്ചൻ വേറെ പെണ്ണുങ്ങളെ കണ്ടിട്ടില്ലെന്നോ… വെറും സെക്സിനു മാത്രം ആണ് എന്റെ സ്നേഹം എന്നോ.. നീ പറഞ്ഞ സെക്സിനു എനിക്ക് ഒരെണ്ണത്തിനെ കെട്ടേണ്ട ആവശ്യം പോലും ഇല്ല… ഞാൻ ജോലി ചെയ്യുന്ന മുംബൈയിൽ അതിനായി ഒരു തെരുവ് തന്നെയുണ്ട്…. അല്ലെങ്കിൽ തന്നെ നിന്റെ ശരീരത്തിൽ എനിക്കെന്തു കാമം തീർക്കാനാ… ഇത്രക്കും അധപതിച്ചു പോയല്ലോ…നീ.. . നിന്നെ സ്നേഹിച്ചതിനു ഇതിലും വലിയ സമ്മാനം ഒന്നും നീ തരാനില്ലാ…

  “നീ ഇപ്പൊ ഒന്ന് ചെവി തുറന്നു കേട്ടോ, നീ ആയിട്ടു എന്റടുത്തു വരാതെ വേറെ ഒരു ഉദ്ദേശം വച്ചു ഞാൻ നിന്റെ ശരീരത്തിൽ തൊടില്ല. പിന്നെ ആശ്രമത്തിൽ ഞാൻ തന്നെ നിന്റെ കൂടെ നിൽക്കും അതു എന്റപ്പുന് കൊടുത്ത വാക്കാണ്.. നീ എന്നെ എത്ര വേദനിപ്പിച്ചാലും കൈവിടില്ലന്നതു…… ഒരു മാസം… നിനക്കു സുഖമാവുന്നതുവരെ എന്നെ സഹിച്ചാൽ മതി….

  അതും പറഞ്ഞു ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി… അവിടെ അപ്പുവും ആദിയും നിൽപ്പുണ്ടായിരുന്നു…എല്ലാം കേട്ടു എന്നത് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു…..

   “അപ്പു എന്റെ തോളിൽ കൈ വച്ചതും അതുവരെ പിടിച്ചു വച്ച സങ്കടങ്ങൾ എല്ലാം അവന്റെ തോളിൽ ഒഴുക്കി കളഞ്ഞു….

  “മനസു അല്പം ശാന്തമായതും.. ഞാൻ അവനോട് യാത്ര പറഞ്ഞിറങ്ങി….

************************************-

   “അമ്മു….. അപ്പുന്റെ ദേഷ്യത്തോടെ വിളി കേട്ടതും അവള് തല ഉയർത്തി അപ്പുനെ നോക്കി…

  “എന്നു മുതലാടി നീ ഇത്ര അധപധിച്ചതു…ഞാനറിഞ്ഞില്ല നീ ഇത്രയ്ക്കു വളർന്നത്…  നിന്നെ സ്നേഹിച്ചതിനു നീ കൊടുത്ത കൂലിയാണോ  അവനു .. നീ ഇത്രയൊക്കെ  സംസാരിക്കാറായകാര്യം അപ്പുവേട്ടന് ഇപ്പോഴാ മനസിലായെ…. ആ പോയവൻ ഇവിടന്നു ചങ്കും തകർന്നാണ് പോയത്,  അവനെ വേദനിപ്പിച്ചാൽ ദൈവം കൂടി ഷമിക്കില്ലെടി നിന്നോട്……

 ******************************************

   അവളു പറഞ്ഞത് കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.. അടിച്ചു പോയതാണ്… മനഃപൂർവം അല്ല… പാടില്ലായിരുന്നു….അവള് എന്തെങ്കിലുമൊക്കെ പറയുമെന്ന് പ്രതീക്ഷിച്ചതല്ലെ….

  അപ്പുന്റെ കൈ തോളിൽ പതിഞ്ഞപ്പോളാണ് ചിന്തയിൽ നിന്നും ഉണർന്നത്…

“ടാ…. സോറി, തല്ലാൻ പാടില്ലായിരുന്നു… അറിയാതെ തല്ലിപോയതാടാ…

“നിനക്കു വട്ടാണോടാ… അവള് പറഞ്ഞതിന് തല്ലുകയല്ല കൊല്ലുകയാ വേണ്ടത്… നീ ആയതുകൊണ്ട് ഒരടിയിൽ നിർത്തി… ഞാനാണേ   ദേഷ്യം തീരുന്നതു വരെ കൊടുത്തേനെ.. എന്നിട്ട് അവനെന്നോട് കോറി ചോദിക്കാൻ വന്നിരിക്കുന്നു… ശവം….

“പോട്ടെടാ നീ ക്ഷമിക്കു അവൾക്കു എന്തു പറ്റിയെന്നു എനിക്കറിയില്ലടാ… മടുത്തിട്ടുണ്ടാകും അതിന്റെ മനസൊക്കെ…. അതാവും ഇങ്ങനെയൊക്കെ… വെറുപ്പു തോന്നല്ലേടാ അവളോട്…

“അയ്യേ നീ എന്തൊക്കെയാ ഇ പറയുന്നേ… വെറുക്കുകയോ…. ദേഷ്യം വന്നപ്പോ ഒരടി കൊടുത്തുന്നു വച്ചു അവളെന്റെതല്ലാതാകുവോ…. അവകാശം ഉള്ളതുകൊണ്ട ധൈര്യമായി തല്ലിയത്….

  അവളെ വെറുക്കാനൊന്നും ഈ ജന്മത്തിലെനിക്കു കഴിയില്ലടാ….

നീ വിഷമിക്കണ്ട എനിക്ക് കുഴപ്പം ഒന്നുമില്ല…

ഞാൻ അപ്പുനെ നോക്കി കണ്ണുചിമ്മി കാണിച്ചു…

*************-*****************************

 പിറ്റേദിവസം മുഴുവൻ വയനാട് പോകാനുള്ള ഒരുക്കങ്ങളായിരുന്നു… എന്തുകൊണ്ടോ പിന്നെ അമ്മുനെ കാണാൻ തോന്നിയില്ല… ഇടയ്ക്കു അവിടെ പോയപ്പോൾ. അവള് പുറത്തിരിക്കുന്നതു കണ്ടു കേറാതെ തിരികെ പോന്നു…

ദേഷ്യം അല്ല വിഷമം ആയിരുന്നു മനസു നിറയെ….

********************************************-

    തുടരും….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!