Skip to content

മായ മയൂരം – 30

maya-mayooram

മീര   ഫ്രീ   ആണോ   ഒരഞ്ചു   മിനിട്ട്   സംസാരിക്കാൻ…..

പെട്ടന്ന്    തൻ്റെ   മുന്നിലേക്ക്   വന്ന   ഇന്ദ്രജിത്തിനേ   കണ്ടൂ   പേടിയോടെ   മീര   അവനെ   നോക്കി… അവനോടുള്ള   പേടി   കൊണ്ട്   ശരിരം   തളർന്ന   പോലെ   അവൾക്ക്   തോന്നി   അവൻ   ഇതു   വരെ തന്നിൽ   ഏല്പിച്ച   എല്ലാ   വിധ വേദനകളും   മനസിലേക്ക്   ഓടി   അണഞ്ഞു ….

മാ..മാറി   നിൽക്കു   എനിക്ക്   പോണം….

അങ്ങനെ   അങ്ങു   പോയാലോ   മീര   ഇന്നു   എൻ്റെ   ബർത്ത്ഡേ   ആണ്   ഒന്നു   വീഷ്   ചെയ്തിട്ട്   പോ.. നിൻ്റെ   വായിൽ   നിന്നു   എനിക്ക്   കേൾക്കണം   മീര   അതിനു   വേണ്ടി   മാത്രം   ആണ്   കോളേജ്   വിടുന്ന   സമയത്ത്   വന്നത് …  ഈ   കനിയെ   ഞാൻ   കാണുന്നതിന്     വിലക്ക്   ഏർപെടുത്തി   വെച്ചത്   അല്ലേ   ജഗത്   സാർ  .. പക്ഷേ   എനിക്ക്   കണ്ടേ   പറ്റു    നി   കുഞ്ഞു   ആയിരുന്നപ്പോൾ   മുറ്റത്തെ   ചെടിയിലെ   കോളാമ്പി   പൂവ്   പറിച്ചു   എനിക്ക്   നേരെ   നീട്ടി    ജന്മദിന  ആശംസകൾ   പറഞ്ഞില്ലേ   അതു   പോലെ   പറ  മീര   ഇന്നും .. അതേ   കുറുമ്പോടെ   അതേ  സ്നേഹത്തിൽ.   കഴിഞ്ഞ   മുന്നു   നാല്  വർഷമായി   നിനക്ക്   എന്നോട്   സ്നേഹം   ഇല്ല   മീര     ബാല്യത്തിൽ   നിൻ്റെ   മനസിലെ   പുരുഷ സങ്കല്പം   ഇന്ദ്രജിത്ത്   ആയിരുന്നില്ലെ    നിൻ്റെ   പ്രണയം   പിന്നെ   കൗമാരം  തുടങ്ങുമ്പോൾ   അതെങ്ങനെ   ജഗത്  മാധവ്   ആയി   പറ   മീര   പ്ലീസ്…

പെട്ടന്ന്   അവനിൽ   കണ്ട   നിസ്സഹായത   അവളെ   കുടുതൽ   ഭയപ്പെടുത്തി ..ഇനി   അവൻ   അണിയാൻ   പോകുന്ന   ഭ്രാന്തിൻ്റെ   മുന്നോടി  ആയുള്ള   മുഖം മൂടി   ആണ്   ആ  നിസ്സഹായത   ഇനി   ഇന്ദ്രജിത്ത്   എന്ന   മനുഷ്യനിൽ   നിന്നും   മൃഗത്തിലേക്ക്   ഉള്ള   യാത്ര   ആണ്.. പേടി   കൊണ്ട്   മീര   ചുറ്റും   നോക്കി …

എന്താ   മീര   നി   ഒന്നും   മിണ്ടാതെ   നിൽക്കുന്നത്   എന്തേലും   ഒന്നും   പറയൂ    എന്തിനാ   നി   ഇങ്ങനെ   എന്നോട് .. നി   ഇല്ലാതെ     എനിക്ക്   പറ്റില്ല   മീര   ഞാൻ   ഒത്തിരി   നിന്നെ   വേദനിപ്പിച്ചു   ഇനി   അതൊന്നും   ഉണ്ടാവില്ല   ജഗത്   നിന്നെ   സ്നേഹിക്കുന്നതിൽ   ആയിരം   ഇരട്ടി   ഞാനാണ്   നിന്നെ   സ്നേഹിക്കുന്നത്.. പറ   മീര   ഞാൻ   അല്ലേ   നിന്നെ   സ്നേഹിക്കുന്നത് ?…

പെട്ടന്ന്   തൻ്റെ   കയ്യിലേക്ക്   കയറി   പിടിച്ച   അവനെ   പേടിയോടെ   നോക്കിക്കൊണ്ട്   കണ്ണ്   വെട്ടിച്ച്     പ്രിൻസിപ്പാളിൻ്റെ   റൂമിലേക്ക്    നോക്കി ..

നി   ആരെയാടി   നോക്കുന്നത്   ഞാൻ   മുന്നിൽ   ഉള്ളപ്പോൾ …  നിൻ്റെ   മറ്റവനെ   ആണോ? 

എന്നെ   വിട്   നിങ്ങൾക്കെന്താ   വേണ്ടത്   ഇവിടെ   വേച്ചൊരു   സീൻ   ഉണ്ടാക്കരുത്…

തൻ്റെ      കൈ   തട്ടി   എറിഞ്ഞ   മീരയെ   ഇന്ദ്രജിത്ത്   ചിരിയോടെ   നോക്കി…

എന്താ    ചൂട്  പെണ്ണെ   ഇതു   വരെ   ഇല്ലാത്ത   ധൈര്യം   ആണല്ലോ   ജഗത്   മാധവ്   എന്ന   ചൂടൻ്റെ   ഒപ്പം   അല്ലേ   അന്തിയുറക്കം   അവൻ്റെ   ശരീരത്തിൽ   നിന്നും   കിട്ടിയ  ചൂടാണോ?

ഒരു   പരിഹാസ രൂപേണ   ഇന്ദ്രജിത്ത്   ചോദിച്ച   കേട്ട്   മീര   അവനെ   ദേഷ്യത്തിൽ   നോക്കി…

എന്താ   മണം  ജഗത്   സാറിൻ്റെ   പെർഫ്യൂം   ബ്രാൻഡ്   Mont  Blanc  ആണല്ലേ   നല്ല   കോസ്റ്റിലി   ആണല്ലോ   രെയർ  ഐറ്റം   അവൻ്റെ   സെലക്ഷൻ   ഒക്കെ   അല്ലേലും   അങ്ങനെ ആണല്ലോ   അമൂല്യവും  രെയർ   പീസും   ഒക്കെ  നോക്കിയേ  സെലക്ട്   ചെയ്യു  പെർഫ്യൂം   ആണേലും   പെണ്ണ്   ആണേലും ..നിൻ്റെ   ഈ  മണം   എനിക്ക്   ഇഷ്ടം   ആവുന്നില്ല    മീര  നിൻ്റെയും   അവൻ്റെയും   ഗന്ധം   കുടി   കലർന്നു   ആ   മണം   എന്നെ   ഭ്രാന്തൻ   ആകുന്നു  .. …

തൻ്റെ   അടുത്ത്   മുക്ക്   കൊണ്ട്    മണം   പിടിച്ചു   ഇന്ദ്രജിത്ത്    പറഞ്ഞ   കേട്ടു   മീര   ദേഷ്യത്തിൽ   പുറകോട്ടു  മാറി   അവനെ    അറപ്പോടെ   നോക്കി…

നിങ്ങൾക്ക്   ഭ്രാന്ത്   ആണ്    ബാല്യം   എന്നത്  ഒരു   മായ ലോകം   ആണ്   ചുറ്റും  ഉള്ളതിൽ   ശരിയും   തെറ്റും   വേർതിരിച്ചു   അറിയാൻ   പറ്റാത്ത   പ്രായം.. അങ്ങനെ   ഒരു   തെറ്റ്  ആയിരുന്നു   നിങ്ങളും…   അതു   തിരുത്തി   ആരും   തന്നും   ഇല്ല   എൻ്റെ   മനസിൽ  നിങ്ങളോടുള്ള   വികാരം   ഭയം   ആയിരുന്നു   കാണുമ്പോൾ   തന്നെ   ശരിരം   തളരുന്ന   ഭയം .. മനസിനും   ശരീരത്തിനും   നിങൾ   ഏല്പിച്ച    മുറിവുകൾ   വളരെ   വലുത്   ആയിരുന്നു  നിങ്ങളുടെ   നേരെ   നിന്നു   ശബ്ദിക്കാൻ   പോലും   ഭയം. പക്ഷേ   ഇപ്പൊൾ   ആ  ഭയം   ഇല്ല   കഴിഞ്ഞ   പോയ   നാല്    വർഷങ്ങൾ   വരെ   നിങൾ   ഏല്പിച്ച   വേദനയിൽ   കണ്ണീരോടെ   പറഞ്ഞ   വാക്കുകൾ   ഇത്തവണ   നേരെ    നിന്നു   നിങ്ങളുടെ    കണ്ണിൽ   നോക്കി   പറയുന്നു..  ഇപ്പൊൾ   നിങൾ   പറഞ്ഞതൊക്കെ   ശരിയാണ്     എൻ്റെ   ശരീരത്തിന്   ഇപ്പൊ   ജഗത് മാധവിൻ്റെ   ഗന്ധം   ആണ്   ആ   ശരീരത്തിലെ   ചൂടും.. ആ   ചൂടും, ചൂരും , സാമീപ്യവും,ഗന്ധവും   ഒക്കെ   ആണ്   എന്നിലെ   പെണ്ണ്   കൊതിച്ചിരുന്നത്   അതെല്ലാം   ഏറ്റു   വാങ്ങാൻ   ആണ്   ആഗ്രഹിച്ചത് .. ഇതൊക്കെ    മറ്റു   ആരെക്കാളും   നിനക്ക്   അറിയുന്നത്   അല്ലേ   ഇന്ദ്രജിത്ത്….

തൻ്റെ   നേരെ   നിന്നു    മീര   പറഞ്ഞ   കേട്ട്   ഒരു   പതർച്ചയൊടെ   ഇന്ദ്രജിത്ത്   അവളെ.  നോക്കി   ആ   കണ്ണുകളിൽ   ഇപ്പൊ   തന്നെ  മുഴുവൻ.  ആയി  കത്തി   എരിക്കാൻ   ഉള്ള   അഗ്നി   ഉള്ള   പോലെ   അവന്   തോന്നി . അവളുടെ   പുതിയ   ഭാവത്തിൽ   അവനൊന്നു   പകച്ചു…

നി   ഒന്നു   പകച്ചു  അല്ലേ   ഇന്ദ്രജിത്ത്   എനിക്ക്   തോന്നി..  ഈ   നിലപാട്   ഞാൻ   മുന്നേ  എടുക്കണം   ആയിരുന്നു  പക്ഷേ   ധൈര്യം   ഇല്ലായിരുന്നു   ഇപ്പൊ   നല്ലത്   പോലെ   ഉണ്ട്    ജഗത്  മാധവിൻ്റെ   ഭാര്യ   എന്ന   ധൈര്യം   ഒരു   പുരുഷൻ്റെ   വിജയത്തിന്   പിന്നിൽ   ഒരു   സ്ത്രീ   ഉണ്ട്.. അതു   പോലെ   ചില  ചില   സ്ത്രീകളുടെ   വിജയത്തിന്   പിന്നിൽ   അവളുടെ   പുരുഷൻ   മാത്രമേ   ഉള്ളൂ.. ആ   ഗണത്തിൽ   പെടുന്ന   സ്ത്രീ   ആണ്    ഞാനും …

തൻ്റെ   മുന്നിൽ   നിന്നും  വീറോടെ   സംസാരിക്കുന്ന   മീരയെ   ഇന്ദ്രജിത്ത്   ദേഷ്യത്തിൽ  നോക്കി   പിന്നെ   അതൊരു   ചിരിയിയിലേക്ക്   വഴി   മാറി.. പ്രതീക്ഷിക്കാതെ    തൻ്റെ   മുടിയിൽ   കുത്തി   പിടിച്ച   അവനെ   മീര   പേടിയോടെ   നോക്കി    തലയിലെ   വേദനയിൽ    കണ്ണുകൾ  നിറഞ്ഞു തുളുമ്പി…

മതിയടി   പ്രസംഗിച്ചത്   ജഗത്   മാധവ്    അവൻ്റെ   വർണ്ണന   നിർത്തു..   നി   എൻ്റെ   സ്വന്തം   ആണ്   എൻ്റെ   മാത്രം    ഒറ്റ  അടിക്കു   കൊന്നു   തള്ളാൻ   അറിയാത്ത   കൊണ്ടല്ല    എൻ്റെ   പ്രണയം   ഏറ്റു   വാങ്ങാൻ   നി   ജീവനോടെ   വേണം  അവനു   മാത്രം  അല്ല   ചൂടും ചൂരും   ഗന്ധവും  പൗരുഷവും       എനിക്കുമുണ്ട്   അതൊക്കെ   നിനക്ക്   ഒരു   ദിവസം   ഞാൻ   മനസിലാക്കി   തരുന്നുണ്ട് .. എനിക്കറിയാം   മീര   ഈ   ശരിരം   അവൻ്റെ   എച്ചിൽ  ആണെന്ന്   പക്ഷേ   എനിക്ക്   അതൊന്നും   ഒരു  പ്രശ്നവും   ഇല്ല    നിന്നോട്   ഉള്ള   എൻ്റെ   പ്രണയം   മാത്രം   ആണെൻ്റെ   ലക്ഷ്യം   അതു   ബലപ്രയോഗത്തിൽ   നേടാൻ   എങ്കിൽ   അങ്ങനെയും   ഞാൻ   നേടും…ഇപ്പൊ   നിൻ്റെ   കണ്ണിൽ   ആ   പഴയ   പേടിയാണ്   എനിക്ക്   ലഹരി   ആയ   പേടി   എൻ്റെ   ഒരു   ചുടുചുംബനം   നി   ഇപ്പൊ   സ്വീകരിക്കൂ ..  ജഗത്   മാധവിൻ്റെ   താലിയും   കഴുത്തിൽ   ഇട്ടു…

തൻ്റെ   നേരെ  മുഖവും   ആയി   വന്ന   അവനെ  മീര   പേടിയോടെ   നോക്കി… മുടിയിൽ    അവൻ്റെ  കൈ   മുറുകും   തോറും   മീരയുടെ   കണ്ണുകൾ   ഒഴുകി   ഇറങ്ങി ..  പെട്ടന്ന്   തൻ്റെ   മുടിയിൽ  നിന്നും   കൈ   വിട്ടു   ശക്തിയിൽ   സൈഡിലേക്ക്   തെറിച്ചു   താഴേക്ക്    വീണ   ഇന്ദ്രജിത്തിനെ  കണ്ടൂ   മീര   മുന്നിൽ   നിന്ന   ആളെ   നോക്കി….

കിച്ചു  ഏട്ടൻ…

ആ   മുഖം   കണ്ടതും  ഇതു   വരെ   ഉള്ള   പേടി   മാറി   അവളിൽ   സന്തോഷം   നിറഞ്ഞു .. എങ്കിലും   പെട്ടന്ന്   അവൻ്റെ   മാറ്റം   അവളിൽ   പേടി   ഉണ്ടാക്കി   ആ   മുഖത്തുള്ള   ദേഷ്യവും  പകയും   തൻ്റെ   മുന്നിൽ   നിന്നത്   വേറെ   ആരോ   എന്നവൾക്കു   തോന്നി.. കോളജ്   ടൈം   കഴിഞ്ഞ   കൊണ്ട്   കുറച്ച  കുട്ടികൾ  പോയെങ്കിലും    തങ്ങൾക്ക്  ചുറ്റും   കൂടിയ   പിള്ളേരെയും   മറ്റുള്ളവരെയും   കണ്ടൂ   മീര   പേടിയോടെ   അവനെ   നോക്കി….

കിച്ചു   ഏട്ടാ    പ്ലീസ്  എല്ലാരും   നോക്കുന്നു…

എന്തു   ധൈര്യത്തിൽ   ആണ്   നി   എൻ്റെ   പെണ്ണിൻ്റെ   മേലെ   കൈ   വെച്ചത്.. നിന്നോട്    പല   തവണ   ഞാൻ   പറഞ്ഞത്  അല്ലേ   ഇന്ദ്രജിത്ത്   മീര   എൻ്റെ   ഭാര്യ   ആണ്   എൻ്റെ   മാത്രം   ഭാര്യ….

തൻ്റെ   നെഞ്ചിലേക്ക് കാലു  എടുത്തു   വെച്ചു   ജഗത്   പറഞ്ഞ   കേട്ടു  ഇന്ദ്രജിത്ത്   അവനെ   ദേഷ്യത്തിൽ   നോക്കി….പെട്ടന്ന്   നിലത്ത്   നിന്നു   പിടിച്ചു   പൊക്കി   തൻ്റെ   നേരെ   കൈ   ചുരുട്ടിയ   അവനെ   കണ്ടു   ഇന്ദ്രജിത്തിന്   തൻ്റെ   ധൈര്യം   മുഴുവൻ   ചോരുന്ന   പോലെ   തോന്നി   നാല്  വർഷങ്ങൾക്ക്   മുന്നേ   ഉള്ള   അതേ   പേടി   അവനിലേക്ക്   എത്തി…തൻ്റെ   മുഖത്തേക്ക്   വന്നു   പതിച്ച   ജഗതിൻ്റെ  കയ്യുടെ   ബലത്തിൽ   അവൻ്റെ   വായിൽ   നിന്നും   മുക്കിൽ   നിന്നും   ചോര   ഒഴുകി  പൊത്തി   പിടിച്ച   മുഖവും   ആയി   ഇന്ദ്രജിത്ത്   ജഗതിനേ   നോക്കി…

ഇതൊരു   കോളജ്   ആണ്   ഞാൻ   ഒരു   സാറും   ഇതൊരിക്കലും  ആഗ്രഹിച്ചത്  അല്ല സ്ഥലവും  സമയവും   സന്ദർഭവും   ശരിയല്ല   അതു   കൊണ്ട്   മാത്രം   ഇതിവിടെ   തീർന്നു … പക്ഷേ   നിന്നെ   ഞാൻ   അറിഞൊന്നു   കാണുന്നുണ്ട്   ഉടനെ   തന്നെ   വാ  മീര….

തന്നെ   പകയോടെ   നോക്കി   മീരയെയും   കൊണ്ട്   കാറിലേക്ക്   കയറിയ   ജഗതിനെ   ഇന്ദ്രജിത്ത്   ദേഷ്യത്തിൽ   നോക്കി   നിന്നു   ഒരു   ചിരിയോടെ   തന്നെ   തിരിഞ്ഞു   നോക്കിയ   മീരയെ   കണ്ടൂ   അവൻ   തൻ്റെ   കൈ   ചുരുട്ടി…

എന്തു   മാസ്സ്   ആണ്   നമ്മുടെ   ജഗത്    സാർ   എന്ത്   ചവിട്ടു   ആണ്   ചവിട്ടയത്   ഓ   ഒരു   ആക്ഷൻ   കണ്ടപ്പോ   എന്തൊരു   സന്തോഷം …

ചുറ്റും  കുടി   നിന്നു   പിള്ളേര്   ഓരോന്നും   പറഞ്ഞു   കൊണ്ട്   പല  വഴിക്ക്   പോയത്   നോക്കി   ഇന്ദ്രജിത്ത്   തൻ്റെ   മുക്കിലെ   ചോര   തുടച്ചു…

ഇപ്പോളും   നി   പഴയ  പോലെ   തന്നെ.  ആണ്   ജഗത്   മാധവ്   ഒരു   ഇടി   ഒന്നു ഒന്നര  ഇടി   ആണ്   പക്ഷേ   ഇതു   കൊണ്ടൊന്നും   അവളോടുള്ള   എൻ്റെ   മോഹം   മാറില്ല   എനിക്ക്   വേണം   അവളെ   എൻ്റെ   മാത്രം  ആയി  ഞാൻ   സ്വന്തമാക്കും   മീരയെ   അല്ല   മീര   ജഗത് മാധവിനെ  …

തൻ്റെ   വണ്ടിയിൽ   ചാരി   നിന്നു  ജഗത്   പോയ   വഴിലേക്ക്   നോക്കി   ഇന്ദ്രജിത്ത്   കൈ   ചുരുട്ടി….

എന്താണ്    പൊന്നെ   കരയുന്നത്  വൈകിട്ട്   കോളജിൽ   നടന്ന   പ്രോബ്ലം   കൊണ്ട  നി   അതു   വിട്ടില്ല എന്നോട്  പിണക്കം   ആണോ   സോറി   ഞാൻ   അവനെ    തല്ലി   പോയതാ … ആ   ഒരവസ്ഥയിൽ   നിന്നെ   കണ്ടപ്പം   എനിക്ക്   സ്വയം നിയന്ത്രണം  പോയി ….

ബെഡീലേക്ക്   വന്നു    തനിക്ക്   ഒപ്പം  കിടന്നു   ജഗത്   പറഞ്ഞ   കേട്ടു   മീര   അവനെ   നിറഞ്ഞ  കണ്ണും   ആയി   നോക്കി..

നി   എന്തിനാ   മീര   ഇങ്ങനെ   കരയുന്നത്   എനിക്ക്   ഇങ്ങോട്ട്   ഒന്നും   കിട്ടിയില്ല   കൊടുക്കുക   അല്ലേ   ചെയ്തേ…

കിച്ചു   ഏട്ടന്   ഇതൊക്കെ   തമാശ   ആണ്   ഇതിൻ്റെ   പേരിൽ   ഇനി   ആ   പ്രിൻസിപ്പൽ   എന്തൊക്കെ   പറയും…ഞാൻ   കാരണം   വീണ്ടും   വീണ്ടും   കോളജിൽ   നാണം   കെടുക   അല്ലേ..

ഒന്നും   പറയില്ല   ഇനി   പറഞ്ഞ   കേൾക്കും   പിന്നെ   ഞാൻ   എന്തു   മാന്യൻ   ആയിരുന്നു   അടി, ഇടി  ഒന്നും   എനിക്ക്   അറിയെ   ഇല്ല…    ആ   നേരത്ത്   സാറിൻ്റെ   റൂമിൽ   നിന്നും   പോരാൻ   തോന്നിയത്   ഭാഗ്യം   അല്ലെങ്കിൽ    നി   ഒന്നു   ഓർത്തു   നോക്കിയെ. ഒത്തിരി   വേദനിച്ചോ   നിനക്ക്…

തൻ്റെ   തലയിൽ   തലോടി   ജഗത്   ചോദിച്ച   കേട്ടു   മീര   അവൻ്റെ   നെഞ്ചിലേക്ക്   കിടന്നു…

അവനു   എന്നോടുള്ള   ഭ്രാന്ത്   എന്ന   കിച്ചു   ഏട്ടാ   മാറുക   എനിക്ക്   പെടിയ   അവൻ   ഇനി   എന്നെ…

ബാക്കി   പറയാതെ   പൊട്ടി കരഞ്ഞു   തുടങ്ങിയ   അവളെ   ചേർത്തു  പിടിച്ചു   നെറുകയിൽ  ചുണ്ട്  അമർത്തി …

നി   പേടിക്കാതെ   ഒന്നും   ചെയ്യില്ല   ഞാൻ   ഗാരൻ്റി   എൻ്റെ   പെണ്ണിനെ   സേഫ്   ആക്കണ്ടത്   ഞാൻ   അല്ലേ.. നിൻ്റെ   വയർ   വേദന   ഇതു   വരെ   മാറിയില്ലേ    ഇതിപ്പോ   മുന്നു, നാല്   ദിവസം   ആയിട്ടും   ഈ   വയറിൻ്റെ    ഇടതു   സൈഡിൽ   ഇങ്ങനെ   കൈ   പൊത്തി  പിടിക്കുന്ന   എന്തിനാ   ഹോസ്പിറ്റലിൽ   പോണോ?…

തൻ്റെ   വയറിൽ   തടവി   ജഗത്   ചോദിച്ച   കേട്ട്   മീര   അവനെ   ചിരിയോടെ  നോക്കി…

എനിക്ക്   എപ്പോളും   അങ്ങനെ   ആണ്   period   ടൈമിൽ   ഭാര്യമാർ   ഹോസ്പിറ്റലിൽ   പോയാൽ   നിങൾ  ഭർത്താക്കമ്മർ  മുടിയും   ഒരു   തവണ   രണ്ടു  തവണ   ആണെകിൽ   സാരം   ഇല്ല   ഇതെല്ലാം   മാസവും   ഉള്ളത്   അല്ലേ   നോ   പ്രോബ്ലം   ഞങ്ങൾക്ക്   ശീലം   ആയി    വേദനക്ക്   ഉള്ള   മരുന്നിന്   ഡോക്ടർ   വേണ്ട   ഈ   നെഞ്ചിലെ   ചൂടും   ചേർത്തു   നിർത്തലും   മതി….

തൻ്റെ   നെഞ്ചിലേക്ക്   ഒന്നൂടെ   ചേർന്ന്   കിടന്നു   മീര   പറഞ്ഞ   കേട്ട്  ജഗത്   തലയിൽ   തലോടി…

കിച്ചു   ഏട്ടൻ   എന്താ   ഇത്ര   താമസിച്ചത്   അമ്പലത്തിൽ   പോയി   വരാൻ    ദേവ   ചേച്ചിയും   ഇല്ല   ഞാൻ. ആകെ  ബോർ  അടിച്ചു..

ഞാ .ഞാൻ   രൂപേഷിനെ  ഒന്നു   കാണാൻ   പോയി   അതാ …പിന്നെ  ദേവ   എവിടെ?

ചേച്ചി   എങ്ങോട്ടോ   കറങ്ങാൻ   പോയി   കിച്ചു   ഏട്ടൻ്റെ   ദേഹം   എവിടെ   എങ്കിലും   മുറിഞ്ഞോ   ദ്ദേ   കയ്യിൽ   ചോര….

തൻ്റെ   കൈ   പിടിച്ചു   വെപ്രാളത്തിൽ   നോക്കുന്ന   അവളെ   ജഗത്   ചിരിയോടെ   നോക്കി…

ഡീ   പെണ്ണെ   ഇതൊന്നും   ഇല്ല   നൈസ്   ആയി  വണ്ടി   ഒന്നു   ചരിഞ്ഞു   അതാ   അപ്പൊൾ   കൈ   എവിടെ   എങ്കിലും   കൊണ്ട്   മുറിഞ്ഞു   കാണും   ഞാൻ   ഒന്നു   ഫ്രഷ്   ആവട്ടെ…

അയ്യോ   എന്തെങ്കിലും   വേറെ   പറ്റിയോ?..

തൻ്റെ   ദേഹത്ത്   ഒക്കെ   അതിവ  ശ്രദ്ധയോടെ   നോക്കുന്ന   അവളെ   നോക്കി   ജഗത്   ചിരിയോടെ   എണീറ്റു   ഇരുന്നു…

എനിക്ക്   ഒന്നും   പറ്റിയില്ല  എന്നു   ഞാൻ പറഞ്ഞു    ഇനി   ചോദിച്ചാൽ   എൻ്റെ   സ്വഭാവം   മാറും … ഇപ്പൊ   എനിക്ക്   ഇവിടെ   ഒരു   ഉമ്മ   താ   ഞാൻ   ഫ്രഷ്  ആവാൻ   പോട്ടെ ….

തൻ്റെ   കവിളിൽ   തൊട്ടു   ജഗത്   പറഞ്ഞ   കേട്ടു   ചിരിയോടെ   മീര   തൻ്റെ   ചുണ്ട്  അവൻ്റെ   കവിളിൽ   അമർത്തി…

കിട്ടിയ  ഒന്നു   പത്തു   ആയി   തിരിച്ചു   തരാം   ഫ്രഷ്   ആയി   വരട്ടെ…

ഈ   നാശം   വേദന   ഇനിയും   രണ്ടു   മുന്നു   ദിവസം   കൂടെ   സഹിക്കണം  മനുഷ്യനെ   കൊല്ലാൻ   ആയിട്ട് …എന്താ   ഇപ്പൊ   ചെയ്യുക   വേദന   തിന്നു   മനുഷ്യൻ   ചാവും…

തൻ്റെ   മുക്കിൻെറ   തുമ്പിൽ   പിടിച്ചു   ചിരിയോടെ   വാഷ് റൂമിലേക്ക്   കേറിയ   അവനെ   നോക്കി   മീര   തൻ്റെ   വയറിൻ്റെ   ഇടതു   സൈഡിൽ   കൈ   അമർത്തി…

നിങൾ   അല്ലേ   കുറച്ചു   മുന്നേ    ആക്സിഡൻ്റ്   ആയി   കൊണ്ട്   വന്ന   പേഷിൻ്റിൻ്റെ   ഒപ്പം   ഉള്ള  നിങ്ങളെ   ഡോക്ടർ  വിളിക്കുന്നു…

ICU ഡോര്   തുറന്നു   നഴ്സ്   പറഞ്ഞ   കേട്ട്   ആ പെൺകുട്ടി   അകത്തേക്ക്   കേറി…  

ഡോക്ടർ   ഞാൻ   ഇപ്പൊ   ആക്സിഡൻ്റ്   ആയി   കൊണ്ട്   വന്ന  ആളിൻ്റെ  ഒപ്പം ..

ഹ   ഇരിക്കു   എന്താ   പേര്?..

ദേവനന്ദ   ശ്രീനിവാസൻ …  ഷോപ്പിംഗ്   കഴിഞ്ഞു   വരുമ്പോൾ   ആണ്   വണ്ടി   മറിഞ്ഞ്   വീണു   കിടക്കുന്ന   കണ്ടത്  ആരാണ്  എന്നൊന്നും   അറിയില്ല    എങ്ങനെ ഉണ്ടു   ഇപ്പൊ?..

അതിനെ   പറ്റി   പറയാൻ   ആണ്   ഇത്തിരി   ക്രിട്ടിക്കൽ   ആണ്   പുള്ളിയെ   ആരോക്കെയോ    നന്നായി.  കൈ   വെച്ചിട്ടുണ്ട്   ആ   കൂട്ടത്തിൽ   ഈ   ആക്സിഡൻ്റ്   കുടി   ആയപ്പോൾ   പിന്നെ   പറയാൻ   ഉണ്ടോ?…  ബോഡിയിൽ   ചതയാത്ത   ഒരിടം   ബാക്കി   ഇല്ല   മർമ്മം   നോക്കി  പണിയുക   എന്നൊക്കെ   പരഞ്ഞ   ഇതാണ്  …ദ്ദേ   കയ്യിൽ   ഉണ്ടായിരുന്ന   പേഴ്സും   ഫോണും …

ഹ   ഡോക്ടർ   ഞാൻ   നോക്കട്ടെ   ആരെ   എങ്കിലും   കോൺടാക്ട്   ചെയ്യാൻ   പറ്റുമോ   എന്ന് … പുള്ളിയുടെ   ആരെങ്കിലും   വരണം.  എങ്കിലേ   എനിക്ക്   പോവാൻ   പറ്റു   ശരി   എങ്കിൽ …

എനിക്ക്   വരുന്ന   ഓരോ   പാട്   ശോ   ഞാൻ   പെട്ടു   കിച്ചനെ   വിളിച്ചാൽ   അവൻ   തെറി   പറയും   പേഴ്സ്   തുറന്നു   നോക്കാം   ലൈസൻസ്   കാണാതെ   വരില്ല   പേരൊക്കെ   അറിയാം  കിട്ടി  പേര്…

ഇന്ദ്രജിത്ത്   ബാലഗോപാൽ…

പേരും  അഡ്രസ്സും  കിട്ടി    ഫോൺ   നോക്കി   ആരെങ്കിലും   വിളിക്കാൻ   നോക്കാം   എൻ്റെ   അവസ്ഥ   …എങ്കിലും   ഈ   മൊതലിനേ   ആരാവും   കൈ   വെച്ചത്  ഈ  കാലനെ   ഇങ്ങോട്ട്   കൊണ്ട്   വന്നു   പെട്ടത്  കൊണ്ട്  ഞാൻ  എപ്പോ   ഇനി   വീട്ടിൽ   കേറും  ഇന്നു   ആ   കിച്ചു   എൻ്റെ   കരണം   അടിച്ചു   പൊളിക്കും…..

ICU വിലേക്ക്   നോക്കി   തന്നെ   പറഞു  കൊണ്ട്   ദേവ   ചെയരിൽ   ഇരുന്നു…

തുടരും…….

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!