മോളേ അനു നി നിൻ്റെ സച്ചി ഏട്ടൻ്റെ അടുത്ത് പിണക്കത്തിൽ ആണോ?..
ബെഡ് ഷീറ്റ് വിരിച്ച് കൊണ്ടിരുന്ന അനുവിൻ്റെ വയറിൽ കൈ ചേർത്തു തന്നിലേക്ക് ചേർത്തു സച്ചി ചോദിച്ച കേട്ടു അനു ഒരു പിടച്ചിലോടെ അവനെ നോക്കി….
ഹ പിണക്കം ആണ് മാറ്റാൻ നോക്കണ്ട മാറില്ല ..ഇന്നലെ വരെ എവിടെ കിടന്നോ അവിടെ പോയി കിടക്കു മാറു അങ്ങോട്ട് ഒലിപ്പിച്ച് വന്നേക്കുവ ….
തൻ്റെ നേരെ ദേഷ്യത്തിൽ പറഞ്ഞ അകന്നു മാറിയ അനുവിനേ ഒരു ചിരിയോടെ നോക്കി സച്ചി നിന്നു….
നിന്നോടു ചെയ്തത് തെറ്റാണ് പക്ഷേ കിച്ചു അവനോടുള്ള ബന്ധം നിനക്ക് അറിയുന്നത് അല്ലേ.. ഇപ്പൊൾ ഞാൻ എത്ര ഹാപ്പി എന്നു നിനക്ക് അറിയാമോ?…
സച്ചി ഏട്ടന് സ്വന്തം കാര്യത്തിലും ആവശ്യം കിച്ചു ഏട്ടൻ്റെ കാര്യം ആണ്.. ഇപ്പൊൾ തന്നെ അതല്ലേ സംഭവിച്ചത് ഞാൻ പോലും സച്ചി ഏട്ടന് കിച്ചു ഏട്ടൻ കഴിഞ്ഞേ ഉള്ളൂ..
ആ നഗ്ന സത്യം ഞാൻ അംഗീകരിക്കുന്നു പക്ഷേ സോറി ഇനി നി ആഗ്രഹിച്ച രീതിയിൽ നല്ല ഒരു ഭർത്താവ് ആണ് ഞാൻ… പ്ലീസ് അനു…..
എനിക്ക് ഒന്നും കേൾക്കണ്ട മര്യാദക്ക് അടങ്ങിയൊതുങ്ങി കിടന്നോ അല്ലെങ്കിൽ ഞാൻ മീരയുടെ മുറിയിൽ കിടക്കാം എന്താ വേണോ?…
വേണ്ട നി കിടന്നോ എന്നെങ്കിലും ഇതിന് ഓകെ ഞാൻ നിന്നോട് പകരം വീട്ടും….
കിടന്നു ഉറങ്ങ് സച്ചി ഏട്ടാ കുത്തി ഇരിക്കുകയാണ് മനുഷ്യൻ്റെ ഉറക്കം കളയാൻ…
പെങ്ങളെ ആണ് കെട്ടിയത് എങ്കിലും പറയാതെ വയ്യ നിൻ്റെ ടൈം ആണ് കിച്ചു ടൈം ഇനി ഇവളുടെ ജാഡ മുഴുവൻ ഞാൻ കാണണം .. എൻ്റെ ഈശ്വര കിച്ചപ്പൻ്റെ റോമൻസിനു ഇടയിൽ എന്തേലും പാര എൻ്റെ പെങ്ങൾ വേക്കണെ …അങ്ങനെ ഞാൻ മാത്രം പുര നിറഞ്ഞ് നിൽക്കണ്ട……
സ്വയം പറഞ്ഞു അനുവിനേ നോക്കി സച്ചി സോഫയിൽ ഇരുന്നു…..
എന്താ മീര മുന്നും നാലും സോങ്ങ് മിക്സ് ചെയ്ത് ഡാൻസ് കളിക്കുന്ന നി എൻ്റെ ഒരു കിസ്സിൽ കിതച്ചു പോയോ,?…
കിതപ്പോടെ എണീറ്റു ഇരുന്ന മീര അവൻ്റെ ചോദ്യം കേട്ടു ചിരിയോടെ നോക്കി…..
