Skip to content

മായ മയൂരം – 21

maya-mayooram

അമ്മായി   ഓടി   വായോ   ഈ   കിച്ചൻ   എൻ്റെ   കൈ  തല്ലി   ഒടിക്കുന്നെ……

തൻ്റെ   കൈ   പുറകിൽ   ശക്തിയിൽ    പിടിച്ചു   വെച്ച   ജഗതിനെ   നോക്കി   ദേവ   തൻ്റെ   മുഴുവൻ   ശബ്ദവും   പുറത്തെടുത്ത്   ഒച്ചയിൽ   കുവി….

നി  .എന്തിനാ   മീരയോട്  മോഡേൺ  സ്റ്റൈലിൽ    നടക്കാൻ   പറഞ്ഞത്    എൻ്റെ   മനസ്സിൽ   ഉള്ള   ഭാര്യയെ   തന്നെ   കിട്ടിയല്ലോ   എന്നു   കരുതി   ഇരിക്കുമ്പോൾ   അവളെ   നി   ബ്രയിൻ വാഷ്   ചെയ്യുന്നോ?… രാമച്ചം   മാറ്റി   ബോഡി  സ്പ്രേ   ആക്കാൻ   നോക്കുന്നോ   സമ്മതികില്ലടി   പുല്ലേ…..

എൻ്റെ   കിച്ചു   നി   എൻ്റെ   കൈ  വിട്   അതു  ഊരി   നിൻ്റെ   കയ്യിൽ   പൊരും   ഒരു   മാറ്റം   വരുത്തിയ   നല്ലത്   എന്നു   തോന്നി … വിടട    കാലാ   എൻ്റെ   കൈ….

കിച്ചു   അവളെ   വിട്ടേ …

അങ്ങോട്ട്   വന്ന   നിർമ്മല   പറഞ്ഞ   കേട്ട്   ദേവയെ   വിടാതെ   ജഗത്   ചിരിയോടെ   അവരെ  നോക്കി… ശബ്ദം   കേട്ടു   വന്ന   മീര   സങ്കടത്തിൽ   ദേവയെ   നോക്കി….

കൃഷ്ണാ   ഗുരുവായൂരപ്പാ   എൻ്റെ   ആയുസിൻെറ   ബലം   അല്ലെങ്കിൽ   പറഞ്ഞ   ഉടൻ   ഇങ്ങേരു   എന്നെ   ഭിത്തിയിൽ   തെച്ചെനെ.. ഈ   പിടിത്തം   എന്നെ   പിടിച്ചാൽ   എൻ്റെ   ജീവൻ   പോയേനെ   പാവം   ദേവ   ചേച്ചി… (മീരയുടെ   ആത്മ)..

അമ്മായി   പറഞ്ഞ   ശരിയാ   ഇവൻ്റെ   കയ്യിൽ   പഴയതിലും   രാക്ഷസ   സ്വഭാവം   ആണ് …നന്നായി   എന്നു   വെറുതെ   തോന്നിയത്   ആണ്   ഇവൻ   ഒരിക്കലും   മാറില്ല   എന്നെ   വിടാൻ   പറ ….

തന്നോട്   സങ്കടത്തിൽ   ഉള്ള   ദേവയൂടെ  പറച്ചിൽ   കേട്ടു   നിർമ്മല   ചിരിയോടെ   അവളെ   നോക്കി….

ഞാൻ   നിന്നോട്   പറഞ്ഞില്ലേ   ദേവ   വേണ്ടാത്ത   പണിക്ക്   പോവല്ലേ   എന്നു… ഇവൻ   ഒരു   കോളജ്   ലക്ചറർ   എന്നൊക്കെ   ഉള്ളൂ   ഇവൻ്റെ   മനസു   പഴഞ്ചൻ   ആണ് ….

അതൊക്കെ   പിന്നെ   പറയാം   അമ്മായി   ആദ്യം   ഇവനോട്   വിടാൻ   പറ….

കിച്ചു   വീട്ടെ   അവളെ … എന്തിനാ   ഇങ്ങനെ   അവളെ   ഉപദ്രവിക്കുന്നത്   പാവം…

കേട്ടില്ലേ     കിച്ചു   ഞാൻ   പാവം   എന്നു   വിട്   പ്ലീസ്….

ദേവയുടെ   പറച്ചിൽ   കേട്ടു   ജഗത്    അവളുടെ   കൈ   വിട്ടു….

ഇനി   രണ്ടിനോടും   കുടി   ആണ്   ഞാൻ   പറയുന്നത്   വേണ്ടാത്ത   പണിക്ക്   പോയാൽ   എൻ്റെ   സ്വഭാവം   മാറും… പിന്നെ   ദേവ   നിന്നോട്    ഈ   വീടിന്   വെളിയിലേക്ക്   നോർമൽ   ഡ്രസ്സിൽ പോണം   അല്ലെങ്കിൽ   അറിയാലോ …  നിൻ്റെ    ഫാഷൻ   കുറച്ചു   ഓവർ   ആണ്….

അവൻ്റെ   ഭാര്യയുടെ   ഡ്രസ്സ്   കോഡ്   മാറ്റാൻ   നോക്കിയതാ   ഇപ്പൊ   പണി   എനിക്ക്   കിട്ടി .. നാളെ   തൊട്ട്   കുറച്ചു   ഒതുങ്ങാം   ഇല്ലെങ്കിൽ   കിച്ചു   നടുവ്   ചവിട്ടി   ഒടിക്കും   ജീൻസ്   വിട്ടു   സ്കർട്ട്   പിടിക്കാം… (ദേവയുടേ  ആത്മ)

എന്താ   നിനക്കും   കിട്ടിയോ   ഇങ്ങനെ?  ….

നിർമ്മലയുടെ   ചോദ്യം   കേട്ട്   ഇല്ല   എന്ന   മട്ടിൽ  മീര   തൻ്റെ   ചുമല്  കുച്ചി   കാണിച്ചു…..

ഭാഗ്യം   മീര   അല്ലെങ്കിൽ   ഇവൻ   നിന്നെ   കൊന്നെനെ   നി   പറഞ്ഞ  പോലെ   ഇവനോടു   ചോദിക്കാൻ   തോന്നിയത്   ഭാഗ്യം… ആവേശത്തിൽ   എങ്ങാനും   ഈ   മുടി   വെട്ടി   എങ്കിൽ   ശിവനെ…..

മീരയുടെ   മുടിയിൽ   പിടിച്ചു   ജഗതിൻ്റെ   മുഖത്തേക്ക്  നോക്കി   ദേവ   സങ്കടത്തിൽ   പറഞ്ഞു….

അവളുടെ   മുടി   എങ്ങാനും   വെട്ടി   എങ്കിൽ   നിൻ്റെ   തല   ഞാൻ   വെട്ടിയെനെ…അപ്പോ   ഗുഡ്   നൈറ്റ്   ദേവ….

തൻ്റെ   കവിളിൽ    തട്ടി   പുറത്തേക്ക്   പോയ   അവനെ   ദേവ  ചിരിയോടെ   നോക്കി….

ചേച്ചിയുടെ   കൈ   വേദന   മാറിയോ?…

തൻ്റെ   കൈ   എടുത്തു   നോക്കിയ  മീരയെ   ദേവ   ചിരിയോടെ   നോക്കി…

എവിടെ?.. അതൊന്നും   സാരം   ഇല്ല    എങ്കിൽ   ഗുഡ് നൈറ്റ്   നാളെ   രാവിലെ   വീട്ടിൽ   പോവണ്ടെ ….

ഹ   പോണം   ചേച്ചി   ഇപ്പൊ   സച്ചി   ഏട്ടനും   ആയുള്ള   പിണക്കം   ഒക്കെ   മാറിയ   കൊണ്ട്   കിച്ചു   ഏട്ടൻ   സമ്മതിച്ചാൽ   ഞാൻ   പോയിട്ട്   രണ്ടു   ദിവസം   കഴിഞ്ഞേ   വരൂ….

വേഗം   ചെന്നോ   ഇപ്പൊ   അവൻ   സമ്മതിക്കും   ഒന്നു   പോ   പെണ്ണെ   അവന്   പ്രേമം   മൂത്ത്   ഭ്രാന്ത്   ആണ്   അവൻ   സമ്മതിക്കില്ല….

ചേച്ചി   കരി  നാക്ക്   കൊണ്ട്   ഒന്നും   പറയല്ലേ  …

എങ്കിൽ  .നി  .പോയി   വങ്ങിച്ചോ….

അപ്പോ   ഗുഡ്   നൈറ്റ്   ചേച്ചി….

എനിക്ക്   എന്തിൻ്റെ   കേട്   ആയിരുന്നു    ആ   കൊച്ചു   ഏതു   ഡ്രസ്സ്   ഇട്ടാലും   സൂപ്പർ   ആണ് …സ്വന്തം   ഭാര്യയെ   മോഡേൺ  സ്റ്റൈലിൽ   കാണാൻ   ഇഷ്ടം   ഇല്ലാത്ത   തെണ്ടി  ഇവൻ   ഒക്കെ   ഏതു   യുഗത്തിൽ   ആണോ   ജീവിക്കുന്നത്   അമ്മേ   എൻ്റെ   കൈ….

തൻ്റെ   കയ്യും   തിരുമ്മി   സങ്കടത്തിൽ   ദേവ   ബെഡിൽ   ഇരുന്നു….

കിച്ചു   ഏട്ടാ    നാളെ   ഫ്രൈഡേ   ആണല്ലോ   മറ്റന്നാലും  സണ്ടെയും   ക്ലാസ്സ്   ഇല്ലാത്ത   കൊണ്ട്  ഞാൻ   നാളെ   വീട്ടിൽ   പോയിട്ട്   രണ്ടു   ദിവസം  കഴിഞ്ഞു….

ബാക്കി   പറയാതെ   ജഗതിൻ്റെ   മുഖത്തേക്ക്   നോക്കിയതും   അവൻ   ചിരിയോടെ   അവളെ   നോക്കി…

വേണ്ട   അതു   ശരി   ആവില്ല   ഇന്നു   സച്ചിയും   അതിനെ   കുറിച്ച്   എന്നോട്   പറഞ്ഞു   .. ഒരു   മതിലിനു   അപ്പുറം    എന്തും   ചെയ്യാൻ   മടി   ഇല്ലാത്ത   ഒരുത്തൻ   ആണ്   ഉള്ളത്    വെറുതെ…   എന്തിനാ   നമ്മളെ   അടിക്കാൻ   ഉള്ള   വടി    അവൻ്റെ   കയ്യിൽ   കൊടുക്കുന്നത്.. ഇപ്പൊ   അവൻ   എന്തും   ചെയ്യും   അവൻ്റെ   ഭ്രാന്തിന്   വിട്ടു   കൊടുക്കില്ല.  നിന്നെ   നിനക്ക്   എന്തേലും   പറ്റിയാൽ   പിന്നെ   ഞാൻ…..

ബാക്കി   പറയാതെ   തന്നെ   നോക്കിയ   അവൻ്റെ   ഉള്ളിലെ   ടെൻഷനും   സങ്കടവും   മുഖത്ത്   നിന്നും   വായിച്ചു   എടുത്തു   മീര   സങ്കടത്തിൽ   അവനെ   നോക്കി…..

സച്ചി   ഏട്ടൻ   ഉണ്ടല്ലോ   കിച്ചു   ഏട്ടാ   അതു   കൊണ്ട്….

അതു   കൊണ്ട്   എന്താ   ഇതിന്    മുന്നേയും  സച്ചി   അവിടെ   ഉണ്ടായിരുന്നു  എന്നിട്ട്   സംഭവിച്ചത്   ഒക്കെ   എനിക്കറിയാം… അവനെ   പോലെ   ഒരു   പേടി തൊണ്ടൻ      അതൊന്നും   നടക്കാൻ   പോണില്ല   വേറെ   പണി   നോക്ക്…ഇനി    എന്തെങ്കിലും   അവസരം   കിട്ടിയാൽ  എന്നോടുള്ള   മുഴുവൻ   ദേഷ്യവും   അവൻ  നിന്നോട്   തീർക്കും    എന്തിനാ   വെറുതെ..     നിന്നെ   ഇന്നു   നോക്കി     ഇരുന്നു   വെള്ളം   ഇറക്കിട്ട്   കാര്യം   ഇല്ല   ഉള്ള   കണ്ട്രോളും   കൊണ്ട്   ഉറങ്ങട്ടെ   അപ്പോ   ഗുഡ്   നൈറ്റ്….

രണ്ടു   ദിവസം  അനു   ചേച്ചിക്ക്   ഒപ്പം   നിൽക്കാം    എന്ന   കരുതിയത്   ഇതിപ്പോ   ദ്ദേ   ഇങ്ങനെ   ആയി.. നാളെ   ബലി   കഴിഞ്ഞു    സോപ്പിട്ടു   നോക്കാം   ഭർത്താവിൻ്റെ   വീക്നെസ്   കണ്ടൂ   പിടിച്ചു   വീഴ്ത്താൻ   ഭാര്യക്ക്   മാത്രമേ   പറ്റൂ    മിഷൻ   സ്റ്റാർട്ട്  … ഇനി   സോപ്പ്   ഇടാൻ   നോക്കി   വെറുതെ   ഇരുന്ന   പണി   ഏണി   വെച്ചു  ഞാൻ   വങ്ങുവോ? എന്തായാലും   നാളെ   നോക്കാം    ശോ   ഉറങ്ങുമ്പോൾ   എന്തു   പാവം….

ബെഡിൽ   കിടന്ന  ജഗതിനെ   നോക്കി   മീര   ചിരിയോടെ   നിന്നു…..

മരിച്ച   ആത്മാവിനേ   മനസിൽ   ധ്യാനിച്ച്   കയ്യിൽ   ഇരിക്കുന്ന   ഉരുള    കറുകയുടെ   മധ്യ  ഭാഗത്ത്   ആയി   വെച്ചോലൂ……

കർമ്മി   പറയുന്ന   കേട്ട്    വിറക്കുന്ന   കൈകളോടെ   തൻ്റെ   കയ്യിൽ   ഇരുന്ന   ഉരുള   മീര   വിളക്കിനു   മുന്നിൽ   വെച്ചു…

ഇനി   ചെറൂളയും(പുഷ്പം)   മഞ്ഞളും   കിണ്ടിയിൽ   നിന്നും     ജലവും   എടുത്തു   പിണ്ഡത്തിൽ   സമർപിച്ചു  പ്രാർത്ഥിച്ചു   എഴുനേറ്റു   നിന്ന്   പിത്യ  തുല്യം   ആയ കാക്കയെ   വിളിച്ചോളൂ…..

കർമ്മി   പറഞ്ഞ   പോലെ   ഓരോന്നും   ചെയ്യുമ്പോലും   മീരയുടെ   കണ്ണുകൾ  . അറിയാതെ  നിറഞ്ഞു   ഒഴുകി.. നിറഞ്ഞ   കണ്ണും   ആയി   നിന്ന   അവളെ   സങ്കടത്തിൽ   ജഗത്   നോക്കി….

മീര   എല്ലാം   കഴിഞ്ഞു   നി   നനഞ്ഞു   അല്ലേ   നിൽക്കുന്നത്     പോയി   ഡ്രസ്സ്   മാറു…..

തൻ്റെ   അടുത്ത്    വന്നു   ജഗത്   പറഞ്ഞ   കേട്ട്   ചോറ്   കൊത്തി   തിന്നുന്ന   കാക്കയെ   നോക്കി   നിന്ന   മീര    അവനെ   ചിരിയോടെ   നോക്കി…..

മരിച്ചവർ    കാക്ക    ആയി വരും   എന്നല്ലേ   വിശ്വസം   അങ്ങനെ   എങ്കിൽ   ഇതെൻ്റെ   അമ്മയാണ്   .. ഇനി   ഈ   കാക്ക   പോകുന്നത്   വരെ   ഞാൻ   ഇങ്ങനെ   നോക്കി   നിൽക്കും …ഇടക്ക്    അമ്മ  എന്നെയും   തല   ചെരിച്ചു   നോക്കും   കിച്ചു   ഏട്ടൻ   പോക്കൊ   കോളജിൽ   പൊണ്ടേ…….

ഞാൻ   ഇന്ന്   പോണില്ല   മീര…..

താൻ   പറഞ്ഞത്   പോലും   ശ്രദ്ധിക്കാതെ   ചോറ്   കൊത്തി   തിന്നുന്ന   കാക്കയെ   കൗതുകതോടെ   നോക്കി   നിന്ന   അവളെ   സങ്കടത്തിൽ  നോക്കി   ജഗത്   സച്ചിയുടെ   അടുത്തേക്ക്   നടന്നു…..

സച്ചി   മീര   നനഞു   അല്ലേ   നിൽക്കുന്നത്. വല്ല   പനിയും   വരും….

മീര  മാത്രം   അല്ല    ഞാനും   മുഴുവൻ   നനഞ്ഞു   ആണ്   നിൽക്കുന്നത്    എനിക്കും   പനി   വരും   പക്ഷേ   അതോർത്ത്   സങ്കടപെടാൻ   ആരും   ഇല്ല..

സച്ചി    പറഞ്ഞ   കേട്ട്   ജഗത്    ദേഷ്യത്തിൽ    തൻ്റെ   പല്ലുകൾ   കടിച്ചു…

ഈ   സമയത്ത്   എങ്കിലും   സന്ദർഭം   നോക്കി   സംസാരിക്കു   അവൻ്റെ   ചളി…..

കിച്ചു   നി   ദേഷ്യപെടല്ലെ   ആ   കാക്ക   പോവാതെ   മീര   അകത്തു   പോവില്ല   ആ   നില്പ്   നിൽക്കും   പിന്നെ   കുറച്ചു   സമയം   എടുക്കും   മൂഡ്   ഓഫ്   മാറാൻ… ഈ   സമയത്ത്   ചോദിക്കാമോ   എന്നറിയില്ല   നി   ഇന്നലെ   പറഞ്ഞ   സെറ്റപ്പ്   മുകളിലെ   എൻ്റെ   റൂമിൽ   റെഡി   ആണ്   കുടിയാലോ?..  പക്ഷേ    ഒന്നുണ്ട്   കിച്ചു   നിർബ്ബന്ധിച്ചു    എന്നെ   കുടിപ്പിച്ച്   ഞാൻ    എങ്ങാനും   വാളോ.   പരിചയോ   വെക്കാതെ   നി   വേണം   നോക്കാൻ… നിൻ്റെ    സ്റ്റാമിന   ഇല്ല   അതാ…..

സച്ചി       പറഞ്ഞ   കേട്ടു   ജഗത്   ചിരിയോടെ    അവനെ   നോക്കി…..

അതേ    അളിയാ   അച്ഛൻ  എങ്ങാനും    കണ്ടാൽ   മോശം   അല്ലേ ?…

നിൻ്റെ     അച്ഛന്   നി   വെള്ളം   അടിക്കുന്ന   കാര്യം   അറിയില്ലേ?.നി   മറന്നാലും   ഞാൻ   മറക്കില്ല   നിൻ്റെ   ഒപ്പം   വെള്ളമടിച്ചു    എന്നത്   കൊണ്ട്   മാത്രം   ഞാൻ   നിൻ്റെ    അച്ഛൻ്റെ   വായിൽ   നിന്നും    കേട്ട   തെറികൾ    പാവം   ഞാൻ..  ഓ  കൊടുങ്ങല്ലൂർ   പോലും   ഇങ്ങനെ  ഇല്ല…..

സച്ചി    എൻ്റെ   അച്ഛൻ   അല്ല   മീരയുടെ   അച്ഛൻ   അതിലും   എല്ലാത്തിലും  പുള്ളി   എൻ്റെ   സാർ   ആണ്. അത്   നി   മറക്കരുത്…..

മോനെ   കിച്ചു    ഇതൊന്നും   അല്ല   കാരണം   ശരിക്കും   മനസിൽ   ഉള്ളത്   തുറന്നു   പറ  കിച്ചാ….

സച്ചിയുടെ  ചോദ്യം   കേട്ട്   ഒരു   ചമ്മിയ   മുഖത്തോടെ   ജഗത്   അവനെ   നോക്കി….

  ഇന്നത്തെ   എൻ്റെ   പ്ലാനിംഗ്   അനുസരിച്ച്   ഞാൻ   എങ്ങാനും   ഓവർ   ആയാൽ  മീര   എന്ത്   കരുതും   അവൾക്ക്    ഇഷ്ടം   അല്ലെങ്കിൽ   എൻ്റെ   ഫസ്റ്റ്   നൈറ്റ്. അതാ   സച്ചി….

അതാണ്   കാര്യം   അവൻ്റെ   മുടിഞ്ഞ   ഫസ്റ്റ്   നൈറ്റ്     അങ്ങനെ   നി   ഒറ്റക്ക്   അഘോഷികണ്ട   ഒരു   പണി   ഞാൻ   തരും….(സച്ചിയുടെ   ആത്മ)

ഛെ   നി   ഇത്ര   പെൺ കൊന്തൻ   എന്നു   ഞാൻ   അറിഞ്ഞില്ല   ഒരു   ഇത്തിരി   ദാഹ ജലത്തിന്   ഭാര്യയുടെ   പെർമിഷൻ   നാണം   ഇല്ലാലോ   കിച്ചു അയ്യേ   …..

തന്നെ   കളിയാക്കിയ    അവനെ   ജഗത്   ദേഷ്യത്തിൽ   നോക്കി….

പെൺ കൊന്തൻ   നിൻ്റെ    എനിക്ക്    ഒരുതിയെയും   പേടിയില്ല   എനിക്ക്    തോന്നുന്ന   കാര്യം   ഞാൻ   ചെയ്യും…..

ദ്ദേ   ഇതാണ്   ഇതാവണം    ഇങ്ങനെ   ആവണം   ഓരോ   ഭർത്താവും  ഒരു   ഭാര്യ    ഇവരോട്   പോവാൻ   പറ……

തൻ്റെ    പുറത്ത്   തട്ടി   സച്ചി   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവനെ   നോക്കി….

ഞാൻ   ദ്ദേ   വരുന്നു   സച്ചി….

എങ്ങോട്ട്    തള്ളി   കേറി   പോണ്    ഞങൾ   എല്ലാവരും   പുറത്ത്   ഉണ്ടല്ലോ…..

മുന്നോട്ട്  നടന്ന   ജഗത്   സച്ചിയുടെ   പിൻ  വിളിയിൽ   തിരിഞ്ഞു   നിന്നു…..

അളിയാ   മീര   ഇപ്പൊ   അകത്തേക്ക്   പോയത്   നി   കണ്ടില്ലേ …ഞാൻ   അവളുടെ   തല   ഒന്നു   തോർത്തി   കൊടുത്തിട്ട്   വരാം ..ഇങ്ങനെ   ഉള്ള   സമയങ്ങളിൽ   റോമൻസ്   വർക്   ഔട്ട്   ചെയ്യാൻ    പറ്റിയ   സമയം   ആണ്……

ശ്ശൊ   ഞാൻ   ആണ്   വലിയ   പെൺ  കൊന്തൻ   എന്ന   ഞാൻ   കരുതിയത്   ഇതിപ്പോ   എനിക്ക്   സെക്കൻഡ്   ആയല്ലോ   ഇവൻ   ഇത്ര  ഉള്ളൂ   അല്ലേ …  എങ്കിലും   തല   തുവർത്തി   റോമൻസ്   അതു   പൊളിക്കും   അനുവിനെ.   കൊണ്ട്   തല  തുവർത്തിക്കാം   എൻ്റെ   ഒരു   കാര്യം …….

ഓരോന്ന്   ആലോചിച്ചു   ജഗത്   പോയത്   നോക്കി   സച്ചി   നിന്നു…..

തുടരും…..

 

 

Aswathy Umesh Novels

ലക്ഷ്മി

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!