Skip to content

മായ മയൂരം – 31

maya-mayooram

ദേവ    നി   എവിടെ   ആയിരുന്നു   ഞാൻ    എത്ര   തവണ   വിളിച്ചു   രാത്രി   ആണ്   എന്നൊക്കെ   ഒരു   ബോധം   വേണം….

സോറി  കിച്ചു   ഒരു   ഹോസ്പിറ്റൽ   കേസ്   ആക്സിഡൻ്റ്  ആയിരുന്നു   അതിനെ   പൊക്കി   ഹോസ്പിറ്റൽ   ആക്കി   പിന്നെ.  വീട്ടുകാർ   വരുന്ന   വരെ   വെയിറ്റ്   ചെയ്തു   പിന്നെ   ഇങ്ങു   പോന്നു . .ഇതൊക്കെ   ഒരു   ടൈം   ആണോ? ഇവിടെ   വന്നെ   പിന്നെ   ആണ്   ഇത്ര   നേരത്തെ   വീട്ടിൽ   കേറുന്നത്.  ഇതിപ്പോ   ചോരയിൽ   കുളിച്ച്   ഒരു   മനുഷ്യൻ   കിടക്കുന്നത്   കണ്ടാൽ   എങ്ങനെ   ആണ്   കണ്ടില്ല   എന്നു   വെക്കുക.  . ഒരു   ജീവൻ   രക്ഷിക്കാൻ   പോയ   എനിക്ക്   ഒരു   വിലയും   ഇല്ലേ…

തൻ്റെ    ഒപ്പം  വന്നിരുന്നു   ദേവ   പറഞ്ഞ   കേട്ട്   ജഗത്   അവളെ   ചിരിയോടെ   നോക്കി…

മീര    എവിടെ ?  ഉറക്കം   ആയോ..

ഹ   ഉറങ്ങി   അപ്പോ   കഴിച്ചു   കിടക്കാൻ   നോക്കു ..ഞാൻ   പോയി  നാളെ   വേണ്ട   കുറച്ചു   നോട്ട്   ഓകെ  നോക്കട്ടെ   ഗുഡ്  നൈറ്റ്   ദേവ…

ഗുഡ്   നൈറ്റ്   കിച്ചു   നോട്ട്   ഓകെ   ഒരു   മയത്തിൽ  നോക്കണേ   ബുക്കിനെ   പിന്നെയും  വേണ്ടതാണ്   പേജ്   ഒന്നും   കീറരുത് ….

തന്നെ   ഒന്നു   ആക്കി   ചിരിച്ചു   ദേവ   പറഞ്ഞ   കേട്ട്   ജഗത്   അവളെ   ഇരുത്തി   ഒന്നു   നോക്കി..

പോടി  പോടി   പോയി   തരത്തിൽ   കളിക്കു   വളിച്ച   കോമഡിയും   ആയി   വാന്നേക്കുവ   മര ഭൂതം …..

തന്നെ   വഴക്ക്   പറഞ്ഞു   റൂമിലേക്ക്   പോയ   ജഗതിനെ   നോക്കി   ചിരിയോടെ   ദേവ   നിന്നു…

എന്തൊരു   ഉറക്കം   ആണ്   പൊന്നെ    നി  എന്ന   പ്രണയ കടലിൽ   ലയിക്കാൻ   ആഗ്രഹിക്കുന്ന   ഒരു   മൺതരി  ആണ്   ഞാൻ   എന്നെ   കൊതിപ്പിച്ചു   ഇങ്ങനെ   കടന്നു  കളയരുത്.. ..നിന്നോട്  ഉള്ള     എൻ്റെ   സ്നേഹം  വാക്കുകൾക്കും   അതിതം ആണ്    അതു   എങ്ങനെ   പ്രകടിപ്പിക്കണം   എന്നു   പോലും   എനിക്ക്   അറിയില്ല … I love you   മീര   എൻ്റെ    ഈ  ജന്മം   മുഴുവൻ   നി   എന്ന   രണ്ടു   വാക്കിൽ   ഒതുങ്ങുന്നു ….

ഉറങ്ങി   കിടന്ന   മീരയുടെ   ഒപ്പം   കിടന്നു   അവളെ   തൻ്റെ   നെഞ്ചിലേക്ക്   ചേർത്തു   കിടത്തി   ജഗത്   അവളുടെ   തലയിൽ   ചുണ്ടമർത്തി….

ഡാ   കാല   എന്തൊരു   കൈ   ആണ്   നിൻ്റെ   ആ. ഇന്ദ്രജിത്ത്   ഇനി   അവനെ   എന്തിന്   എങ്കിലും   കൊള്ളാമോ?   ഒരാഴ്ച   ആയി   ഒരേ . കിടപ്പ്   പണ്ടും   ബോധം   ഇല്ല   ഇപ്പോളും   ഇല്ല   ഇടക്ക്   ഒന്നു   കണ്ണ്  തുറന്നു.. ഇതിലും   നല്ലത്   അവൻ  മരിക്കുന്നത്   ആണ്   അത്രയും   ദയനീയം   ആണ്   അവസ്ഥ  …

സച്ചി പറഞ്ഞ  കേട്ടു    ജഗത്   ഒരു  ചിരിയോടെ   അവനെ  നോക്കി…

അടിക്കുക   അല്ല   കൊല്ലുക   ആണ്  വേണ്ടത്.. അവൻ   കൈ   വെച്ചത്   എൻ്റെ   ജീവനിൽ   ആണ് ..  ഇനിയും  ഞാൻ   നോക്കി   ഇരുന്നാൽ   അവൻ   ചിലപ്പോൾ   എൻ്റെ   ജീവനെ   തട്ടിക്കൊണ്ടു   പോകും   പണ്ട്   രാവണൻ  സീതയെ  കൊണ്ട്   പോയ   പോലെ .. പിന്നെ   സീത   എവിടെ   എന്നു കണ്ടു   പിടിക്കൽ,, വിട്ടു   കിട്ടാൻ   ഉള്ള   യുദ്ധം   സ്ഥിരം  ക്ലീഷെ  …എൻ്റെ   ചിന്ത   വേറെ   ലെവൽ   ആണ് .. അവൻ   പണി   തരാൻ  ചിന്തിക്കും   മുന്നേ   ഞാൻ  പണിയും   രാവണൻ   റെസ്റ്റ്   എടുക്കട്ടെ   കുറച്ചു   മാസങ്ങൾ .. എന്നിട്ടും   അവൻ   നന്നാവാൻ   ഉദ്ദേശം   ഇല്ലെങ്കിൽ ….

ബാക്കി   പറയാതെ   ജഗത്   ചിരിയോടെ   സച്ചിയെ   നോക്കി….

പിന്നെ   കിച്ചു    നിൻ്റെ   രണ്ടു   ഇടി   കൊണ്ട്   അവൻ   നന്നാവാൻ   ആണേൽ   പണ്ടെക്ക്   പണ്ടെ   ആയെനെ.. അവൻ   അങ്ങനെ   ഒന്നും   ഒതുങ്ങില്ല    അവന്   ഭ്രാന്ത്   ആണ്.  മുഴുത്ത   ഭ്രാന്ത്….

ഒതുങ്ങിയ   അവന്   കൊള്ളാം   സച്ചി    അല്ലേൽ    എന്താ   വേണ്ടത്   എന്നു   എനിക്കറിയാം .. 

അപ്പോ   എങ്ങനെ   ആണ്   കിച്ചു   പ്ലാൻ   ചെയ്ത   ഹണി മൂൺ   പോയാലോ?..അനുവിൻ്റെ   പിണക്കം   മാറിയ   കൊണ്ട്  ഞാൻ   തകർക്കും…

സച്ചി   പറയുന്ന   കേട്ട്   ദേഷ്യത്തിൽ   ജഗത്   അവനെ   നോക്കി…

ഇനി.  നിനക്ക്   തകർക്കാൻ  നാട്   വിട്ടു   പോണോ ?  ഇപ്പൊ   പിന്നെ.  നി.  എന്നെ   കൊണ്ട്   പറയിപിക്കറുത്   സച്ചി…

അതിപ്പോ   ആർക്കാ   ഒരു   ചെയിഞ്ച്   ഇഷ്ടം   അല്ലാത്തത് … നിൻ്റെ   അസുഖം   എനിക്ക്   മനസിൽ   ആയി   അല്ലേലും   കിട്ടാത്ത   മുന്തിരി   പുളിക്കും   ചുമ്മാതെ   അല്ല….

ബാക്കി  പറയാതെ   തന്നെ   നോക്കിയ   സച്ചിയെ കണ്ടൂ    ജഗത്   പല്ല്  കടിച്ചു…

അതിനി   പല്ല്  കടിച്ചു   പൊട്ടിക്കണ്ട    കിച്ചു  ഹണി മൂൺ  പ്ലേസ്   പറ…

ഇപ്പൊ   പറ്റില്ല   യൂണിവേഴ്സിറ്റി   എക്സാം   ഡേറ്റ്.  ഇട്ടു.  പഠിക്കണം…

അതിനു   നിനക്ക്   എന്താ   ഇപ്പൊ   പിള്ളേർ. അല്ല   സാർ   ആണോ.  എക്സാം   എഴുതുന്നത്  …

###മോനെ   ഞാൻ   മീരയുടെ   കാര്യം   ആണ്  പറഞ്ഞത്   എൻ്റെ   വായിൽ   നിന്നു   വന്ന  വികട സരസ്വതി   കേട്ടപ്പോൾ   ഹാപ്പി   ആയില്ലേ….

സന്തോഷം   ആയി   ഗോപി   ഏട്ടാ   സന്തോഷം   ആയി   ചെവി   അടിച്ചു   പോയി…മീര   എന്ത്   പറയുന്നു  സുഖം ആണോ?……

പറയാൻ   മനസില്ല   പെങ്ങളെ    കെട്ടിച്ചു   തന്നിട്ട് സുഖ വിവരം   തിരക്കേണ്ടത്    ആൽത്തറയിൽ   വെച്ചിട്ട്   അല്ല ..എൻ്റെ   വീട്ടിൽ    വന്നു   ആണ്   ഇറങ്ങുന്നോ   സച്ചി   ശ്രീമംഗലം   വരെ   വന്നാൽ  എനിക്ക്   ഒപ്പം   ഒരു   ഡിന്നർ   That’s  my  offer   പോരുന്നോ?.. 

കുറുമ്പ്   നിറഞ്ഞ   ചിരിയോടെ   ജഗത്   ചോദിച്ച   കേട്ട്  കപട    ഗൗരവം  അണിഞ്ഞ്   സച്ചി   അവൻ   നോക്കി….

ഹ   വരാം   നിൻ്റെ   ഒപ്പം   ഫുഡ്   കഴിക്കാൻ   ഒന്നും   അല്ല   എൻ്റെ   പെങ്ങളെ   കാണാൻ..നിൻ്റെ   ഒപ്പം   ഫുഡ്  കഴിക്കാൻ   ഒരു   ക്ഷണം   നി   ആര   എന്നു   വെച്ചാൽ   പേരിനു   മാത്രം   ഒരു   പഞ്ച്    ഉണ്ട് ..പിന്നെ   കുറെ   ഉരുട്ടി  കേറ്റിയ   ബോഡിയും   ഒരു  ഉസാൻ   താടിയും   ഭാവം   കണ്ടാലോ   മംഗലശ്ശേരി  നീലകണ്ഠൻ  എന്ന  വിചാരം ….

സ്വന്തം   പെങ്ങളെ   കെട്ടിച്ചു   തന്നിട്ട്  അളിയൻ്റെ   മുഖത്ത്   നോക്കി   ഇങ്ങനെ   കുറ്റം   പറയാൻ   എങ്ങനെ   മനസു   വരുന്നു   സച്ചി  നിനക്ക്…

കെട്ടിച്ചു   തന്നത്   അല്ലല്ലോ   പറ്റി   പോയത്.  അല്ലേ   പോയ   ബുദ്ധി   ആന   പിടിച്ചാൽ   കിട്ടില്ല..

നിൻ്റെ  ബുദ്ധി  ആന   പിടിക്കാൻ   ഇല്ലാത്ത   സാധനം   ആന   പോയിട്ട്   ഉറുമ്പിന്   പോലും   പിടിക്കാൻ   പറ്റില്ല..

ദ്ദേ   കിച്ചപ്പ   എൻ്റെ   വായിൽ   നിന്നും   കേൾക്കാതെ   വാ.  മീരയെ  കണ്ടിട്ട്   എനിക്ക്   നേരെത്തെ   കുടുംബത്തിൽ   കേറണം   ചെന്നിട്ട്   പല   പണി   ഉള്ളതാ…

ഈ   പണി   അവസാനം   ലേബർ റൂമിൻ്റെ   മുന്നിൽ    ചെന്നു   നിൽക്കും .. ഒരു   മര്യാദ   വേണ്ടേ ….

ഇവനെ   കൊണ്ട്   വാ   കിച്ചു   ഇങ്ങോട്ട് ..

തന്നെ   നോക്കി   പേടിപ്പിച്ചു   വണ്ടിയുടെ   അടുത്തേക്ക്   നടന്ന   സച്ചിയെ  ജഗത്   ചിരിയോടെ   നോക്കി….

എൻ്റെ   പെണ്ണിൻ്റെ  ചിലങ്ക   കിലുക്കം   കേട്ടോ   ഡാൻസ്   തുടങ്ങി .. ദേവ   ആവും   നിർബന്ധിച്ച്   കളിപിക്കുന്നത്   ഈ   ഒരു   താളത്തിൽ   ആണ്   സച്ചി   എൻ്റെ   ജീവിതം….

ജഗത്   പറഞ്ഞ   കേട്ടു   സച്ചി  ചിരിയോടെ   അവനെ   നോക്കി .. അവൻ്റെ   കണ്ണുകളിൽ   തെളിഞ്ഞു   കണ്ട  മീരയോടുള്ള   പ്രണയം   ഇത്രയും  വർഷം   ആയിട്ടും  അളവ്   കൂടിയത്    അല്ലാതെ  കുറഞ്ഞില്ല   എന്നവന്   തോന്നി…. റൂമിൽ   ചെന്നപ്പോൾ   ദേവ   മീരയുടെ   ഡാൻസിൽ    ലയിച്ച്   ഇരിക്കുന്നു…

  മന്ദഹാസപുഷ്പം   ചൂടും  സാന്ദ്ര ചുബനമേകും

സുന്ദരാംഗരാഗം  തേടും  ഹൃദയഗീതം

മുളി

  മന്ദമന്ദം    എന്നെ   പുൽകും  ഭാവഗാനം പോലെ

ശാരദദേന്ദുപുകും  രാവിൽ   സോമതീരം  പുകും

  ആടുവാൻ   മറന്നു  പോയ  പോൻ മയൂരം  ആകും

പാടുവാൻ  മറന്നു   പോയ   ഇന്ദ്രവീണ  ആകും

ഘനശ്യമ വൃന്ദാരണ്യം രാസകേളി

 യാമം

നികുഞ്ജങ്ങൾ  കുളിർപാട്ടിൽ  പകർന്നാടും

നേരം

എന്നോടെറെ   ഇഷ്ടമെന്നു  കൃഷ്ണവേണു

പാടി

ഇഷ്ടമെന്നോട്  എറെയന്നു  മന്ത്രവേണു വോതി

നി   അല്ലേ   പറഞ്ഞത്   കിച്ചപ്പ   മീര   മൂവി   സോങ്ങ്   ഡാൻസ്   കളിച്ചാൽ   ഓകെ. ആവില്ല   എന്നു.. കണ്ണ്   തുറന്നു   കാണ്   ആ സോങ്ങിൽ   ഭാനുപ്രിയ   കളിച്ചത്   പോലെ   തന്നെ  അല്ലേ   എൻ്റെ   കുഞ്ഞി  ചുവടു  വെച്ചത്  എന്നു   നി   പോളിയാണ്   മുത്തേ….

തന്നെ   നെഞ്ചോട്  ചേർത്തു   പിടിച്ചു   സച്ചി   പറഞ്ഞ  കേട്ട്   മീര   അവനെ   ചിരിയോടെ   നോക്കി… അടുത്ത   നിന്ന  ജഗതിനെ  ദേഷ്യത്തിലും .. ഇതൊന്നും   ഞാൻ   അറിഞല്ല   എന്ന  പറയാതെ  പറഞ്ഞു   ജഗത്   അവളെ  സങ്കടത്തിൽ  നോക്കി…

ഈ   കാലൻ   എനിക്ക്   പണി   തരാൻ   ആണോ   ഇങ്ങോട്ട്   വന്നത്… പട്ടി.,തെണ്ടി,###..

  വന്ന   തെറികൾ   സച്ചിയെ   മനസിൽ  വിളിച്ചു   ജഗത്   അവനെ   ദേഷ്യത്തിൽ   നോക്കി… അവൻ   ആണെങ്കിൽ   മീരയുടെ  ഡാൻസ്   വർണ്ണന   പറ്റുന്ന   പോലെ  ഇടക്ക്  ഇടക്ക്  ജഗതിന്   പാരയും   വെക്കുന്നുണ്ട്….

സച്ചി   ഏട്ടൻ   ചുമ്മ   ഇറങ്ങിയതാണ്….

അതേ   മോളേ   ഇവൻ   വിളിച്ചു   ഞാൻ   ഇങ്ങു   പോന്നു… എൻ്റെ   ദേവ   വീട്ടിൽ   ഗസ്റ്റ്   വന്നാൽ   ഒരു   ഗ്ലാസ്   ഉപ്പിട്ട   ഷോഡാ   വെള്ളം   എങ്കിലും   തന്നുടെ….

ഇവിടെ   ഉപ്പിട്ട  ഷോഡാ   വെള്ളം   ഒന്നും   സ്റ്റോക്   ഇല്ല   സച്ചി.. നിർബന്ധം   ആണേൽ   കുറച്ചു   കഞ്ഞിവെള്ളം  ഉപ്പിട്ട്   തരാം   മതിയോ  ..

ഛെ   കഞ്ഞി വെള്ളം   എന്നു  പറഞ്ഞു  വില  കലഞ്ഞു  റൈസ്   വാട്ടർ   എന്നു   പറ   ദേവ….

ദേവയെ   ചൊറിഞ്ഞു   സച്ചി   അവൾക്ക്   അടുത്ത്   ചെന്നു… മീര   തന്നെ   മൈൻഡ്   ചെയ്യാതെ   നിന്നത്   കണ്ടൂ   ജഗത്   അവളെ   ഇടുപ്പിൽ  കയ്യിട്ടു   തന്നിലേക്ക്   ചേർത്തു  നിർത്തി…

ജാഡയാണോ   മോളുസേ..

ജഗത്   ചോദിച്ച   കേട്ട്   മീര   അവനെ   ദേഷ്യത്തിൽ   നോക്കി…

ദ്ദേ   മനുഷ്യ   എൻ്റെ   ഡാൻസ്   കുറ്റം   പറഞ്ഞിട്ട്   ഒട്ടാൻ  വരുന്നോ.. മര്യാദക്ക്   കൈ   എടുത്തോ?…

സച്ചി   ഏട്ടാ   വാ   കഴിക്കാൻ   എടുത്തു   വെക്കാം… കിച്ചു   ഏട്ടനും   വാ…

കഴിക്കാൻ   വിളിച്ചു   താഴേക്ക്   പോയ   മീരെ   നോക്കി   ജഗത്   സച്ചിയുടെ   പുറത്ത്   ശക്തിയിൽ  കൈ  ചുരുട്ടി   ഇടിച്ചു….

എന്തിനാ   കാല  എന്നെ  കൊല്ലുന്നെ….

നി   എന്തിനാ  ഞാൻ   മീരയുടെ     ഡാൻസ്   കുറ്റം  പറഞ്ഞു   എന്നു  പറഞ്ഞത്….

ഓ   അതാണോ   എൻ്റെ   കിച്ചു   ഒരു   പിണക്കം   കഴിഞ്ഞു   ഒന്നു ഇണങ്ങി   നോക്കു  മുടിഞ്ഞ   ഫീൽ   ആണ്.. പിന്നെ  അവൾക്ക്   അറിയാം   നി   അവളുടെ   ഡാൻസിൻ്റെ   ഫാൻ   എന്നു.. വേഗം   വാ   കിച്ച   കഴിക്കാം   വീട്ടിൽ   ചെന്നിട്ട്   ഞാൻ   പറഞ്ഞില്ലേ….

സച്ചി   കാമദേവൻ്റെ  രണ്ടു   അമ്പ്   എനിക്ക്   കടം   തരുമോ  നിൻ്റെ   കയ്യിൽ   സ്റ്റോക്   അല്ലേ .. ഇതൊക്കെ    എങ്ങനെ  സാധിക്കുന്നു  ഉവ്വേ…

താങ്ങി   താങ്ങി   എങ്ങോട്ട്   പോണ്    കിച്ചു കാമദേവൻ്റെ   അമ്പ്   കിട്ടിയിട്ട്   കാര്യം   ഇല്ല   അതു  ലക്ഷ്യ സ്ഥാനത്ത്   എത്തിക്കാൻ   ബുദ്ധിയും   വേണം….

ഓഹോ   അങ്ങനെ   നിൻ്റെ   പെങ്ങളുടെ   തേപ്പ്   വാങ്ങി   തീരും   എൻ്റെ   ജീവിതം  വിധി   വാ  ഫുഡ്   എങ്കിലും   കഴിക്കാം….

ജഗത്   പറഞ്ഞ   കേട്ടു   സച്ചി  ചിരിയോടെ   അവനെ   നോക്കി……

എൻ്റെ   പ്രണയമേ   ഒരു   മഴ   പോലെ  ഞാൻ   നിന്നിലേക്ക്   ഒഴുകാൻ  കൊതിക്കുന്നു .. നിന്നെ   നനച്ചു   ഒപ്പം   നനഞ്ഞു  എൻ്റെ   ഉള്ളിൽ   പതഞ്ഞു  പൊങ്ങുന്ന   നി   എന്ന  അഗ്നിക്ക്   ശമനം  കിട്ടാൻ  നിൻ്റെ  പ്രണയ കടലിൽ   ഒന്നു  മുങ്ങി   നിവരട്ടെ   പൊന്നെ  …. ഹ   വയലാർ   എഴുതുമോ   ഇതു   പോലെ…

തൻ്റെ   ശരീരത്തിൽ   കുടി  കൈ   വിരലുകൾ   ഓടിച്ചു   ഒപ്പം   വന്നു   കിടന്നു   കവിളിൽ   ചുണ്ട്   അമർത്തിയ   അവനെ   മീര   ചിരിയോടെ   നോക്കി…..

ചിരി  ഒക്കെ   സൂപ്പർ   പക്ഷേ   അന്നത്തെ   പോലെ   എന്നെ   പ്ലിങ്   ആക്കരുത്..

ഇല്ല   ഇനി  ഒരു  കാരണവശാലും   എൻ്റെ   പ്രണയത്തെ   എന്നിൽ  നിന്നും   അകറ്റില്ല .. എൻ്റെ   ശരിരം   ഇപ്പൊ   ആഗ്രഹിക്കുന്നത്  ഈ   ചൂട്   ആണ്   ഓരോ   അണുവും   പറയുന്നത്   ഈ   പേരാണ്     ജഗത്   സാറേ  വാ  അടച്ചു   വെക്ക്   ഈച്ച   കേറും…..

തൻ്റെ    താടിയിൽ   കൈ  കോർത്തു   മീര   പറഞ്ഞ  കേട്ട്   ചിരിയോടെ   ജഗത്   എണീറ്റു   ഇരുന്നു    അവളെ   നോക്കി….

ഡയലോഗ്   പൊളിച്ചു    എന്നെ   പ്ലിംഗ്   ആക്കിയാൽ   എൻ്റെ   ഉള്ളിലെ  ബാലൻ K നായരെ  നി   ഇന്നു   കാണും   പിന്നെ   കെട്ടിയവൻ  റേപ്പ് ചെയ്തു    എന്നു   പറയരുത്…..

തന്നിലേക്ക്   അമർന്നു  ജഗത്   പറഞ്ഞ   കേട്ടു   മീര  അവൻ്റെ   താടിയിൽ   മുഖം  അമർത്തി .. പല്ലുകൾ  ആഴ്ത്തി…തന്നിൽ   പതഞ്ഞു   പൊങ്ങുന്ന   വികാരത്തിൻ്റെ   സ്ഫോടനത്തിൽ   കടിഞ്ഞാൺ   പൊട്ടി   അവൻ   അവളുടെ   കഴുത്തിൽ   മുഖം   അമർത്തി   ചുംബിച്ചു … പല്ലുകൾ   ആഴ്ത്തി … മുഖം ഉയർത്തി   അവളെ   നോക്കിയതും    നാണം   കൊണ്ട്   ചുവന്നു  തുടുത്ത   കവിളുകളും  അധരം കണ്ടൂ   അവൻ   ചിരിയോടെ   അവളുടെ   കണ്ണുകളിൽ   ചുംബിച്ചു   .. മുക്കീൻ   തുമ്പിൽ   പല്ലുകൾ   അഴ്തിയതും    ഒരു   പിടച്ചിലോടെ   അവൻ്റെ   മുടിയിൽ    ചുറ്റി  പിടിച്ചു…അവളുടെ   മുഖം    മുഴുവൻ   അവൻ്റെ   ചുണ്ടുകൾ   എന്തോ   പരതി   നടന്നു.. ഒടുവിൽ   അതിൻ്റെ    ഇണയെ   കണ്ടെത്തി   അതിൽ   ലയിച്ചു ….. പ്രേമത്തിനും  കാമത്തിനും   പൂർണ്ണത   തേടി   ആവൻ   അവളിൽ  ഒരു  പുഴ പോലെ    ഒഴുകി   നടന്നു  രണ്ടു   ശരീരവും   വിയർപ്പിലും  ഉമിനീരിലും    കുതിരുന്നു      ഉടയാടകൾ   മാറപെട്ടു    അവളുടെ കൈ    വിരലുകൾ  അവനിൽ  അമർന്നു ..  അസഹ്യമായ  വേദനയിൽ   തന്നിലേക്ക്   ആഴ്ന്നറങ്ങിയ  അവനെ   നിറഞ്ഞു  തുളുമ്പി  നിന്ന  കണ്ണും   ആയി   മീര   നോക്കി…ഒരു  മടക്കയാത്ര   അവളിൽ   നിന്നും   ആഗ്രഹിച്ചില്ല   എങ്കിലും   ആ   ഒഴുകി   ഇറങ്ങി   കണ്ണുനീർ   അവനെ   അവളിൽ   നിന്നും   അകറ്റി   മാറ്റി…പക്ഷേ   അകന്നു   മാറാൻ   സമ്മതിക്കാതെ   വീണ്ടും   തൻ്റെ   നഗ്നമായ   ദേഹത്തേക്ക്   ചേർത്ത്  പിടിച്ച   അവളെ  കൗതുകത്തോടെ  നോക്കി….

ഇനി   ഒരു   തിരിച്ചു  പോക്ക്   സാധ്യം   അല്ല   കിച്ചു  ഏട്ടാ .. നിങ്ങളിലെ   പ്രണയത്തെ  സ്വീകരിക്കാൻ   ആണ്  ഞാൻ   കാത്തിരിക്കുന്നത്    പ്ലീസ്…

തൻ്റെ   ചുണ്ടിലേക്ക്   ചുണ്ട്   അമർത്തി  മീര   പറഞ്ഞ  കേട്ട്   ജഗത്   അവളെ  തന്നിലേക്ക്   ചേർത്തു   പിടിച്ചു… ഓരോ  കിതപ്പിന്   അപ്പുറം   പറഞ്ഞു   തീർത്തത്   പറയാൻ  ബാക്കി  വെച്ച   പ്രണയം  ആയിരുന്നു ..  ഏറെ   നേരത്തെ   കിതപ്പിനു   അപ്പുറം   തന്നിലേക്ക്   ചേർന്ന   തൻ്റെ    പ്രണയത്തെ   തന്നിലേക്ക്   ചേർത്തു   പിടിച്ചു   കവിളിൽ   അമർത്തി  ചുംബിച്ചു..  സുഖമുള്ള വേദനയിൽ    കണ്ണുകൾ   ഒഴുകി  ഇറങ്ങി….

സോറി   മീര   നിനക്ക്   ഒത്തിരി ….

ബാക്കി   പറയാതെ   തൻ്റെ   മുക്കുത്തിയിൽ   ഉമ്മ വെച്ചു    തൻ്റെ   നെഞ്ചിലേക്ക്  ചേർത്തു   കിടത്തിയ  അവനെ  മീര   ചിരിയോടെ   നോക്കി….

ഈ   ഒരു   ദിവസം   ജീവിതത്തിൽ   മറക്കില്ല.. സ്വന്തം   ആക്കാൻ   ആഗ്രഹിച്ച   പ്രണയവും   പ്രാണനും   എന്നിലേക്ക്  വന്ന   നിമിഷം… അന്ന്   അച്ഛൻ്റെ   അഭിമാനം   മുൻ നിർത്തി   ആണ്   ഈ   താലി   കെട്ടിയത്  .. അന്നെന്നെ   വേണ്ട   എന്നു  വെച്ചിരുന്നു   എങ്കിൽ   അവൻ്റെ   ഭ്രാന്തിൽ   തീർന്നേനെ   എൻ്റെ   ജീവിതം   താങ്ക്സ്   ഈ  ലൈഫ്   തന്നതിന് ..

തന്നിലേക്ക്   ഒന്നൂടെ   ചേർന്ന്   കിടന്നു   മീര   പറഞ്ഞത്   കേട്ടു    ജഗത്  ചിരിയോടെ   അവളുടെ   കവിളിൽ   മുഖം   അമർത്തി…

നി  ആണ്.  മീര   എൻ്റെ   ജീവിതം   ജീവനും  പറഞു   അറിയിക്കാൻ   ആവില്ല   നിന്നോടുള്ള   സ്നേഹം   പ്രണയം…സ്നേഹത്തെ   അതിൻ്റെ കറക്റ്റ്  അളവിൽ  വരച്ചു.   കാട്ടുന്ന   ഒരു   തൂലികയും  ആരും   എഴുതി   ചേർത്തിട്ടില്ല   .. സ്നേഹം.  തുക്കി   നോക്കുന്ന   ഒരു   മെഷീനും   കണ്ടൂ   പിടിച്ചില്ല   ആർക്കും. കണ്ടു   പിടിക്കാനും   ആവില്ല   അതു   കൊണ്ട്   നമ്മൾ   സ്നേഹിക്കുന്നവരിൽ   സ്നേഹം   തിരഞ്ഞു  കൊണ്ടിരിക്കും.. ഞാൻ   നിന്നിൽ   തിരയുന്ന  പോലെ..

വാക്കുകൾ   കൊണ്ടു   എത്ര   വേണേലും   തിരഞ്ഞോ   പക്ഷേ  ….

പോയി   ആ  ഫ്ലോ  പോയി   നിനക്ക്   ഒരു   സ്റ്റാമിന   ഇല്ല   മീര.. ഒരു   തവണ   കുടി   പ്ലീസ് .. നിന്നെ   സ്നേഹിച്ചു   മതി   ആവാത്ത   കൊണ്ടാണ്….

വീണ്ടും   തൻ്റെ   കഴുത്തിൽ   മുഖം   അമർത്തിയ   അവനെ   മീര   ചേർത്തു  പിടിച്ചു.. അവൻ്റെ   സിരകളിൽ   ഒഴുകി   തുടങ്ങിയ   ചൂട്   തന്നിലേക്ക്   ആവാഹിച്ച്   കൊണ്ട്..   ഒരിക്കലും   അകറ്റാൻ   ആവാതെ   അവൻ്റെ   മാത്രം   ആയി…

മുന്നു   മാസത്തിനു  ശേഷം…. (  എൻ്റെ   ബസിനു   ഇത്തിരി  സ്പീഡ്   കുടുതൽ   ആണ്)

ടോ…

ഞാൻ  .പേടിച്ചു   പോയി   കിച്ചു   ഏട്ടാ ….

പിന്നെ   കല്യാണം   കഴിഞ്ഞു   9  മാസം   ആയി  ഇനിയും   നിനക്ക്.  എന്നെ   പേടിയാ,. This  is  to much   മീര…

തന്നെ   ചേർത്തു   പിടിച്ചു   കഴുത്തിൽ   മുഖം   അമർത്തിയ   അവനെ   മീര  ചിരിയോടെ   നോക്കി….

ഹ   ഇതെന്നെ   പേടി  എനിക്ക്   വയ്യ   നിങ്ങളുടെ   റൊമാൻസ് ..

പോ   പെണ്ണെ   എന്തു   റൊമാൻസ്   പന്തിയിൽ   വിളിച്ചു   കേറ്റി   ഫുഡ്  ഇല്ല   എന്നല്ലേ.  നിൻ്റെ   സ്ഥിരം  പരുപാടി   വല്ലപ്പോഴും.  മരുഭൂമിയിലെ   മഴ  പോലെ   ഒന്നു   കിട്ടിയാൽ   ആയി..

സോറി  കിച്ചു  ഏട്ടാ   എനിക്ക്  പറ്റാത്ത   കൊണ്ട…

ഹ   എനിക്കറിയാം  ചുമ്മ   പറഞ്ഞതല്ലേ  വാ  കോളജ്   ടൈം. ആയി  ഫസ്റ്റ്  ഹൗർ.  നിങ്ങൾക്ക്   ആണ് …

ഓ  ഇംഗ്ലീഷ്   ഇത്ര   ബോർ   സബ്ജക്ട്   അതു   ക്ലാസ്  എടുക്കുന്ന   പിശാച്   ആണെങ്കിൽ   അതിലും   ബോർ…

തന്നെ   നോക്കി   ചിരിയോടെ   മീര  പറഞ്ഞ   കേട്ട്   ജഗത്   അവളെ   അടി മുടി  നോക്കി…

എൻ്റെ  ബോർ   വൈകിട്ട്   അറിയിച്ചു   തരാം.  ഇപ്പൊ   സമയം   ഇല്ല   ഡ്യൂട്ടി   ആണ്   മുഖ്യം   ബിഗിലെ    വാ…

കാറിൻ്റെ   കീയും   പുറത്തേക്ക്   ഇറങ്ങിയ   അവനെ   മീര   ചിരിയോടെ   നോക്കി   നിന്നു…

ജഗത്   സാർ   മീരയ്ക്ക്   വയറു   വേദന   സഹിക്കാൻ  പറ്റുന്നില്ല. …

സ്റ്റാഫ്   റൂമിലേക്ക്   ഓടി   വന്നു   കരഞ്ഞു   കൊണ്ടു    രജി   പറഞ്ഞത്   കേട്ടു   ജഗത്   പേടിയോടെ   അവൾക്ക്   അരികിലേക്ക്   ഓടി.. വയറും   പൊത്തി   പിടിച്ചു   വേദന   കടിച്ചമർത്തി   നിന്ന   അവള്  കണ്ടതും   അവൻ്റെ   കണ്ണും   നിറഞ്ഞു..  അവനെ.  കണ്ടതും  മീര    ആ നെഞ്ചിലേക്ക്  ചാഞ്ഞു….

എനിക്ക്   ഈ   വേദന   സഹിക്കാൻ   പറ്റുന്നില്ല  കിച്ചു   ഏട്ടാ വയർ   പൊട്ടി   പോളിയുന്ന   പോലെ..

കരയല്ലേ   പൊന്നെ   നമ്മുക്ക്   ഹോസ്പിറ്റലിലേക്ക്   പോവാം…

രജി   ഒന്നു   പിടിച്ചേ  ഞാൻ   വണ്ടി   എടുത്തു   വരാം…

ഞാനും   വരാം   സാർ…

മീരയുടെ   കരച്ചിൽ   കണ്ടൂ   ഒപ്പം   കേറി   രജി   പറഞ്ഞ   കേട്ട്    ഹൃദയം   പൊളിയുന്ന   വേദനയിൽ   ജഗത്   കാർ   സ്റ്റാർട്ട് ചെയ്തു….

എന്താ   കിച്ചപ്പ   എൻ്റെ   കുഞ്ഞിന്   എന്താ   പറ്റിയത് …

തൻ്റെ   ഒപ്പം   വന്നിരുന്നു   സച്ചി   ചോദിച്ച   കേട്ട്   ജഗത്   നിറഞ്ഞ   കണ്ണും   ആയി   അവനെ   നോക്കി…

എനിക്ക്   അറിയില്ല   സച്ചി  സ്കാൻ   ഓകെ   കഴിഞ്ഞു…

മീരയുടെ   ഒപ്പം  വന്ന..

എന്താ   സിസ്റ്റർ …

Husband   അല്ലേ….

അതേ …

Dr.. ഭാഗ്യലക്ഷ്മി   ശ്രീനാഥിനേ   ഒന്നു   ചെന്നു   കാണാൻ  പറഞ്ഞു.. ഇവിടെ   നിന്നു   ലെഫ്റ്റ്   ആണ്   മാഡത്തിൻ്റെ   ക്യാബിൻ…

സിസ്റ്റർ   മീര…

വേദന   മാറാൻ   injection  കൊടുത്തു  മയക്കം   ആണ്…

Ok thanks ….

സച്ചി   ഒന്നു   കൂടെ   വാ…

Dr.. ഭാഗ്യലക്ഷ്മി   ശ്രീനാഥ്…

(Gynaecologist .. MBBS.. MD, DGO)

ക്യാബിൻ്റെ    മുന്നിലെ   name ബോർഡ്  കണ്ടതും   ഉള്ളിലെ   പേടി   മാറി   ചിരിയോടെ   ജഗത്   സച്ചിയെ   നോക്കി.. അവൻ്റെ   ഉള്ളിലെ സന്തോഷം   കണ്ണിൽ   നിന്നും   മനസ്സിൽ   ആക്കി   സച്ചി   അവനെ   ചേർത്തു   പിടിച്ചു…

Congrats   കിച്ചപ്പ   ഏറ്റവും   സന്തോഷം   ഉള്ള   സമയം   ആണിത്   ഞാൻ   അനുവിനെ   വിളിച്ചു   പറയട്ടെ .. എങ്കിലും   എൻ്റെ   first  ഡോക്ടറെ   കണ്ടിട്ട്   വാ   എന്തായലും   ടെൻഷൻ   മാറി   എനിക്ക്   സന്തോഷം   കൊണ്ട്   ഇരിക്കാൻ   വയ്യ   ഞാൻ   ഒരു   മാമ്മൻ   ആവാൻ   പോണ്..  …

താൻ   പറയുന്നത്   പോലും  കേൾക്കാൻ   നിൽക്കാതെ  ഫോണും  ആയി.  മാറി.  നിന്ന   സച്ചിനേ   ജഗത്   ചിരിയോടെ  നോക്കി…ഉള്ളിലെ   പറഞ്ഞു   അറിയിക്കാൻ   ആവത്ത   സന്തോഷത്തിൽ   ഡോക്ടറെ  കാണാൻ.  കേറി…

ഡോക്റ്റർ…

ഹ  ജഗത്   ഇരിക്കു…

തൻ്റെ   മുന്നിലെ   ചെയർ   കാണിച്ചു   അവർ   പറഞ്ഞ   കേട്ടു   ചിരിയോടെ   അവൻ   അവരെ  നോക്കി…

എങ്ങനെ   മനസിൽ  ആയി   എന്നല്ലേ   സാറിൻ്റെ   fav സ്റ്റുഡൻ്റ്  വേദ ലക്ഷ്മി   ശ്രീനാഥ്   എൻ്റെ   മകൾ   ആണ്…അവളുടെ   നാക്കിലുടെ   ജഗത്   മാധവ്   ഞങ്ങൾക്ക്   എല്ലാം   പരിചിതം  ആണ്   ഫോട്ടോ   കണ്ടിട്ടുണ്ട്    അവളുടെ   ഫോണിൽ   ഓണം  സെലിബ്രേഷൻ  ടൈമിൽ  ഉള്ള …

ഡോക്ടർ   മീരയ്ക്ക് ….

ഹ   അതു   പറയാൻ   ആണ്   ജഗത്   എൻ്റെ   ബോർഡ്   കണ്ടപ്പോൾ   തന്നെ   കാര്യം  അറിയാലോ   you   are  going To be  a father ….

ഡോക്ടർ   പറഞ്ഞ   കേട്ട്   ജഗത്   ചിരിയോടെ   അവരെ   നോക്കി.. പ്രതീക്ഷ   വെച്ചു   എങ്കിലും   കൺഫേം   ആയപ്പോൾ   തൻ്റെ   പെണ്ണിനെ   കാണാൻ   ഉള്ളൂ   പിടക്കും പോലെ…

Mr.. ജഗത്   ഇത്ര   വിദ്യാഭ്യാസം   ഉള്ള   ആൾ   അല്ലേ.  നിങൾ   ആ   കുട്ടിക്ക്   fibroid   ഉണ്ടന്ന്   അറിഞ്ഞിട്ടും  ടുമർ   റിമുവു   ചെയ്യാതെ   ഒരു   പ്രഗ്നൻസി   ഒന്നു   ശ്രധിച്ചുടെ..

What  fibroid  ടുമർ   ഡോക്ടർ   എന്തൊക്കെ   ഈ   പറയുന്നത്….

ഡോക്ടർ   പറഞ്ഞ  വാക്കുകൾ   കേട്ടു   ചെവിയും   തലയും   ഒരു   പോലെ   പൊളിയുന്ന   പോലെ   അവന്  തോന്നി….

ഹ  ജഗത്   ഇപ്പൊ   മീരയുടെ   ഉള്ളിൽ  നിങ്ങളുടെ   കുഞ്ഞിനു   ഒപ്പം   ഒരു  ടുമർ   വളരുന്നുണ്ട്   ഒരു   4  year  പഴക്കം   കാണും   ഒരു  ഗസ്സ  ആണ് .. പക്ഷേ   ഈ   ടൈമിൽ   ഒരു   പ്രഗ്നൻസി   റിസ്ക്   ആണ്   ജഗത്  കുട്ടിയുടെ   ഏജ്  കുടെ  നോക്കണം   19 വയസു  അല്ലേ   ഉള്ളൂ.. പിന്നെ   ഒരു   ചാൻസ്   കുടുതൽ   ആണ്   ടുമർ  ക്യാൻസർ   ആവാൻ…

ഡോക്ടറുടെ   വാക്കുകൾ   കേട്ട്   ഇടിത്തീ   വീണ   പോലെ   അവന്   തോന്നി…

എനി..എനിക്ക്   അറിയില്ലയിരുന്നു…

ഓ   സോറി   ജഗത്   ഞാൻ   കരുതി   അപ്പോ  ചില  fibroid  symptom  കാണിക്കില്ല   അങ്ങനെ   ഉള്ളത്   അറിയുക   വയർ  വേദന   പിന്നെ  ഫിസിക്കൽ  റിലേഷൻ  ടൈമിൽ   ഉള്ള   സഹിക്കാൻ  പറ്റാത്ത   പെയിൻ   ബ്ലീഡിംഗ്   അങ്ങനെ   ഒത്തിരി   ഉണ്ട്  symptom  ഒന്നും   മീരയ്ക്ക്   ഉണ്ടായില്ല….

എന്തും   പറയും   എന്നറിയാതെ   ജഗത്   അവരെ   സങ്കടത്തിൽ   നോക്കി.. അവൻ്റെ   അവസ്ഥ  മനസിൽ  ആക്കി   ഡോക്ടർ   തുടർന്നു…

കഴിഞ്ഞത്   കഴിഞ്ഞു   ജഗത്   ഇനി   മുന്നോട്ട്   പറയാം..  ഈ   പ്രഗ്നെസി  തുടർന്നാൽ   അമ്മക്കും   കുഞ്ഞിനും   അതു   ദോഷം   ആണ്   അതു   കൊണ്ട്   നല്ല   വഴി   അബോർഷൻ   ആണ്   ഞാൻ   ഒരു   ഡോക്ടർ   എന്ന  രീതിയിൽ   ആണ്   പറഞ്ഞത്  തീരുമാനം   തൻ്റെ   ആണ്….ഒരു   പ്രോബ്ലം   അല്ല   ആ കുട്ടിക്ക്  യൂട്രസ്   തീരെ   കട്ടി   കുറവാണ്  BP   തീരെ   കുറവ്   പിന്നെ   ഒരു  ഡൗട്   കുടി   ഉണ്ട്   അതു   ബ്ലഡ്  കൽചർ  ചെയ്തു   റിസൾട്ട്  കിട്ടിയാൽ   അറിയാൻ   പറ്റു…ചിലപ്പോൾ  ഒരു  പ്രി മെച്ച്രുർ   ബർത്ത്   അതിനൊക്കെ   ചാൻസ്   കുടുതൽ   ആണ് .. ടുമർ   മാത്രം   ആണെകിൽ   പ്രോബ്ലം   ഇല്ല   ഇതിപ്പോ  ആ   കുട്ടിക്ക്   ബേബി  ഗ്രോത്ത്   കൂടും  തോറും   പേയിനും  കൂടും  പ്രഗ്നൻസി  ടൈം  മറ്റു   മരുന്നുകൾ   possible  അല്ല   തൻ്റെ   അവസ്ഥ   മനസിൽ   ആവും   ഒരച്ഛൻ്റെ   മനസു   പക്ഷേ  കുഞ്ഞിനെ  നോക്കിയാൽ   മീര… അപ്പോ   ശരി   ജഗത്   എനിക്ക്   ലേബർ  റൂമിൽ   ഒന്നു   പോണം….

ഡോക്ടർ   പറഞ്ഞതൊക്കെ   കേട്ട്   ശില   പോലെ   തറഞ്ഞു   അവൻ   ഇരുന്നു .. പുറത്തേക്ക്   വന്നു   സച്ചിയെ   നോക്കിയതും   അവൻ്റെ   കണ്ണുകൾ   നിറഞ്ഞു   തുളുമ്പി…

എന്താ  കിച്ച   ഡോക്ടർ  പറഞ്ഞത്   നമ്മുടെ   കുഞ്ഞാവ   വരുന്നു   എന്നല്ലേ…

സച്ചി   അതു….

പെട്ടന്ന്   തന്നെ   ഇറുക്കി   പുണർന്നു   കരഞ്ഞു   തുടങ്ങിയ   ജഗതിനെ   ചേർത്തു   പിടിച്ച്   ചെയറിൽ   ഇരുന്നു…

എന്താ   കിച്ചു   നി   കാര്യം  പറ   എനിക്ക്   ഈ   ടെൻഷൻ  വയ്യ…

തന്നോട്    ജഗത്   പറഞ്ഞ   കാര്യങ്ങളെല്ലാം   കേട്ടു   സച്ചിയുടെ   കണ്ണുകൾ   നിറഞ്ഞു   ഒഴുകി…

കിച്ചു   മീര   എൻ്റെ   പെങ്ങളെ   എനിക്ക്   വേണം   പൂർണ്ണ ആരോഗ്യത്തിൽ   അതിനു   നി…

തൻ്റെ   കൈ   പിടിച്ചു   സച്ചി   പറഞ്ഞ   കേട്ട്   ഹൃദയം   തകർന്നു   ജഗത്   അവനെ.  നോക്കി. സങ്കടം   കണ്ണിര്   ആയി   ഒഴുകി…

സച്ചി   എൻ്റെ   കുഞ്ഞു.. മനസു   കൊണ്ട്   ഞാൻ   ഇപ്പൊ  ഒരച്ഛൻ   ആണ്   എനിക്ക് ….

ബാക്കി   പറയാതെ   തൻ്റെ   നെഞ്ചോട്   ചേർത്തു   കരഞ്ഞു   തുടങ്ങിയ   അവനെ   സച്ചി   നിറഞ്ഞ  കണ്ണോടെ   ചേർത്തു  പിടിച്ചു….

തുടരും…..

എന്നെ പൊങ്കാല ഇടല്ലേ ഞാൻ പാവം ആണ്

 

 

Aswathy Umesh Novels

ലക്ഷ്മി

 

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!