അതിൽ നല്ല പ്രാക്ടീസ് ഉണ്ട് .. ഇതിൽ ഇല്ല…
ഓ സ്റ്റാർട്ടിങ് ട്രബിൾ അതൊക്കെ ഞാൻ മാറ്റി തരാം നി ഇവിടെ കിടക്ക്…..
തന്നെ വലിച്ചു വീണ്ടും നെഞ്ചിലേക്ക് ഇട്ട അവനെ മീര സ്നേഹത്തോടെ നോക്കി…..വീണ്ടും തൻ്റെ നേരെ മുഖം അടുപ്പിച്ച ജഗതിൻ്റെ വാ പൊത്തി പിടിച്ചു മീര ചിരിയോടെ നോക്കി…..അവൻ ആണെങ്കിൽ കണ്ണ് കൊണ്ട് എന്താ എന്നു ചോദിച്ചു…..
ഒരു ഉമ്മ എന്നല്ലേ പറഞ്ഞത് അതു മതി…ഇതിൻ്റെ ആവശ്യം ഉള്ളൂ…..
എന്താണ് മീര ഇതു എൻ്റെ സ്നേഹത്തിന് നി നോ എൻട്രി ബോർഡ് വെക്കരുത് ……
തൻ്റെ കൈ മാറ്റി ജഗത് പറഞ്ഞ കേട്ട് വന്ന ചിരി ഒതുക്കി അവനെ നോക്കി…..
ഇനി കിച്ചു ഏട്ടൻ ഒന്നും പറയണ്ട എൻ്റെ ഒരു മാർക്ക് എനിക്ക് നല്ല സങ്കടം ഉണ്ട് … എനിക്ക് നിങ്ങളോട് പ്രതികാരം ചെയ്യണം മിസ്റ്റർ…..
മീര പറഞ്ഞ കേട്ട് ജഗത് ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി…..കുറുമ്പ് തെളിഞ്ഞ അവൾടെ ആ കണ്ണിൽ നോക്കിയതും സ്വയം അലിഞ്ഞു പോയത് പോലെ അവന് തോന്നി….
നിനക്ക് പ്രതികാരം ചെയ്ത പോരെ അടിയോ, ഇടിയോ എന്തും ഞാൻ സ്വീകരിക്കും .പക്ഷേ ഇതു മാത്രം നോ പറയരുത്…..
അടിയും ഇടിയും ഒന്നും ഏൽകില്ല നല്ല ആരോഗ്യം ആണ് …ഇതാ നല്ലത്…..
ഒരു ചിരിയോടെ തൻ്റെ നെഞ്ചില് നിന്നും മാറി കിടന്ന മീരയെ. അവൻ സങ്കടത്തിൽ നോക്കി….
നിൻ്റെ ഇപ്പൊ മാറ്റി ഇട്ട മുക്കുത്തി നല്ല ഭംഗിയുണ്ട് നിനക്ക് നന്നായി ചേരുന്നുണ്ട്…
തൻ്റെ മുക്കിൽ പിടിച്ചു ജഗത് പറഞ്ഞ കേട്ടു ഒരു ചിരിയോടെ മീര അവനെ നോക്കി….
സോപ്പ് വേണ്ട പതയില്ല പിന്നെ ഈ മുക്കുത്തി എൻ്റെ സച്ചി ഏട്ടൻ വാങ്ങി തന്നത് ആണ് …എൻ്റെ ചടങ്ങ് വന്നപ്പോൾ ……
ആര് വാങ്ങി തന്നു എൻ്റെ വായിൽ നിന്നും കേൾക്കും ആ തെണ്ടി നിനക്ക് എന്തൊക്കെ തന്നാലും അതൊക്കെ വാങ്ങിയത് ഞാൻ ആണ്…. ആ സിനിമയിലെ ശ്രീനിവാസനെ പോലെ ഗിഫ്റ്റ് വാങ്ങി അവൻ്റെ കയ്യിൽ കൊടുത്താൽ പകുതി അവൻ ആ പേരിൽ അനുവിന് കൊടുക്കും …ചടങ്ങ് ആയപ്പോൾ ഇതിൻ്റെ ഒപ്പം അവൻ പാദസരം തന്നില്ലേ.. അതോ ഇനി അവൻ മുക്കിയോ?… ഈ മുക്കുത്തി ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു വാങ്ങിയത് ആണ് നിൻ്റെ മുക്ക് കുത്തിച്ച് ഇട്ടു കണ്ടപ്പോൾ എന്ത് സന്തോഷം ആയി എന്ന് നിനക്ക് അറിയാമോ?…
ബെഡിൽ എഴുനേറ്റു ഇരുന്നു ജഗത് പറയുന്ന കേട്ട് ചമ്മിയ മുഖത്തോടെ മീര അവനെ നോക്കി…..
സോറി കിച്ചു ഏട്ടാ ഞാൻ അറിഞ്ഞില്ല ഞാൻ കരുതി സച്ചി ഏട്ടൻ ആവും എന്നു ഇഷ്ടം അല്ലായിരുന്നു മുക്ക് കുത്താൻ പിന്നെ സച്ചി ഏട്ടൻ്റെ നിർബന്ധം പിടിച്ചു കുത്തി..ഇപ്പൊൾ അല്ലേ അതിനു പുറകിലെ കാര്യം മനസിൽ ആയത് താങ്ക്സ്……
പിന്നെ ഇത്രയും വർഷം കഴിഞ്ഞ് നിൻ്റെ താങ്ക്സ് കിട്ടിയിട്ട് വേണം …. എനിക്ക് ഇപ്പൊ അറിയണം എന്താ നിൻ്റെ പ്ലാൻ.. പ്ലീസ് എൻ്റെ അവസ്ഥ നി മനസ്സിലാക്ക് മീര….
അതും പറഞ്ഞു തൻ്റെ മേലേക്ക് അമർന്ന അവനെ പേടി കലർന്ന മുഖത്തോടെ മീര നോക്കി.. ആ ശരീരത്തിലെ ചൂടും ഗന്ധവും തന്നെ വേറെ ഏതോ ലോകത്ത് എത്തിക്കുന്ന പോലെ അവൾക്ക് തോന്നി… ജഗതിൻ്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല അവളുടെ മുടിയിൽ നിന്നു ഉതിരുന്ന എണ്ണയുടെയും തുളസിയുടെയും ഗന്ധത്തിൽ അവൻ മീരയുടെ കഴുത്തിൽ മുഖം അമർത്തി….അവൻ്റെ താടി മുഖത്ത് കൊണ്ട് ഒരു ഇക്കിളിയോടെ മീര അവൻ്റെ ചുമലിൽ മുറുക്കി പിടിച്ചു….
എൻ്റെ കൃഷ്ണാ എൻ്റെ പ്രതികാരം ഇനി ഈ കിടപ്പ് കിടന്നാൽ എല്ലാം കയ്യിൽ നിന്നും പോകും.. ആറു മാസം എന്നെ വേദനപിച്ചതിന് ഒരു ചെറിയ ശിക്ഷ തരണം സോറി കിച്ചു ഏട്ടാ……
സ്വയം അത്മഗതിച്ചു മീര തലയിൽ പിടിച്ചു ജഗതിൻ്റെ മുഖം ഉയർത്തി… അവൻ്റെ മുഖം കണ്ടു ചിരി ഒതുക്കി എങ്കിലും. അറിയാതെ. ചിരിച്ചു പോയി ….
എന്താ ഇത്ര ചിരിക്കാൻ എനിക്കറിയാം നി മനപൂർവ്വം എന്നെ…..
ബാക്കി പറയാതെ തന്നിൽ നിന്നും അകന്നു മാറി ബെഡിൽ ഇരുന്ന അവനെ മീര ചിരിയോടെ നോക്കി…
വിട്ടു കളയണം മിസ്റ്റർ കിടന്നു ഉറങ്ങാൻ നോക്കു…പിന്നെ നാളെ കോളജിൽ പോകാൻ ഉള്ളതാണ് പിന്നെ എൻ്റെ ഇംഗ്ലീഷ് നോട്ട് കമ്പ്ലീറ്റ് അല്ല ഇതിൻ്റെ ദേഷ്യത്തിൽ നാളെ എന്നെ പോക്കരുത് പ്ലീസ് അപ്പോ ഗുഡ് നൈറ്റ് ജഗത് സാറേ……
എൻ്റെ പൊന്നോ എൻ്റെ അവസ്ഥ ആർക്കും കൊടുക്കരുത് എണ്ണയിൽ കടുക് ഇട്ടു പൊട്ടി തുടങ്ങിയപ്പോൾ പിശാച് അതിൽ വെള്ളം കോരി ഒഴിച്ചു… ഇതിനൊക്കെ നിനക്ക് ഞാൻ തരും മോളേ പണി അന്ന് നിനക്ക് ശിവരാത്രി ആണ്… ആറു മാസം ഈ മൊതലിൻ്റെ അടുത്ത് പ്രതികാരം തീർത്ത എന്നെ തല്ലി കൊല്ലണം…….
തിരിഞ്ഞു കിടക്കുന്ന മീരയെ നോക്കി ജഗത് ഒപ്പം കിടന്നു…..
ഹായ് മീര ഗുഡ് മോണിംഗ് കിച്ചു എവിടെ?
റൂമിലേക്ക് വന്നു ദേവ ചോദിച്ച കേട്ട് മീര അവളെ ചിരിയോടെ നോക്കി…..
ഗുഡ് മോണിംഗ് കുളിക്കുന്നു എന്താ ചേച്ചി? …..
എനിക്ക് ഒന്നു പുറത്തേക്ക് പോവാൻ അവൻ്റെ ബുള്ളറ്റിൻ്റെ ചാവി ഒന്നു തരാമോ?…
ദ്ദേ ടേബിളിൽ……
ഹ ഓകെ മീര അവനോടു പറഞാൽ മതി….
കൃഷ്ണാ ഇതു ആണോ പെണ്ണോ എന്താ ഐറ്റം അപാരം…..
എന്താ മീര നി തന്നെ സംസാരിക്കുന്നത്?….
ദേവ പോയത് നോക്കി നിന്ന മീര ബാത്റൂമിൽ നിന്നും വന്ന ജഗതിൻ്റെ ചോദ്യം കേട്ട് മീര അവനെ നോക്കി…..
ദേവ ചേച്ചി ബുള്ളറ്റിൻ്റെ ചാവി വാങ്ങി കൊണ്ട് പോയി …
അതിനാ നി വാ പൊളിച്ചു നിൽക്കുന്നത് ഇത്രയും ദൂരം ഒറ്റക്ക് കാർ ഡ്രൈവ് ചെയ്തു വരും പിന്നെ ആണോ ബുളളറ്റ്… അതു അങ്ങനെ ഒന്നു…..നി ഇന്നു വെളുപ്പിനെ കുളി കഴിഞ്ഞു അതെന്താ.?
തന്നെ ഇടുപ്പിൽ കയ്യിട്ടു തന്നിലേക്ക് ചേർത്തു നിർത്തി ജഗത് പറഞ്ഞ കേട്ട് മീര അവനെ സങ്കടത്തോടെ നോക്കി…..
കിച്ചു ഏട്ടാ പ്ലീസ് എന്നെ വിടു നാളെ അമ്മ…..
ബാക്കി പറയാൻ സമ്മതിക്കാതെ തൻ്റെ വാ പൊത്തി കഴുത്തിലേക്ക് മുഖം കൊണ്ട് പോയ അവനെ ശക്തിയിൽ മീര തന്നിൽ നിന്നും തള്ളി മാറ്റി ….. പെട്ടന്ന് അവളുടെ പെരുമാറ്റം കണ്ട് ജഗതിനു ദേഷ്യവും സങ്കടവും ഒരു പോലെ തോന്നി…..
ഇന്നലെ രാത്രി തൊട്ടു നി എന്നെ ഒരു മാതിരി സഹിക്കുന്നതിന് പരിധി ഉണ്ട് മീര.. ഇഷ്ടം അല്ലെങ്കിൽ അതു പറയണം അല്ലതെ……
തൻ്റെ കയ്യിൽ ഇരുന്ന ടവ്വൽ ദേഷ്യത്തിൽ വലിച്ചു എറിഞ്ഞു പുറത്തേക്ക് പോയ അവനെ മീര സങ്കടത്തിൽ നോക്കി …….
സോറി കിച്ചു ഏട്ടാ നാളെ എൻ്റെ അമ്മയുടെ ബലി ആണ്… സ്വന്തം അമ്മക്ക് എല്ലാ വിധ ശുദ്ധിയോടെ വേണം തർപ്പണം ചെയ്യാൻ എൻ്റെ അമ്മക്ക് വേണ്ടി ഈ ജന്മം ആകെ ചെയ്യാൻ ഉള്ളത് അതാണ് അതെങ്കിലും ഞാൻ……
ഒഴുകി ഇറങ്ങിയ കണ്ണീരു തുടച്ചു മീര നിന്നു…..
മീര പുറത്തേക്ക് നോക്കിയേ BSC ഡിപ്പാർട്ട്മെൻറ്റിൽ പുതിയ ചുള്ളൻ സാറു വന്നു…എന്നെ പോലെ ഉള്ള കോഴികൾ രക്ഷപെട്ടു ജഗത് സാറിനേയും രൂപേഷ് സാറിനെയും മാത്രം നോക്കി ബോറടി തുടങ്ങി… അതു മാറ്റാൻ അങ്കത്തട്ടിൽ പുതിയ ഭടൻ നിൻ്റെ കണവൻ്റെ അത്ര വരില്ല എങ്കിലും ഒന്നു നോക്കാൻ ഉണ്ട്… അങ്ങേരെ വീട്ടിൽ പോയി നോക്കാം നി ഇപ്പൊൾ ഇതു നോക്കു……
ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന ജഗതിൽ നിന്നും കണ്ണ് എടുത്തു മീര രജിയെ ദേഷ്യത്തിൽ നോക്കി…
ഒന്നു പോ രജി എനിക്ക് സ്വന്തം ആയി നോക്കാൻ ആണ് ആ മൊതല് പിന്നെ ഞാൻ എന്തിനാ …….
ജഗതിൽ നിന്നും കണ്ണ് എടുക്കാതെ മീര പറഞ്ഞ കേട്ട് രജി ചിരിയോടെ അവളെ നോക്കി…..
ഡീ ഇതൊക്കെ ഒരു ടൈം പാസ് ഒന്നു നോക്കിയേ……
ഹ നോക്കാം…..കൃഷ്ണാ ദീപു ചേട്ടൻ ആണോ പുതിയ സാർ…..
പുറത്ത് നിന്ന ആളെ കണ്ട് മീര പറഞ്ഞ കേട്ട് രജി അവളെ നോക്കി…..
നിനക്ക് അറിയാമോ സാറിനേ എങ്ങനെ അറിയാം നിനക്ക് എന്താ എനിക്ക് വീഴുവോ?….
രജി പറഞ്ഞ കേട്ട് മീര അവളെ ദേഷ്യത്തിൽ നോക്കി….
ഞങൾ തമ്മിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്……
ഇവൾ ആരെ ആണ് ഈ നോക്കുന്നത്?..
ക്ലാസ്സിൽ ശ്രദ്ധിക്കതെ ഇരുന്ന മീരയെ കണ്ടൂ പുറത്തേക്ക് നടന്നു നോക്കിയ ആളെ കണ്ട് ജഗത് ദേഷ്യത്തിൽ തൻ്റെ കൈ ചുരുട്ടി…….
Ok students, today’s portion is over. now closes your textbooks and take your note books. I wish that all of you were complete your note. And last bench one please bring your note…….
ദേഷ്യത്തിൽ ബുക്ക് ടേബിളിൽ വെച്ചു ജഗത് പറഞ്ഞ കേട്ടു മീര പേടിയോടെ ബുക്കും ആയി ചാടി എണീറ്റു…
കൃഷ്ണാ ഞാൻ പെട്ടു എൻ്റെ നോട്ട് കമ്പ്ലീറ്റ് അല്ല.. ഇതു എൻ്റെ ശവപ്പെട്ടിയുടെ ആണി ആണ്….
തന്നെ ദേഷ്യത്തിൽ നോക്കി നിന്ന ജഗതിനെ നോക്കി മീര പേടിയോടെ നിന്നു……
തുടരും…..
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission