സച്ചി എങ്ങനെ എങ്കിലും നിൻ്റെ പെങ്ങളെ വീഴ്ത്താൻ ഒരു വഴി പറഞ്ഞു താ മോനെ …
നിനക്ക് നാണം ഉണ്ടോ എന്നോട് ഇങ്ങനെ ചോദിക്കാൻ നി എന്താ എന്നെ പറ്റി കരുതിയത് പെങ്ങളെ കെട്ടിയ ആൾ ആയി .പോയി അല്ലെങ്കിൽ ഉണ്ടല്ലോ? നാണം കെട്ടവൻ …
തൻ്റെ നേരെ ദേഷ്യത്തിൽ അത്രയും പറഞ്ഞ അവനെ ജഗത് സങ്കടത്തിൽ നോക്കി….
സോറി സച്ചി ഞാൻ പറഞ്ഞില്ലേ ഇടക്ക് നി മീരയുടെ അങ്ങള എന്നുള്ളത് ഞാൻ മറക്കും സോറി…
തൻ്റെ കൈ പിടിച്ചു ജഗത് പറഞ്ഞ കേട്ടു സച്ചി ചിരിയോടെ അവനെ നോക്കി….
എൻ്റെ കിച്ചു നിനക്ക് ഒരു ബോധം വേണ്ട എന്നെ കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നി അത്ര ബുദ്ധിമാൻ എന്നു…അങ്ങനെ ഒരു പെണ്ണിനെ വീഴ്ത്താൻ ബുദ്ധി ഉണ്ടെങ്കിൽ ഇന്നലെ തന്നെ ഞാൻ അനുവിനേ… ആ എന്നോട് ഐഡിയ ചോദിച്ച നിന്നെ .എന്താ ചെയ്യുക….
അതും ശരിയാണ് ഇതിപ്പോ അളിയാ ഉരൽ ചെന്നു മദ്ദലത്തിൻ്റെ അടുത്ത് കഥ പറയുന്ന അവസ്ഥ ആണ് .. ഒരു ഹണി മൂൺ പോയാലോ എന്ന എൻ്റെ ചിന്ത സച്ചി നമ്മുക്ക് നാല് പേർക്കും…..
ഹ കൊള്ളാം ആദ്യം പിണക്കം മാറ്റാൻ നോക്കാം ഇനി ഹണി മൂൺ പോകുമ്പോ സോഫയും പൊക്കി കൊണ്ട് പോകാൻ എനിക്ക് വയ്യ….
സച്ചി പറഞ്ഞ കേട്ടു ജഗത് ദേഷ്യത്തിൽ അവനെ നോക്കി…
സോഫ എന്തിനാ നിൻ്റെ അപ്പൂപ്പന് കിടക്കനോ?.. എന്തേലും കാര്യം പറയുമ്പോ വളിച്ച തമാശ നിൻ്റെ തല .അടിച്ചു ഞാൻ പൊളിക്കും സച്ചി ..മനുഷ്യൻ ഇവിടെ ക്ഷമയുടെ നെല്ലിപകയിൽ ആണ് നില്പ് ….
ജഗത് പറഞ്ഞ കേട്ടു ഒരു ചിരിയോടെ സച്ചി അവനെ നോക്കി….
നിന്നോടു ആര് പറഞ്ഞു നെല്ലിപകയിൽ കേറി നിൽക്കാൻ ഇറങ്ങി നിൽക്കട പാവം എൻ്റെ പെങ്ങൾ അതിൻ്റെ ഗതി ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒന്നും വരരുത്…..
തന്നെ അടിമുടി നോക്കി സച്ചി പറയുന്ന കേട്ട് ജഗത് ദേഷ്യത്തിൽ തൻ്റെ കൈ ചുരുട്ടി….
####മോനെ എൻ്റെ വായിൽ നിന്നും കേൾക്കരുത് അവൻ്റെ മുടിഞ്ഞ തമാശ….
