Ok students, today’s portion is over. now closes your textbooks and take your note books. I wish that all of you were complete your note. And last bench one please bring your note…….
ദേഷ്യത്തിൽ ബുക്ക് ടേബിളിൽ വെച്ചു ജഗത് പറഞ്ഞ കേട്ടു മീര പേടിയോടെ ബുക്കും ആയി ചാടി എണീറ്റു…
കൃഷ്ണാ ഞാൻ പെട്ടു എൻ്റെ നോട്ട് കമ്പ്ലീറ്റ് അല്ല.. ഇതു എൻ്റെ ശവപ്പെട്ടിയുടെ ആണി ആണ്…. രാവിലത്തെ ദേഷ്യം മുഴുവൻ കിച്ചു ഏട്ടൻ ഇപ്പൊ തീർക്കും….
തന്നെ ദേഷ്യത്തിൽ നോക്കി നിന്ന ജഗതിനെ നോക്കി മീര പേടിയോടെ നിന്നു……
കൊടുത്ത ഉമ്മക്ക് നന്ദി ഇല്ലാത്ത മനുഷ്യൻ നാളെ അമ്മയുടെ ചടങ്ങ് കഴിഞ്ഞ് എല്ലാ വിധത്തിലും നല്ല ഒരു ഭാര്യ ആവാൻ ഒരുങ്ങിയ എനിക്ക് നിങൾ തന്നത് മുട്ടൻ പണിയാണ് വീണ്ടും ആ ജീനയുടെ മുന്നിൽ ഞാൻ നാണം കെട്ടു… നിങ്ങൾക്ക് ഇതിന് ഒരു പണി. ഞാൻ തരും….
Meera do you have any doubt say loudly….
തൻ്റെ ബുക്ക് നോക്കിക്കൊണ്ടിരുന്നു ജഗ്‌തിൻ്റെ സൗണ്ട് കേട്ട് ആത്മഗതം നിർത്തി മീര നിഷ്‌കളങ്കമായി അവനെ നോക്കി ഒന്നു ചിരിച്ചു…..
No സാർ…..
last bench second one please bring your note…….
പെട്ട് പെട്ട് ഞാനും പെട്ടു നിൻ്റെ കേട്ടിയവന് ഭ്രാന്ത് ആണ് ..
ബുക്ക് കൊടുത്തിട്ട് വന്ന രജി പറഞ്ഞ കേട്ട് മീര ചിരിയോടെ അവളെ നോക്കി….
What did you say rajitha….
Nothing സാർ….
Note incomplete Both of you get out from my class…
ബുക്ക് ടേബിളിൽ ഇട്ടു ജഗത് പറഞ്ഞ കേട്ടു മീരയും രജിയും സങ്കടത്തിൽ പരസ്പരം നോക്കി…
ഇതിയാനെ കൊണ്ട് വലിയ ശല്യം ആയല്ലോ നി അങ്ങേർക്ക് റോമൻസിൽ നോ എൻട്രി ബോർഡ് വെച്ചു പുള്ളി നിനക്ക് ക്ലാസ്സിനും ബെസ്റ്റ് ഫാമിലി ..
രജി പറഞ്ഞ കേട്ടു സങ്കടത്തിൽ അവനെ നോക്കി മീര ബുക്കും എടുത്തു പുറത്തേക്ക് ഇറങ്ങി ഒപ്പം രജിയും….
ഇതെല്ലാം നി കാരണം ആണ് ഭർത്താവ് സ്നേഹിക്കാൻ വന്ന നിന്നു കൊടുക്കണം അല്ലാതെ ജാഡ ഇടരുത്… എന്തേലും അങ്ങേരു ചെയ്തിട്ട് പോട്ടെ എന്നു കരുതണം ചുമ്മ നിന്ന പോരെ… ഒരു ഉമ്മക്ക് ഇത്ര വിലയോ ഇനി രണ്ടും ഹൗരും ജഗത് സാർ ആണ് അതു വരെ ഈ നില്പ് നിൽക്കണം ആരും വായിൽ നോക്കാനും ഇല്ല….
രജി സങ്കടത്തിൽ പറഞ്ഞ കേട്ട് ഭിത്തിയിൽ ചാരി നിന്ന മീര അവളെ ദേഷ്യത്തിൽ നോക്കി..
ഡീ പുല്ലേ ഞാൻ പറഞ്ഞില്ലേ നാളെ അമ്മയുടെ ബലി ആണ് അതു കൊണ്ട് എന്നു… പിന്നെ. ഇപ്പൊ ക്ലാസ്സിൽ ഉള്ളത് എൻ്റെ ഭർത്താവ് അല്ല സാർ ആണ് കഴിഞ്ഞ ദിവസം ഇന്നു നോട്ട് കമ്പ്ലീറ്റ് ആക്കി വെക്കണം എന്നു പറഞ്ഞതല്ലേ ചെയ്യാത്ത നമ്മൾ അല്ലേ… എന്തായാലും വിധി നിൽക്കാം….
ഇതാണ് ഭാര്യ കെട്ടിയവനേ പൊക്കി തലയിൽ വെച്ചോണം… ഇന്നു നി എന്താ നെറുകയില് സിന്ദൂരം വാരി വിതറാൻ മറന്നോ?
അയ്യോ മറന്നു കിച്ചു ഏട്ടൻ കലിപ്പ് ആയിരുന്ന കൊണ്ട് ഇന്നത്തെ മൂഡ് പോയി.. എവിടന്നാ രജി ഇത്തിരി സിന്ദൂരം കിട്ടുന്നത്….
നെറുകയിൽ കൈ വെച്ചു മീര പറയുന്ന കേട്ട് രജി അവളെ ദേഷ്യത്തിൽ നോക്കി….
ഹ ഇനി ഞാൻ നിനക്ക് സിന്ദൂരം തിരക്കി പോവാം എനിക്ക് വേറെ പണി ഇല്ല…. അതൊക്കെ നി വിട് ഒരു ദിവസം സിന്ദൂരം ഇല്ലേലും ഭൂമി ഇടിഞ്ഞു പൊളിഞ്ഞു പോവില്ല… പുതിയ സാറും ആയി എന്താ നിൻ്റെ ഫ്ലാഷ് ബാക്ക്…
തൻ്റെ ചുരിദാറിൻ്റെ ഷാൾ പിടിച്ചു രജി ചോദിച്ച കേട്ട് മീര ചിരിയോടെ അവളെ നോക്കി….
അതോ ദീപു ചേട്ടൻ .. ദീപക് എൻ്റെ ഡാൻസ് ടീച്ചർ ദേവിക ടീച്ചറിൻ്റെ സഹോദരൻ്റെ മകൻ ആണ് . ആ മൊതല് PG ചെയ്യാൻ ഈ കോളേജിൽ ചേർന്നു സ്വന്തം നാട് ഇതല്ല… ഞാൻ ഒൻപതിൽ പഠിക്കുന്ന ടൈം എൻ്റെ ഡാൻസ് കണ്ടൂ ഇങ്ങേർക്ക് എന്നോട് മുടിഞ്ഞ പ്രേമം.. പാവം എനിക്ക് ബോഡി ഗാർഡ് ആയി എത്ര നാൾ നടന്നു .. ഒരു ദിവസം പുള്ളി എന്നെ പ്രോപോസ് ചെയ്തു നടു റോഡിൽ തടഞ്ഞു വെച്ചു അതു സച്ചി ഏട്ടൻ കണ്ടൂ .. പിന്നെ ദീപു ചേട്ടൻ്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു പാവം….
എന്തു പറ്റി നിൻ്റെ സച്ചി ഏട്ടൻ സാറിനെ പഞ്ഞിക്കിട്ടോ?…
പഞ്ഞികിടുക. അതു കുറഞ്ഞു പോയി കേറി മേഞ്ഞു എന്നു വേണം പറയാൻ പക്ഷേ സച്ചി ഏട്ടൻ അല്ല കിച്ചു ഏട്ടൻ… കിച്ചു ഏട്ടനും PG ചെയ്യുന്ന ടൈം ആയിരുന്നു .. ഇപ്പൊൾ കിച്ചു ഏട്ടന് ദേഷ്യം കുറച്ചു കുറവ് ഉണ്ട് നേരത്തെ എന്തായിരുന്നു എൻ്റെ രജി കണ്ടാൽ മുട്ടു ഇടിക്കും പേടിച്ചു. പക്ഷേ എനിക്ക് ആ ലൂക്ക് ആണ് ഇഷ്ടം നല്ല മുടി ആയിരുന്നു ഉച്ചിയിൽ ഒരു കെട്ടും മാസ്സ് ആയി ബുള്ളറ്റിൽ പോവുന്ന കണ്ടാൽ ഉണ്ടല്ലോ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല അത്രയും കിടിലൻ….ഇപ്പൊ മുടി വെട്ടി പക്ഷേ അന്നും. ഇന്നും താടി കിടിലൻ ആണ്…..
കുട്ടി വിഷയത്തിൽ നിന്നും ഒത്തിരി . തെന്നി മാറി മുന്നോട്ട് പോയി ഞാൻ സാറിൻ്റെ ഫ്ലാഷ് ബാക്ക് ആണ് ചോദിച്ചത് ഇതിപ്പോ നിൻ്റെ ഭർത്താവിനെ വർണിക്കാൻ തുടങ്ങി….
രജി പറഞ്ഞ കേട്ട് മീര ചിരിയോടെ അവളെ നോക്കി…
ഞാൻ വർണിക്കും എൻ്റെ ഭർത്താവിൻ്റെ സൗന്ദര്യം വർണിക്കാൻ എനിക്ക് ആരൂടെയും അനുവാദം വേണ്ട … പിന്നെ ഫ്ലാഷ് ബാക്ക് ആ ഒരു വഴക്ക് കൊണ്ട് ഇവിടത്തെ പഠിത്തം നിർത്തി ദേവി ടീച്ചർ ദീപു ചേട്ടനെ സ്വന്തം നാട്ടിൽ വിട്ടു പിന്നെ ഇടക്ക് അവധിക്ക് വരുമ്പോൾ കാണും ..പക്ഷേ എന്നെ കണ്ടാൽ പുള്ളി മൈൻഡ് ചെയ്യാതെ പോവും….
പാവം പേടിച്ചിട്ട മീര ജഗത് സാറിനെ… തൻ്റെ പെണ്ണിനെ എല്ലാത്തിലും മുകളിൽ സ്നേഹിക്കുന്ന ആൾ ആണ് സാർ.. ആ കാര്യത്തിൽ നി ലക്കി ആണ് എനിക്ക് ഒക്കെ ഏതു കൊന്തനെ ആണോ വിധിച്ചു വെച്ചത് ഒരു ഇത്തിരി മനകട്ടി ഉള്ള ഒരുത്തനേ വേണം….
നിങൾ രണ്ടു പേരെയും ക്ലാസ്സിനു വെളിയിൽ ഇറക്കി വിട്ടത് കഥ പറഞ്ഞു രസിക്കാൻ ആണോ നോട്ട് എഴുതാൻ ആണോ?…
പുറത്തേക്ക് വന്നു ജഗത് ചോദിച്ച കേട്ട് മീര അവനെ ദേഷ്യത്തിൽ നോക്കി….
നാളെ വെക്കാം നോട്ട് കമ്പ്ലീറ്റ് ആക്കി ….
തന്നെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി മീര പറഞ്ഞ കേട്ട് വന്ന ചിരി ഒതുക്കി ജഗത് അവളെ നോക്കി….
രജിത ക്ലാസ്സിൽ കേറിക്കോ?…
സാർ മീര….
താൻ കേറടോ ഒരു രണ്ടു പേജ് എഴുതിയാൽ രജിതയുടെ നോട്ട് കമ്പ്ലീറ്റ് ആവും.. പക്ഷേ മീരയ്ക്ക് അതിലും ഉണ്ട് അതു കൊണ്ട് മീര ഇവിടെ നില്ക്കട്ടെ ….
ജഗത് പറഞ്ഞ കേട്ടു രജി സങ്കടത്തിൽ മീരയെ നോക്കിയതും അവള് കണ്ണ് കൊണ്ടു പൊയ്ക്കോ എന്നു കാണിച്ചു…
എന്താണ് മിസ്സിസ്സെ ഇതു സ്വന്തം ഭർത്താവു എടുക്കുന്ന വിഷയത്തിൻ്റെ പോലും നോട്ട് കമ്പ്ലീറ്റ് ചെയ്യണം എന്നറിയില്ല …..
ഞാൻ നാളെ കമ്പ്ലീറ്റ് ആക്കി വെക്കും നോട്ട്…
വെക്കണം വേച്ചെ പറ്റൂ .. അല്ലെങ്കിൽ ഈ നില്പ് നാളെയും നിൽക്കും ഇതു വരെ ഉള്ള മുഴുവൻ നോട്ട് എഴുതി നാളെ കിട്ടണം ഇപ്പൊ ക്ലാസിൽ കെറിക്കോ,..നി ഇല്ലാതെ ക്ലാസ് എടുക്കാൻ ഒരു മൂഡ് ഇല്ല അതാ….
അയ്യോ പാവം ഇതിന് ഒരു പണി ഞാൻ നിങ്ങൾക്ക് തരും മനുഷ്യ .. ആ ജീനയുടെ മുന്നിൽ ഇട്ടു വീണ്ടും എന്നെ…..
ബാക്കി പറയാതെ തന്നെ ദേഷ്യത്തിൽ നോക്കി ക്ലാസ്സിൽ കേറിയ മീരയെ ജഗത് ചിരിയോടെ നോക്കി….
എന്തു പണി ഇപ്പൊൾ നി തരുന്നത് തന്നെ മുട്ടൻ പണി ആണ് ഇപ്പൊൾ ഒരു നിമിഷം പോലും നിന്നെ പിരിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഓരോ നിമിഷവും എൻ്റെ കൺമുന്നിൽ. നി വേണം എന്നാണ് എൻ്റെ മനസു. പറയുക..
മീര പോയത് നോക്കി ജഗത് ചിരിയോടെ നിന്നു….
ഹലോ മീര ഓർമ്മയുണ്ടോ ഈ മുഖം?…..
ഇതാരാ മീര കോളജിൽ സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞു പഠിക്കുന്നത്.. ഓഹോ നിൻ്റെ പഴയ പ്രേമ രോഗി ഇയാൾ ജഗത് സാറിൻ്റെ കൈക്ക് പണി ഉണ്ടാക്കും…..
തങ്ങൾ ഇരുന്ന മരത്തിൻ്റെ ചുവട്ടിലേക്ക് നടന്നു വന്ന ദീപക്കിനെ കണ്ടൂ രജിയും മീരയും എഴുനേറ്റു നിന്നു..
പറ മീര എന്തൊക്കെ ഉണ്ട് തനിക്ക് ഒരു മാറ്റവും ഇല്ല പഴയതിലും സുന്ദരി ആയി എന്നു തോന്നുന്നു….
പറഞ്ഞു കൊടുക്ക് മീര ജഗത് സാറിൻ്റെ കൈക്ക് പഴയതിലും മസിൽ വെച്ചു എന്നു .. ഇടിക്ക് കുടുതൽ പവർ ആവും എന്നു ഇങ്ങേരു തല്ല് കൊണ്ടേ പോകു….
തൻ്റെ കാതിൽ വന്നു രജി പറഞ്ഞ കേട്ട് ചിരിയോടെ മീര അവളെ നോക്കി….
സോറി മീര എനിക്ക് അന്നേരം കുറച്ചു എടുത്തു ചാട്ടം കുടി പോയി.. ഞാൻ മീരയുടെ പ്രായം കുടി നോക്കണം ആയിരുന്നു പക്ഷേ എൻ്റെ സ്നേഹം സത്യം ആണ് പക്ഷേ ജഗത് അന്ന് എന്നെ ഒത്തിരി….
ബാക്കി പറയാതെ ദീപക് മീരയെ നോക്കി…
അതൊക്കെ കഴിഞ്ഞില്ലേ സാർ ഇത്രയും വർഷം ആയി ഇനി പറഞ്ഞിട്ട് എന്താ?…എനിക്ക് കുറച്ചു നോട്ട് എഴുതാൻ ഉണ്ട് ഞാൻ പോകുന്നു…
മീര ഞാൻ കല്യാണ കാര്യം സച്ചിനോടു ആണോ അതോ മീരയുടെ അച്ചനോട് ആണോ സംസാരിക്കേണ്ടത്.. ജഗത് അന്ന് അവൻ സ്നേഹിക്കുന്നു എന്നു പറഞ്ഞാണ് അത്രയും ഇടി എനിക്ക് തന്നത് ഇപ്പൊ. ഇവിടെ വെച്ചു ഇന്നു വീണ്ടും കണ്ടു..തിരക്കിയപ്പോൾ അവൻ്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞു രൂപേഷ് ആണ് പറഞ്ഞത് PG ഞങൾ ഈ കോളജിൽ ആണ് ചെയ്തത് അങ്ങനെ അറിയാം… ഇപ്പോളും എനിക്ക് മീരയെ ഇഷ്ടം ആണ് ഞങ്ങൾ ഈ സൺഡേ വീട്ടിലേക്ക് വരട്ടെ,..,
പാവം രൂപേഷ് സാർ പാര വെച്ചത് ആണ് കഷ്ടം ഉണ്ട്….
രജി പറഞ്ഞ കേട്ട് മീര സങ്കടത്തിൽ അവനെ നോക്കി….
മീര ഇപ്പൊ കല്യാണം വേണ്ട മീരയുടെ ഡിഗ്രീ ഓകെ കഴിഞ്ഞു പതിയെ മതി … ഞാൻ ആരോട സംസാരിക്കേണ്ടത്?…
കിച്ചു ഏട്ടനോടു വേറെ ആരോടും പറഞ്ഞാലും ഈ കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാവില്ല …..സോറി സാർ എൻ്റെ കല്യാണം കഴിഞ്ഞു ആറു മാസം ആയി ….ഞാൻ ഇപ്പൊ മീര ജഗത് മാധവ് ആണ്….
അപ്പോ മീര ആണോ ജഗതിൻ്റെ ഭാര്യ സോറി രൂപേഷ് എനിക്ക് ഒരു പണി തന്നത ഇപ്പൊ എൻ്റെ നെഞ്ചത്ത് റീത്ത് വേച്ചനേ….
കയ്യിൽ ഇരുന്ന ടവ്വൽ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച ദീപകിനേ രജി ചിരിയോടെ നോക്കി….
ദ്ദേ നോക്കിയേ മീര ജഗത് സാറിൻ്റെ പേര് പറഞ്ഞപ്പോൾ തന്നെ ഈ പുള്ളി വിറച്ചു ..അപ്പോ കിട്ടിയ അടി ഓർമ്മയിൽ ഉണ്ട്….
സോറി മീര ഇനി ആ കാലൻ്റെ ഓ സോറി ജഗതിൻ്റെ കയ്യിൽ നിന്നും മേടിക്കാൻ വയ്യ. അപ്പൊൾ ശരി ….
കാലൻ നിങ്ങളുടെ അച്ഛൻ തങ്കപെട്ട എൻ്റെ കിച്ചു ഏട്ടനെ കേറി വിളിച്ച കേട്ടോ രജി .. പട്ടി .. തെണ്ടി…. ചെറ്റ….
ദീപക് പോയതും നോക്കി ദേഷ്യത്തിൽ കൈ ചുരുട്ടിയ മീരയെ കണ്ടൂ രജി ചിരിയോടെ നിന്നു….
അളിയാ സച്ചി കുട്ടാ കൈ മാറ്റിയെ ഈ. പാവം തല ഒന്നു വെക്കട്ടെ… എത്ര നാൾ ആയി…
ആൽത്തറയിൽ ഇരുന്ന തൻ്റെ മടിയിലേക്ക് തല വെച്ച ജഗതിനെ സച്ചി ചിരിയോടെ നോക്കി…..
സത്യം കിച്ചാ എത്ര നാൾ ആയി നമ്മൾ ഇങ്ങനെ .. അതൊക്കെ പോട്ടെ എൻ്റെ പെങ്ങൾ എവിടെ,?..
നിൻ്റെ പെങ്ങൾ ഞാൻ പോരുമ്പോൾ വീട് തലയിൽ എടുത്തു പിടിച്ചു നിൽക്കുന്ന കണ്ടൂ ഇനി താഴെ വെച്ചോ എന്നറിയില്ല സച്ചി ദേവ വന്നിട്ടുണ്ട് അവർ രണ്ടാളും ഹിമാലയത്തിൽ ബൈക്ക് യാത്ര നടത്തുന്നു… ദേവ തള്ളി മറിക്കുന്നു നിൻ്റെ പെങ്ങൾ ഇതൊക്കെ ഈ ലോകത്ത് നടക്കുന്നത് ആണോ എന്ന മട്ടിൽ വായും പൊളിച്ച് കേൾക്കുന്നു…..താടിയിൽ നിന്നും കൈ എടുക്കു പുല്ലേ അല്ലെങ്കിൽ നാളെ തൊട്ടു മാനേജർ സാർ ബാങ്കിൽ പോവില്ല കൈ ഞാൻ തല്ലി ഒടിക്കും….
ജഗത് പറഞ്ഞ കേട്ടു സച്ചി ചിരിയോടെ അവൻ്റെ താടി വിട്ടു…..
വല്ല കിളിയും കുടു വെച്ചോ എന്നു നോക്കിയതാ.. അതു നോക്കുമ്പോൾ കേറി ഇരുന്നു മുട്ട ഇടാൻ പറ്റിയ സ്ഥലം … ഇതിന് എന്താ വല്ല സ്പെഷ്യൽ എണ്ണയും തേക്കുന്നോ? ഇങ്ങനെ മനുഷ്യന് താടി വളരുവോ?
കുശുമ്പ് നിനക്ക് എൻ്റെ താടി നേരത്തെ ഇഷ്ടം അല്ല ഡാ നമ്മുക്ക് ഇന്നു ഒന്നു കുടിയലോ ബിയർ മാത്രം മതി വേറെ എന്തേലും ആണെങ്കിൽ പണി കിട്ടും അച്ഛൻ ക്ലിപ് ഇടും വാ പോവാം….
ഇന്നു പറ്റില്ല കിച്ചപ്പാ …..
എന്താ ഇന്നു അനു ക്ലിപ്പ് ഇടും….
പിന്നെ ഒന്നു പോടാ അവളെ പേടിച്ചു ഒന്നും അല്ല… നാളെ അപ്പച്ചിയുടെ ബലി അല്ലേ .. അപ്പോ നോയമ്പ് മീര പറഞ്ഞില്ലേ പറയാതെ വരില്ലല്ലോ …..
ഓ സച്ചി രാവിലെ അതാണ് ഞാൻ അവളെ ചേർത്തു…
ബാക്കി പറയാതെ ജഗത് സച്ചിയെ ചിരിയോടെ നോക്കി .. കാര്യം മനസിൽ ആയ പോലെ സച്ചി തൻ്റെ തല അനക്കി….
സോറി അളിയാ ഇടക്ക് ഞാൻ നിൻ്റെ പെങ്ങളെ ആണ് കെട്ടിയത് എന്നുള്ളത് മറന്നു … സച്ചി അതൊക്കെ പോട്ടെ നീയും അനുവും തമ്മിൽ എന്താണ് പ്രോബ്ലം അവള് ഒത്തിരി മാറി…..
ഒന്നും പറയാതെ അതിനെ പറ്റി അതൊരു ഗധന കഥ ആണ് …..
സച്ചി പറഞ്ഞ കേട്ട് ജഗത് നിറഞ്ഞ കണ്ണും ആയി അവൻ്റെ മടിയിൽ നിന്നും എണീറ്റു ഇരുന്നു….
എന്തിനാ സച്ചി എനിക്ക് വേണ്ടി ഇത്രയും നാൾ സ്നേഹിച്ച സ്വന്തം പെണ്ണിനെക്കൾ എന്നെ…
ബാക്കി പറയാൻ അനുവദിക്കാതെ സച്ചി അവൻ്റെ വാ പൊത്തി….
ആരെക്കാളും വലുത് നി ആണ് .. അനുവിന് മുന്നിൽ സ്നേഹം വേണേൽ അഭിനയിക്കാൻ പറ്റിയെനെ പക്ഷേ നി കൂടെ ഇല്ല എന്ന ചിന്ത അതിജീവിക്കാൻ പറ്റില്ലയിരുന്ന് അവളെ ആത്മാർഥതയോടെ സ്നേഹിക്കാനും ….. ഇപ്പൊ പറ്റുന്നുണ്ട് പഴയതിലും നൂറു ഇരട്ടി ആയി അവളെ ഞാൻ സ്നേഹിക്കുന്നു പക്ഷേ നോ എൻട്രി ബോർഡ് ഉടനെ ഒന്നും മാറ്റും എന്നു തോന്നുന്നില്ല.. ഹ വെയിറ്റ് ചെയ്യാം…..
അത്രയും വലിയ കാര്യം തമാശ മട്ടിൽ പറഞ്ഞ അവനെ ജഗത് ഇറുക്കി കെട്ടി പുണർന്നു….
സോറി ഞാൻ. എന്താ പറയുക നിന്നോടും മീരയുടെ അടുത്തും പറഞ്ഞതും പ്രവർത്തിച്ചതും തെറ്റ് ആയിരുന്നു സോറി….
അതു വിട് കിച്ചു എല്ലാ പെണ്ണുങ്ങളും പാവം എൻ്റെ മീരയെ പോലെ ആവില്ല … നി ചെയ്തത് അത്രയും മറന്നു നിനക്ക് നല്ലൊരു ഭാര്യ ആയില്ലേ അവള് …അങ്ങനെ ഒരുത്തിയെ കിട്ടാൻ പുണ്യം ചെയ്യണം പുണ്യം അനു അവളുടെ മനസ്സ് കല്ലു എന്നു തോന്നുന്നു….
സച്ചി പറഞ്ഞ കേട്ട് ജഗത് അവനിൽ അകന്നു മാറി സച്ചിയെ ഇരുത്തി നോക്കി….
നിൻ്റെ പെങ്ങൾ പാവം അല്ലേ ആങ്ങള ആയി പോയി അല്ലെങ്കിൽ പറഞ്ഞു ഞാൻ തന്നേനേ അനു പാവം ആണ്…
എന്താടാ എന്ത് പറ്റി മീര എന്തോ പണി തന്നല്ലോ?… എന്താ അളിയാ കാര്യം.. കാര്യം പെങ്ങൾ തന്നെ എങ്കിലും എൻ്റെ അതേ അവസ്ഥ തന്നെ നിനക്ക് എന്നുള്ള സന്തോഷത്തിൽ ആണ് ഞാൻ ….
സച്ചി പറഞ്ഞ കേട്ട് ജഗത്. അവനെ ദേഷ്യത്തിൽ നോക്കി…
നിൻ്റെ പെങ്ങൾ ഉണ്ടല്ലോ മീര അവള് തന്ന പണി വിശന്നു വലഞ്ഞു ഇരിക്കുന്ന ആളിനെ വിളിച്ചു വരുത്തി ചോറ് വിളമ്പി വെച്ചിട്ട് അതിൽ മണ്ണ് വാരി വിതറി .. അനു പാവം കഴിക്കാൻ വിളിച്ചില്ല എന്നെ ഉള്ളൂ അപ്പൊൾ പറ ആര പാവം…..
ജഗത് സങ്കടത്തിൽ പറഞ്ഞ കേട്ട് താടിക്ക് കൈയ്യും കൊടുത്ത് സച്ചി നോക്കിയിരുന്നു…
തുടരും……
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission