വെള്ളം അടിച്ചു കോൺ തെറ്റി പാമ്പ് ആയത് ഞാൻ ക്ഷീണം അവനും .. മണി 10 ആയി കിച്ചപ്പൻ എന്താ ഫോൺ എടുക്കത്തെ ഓ ഗോഡ് ഇനി ഫസ്റ്റ് നൈറ്റ് എങ്ങാനും To much കാമ ദേവ നിങൾ എന്നെ സൈഡ് ആക്കി കളഞ്ഞു….
എന്താ പാമ്പ് തന്നെ സംസാരിക്കുന്നത് നിങ്ങളുടെ കെട്ട് ഇതു വരെ വിട്ടില്ലെ മനുഷ്യനെ നാണം കെടുത്താൻ ….
മുറിയിലേക്ക് കയറി വന്നു അനു ചോദിച്ച കേട്ടു സച്ചി ബെഡിൽ എണീറ്റു ഇരുന്നു…
ഡീ സ്പ്രിംഗ് തലച്ചി പാമ്പ് എൻ്റെ അമ്മായി. അച്ഛൻ നിൻ്റെ അച്ഛനെ പോലെ വെള്ളം അടിച്ചാൽ ഉടുമുണ്ട് അഴിച്ചു തലയിൽ കെട്ടുന്ന ശീലം ഒന്നു സച്ചിന് ഇല്ല വെള്ളം അടിക്കാത്ത അച്ഛൻ്റെ മോൾ … ഇന്നലെ ഒത്തിരി സന്തോഷം ഉള്ള ദിവസം ആയിരുന്നു ഞാനും എൻ്റെ കിച്ചുവും ഒന്നു അർമാദിച്ച് അതിനാ നി .. പാവം എൻ്റെ പെങ്ങൾ അവനെ ഒന്നും പറയുക പോലും ഇല്ല പാമ്പ് ആയില്ല എങ്കിലും കിച്ചുവും നല്ല വെള്ളം ആയിരുന്നു മീരയുടെ സ്ഥാനത്ത് നി ആണെങ്കിൽ എൻ്റെ പൊന്നോ അവനെ ഉപദേശം. വഴക്ക് പിന്നെ അവൻ്റെ സ്വഭാവത്തിന് നി തീർന്നു.. എനിക്ക് ഓർത്തിട്ട് ചിരിക്കാൻ വയ്യ നിൻ്റെ വായിലെ ഒറ്റ പല്ല് പോലും കാണില്ല …….. ….
സച്ചിയുടെ കളിയാക്കിയ ഉള്ള സംസാരം കേട്ടു അനു ദേഷ്യത്തിൽ അവനെ നോക്കി….
എന്താ ഇത്ര ചിരി മീരയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ കിച്ചു ഏട്ടൻ്റെ കലിപ്പ് സ്വഭാവം മാറി നന്നായേനെ…
ഓ പിന്നെ അങ്ങോട്ട് ചെന്നാലും മതി അവനെ ഉപദേശിച്ചു നന്നാക്കാൻ അവൻ നിൻ്റെ പല്ല് അടിച്ചു കൊഴിക്കും അതിനോട് സമാധാനം ആണ് നല്ലത് വെട്ടാൻ വരുന്ന പോത്ത് ആണത്… പക്ഷേ എൻ്റെ പെങ്ങൾ മിടുക്കി ആണ് … അവൾക്കു മുന്നിലെ അവൻ ആയുധം വെച്ചു കീഴടങ്ങു….
അതൊക്കെ പോട്ടെ സച്ചി ഏട്ടൻ എന്തിനാ എൻ്റെ അച്ചനെ വിളിച്ചത്… അച്ഛനെ പറഞാൽ എൻ്റെ സ്വഭാവം മാറും സച്ചി ഏട്ടാ പിന്നെ ഉടുത്തിരിക്കുന്ന മുണ്ടിൻ്റെ കാര്യം ദൈവാധീനം കൊണ്ട് ഉരിഞ്ഞു പോയി നാണം കേട്ടില്ല അല്ലെങ്കിൽ ചമ്മി ഇരുന്നേനെ….
അയ്യോ മുത്തേ സമ്മതിച്ചു ഇനി ഞാൻ വെള്ളം അടിക്കില്ല ഡീസൻ് ആയി പോരെ നമ്മുക്ക് നമ്മുടെ മുടങ്ങി പോയ ഫസ്റ്റ് നൈറ്റ് തകർക്കാം ഫസ്റ്റ് ഡേ എന്നെ ഉള്ളൂ അതൊക്കെ നി ഒരു സ്പോർട്സ് മാൻ സ്പിരിറ്റ് എടുത്താ മതി കിച്ചു നൈറ്റ് കൊണ്ട് പോയി നമ്മുക്ക് ഡേ എങ്കിലും ആഘോഷിക്കാം… അതു മാത്രം അല്ല നൈറ്റ് വരെ കാക്കാൻ ക്ഷമ ഇല്ല അതാ. ….
തന്നെ ചേർത്തു പിടിച്ചു കഴുത്തിൽ മുഖം അമർത്തി സച്ചി ചോദിച്ച കേട്ടു അനു നാണം നിറഞ്ഞ മുഖവും ആയി അവനെ നോക്കി…
ഈ സമയത്ത് വേണോ സച്ചി ഏട്ടാ ഇതിനൊക്കെ ഓരോ സമയവും കാലവും ഉണ്ടല്ലോ ദാസാ…
ഒരു സമയവും കാലവും ഇല്ല ഇതാണ് പറ്റിയ സമയം എൻ്റെ ഫ്ലോ നി കളയരുത് പ്ലീസ്…
തന്നെ എടുത്തു ബെഡിലേക്ക് കിടത്തിയ തൻ്റെ മേലേക്ക് അമർന്ന സച്ചിയേ അനു ചിരിയോടെ നോക്കി തന്നോട് ഉള്ള സ്നേഹം മുഴവൻ അവൻ്റെ കണ്ണിൽ തെളിഞ്ഞു കണ്ടതും ..അനു മുഖം ഉയർത്തി അവൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു ഒരു ചിരിയോടെ സച്ചി അവളുടെ അധരത്തിൽ ചുണ്ടു അമർത്തി കൈകൾ അനുസരണ ഇല്ലാതെ അവളുടെ ശരീരത്തിൽ ഒഴുകി നടന്നു അനുവിൻ്റെ കൈകൾ അവൻ്റെ പുറത്ത് അമർന്നു .. രണ്ടു പേരുടെയും വിയർപ്പും ഉമിനീരും കുടി കലർന്നു ഉടയാടകൾ മാറി ഒരല്പം നോവോടെ അവൻ അവളിലേക്ക് ആഴ്ന്നറങ്ങി ഇതു വരെ അവൾക്കായി അവൻ കരുതി വെച്ച സ്നേഹവും പ്രണയവും ഒരു മഴ പോലെ അവളിലേക്ക് ഒഴുകി ഇറങ്ങി…
ഡാ കിച്ച നിൻ്റെ അടുത്ത് കിടക്കുന്നത് ഞാനാ മീര അല്ല കേട്ടോ കൺട്രോൾ …..
തൻ്റെ അടുത്തേക്ക് വന്നു കിടന്നു ദേവ പറഞ്ഞ കേട്ടു കമന്നു കിടന്നു ഉറക്കം ആയിരുന്ന ജഗത് തലയിണയിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി…
എന്തൊരു തോൽവി ആടി നി എനിക്കറിയില്ലെ നിന്നെയും അവളെയും അതും അല്ല എനിക്കു അത്ര എന്നെക്കൊണ്ട് പറയിപിക്കരുത് ദേവ രാവിലെ….
അയ്യോ നി പിണങ്ങല്ലെ മുത്തേ നി ഈ സിനിമയിലും സീരിയലിലും കഥയിലും ഒന്നും കണ്ടിട്ടില്ല സ്വന്തം ഭാര്യ എന്നു കരുതി വേറെ പെണ്ണിനെ കെട്ടിപ്പിടിക്കുന്ന ഭർത്താക്കന്മാരെ അതു കൊണ്ടാണ് ഒരു മുൻകരുതൽ നി ആണെങ്കിൽ ഉറക്കപിച്ചും…
എൻ്റെ റൂമിൽ എൻ്റെ ബെഡിൽ എൻ്റെ ഒപ്പം വന്നു കിടന്നു എന്നെ ചോറിയാതെ എണീറ്റു പോടി പിന്നെ ഏതു ഉറക്കപിച്ച് ആണേലും എൻ്റെ പെണ്ണിൻ്റെ ഗന്ധവും സ്പർശനവും എനിക്ക് തിരിച്ചു അറിയാം അതു കൊണ്ട് മാറി പോവില്ല കുറെ കഥയും വായിച്ചു ഇറങ്ങും ഭാര്യ മാറി പോകും പോലും സ്വന്തം ഭർത്താവിന് അവൻ്റെ പെണ്ണിൻ്റെ ഗന്ധം കൊണ്ട് പോലും മനസിലാക്കാൻ പറ്റുന്നില്ല എങ്കിൽ അവനൊക്കെ ഒരു ഭൂലോക തോൽവി ആണ്… കുറെ ബോഡി സ്പ്രെയും അടിച്ചു കേറ്റി രാവിലെ ഇറങ്ങും നാറിട്ട് പാടില്ല പോയി അടിച്ചു നനച്ചു കുളിയടി ശവമെ….
തൻ്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു മുക്ക് ചുളിച്ചു ജഗത് പറഞ്ഞ കേട്ട് ദേവ ദേഷ്യത്തിൽ അവനെ നോക്കി…
ദ്ദേ കിച്ചപ്പാ ആനാവശ്യം പറയല്ലേ രാവിലെ ഒന്നു ഞാൻ കുളിച്ചു സഞ്ചരിക്കുന്ന ഒരു ഹെർബൽ കട ആണ് ഭാര്യ എന്നത് ശരി തന്നെ എന്നു വെച്ച് ഇങ്ങനെ അഹങ്കരിക്കരുത് ബ്ലടി ഗ്രാമവാസി….
ദേവ പറഞ്ഞ കേട്ടു ജഗത് ചിരിയോടെ ബെഡിൽ എണീറ്റു ഇരുന്നു..
മീര എവിടെ ദേവ …
ചോദിച്ചു കഴിഞ്ഞതും മുറിയിലേക്ക് വന്ന മീരയെ ജഗത് ചിരിയോടെ നോക്കി …
ദ്ദേ ഈ നിൽക്കുന്നത് അല്ലേ നിൻ്റെ ഭാര്യ കെട്ടിയവനെ ഉണർത്തി ബെഡ് കോഫി കൊടുക്കാൻ വന്നത് അല്ലേ നിൻ്റെ പണി ഞാൻ എളുപ്പം ആക്കി ഈ മരഭൂതത്തിനെ ഉണർത്തി തന്നു കോഫി കൊടുത്തോ….
ഇപ്പൊ വേണ്ട ഞാൻ ഒന്നു ഫ്രഷ് ആയി വരാം മീര കോഫി ടേബിളിൽ വെച്ചേക്ക്….
എന്താ കിച്ചു നി ഉണരാൻ ഇത്ര ലേറ്റ് രാത്രി നി എന്താ കക്കാൻ പോയോ?….
ഒരു ചിരിയോടെ അവനെയും മീരയെയും നോക്കി ദേവ ചോദിക്കുന്ന കേട്ടു മീര അവനെ ഒന്നു നോക്കി…
അതോ ഞാൻ ഒരു സെക്കൻ്റ് ഷോ കാണാൻ പോയി ഇനി വല്ലതും അറിയണോ മനുഷ്യനെ കിടത്തി ഉറക്കുകയും ഇല്ല പിശാച് എണീറ്റു പോക്കോ എൻ്റെ വായിൽ നിന്നും തെറി കേൾക്കാതെ…
നി പോടാ മീര നമ്മുക്ക് വൈകിട്ട് ഒന്നു അമ്പലത്തിൽ പോകാം ഈ കാലൻ്റെ അടുത്ത് അനുവാദം ഒക്കെ ചോദിച്ചു വെച്ചോ ഒത്തിരി ആയി ഭക്തി മാർഗം സ്വീകരിച്ചിട്ടു….
തന്നെ പുച്ഛിച്ച് നോക്കി മീരയോട് സംസാരിക്കുന്ന ദേവയെ നോക്കി ജഗത് ടവ്വൽ കയ്യിൽ എടുത്തു ..
അത് ചേച്ചി എനിക്കു അമ്പലത്തിൽ കേറി കുട പൊവാരുകമ്പോൾ കൂടെ വരാം…
സുഭാഷ് ഇതാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നത്.. സിനിമ കാണാൻ കേറിട്ട് ട്രയിലർ മാത്രം കണ്ടു കയ്യിലെ പോപ്കോണും തീർന്നു തീയറ്റർ വിട്ട എൻ്റെ അവസ്ഥ ഫീൽ ദ BGM നഷ്ട സ്വർഗ്ഗങ്ങളെ നിങൾ എനിക്കൊരു ദുഃഖ സിംഹാസനം നൽകു ..
സ്വയം ആത്മഗതിച്ചു തന്നെ സങ്കടത്തിൽ നോക്കിയ മീരയെ കണ്ണ് ചിമ്മി കാണിച്ചു ചിരിച്ചു കൊണ്ട് ജഗത് വാഷ് റൂമിലേക്ക് കയറി…
എങ്കിൽ ശരി അവനെ കുത്തി പൊക്കാൻ വന്നതാ താഴെ കാണാം ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല ….
തൻ്റെ കവിൽ തലോടി ചിരിയോടെ പുറത്തേക്ക് പോയ ദേവയെ നോക്കി മീര നിന്നു…
അനു ഞാൻ ഒരു സംശയം ചോദിക്കട്ടെ?
തൻ്റെ നെഞ്ചില് തല വെച്ചു കിടന്ന അനുവിൻ്റെ മുഖത്തേക്ക് വീണ ചുരുണ്ട മുടി രണ്ടു വിരൽ കൊണ്ടു വലിച്ചു നിവർത്തി സച്ചി ചോദിച്ചു…
എന്താ സച്ചി ഏട്ടാ?..
അതേ നിൻ്റെ ഈ മുടി എങ്ങനെ ആണ് ഇങ്ങനെ സ്പ്രിംഗ് ആയത് എനിക്ക് ആണേൽ ഇതു കാണുമ്പോൾ ചിരി വന്നു പോകും കറക്റ്റ് നൂഡിൽസ് ….
തന്നെ കളിയാക്കി ചിരിച്ച സച്ചിയുടെ നെഞ്ചില് ശക്തിയിൽ ഇടിച്ചു ദേഷ്യത്തിൽ അനു എണീറ്റു ഇരുന്നു….
ദ്ദേ മനുഷ്യ പാലം കടക്കുന്ന വരെ നാരായണ പാലം കടന്നാൽ കൂരായണ എന്ന ആണുങ്ങളുടെ പൊതു സ്വഭാവം കാണിച്ചാൽ തല അടിച്ചു ഞാൻ പൊളിക്കും… തനിക്ക് എന്താ എൻ്റെ മുടി കാണുമ്പോൾ ഈ മുടിക്ക് എന്താ ഒരു കുഴപ്പം….
തൻ്റെ മുഖത്തേക്ക് വീണ മുടി ഇഴകൾ ഊതി പറത്തി ദേഷ്യത്തിൽ അനു പറഞ്ഞ കേട്ട് വന്ന ചിരി അമർത്തി സച്ചി കിടന്നു… ചിരിച്ചു പോയാൽ തീർന്നു….
എൻ്റെ ചക്കര പിണങ്ങി പോവല്ലേ നിൻ്റെ മുടി പോളി അല്ലേ ഇതു കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് നമ്മുടെ പേർളി മാണിയെ ആണ് എന്താ സൂപ്പർ അല്ലേ മുടി…
ഹ ഇനി അവരുടെ നെഞ്ചത്ത് ചെന്നു കേറി കൊടുക്ക് അവർ ഞങ്ങളുടെ സംഘടനയുടെ സെക്രട്ടറി ആണ് സായി ബാബ പ്രസിൻഡൻ്റും അവരെ പറഞാൽ ഞങൾ അണികൾ പ്രതികരിക്കും ….
ഈ മുടിക്ക് വേണ്ടി സംഘടനയും ഉണ്ടോ,?
സച്ചി എണീറ്റു ഇരുന്നു താടിക്ക് കൈയ്യും കൊടുത്ത് അനുവിൻ്റെ മുഖത്തേക്ക് നോക്കി…
പിന്നെ 100 /10 പേർക്ക് ആണ് ഇങ്ങനെയുള്ള മുടി അപ്പോ ഞങ്ങൾക്കും സംഘടന ഉണ്ടാവില്ലേ പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇതോർന്നു നിവർത്തണം സച്ചി ഏട്ടാ….
പിന്നെ ഈ ജന്മം നിവരില്ല എൻ്റെ ക്യാഷ് കളയാൻ..
സച്ചി ഏട്ടൻ വല്ലതും പറഞ്ഞോ?..
അയ്യോ ഒന്നും പറഞ്ഞില്ല നിൻ്റെ മുടി സൂപ്പർ എന്നു പറഞ്ഞതാ ഇതൊക്കെ കാണുമ്പോൾ ആണ് പനങ്കുല പോലെ ഉള്ള മീരയുടെ മുടി ഓകെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് കിച്ചൻ്റെ ഭാഗ്യം അല്ല സോറി എൻ്റെ ഭാഗ്യം അത്ര നല്ല മൂടിയാ ഇതു ….
തൻ്റെ മുടി പിടിച്ചു സച്ചി പറഞ്ഞ കേട്ട് അനു അവനെ നോക്കി ചിരിച്ചു…
ഊതല്ലെ. ഊതല്ലെ മീരയുടെ മുടി കിടിലൻ അല്ലേ അതു സച്ചി ഏട്ടൻ പറയാതെ അറിയാം .. എങ്കിലും എന്നെ താങ്ങിയത് കൊണ്ട് ഞാൻ പറയുന്നത് ആണ് ഇതൊക്കെ ആണോ താടി നല്ല കിടിലൻ താടി കാണണം എങ്കിൽ കിച്ചു ഏട്ടൻ്റെ താടി കാണണം പോളി അല്ലേ അതാണ് താടി ….ഈ ഉണക്ക താടിക്ക് ഈ മുടി മതി നമ്മൾ രണ്ടാളും നല്ല മാച്ച് ആണ് മാഷേ Made for each other …
തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു അനു പറഞ്ഞ കേട്ടു സച്ചി അവളെ ചേർത്തു പിടിച്ചു…
അപ്പോ ഒന്നൂടെ നമ്മുക്ക് സ്നേഹിക്കാം അല്ലേ ….
തൻ്റെ ദേഹത്തുടെ ഒഴുകി നടന്ന ആ കൈകളുടെ ദിശ മാറിയത് അറിഞ്ഞു അനു അവൻ്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു….
തങ്കം നിന്നെ കാണാൻ ഇന്നു
താമരപ്പൂക്കൾ വന്നു
കൊഞ്ചും പാൽ മൊഴി കേൾക്കാൻ
ഒരു പഞ്ചവർണ്ണകിളി വന്നു
കൈ വിരലാൽ നി തൊടുമ്പോൾ
മൺചിരാതിൽ പൊൻ വെളിച്ചം
എൻ്റെ പുണ്യം പോലെ ഈ സിന്ദൂരം
പാട്ട് പാടി തൻ്റെ അടുത്ത് വന്നു കിടന്നു കെട്ടി പിടിച്ചു തലയിൽ അമർത്തി ചുംബിച്ച ജഗതിനെ മീര ചിരിയോടെ നോക്കി…
എൻ്റെ കിച്ചു ഏട്ടാ നിങൾ എന്ത് റൊമാൻ്റിക് ആന്നെ ഈ പാട്ട് പാടി ഡ്യൂയറ്റ് ഇതൊന്നും ഞാൻ താങ്ങില്ല ഒരു ലോലഹൃദയ ആണ്….
അയ്യോ അങ്ങനെ പറയല്ലേ പൊന്നെ ഈ ലൈഫും എൻ്റെ റോമൻസും ജീവിതവും നിനക്ക് വേണ്ടി ഉഴിഞ്ഞു വെച്ചു പോയി നി സ്വീകരിക്കണം നിനക്കെ സ്വീകരിക്കാൻ പറ്റു. എന്താ വയർ വേദന ഉണ്ടോ? മുഖാമകെ വല്ലാതെ ആയി..
തൻ്റെ വയറിലും മുഖത്തും തഴുകി കൊണ്ട് കഴുത്തിലേക്ക് മുഖം അമർത്തിയ അവനെ മീര തലയിൽ കൈ കോർത്തു ചേർത്തു പിടിച്ചു….
കഴിഞ്ഞ ആറു മാസവും ഈ ദിവസങ്ങളിൽ വയറിനും നടുവിനും എല്ലാം നല്ല വേദന ഉണ്ടായിരുന്നു ഒന്നു മൈൻഡ് കൂടെ ചെയ്തില്ല… പിന്നെ കിച്ചു ഏട്ടാ ശ്രമിച്ചാൽ വേറെ ആൾ വരും നിങ്ങളുടെ ജാതകത്തിൽ രണ്ടു കെട്ടിനു യോഗം ഉണ്ടന്ന് അറിയാമോ ജഗത് സാറേ….
തൻ്റെ മുഖം ബലം ആയി പിടിച്ചു ഉയർത്തി മീര പറയുന്ന കേട്ടു ജഗത് ചിരിയോടെ അവളെ നോക്കി…
സോറി കഴിഞ്ഞ ആറു മാസത്തെ കാര്യങ്ങൽ നി വിടു പിന്നെ ആര് പറഞ്ഞു ഇപ്പൊ ഈ കാര്യം. എങ്ങനെ കിട്ടി … രണ്ടു കല്യാണം ഞാൻ അറിഞ്ഞില്ല….
ഇപ്പൊ അല്ല കഴിഞ്ഞ ആറു മാസങൾക്കു ഇടക്ക് അമ്മ പല തവണ പറഞ്ഞതാ പാവം അന്നൊക്കെ അമ്മ മകന് പുതിയ ഒരു പെണ്ണിനെ ആഗ്രഹിച്ചു … എന്താ നോക്കുന്നോ സാറേ?..
പിന്നെ നോക്കാം ആ വേദ ലക്ഷ്മി തന്നെ ആയിക്കോട്ടെ നല്ല സെലക്ഷൻ അല്ലേ പൊന്നെ….
തൻ്റെ കയ്യിലെ വിരലിൽ കൈ കോർത്തു പിടിച്ചു കൊണ്ട് തൻ്റെ മാറിലേക്ക് ചാഞ്ഞ അവൻ്റെ തലയിൽ മീര തലോടി…
എന്തൊരു ഭാര്യ ആണ് നി സാധാരണ ആൾക്കാർ ഇങ്ങനെ ഒക്കെ കേട്ടാൽ പ്രതികരിക്കും നി എന്താ ഇങ്ങനെ?.. അതോ ഒറ്റ ദിവസത്തെ സ്നേഹ പ്രകടനങ്ങൾ കൊണ്ട് എന്നെ വേണ്ടന്നു തോന്നിയോ?… ഔച്ച് എനിക്കു വേദനിച്ചു മീര ഈ താടി ഞാൻ കളയാൻ പോകുവാ എന്തു പറഞ്ഞാലും നി അതിനോട് ആണ്….
താൻ പറഞ്ഞു മുഴുപിക്കും മുന്നേ താടിയിൽ പിടിച്ചു വലിച്ച മീരയെ ദേഷ്യത്തിൽ നോക്കി ജഗത് എണീറ്റു തൻ്റെ താടി തടവി…..
പിന്നെ എന്തിനാ കിച്ചു ഏട്ടൻ അങ്ങനെ ചോദിച്ചത് വേണ്ടാതെ ആയോ എന്നു.. ഇന്നലെ എനിക്ക് അത്രയും പറ്റാഞ്ഞ കൊണ്ട അല്ലാതെ സ്നേഹം ഇല്ലാത്ത കൊണ്ടല്ല… പിന്നെ ഒരു ഭാര്യയും ഭർത്താവ് രണ്ട് കെട്ടണം എന്നൊന്നും മോഹികില്ല പിന്നെ വിധി അതെങ്കിൽ എന്താ ചെയ്യുക ….
എന്ത് വിധി എനിക്ക് ജതകത്തിലും കൊപ്പിലും ഒന്നും ഒരു വിശ്വാസവും ഇല്ല അതൊക്കെ പോട്ടെ ഇപ്പൊ എന്നെ കെട്ടിക്കാൻ നിനക്ക് എന്താ ആവശ്യം നി സന്യാസി ആവാൻ പോണോ? നിനക്ക് എന്താ പറ്റിയത്? ഈ സമയത്ത് ഒരു മൂഡ് change ഉണ്ടന്ന് അറിയാം പക്ഷെ ഇതു അതൊന്നും അല്ല എന്താ കാര്യം പറഞ്ഞോ? ….
തൻ്റെ നെഞ്ചിലേക്ക് വീണ്ടും ചാഞ്ഞ അവൻ്റെ തലയിൽ മീര അമർത്തി ചുംബിച്ചു ….
അതിപ്പോ എൻ്റെയും അമ്മയുടെയും ജന്മ നക്ഷത്രം ഒന്നാണ് കിച്ചു ഏട്ടാ എൻ്റെ ജാതകത്തിൽ പറയുന്നത് ഞാനും. അമ്മയേ പോലെ ….
ബാക്കി പറയും മുന്നേ തൻ്റെ നേരെ ദേഷ്യത്തിൽ നോക്കിയ ജഗതിനെ കണ്ടൂ മീര ഒന്നു ചിരിച്ചു….
ജാതകത്തിൽ പറഞ്ഞത് സംഭവിച്ചാൽ ഞാൻ എന്തു ചെയ്യണം വേറെ കെട്ടണോ?..നിനക്ക് ഭ്രാന്ത് ആണ് മീര ഓരോന്ന് പറഞ്ഞു വരും മനുഷ്യൻ്റെ മൂഡ് കളയാൻ …എങ്കിൽ കേട്ടോ നിൻ്റെ അമ്മയുടെ വിധി നിനക്ക് വന്നാൽ നിൻ്റെ. അച്ഛൻ ജീവിച്ചു തീർക്കുന്ന ജീവിതം ഞാൻ സ്വീകരിക്കും… എന്തൊരു മനുഷ്യൻ ആണ് അദ്ദേഹം.. ഗുരുനാഥൻ എന്ന ബഹുമാനവും സ്നേഹവും മുന്നേ ഉണ്ടായിരുന്നു… പെണ്ണിൻ്റെ ചൂട് ഇല്ലെങ്കിലും നിൻ്റെ അമ്മയുടെ ഓർമ്മയിൽ ജീവിച്ചു തീർക്കുന്ന ആ ജീവിതം അങ്ങനെ ആവണം ഓരോ പുരുഷനും… വേഴാമ്പലിനെ പോലെ ജീവിച്ചു തീർക്കണം ലൈഫ് തൻ്റെ ഇണ ഈ ഭൂമി വിട്ടു പോയാൽ ഒപ്പം പോകും മറ്റെ ഇണയും… അല്ലാതെ ഭാര്യ മരിച്ചാൽ ഉടനെ വേറൊരു കല്യാണം കഴിക്കാൻ ഞാൻ കാത്തു നിൽകില്ല….
തൻ്റെ മുന്നിൽ ഇരുന്നു ജഗത് പറഞ്ഞ കേട്ടു നിറഞ്ഞ ചിരിയോടെ മീര അവനെ നോക്കി… താൻ പറഞ്ഞ വാക്കുകൾ കേട്ട് ഉളിലെ ദേഷ്യം മുഴുവൻ മുഖത്ത് ഉണ്ടെങ്കിലും കൺ കോണിൽ നിറഞ്ഞ കണ്ണീർ അവൾക്ക് വേദന ഉണ്ടാക്കി….
അതേ കിച്ചു ഏട്ടാ എന്താ ഈ വേഴാമ്പലിൻ്റെ കഥ അറിയാൻ ഉള്ള ഒരു കൗതുകം അതാ….
തൻ്റെ മടിയിലേക്ക് കിടന്നു താടിയുടെ ഉള്ളിൽ കൈ കോർത്തു മീര ചോദിച്ച കേട്ട് ജഗത് അവളെ ദേഷ്യത്തിൽ നോക്കി….
അതോ ആൺകിളി മരിച്ചപ്പോ അടുത്ത മരത്തിൽ കണ്ട വേറൊരു ആൺ കാക്കയുടെ കൂടെ പെൺ വേഴാമ്പൽ ഒളിച്ചു പോയി കല്യാണം കഴിച്ചു കഥയും തിരക്കി വന്നെക്കുവ പിശാച്….
അയ്യേ നിങൾ എന്താ സീരിയൽ ഡയറക്ടരെ പോലെ അവിഹിതം പറയുന്നത് കാക്ക വേഴാമ്പൽ ആ കണക്ഷൻ അങ്ങോട്ട് ശരയാകുന്നില്ല എന്താണ് ജഗത് സാറേ ഇങ്ങനെ…
ദ്ദേ മീര എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് നിനക്ക് അറിയാം ഞാൻ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന് അതറിഞ്ഞു വെച്ചു നി….
പോട്ടെ സാറേ എന്താ ചൂട് ഇവിടെ ഒരുമ്മ തന്ന ചൂട് കുറയുമോ?…
മടിയിൽ നിന്നും എണീറ്റു തൻ്റെ കവിളിൽ തലോടി മീര ചോദിച്ച കേട്ടു ജഗത് ചിരിയോടെ അവളെ നോക്കി….
ഞാൻ നിന്നോട് പറഞ്ഞത് അല്ലേ എനിക്ക് ഇംഗ്ലീഷ് ആണ് മെയിൻ എന്നു അപ്പൊൾ കിസ്സും അവരുടെ കൾച്ചർ പോലെ മതി kiss me ….
തൻ്റെ ചുണ്ടിൽ കൈ വെച്ചു ജഗത് പറഞ്ഞ കേട്ടു മീര എന്ത് ചെയ്യണം എന്നറിയാതെ അവനെ നോക്കി ഇരുന്നു..
മീര എനിക്ക് ദേഷ്യം വരും kiss me…
ഒച്ചയിൽ ഉള്ള ജഗതിൻ്റെ പറച്ചിൽ കേട്ടു മീരയുടെ ചുണ്ടുകൾ ആവൻ്റെ അധരത്തിൽ അമർന്നു……
തുടരും…….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission