Skip to content

മായ മയൂരം – 23

maya-mayooram

ഹായ്   രജിത   എന്താ   കോളജിന്   ചുറ്റും   ഉള്ള ഹരിതാഭവും   പച്ചപ്പും   കാണുവാനോ?…

സീനിയർ   ചേട്ടൻ്റെ   വായിൽ   നോക്കിയിരുന്ന   രജി   രൂപേഷിൻ്റെ   ചോദ്യം   കേട്ട്   ഇങ്ങനെ   ഒക്കെ   എന്നോട്   ചോദിക്കാമോ   ബാല   എന്ന  എക്സ്പ്രഷൻ   മുഖത്ത്   വരുത്തി   ചിരിയോടെ   എണീറ്റു…

മീര   ഇല്ലാത്ത   കൊണ്ട്   രജി   മൂഡ്   ഓഫ്   ആണോ?…

പെട്ടെന്ന്   രജിത  മാറി   രജി   ആയ   ഞെട്ടലിൽ   അവള്   രൂപേഷിനെ   നോക്കി…

രജി   ഞാൻ   സീരിയസ്   ആയി   ഒരു   കാര്യം   പറയാം   ഇങ്ങനെ   ഒരു   സീൻ   കോളജിൽ   വെച്ചു   വേണ്ട   എന്ന   കരുതിയത്   അതു   കൊണ്ട്  ആണ്   ഇതു   വരെ   നിൻ്റെ   മുന്നിൽ   ഞാൻ   എൻ്റെ   മനസ്സ്   തുറന്നു   കാണിക്കാത്തത്….ആരേലും   അറിഞ്ഞാൽ   മോശം   ആണ്   പഠിപ്പിക്കുന്ന   സാർ   തൻ്റെ   സ്റ്റുഡൻ്റിൻ്റെ   അടുത്ത്    പ്രോപോസു   ചെയ്യുന്നത്   പിന്നെ   കിച്ചു   അവൻ   ആണ്   എൻ്റെ  റോൾ    മോഡൽ   ഈ   കാര്യത്തിൽ…  ഇനി   കാര്യം   തുറന്നു  പറയാം    വളച്ച്   കെട്ടാതെ   I love   You  രജി   എന്താ   വെറും   ഒരു   ഇഷ്ടം  കൗതുകം   ടൈം   പാസ്   അങ്ങനെ   ഒന്നും   അല്ല.. ഞാൻ   ഇപ്പൊ   നിന്നെ   ക്ഷണിക്കുന്നത്   എൻ്റെ   ജീവിതത്തിലേക്ക്   ആണ്   കഴിഞ്ഞ   ഒന്നര   വർഷമായി   ഞാൻ   കണ്ട   സ്വപ്നങ്ങൾക്ക്   ചിറകു   നൽകാൻ   നിന്നെ     കാണാതെ   ഇരിക്കുന്ന   സമയം ഹൃദയത്തിൽ   നീറ്റൽ   തി   പോലെ   നിറി   പുകയും… അന്നേരം   നിൻ്റെ   മുഖം   ഒന്നു   കണ്ടാൽ   ഉണ്ടല്ലോ.  പെണ്ണെ   പിന്നെ   തി   മാറി.  മഞ്ഞ്   വീണ   സുഖം   ആണ്….

രൂപേഷ്   പറഞ്ഞ  വാക്കുകളുടെ   ഞെട്ടൽ   മാറാതെ  രജി   അവനെ   നോക്കി…

ഈശ്വരാ   ഇതൊക്കെ   എന്താ?   എനിക്ക്   വട്ടാണോ   അതോ   സാറിനോ  ഇപ്പൊ   ഏപ്രിൽ   ഫുൾ   ജനുവരിയിൽ   ആക്കിയോ  .. (രാജിയുടെ   ആത്മ)

എന്താടി    വായാടി   നി.  ഒന്നും  മിണ്ടാതെ   നിൽക്കുന്നത്   ക്ലാസ്സിൽ   പോലും   നി   ഇത്ര  ഒതുകത്തിൽ   ഇരിക്കില്ല    മീരയുടെ  ചെവി  തിന്നുക   അല്ലേ   നിൻ്റെ   ജോലി…

രൂപേഷ്   പറഞ്ഞ   കേട്ടു   രജി   തൻ്റെ   മുഖം   ഉയർത്തി   അവനെ   ചിരിയോടെ   നോക്കി…

അപ്പോ   മറുപടി   ആലോചിച്ചു   പറഞാൽ  മതി   കിച്ചുന്  അല്ലാതെ   ഈ   കാര്യം   ഇവിടെ   ആർക്കും   അറിയില്ല…

മീര   തെണ്ടി   ഒരു   വാക്ക്   മുന്നേ   പറഞ്ഞു   എങ്കിൽ   ഇങ്ങനെ  ഞാൻ   ചമ്മി   നിൽകില്ലയിരുന്ന്   നാളെ   വാടി   നിന്നെ   ഞാൻ   കൊല്ലും…

  രജി   മീരയ്ക്ക്   ഈ   കാര്യം   അറിയില്ല  കിച്ചു   പറഞ്ഞു   കാണില്ല….

പാവം   ബ്രാണ്ടിയെ   സംശയിച്ച്… സ്വയം   ആത്മഗതിച്ചു   തൻ്റെ   മനസു   മനസിൽ   ആക്കി   രൂപേഷ്   പറഞ്ഞ   കേട്ട്    രജി   ചിരിയോടെ   അവനെ   നോക്കി….

എനിക്ക്    അറിയാം   നി   നല്ലൊരു   പിട കോഴി    എന്നു   എന്നെ   അല്ലാതെ   ഇനി   ആരെങ്കിലും   നോക്കി   എങ്കിൽ   ആ   കാലു   ഞാൻ   തല്ലി   ഒടിക്കും….

പറന്നു   നടന്നു   ചിക്കി  പെറുക്കുന്ന   കോഴിയെ   കൂട്ടിൽ   അടക്കാൻ  പോവുന്നു   എന്നല്ലേ   കേട്ടത്..  എൻ്റെ   എൻ്റർടെ്ൻമെൻ്റ് ….(വീണ്ടും   രജിയുടെ   ആത്മ)

അപ്പൊൾ   മറുപടി   നി   ആലോചിച്ചു   പറയൂ   സോറി   വീട്ടിൽ   വന്നൊരു   പ്രോപൊസൽ   ആണ്   ഞാൻ  ആഗ്രഹിച്ചത്   പക്ഷേ   പ്രേമിച്ച   പെണ്ണിനെ   കിട്ടിയില്ല   എങ്കിൽ   അവളുടെ  അനിയത്തി, അല്ലെങ്കിൽ  കൂട്ടുകാരിയെ   ഒക്കെ   പ്രേമിക്കുന്ന   ചില   പ്രത്യേക   തെണ്ടികൾ   ഉണ്ട്    ആ  ദീപക്   അവനെ   എനിക്ക്   ഒരു   വിശ്വാസം   ഇല്ല   അതാണ്   ശരി   എങ്കിൽ….

ഈശ്വരാ   ഇതിനൊക്കെ   പഠിക്കാൻ   മാത്രമേ   ദൈവം  ബുദ്ധി   കൊടുതുള്ളു ..ഓരോ   ഉള   സിനിമയും   കാണും എന്ത്   തോൽവി…

രൂപേഷ്   നാരായണൻ

കോളേജ്   ലക്ചറർ

സാലറി.. ഒരു  45-   അല്ലെങ്കിൽ   വേണ്ട  മായിച്ച് കള   കറക്റ്റ്   അറിയില്ല…

പിന്നെ  .ഒരു   ആറടി പൊക്കം   ജഗത്   സാറിൻ്റെ   അത്ര   വരില്ല   എങ്കിലും   ബോഡി   കൊള്ളാം   സുന്ദരൻ   അപ്പോ   എൻ്റെ   ലൈഫ്   സെറ്റ്… മീര   ഞാൻ   രക്ഷപെട്ടു   ഇനി   ബിസിനെസ്സ്   ഓകെ   ഞാൻ    പുഷ്പം   പോലെ  ജയിക്കും   ജയിപിച്ചില്ല  എങ്കിൽ   ഞാൻ   അങ്ങേരെ   തേക്കും … എന്തൊക്കെ   തന്നെ   എങ്കിലും   ഞാൻ   വായിൽ   നോക്കാതെ   എങ്ങനെ   ജീവിക്കും…..

ഓരോന്ന്   ആലോചിച്ചു    രൂപേഷ്   പോയത്   നോക്കി  മരത്തിൽ   ചാരി   രജി   നിന്നു….

ഏത് # ….

അയ്യോ   കിച്ചു   ഏട്ടാ   തെറി   വിളിക്കരുത്   പ്ലീസ്..ചിലപ്പോൾ   അച്ഛൻ  ആവും  നിങ്ങൾക്ക്   കുരുത്ത  ദോഷം   കിട്ടും  മനുഷ്യ… വായിൽ   തോന്നിയത്   അതു   പോലെ   താഴേക്ക്  വിഴുങ്ങു ….വിഴുങ്ങിയോ   ഡോര്   തുറക്കട്ടെ?….

തൻ്റെ   വാ   പൊത്തി   പിടിച്ചു   ചിരിയോടെ   മീര   ചോദിച്ച   കേട്ട്   ജഗത്   തൻ്റെ   തല   അനക്കി…

നിന്നോട്  പല   തവണ   പറഞ്ഞു.  മീര   അമ്മയുടെ   സാരി   എടുക്കരുത്   എന്നു   അമ്മയുടെ   സാരി   നിനക്ക്    തന്നിട്ടുണ്ട്    അതു    ഉടുത്താൽ   പോരെ?…

ഡോര്   തുറന്ന   ഉടൻ   ജഗതിനേ   ചിരിച്ചു   കാണിച്ചു   തന്നെ   വഴക്ക്   പറഞ്ഞ   അച്ഛനെ മീര   ചിരിയോടെ   നോക്കി….

കിച്ചു   ഏട്ടൻ   ആണ്   പറഞ്ഞത്   ഞാൻ   സാരി   ഉടുക്കാൻ   കല്യാണത്തിന്   കണ്ട   ശേഷം   പിന്നെ    ഉടുത്തു  കണ്ടില്ല   എന്ന്.. അല്ലേ   കിച്ചു   ഏട്ടാ…

ഇപ്പൊ   ഞാൻ   അല്ല   എന്ന്   പറഞ്ഞാ   അച്ഛൻ്റെ   വായിൽ   നിന്നും   മീര   വഴക്ക്   കേൾക്കും  … പിന്നെ   ആ   പേരിൽ   രാത്രി   എൻ്റെ   രോമാൻസിൽ  പാറ്റ   ഇടും   സമ്മതിക്കില്ല  മോളേ  …   ചുമ്മ   തല   കുലുക്കി   കാണിക്കാം….

സ്വയം   ആത്മഗതിച്ചു   ചിരിയോടെ   ജഗത്   അവരെ   നോക്കി   തൻ്റെ   തല   അനക്കി… തന്നെ   നോക്കി   നട്ട്‌സ്   പോയ  അണ്ണാനെ   പോലെ   നിന്ന   അവനെ   മീര   വന്ന   ചിരി   അമർത്തി   നോക്കി .. ജഗത്   ആണെങ്കിൽ   ചിരിച്ച   മോളേ   നി   തീർന്നു   എന്ന   ഭാവത്തിൽ   തിരിച്ചു   നോക്കി….

എന്ത്  പണിയാ   മീര  കിച്ചന്   നി   സാരി   ഉടുത്തു   കാണാൻ   ആഗ്രഹം   എങ്കിൽ   അവൻ   ക്യാഷ്   കൊടുത്തു   വാങ്ങി  തരണം   അല്ലാതെ   അപ്പച്ചിയുടെ    ആണോ   ഉടുക്കുന്നത്   എന്ന്   ചോദിക്ക്   ഡാഡി.. അല്ല   ചോദിക്ക്   അപ്പാ   ചോദിക്ക്….എങ്കിലും   പോന്നു   പോലെ   കാത്തു   വെച്ച   സാരി   എടുക്കും   മുന്നേ   ഒരു   വാക്ക്   പോലും.  നി   അപ്പനോട്   ചോദിച്ചോ.  മോശം   ആയി   മീര.  മോശം……

തൻ്റെ    അടുത്ത്   വന്നു   സച്ചി   പറയുന്ന   കേട്ട്   മീര   സങ്കടത്തിൽ    അച്ഛനെ   നോക്കി…

സോറി   അച്ഛാ   അച്ഛന്   സങ്കടം   ആയോ ?…

തന്നോട്    മീര    ചോദിച്ച   കേട്ട്   മറുപടി   പറയാതെ   മുരളി   വാഷ് റൂമിലേക്ക്   കയറി… മീര   നിറ കണ്ണുകളോടെ   ജഗതിൻ്റെ   മുഖത്തേക്ക്   നോക്കി   റൂമിന്   പുറത്തേക്ക്   നടന്നു. ജഗത്    സച്ചിയുടെ   മുഖത്തേക്ക്   ദേഷ്യത്തിൽ   നോക്കി…

എന്തിനാ   ഇപ്പൊ   നിന്നെ   ഇങ്ങോട്ട്   കെട്ടി   എടുത്തത്   എരി തീയിൽ   എണ്ണ   ഒഴിക്കുന്ന   മറ്റെ   പണി   കാണിച്ചാൽ   ഉണ്ടല്ലോ ….

തൻ്റെ   കൈ   പിടിച്ചു   തിരിച്ച   ജഗതിനേ   സങ്കടത്തിൽ   സച്ചി   നോക്കി….

കിച്ചു   എൻ്റെ.  കൈ   ഞാൻ   സിൻ   കോമഡി   ആക്കാൻ   നോക്കിയതാ    കൈ   വിട്  കാല   എല്ലാം   നല്ലതിന്   ആണ്   മോനെ…..

എന്ത്   നല്ലത്   ആണ്   മീര   ആകെ   മൂഡ്   ഓഫ്   ആയിരുന്നു    ഒരു   വിധത്തിൽ   ആണ്   ഞാനത്   മാറ്റി   എടുത്തത്   നി.  മുഴുവൻ   കൊണ്ട്   നശിപ്പിച്ചു   ഒരു   വിധത്തിലും   നി   ഒന്നു…

തൻ്റെ  കൈ   വിട്ടു     ബെഡിൽ   ഇരുന്ന  ജഗതിനേ  സച്ചി   സങ്കടത്തിൽ   നോക്കി…

നി  ഇങ്ങു   വാ   നമ്മുക്ക്    മുറിയിൽ   നിന്നും   ഇറങ്ങി   കൊടുക്കാം .. അപ്പൻ   ഇന്ന്   ഇതിൽ   തന്നെ   ഇരിക്കും   അപ്പച്ചിയുടെ   ഓർമകളെ   കുട്ടു   പിടിച്ചു   നമ്മൾ   എന്തിനാ   അവർക്ക്   കട്ടുറുമ്പ്   ആവുന്നത്…..

കൈ   പിടിച്ചു   വലിച്ച്   കൊണ്ട്   ഹാളിലെ   സോഫയിൽ   ഇരുത്തി   തൻ്റെ   ഒപ്പം   വന്നിരുന്ന   സച്ചിയെ   ജഗത്   എന്താ   എന്ന   ഭാവത്തിൽ   നോക്കി….

മോനെ  ജഗത്  മാധവേ   ഈ   സ്നേഹത്തിന്   പല   മുഖങ്ങൾ   ആണ്   പല   മുഖമുടികളും   നിൻ്റെ   സാർ   അല്ല   അമ്മായി അച്ഛൻ   മീരയോട്  കാണിച്ച    ആ   ദേഷ്യം  കപടം   ആണ് …  ഇപ്പൊ   എങ്ങനെ   നിനക്ക്   പറഞ്ഞു   തരിക   മനസിൽ   ഒത്തിരി   സ്നേഹിക്കുന്ന   നിൻ്റെ   ഭാര്യയെ   ശരിരം   കൊണ്ട്   സ്നേഹിക്കാൻ   പറ്റുന്നില്ല   എന്നതാണ്   നിൻ്റെ   വേദന   അതേ   വേദന   തന്നെ   ആണ്   എനിക്കും   പക്ഷേ   നിനക്ക്   ഒരു  കാര്യം   അറിയാമോ   സ്വന്തം   പെണ്ണിനെ   ശരിരം   കൊണ്ട്   സ്നേഹിക്കുന്നതിലും   സുഖം   മനസു   കൊണ്ടു   സ്നേഹിക്കുമ്പോൾ   ആണ്   അതു   മനസിൽ   ആക്കി   തന്നത്   ആ   മനുഷ്യൻ   ആണ്   ഇങ്ങനെയും   സ്നേഹിക്കാം   ഭാര്യമാരെ.. അപ്പന്  .ഒരു   32   വയസു    ഉള്ളപ്പോൾ   ആണ്   അപ്പച്ചി   മരിക്കുന്നത്  വെറും   4  വർഷത്തെ   ജീവിതം   അതിൽ   മുന്നു   വർഷവും   കൈ   കുഞ്ഞിനെയും   കൊണ്ട്   ക്യാൻസർ  സെൻ്ററിൽ   കേറി   ഇറങ്ങി    പിന്നെ   മരണം   നി   ഫോട്ടോ   കണ്ടില്ലേ   മീരയുടെ   ഫോട്ടോ കോപ്പി   ആ   മുടി   പോലും   അപ്പച്ചിയുടേ   ആണ്  … അപ്പൻ്റെ   ജീവിതം   മുന്നിൽ    കണ്ടൂ   വേറെ   കല്യാണം   കഴിക്കാൻ   എല്ലാരും   നിർബ്ബന്ധിച്ചു   എൻ്റെ   അച്ഛൻ   വരെ   പക്ഷേ   സമ്മതിച്ചില്ല   കാരണം   പറഞ്ഞത്   എൻ്റെ   മകൾക്ക്   ഒരു   രണ്ടാനമ്മ   വേണ്ട  എന്നത്   ആയിരുന്നു..     സത്യം   അതല്ല  അദ്ദേഹത്തിന്   പറ്റില്ല   അപ്പചിയുടെ   സ്ഥാനത്ത്   വേറെ   ഒരാളെ   യൗവനം   തൂത്തു   എറിഞ്ഞു   സ്വന്തം   ഭാര്യയുടെ   ഓർമയിൽ … മീരയെ   സാരി   ഉടുത്തു   കാണുമ്പോൾ   വീണ്ടും   ഉള്ളിലെ   ആ   സങ്കടം   അണപോട്ടും  ഇപ്പൊ   പെങ്ങളുടെ   ഓർമയിൽ   എൻ്റെ   അച്ഛൻ   കരയുന്നുണ്ടവും    ഇന്ന്   മീരയെ   കണ്ടാൽ   എല്ലാവര്ക്കും   അപ്പച്ചി   ആയ   തോന്നുക   അത്രയും   സാമ്യം  ആണവർ   തമ്മിൽ … ഞാനും   നീയും   ഓകെ   മോഹിക്കുക   ഒരു   മകൾ   ഉണ്ടായാൽ   മീരയെയും    അനുവിനെയും   പോലെ   വേണം   എന്നാവില്ലെ   ആകും   പക്ഷേ   അവർ   ഒപ്പം   ഉള്ളപ്പോ   ആ   കാഴ്ച്ച   സന്തോഷം   ആവും     അവർ   നമ്മുടെ   ഒപ്പം   ഇല്ലെങ്കിൽ   അങ്ങനെ   ഒരു   മകൾ   വേദന   ആണ്   സമ്മാനിക്കുക  … എന്നു   വെച്ച്   ആ   മകളെ   അകറ്റി  നിറുത്താൻ   ഒന്നും   അപ്പന്    ആവില്ല    അപ്പൻ്റെ   ഏറ്റവും   വലിയ   മോഹം   ആയിരുന്നു   അവളുടെ   ഭർത്താവ്   ആയി   നി   വരണം   എന്നത്…

തൻ്റെ   മുന്നിൽ   ഇരുന്ന  സച്ചിയുടെ   മുഖത്തേക്ക്    ജഗത്   കൗതുകത്തോടെ   നോക്കി….

നി   ഇങ്ങനെ   ഒക്കെ  സംസാരിക്കുമോ  സച്ചി?..

എന്താ   സംസാരിച്ചാൽ   അപ്പൻ്റെ   അടുത്ത്    ബഹുമാനം   ആണ്   എനിക്ക്…   ഇങ്ങനെ   ഒക്കെ   ഒരാളെ   സ്നേഹിക്കാൻ   പറ്റുമോ?.. അപ്പൊൾ   തോന്നുക   സെക്സ്   എന്നത്   ഒരു   മായിക ലോകം   ആയിട്ടാണ്   കുറച്ചു   നിമിഷങ്ങൾ   മാത്രം   തരുന്ന   അനുഭൂതി   അതൊന്നും   ഇല്ലാതെയും   പുരുഷന്   തൻ്റെ   പാതിയേ   സ്നേഹിക്കാം   ആത്മാർത്ഥമായി   അതിനു   ഉദാഹരണം   ആണ്   നിൻ്റെ   അമ്മായി  അച്ഛൻ.. പിന്നെ   മീര   നി   പറഞ്ഞിട്ടില്ല   സാരി  ഉടുത്തത്   എന്നറിയാം   ഇപ്പൊ   മണിച്ചിത്രത്താഴിലെ   ഗംഗ   ആണ്.  അവൾ…   അതിലെ   നായിക   നാഗവല്ലി   ആവില്ലേ   അതു   പോലെ   തന്നെ   ഫോട്ടോയിൽ   ഉള്ള   അമ്മയെ   തന്നിലേക്ക്   പകർത്തുന്നു…നി   ശ്രദ്ധിച്ചില്ല   ഇന്നലെ   വരെ   ഉള്ള   പോലെ   ആണോ    ഇന്നു   മീര…  സീമന്ത രേഖയിലെ    സിന്ദൂരം   പോലും   അപ്പച്ചിയുടെ   ഫോട്ടോയിൽ    തൊട്ടത്   പോലെ   ആണ്… അച്ഛന്   ആ   കാഴ്ച   വേദന   എങ്കിൽ   മകൾക്ക്   അനുഭൂതി   പകരുന്ന   ഒന്നാണ്   ആ  വേഷ പകർച്ച   ഇതു   വരെ   കണ്ടിട്ടില്ലാത്ത   തൻ്റെ   അമ്മയെ   തന്നിലുടെ   കാണാൻ   ശ്രമിക്കുന്ന  സൈക്കോ   ആണ്   നിൻ്റെ   ഭാര്യ… ഇതിൻ്റെ   ഒക്കെ   ഇടയിൽ   പെട്ടു   എന്തു   പറയണം   ചെയ്യണം   എന്നറിയാതെ   ഞങ്ങളും   മീരക്ക്   ഒരു   പതിനാലു   വയസു   തൊട്ടു   അപ്പച്ചിയുടെ   സാരി   ഉടുക്കാൻ   തുടങ്ങി   അപ്പൻ   വഴക്ക്   പറയാനും   എങ്കിലും   വീണ്ടും   അടുത്ത   വർഷം   ഇതൊക്കെ   തന്നെ   ആവർത്തിക്കും    അവരുടെ  ഒരു   സന്തോഷം …

എന്താ   സച്ചി    പറയുക   ഓരോ   സ്നേഹം   ഓരോ   വിധത്തിൽ…   എനിക്ക്   ഇപ്പൊ   വന്നു   വന്നു    മീര   ഒപ്പം   ഇല്ലാത്തതിനെ   പറ്റി    ചിന്തിക്കാൻ   പോലും   പറ്റില്ല   അത്രയും   പ്രണയം   ആണ്   അവളോട്.. എനിക്ക്   തന്നെ   കുറ്റബോധം   തോന്നുന്നു   എന്തൊക്കെ   രീതിയിൽ   ഞാൻ   എൻ്റെ   പെണ്ണിനെ   വേദനപിച്ചു..

സങ്കടത്തിൽ   തന്നെ   നോക്കിയ    അവനെ   സച്ചി   ചിരിയോടെ   നോക്കി….

സാരം   ഇല്ല   കിച്ച   അതൊക്കെ   കഴിഞ്ഞില്ലേ    നിനക്ക്    മീരയുടെ   അടുത്ത്   ഉള്ള   സ്നേഹം    അരെക്കാലും   എനിക്ക്   അറിയാം … അവൾക്ക്   നിന്നോട്   ഉള്ള   സ്നേഹവും   പിന്നെ   ഇപ്പൊ   മുഖത്ത്   ഉള്ള   സങ്കടം   നിൻ്റെ   അമ്മയുടെ   അകൽച്ച   ആണ് ….

അതിപ്പോ   ഞാൻ    എന്താ  ചെയ്യുക   സച്ചി   വേണേൽ    മീരയോട്   ഉള്ള   പിണക്കം   മാറാൻ   അമ്മയുടെ   മടിയിലേക്ക്    ഒരു   കുഞ്ഞിക്കാൽ    കൊടുക്കാൻ   വരെ   ഞാൻ   റെഡി   ആണ്. ഈ   കൊച്ചു   മക്കൾ   അമ്മുമ്മമർക്ക്   ഒരു   വീക്നെസ്   അല്ലേ   അതാ  ഞാൻ …

തൻ്റെ   കൈ   എടുത്തു   പിടിച്ചു   ജഗത്   പറഞ്ഞ   കേട്ടു   സച്ചി   ചിരിയോടെ   അവനെ   നോക്കി…

എന്താ   മനസു    ആദ്യം   എൻ്റെ  പെങ്ങൾക്ക്   കുട്ടികളി   മാറട്ടെ   എന്നിട്ട്   അല്ലേ   കയ്യിൽ   കൊച്ചു…..

കിച്ചു   നി   എന്തിനാ   എന്നെ   തിരക്കിയത്?..

രണ്ടു   പേരുടെയും   ഇടയിലേക്ക്   വന്നിരുന്നു    ദേവ   ചോദിച്ച   കേട്ട്   സച്ചി   പേടിയോടെ   ജഗതിൻ്റെ   മുഖത്തേക്ക്.  നോക്കി…

ഈശ്വരാ   ഈ   പണ്ടാരം   ഇപ്പൊ   എന്തിനാ   ഇങ്ങോട്ട്   കെട്ടി   എടുത്തത്   ഇനി.  ഞാൻ   ഇവനൊട്   എന്തു   പറയും. ഇറങ്ങി   ഓടിയാൽ.  വേണ്ട   ഓടിച്ചിട്ട്   തല്ലും   എന്തും   നേരിടാം  ( സച്ചിയുടെ   ആത്മ)

ദേവ   നി   വല്ല   സ്വപ്നവും   കണ്ടോ? ഞാൻ   എന്തിനാ   നിന്നെ   തിരക്കി നടക്കുന്ന ….

ജഗത്   ചോദിച്ച   കേട്ട്   ദേവ   സച്ചിയെ   ഒന്നു   പാളി   നോക്കി .. അവൻ്റെ   മുഖവും   ഇരിപ്പും   കണ്ടപ്പോൾ   തന്നെ   കാര്യം   മനസിൽ   ആയി   ദേവ   ചിരിയോടെ   അവനെ   നോക്കി…

അതു   കിച്ച   അമ്മായി    പറഞ്ഞത്   നി   എന്നെ   ചോദിച്ചു   എന്നു…

എനിക്കറിയില്ല    ദേവ ..സച്ചി   ഞാൻ   മീരയുടെ   മുറിയിൽ   ഉണ്ട് .. മുകളിലെ   സെറ്റപ്പ്   ആയിട്ട്   ഒരു. മിസ്സ്   കാൾ   അടിക്ക് ….

അതും   പറഞ്ഞു   എഴുനേറ്റു   നടന്ന   അവനെ   കണ്ടൂ   സച്ചി   ചിരിയോടെ   ദേവയെ   നോക്കി…

ഡാ   കാല   നി   എനിക്ക്   പണി   തന്നതാണ്   അല്ലേ?…

അതിപ്പോ   ഒരു   രസം  ദേവ…

പോടാ   പുല്ലേ   നി   അവൻ്റെ   ഇടി   കൊള്ളുന്നത്   കാണാൻ   വയ്യ   അല്ലെങ്കിൽ   ഉണ്ടല്ലോ   ഞാൻ   ഒറ്റിയെനെ … സ്വന്തം   പെങ്ങളുടെ   റോമൻസിൽ   പാര   വെക്കുന്ന   തെണ്ടി…

  അയ്യേ   നാണം   ഇല്ലല്ലോ.. ഞാൻ   പോണ്   നിൻ്റെ   ഒപ്പം   ഇരുന്നാൽ   വഴിയേ   പോണ   ഇടി   നി   കാശ്   കൊടുത്തു   വാങ്ങി   തരും …

എന്തിന്   നാണം   ഞാൻ   ഇനിയും   പാര   വെക്കും    അങ്ങനെ   കുഞ്ഞികാൽ    ആദ്യം   അവൻ   കാണണ്ട ….ഉണ്ണിയേട്ടൻ   ഫസ്റ്റ്   എൻ്റെ   ട്രോഫി   വന്നിട്ട്   അവൻ്റെ   വന്നാൽ   മതി..പക്ഷേ   അനു   അവളെ   എങ്ങനെ   വീഴ്ത്തും…

സ്വയം   പറഞ്ഞു   ദേവ   പോയതും   നോക്കി   സച്ചി   ഇരുന്നു….

മോളേ   എന്താ   പറ്റിയത്   അമ്മയെ   ഓർമ്മ   വന്ന   നി   കരയുന്നത്….

അമ്മയുടെ   അസ്ഥിതറക്ക്   സമീപം   കണ്ണീരോടെ   നിന്ന   മീര   പരിചിതം   ആയ   ശബ്ദം   കേട്ടു   തിരിഞ്ഞു   നിന്നു.. മുന്നിൽ   നിന്ന    നിർമ്മലയേ    കണ്ടൂ   ഒരു   വേള   സന്തോഷവും   സങ്കടവും   ഉള്ളിൽ   നിറഞ്ഞു….

എൻ്റെ  അമ്മയെ   എങ്ങനെ   ആണ്   മറക്കാൻ   പറ്റുക.. ഓരോ   നിമിഷവും   എൻ്റെ   ഉള്ളിൽ   ഉണ്ട്   ആ   സ്നേഹം   അനുഭവിച്ച   ഇല്ല   എങ്കിലും…  എനിക്ക്   എൻ്റെ   അമ്മയുടെ   സ്നേഹം   അനുഭവിക്കാൻ   യോഗം   ഉണ്ടായില്ല   ഇപ്പൊ….

ബാക്കി   പറയാതെ   മീര   സങ്കടത്തിൽ   അവരെ   നോക്കി …പെട്ടന്ന്  തന്നെ    ആ   നെഞ്ചിലേക്ക്   ചേർത്തു   പിടിച്ച   അവരുടെ   പെരുമാറ്റത്തിൽ   മീരയുടെ   കണ്ണുകൾ   സന്തോഷം   കൊണ്ട്   നിറഞ്ഞു….

നല്ല   ഒരമ്മ   മക്കളുടെ    മനസു   പറയാതെ   അറിയും.. കിച്ചുവിന്   മുന്നു   ദിവസം   കൊണ്ട്     വന്ന   മാറ്റം  അവൻ്റെ    മുഖത്ത്   വന്ന   തെളിച്ചം …അവൻ്റെ   ഉള്ളിലെ   തിങ്ങി   നിറഞ്ഞ   സന്തോഷം   എനിക്ക്   മനസിൽ   ആയില്ല   എങ്കിൽ   ഞാൻ   എന്ന   അമ്മ    ഒരു   തോൽവി   എന്നല്ലേ   അർത്ഥം…. ഇരുപത്തി   ആറു    വർഷം   കൊണ്ട്   ആ   മനസു   നന്നായി   അറിയാം … നിന്നോടു   ഞാൻ   പറഞ്ഞതൊക്കെ     ഒരിക്കലും   നിനക്ക്   മറക്കാൻ   കഴിയില്ല.. പക്ഷേ   അതൊക്കെ   ഒരമ്മയുടെ   പേടി   ആയിരുന്നു    തൻ്റെ   മകൻ്റെ   ജീവിതം  കൈ   വിട്ടു   പോയാലോ   എന്ന   പേടി   അത്രയും   ഞാൻ   അവനെ   സ്നേഹിക്കുന്നു   മീര.. ആ   കണ്ണുകൾ   നിറഞ്ഞ   എൻ്റെ   ഉള്ളം   പിടയും   പെറ്റമ്മയുടെ   നോവ്   വളരെ   വലുതാണ്   അതു   നിനക്ക്   ഇപ്പൊ  മനസിൽ   ആവില്ല ..നിന്നെ   സ്വയം   മറന്നു   അല്ല   മറക്കാൻ   ശ്രമിച്ചു   അവൻ്റെ   വിധി   എന്ന   രീതിയിൽ   ജീവിച്ചു   തീർക്കാൻ   ശ്രമിച്ചപ്പോൾ   ആണ്   നിങ്ങളുടെ   കല്യാണം…    എൻ്റെ   മകൻ്റെ   സ്നേഹം   അവഗണിച്ച    നിന്നോട്   അങ്ങനെ   ഒക്കെ   പെരുമാറാൻ   ആണ്   എനിക്ക്   തോന്നിയത്   പക്ഷേ   ഇപ്പൊ   എൻ്റെ   കിച്ചു   നിന്നെ   സ്നേഹിക്കുന്നു   നി   തിരിച്ചും   ഇനിയും   നിന്നെ   ഞാൻ   അകറ്റി   നിർത്തുന്നത്   എൻ്റെ   മകനോട്   ചെയ്യുന്ന   ദ്രോഹം   ആണ്… നി    ഈ   അമ്മക്ക്   മാപ്പ്   തരില്ലെ?….

തന്നെ   നെഞ്ചില്   നിന്നും   ഉയർത്തി   തന്നോട്   കണ്ണീരോടെ   ചോദിച്ച   നിർമ്മലയെ   മീര   നിറഞ്ഞ   കണ്ണുകളോടെ   നോക്കി…

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!