Skip to content

മായ മയൂരം – 24

maya-mayooram

എന്താണ്   ഇന്ദ്ര   നി    ഇന്ന്   ഈ   മതിൽ   ചാടുമോ?…

മീരയുടെ   വീട്ടിലേക്ക്   കണ്ണും   നട്ടിരുന്ന   ഇന്ദ്രജിത്ത്  അച്ഛൻ   ചോദിച്ച   കേട്ടു   ദേഷ്യത്തിൽ   അയാളെ   നോക്കി….

അച്ഛന്   വേറെ   ഒരു   പണിയും   ഇല്ലേ   എന്നെ   ചോറിയതെ..

എൻ്റെ   പണി   ഒക്കെ   ഞാൻ   ചെയ്യുന്നുണ്ട്   നി   അല്ലേ   ബാങ്കിൽ   പോലും   പോവാതെ   കണ്ടവൻ്റെ   പെണ്ണിൻ്റെ   പുറകെ   നടക്കുന്നത്….

ഈ  അച്ഛനെ   കൊണ്ട് ….

ബാക്കി   പറയാതെ   ഇന്ദ്രജിത്ത്   ദേഷ്യത്തിൽ   അകത്തേക്ക്   കയറി .. ഉള്ളിൽ  ഉള്ള  സങ്കടത്തിലും   ദേഷ്യത്തിലും   ബെഡിൽ   ഇരുന്നു….

ഇന്ദ്ര   നി   രാവിലെയും   ഒന്നും   കഴിച്ചില്ല   ചോറ്   വിളമ്പി   വെക്കട്ടെ?….

എനിക്ക്    വേണ്ട   അമ്മേ   ഒന്നു   നിന്നെ   ഒരു   കാര്യം   ചോദിക്കട്ടെ?… ….

മുറി   വിട്ടു   പോവാൻ   ഒരുങ്ങിയ   അമ്മ   അവൻ്റെ   പിൻ   വിളിയിൽ   തിരിഞ്ഞു   നിന്നു….

എന്താ   ഇന്ദ്ര?…

അച്ഛൻ   അമ്മയെ   സ്നേഹിക്കുന്ന   പോലെ   അല്ല   അതിലും   കൂടുതൽ   ഞാൻ   മീരയെ  സ്നേഹിച്ചു …    പിന്നെ   എന്തിനാ.  അമ്മേ    എന്നെ   വിട്ടിട്ട്   പോവാൻ   അവൾക്ക്.  തോന്നിയത്…..

സങ്കടത്തിൽ   ഉള്ള   അവൻ്റെ   ചോദ്യം.  കേട്ട്   അമ്മ   നിറഞ്ഞ കണ്ണും   ആയി   അവനെ   നോക്കി….

നി   സ്വയം  നിന്നോട്    ചോദിച്ചു.  നോക്കു   അപ്പൊൾ  ഉത്തരം   കിട്ടും…   നി   സ്നേഹിച്ചത്  ആത്മാർത്ഥമായി   ആണോ?   എനിക്ക്   അറിയില്ല … സ്നേഹിച്ച   പെണ്ണിനെ   ഇത്ര   വേദനിപ്പിച്ച   നിന്നെ   പോലെ   ഒരാള്   വേറെ   കാണില്ല   അത്രയും.  നി   അതിനെ   നോവിച്ചു   ഒരു   പെണ്ണും   നിന്നെ   പോലെ   ഒരാൾക്ക്   ഒപ്പം    ജീവിക്കില്ല … ഞാൻ   ഇന്നു   മീരയെ   കണ്ടൂ   എന്താ   തെളിച്ചം   ആ   മുഖത്ത്   കഴിഞ്ഞ   വർഷങ്ങളിൽ   കാണാത്ത   എന്തോ   ഒരു   തെളിച്ചം .. പിന്നെ   ഇനി   അവരെ   പറ്റി   ചിന്തിക്കതെ.  നിൻ്റെ   ജീവിതം.  നി   നോക്കു  ഇന്ദ്ര..  മീര   ഈ   ജന്മം   ജഗതിൻ്റെ   പെണ്ണ്   ആണ്…

ഒരു   കാര്യം   ചോദിച്ചാൽ   മറുപടി   തന്നാൽ   മതി   ഉപദേശം   വേണ്ട. പിന്നെ.  എൻ്റെ   ജീവിതം   എങ്ങനെ.  എന്നതിലും   എൻ്റെ   ചിന്ത   മീരയുടെ   ജീവിതം   എങ്ങനെ  നശിപ്പിക്കാം   എന്നത്.  ആണ്… മീര   ഇപ്പൊൾ   ഒത്തിരി   സന്തോഷത്തിൽ   ആണ്   എത്ര   കാലം   ഇങ്ങനെ   പോകുമെന്ന്   നമ്മുക്ക്   നോക്കാം….

തന്നെ   ദേഷ്യത്തിൽ   നോക്കി   മുറി   വിട്ട   അവനെ   സങ്കടത്തിൽ   നോക്കി   ആ   അമ്മ   നിന്നു….

കിച്ചു   കെട്ടിപ്പിടി….

ഡാ   കാല   പറഞ്ഞു   തീരും   മുന്നേ   എന്നെ   കെട്ടി   പിടിച്ചു   ഞെരിച്ചു  കൊല്ലാൻ.  അല്ല   പറഞ്ഞത്    പുറത്ത്   മീരയും   നിൻ്റെ   അമ്മയും   കെട്ടിപ്പിടിക്കുന്ന്..

പെട്ടന്ന്   സച്ചി   പറയുന്ന   കേട്ട്   അത്ഭുതത്തോടെ   ജഗത്   അവനിൽ   നിന്നും   അകന്നു   മാറി…

നി   സത്യം   ആണോ   സച്ചി   പറയുന്നത്   എനിക്ക്   വിശ്വസിക്കാൻ   കഴിയുന്നില്ല….

ഇപ്പൊ   ചെന്നാൽ   അമ്മയും   മകളും   തമ്മിലെ   സീൻ   പിടിക്കാം  കുറെ   കഴിഞ്ഞു   സീൻ   മിസ്സ്   ആവും    എങ്കിലും   ഇങ്ങനെ   ഒന്നു    ആരെയും   കെട്ടിപ്പിടിക്കല്ലെ   പൊന്നെ   എൻ്റെ   പെങ്ങളുടെ   ഗതികേട്….

പിന്നെ   നിൻ്റെ   പെങ്ങൾക്ക്   എന്താ   ഗതികേട്   സുന്ദരൻ   സൽഗുണ സമ്പന്നൻ   നല്ല   ജോലി   വിദ്യാഭ്യാസം    പിന്നെ   ഒരിത്തിരി   ദേഷ്യം   ഉണ്ടെന്ന്   ഒഴിച്ചാൽ   എനിക്ക്   വേറെ   ഒരു   കുഴപ്പവും   ഇല്ല   ഇത്ര   നല്ല   ഭർത്താവിനെയും   ഒരു   അളിയനെയും  ഒക്കെ  കിട്ടാൻ   നീയും   നിൻ്റെ   പെങ്ങളും   പുണ്യം   ചെയ്യണം….

തൻ്റെ   അടുത്ത്   ബെഡിൽ   വന്നിരുന്നു   ജഗത്   പറഞ്ഞ   കേട്ട്   സച്ചി   അവനെ   ചിരിയോടെ   നോക്കി…

ഒരിത്തിരി   ദേഷ്യം   നിനക്ക്   അതു   മാത്രം   നി   പറയല്ലേ   ദേഷ്യം   വന്നാൽ   പിന്നെ   നിന്നെ പിടിച്ചാൽ   കിട്ടില്ല…  ബാക്കി   ഒക്കെ   നി   പറഞ്ഞത്    ഞാൻ   സമ്മതിച്ചു …അങ്ങനെ   മീരയുടെ  ആ   സങ്കടവും   തീർന്നു   പക്ഷേ   നിനക്ക്   എന്താ   തോന്നുന്നേ   കിച്ചു   ഇന്ദ്രജിത്ത്  ഇനി   വെറുതെ   ഇരിക്കും   എന്ന…..

ഇന്ദ്രജിത്ത്   ശരിക്കും   അവൻ്റെ   പ്രോബ്ലം   എന്താണ്  സച്ചി   സ്നേഹം   മുത്ത്   ഭ്രാന്ത്   ആയത്   ആണ്   നല്ല   ട്രീറ്റ്മെൻ്റ്   ആണ്   വേണ്ടത്   ഇത്രയും   അറിവും   വിവരവും   വിദ്യാഭ്യാസവും  ഉള്ള   അവൻ   ഇങ്ങനെ   സ്വയം   നശിക്കുന്നത്   എന്തിനാ?…

കിച്ചു   അവൻ   വളർന്ന   സാഹചര്യം   എന്നൊന്നും   പറയാൻ   പറ്റില്ല       സ്വയം   ഉള്ളിലേക്ക്    ഒതുങ്ങി   ആയിരുന്നു   അവൻ്റെ   ജീവിതം.  അതെന്തിന്   എന്നറിയില്ല… പിന്നെ   കോളജ്   ടൈമിൽ   ഒരു   അഫയർ   ഉണ്ടായിരുന്നു   അഖില   അവള്   ആണെകിൽ   ഇവനെ   തേച്ചു   പിന്നെ   മീര…

ഹ   മതി   മതി   നിർത്തു  സച്ചി   എനിക്ക്   അവനെ  പറ്റി   ഒന്നും   അറിയണ്ട ..എൻ്റെ   ടൈം   നല്ല   ബെസ്റ്റ്   ടൈം   ആണ്       അമ്മയുടെ   അകൽച്ച   മീരയ്ക്ക്   നല്ല   രീതിയിൽ   സങ്കടം   ഉണ്ടായിരുന്നു   അതിപ്പോ   മാറി    ഇനി   ഞാൻ   തകർക്കും ..  എൻ്റെ   കാമദേവ   ഇത്ര   പെട്ടന്ന്   നിങൾ   എൻ്റെ  നേരെ   അമ്പ്   എറിയും   എന്നറിഞ്ഞില്ല      എൻ്റെ   സച്ചി   നിൻ്റെ   ടൈം   തീരെ   മോശം.  ആണ്   അനു   അങ്ങനെ   ഒന്നും   വീഴില്ല…..

തന്നെ   നോക്കി  ഒരു   ചിരിയോടെ   ബെഡിലേക്ക്   കിടന്ന   ജഗതിനെ   സച്ചി   മുഖം   കുർപിച്ച്   നോക്കി…

അർധന്   അർത്ഥം   വന്നാൽ   അർദ്ധ രാത്രിയിൽ   കുട  പിടിക്കും   എന്ന്   കേട്ടിട്ടുണ്ട്   ഇതിപ്പോ   പൊപ്പിയുടെ   വെള്ളം   ചീറ്റുന്ന   കുട   പിടിക്കുന്നവനേ   ആദ്യം   ആയ   കാണുന്നത്   നിനക്ക്   ഒരു   പണി  ഞാൻ   തരും  …(സച്ചിയുടെ   ആത്മ)

ഈ   സന്തോഷത്തിൽ   നമ്മുടെ   പാർട്ടി    മറക്കരുത്   വാ…

വേണോ   സച്ചി   മീരയ്ക്ക്   ഇഷ്ടം   ഇല്ലെങ്കിൽ   ഇന്ന്   എന്തായാലും   വേണ്ട   വേറൊരു   ദിവസം   ആവട്ടെ…

ഡാ   അച്ചി കൊന്താ   മനുഷ്യനെ   ഒരു   മാതിരി   ഡാഷ്   ആക്കരുത്   ഞാൻ  അവളോട്   അനുവാദം   ചോദിച്ചു   വരാം … നാണം   ഇല്ലല്ലോ   എൻ്റെ   കിച്ച  …

എന്തിന്   നാണിക്കണം   അവൾക്ക്   ഇഷ്ടം   അല്ലാത്ത   ഒരു   കാര്യം   ഞാൻ   ചെയ്യില്ല …പിന്നെ   അച്ചി   കോന്തൻ   നിൻ്റെ   എന്നെ   കൊണ്ട്   പറയിപിക്കല്ലെ..   നി   പോയി   ചോദിച്ചു   സമ്മതം   വാങ്ങി   വാ …

ഓ   വരാം   എൻ്റെ   അല്ലേ   ആവശ്യം   ഇവനെ   ഒക്കെ   ഏതു   നേരത്ത്….

തന്നെ   നോക്കി   ദേഷ്യത്തിൽ   പുറത്തേക്ക്   പോയ   സച്ചിയെ   നോക്കി  ചിരിയോടെ   ജഗത്   നിന്നു…

എന്താണ്   കിച്ചു   ഏട്ടാ   തന്നെ   ഒരു  ചിരി   വട്ട്   ആയോ?…

റൂമിലേക്ക്   വന്ന  അനുവിൻ്റെ   ചോദ്യം    കേട്ട്   ജഗത്   ചിരിയോടെ   അവളെ   നോക്കി…

വട്ട്   ആവാതെ   വരില്ല   നിൻ്റെ   സച്ചി   ഏട്ടൻ്റെ   ഒപ്പം   അല്ലേ   സഹവാസം…

ദ്ദേ   മനുഷ്യ   എൻ്റെ   സച്ചി   ഏട്ടനേ   കുറ്റം   പറഞ്ഞ   തല   അടിച്ചു   ഞാൻ   പൊളിക്കും   മീരയുടെ   ക്ഷമ   എനിക്ക്   ഇല്ല…

അയ്യോ   അതു   ഞാൻ   ഓർത്തില്ല   നി   അക്രമകാരി   ആണ് .. ഞാൻ   വിട്ടു   എൻ്റെ   തല   എനിക്ക്   ആവശ്യം   ഉണ്ട്….

ഹ   ആ   പേടി   വേണം   മീരയുടെ   സ്ഥാനത്ത്   ഞാൻ   ആയിരുന്നു   എങ്കിൽ   എന്നെ   നിങൾ   പടം   ആയേനെ   അവൾ   ഒരു   പാവം…കിച്ചു   ഏട്ടൻ   ചെയ്തത്   ഒക്കെ   വെച്ചു   നോക്കിയാൽ   മീര   ആയത്   കൊണ്ടാണ്   . എത്ര   വേദനിച്ചു   …

അനു   പറഞ്ഞ   കേട്ടു   ഒരല്പം   സങ്കടത്തോടെ   ജഗത്   അവളെ   നോക്കി…

അതൊക്കെ   ഓർക്കുമ്പോൾ   എനിക്ക്   സ്വയം   കുറ്റബോധം   തോന്നുന്നു   അനു ….

പിന്നെ   ഞാനും   ഒന്നും   അറിഞ്ഞില്ല    പക്ഷേ   സങ്കടം   ഉണ്ടായിരുന്നു   എൻ്റെ   ജീവിതത്തിലെ   ഏറ്റവും   പ്രിയപെട്ട   രണ്ടു   പേരാണ്   സച്ചിയും   മീരയും   അവർ   വേദനിച്ച   എനിക്കും   ഉള്ളൂ   പിടയും   പക്ഷേ ….

സോറി   കിച്ചു   ഏട്ട   അതൊക്കെ   കഴിഞ്ഞില്ലേ   മീര   ഒരു   പാവം   ആണ്   അതൊക്കെ   പോട്ടെ   എങ്ങോട്ടാ   ഹണി മൂൺ   പോണത്….

പറഞ്ഞു   കൊടുക്ക്   കിച്ച   നമ്മൽ   രണ്ടു   പേരും   മാത്രം   ഹണി മൂൺ   പോണത്    എവിടെ   എന്നു….

മുറിയിലേക്ക്   കേറി    വന്നു   സച്ചിൻ   ചോദിച്ച  പറഞ്ഞ   കേട്ടു   ചമ്മിയ   മുഖത്തോടെ   അനു   അവരെ   രണ്ടു   പേരെയും   മാറി   മാറി   നോക്കി…

നമ്മൾ   രണ്ടു   പേരോ?  .നിനക്ക്   എന്താ   പറ്റിയത്   സച്ചി….

അതു   നി   അറിഞ്ഞില്ലേ   എൻ്റെ   ഭാര്യ   അനാമിക   പറയുന്നത്   നമ്മൾ   രണ്ടു   പേരും   ഗേ   എന്ന   അതു   കൊണ്ട്.  അവളും.  മീരയും   ഇവിടെ   നിൽക്കാം   നമ്മൾ   ഹണി മൂൺ   പോവാൻ    …

ഗെയോ   ഞാനോ    ആ   മീര  എങ്ങാനും   കേട്ടാൽ   തീർന്നു   എങ്കിലും   നി   കൊള്ളാം   മോളേ   ഇത്രയും   വലിയ   കണ്ടൂ   പിടിത്തം   അതും   ഇവനും   ഞാനും   ബെസ്റ്റ്     …..

തൻ്റെ   രണ്ടു   തോളിലും   ശക്തിയിൽ   കൈ   വെച്ച്   ജഗത്   പറഞ്ഞ   കേട്ടു   വളിച്ച   ചിരിയുമായി   അനു    സച്ചിയെയും   ജഗതിനെയും   നോക്കി..

പറ്റി   പോയി   കിച്ചു   ഏട്ടാ   ഇങ്ങേരുടെ   അടുത്ത്  ഉള്ള   ദേഷ്യത്തിൽ   പറഞ്ഞതാ   സോറി …

ദേഷ്യം   വന്നാൽ   ഇതാണോ   പറയുന്നത്   സ്പ്രിംഗ്   മുടിച്ചി    സായി   ബാബ   പോലെ   നൂഡിൽസ്   തലയും  കണ്ടാലും   മതി ..

ദ്ദേ    സച്ചി   ഏട്ടാ    എൻ്റെ   മുടിയെ  കുറ്റം   പറഞാൽ   ഉണ്ടല്ലോ…

പെട്ടന്ന്   തൻ്റെ   കൈ   ചുമലിൽ   നിന്നും   തട്ടി   മാറ്റി   സച്ചിൻ്റെ   പുറത്ത്   ശക്തിയിൽ   ഇടിച്ചു   പുറത്തേക്ക്   പോയ   അനുവിനെ   കണ്ടൂ   വന്ന   ചിരി   അമർത്തി     ജഗത്     നിന്നു ….

എന്തിനാ   കാല.  ഈ   കൊല ചിരി   എൻ്റെ  പുറം   പള്ളി പുറം   ആയി   അവളുടെ   ഇടി   കൊണ്ട്   എൻ്റെ   ജീവിതം   തീരും  ഈ   ശരിരം   തിന്നു  വണ്ണം   വെച്ചത്   അല്ല   ഫുൾ   നീര്   ആണ്….

തൻ്റെ   പുറം   തിരുമ്മി   ബെഡിൽ   ഇരുന്ന   സച്ചിയെ   ജഗത്   ചിരിയോടെ   നോക്കി…

പോട്ടെ   സച്ചി   ചട്ടിയും   കലവും   തട്ടി   മുട്ടി   എന്നൊക്കെ   ഇരിക്കും   നിൻ്റെ   പെങ്ങൾക്ക്   എൻ്റെ   താടി   കാണുന്നത്   ആണ്  അസുഖം ….

 പിടിച്ചു   ഒരു   വലി  വലിച്ചാൽ   കണ്ണിൽ   കുടി   പൊന്നിച്ച   പറക്കും.. പിന്നെ   കാര്യം   കാണാൻ   കഴുതക്കാലും   പിടിക്കണം   എന്നല്ലേ   പിന്നെ   ഞാൻ   അങ്ങ്   സഹിക്കും….

തൻ്റെ   ഒപ്പം   വന്നു   പുറം   തിരുമ്മി  തന്നു   ജഗത്   പറഞ്ഞ   കേട്ടു   സച്ചി   അവനെ  ഒന്നു   നോക്കി…

അതേ  കഴുതക്കാലും   പിടിക്കണം  എന്നല്ല  കഴുത   കാലും   പിടിക്കണം   എന്നാണ്   അപ്പോ   നി   ആണ്   കഴുത   എൻ്റെ   പെങ്ങൾ   അല്ല …  അതൊക്കെ   പോട്ടെ    മീര   സമ്മതിച്ചു   കുപ്പി   കണ്ടാൽ   പൊട്ടിക്കണം  പാമ്പ്   ആവണം  അല്ലെങ്കിൽ   മിനിമം   ഒരു   വാൾ   എങ്കിലും   വെക്കണം.. അല്ലെങ്കിൽ   എനിക്ക്   ഒരു   സമാധാനം   കിട്ടില്ല   അതാ   വാ   കിച്ചപ്പ…

തൻ്റെ   കൈ   പിടിച്ചു   വലിച്ച   സച്ചിയെ   വേണോ   എന്ന   മട്ടിൽ   ജഗത്   നോക്കി   അതു   മനസിലാക്കി   സച്ചി   ചിരിയോടെ   അവനെ   നോക്കി…

ഒന്നു   വാ   കിച്ചു….

ഹ   വരുന്നു   ഇതിൻ്റെ   പേരിൽ   നിൻ്റെ  പെങ്ങൾ   എന്നെ   എന്തെങ്കിലും   പറഞാൽ എന്നോട്    വഴക്ക്   ഇട്ടു    പിണങ്ങി   നടന്നാൽ    മോനെ   സച്ചി   നി   തീർന്നു…

അതും   പറഞ്ഞു  തന്നെ   ഇരുത്തി   നോക്കി    പുറത്തേക്ക്   പോയ  ജഗതിനെ   സച്ചി   ചിരിയോടെ   നോക്കി ..

ഒരു   വഴക്കും    ഇടില്ല    മോനെ     വെള്ളം   അടിക്കാൻ    ഭർത്താവിനെ  ഇത്രയും   കട്ടക്ക്    സപ്പോർട്ട്   നിൽക്കുന്ന   ഒരു   പെണ്ണിനെ   ആദ്യം   ആയ   കാണുന്നത്   നമിച്ചു   പെങ്ങളെ   നമിച്ചു….

10  മിനിട്ട്    മുന്നേ………

മീര    എന്താണ്   അമ്മായി   അമ്മ   കയ്യിൽ   ആയ   സന്തോഷത്തിൽ    ആണോ?….

പെട്ടന്ന്   തൻ്റെ   പുറകിൽ    നിന്നും   സച്ചിയുടെ   ശബ്ദം   കേട്ടു   മീര   ചിരിയോടെ   അവനെ   നോക്കി…

അതെട   ചേട്ടാ   അതൊരു   സങ്കടം   ആയിരുന്നു  കിച്ചു    ഏട്ടൻ്റെ  അമ്മ   കഴിഞ്ഞ   ആറു   മാസങ്ങളിൽ  ഒരിക്കൽ   പോലും   എന്നോട്   ചിരിച്ചു   സംസാരിച്ചിട്ടു   ഇല്ല.. പക്ഷേ    ഇന്നു   എന്നെ   ഒത്തിരി   നേരം   ചേർത്തു   നിർത്തി….

അവർക്ക്   കിച്ചു   എന്നു   വെച്ചാൽ   ജീവൻ   ആണ്   അമ്മ   എന്ത്   പറഞ്ഞാലും   ചെയ്താലും   അതൊക്കെ   അവനോടുള്ള   ഇഷ്ടം   കൊണ്ടാണ്…  എന്തായാലും   എൻ്റെ   മോൾ   ഹാപ്പി   ആയില്ലെ?…

സച്ചി   ചോദിച്ച   കേട്ട്   ചിരിയോടെ   തല  അനക്കി    മീര   അവൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു….അവളുടെ    തലയിൽ   തലോടി   സച്ചി   അവളെ   ചേർത്തു   പിടിച്ചു…

അതേ   മോളേ   നി  ഇനി    അപ്പൻ  ഉണ്ണാൻ    വരുന്ന   വരെ  കഴിക്കില്ലല്ലോ …നി   കഴിക്കാത്ത 

 കൊണ്ട്    കിച്ചു   വാശിയിൽ   ആണ്   അവനും   കഴിക്കില്ല   എന്ന   പറയുന്നത്   ഞങ്ങളും   രണ്ടു   പേരും  പോയി   കഴിച്ചൊട്ടെ ….

അതിനു   എൻ്റെ   വാ   കൊണ്ട   കിച്ചു   ഏട്ടൻ   കഴിക്കുന്നത്   ഇങ്ങു   വാ   എങ്കിൽ   ഞാൻ   വിളമ്പി   തരാം   അച്ഛൻ   ഇല്ലാതെ   ഞാൻ   കഴിക്കില്ല   സച്ചി   ഏട്ടാ   അറിയാവുന്നത്   അല്ലേ ….

എനിക്കറിയാം   നി   വരണ്ട   അവനോടു   ഞാൻ   പറയാം   നി   സമ്മതിച്ചു   എന്നു   നിനക്ക്   എന്നോട്   ദേഷ്യം   ഒന്നും   ഇല്ലല്ലോ   അല്ലേ….

സച്ചിയുടെ   ചോദ്യം   കേട്ട്   മീര   കൈ   ചുരുട്ടി   അവൻ്റെ  വയറിൽ  ഒരു  പഞ്ച്  കൊടുത്തു…

എന്തിന്   ദേഷ്യം   ഏട്ടനെ   പോലെ   ഒരു      സഹോദരൻ   ഭാഗ്യം   ആണ് ..  സച്ചി   ഏട്ടൻ   എനിക്ക്   വേണ്ടി   ഒത്തിരി   സഹിച്ചു  .അല്ലേ   അനു   ചേച്ചി   പറഞ്ഞു   കിച്ചു   ഏട്ടൻ   ഇല്ലാതെ   അനുഭവിച്ച   വേദന   ഇതെല്ലാം  ഞാൻ  കുടെ  കാരണം  അല്ലേ….

അതൊക്കെ   കഴിഞ്ഞില്ലേ   മോളേ    അതു   വിട്   അവൻ   നിന്നെ   ഒത്തിരി   സ്നേഹിക്കുന്നുണ്ട്   എനിക്കും   സമാധാനം   ഉണ്ട്   അവൻ്റെ   കയ്യിൽ   നി   സുരക്ഷിത   ആയിരിക്കും ….പിന്നെ  ഒന്നുണ്ട്   ആ   മറുതക്ക്   ദേഷ്യം   വരാതെ   നോക്കണം   വന്നാൽ  നി   തീർന്നു….

പെട്ടന്ന്    തൻ്റെ   നെഞ്ചിൽ    നിന്നും   അകന്നു മാറി    തന്നെ   സങ്കടത്തിൽ  നോക്കിയ    മീരയെ    സച്ചി   ചിരിയോടെ   നോക്കി…

എന്തിനാ    സച്ചി   ഏട്ടാ  എൻ്റെ   കിച്ചു   ഏട്ടനെ   മറുത    എന്നൊക്കെ   വിളിക്കുന്നത്    എനിക്ക്     ദേഷ്യം   വരും   എൻ്റെ    കെട്ടിവനെ   വല്ലതും   പറഞാൽ   നല്ല   ഇടി   തരും   ഞാൻ ….

തൻ്റെ   നേരെ   മുഖം   കുർപിച്ചു   നിന്ന   മീരയെ   സച്ചി   കൗതുകത്തോടെ   നോക്കി…

അയ്യോ   നിൻ്റെ    ഇടി   കുടി   ഞാൻ  താങ്ങുല്ല

നിൻ്റെ    അനു   ചേച്ചി   ഇട്ട്   ഉരുട്ടുന്നുണ്ട്.  പാവം   ഞാൻ ….

ചേച്ചി    പാവം    അല്ലേ    ഏട്ടാ….

ഹ   പാവം   പാവം   വേറെ   ആരും   ഇല്ലെങ്കിൽ   അവളും   കിച്ചുവും   ഒരമ്മ   പെറ്റ   മക്കളെ   പോലെ  ആണ്   രണ്ടു    പേരും   ചേരും .. ദേഷ്യം    വന്നാൽ   ഇടിച്ചു   തീർക്കും   അവളുടെ   ഇര   ഞാൻ   ആണ്   എങ്കിൽ   മോൾ   അമ്മയോട്   സംസാരിച്ചു   നിന്നോ   ഞാൻ   അകത്തു   പോണ്   കിച്ചപ്പൻ   വെയ്റ്റിംഗ്   ആണ്   ഇന്ന്    ഞങൾ    തകർക്കും….

എന്താണ്    സച്ചി    ഏട്ടാ   ഇന്ന്   ശ്രീ മംഗലത്ത്   ജഗത്   മാധവ്   പാമ്പ്   ആയി   ചരിയുമോ?. എനിക്ക്   വയ്യ   കേട്ടോ    അതിനെ   പൊക്കി   കൊണ്ടോവൻ….

എൻ്റെ   പെങ്ങളെ   നിനക്ക്   അവനെ   അറിയാത്ത   കൊണ്ടാണ്   അവൻ   പാമ്പ്   ആയ   ചരിത്രം   ഇല്ല   അത്ര   കപ്പാസിറ്റി   ആണ്   കാലന്   ഒരു   ബിവറെജ്   ഔട്ട്   ലൈറ്റ്   മുഴുവൻ   തലയിൽ   കമത്തണം   അപ്പോ   ചിലപ്പോ   ജഗത്   മാധവ്   ചരിയും   ഇന്നേ.  വരെ   ഞാൻ   അവനെ   കണ്ടിട്ടില്ല   ഒവർ   ആയി   മദ്യപിച്ച്….

ഞാൻ   കണ്ടിട്ടുണ്ട്   സച്ചി   ഏട്ടാ   കല്യാണം   കഴിഞ്ഞ   സമയത്ത്   കാലു   പോലും   നിലത്ത്   നിൽക്കാതെ   ഒരു   മുഴു കുടിയനെ  പോലെ   സ്വയം   നശിച്ച   ദിവസങ്ങൾ … പാവം   അമ്മ   അവർ   എന്നെ   ആണ്.  വഴക്ക്   പറയുക    ഞാൻ   കാരണം   കിച്ചു   ഏട്ടൻ   ഒത്തിരി   വേദനിച്ചു    അല്ലേ   സച്ചി    ഏട്ടാ…

അതേ   ഉണ്ടായിട്ടുള്ളൂ   മോളേ   അവന്  നിന്നെ   കൊണ്ടു… ഇനി   ഒരു   കാരണം   കൊണ്ടും   അവനെ   അകറ്റി   നിർത്തരുത്   അത്രയും   നിന്നെ   സ്നേഹിക്കുന്നു   അവനെ   പോലെ   ആർക്കും   നിന്നെ   സ്നേഹിക്കാൻ   ആവില്ല   പ്രണയിക്കാൻ   ആവില്ല …..

എനിക്കറിയാം    സച്ചി   ഏട്ടാ    എന്നോടുള്ള    കിച്ചു    ഏട്ടൻ്റെ   സ്നേഹം   മനസിലാക്കാൻ   കുറച്ചു   വൈകി   നല്ല  തിരിച്ചു   അറിവുകൾ    വൈകിയേ   വരൂ….

അപ്പൊൾ   ശരി   ഇപ്പൊ   എന്നെ   പച്ചക്ക്    കണ്ടോ   കുറച്ചു   കഴിഞ്ഞാൽ   എന്നെ   നോക്കണ്ട   ഞാൻ   ഫ്ലാറ്റ്   ആവും  അനു   കൈ   വെക്കാതെ   നോക്കണേ   അപ്പോ    ശരി ….

ഈ   കിച്ചു    ഏട്ടൻ   പാമ്പ്   ആയി   മാളത്തിൽ   കേറിയ   എൻ്റെ   ഫസ്റ്റ്   നൈറ്റ്   കുളം   ആകുമോ?    എങ്കിൽ   ഇന്നു   അങ്ങേര്   എൻ്റെ   ഇടി   കൊള്ളും   ഈ   റോമാൻസും   മദ്യവും   ഇന്ത്യയും പാകിസ്ഥാനും   ആണ്   എന്നു   ഇങ്ങേർക്കു   അറിയില്ലേ   എൻ്റെ   കൃഷ്ണ…..

അകത്തേക്ക്   പോയ   സച്ചിയെ   നോക്കി   മീര   ചിരിയോടെ   നിന്നു…

അനു   I love you   നി   ഇല്ലാത്ത   എൻ്റെ   ജീവിതം   ഉപ്പു   ഇടാത്ത   കഞ്ഞി   പോലെ   ആണ് … നി   ഒന്നു   ചിന്തിച്ചു   നോക്കിയേ   ഉപ്പ്    ഇടാതെ   കഞ്ഞി   കുടിക്കാൻ   പറ്റുമോ?   നിൻ്റെ    ഈ  നൂഡിൽസ്   തല മുടി   എങ്ങെനെ   എങ്കിലും   ഞാൻ   നിവർത്തി   തരാം….

സച്ചിയുടെ    സംസാരം   കേട്ടു  മുറിയിലേക്ക്     കേറി   വന്ന   അനു   പാമ്പ്   ആയി   ബെഡിൽ   കിടക്കുന്ന   സച്ചിയെയും   അവൻ്റെ   അടുത്ത്   ഇരുന്നു   ഫോണിൽ   തോണ്ടുന്ന   ജഗതിനെയും    മാറി   മാറി   നോക്കി   അവളുടെ   കൈ   ചുരുട്ടി…..

തുടരും…..

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!