ഡാ ഞാൻ സീരിയസ് ആണ് പറഞ്ഞത് അനു അവളോടുള്ള പിണക്കം മാറാതെ ഹണി മൂൺ പോയാൽ സോഫ ഇല്ലെങ്കിൽ ഏതേലും വലിയ കോട്ടെജിൽ ഞാൻ നിലത്ത് കിടക്കേണ്ടി വരും അപ്പൊൾ അതു മുന്നിൽ കണ്ടൂ ഞാൻ സോഫ കയ്യിൽ കരുതും എന്നു പറഞ്ഞതിന് ആണ് നി എന്നെ തിന്നാൻ വരുന്നത്…കയ്യിലെ പൈസ കളഞ്ഞു നിലത്ത് കിടക്കാൻ എങ്കിൽ എനിക്ക് വീട്ടിൽ സോഫയിൽ കിടന്ന പോരെ..അല്ലെങ്കിൽ വേറെ ഒരു ഐഡിയ ഉണ്ട് നി പറഞ്ഞെ പോലെ ഹണി മൂൺ പോയിട്ട് നമ്മുക്ക് രണ്ടു പേർക്കും ഒരു ബെഡ് റൂമിൽ കിടക്കാം അപ്പോ സോഫ ഇല്ലെങ്കിൽ നോ പ്രോബ്ലം…..
എൻ്റെ പൊന്നോ നമിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. നി ബാങ്കിൽ മാനേജർ തന്നെ ആണോ? ഇങ്ങനെ ഒരു സാധനം നിൻ്റെ ഒപ്പം കിടക്കാൻ എന്താ ബുദ്ധി….
തൻ്റെ മുന്നിൽ കൈ കൂപ്പി നിന്നു ജഗത് പറഞ്ഞ കേട്ടു സച്ചി വന്ന ചിരി ഒതുക്കി അവനെ നോക്കി….
നി ഒന്നു സമാധാനിക്ക് കിച്ചപ്പ നമ്മുക്ക് വഴി ഉണ്ടാക്കാം .. മറ്റന്നാൾ ബാങ്കിൽ പോണത് ബസിൽ ആണ്?
എന്തു പറ്റി നിൻ്റെ കാറിന് … വീട്ടിൽ വന്നു എൻ്റെ വണ്ടി എടുത്തോ ഇനി ബസിനു പോവണ്ട അതൊക്കെ ബുദ്ധിമുട്ട് ആണ്.. …..
എൻ്റെ വണ്ടിക്ക് ഒന്നും പറ്റിയില്ല ബസിൽ പോണത് വേറെ ഒരു കാര്യത്തിന് ആണ്?.. ബസ്സ് സ്റ്റാൻഡിൽ നിന്നും ഒരു ബുക്ക് വാങ്ങണം….
എന്ത് ബുക്ക്?..നി വീട്ടിൽ വാ എൻ്റെ ലൈബ്രറി നിറയെ പുസ്തകം ആണ് ഏതു വേണം….
ജഗത് പറഞ്ഞ കേട്ട് സച്ചി ചിരിയോടെ അവനെ നോക്കി…..
പെണ്ണുങ്ങളെ വീഴ്ത്താൻ 101 വഴികൾ ഉണ്ടോ ആ ബുക്ക് നിൻ്റെ കയ്യിൽ…ഇല്ലല്ലോ ചിലപ്പോൾ ബസ് സ്റ്റാൻഡിൽ കാണും ഒന്നു വാങ്ങണം ആവശ്യം ഉണ്ട്…പക്ഷേ അതിലെ വഴി നി പരിക്ഷിച്ചാൽ മതി ഞാൻ അനുവിനേ തൊട്ടു പോയാൽ ചിലപ്പോൾ എൻ്റെ ശവപ്പെട്ടിക്ക് ഓർഡർ കൊടുക്കേണ്ടി വരും…
ഓ ഇങ്ങനെ ഒരു ഭൂലോക പരാജയം നിന്നെ ജനിപ്പിച്ച നേരത്ത് …..
ബാക്കി പറയാതെ പല്ല് കടിച്ചു പിടിച്ചു ജഗത് അവനെ നോക്കി… സച്ചി അവനെ ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിയോടെ നോക്കി…..
നിൻ്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങിയ പ്രിയപെട്ട രണ്ടു പേരും തിരിച്ചു വന്നു ജഗത് .. സച്ചിൻ അവൻ ഒപ്പം വന്നപ്പോൾ തന്നെ നി പൂർണം ആയി …. നി സന്തോഷിക്കു ജഗത് മാധവ് ഒത്തിരി കാലം ആ മുഖത്ത് ഈ ചിരി കാണില്ല…..
അവരെ നോക്കി ദേഷ്യത്തിൽ ഇന്ദ്രജിത്ത് തൻ്റെ കൈ ചുരുട്ടി ഉള്ളിലെ ദേഷ്യത്തിൽ മുഖം വലിഞ്ഞു മുറുകി……
ദേവ ചേച്ചി ചാർളി സിനിമയിൽ ദുൽഖർ പറയുന്നത് പോലെ ശരിക്കും മീശ പുലി മലയിൽ മഞ്ഞ് പെയ്യുമോ?.. അല്ല എനിക്ക് ഈ യാത്ര എന്നു പറഞ്ഞു അറിവേ ഉള്ളൂ അതാ….
തൻ്റെ മുന്നിൽ ഇരുന്നു മീര പറയുന്ന കേട്ട് ദേവ അവളെ ചിരിയോടെ നോക്കി….
എൻ്റെ പൊന്നോ നമിച്ചു നി ഈ നാട്ടിൽ നിന്ന് വെളിയിലേക്ക് ഇറങ്ങു പോട്ടകിണറ്റിലെ തവള പോലെ ഇവിടെ കിടന്നു കറങ്ങും…. നിന്നെ ഞാൻ കാണുമ്പോൾ തൊട്ടു നി ഇങ്ങനെ ആണ് എൻ്റെ പെണ്ണെ പണ്ടൊക്കെ ആണ് തലയിൽ കാച്ചിയ എണ്ണ തുളസി കതിർ ഓകെ ..നി ഒരു കോളജ് സ്റ്റുഡൻ്റ് അല്ലേ നമ്മുക്ക് ഈ മുടി ഓകെ വെട്ടി വേറെ ലൂക്ക് ആയാലോ,?. ഡ്രസ്സ് ഓകെ മോഡേൺ സ്റ്റൈലിൽ…..
തൻ്റെ നീളൻ മുടിയിൽ പിടിച്ചു ദേവ പറയുന്ന കേട്ട് മീര അവളെ പേടിയോടെ നോക്കി…..
അതു ഈ മുടി വെട്ടിയാൽ കിച്ചു ഏട്ടനോട് ചോദിച്ചിട്ട് മതി ചേച്ചി എനിക്ക് പേടിയാ ഇനി അതു മതി ദേഷ്യപെടാൻ…..
അങ്ങനെ പേടിച്ച ജീവിക്കാൻ പറ്റില്ല പിന്നെ നിനക്ക് പേടി എങ്കിൽ വേണ്ട നിൻ്റെ നാടൻ ലൂക്ക് കാണാൻ കൗതുകം ആണ്..പക്ഷേ നിനക്ക് മോഡേൺ ഡ്രെസ്സും ചേരും…സച്ചിയുടെ വൈഫും ഇങ്ങനെ നാടൻ ലൂക്ക് തന്നെ ആണോ കല്യാണത്തിന് മുന്നേ കണ്ടിട്ടുണ്ട് അമ്പലത്തിൽ വെച്ചു അപ്പൊൾ ദാവണി ആയിരുന്നു…..
അനു ചേച്ചി എല്ലാ ഡ്രെസ്സും ഇടും ഇപ്പൊ പിന്നെ സ്കൂളിൽ പഠിപ്പിക്കൻ പോകുന്നത് കൊണ്ടു സാരി ആണ്…ചേച്ചി നാളെ ഞങ്ങളുടെ കൂടെ പോരൂ അമ്മയുടെ ബലിക്ക് പോകും അപ്പൊൾ പരിചയപ്പെട്ടു പോരാം…..
ഹ വരാം സച്ചിയെ കണ്ടിട്ട് ഒത്തിരി നാൾ ആയി അവൻ കാണില്ലേ നാളെ… മീര നമ്മുക്ക് ഒരു ഷോപ്പിംഗ് ചെയ്താലോ നിനക്ക് പറ്റിയ കുറച്ചു ഡ്രസ്സ് ഞാൻ സെലക്ട് ചെയ്തു തരാം….പിന്നെ ഈ മുടിയിലും കുറച്ചു അലങ്കോല പണി അല്ല അലങ്കാര പണി…
ഡീ പെണ്ണെ ഇവൾ ഇങ്ങനെ ഓകെ പറയും ദേവ പറയുന്ന കേട്ട് നി ആവശ്യം ഇല്ലാത്ത പണിക്ക് പോയാൽ കിച്ചുവിൻ്റെ സ്വഭാവം മാറും എന്തിനാ വെറുതെ……
അവരുടെ അടുത്ത് വന്നു നിർമ്മല തന്നോട് പറഞ്ഞ കേട്ടു മീര ദേവയേ സങ്കടത്തിൽ നോക്കി… ദേവ ചിരിയോടെ ആവരെ നോക്കി….
എന്താ അമ്മായി ഇങ്ങനെ കിച്ചു ഇപ്പൊ ദേഷ്യപെടാരില്ല എന്ത് സമാധാനം ആണ് ഇപ്പൊ അവൻ്റെ. മുഖത്ത് ……അവൻ്റെ പഴയ സ്വഭാവം ഓകെ മാറി അതിൻ്റെ ഏറ്റവും വലിയ തെളിവ് ആണ് ഹാളിൽ പൊട്ടാതെ ഇരിക്കുന്ന ഫ്ലവർ ബോട്ടിൽ….
അതു പൊട്ടിക്കാൻ ഉള്ള പണി ആണല്ലോ നിങൾ കാണിച്ചു വെക്കുന്നത്… ഞാൻ ഒന്നും പറയുന്നില്ല രണ്ടു പേരും എന്താണ് എന്ന് വെച്ചാൽ കാണിച്ചോ.. പിന്നെ എന്നോട് പരാതി കൊണ്ട് വരല്ലേ ദേവ….
അതും പറഞ്ഞു അകത്തേക്ക് പോയ അവരെ ദേവയും മീരയും നോക്കി ഇരുന്നു…
പേടിക്കണ്ട മീര ഞാൻ കൂടെ ഉണ്ട് എന്തിനും കട്ടക്ക് .. നാളെ തന്നെ നമ്മുക്ക് പുതിയ മേക്കോവേർ തുടങ്ങാം .. ആദ്യം ഈ മുക്കുത്തി മാറ്റി ഈ റിംഗ് ടൈപ്പ് ഇടാം.പൊളിക്കും ….പിന്നെ ഈ ഹെയർ അതിനെ പറ്റി എനിക്ക് ഒന്നു ആലോചിക്കണം .. നിൻ്റെ അടുത്ത് വരുമ്പോൾ തന്നെ ഈ എണ്ണയുടെ മണം എന്താ സ്മെൽ ഈ ആയുർവേദ കടയിൽ കേറി ഇറങ്ങിയ ഫീൽ ആണ് വല്ലാത്ത ഒരു ഫീൽ .. നി അവൻ്റെ പെർമിഷൻ ഓകെ വാങ്ങി വെച്ചോ? നാളെ തൊട്ട് മിഷൻ സ്റ്റാർട്ട്….
ദേവ പറയുന്ന കേട്ട് മീര ചിരിയോടെ അവളെ നോക്കി…
കിച്ചു ഏട്ടൻ മിക്കവാറും പുതിയ മേക്കോവേരിൽ എൻ്റെ നെഞ്ചത്ത് റീത്ത് വെക്കാനും ചാൻസ് ഉണ്ട്.. പുള്ളി അത്ര മോഡേൺ സ്റ്റൈൽ ഇഷ്ടപ്പെടുന്ന ആളാണ് എന്ന് എനിക്ക് തോന്നുന്നില്ല…..
അവനെ കണ്ടാൽ അറിയില്ലേ അവൻ ആൾ മോഡേൺ ആണ് … പക്ഷേ ഭാര്യയുടെ കാര്യം വരുമ്പോൾ എങ്ങനെ എന്നു അറിയില്ല … ഇവറ്റകൾക്ക് ഈ കാച്ചിയ എണ്ണയുടെ മണം ഓകെ ഒരു വീക്നെസ് ആണ് ഞാൻ പൊതുവേ പറഞ്ഞത് ആണ് കിച്ചൻ്റെ കാര്യം അറിയില്ല അവനും അങ്ങനെ തന്നെ അല്ലേ….
അതും പറഞ്ഞു. ദേവ മീരയെ നോക്കിയതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു…
ഈശ്വര ഇപ്പൊ പൊട്ടും ആകെ ചുവന്നു തുടുത്തു ഇതൊക്കെ ആണ് പ്രണയം മീര അവൻ്റെ പേര് പറയുമ്പോൾ തന്നെ മനസും ശരീരവും പ്രതികരിച്ചു തുടങ്ങി എന്താ പറയുക ഇതൊക്കെ ആണ് സ്നേഹം റിയൽ ലവ്….
തൻ്റെ കവിളിൽ പിടിച്ചു ദേവ പറഞ്ഞ കേട്ട് മീര. ചിരിയോടെ അവളെ നോക്കി…
ചേച്ചി ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ?…
മീരയുടെ ചോദ്യം കേട്ട് നിറഞ്ഞ കണ്ണും ആയി ദേവ അവളെ നോക്കി…
പ്രണയം ഉണ്ടായിരുന്നു എന്നല്ല ഇപ്പോളും ഉണ്ട് ഒരേ ഒരാളോട് മാത്രം പക്ഷേ….
ബാക്കി പറയാതെ തന്നെ നോക്കിയ ദേവയെ മീര സങ്കടത്തിൽ നോക്കി….
ചേച്ചിക്ക് വിഷമം ആയോ സോറി ചേച്ചീ ഞാൻ അറിയാതെ…
എന്തു വിഷമം മാധവി കുട്ടി അമ്മ പറഞ്ഞ പോലെ നി കൂട്ടിൽ അടച്ചു വെച്ചിരിക്കുന്ന കിളികളെ തുറന്നു വിടണം നിൻ്റെ ആണെങ്കിൽ നിനക്ക് വിധിച്ചത് എങ്കിൽ അവ നിന്നിലേക്ക് തിരികെ പറന്നു വരും പക്ഷേ അവൻ എനിക്ക് വിധിച്ചത് ആയിരുന്നില്ല.. അഞ്ചാം വയസിൽ അവനോടു തോന്നിയ കൗതുകം ഇപ്പോളും ഉണ്ട് എന്താ പറയുക എനിക്ക് യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടം ഉള്ള ആളാണ് ഓരോ യാത്രയിലും തേടുന്നത് അവനെ പോലെ ഒരാളെ ആണ് പക്ഷേ എങ്ങും കണ്ടില്ല എങ്ങനെ കാണും അവനെ പോലെ ഒന്നേ ഉള്ളു അതാണ് എങ്കിൽ ഈ നാട്ടിലും വേറെ ഒരാളുടെ സ്വന്തം ആയി….
എൻ്റെ കൃഷ്ണാ കിച്ചു ഏട്ടൻ ആണോ ദേവ ചേച്ചി പറയുന്ന ആൾ..
നി പേടിക്കാതെ മീര ഞാൻ കിച്ചുനെ അല്ല ഉദേശിച്ചത്….അവൻ മാത്രം ഒന്നും അല്ല ഈ നാട്ടിൽ ആൺ ആയി ഉള്ളത് എനിക്ക് കിട്ടിയില്ല എങ്കിലും എൻ്റെ ആൾ ഒട്ടും മോശം അല്ല….
ദേവ പറഞ്ഞ കേട്ട്. മീര ചമ്മിയ മുഖത്തോടെ. അവളെ നോക്കി…
എന്തായാലും പറഞ്ഞ സ്ഥിക്ക് ബാക്കി ഫ്ലാഷ് ബാക്ക് പറ എപ്പോ തുടങ്ങി എങ്ങനെ തുടങ്ങി ആരാണ്. ആൾ….
തൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. മീര ചോദിച്ച കേട്ട് ദേവ അവളെ ചിരിയോടെ നോക്കി…
അതിപ്പോ എങ്ങനെ പറയും ഒരു അഞ്ച് വയസുകാരിക്ക് ഏഴ് വയസുകാരൻ്റെ അടുത്തുള്ള കൗതുകം .. ബാംഗ്ലൂർ നഗരത്തിൽ നിന്നും വെറും രണ്ടു മാസം ആണ് ഇവിടെ വരിക നിൻ്റെ ഭർത്താവ് ഉണ്ടല്ലോ ജഗത് മാധവ് അവൻ പണ്ടും ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്ന എല്ലാം വലിച്ചു എറിയും ഒരു ദിവസം ക്രിക്കറ്റ് കളിക്കുന്ന കൂട്ടത്തിൽ. മുട്ടൻ അടി കിച്ചു കയ്യിൽ ഇരുന്ന മടൽ ബാറ്റ് വലിച്ചു ഒരു ഏറു മോശം പറയരുത് നല്ല ഉന്നം. ആയിരുന്നു കറക്റ്റ് എൻ്റെ തലയിൽ… ഞാൻ നക്ഷത്രം എണ്ണി ഒപ്പം കരയാനും അപ്പൊൾ കൂട്ടത്തിൽ നിന്നും ഒരുത്തൻ വന്നു ഒരു തഗ്ഗ് ഡയലോഗ് .. എൻ്റെ കിച്ചു നിനക്ക് എന്തു ഉന്നം ആണ് ഈ ഏറു അപ്പുറത്തെ മാവിൽ എറിഞ്ഞ എത്ര മാങ്ങ വീഴും. എന്നു… എല്ലാവരും ഇതു കെട്ടു ഒരു ചിരി ആ വേദനയിൽ ആണ് എങ്കിലും ഞാനും ചിരിച്ചു… അങ്ങനെ ആണ് അവൻ എത്ര സീരിയസ് കാര്യവും വെറും നിസാരമായി പറയും നമ്മുടെ മനസു കുൾ. ആവാൻ പത്തു മിനിട്ട് അവൻ്റെ ഒപ്പം ഇരുന്നാൽ മതി… പിന്നെ കൗതുകം കുടി കുടി ഒടുവിൽ. തിരിച്ചു അറിഞ്ഞു എനിക്ക് അവനോടു കട്ട പ്രേമം എന്നു.. അങ്ങനെ എൻ്റെ പതിനാറാം വയസിൽ ഞാൻ. എൻ്റെ പ്രണയം അവനു മുന്നിൽ .തുറന്നു വെച്ചു .. പക്ഷേ അവൻ്റെ മനസു മുഴുവൻ വേറെ ഒരു പെണ്ണ് കേറി കൂട് വെച്ചു… അതോടെ അതു വിട്ടു ..പക്ഷേ . അന്നും ഇന്നും എന്നും അവൻ്റെ . സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ് എത്ര ടെൻഷനും മാറും അവൻ്റെ ..ഒപ്പം ഇരുന്നാൽ … പിന്നെ അവനെ .പോലെ ആരെയും ഇനി എനിക്ക് സ്നേഹിക്കാൻ പറ്റില.. അതു വിട് കൊതിച്ചത് മുഴുവൻ നമ്മുക്ക് കിട്ടിയാൽ വിധി എന്ന വാക്ക് കൊണ്ട് എന്തർത്ഥം വിധിക്ക് മുന്നിൽ ഞാൻ തോറ്റു….
തൻ്റെ മുന്നിൽ ഇരുന്നു ഉള്ളിലെ സങ്കടം മുഴുവൻ ചിരിയോടെ പറഞ്ഞ ദേവയെ മീര സങ്കടത്തിൽ നോക്കി..
ശോ എങ്കിലും ..ചേച്ചിയെ മനസിൽ അക്കാത്ത ആ പട്ടി തേണ്ടിയെ എൻ്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ..
അയ്യോ നിൻ്റെ സച്ചി ഏട്ടൻ പാവം അല്ലേ അവനെ ഒന്നും ചെയ്യരുത് …
അതേ ചേച്ചി സച്ചി …
ബാക്കി പറയാതെ എന്തോ ഇടിത്തീ വീണ മുഖവും ആയി മീര അവളെ നോക്കി….
സച്ചി ഏട്ടൻ ആണോ ചേച്ചി പറഞ്ഞ. ആൾ…
അതേ എന്താ അവനെ പ്രേമിക്കാൻ കൊള്ളില്ലെ …
ഞാൻ അറിഞ്ഞില്ല എൻ്റെ ഓർമ്മയിൽ .സച്ചി ഏട്ടന് ഒരു ഇഷ്ടം ഉള്ളൂ അത് അനു ചേച്ചി ആയിരുന്നു…
ആയിരുന്നു .എന്നല്ല ഇപ്പോളും അതേ അവൻ്റെ മനസിൽ അനാമിക മാത്രമേ ഉള്ളൂ .. അതവൻ്റെ മരണം വരെ മാറില്ല അപ്പൊൾ .നി കിച്ചുനേ സോപ്പ് ഇടാൻ വഴി ആലോചിക്കു ഞാൻ ഒന്നു ഫ്രഷ് ആയി വരാം….
തൻ്റെ തോളിൽ തട്ടി പുറത്തേക്ക് പോയ ദേവയെ മീര സങ്കടത്തിൽ നോക്കി ഇരുന്നു….
തുടരും……
എൻ്റെ ജഗതിന് താടി തന്നെ ആണ് മെയിൻ പക്ഷേ ഉണ്ണിയേട്ടൻ ഇന്നു ഇൻസ്റ്റ പിക് ഇത് ഇട്ടപ്പോ എനിക്ക് സഹിച്ചില്ല സോറി ഉണ്ണിയെട്ട ഇഷ്ടം ആയി എടുക്കുന്നു
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission