Skip to content

മായ മയൂരം – 20

maya-mayooram

എന്താണ്   പെണ്ണെ    മുടിഞ്ഞ   എഴുത്ത്   ആണല്ലോ   ആത്മകഥ   ആണോ?….

എഴുതി   കൊണ്ടിരുന്ന   തൻ്റെ   തലയിൽ   കയ്യിൽ   ഇരുന്ന   ചെണ്ട   കൊൽ   കൊണ്ട്     കൊട്ടി    റൂമിലേക്ക്   കേറിയ   ജഗതിനെ   മീര    ചിരിയോടെ  നോക്കി….

ഓ   എന്തു   പറയാനാ   ഒരു   ഇംഗ്ലീഷ്   സാർ   ഉണ്ട്    ദുഷ്ടൻ..   മനുഷ്യൻ   ആയാൽ   കുറച്ചു  മനുഷ്യ  പറ്റു   വേണം ..തനി   കാട്ടു പോത്ത്   ഇങ്ങനെ   ഉണ്ടോ   മനുഷ്യന്മാർ   ചില   സമയത്ത്   സ്വഭാവം   കണ്ട   എന്തേലും   എടുത്തു   തലകിട്ട്   കൊടുക്കാൻ   ആണ്   തോന്നുക…..

ആണോ   ശോ   നിൻ്റെ   ആഗ്രഹം   സാധിച്ചു   തന്നിട്ടെ   കാര്യം   ഉള്ളൂ   ഇന്നാ   തല്ലിക്കോ…

തൻ്റെ   അടുത്ത്   വന്നിരുന്നു   തല   കാണിച്ചു   തന്ന   ജഗതിനെ  മീര   ചിരിയോടെ   നോക്കി…

മാതാ   പിതാ   ഗുരു   ദൈവം   അതു   കൊണ്ട്   ഞാൻ   കുരുത്ത ദോഷം   ചെയ്യില്ല .. പക്ഷേ   എൻ്റെ  ഭർത്താവിനെ   എനിക്ക്   എന്തും   ചെയ്യാം    അതു   കൊണ്ട്…

ഔച്ച്    വേദനിക്കുന്നു  എൻ്റെ    താടിയിൽ   നിന്നും   വിട്   മീര   ഇതിലും   നല്ലത്   എൻ്റെ   തലയിൽ   നി    ബോംബ്   വെക്കുന്നത്   ആയിരുന്നു… പാവം   എൻ്റെ   താടി… എൻ്റെ   വീക്നെസ്   ആണ്   മോളേ   ഇതു ….  നിനക്കും   നിൻ്റെ   ചേട്ടനും   എൻ്റെ     താടി   കാണുമ്പോൾ   എന്താ?..

തൻ്റെ   താടി   തലോടി   ജഗത്   പറഞ്ഞ   കേട്ടു   മീര   അവനെ   കൗതുകത്തടെ   നോക്കി    നിന്നു….

കിച്ചു   ഏട്ടന്   വേദനിച്ചോ?   സോറി   എന്താ   പറ്റിയത്   ഇന്ന്   അമ്പലത്തിൽ   നിന്നും   വന്നപ്പോൾ   ഒത്തിരി   താമസിച്ചു…..

താടിക്കുള്ളിൽ   കൈ   കടത്തി    മൃദുവായി   തലോടി  നിന്ന   അവളെ   ജഗത്   ഇരുത്തി   ഒന്നു    നോക്കി…

ഡീ   നാളെ   നിൻ്റെ   അമ്മയുടെ   ബലിയുടെ   നോയമ്പ്   അല്ലേ   .. കത്തി   കൊണ്ടിരുന്ന   തി  ഒരു  വിധം   വെള്ളം  കോരി  ഒഴിച്ച്   കെടുത്തി   ആണ്   എൻ്റെ   നില്പ് .. അതിനെ   നി    ഊതി  ഊതി   വീണ്ടും   കത്തിക്കുവോ?…   മാറു   പുല്ലേ   ചൊറിഞ്ഞു   വന്നേക്കുവാ   മനുഷ്യന്   കൂടെ    പിത്യ ശാപം   വാങ്ങി   തരാൻ….പിന്നെ    നിൻ്റെ  .സച്ചി   ഏട്ടൻ്റെ   സംസാരം   കേട്ടാൽ   പോരാൻ   തോന്നില്ല   ഇനിയുള്ള   ദിവസങ്ങളിൽ    ചിലപ്പോൾ   ഇനിയും   താമസിക്കും….

അതും   പറഞ്ഞു   ഫോണും   കൊണ്ട്   ബെഡിൽ   കിടന്ന   അവനെ   നോക്കി   മീര   പതിയെ   ചെയറിൽ   നിന്നും   എണീറ്റു….

നല്ല   മൂഡ്   എന്നു   തോന്നുന്നു    ദേവ   ചേച്ചി   പറഞ്ഞ   കാര്യം   ചോദിച്ചു   നോക്കാം .. ആർക്കാ   ഒരു   മാറ്റം   ഇഷ്ടം   അല്ലാത്തത്…. സ്നേഹം   വാരി   വിതറി   നോക്കാം   എക്സ്പ്രഷൻ  മുഖ്യം   ബിഗിലെ….

സ്വയം   ആത്മഗതിച്ചു   മീര   മുടിഞ്ഞ   സ്നേഹം   മുഖത്ത്   വരുത്തി   അവനോപ്പം   ബെഡിൽ   ഇരുന്നു…

കിച്ചു   ഏട്ടാ…

അവളുടെ   സ്നേഹർദ്രമായ   വിളി   കേട്ടു   ജഗത്   ഫോണിൽ   നിന്നും   കണ്ണെടുത്ത്   കണ്ണ്   കൊണ്ട്   എന്താ   എന്നു   കാണിച്ചു…

ഞാൻ   ഒരു   ആഗ്രഹം   പറഞാൽ   അതു   നടത്തി   തരാമോ?…

തൻ്റെ   കൈ   പിടിച്ചു   വെച്ചുള്ള   അവളുടെ   സംസാരം   കേട്ടു   ഉള്ളിൽ   നിന്നും പറന്ന   കിളികളെ   സ്വയം   കുട്ടിൽ   അടച്ചു   ജഗത്  തൻ്റെ   കൈ   വലിച്ചു   എടുത്തു….

പിന്നെ   എന്തും   സാധിച്ചു   തരാം   പക്ഷേ   നാളെ     രാത്രി   ഞാൻ   ഒരു   ആഗ്രഹം   പറയുമ്പോൾ   നീയും   സമ്മതിക്കണം   എന്താ   പറ്റുവോ?…

പ്ലിങ്ങി   വേണ്ടായിരുന്നു   നാളെ   അല്ലേ   സമയം   ഉണ്ട്    ഇണങ്ങാൻ   ആണ്   പാട്   അടി   വെക്കാൻ   ഒരു   പാടും   ഇല്ല   ഇപ്പൊൾ   വന്ന   കാര്യം   നടക്കട്ടെ… ( മീരയുടെ   ആത്മ)

അതു   നാളെ   അല്ലേ   കിച്ചു   ഏട്ടാ   ഇതിപ്പോ   ഞാൻ   പറയുന്നത്   കേൾക്കൂ… ദേവ   ചേച്ചി   പറയുന്നു   ഈ   നാടൻ   ലുക്ക്   എനിക്ക്   ബോർ   ആയി   തുടങ്ങി   അപ്പൊൾ   ഇത്തിരി   മോഡേൺ   സ്റ്റൈലിൽ   നടക്കാൻ   ഈ   മുടി   ഒക്കെ  വെട്ടി   പൊളിക്കും   അല്ലേ?…

തൻ്റെ    നീളം   ഉള്ള   മുടി   പിടിച്ചു   നിഷ്ക്കളങ്കമായ   മുഖത്തോട്   നിന്ന   മീരയെ   ജഗത്   ചിരിയോടെ   നോക്കി….

കൃഷ്ണാ   സമ്മതിച്ചു   എന്താ   ക്ലോസ്   അപ്പ്   പുഞ്ചിരി   ഈ   പാവം   മനുഷ്യനെ  പറ്റി   ആണോ   അമ്മ   ഫ്ലവർ   ബോട്ടിൽ   പൊട്ടിക്കും   എന്നൊക്കെ   പറയുന്നത്   മനുഷ്യനെ   നന്നാവനും   സമ്മതിക്കില്ല….( മീരയുടെ   ആത്മ)

ശരിയാ   മീര   പൊളിക്കും   പക്ഷേ   ആരുടെ  തല   തല്ലി പൊളിക്കണം   എന്ന   എനിക്ക്   കൺഫുഷൻ…..

തലയോ   കിച്ചു   ഏട്ടൻ   എന്താ   ഈ   പറയുന്നത്….

പെട്ടന്ന്   ബെഡിൽ   നിന്നും   പേടിയോടെ    ചാടി   എണീറ്റ   മീരയെ   ദേഷ്യത്തിൽ   ജഗത്   നോക്കി…

ഹ   തല   തന്നെ   നിന്നെ   മോഡേൺ   ആക്കാൻ   ബുദ്ധി   ഉപദേശിച്ച   ദേവയുടെ   തല   ആണോ   അതോ   കേട്ട പാതി   ഇതിന്   ഇറങ്ങിയ   നിൻ്റെ   തല   വേണോ   ഞാൻ   തല്ലി പൊളിക്കണ്ടത്  യുവർ ചോയ്സ്…. ആവശ്യം   ഇല്ലാത്ത   പണിക്ക്   പോയാൽ   എൻ്റെ   സ്വഭാവം   മാറും   മീര   അവൾക്ക്   വേറെ   ഒരു   പണിയും   ഇല്ല   നിനക്ക്   ഇപ്പൊൾ   ഒരു   മാറ്റവും   പ്രത്യേകമായി   വരുത്തണ്ട    ആവുമ്പോൾ   ഞാൻ   പറയാം….

പതിയെ   പറഞാൽ   മതി   കിച്ചു   ഏട്ടാ   എനിക്ക്   കേൾക്കാം   എന്തിനാ   ഇത്രയും   സൗണ്ട്…

തൻ്റെ   നേരെ   ദേഷ്യപ്പെട്ട   അവനെ   മീര   സങ്കടത്തിൽ   നോക്കി….

ഹ   സോറി    ഇമ്മാതിരി   കാര്യങ്ങൽ   ഇനി   പറഞ്ഞു   വന്നാൽ   എനിക്ക്   ദേഷ്യം   വരും.. ദേഷ്യം   വന്നാൽ   കൺട്രോൾ   ചെയ്യാൻ   വലിയ   പാട….അതൊക്കെ   പോട്ടെ   നി   എന്തിനാ   ദീപകിനെ   നോക്കി   ഇരുന്നത്    അവന്   തല്ലി   വാങ്ങി   കൊടുത്തു   നിനക്ക്   കൊതി   തീർന്നില്ല…   സ്വന്തം   ഭർത്താവ്   നിന്നിട്ട്   എന്നെ  നോക്കാൻ   നേരം   ഇല്ല   നി   പഠിക്കാൻ   തന്നെ   വരുന്നത്..

ഓ   അതാണ്   കാര്യം   അസൂയ ,  കുശുമ്പ്   ഒരു പണി   കൊടുക്കാം…

ദേഷ്യത്തിൽ   ഉള്ള   അവൻ്റെ   മുഖം   നോക്കി   വന്ന   ചിരി   അമർത്തി   മീര   നിന്നു….

അതോ   രജി   കാരണം   ആണ്.. ഞാൻ    പഠിപ്പിക്കുന്ന   തന്നെ   ശ്രദ്ധിച്ചു   ഇരുന്നപ്പോ  അവള്   ആണ്   പറഞ്ഞത് …  നോക്കിയേ  മീര   ജഗത്   സാറിനേക്കൾ   ലുക്കും   ബോഡിയും   ഉള്ള   ഒരു   പുതിയ   സാർ   വന്നെന്നു   കിച്ചു   ഏട്ടൻ   വലിയ   പുള്ളി   ആണ്   എന്നല്ലേ   3rd  ഇയറിലെ   വേദ ലക്ഷ്മി   പറയുന്നത്   അപ്പൊൾ   ആരാണ്    പുതിയ   സാർ  .എന്നറിയാൻ   ഉള്ള   ഒരു   ഒരു  ജിജ്ഞാസ   പിന്നെ   വേറെ   ഒന്നുണ്ട്    രജി   പറഞ്ഞ   സത്യം  ആണെങ്കിലും   ഞാൻ   സമ്മതിച്ചില്ല   എൻ്റെ  .ഭർത്താവിനെ   ഞാൻ  .തന്നെ    കുറ്റം  പറയുന്നത്   മോശം   അല്ലേ….

പറഞ്ഞ്   കഴിഞ്ഞു      നോക്കിയതും   ദേഷ്യത്തിൽ   കൈ   ചുരുട്ടുന്ന  ജഗതിനെ  കണ്ടൂ   മീര   ചിരിച്ചു…

എന്താ   നി   ചിരിക്കുന്നത്   ഇങ്ങനെ   ഓക്കെ   പറഞാൽ   എനിക്ക്   നന്നായി   ദേഷ്യം   വരും   എന്നു   നിനക്കറിയാം   ..  എനിക്ക്   പ്രിയപെട്ട   കാര്യങ്ങൽ   കൈ   വിട്ടു   പോവാതെ   ഇരിക്കാൻ   എനിക്ക്   നന്നായി   അറിയാം… ദീപക്   പിന്നെ   ഇന്ദ്രജിത്ത്   അവനോക്കെ   ഒതുങ്ങിയ   അവർക്ക്   കൊള്ളാം   എൻ്റെ   ചെണ്ടകോൽ   പോലും   വേറെ   ഒരാളും   തൊടുന്നത്   എനിക്ക്   ഇഷ്ടം   അല്ല   പിന്നെ   ആണ്   എൻ്റെ   പെണ്ണിനെ….

വേറെ   ആരെങ്കിലും   ഉപയോഗിക്കും   എന്നത്   കൊണ്ടാണോ    ഈ   ചെണ്ടകോൽ   അമ്പലത്തിൽ   വെക്കാതെ   ഇങ്ങനെ   കയ്യിൽ   കൊണ്ട്   നടക്കുന്നത്….

മീരയുടെ   ചോദ്യം   കേട്ട്   ജഗത്   ചിരിയോടെ   തൻ്റെ   തല   കുലുക്കി…

ഒട്ടും  കുശുമ്പ്   ഇല്ല.  അല്ലേ   കിച്ചു   ഏട്ടന് ?…

ഉണ്ട്   നന്നായി   തന്നെ   ഉണ്ട്   പക്ഷേ   നിൻ്റെ   അത്ര   ഇല്ല   നി   ഇന്നേന്താ   സ്റ്റാഫ്   റൂമിൽ    രാഖി   മിസ്സിനെ   കാണാൻ   വന്നിട്ട്    അപ്പുറത്തെ     ചെയറിൽ  ഇരുന്ന   എന്നോട്   മിണ്ടാതെ  പോയത്… എന്താ    എൻ്റെ    കൂടെ   വേദ   ഉള്ളത്   കൊണ്ടയിരുന്നോ?….

തന്നോട്   ഒരു   കള്ള  ചിരിയോടെ  ഉള്ള   ജഗതിൻ്റെ   ചോദ്യം   കേട്ട്  മീര   ചമ്മിയ   മുഖത്തോടെ   അവനെ   നോക്കി…

അതു   വേറെ   ഒന്നും   അല്ല   ഡാൻസിൻ്റെ   കാര്യം   പറയാൻ   വന്നത്   ആണ്.. പിന്നെ    കിച്ചു   ഏട്ടനെ   നോക്കിയപ്പോൾ   പ്രിയപ്പെട്ട   സ്റ്റുഡൻ്റിൻ്റെ   ഡൗട്ട്   തീർക്കുന്നു   ആ   പെണ്ണ്    ആണെങ്കിൽ   നോക്കി   നിൽക്കുന്നു… ഇങ്ങനെ   ഒക്കെ   ഒരു   സാറിനെ   വായിൽ   നോക്കാവോ    കഷ്ടം.,അതേ   ഒരു   കാര്യം   ചോദിക്കട്ടെ   ആ   പെണ്ണിൻ്റെ   ശരിക്കും   പേരെന്താ?…

 വേദ ലക്ഷ്മി   ശ്രീനാഥ്  ….

അപ്പൊൾ   അറിയാം   പേര്   ഷോർട്ട്   ആക്കി   വിളിക്കാൻ   കിച്ചു   ഏട്ടൻ്റെ   അപ്പച്ചിയുടെ   മകൾ   അല്ലല്ലോ    ആ   കുട്ടി   ഒരു   വേദ… ബാക്കിയുള്ളവൻ്റെ   പേര്   ഷോർട്ട്   അക്കുനില്ല   അപ്പോ   ആണ്….

ദേഷ്യത്തിൽ    ഉള്ള   മീരയുടെ   സംസാരം   കേട്ടു   ജഗത്   ചിരിയോടെ   അവളെ   നോക്കി….

 മീര   ഇതിൽ   ഞാൻ   എന്ത്   ഷോർട്ട്   ആക്കാൻ നിനക്ക്   ആരും   ചെല്ല പേര്   ഇടാത്ത   ഞാൻ   കാരണം   ആണോ?  നി   പിണങ്ങിയോ ?.. മീര    നി    വീണ്ടും   മുക്കുത്തി   മാറി   ഇട്ടു   ഇതു    ഇത്തിരി ഓൾഡ്   ഫാഷൻ   ആണല്ലോ   കുറച്ചു   വലുത്  ആണ്   എന്നെ   ഉള്ളൂ    പക്ഷേ   കൊള്ളാം… നിൻ്റെ   മുക്കും    മുക്കുത്തിയും  എനിക്ക്   ഒരു   വീക്നെസ്   ആണ്….

തൻ്റെ   മുക്കുത്തി   പിടിച്ചു     ഭംഗി   നോക്കി കൊണ്ടു   ജഗത്   പറഞ്ഞ   കേട്ടു   മീര   നിറഞ്ഞ   കണ്ണും   ആയി   അവനെ   നോക്കി….

ഇതു   അമ്മയുടെ   ആണ്   പതിനാറു   വർഷം   മുന്നേ   എൻ്റെ   അമ്മയുടെ   ശരീരത്തിൽ   ഉണ്ടായിരുന്നത് .. മുക്കു കുത്തി   കഴിഞ്ഞു   എല്ലാ    വർഷവും   ഈ   ദിവസം   ഇടും   നാളെ   ബലി  തർപ്പണം   കഴിയുമ്പോൾ   തിരിച്ചു   കൊടുക്കണം   അല്ലെങ്കിൽ   അച്ഛൻ   എന്നെ   ഓടിക്കും   ഇപ്പോളും    മരിച്ചു   പോയ   ഭാര്യയുടെ   സാരിയെയും   ആഭരണങ്ങളും   പ്രണയിച്ചു   ആണ്   അദ്ദേഹം   ജീവിക്കുന്നത്    അതെങ്ങനെ   ഒരു   പ്രേമ രോഗി …

തൻ്റെ   മുന്നിൽ   നിറഞ്ഞ   കണ്ണുകളും   ആയി   നിന്ന   അവളെ   ജഗത്   സങ്കടത്തിൽ   നോക്കി…

സോറി   മീര   ഞാൻ   മനപൂർവ്വം   അല്ല ..നിന്നെ   സങ്കടപെടുത്താനും   അല്ല…ഞാൻ   അറിഞ്ഞില്ല   നിൻ്റെ  അമ്മയുടെ   എന്നു…

തൻ്റെ   കണ്ണ്   തുടച്ച   അവനെ   മീര   ചിരിയോടെ   നോക്കി…

എന്തിനാ   സോറി  ഈ   അമ്മ   കൂടെ   ഇല്ല   എന്ന   സങ്കടം   ഒരിക്കലും   മാറില്ല    കിച്ചു   ഏട്ടാ   അതെൻ്റെ   മരണം   വരെ   എൻ്റെ   കൂടെ   ഉണ്ട്… ഒരു   ഏഴ്   വയസു   വരെ   എനിക്കും   ഇല്ലായിരുന്നു   സങ്കടം .. കാരണം   എൻ്റെ   വിചാരം   സച്ചി   ഏട്ടൻ   അമ്മ   എന്നു  വിളിക്കുന്ന   ആരോ  അതാണ്  .എൻ്റെ   അമ്മയും   എന്നത്   ആയിരുന്നു.. എൻ്റെ   ഏഴാം   വയസിൽ   ആണ്   ഞാൻ   ഡാൻസ്   കളിക്കാൻ   സ്റ്റേജിൽ   കേറുന്നത്   നമ്മുടെ   അമ്പലത്തിൽ   അപ്പോ   ദക്ഷിണ   കൊടുക്കാൻ   അമ്മയുടെ   ഫോട്ടോയുടെ   മുന്നിൽ   ചെന്നപ്പോൾ   ആണ്   അറിയുന്നത്   എല്ലാർക്കും   ഒരമ്മ   ആണ്   ഉള്ളത്   എനിക്ക്   രണ്ടമ്മ   എന്നു… അതിലും   രസം   അതല്ല   ഇതൊക്കെ   കഴിഞ്ഞു   അമ്പലത്തിൽ   ചെന്നു   സ്റ്റേജിൽ   കേറി   പക്ഷേ   ഡാൻസ്   കളിക്കാൻ   പറ്റിയില്ല  മരവിച്ചു   നിന്നു…ഇപ്പോളും   ഓർക്കുമ്പോൾ   ചിരി   വരും   ഒപ്പം   നിന്നവർ   കളിച്ചു   തുടങ്ങി   ദേവി   ടീച്ചർ   കണ്ണ്   കൊണ്ടു   കളിക്കാൻ   എന്നോട്   കാണിച്ചു.. എവിടെ   പിന്നെ   പണ്ടും   എനിക്ക്   ഈ   ബോധം   ഇല്ലാത്ത  കൊണ്ട്   ഓൺ   ദ   സ്പോട്ടിൽ   ബോധം   കെട്ടു … പിന്നെ   അറിഞ്ഞു   ഞാൻ   അമ്മ   എന്നു   വിളിക്കുന്നത്   അമ്മായിയെ   ആണ്   എന്നു  പക്ഷെ   മാറ്റി   വിളിച്ചില്ല   എന്തോ   മാറ്റി   വിളിക്കാൻ    എനിക്കും   മാറ്റി   വിളിപിക്കാൻ  അവർക്കും   ആയില്ല   ഒരു   പക്ഷെ   എൻ്റെ   പെറ്റമ്മ   ഉണ്ടായിരുന്നു   എങ്കിൽ   ഇന്ദ്രജിത്ത്     അവനെ   പോലെ   ഒരാളും   എൻ്റെ   ലൈഫിൽ   വരില്ലായിരുന്നു.. കാരണം   ശരിയും   തെറ്റും   മനസിലാക്കി   നമ്മളെ   നേർവഴിക്ക്   നയിക്കാൻ   അമ്മക്കു    മാത്രമേ   പറ്റൂ… പിന്നെ   ഞാൻ   അമ്മ   എന്നു   വിളിച്ചതും  അമ്മയായി     കണ്ടതും    കിച്ചു   ഏട്ടൻ്റെ     അമ്മയെ  ആണ്   പക്ഷേ   എന്നെ  ഇതു   വരെ   അമ്മ…..

ബാക്കി    പറയാതെ   നിറഞ്ഞ   കണ്ണും   ആയി   മീര   ജഗതിനെ   സങ്കടത്തിൽ   നോക്കി…

അതിപ്പോ   ഞാൻ   എന്താ   പറയുക   അമ്മയെ   ഒന്നും   പറയാൻ  പറ്റില്ല   കാരണം   എൻ്റെ    അവസ്ഥ   കണ്ടാണ്   അമ്മ   നിന്നെ   വെറുത്തത് … അത്രയും   മോശം   ആയിരുന്നു   മീര   എൻ്റെ  അവസ്ഥ   ഇതിൻ്റെ   ഇടയിൽ   സച്ചിയും   കൂടെ   ഇല്ല   നി   കാരണം   വെള്ളമടിച്ചു    ഞാൻ   അച്ഛൻ്റെ  മുന്നിൽ   മുഴു കുടിയൻ   ആയി   എൻ്റെ   അവസ്ഥ  കണ്ടു   അമ്മ   എന്നും   കരച്ചിൽ   ആയിരുന്നു   ഒപ്പം   അച്ഛൻ   വഴക്കും   പറയും   അമ്മ . കൊഞ്ചിച്ച്   വളർത്തി   ആണ്   ഞാൻ   ചീത്ത   ആയത്   എന്നു   എൻ്റെ   ദേഷ്യത്തിന്   പതി മടങ്ങു   ആണ്   അച്ഛന്  .ദേഷ്യം   ഞങ്ങൾക്ക്   ഇടയിൽ   കിടന്നു   അമ്മ  മടുത്തു … സ്വന്തം   മകനെ   മറ്റു  ആരെക്കാളും   സ്നേഹിക്കുന്ന   ഒരമ്മയുടെ   സ്വാർഥത   ആയി   കണ്ടാൽ   മതി   ഈ   പിണക്കത്തെ   ഉറപ്പ്   ആയും  മാറും.. നിൻ്റെ   അമ്മയെ   പോലെ   തന്നെ   സ്നേഹിക്കുകയും   ചെയ്യും   എന്താ  പോരെ…. പിന്നെ   നീയും   നിൻ്റെ   ചേട്ടനെ   പോലെ   തന്നെ   ആണ്   സങ്കടങ്ങൾ   ഒക്കെ   ചിരിച്ചു   കൊണ്ടേ   പറയൂ….

തൻ്റെ   കണ്ണുകൾ    തുടച്ചു   ജഗത്   പറഞ്ഞ   കേട്ടു   മീര   ചിരിയോടെ   തൻ്റെ   തല   അനക്കി….

അതേ  മീര   കെട്ടിപ്പിടിച്ച   നോയമ്പ്   തെറ്റില്ല  എന്ന   തോന്നുന്നത്   അല്ലേ…

വേണ്ട   വേണ്ട   ഈ   കാര്യത്തിൽ   ഒരു   റിസ്ക്   എടുക്കാൻ   ഞാൻ   ഇല്ല   സോറി … ആ   ഗാപിൽ   കയ്യും   കൊണ്ട്    വരുന്നു   പിത്യ ശാപം   കിട്ടിയാൽ   എന്താ   പറ്റുക   എന്നറിയാമോ,?…

തൻ്റെ    അടുത്ത്   വന്നു   നിന്നു   ഒരു   കൈ   നടുവിൽ   വെച്ചു   ഗൗരവത്തിൽ   ഉള്ള   മീരയുടെ   ചോദ്യം   കേട്ട്   ജഗത്   ഒന്നും   മനസിൽ   ആവാതെ   അവളെ   നോക്കി…

അതേ   മീര   ഇങ്ങനെ   ഉള്ള   കാര്യങ്ങൽ   വലിയ   പിടി   ഇല്ല   എന്താ   പറ്റുക?…

അതോ   കിച്ചു   ഏട്ടാ   പിത്യ ശാപം   കിട്ടിയാൽ   പിതാവ്   ആവാൻ   താമസിക്കും   എന്ന   പണ്ടുള്ളവർ   പറയുന്നത്   മിഥ്യ   ആണോ   സത്യം   ആണോ   എന്നൊന്നും   അറിയില്ല. കേട്ടറിവ്   ആണ്…..

താൻ   പറഞ്ഞ   കേട്ടു   പേടിയോടെ   ഒരടി   പുറകിലേക്ക്   മാറിയ   അവനെ   മീര   ചിരിയോടെ   നോക്കി…..

അതേ   മീര      പണ്ടുള്ളവർ   പറയുന്ന   ചില   കേട്ടറിവ്   സത്യം   ആണ് .. എനിക്ക്   ഇങ്ങനെ   ഉള്ള   അന്ധ വിശ്വാസം   ഒന്നും   ഇല്ല   എങ്കിലും   വെറുതെ   എന്തിനാ മരിച്ചവരെ   പ്രകോപിപ്പിച്ചു   പണി   വാങ്ങുന്നത്  ..   ഞാൻ  ദേവയെ    ഒന്നു   മോഡേൺ   സ്റ്റൈലിൽ   കണ്ടിട്ട്   വരാം   അല്ലെങ്കിൽ   വീണ്ടും   നിനക്ക്   ക്ലാസ്സ്   എടുക്കും    ഈ   മോഡേൺ   പെണ്ണുങ്ങളുടെ   ഇടയിൽ   ഒരു    നാടൻ   പെണ്ണിനെ   കിട്ടിയപ്പോൾ   തെണ്ടി   അതിനെ   ബ്രെയിൻ വാഷ്   ചെയ്യാൻ   നോക്കുന്നു   കുട്ടി പിശാച് …..

ആ   രജി   കോഴി   പറഞ്ഞു   തന്നതാണ്   ഇതിൽ   എന്തേലും   സത്യം   ഉണ്ടോ   ആവോ?…ആർക്കു   അറിയാം   അപ്പോ   ദേവ   ചേച്ചിയുടെ   കാര്യത്തിൽ   തീരുമാനം   ആയി   കൃഷ്ണാ   പാവം   അതിനെ   കൊല്ലരുത്…..

ജഗത്   പോയതും   നോക്കി   മീര   ചിരിയോടെ   ബെഡിൽ   ഇരുന്നു…….

അനു   ഒരു   ഹണി മൂണ്   പോകുന്നതിനെ   കുറിച്ചു   എന്താ   നിൻ്റെ   അഭിപ്രായം?….

തൻ്റെ   ഒപ്പം   വന്നിരുന്നു   സച്ചി   ചോദിച്ച   കേട്ട്   അനു   ചിരിയോടെ   അവനെ   നോക്കി…..

കിച്ചു   ഏട്ടന്   ലീവ്   കിട്ടുമോ?…

എൻ്റെ   ഭഗവാനെ   അനു   വീണു   മോനെ   കിച്ചു   ഞാൻ   രക്ഷപെട്ടു   പാവം   നിൻ്റെ   ഗതി   ഓർത്തു   എനിക്ക്   ദുഃഖം   ഉണ്ട്   നിനക്ക്   നിത്യ കന്യകൻ   ആവാൻ   ആണ്   യോഗം   എൻ്റെ   ടൈം   ബെസ്റ്റ്   ടൈം …(സച്ചിയുടെ   ആത്മ)

പിന്നെ   അവൻ   ആണ്   ഈ   ഐഡിയ   പറഞ്ഞത്   തന്നെ…..

ആണോ   എങ്കിൽ   രണ്ടു   പേരും  കൂടി    പോയിട്ട്   വാ….

രണ്ടു   പേരും  കൂടി   പോവനോ?  എവിടെ   നി   എന്താ   ഈ   പറയുന്നത്…..

അനു   പറഞ്ഞത്   മനസിൽ   ആവാതെ   സച്ചി   അവളെ   നോക്കി…..

സച്ചി   ഏട്ടനും   കിച്ചു   ഏട്ടനും   ഹണി മൂൺ   പോണ   കാര്യം   അല്ലേ   പറഞ്ഞത്.. പോയിട്ട്   വാ…ഞാനും   മീരയും   ഇവിടെ   നിൽക്കാം   സച്ചി   ഏട്ടന്   ആണെങ്കിൽ   എന്തിനും   കിച്ചു   ഏട്ടൻ   മതി   അപ്പൊൾ   അതല്ലേ   നല്ലത്….

ഡീ    ആക്കല്ലെ.  ആക്കല്ലെ    ഞാനും   അവനും   കുടി   ഹണി മൂൺ   പോവാൻ  ഞങൾ   എന്താ   വല്ല   ഗേയും  ആണോ?.. …. എന്നെ   കൊണ്ട്   പറയിപിക്കരുത്   അനു   ദ്ദേ   ഞാൻ   ഒരു   കാര്യം   പറയാം   സ്വന്തം   ഭർത്താവിൻ്റെ   അവസ്ഥയെ   ഇങ്ങനെ   നി   വില   കുറച്ചു   കാണരുത്…നിന്നെ   ഓക്കെ   കെട്ടി   പണ്ടാരം   അടങ്ങി   പോവാൻ   ആണ്   ഞങ്ങളുടെ   വിധി  പിന്നെ   ആകെ   ആശ്വാസം   ആ   കിച്ചപ്പൻ   കട്ടക്ക്   നിൽക്കുന്നുണ്ട്   എന്നതാണ് …. അതും   നാളെ   രാത്രി   അറിയാം   എന്തൊക്കെ   പറഞ്ഞാലും   എൻ്റെ   പെങ്ങൾ   പാവം   ആണ് … ഈ   ഭൂതനയുടെ   മനസു   കല്ലു   ആണ്   കല്ലു…   എല്ലാം   കെട്ടി   പൊതിഞ്ഞു   നി   വെച്ചോ   ഒരു   സുനാമി   വന്നാൽ   തീർന്നു    എൻ്റെ   കാമ ദേവി   ഒരമ്പ്   ഇവൾക്ക്   നേരെ   ഇടാൻ   തോന്നണെ….

കാമ ദേവി   അല്ല   ദേവൻ   ആണ്    സച്ചി   ഏട്ടാ   അറിയില്ല   എങ്കിൽ   പറയല്ലേ….

പിന്നെ   കാമദേവൻ്റെ    ഭാര്യ   ദേവി   അല്ലേ?   എന്തായലും   പുള്ളിക്ക്   കാണും   അതു   കൊണ്ടല്ലേ   കാമദേവൻ   എന്നു   പേരു   വന്നത്….     എന്തായാലും   നിന്നെ  പോലെ   ഒന്നിനെ   ആർക്കും   കൊടുക്കരുത്.. ഇരിക്കുന്ന   കണ്ടോ?..  കുട്ടി   പിശാച്   മാഗി നൂഡിൽസ്   പോലെ   മുടിയും   വെച്ചു   ഒരു   സ്പ്രിംഗ്   അവിടെ   ഒരു   സിപ്രിങ്   ഇവിടെ ……

തൻ്റെ    മുടിയിൽ   പിടിച്ചു   കളിയാക്കിയ   പോലെ   പറഞ്ഞ   സച്ചിയെ    അനു   ദേഷ്യത്തിൽ   നോക്കി….

ദ്ദേ   കാല   ഞാൻ   പല   തവണ   പറഞ്ഞു   എൻ്റെ   മുടിയെ   കുറ്റം   പറയരുത്   എന്നു ….

ഞാൻ   പറയില്ല   എൻ്റെ   മുടിയിൽ   നിന്നും   വിടടി   പിശാചെ…. നി    എന്നെ    കൊല്ലുമോ?.. മാമയുടെ    മോളേ   നിക്കാഹ്   കഴിച്ചു   ആകെ   കുഴപ്പത്തിലായി   എന്ന   പാട്ട്   പോലെ   ആണ്   എൻ്റെ   അവസ്ഥ   പ്ലീസ്   അനു   എൻ്റെ   മുടി   വിട്…..

തൻ്റെ   മുടി   വിട്ടു   വിജയ ചിരിയോടെ   നിന്ന   അനുവിൻ്റെ   മുഖത്തേക്ക്   സച്ചി   ദേഷ്യത്തിൽ   നോക്കി… പെട്ടന്ന്   തൻ്റെ    അടുത്തേക്ക്   നടന്നു   വന്ന   അവനെ   അനു   പേടിയോടെ   നോക്കി….

ഈശ്വര   ഞാൻ   തമാശക്ക്   ആണ്    സച്ചി   ഏട്ടൻ   സീരിയസ്   ആണോ?  ഇനി   എന്നെ   തല്ലാൻ   ആണോ?..(അനുവിൻ്റ്   ആത്മ)

ഡീ   നൂഡിൽസ്   തലച്ചി   മാസ മാസം    ഈ   മുടി       നിവർത്താൻ    നി   പാർലറിൽ   കാശ്   കൊണ്ട്  കളയുന്നത്   വെറുതെ   ആണ് …നിൻ്റെ   ഈ   മുടി   ഒരിക്കലും   നിവരില്ല   ഇനി   നിവരാൻ   ആണെങ്കിൽ   അറ്റ   കൈ   ഉണ്ട്  … വല്ല    പാലത്തിലും   മുടി  കെട്ടി   ഇട്ടിട്ടു   താഴേക്ക്   ചാടി   നോക്കു   ചിലപ്പോൾ   നിവരും   ഓ   എൻ്റെ   മുടി …..

തൻ്റെ   തലയിൽ   തിരുമ്മി    കൊണ്ട്   റൂം  വിട്ട   സച്ചിയെ   അനു   ചിരിയോടെ   നോക്കി…

എൻ്റെ   സച്ചി   ഏട്ടാ   മീരയെ  പോലെ   പെട്ടന്ന്   ഒന്നും    എന്നോട്   ചെയ്തത്   മറക്കാൻ   എനിക്ക്  കഴിയില്ല   നിങ്ങളുടെ   വിധി…. എന്തൊക്കെ   പറഞ്ഞാലും   നിങ്ങളുടെ   അടുത്ത്   മുടിഞ്ഞ   പ്രേമം   ആണ്   കട്ട   പ്രേമം…..

സച്ചി    പോയതും   നോക്കി  ചിരിയോടെ   അനു   ബെഡിൽ  ഇരുന്നു…..

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!