മീര നി ഇവിടെ ആയിരുന്നോ? ഞാൻ നിന്നെ തിരക്കി നിൻ്റെ റൂമിൽ ചെന്നു….
തല തുവർത്തി നിന്ന മീര ജഗത് പറഞ്ഞ കേട്ട് ചിരിയോടെ അവനെ നോക്കി…
അമ്മയൂടെ സാരി ആണോ മീര കല്യാണത്തിനു കണ്ടെ പിന്നെ ഇന്നാണ് നിന്നെ സാരി ഉടുത്തു കാണുന്നത്…..
തൻ്റെ കയ്യിൽ ഇരുന്ന ടവ്വൽ വാങ്ങി തല തുവർത്തി തന്നെ അവനെ മീര അമ്പരപ്പിൽ നോക്കി….
ഞാൻ ചെയ്തോളം കിച്ചു ഏട്ടാ?….
അതെന്താ ഭര്യേ നിൻ്റെ മുടി ഞാൻ ഒന്നു തുവർത്തി തന്നാൽ .. ദ്ദേ നോക്കിയേ അമ്മയുടെ മുക്കുത്തി മാറിയില്ലേ ഇനി നമ്മുക്ക് ഇതിടാം….
ജഗത് തൻ്റെ കയ്യിൽ വെച്ചു തന്ന ബോക്‌സിൽ നിന്നും എടുത്ത റിംഗ് ടൈപ്പ് ഡയമണ്ട് മുക്കുത്തി മീര കൗതുകത്തോടെ നോക്കി..
ദേവ ആണ് പറഞ്ഞത് നിനക്ക് ഈ ടൈപ്പ് ഇണങ്ങും എന്നത് അപ്പോ വാങ്ങി .. യാ പൊളിച്ചു ദേവ പറഞ്ഞത് ശരിയാണ് ചേരുന്നുണ്ട്…..
തൻ്റെ മുക്കിൽ മുക്കൂത്തി ഇട്ടു തന്നു ജഗത് പറയുന്ന കേട്ട് മീര ചിരിയോടെ അവനെ നോക്കി….
നീ എന്താ മീര ഒന്നും മിണ്ടാത്തത്,?..
തൻ്റെ അടുത്ത് വന്നു ജഗത് പറഞ്ഞ കേട്ടു മീര അവനെ സങ്കടത്തോടെ നോക്കി….
എനിക്ക് എൻ്റെ അമ്മയെ ഒന്നു നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ഒരു ആഗ്രഹം ആണ്.. ഓരോ വർഷവും കഴിയും തോറും നെഞ്ചിലെ ഭാരം കുടി കുടി വരുന്നു എൻ്റെ അമ്മയെ ഒന്നു കാണാൻ പോലും എനിക്ക്…..
ബാക്കി പറയാതെ ചുമരിൽ തൂക്കിയ അമ്മയുടെ ഫോട്ടോ നോക്കി കണ്ണീരോടെ തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ മീരയെ ജഗത് ചേർത്തു പിടിച്ചു…
ഇതിപ്പോ നിന്നോട് ഞാൻ എന്താ പറയുക? ആശ്വാസ വാക്കുകൾ കൊണ്ടു ഒന്നും നിൻ്റെ ഉള്ളിലെ വേദന മാറില്ല മീര.. എങ്കിലും നി കരയാതെ …
നെഞ്ചില് നിന്നും മുഖം ഉയർത്തി തൻ്റെ കണ്ണീരു തുടച്ച അവനെ മീര നനുത്ത ചിരിയോടെ നോക്കി…..
എങ്കിൽ കിച്ചു ഏട്ടൻ ചെല്ല് ഞാനും ഡ്രസ്സ് മാറട്ടെ അച്ഛൻ്റെ റൂമിൽ നിന്നും ഇറങ്ങി കൊടുക്കണം … പുള്ളി സിനിമയിൽ കാണുന്ന പോലെ ഭാര്യയുടെ ഓർമകൾ അയവിറക്കി ഇനി ഇവിടെ ഇരിക്കും … എനിക്ക് പിന്നെ അമ്മയുടെ ഓർമ്മകൾ ഇല്ലാത്ത കൊണ്ട് അയവിറക്കി ബുദ്ധിമുട്ടണ്ട….
നിറഞ്ഞ കണ്ണുകളും ആയി ചിരിയോടെ പറഞ്ഞ മീരയെ ജഗത് സങ്കടത്തിൽ നോക്കി….
ഒരു അമ്മയുടെ സ്നേഹം ഒഴിച്ച് ഭാര്യയെ ഏത് രീതിയിലും സ്നേഹിക്കാം ഭർത്താവിന് … അവൾക്ക് അച്ഛനും കൂട്ടുകാരനും കാമുകനും ആര് വേണേലും ആവാം അമ്മ ആവാൻ പറ്റില്ല … ആ റോൽ ആർക്കും ചെയ്യാൻ പറ്റില്ലടി അമ്മ ആ രണ്ടു വാക്കുകളിൽ ഉള്ളത് ഈ ലോകം തന്നെ ആണ് … ഞാൻ പറഞ്ഞില്ലേ മീര നിന്നെ മനസിൽ ആക്കുമ്പോൾ ഉറപ്പ് ആയും എൻ്റെ അമ്മ നിന്നെ സ്നേഹിക്കും മോളേ പോലെ തന്നെ… എനിക്കറിയാം എൻ്റെ അമ്മ നിന്നെ ഒത്തിരി വേദനിപ്പിച്ചു അതിൻ്റെ പേരിൽ അച്ഛൻ്റെ വായിൽ നിന്നും വഴക്കും കേൾക്കും.. ഞാൻ ആണ് അമ്മയോട് പറഞ്ഞത് നി എന്നെ അല്ല സ്നേഹിക്കുന്നത് എന്നു അതു ഞാൻ തന്നെ മാറ്റി പറയും അമ്മ അറിയട്ടെ അവരുടെ മകൻ അല്ലാതെ വേറെ ആരും നിൻ്റെ മനസിൽ ഇല്ലാന്ന്….
വേണ്ട കിച്ചു ഏട്ടാ അങ്ങനെ ഒരു സ്നേഹം അമ്മ എന്നെ സ്വയം മനസിൽ ആക്കി എങ്കിലേ ആ സ്നേഹത്തിന് ഒരു അർത്ഥം വരു.. പിന്നെ ഈ ദിവസം ഒരു കാര്യം മനസിൽ ആയി എൻ്റെ മനസ്സിലെ എല്ലാ വേദനകളും ഈ ഒരു ചേർത്തു നിർത്തലിൽ അലിഞ്ഞു ഇല്ലാതെ ആവും എന്നു … ഈ ചൂടിൽ നിൽക്കുമ്പോൾ മരവിച്ച മനസ്സും ശരീരവും മാറി പുതിയ ഉണർവ് നൽകും എന്നത് താങ്ക്സ് കെട്ടിയോനേ കഴിഞ്ഞ വർഷം വരെ കിട്ടാത്ത ധൈര്യം ആണ്…..
മീര പറയുന്ന കേട്ട് ജഗത് ചിരിയോടെ അവളെ നോക്കി….
ഒരു ഭർത്താവ് എന്ന രീതിയിൽ നിനക്ക് ഒപ്പം നിൽക്കേണ്ടത് എൻ്റെ കടമ ആണ്… ഒരച്ഛൻ്റെ വാത്സല്യവും ഏട്ടൻ്റെ സ്നേഹവും കരുതലും ഒരു കുഞ്ഞിൻ്റെ കുറുമ്പ് ഓകെ പുരുഷൻ തൻ്റെ ഭാര്യക്ക് ആണ് നൽകുക … അമ്മ കഴിഞ്ഞാൽ ഞങ്ങളെ കുടുതൽ അറിയുകയും ചേർത്തു നിർത്തുകയും ചെയ്യുന്നത് നിങൾ ഭാര്യമാരണ് ആണ്.. ചില പ്രത്യേക സന്ദർഭങ്ങളിൽ അമ്മയിലും മേലെ….
തൻ്റെ ചെവിയിൽ വന്നു കാതോരം ആയി ജഗത് പറഞ്ഞ കേട്ട് മീരയുടെ മുഖം അവൻ്റെ സ്പർശനം അറിഞ്ഞു ചുവന്നു തുടുത്തു.. തൻ്റെ സാരിയുടെ ഇടയിലൂടെ വയറിൽ ഒഴുകി നടക്കുന്ന അവൻ്റെ കയ്യിൽ ശക്തിയിൽ അടിച്ചു മീര അവനെ കുർപിച്ചു നോക്കി….
ഇതിനൊക്കെ ഇതിൻ്റെതായ സമയവും കാലവും ഉണ്ട് ദാസ.. പറ്റിയ സമയം …..
തന്നിൽ നിന്നും അടർന്നു മാറി ചിരിയോടെ നിന്ന മീരയെ ജഗത് സങ്കടത്തിൽ നോക്കി…
ഭർത്താവിന് കാമുകൻ്റെ പ്രണയവും പങ്കാളിയുടെ അധികാരവും അവകാശവും എല്ലാം ഉണ്ട് അതു നി മറന്നു. മീര…..
ബെഡിൽ ഇരുന്നു താടിക്ക് കയ്യും വെച്ചു സങ്കടത്തിൽ ഇരുന്ന അവനെ മീര വന്ന ചിരി ഒതുക്കി നോക്കി..പെട്ടന്ന് തൻ്റെ ഒപ്പം വന്നിരുന്നു തൻ്റെ മടിയിലേക്ക് തല വെച്ച അവളുടെ തലയിൽ ജഗത് തലോടി….
മോനെ സച്ചി എൻ്റെ പെണ്ണ് വീണു ഇനി എൻ്റെ ജീവിതത്തിൽ റൊമാൻസ് മാത്രം .. ..എങ്കിലും ഈ ഒരു സിറ്റിവേഷൻ മൊതല് എടുത്തു എന്നു തോന്നിയാലോ.. എന്തായാലും ഒരുമ്മ കൊടുത്തു തുടങ്ങാം ഈശ്വര ഒരു തേണ്ടികളും ഇടക്ക് പാരയും കൊണ്ട് വരല്ലേ….( ജഗതിൻ്റെ ആത്മ)
ജഗത് സാർ നല്ല മൂഡിലാണ് എത്ര വലിയ വേദനയും ഈ ചേർത്തു നിർത്തലിൽ ഇല്ലാതെ ആവുന്നു… ഇതാണ് താൻ ആഗ്രഹിച്ചത് ഇങ്ങനെ തനിക്കൊപ്പം ഈ ചേർത്തു നിർത്തൽ തൻ്റെ പ്രിയപെട്ടവൻ്റെ… എന്തായാലും ഇവിടെ നിൽക്കുന്ന കാര്യം ചോദിച്ചു നോക്കാം സമ്മതിച്ചാൽ രക്ഷപെട്ടു വീക്നെസിൽ പിടിച്ചു നോക്കാം ചിരിച്ചു വീഴ്ത്താൻ നോക്കാം…(മീരയുടെ ആത്മ)
പെട്ടെന്ന് തൻ്റെ മടിയിൽ കിടന്നു തന്നെ മനോഹരമായി ചിരിച്ചു കാണിച്ച മീരയെ ജഗത് പ്രണയത്തിൽ. .നോക്കി… തൻ്റെ ചുറ്റിലും ഉള്ള എല്ലാ കാഴ്ചകളും മറച്ചു അവളുടെ ഗന്ധം മാത്രം തനിക്ക് ചുറ്റും ഉള്ളത് ആയി അവന് തോന്നി….
എന്താ നിൻ്റെ ഗന്ധം മീര രമാച്ചത്തിൻ്റെയോ ചന്ദനത്തിൻ്റെയോ അതോ വേറെ എന്തെങ്കിലും ആണോ?..
തൻ്റെ മുഖത്തിന് സമീപം വന്നു ജഗത് ചോദിക്കുന്ന കേട്ട് മീര ഒരു നാണം കലർന്ന മുഖവും ആയി അവൻ്റെ മടിയിൽ നിന്നും എണീറ്റു ഇരുന്നു…. അവള് എണീറ്റു ഇരുന്നപ്പോൾ അഴിഞ്ഞു കിടന്ന അവളുടെ നീളൻ മുടിയിൽ അവൻ തൻ്റെ മുഖം പൂഴ്ത്തി പെട്ടന്ന് ശരീരത്തിൽ മുഴവൻ ബാധിച്ച തരിപ്പിൽ മീര ബെഡിൽ കൈ അമർത്തി… അവളിൽ നിന്നും ഉതിരുന്ന ഗന്ധത്തിൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് ജഗത് മുടി വകഞ്ഞു മാറ്റി അവളുടെ പുറം കഴുത്തിൽ അമർത്തി ചുംബിച്ചു…..
മോളേ അനു എൻ്റെ തല ഒന്നു തുവർത്തി താടി എൻ്റെ കൈ പൊക്കാൻ വയ്യ അതാ….
അടുക്കള മുറ്റത്ത് വന്നു നിന്നു സച്ചി പറയുന്ന കേട്ട് അനു അവനെ ചിരിയോടെ നോക്കി… മുഴുവൻ ഈറനോടെ നനഞു നിന്ന അവൻ്റെ തലയിൽ കുടി മുഖത്തേക്ക് വെള്ളം ഇറ്റു വീഴുന്നതു അവള് കൗതുകത്തോടെ നോക്കി നിന്നു…
ഇതെന്താ? സച്ചി ഏട്ടാ ഇപ്പൊൾ നിങൾ കുളത്തിൽ ഇറങ്ങി മുങ്ങി….
ഛെ നശിപ്പിച്ചു ഈ പുല്ലിന് മനസിൽ ആയി ..തലയിൽ വെള്ളം തളിച്ച മതിയായിരുന്നു കുറച്ചു കൗതുകം കുടി പോയി ഹ പോട്ടെ സാരം ഇല്ല. കാര്യം നടന്നാൽ മതി… (സച്ചിയുടെ ആത്മ)
എന്ത് ചോദ്യം. ആണ് അനു ഞാൻ ബലി ഇടാൻ കുളത്തിൽ മുങ്ങി നിവരുന്നത് നി കണ്ടില്ലേ?.. സോഫയിൽ ഒരേ കിടപ്പ് കിടന്നു നല്ല കൈ വേദന ഒന്നു തോർത്തി താടി പ്ലീസ്….
തൻ്റെ നേരെ തോർത്ത് നിട്ടി നിഷ്ക്കളങ്കമായി നിന്ന അവനെ വന്ന ചിരി ഒതുക്കി. അനു നോക്കി….
എൻ്റെ സച്ചി ഏട്ടാ വെള്ളത്തിന് പോലും നിങ്ങളോട് ഇത്ര സ്നേഹം.. ബലി കഴിഞ്ഞു ചോറും ഉണ്ട് അപ്പച്ചി തിരിച്ചു സ്വർഗ്ഗത്തിൽ ചെന്നു.. ഇത്ര നേരം ആയിട്ടും ഇത്ര മണിക്കൂർ ആയിട്ടും സച്ചി ഏട്ടൻ്റെ ദേഹം തോർന്നില്ല ഇത്രയും അത്ഭുതകരമായ ഒരു കാര്യം ഞാൻ കേട്ടിട്ടില്ല… എങ്കിലും എന്താ നിങ്ങളുടെ ദേഹം തോരഞ്ഞെ?…
തന്നെ അടിമുടി നോക്കി താടിക്ക് കയ്യും കൊടുത്ത് നിന്ന അനുവിൻ്റെ മുഖത്തേക്ക് സച്ചി ദേഷ്യത്തിൽ നോക്കി…
അതൊക്കെ പിന്നെ പറയാം നി എൻ്റെ തല ഒന്നു തുവർത്തി താ പ്ലീസ്….
ഞാൻ ഇവിടെ പാത്രം കഴുകി വെക്കുന്ന കണ്ടില്ലേ അപ്പച്ചിയെ വിളിക്കാം…
അപ്പച്ചി ഒന്നു ഇങ്ങു വാ ദ്ദേ സച്ചി ഏട്ടൻ്റെ തല ഒന്നു തോർത്തി കൊടുക്ക് കൈ വേദന എന്നു…
പിന്നെ എൻ്റെ അമ്മയെ കൊണ്ട് തോർത്തിക്കൻ ആണെങ്കിൽ നിൻ്റെ ഹെൽപ് എന്തിനാ? ഇവൾ എന്നെ TG രവി ആക്കും അമ്മ എങ്കിൽ അമ്മ റോമൻസിനും വലുത് മാതൃ സ്നേഹം ആണല്ലോ അഡ്ജസ്റ്റ് ചെയ്യാം…
സ്വയം ആത്മഗതിച്ചു തൻ്റെ മുന്നിൽ വാത്സല്യതോടെ തന്നെ നോക്കി നിന്ന അമ്മയെ സച്ചി ചിരിയോടെ നോക്കി…
ഡാ എത്ര നേരം ആയി നനഞു നിൽക്കുന്നു നിനക്ക് വല്ല പനിയും പിടിക്കും സച്ചി അനുവിൻ്റ് കൈ അഴുക്ക് ആണ് നിനക്ക്. തന്നെ തോർത്തി കൂടെ….
തൻ്റെ തോളത്ത് അടിച്ചു സ്നേഹത്തിൽ ശകാരിച്ച അവരെ സച്ചി ഒന്നൂടെ നോക്കി ചിരിച്ചു കാണിച്ചു…
അമ്മാവേ എന്ദ്രഴികതെ ഉയിരില്ലവെ…
അമ്മാവേ വണങ്ങാതെ ഉയിരില്ലവെ….
നേരിൽ നിൻഡ്രു പേസും ദൈവം …
പെറ്റ….
എൻ്റെ സച്ചി നിൻ്റെ പാട്ട് ഒന്നു നിർത്തു ഈ കഴുത ഗാനം ഞങൾ കേട്ട പോരെ പുറത്ത് നിൽക്കുന്നവരെ ഒടിക്കണോ?…
തല തുവർത്തി കൊണ്ടിരുന്ന അമ്മ പറഞ്ഞത് കേട്ട് സച്ചി അവരെ ദേഷ്യത്തിൽ നോക്കി….
ഇങ്ങനെ ഉള്ള സീൻ വരുമ്പോൾ രജനി കാന്ത് പാടിയാൽ ഹ.. ഹ.. പാവം സച്ചിൻ പാടിയ ഹെ.. ഹെ.. ശരിയല്ല അമ്മയും ശരിയല്ല മതി ബാക്കി ഞാൻ തുടച്ചോളം… ഡീ അനു നിനക്ക് ഞാൻ ഒരു പണി തരുന്നുണ്ട്….
ഈ ചെറുക്കൻ ഇതെന്ത്,.. എന്താ അനു?…
അറിയില്ല അപ്പച്ചി….
തന്നെ നോക്കി സച്ചിയുടെ അമ്മ ചോദിച്ച കേട്ട് ചിരിയോടെ അനു അവരെ നോക്കി…
എൻ്റെ എല്ലാ ഐഡിയയും പാളി ആ കിച്ചു ഇപ്പൊ ശോ എനിക്ക് ഓർക്കാൻ പോലും വയ്യ … പാവം ആണ് മീര അതിനെ സ്നേഹിക്കുന്നു എന്നു കണ്ടാൽ അവള് എല്ലാം മറക്കും എങ്കിലും കിച്ചു അവൻ്റെ റോമൻസ് എങ്ങനെ തകർക്കും ചെറ്റത്തരം ആണ് എങ്കിലും സാരം ഇല്ല നേരിട്ട് ചെന്നാൽ കാലൻ എന്നെ പഞ്ഞിക്ക് ഇടും പിന്നെ എൻ്റെ ലൈഫിൽ റൊമാൻസ് എത്തി നോക്കില്ല …അവൻ്റെ ഇടി കൊണ്ടൽ പണിയാണ് ആരെ കൊണ്ട് ഒരു പണി കൊടുപിക്കാം … ദേവ ഇന്നത്തെ അവൻ്റെ ഇടി ഇവൾക്ക് ഡെഡിക്കേറ്റ് ചെയ്യാം ഒരു ചെറിയ സഹായം എന്നെ കൊണ്ടവുന്ന എനിക്ക് വയ്യ…
ഹായ് ദേവ എന്താ പരുപാടി…..
ഫോണും നോക്കി ഇരുന്ന ദേവ സച്ചിയുടെ വിളിയിൽ ഫോണിൽ നിന്നും കണ്ണ് എടുത്തു ചിരിയോടെ അവനെ നോക്കി….
ഹായ് സച്ചി നി കഴിച്ചോ?…
പിന്നെ ഒന്നു കഴിച്ചു മുന്നു മാസം മുന്നേ ഇനി നി റെഡി എങ്കിൽ നിന്നെ വീണ്ടും കല്യാണം കഴിക്കാം….
അയ്യട ഫുഡ് കഴിച്ചോ എന്ന ചോദിച്ചത് എനിക്ക് ഓടിയ വണ്ടി ഒന്നും വേണ്ട സച്ചി …മുന്നേ വാങ്ങാൻ നോക്കിയപ്പോൾ എന്തായിരുന്നു വണ്ടിയുടെ ജാഡ….
തൻ്റെ പുറത്ത് അടിച്ചു ദേവ പറഞ്ഞത് കേട്ടു സച്ചി ചിരിയോടെ അവളെ നോക്കി…
അതിപ്പോ ദേവ വണ്ടിയുടെ ഫുൾ സിസി അനുവിൻ്റെ കയ്യിൽ ആയിരുന്നു ഇനി ഞാൻ എങ്ങാനും നിന്നെ കെട്ടി എങ്കിൽ അവള് ആളെ വിട്ടു വണ്ടിയുടെ പാർട്സ് ഊരി കൊണ്ട് പോയേനെ … പാർട്സ് ഒന്നും ഇല്ലെങ്കിൽ വണ്ടി കൊണ്ട് എന്താ പ്രയോജനം നിനക്ക്….ചുമ്മ പോർച്ചിൽ ഇട്ടു നോക്കി ഇരിക്കാം…
എൻ്റെ സച്ചി നിൻ്റെ കാര്യം. നി എന്തിനാ എന്നെ വിളിച്ചത്….
ഞാൻ അല്ല കിച്ചൻ ആണ് വിളിച്ചത് നിന്നെ തിരക്കി നടക്കുന്നത് കണ്ടു….
കിച്ചു എന്തിന് അവൻ്റെ കൂടെ സിറ്റിയിൽ പോയി ഞങൾ മീരയ്ക്ക് ഗിഫ്റ്റ് വാങ്ങി വന്നിട്ട് കുറച്ചേ ആയുള്ളൂ ഇനി എന്താ?….
അറിയില്ല ചൂടിൽ ആണ് എന്തോ കാര്യം ഉണ്ടു നി തീർന്നു മോളേ തീർന്നു പെട്ടന്ന് പോയി കണ്ടോ,.. എല്ലരുടെയും മുന്നിൽ നിന്നു അവൻ്റെ അടി കൊള്ളും ഉറപ്പ് ആണ് ..ഞാൻ ഇടപെടില്ല ഇപ്പോ തന്നെ പറയാം….
എന്തോ ആലോചിച്ചു താടിക്ക് കൈയ്യും താങ്ങി നിന്ന ദേവയെ സച്ചി വന്ന ചിരി അമർത്തി നോക്കി….
അവൻ എവിടെ ഇപ്പൊ….
ഒന്നുകിൽ മീരയുടെ മുറിയിൽ അല്ലെങ്കിൽ അപ്പൻ്റെ മുറിയിൽ ഉറപ്പ് ആയും കാണും….
അതേ സച്ചി മീര അവനൊപ്പം എങ്കിൽ ഞാൻ ഒരു കട്ടുറുമ്പു ആയി മോശം അല്ലേ?..
എൻ്റെ ദൈവമേ എന്തിനാ ഇവൾക്ക് ഇത്ര ബുദ്ധി കൊടുത്തത് ഒന്നൂടെ എറിഞ്ഞു നോക്കാം…(വീണ്ടും സച്ചിയുടെ ആത്മ)
മീര അവനോപ്പം ഇല്ല അനുവിൻ്റെ ഒപ്പം അടുക്കളയിൽ ആണ് ഞാൻ കണ്ടിട്ടാ വരുന്നത്.. എനിക്ക് ഇടക്ക് ഇടക്ക് വെള്ളം കുടിക്കുന്ന അസുഖം ഉണ്ട് അങ്ങനെ പോയപ്പോ കണ്ടു….
സച്ചി പറയുന്ന കേട്ട് ദേവ അവനെ ചിരിയോടെ നോക്കി…
എങ്കിൽ ഞാൻ പോയിട്ട് വരാം എങ്കിലും എന്തിനാ കിച്ചൻ തിരക്കിയത്….
എന്താ രസം തവള പോലെ ചാടി ചാടി പോകുന്നു ആ കാലൻ ഇന്ന് തല്ലി ഒടിക്കും. ദേവ നിന്നെ …. ഒരു കുട്ട എടുത്തു വെക്കാം ദേവയെ വാരി കൂട്ടാൻ… എനിക്ക് വയ്യ ഇങ്ങനെ സ്വന്തം അളിയന് പണി കൊടുക്കാൻ എന്നെ കൊണ്ടേ പറ്റൂ എൻ്റെ ഒരു കാര്യം…..
ദേവ പോയത് നോക്കി സച്ചി ഒരു ചിരിയോടെ നിന്നു…..
തൻ്റെ കഴുത്തിൽ പരതി നടന്ന ജഗതിൻെറ അധരത്തിൻ്റെ ചൂടിൽ മീര അവൻ്റെ തോളിൽ അമർത്തി പിടിച്ചു… കഴുത്തിൽ നിന്നും മുഖം ഉയർത്തി തൻ്റെ ചുണ്ടിൽ അമർത്തി ചുംബിച്ച അവനെ അവള് മുടിയിൽ കൈ കോർത്തു പിടിച്ചു പെട്ടന്ന് ഡോറിൽ ഉള്ള മുട്ടു കേട്ട് ജഗത് അവളിൽ നിന്നും അകന്നു മാറി ദേഷ്യത്തിൽ തൻ്റെ കൈ ചുരുട്ടി…
തുടരും…….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission