Skip to content

മായ മയൂരം – 16

maya-mayooram

ദ്ദേ  നിൽക്കുന്നു    ഇന്നാ   പിടിച്ചോ   എനിക്ക്  മടുത്തു    ഇവളെ. ഇനി   സഹിക്കാൻ   കഴിയില്ല   നിൻ്റെ   കൂടെ   ജീവിക്കട്ടെ   ഇന്ന്   തൊട്ടു   നിൻ്റെ   പെങ്ങൾ…..

തൻ്റെ   നെഞ്ചിലേക്ക്  ജഗത്   പിടിച്ചു   തള്ളിയ   മീരയെ .  സച്ചി   തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു   പിടിച്ചു   നിറഞ്ഞ   കണ്ണും   ആയി   ജഗതിൻ്റെ  മുഖത്തേക്ക്   ഉറ്റു   നോക്കി….മീരയുടെ   അച്ഛനും    അനുവും    സങ്കടത്തിൽ   ജഗതിനെയും   സച്ചി   ചേർത്തു   പിടിച്ച   മീരയെയും   മാറി  മാറി   നോക്കി….

മോനെ   കിച്ചു   ഒന്നുടെ  ആലോചിച്ചു   പോരെ …

മീരയുടെ  .അച്ഛൻ   പറഞ്ഞ   കേട്ട്   ജഗത്   അദ്ദേഹത്തെ   നോക്കി….

മതി    അപ്പച്ചി  അപ്പാ   ഇനി   അവൻ്റെ   കാലു   ഒന്നും   പിടിക്കാൻ   നിൽക്കണ്ട    അത്ര   വലിയ   ആൾ   ഒന്നും   അല്ല   ജഗത്   മാധവ് … നിനക്ക്  മീരയെ    വേണ്ട   എന്നാണ്   എങ്കിൽ   ഇവിടെ   നിർത്തി   പോകാം   ജഗത്   പക്ഷേ   ഒന്നുണ്ട്   നി കെട്ടിയ   ഈ   താലി   കുടി   അഴിച്ചു   കൊണ്ട്   പോ.. കെട്ടിയ   ആൾ   തന്നെ   അഴിക്കുന്നത്   ആണ്   നല്ലത്.. എൻ്റെ   വീട്ടിൽ   എൻ്റെ   പെങ്ങൾ   എന്ന   പദവി   മാത്രം      മാത്രം   മതി  മീരയ്ക്ക്    നിൻ്റെ   ഭാര്യ   പദവി   വേണ്ട….

സച്ചി   ദേഷ്യത്തിൽ   പറഞ്ഞ   കേട്ട്   എന്ത്   പറയണം   എന്നറിയാതെ   ജഗത്  ദയനീയമായി  മീരയെ   നോക്കി..മീര   ആണെങ്കിൽ   ഇതിൻ്റെ   വല്ല  കാര്യവും   ഉണ്ടോ   എന്ന   മട്ടിൽ   അവനെ   നോക്കി….

എൻ്റെ   ദൈവമേ   ഈ   തെണ്ടി   ഇതു   സീരിയസ്   ആയി   എടുത്തോ,?   അവനെ   ഒന്നു   പെടിപിക്കാൻ   നോക്കിയതാ   ഇതിപ്പോ   പണി   എനിക്ക്   ആണ്   കിട്ടിയത്   എന്താ   ചെയ്യുക… (ജഗത്   ആത്മ)

എന്താണ്   ജഗത്  മാധവ്   നിൻ്റെ   തീരുമാനം  .മനുഷ്യന്   ഉറങ്ങണം   പാതി രാത്രി   ആണ്    നിനക്ക്   പറ്റുമെങ്കിൽ   അഴിച്ചു   എടുക്കു  ഈ   കഴുത്തിൽ   കിടക്കുന്ന   താലി.. ഞാൻ   ഒന്നു   കാണട്ടെ   നിൻ്റെ   ധൈര്യം….

തൻ്റെ   മുന്നിലേക്ക്   മീരയെ   നിർത്തി    സച്ചി   പറഞ്ഞ   കേട്ടു   മുഖത്ത്   വന്ന    പതർച്ചയോടെ   ജഗത്   എല്ലാവരെയും   ഒന്നു   നോക്കി….

അനു   ജഗത്   മീരയുടെ   അച്ഛൻ്റെ   നല്ല   ഒരു   ശിക്ഷ്യൻ   ആണ്   അപ്പൊൾ  അദ്ദേഹത്തെ   മുന്നിൽ   നിർത്തി   മകളുടെ   താലി  മാല   അഴിച്ചു   എടുക്കാൻ   ബുദ്ധിമുട്ട്   ആവും   നി   മീരയുടെ   കഴുത്തിൽ  നിന്നും   താലി.   അഴിച്ചു   അവൻ്റെ   കയ്യിൽ   കൊടുക്കു   അവൻ  വീട്ടിൽ   പോട്ടെ …

സച്ചി   അനുവിൻ്റെ   അടുത്ത്   പറഞ്ഞ  കേട്ടു   മീര   സങ്കടത്തിൽ   ജഗതിനേ   നോക്കി..

എന്താ   സച്ചി   ഏട്ടാ   ഈ   പറയുന്നത്   കിച്ചു   ഏട്ടൻ   ദേഷ്യത്തിൽ   എന്തെങ്കിലും   പറഞ്ഞതിന്…..

അനു   പറഞ്ഞ   കേട്ട്   സച്ചി   ജഗതിൻ്റ്   മുഖത്തേക്ക്   നോക്കി…

പറ   എന്താ   നിൻ്റെ   തീരുമാനം ..

തൻ്റെ   തൊട്ടു   മുന്നിൽ   വന്നു   ചിരിയോടെ   കൈ   കെട്ടി    നിന്ന   സച്ചിയെ   ജഗത്   നോക്കി… പെട്ടന്ന്   തന്നെ    ഇറുകെ   കെട്ടി    പുണർന്ന   അവനെ   സച്ചി   തെളിഞ്ഞ   ചിരിയോടെ   തന്നിലേക്ക്   കുടുതൽ   ചേർത്തു   പിടിച്ചു… മീര   ഒഴിച്ച്   ബാക്കി   രണ്ടു   പേരും   അത്ഭുതത്തോടെ  നോക്കി   നിന്നു..മീരയും  അനുവും    ചിരിയോടെ   നോക്കി …

സോറി   സച്ചി   നി   എന്നോട്   ക്ഷമിക്കഡാ   ഞാൻ   എൻ്റെ   സങ്കടവും   ദേഷ്യവും   കൊണ്ട്   പറഞ്ഞു   പോയതാ.. പെട്ടന്ന്   നി   പോലും   എനിക്കൊപ്പം   ഇല്ല   എന്ന   വേദനയിൽ   പറ്റി   പോയി.. സോറി

തന്നിൽ   നിന്നും  അടർന്നു  മാറി     നിറഞ്ഞ   കണ്ണും   ആയി     ജഗത്    പറഞ്ഞ   കേട്ടു   സച്ചി   അവനെ   ചിരിയോടെ   നോക്കി…

ഈ   ഒരു   ദിവസത്തിന്   ആണ്   കിച്ചു   ഞാൻ   ഇത്രയും   കാത്തിരുന്നത്   എന്നെ    നി   മനസിൽ   ആക്കി   ഒരു   തിരിച്ചു   അറിവ്…പിന്നെ    ഈ  നെഞ്ചില്   ഉള്ളത്   നിൻ്റെ   മുഖത്ത്   നിന്നും   വായിച്ചു   എടുക്കാൻ   എന്നെ   പോലെ   മറ്റാർക്കും   പറ്റില്ല….നിന്നെ   കണ്ടപ്പോൾ   തന്നെ   എനിക്ക്   മനസിൽ   ആയി   നിൻ്റെ   മനസു   ശാന്തം   ആണ്    നി   ഹാപ്പി  എന്നു..  എത്ര   വർഷം   ആയി   നിന്നെ   ഞാൻ   കാണുന്നു….

ഒരു   ചിരിയോടെ   സച്ചി   പറഞ്ഞ   കേട്ട്   ജഗത്   അവനെ   തോളിൽ  കൈ  ഇട്ടു  ഒന്നുടെ   കെട്ടിപ്പുണർന്നു…

പക്ഷേ   നി   മീരയുടെ   കഴുത്തിൽ   നിന്നും   താലി    അഴിക്കാൻ   പറഞ്ഞപ്പോൾ   ഞാൻ   നന്നായി   പേടിച്ചു   സച്ചി…

ആണോ   എനിക്കറിയാം   പേടിക്കും    എന്ന്   എൻ്റെ   പെങ്ങൾ   നിൻ്റെ   ഏറ്റവും   വലിയ   വീക്നെസ്   അല്ലേ… നോക്കിയേ   മീര   നിൻ്റെ   കെട്ടിയവൻ   രണ്ടു   മിനിറ്റ്  .കൊണ്ട്   കാറ്റ്   പോയ   ബലൂൺ   പോലെയായി.. എന്താ   നിന്നോട്   ഇഷ്ടം…

തന്നെ   നോക്കി   സച്ചി    പറഞ്ഞ   കേട്ട്   നാണം   കലർന്ന   മുഖത്തോടെ   മീര   ജഗതിനെ   നോക്കി… കണ്ണും  .രണ്ടും    ചിമ്മി   ഒരു   ചിരിയോടെ   അവൻ   മീരയെ   നോക്കി…

സോറി   സാർ   ഞാൻ   ഇവനെ   ഒന്നു   പറ്റിക്കാൻ ആണ്   എനിക്കറിയാം  .സാറിന്   നന്നായി   വേദനിച്ചു   കാണും   എന്നോട്  ക്ഷമിക്കണം ….

തൻ്റെ   കാലിൽ   തൊടാൻ   പോയ   ജഗ്തിനെ   തടഞ്ഞു   മുരളി   തന്നിലേക്ക്    ചേർത്തു   നിർത്തി…

നി   നല്ലൊരു   ശിക്ഷ്യൻ   എന്നതിൽ   കവിഞ്ഞ്   നല്ലൊരു   മകൻ   ആണ്  കിച്ചു   എനിക്കറിയാം   നി   എന്നെ   എന്തു   മാത്രം   സ്നേഹിക്കുന്നു   എന്നു… അറിഞ്ഞു   അല്ലെങ്കിലും   മീരയും   സച്ചിയും   എല്ലാം   നിന്നോട്   ചെയ്തത്   തെറ്റ്   ആണ് ..നി   എൻ്റെ   മകൾക്ക്   കൊടുത്തത്   പുതിയ   ഒരു   ജീവിതം   ആണ്   അതിനു   നിന്നോട്   ആണ്   ഞാൻ   നന്ദി   പറയണ്ട ..നി   അവളുടെ   ലൈഫിൽ    വന്നില്ല   എങ്കിൽ   അവളുടെ   ജീവിതം ….

ബാക്കി   പറയാതെ   മുരളി   നിറഞ്ഞ   കണ്ണും   ആയി   മീരയെ   നോക്കി… ആ   അച്ഛൻ്റെ   വേദന   മനസിൽ   ആക്കി   ജഗത്   മുരളിയെ    സങ്കടത്തിൽ   നോക്കി   ആ   കൈകൾ   തൻ്റെ   കയ്യിൽ   കുട്ടി   പിടിച്ചു….

അച്ഛാ….

പെട്ടെന്നുള്ള   അവൻ്റെ   വിളി   കേട്ടു   ആയാൽ അത്ഭുതത്തോടെ   അവനെ   നോക്കി…

ഈ   നിമിഷം   മുതൽ  എൻ്റെ  മനസ്സിൽ അങ്ങ് ഒരു   ഗുരു    മാത്രം   അല്ല   അച്ഛൻ   ആണ് ..  ഭാര്യയുടെ   അച്ഛൻ   ആയി   അല്ല   സ്വന്തം   അച്ഛൻ   ആയി    ആണ്   കാണുന്നത്..  ഒരു  മകൻ   ഇല്ല  എന്ന  ഒരു  വേദനയും   ഈ   മനസിൽ   ഇനി   ഉണ്ടാവില്ല….

ജഗത്   പറഞ്ഞു   നിർത്തിയതും   ആയാൽ   നിറഞ്ഞ   കണ്ണും   ആയി   അവനെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു… സച്ചിയും   മീരയും   ഒഴുകി   ഇറങ്ങിയ   കണ്ണീരു   തുടച്ചു   ആ   കാഴ്ച്ച   നോക്കി   നിന്നു….മീര   അങ്ങോട്ട്   ചെന്നതും  മുരളി   അവളെയും   അവൻ്റെ   ഒപ്പം   തന്നിലേക്ക്   ചേർത്തു….

എങ്കിൽ   കിച്ചു   ഏട്ടൻ   ഇവിടെ   ഇരിക്കു   ഞാനും   അച്ഛനും   ഒന്നു   അമ്മയെ   കണ്ടൂ  .വരാം. വാ   അച്ഛാ…

മീര   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവളെ   നോക്കി..

എന്താ   അനു   നിനക്ക്   എന്നെ   ഒരു   മൈൻഡ്   ഇല്ലത്തെ   നിങ്ങൾക്ക്   വേണ്ടി   എത്ര   നാൾ   ഞാൻ   ഹംസം   ആയത്   ആണ് .. ഇവൾക്ക്   എന്നോട്   ഒരു   സ്നേഹം   ഇല്ല   സച്ചി.. അനു   എന്നെ   മറന്നു   എന്ന   തോന്നുന്നത്….

ജഗത്   അനുവിൻ്റെ   മുഖത്തേക്ക്   നോക്കി    ഒരു  ചിരിയോടെ   പറഞ്ഞു…

എന്താണ്   കിച്ചു   ഏട്ടാ   നിങ്ങളെ   മറക്കാൻ.. ഈ   മുന്നു  മാസങ്ങൾക്കു   ഇടയിൽ   നിങ്ങളെ   സ്മരികാത്ത  .ഒരു    ദിവസം  പോലും   ഇല്ല .. ഇനി   എങ്ങാനും   മറന്നാൽ   നിങ്ങളുടെ   ചങ്ക്   ഓർമിപ്പിക്കും   ഒരു   ഒന്നു  ഒന്നര   ഓർമിപിക്കൽ   അല്ലേ   സച്ചി   ഏട്ടാ….

തന്നോട്   അനു   പറഞ്ഞ    കേട്ടു   ഒരു   ചിരിയോടെ   സച്ചി   ജഗതിനെ   നോക്കി   തല   അനക്കി…

എന്താ   സച്ചി   നിൻ്റെ   ഭാര്യ   എന്നെ   എന്തോ   കുത്തി   പറയുന്ന   പോലെ   തോന്നുന്നു..

നിന്നെ   അല്ല   കിച്ചപ്പാ   ആ   കുത്തെല്ലാം   എൻ്റെ   നെഞ്ചത്ത്   ആണ് ..ഇനി   .ബോൾ   അവളുടെ   കോർട്ടിൽ   ആണ്   എൻ്റെ   വിധി   എന്തും   സംഭവിക്കാം…

ഒരു   ചിരിയോടെ   തന്നെ ..നോക്കിയ  സച്ചിയെ  . അനു   ഇരുത്തി   നോക്കി   അകത്തേക്ക്  പോയി… ജഗത്   ഒന്നും   മനസിൽ   ആവാതെ    അവരെ   മാറി  മാറി   നോക്കി….

എന്താണ്   സച്ചി   രണ്ടും   ഉടക്ക്   ആണോ…

അതൊരു   കഥ   പോലെ   നാളെ   പറയാം   നിനക്ക്   നാളെ    കോളേജിൽ   പോവണ്ടത്   അല്ലേ  …ഇന്ന്   തന്നെ   ഈ   രാത്രി   തന്നെ   വന്നു   പിണക്കം   മാറ്റിയ   കാര്യം   ഓകെ   എനിക്ക്   പിടി  കിട്ടി .. സ്വന്തം   പെങ്ങളെ   കെട്ടിയവൻ   ആണ്   ചോദിക്കാൻ   പാടില്ല   എങ്കിലും   എനിക്കു   നിന്നോട്   എന്തും   ചോദിക്കാം   നി   എൻ്റെ   ചങ്ക്   അല്ലേ… എന്താണ്    മോനെ   കിച്ച   മീര   നോ   എൻട്രി   ബോർഡ്   വെച്ചോ?.

തന്നോട്   ഒരു    ചിരിയോടെ   ചോദിച്ച   സച്ചിയെ   ജഗത്   ദയനീയം   ആയി   നോക്കി….

ഹ   വെച്ചു   പിന്നെ    സച്ചി   അവൾക്ക്   ഇപ്പോളും   ആ   മനസിൻ്റെ   പേടി   അങ്ങോട്ട്   മാറുനില്ല   ഇന്ദ്രജിത്തിൻ്റെ   അടുത്ത്   ഉള്ള… അതു   മാറ്റി   എടുക്കാൻ   ആണ്   ഞാൻ   ശ്രമിക്കുന്നത്…

പാവം   ഒത്തിരി   അനുഭവിച്ചു   സത്യം   പറയാമല്ലോ   നിൻ്റെ   അടുത്ത്   എന്ന   സമാധാനം   ആയിരുന്നു   എനിക്കു …ഇനി   വേണം   കിച്ച   നമ്മൾ   കുടുതൽ   അവനെ   പേടിക്കാൻ   അവൻ   മീരയെ   എന്തെങ്കിലും …

തൻ്റെ   കൈ   പിടിച്ചു   സച്ചി   പറഞ്ഞ   ജഗത്   അവനെ   ചിരിയോടെ   നോക്കി….

എന്തിനാ   നി  പേടിക്കുന്നത്   ഞാൻ   അവളെ   പോന്നു   പോലെ    നോക്കും   ഇത്രയും   നാൾ   ഞാൻ   കാത്തിരുന്നത്   ഇങ്ങനെ   മീര   എനിക്ക്   ഒപ്പം   നിൽക്കാൻ   ആണ്   എന്നെ  സ്നേഹിച്ചു   എൻ്റെ   മാത്രം   ആയി… ഞാൻ  .കൊതിച്ച   ജീവിതം   ആണ്   ഇപ്പൊ   എൻ്റെ   കയ്യിൽ  .. അതു   കൊണ്ട്   എൻ്റെ   ഭാര്യയെ   നോക്കണ്ട   എൻ്റെ   ആവശ്യം   അല്ലേ   സച്ചി….

കുളിപ്പിച്ച്   കുളിപ്പിച്ച്   കൊച്ചു   ഇല്ലാതെ    ആയ   പോലെ.   നി   സ്നേഹിച്ചു   സ്നേഹിച്ചു   പാവം  എൻ്റെ   പെങ്ങൾ..

ഈ   ### മോൻ   എൻ്റെ   വായിൽ    നിന്നും   കേൾക്കാൻ   തന്നെ   ആണോ .. ..

തന്നോട്   ദേഷ്യത്തിൽ    പറഞ്ഞ   അവനെ   ചിരിയോടെ   സച്ചി   നോക്കി…

ഇപ്പൊ   ആണ്   എൻ്റെ    കിച്ചൻ   കമ്പ്ലീറ്റ്   ആയത്  ..ഈ   തെറി   പുതിയത്   ആണല്ലേ?…

ഹ   നിനക്ക്   വേണ്ടി   സ്പെഷ്യൽ   പുതിയ   തെറി…   ഞാൻ   അല്ല   ഞങൾ   പോട്ടെ   ആരോടും  പറയാതെ   ആണ്   വന്നത്  .ശരി ..എങ്കിൽ  .നാളെ ..ആൽത്തറയിൽ  കാണാം.. ഒന്നൂടെ   സോറി   എന്ത്  മനസിൽ   ഉണ്ടെങ്കിലും   കളയണം…

തന്നെ   തോളിൽ   ചേർത്തു   നിർത്തി   ജഗത്   പറഞ്ഞ   കേട്ട്   സച്ചി   അവനെ  നോക്കി….

എന്തെങ്കിലും   മനസിൽ   ഉണ്ടെങ്കിൽ   വേണ്ടേ   കളയാൻ  അന്നും ഇന്നും എന്നും   നി   എൻ്റെ   മനസിൽ   ഒരു   പോലെ ..ആണ്….

തന്നോട്   ചേർന്ന്    നിന്നു   സച്ചി    പറഞ്ഞ   കേട്ട്   ജഗത്   അവനെ   ചിരിയോടെ   നോക്കി….പുറത്തേക്ക്    ചെന്നപ്പോൾ    ഹാളിൽ അച്ഛൻ്റെ  മടിയിൽ  തല   വെച്ച് ..കിടക്കുന്ന മീരയെ  കണ്ടൂ   ജഗത്   ചിരിയോടെ   സച്ചിയെ   നോക്കി….

മീര   നമ്മുക്ക്   പോവാം  വാ…..

ജഗതിൻ്റെ   വിളി   കേട്ടു   അച്ഛൻ്റെ     മടിയിൽ   നിന്നും   മീര   തൻ്റെ   തല   ഉയർത്തി  എണീറ്റു….

ഞാൻ   പോയിട്ട്   നാളെ   കഴിഞ്ഞു   വരാം   അച്ഛാ….

തൻ്റെ   നെറുകയിൽ  ചുംബിച്ച   അച്ഛനെ ..നോക്കി   മീര   ചിരിയോടെ   പറഞ്ഞു….

ശരി   സച്ചി .. ഏട്ടാ   ശരി    അനു  ചേച്ചീ…പോട്ടെ…

യാത്ര   പറഞ്ഞു   കാറിൽ   കേറിയ   മീരയെ   ചിരിയോടെ   അതിൽ   ഉപരി   മനസു   നിറഞ്ഞ   സന്തോഷത്തിൽ   സച്ചി   നോക്കി..

നി   ഇപ്പൊ   ഹാപ്പി   ആയോ   മീര….

തൻ്റെ   ഷർട്ട്   ഊരി  കൊണ്ട്   ജഗത്   ചോദിച്ച   കേട്ട്   മീര   അവനെ   ചിരിയോടെ   നോക്കി…

എന്തു   ചോദ്യം  ആണ്   കിച്ചു   ഏട്ടാ   ഒത്തിരി   സന്തോഷം.. പിന്നെ  അമ്മയെയും   മാമയെയും    കണ്ടില്ല   എന്നെ  ഉള്ളൂ   അവരു    തറവാട്ടിൽ  .പോയതാ   നാളെ   വരും  മറ്റന്നാൾ   കാണാം…പിന്നെ   നിങ്ങളുടെ   പിണക്കം   മാറിയത്   തന്നെ   വലിയ   കാര്യം….

നി   ഇനിയും   എന്തിനാ   നിലത്ത്   കിടക്കുന്നത്   ബെഡിൽ   കിടക്കു   പ്ലീസ്   മീര…ഇനി   എന്നെ   ഇഷ്ടം   ഇല്ലെങ്കിൽ …

ബാക്കി   പറയാതെ  നിലത്തേക്ക്    വിരിക്കാൻ   ഷീറ്റ്   എടുത്ത   അവളുടെ   കയ്യിൽ   പിടിച്ചു   ജഗത്   സങ്കടത്തിൽ   പറഞ്ഞു…മീര   വന്ന  ചിരി   ഒതുക്കി   അവനെ   നോക്കി….

ഇത്  .പോലെ  സൈകോളജിക്കൾ   മൂവ്   നടത്തി ആളെ   വീഴ്ത്താൻ    കിച്ചു   ഏട്ടൻ   കഴിഞ്ഞേ   വേറെ   ഉള്ളൂ…

ബെഡിൽ   കിടന്നു    കൊണ്ട്   മീര   പറയുന്ന   കേട്ട്   ജഗത്   ചിരിയോടെ   അവൾടെ   ഒപ്പം   വന്നു  കിടന്നു…. പെട്ടന്ന്    അവൻ   അടുത്ത്   വന്നു   കിടന്നപ്പോൾ    ആ   ശരിരം   തൻ്റെ   ദേഹത്ത്   മുട്ടിയപ്പോൾ  .തനിക്ക്      ഉണ്ടായ   മാറ്റം   അവൾക്ക്   കൗതകമുണർത്തി.. കുടുതൽ    ചേർന്ന്    കിടക്കാൻ    തൻ്റെ   മനസു   പറഞ്ഞത്   പോലെ . അവനോടു   അനുവാദം    പോലും   ചോദിക്കാതെ   ആ   നഗ്നമായ  നെഞ്ചിലേക്ക്    തൻ്റെ   തല എടുത്തു   വെച്ചു     ചേർന്ന്   കിടന്നു…  ഒരു     ചിരിയോടെ   ജഗത്   അവളുടെ   തലയിൽ    തലോടി…..

  പാർവണങ്ങൾ   തേടും  വനചന്ദ്രകാന്തിയിൽ..

സോമം   പോൽ   പകരു   നിൻ  രാഗോന്മാദം….

മഞ്ഞണിഞ്ഞൊരി   ഗന്ധമാദനം…..

തളിരിടും ..മനമാകുവാൻ….

മഴവിൽ  തേരിറങ്ങി ..ഞാൻ….

ദേവി  അത്മരാഗമേകാൻ   …..

കന്യവനിയിൽ….

സുഖദം .. കളഗാനം…

പകരാനണയു,…

ഗന്ധർവ വീണയാകു .. നി … ദേവി….

ജഗതിൻ്റെ   മധുര   ശബ്ദത്തിൽ   ഉള്ള   പാട്ട്   കേട്ടു   മീര   ചിരിയോടെ   അവനെ   നോക്കി…. ആ   കൈകൾ   തൻ്റെ   ഉടലിൽ  ഒഴുകി  നടക്കുമ്പോൾ  ഉണ്ടാക്കുന്ന   മാറ്റങ്ങളിൽ   നാണം   കൊണ്ട്   അവളുടെ   മുഖം   ചുവന്നു   ……

കിച്ചു   ഏട്ടൻ   നല്ലത്   പോലെ   പാടും   പക്ഷേ   ഇഷ്ടം   കുടുതൽ  തായമ്പക  കൊട്ടാൻ  ആണല്ലേ?….

അതേ   എനിക്ക്  കൊട്ടാൻ   ആണ്  കുടുതൽ   ഇഷ്ടം   കുഞ്ഞിലെ   തൊട്ടു  അങ്ങനെ   ആണ്…എന്ത്   കണ്ടാലും   എനിക്ക്   ഒന്നു   കൊട്ടണം . ടേബിൾ .. ഓകെ   ആയിരുന്നു   ആദ്യ  ഇര    അതൊക്കെ   പോട്ടെ  മേളത്തിന്     ഞാൻ   കൊട്ടുന്ന   കേട്ട്   എന്താ   നിൻ്റെ   അഭിപ്രായം……

തൻ്റെ   മുഖത്തേക്ക്   നോക്കി   ജഗത്   ചോദിച്ച   കേട്ട്   മീര   അവനെ   നെഞ്ചില്   നിന്നും   തല   ഉയർത്തി   വന്ന   ചിരി   ഒതുക്കി   അവനെ  നോക്കി……

എന്തു   അഭിപ്രായം   കുഴപ്പമില്ല    സ്വയം   മട്ടന്നൂർ  ശങ്കരൻകുട്ടി  മാരാർ   എന്ന    മട്ടിൽ   നിന്ന   കിച്ചു    ഏട്ടൻ   കൊട്ടുക   പക്ഷേ   പോര   ഇത്തിരി   കുടി   ശരി   ആവാൻ   ഉണ്ടു  ചിലപ്പോൾ    ഒരു   പത്ത്   വർഷം  കഴിഞ്ഞ്    ഓകെ   ആവും…..

ഒരു   കളിയാക്കൽ   പോലെ   തന്നെ   നോക്കി   പറഞ്ഞ   മീരയെ   ജഗത്   കപട ദേഷ്യത്തിൽ   നോക്കി….

ഇനി   നി   ഈ   അഭിപ്രായം  മാറ്റാൻ   ചാൻസ്   ഉണ്ടോ   മീര…..

ഇല്ല   കിച്ചു   ഏട്ടാ   ഇതിൽ   ഞാൻ   ഉറച്ചു   നിൽക്കുകയാണ്….

ആണോ   എങ്കിൽ   നി   സ്റ്റേജിൽ   കേറി  ഡാൻസ്  കളിക്കുമ്പോൾ   നിൻ്റെ   വിചാരം   നി   മല്ലിക   സാരഭായ്   എന്ന   പക്ഷേ   സത്യം   പറയാമല്ലോ    വെറും   ബോർ  ആണ്   അമ്പലത്തിൽ   ആയ   കൊണ്ട്   ആണ്   ആരും   കുവാതെ   വിടുന്നത്…..

ഒരു   ചിരിയോടെ   തന്നെ   കളിയാക്കിയ   അവനെ   മീര    സങ്കടത്തിൽ   നോക്കി   അവനിൽ   നിന്ന്   അകന്നു   തിരിഞ്ഞു   കിടന്നു…

ഡീ   നി   ഇങ്ങോട്ട്   നോക്കിയേ  കരയുന്നോ?..എന്നെ   പറഞ്ഞ   കൊണ്ട   ഞാനും   പറഞ്ഞെ.. നിൻ്റെ    ഡാൻസ്   സൂപ്പർ   ആണ്   പോരെ…..

അവളെ    ബലം   ആയി  തിരിച്ചു   നെഞ്ചിലേക്ക്     കിടത്തി ജഗത്    പറഞ്ഞ   കേട്ട്   മീര   അവനെ   ചിരിയോടെ   നോക്കി… മീരയുടെ   കണ്ണുകൾ  അവളോട്   കഥ   പറഞ്ഞ   അവൻ്റെ   കണ്ണുകളിൽ   ഉടക്കി   നിന്നു    ഈ   ലോകം   മുഴുവൻ   ആ    രണ്ടു   കണ്ണിൽ   തെളിഞ്ഞു   കാണാം    എന്നവൾക്ക്   തോന്നി…ജഗത്   കണ്ടത്   അത്രയും   അവളുടെ   വിറയാർന്ന   ചുവന്ന   ചുണ്ടുകൾ    ആയിരുന്നു …..

ഞാൻ    നേരത്തെ   പറഞ്ഞ    ആ   ചുംബനം    ഇപ്പൊ    തരട്ടെ   മീരാ..ഇപ്പൊ   നിന്നോട്   ഉള്ളത്   ഒരു   ഭർത്താവിൻ്റെ    അല്ലെങ്കിൽ   കാമുകൻ്റെ   സ്നേഹം    ആണ്…ഒരുമ്മ   തരട്ടെ   പ്ലീസ്……

തൻ്റെ  . മുഖത്ത്     കൂടെ    വിരലുകൾ    ഓടിച്ചു   ജഗത്   ചോദിച്ച   കേട്ടു    മീര    സമ്മതം   പോലെ   തൻ്റെ    തല   അനക്കി.. ഒരു    ചിരിയോടെ    അവൻ   മീരയെ    തന്നിലേക്ക്   ചേർത്തു   അധരത്തിൽ    അമർത്തി   ചുംബിച്ചു   കൊണ്ട്    അവയെ   നുകർന്നു   തുടങ്ങി…. ആദ്യ ചുബനതിൻ്റെ    അനുഭൂതിയിൽ   മീരയുടെ   കണ്ണുകൾ    താനേ   കുമ്പി   അടഞ്ഞു   …ഒരു   അനുവാദത്തിന്   കാത്തു   നിൽക്കാതെ     അവളുടെ  കൈ   വിരലുകൾ    അവൾ   പോലുമറിയാതെ     അവൻ്റെ   നഗ്നമായ   പുറത്ത്   ചിത്രങ്ങൾ   കോറി   ഇട്ടു   കൊണ്ടിരുന്നു…….

തുടരും……..

 

 

Aswathy Umesh Novels

ലക്ഷ്മി

 

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!