മോനെ കിച്ചു….
ചെയറിൽ തല കുമ്പിട്ട് ഇരുന്ന ജഗത് മീരയുടെ അച്ഛൻ്റെ സ്നേഹത്തോടെ ഉള്ള തലോടൽ അറിഞ്ഞു മുഖം ഉയർത്തി… നിറഞ്ഞ ആ അച്ഛൻ്റെ കണ്ണുകൾ കണ്ടതും കുടുതൽ മനസു തകർന്ന പോലെ അവന് തോന്നി….
തളരരുത് ഈ സമയത്ത് വേണ്ടത് ധൈര്യം ആണ് അറിയുന്നു ആ മനസ്സിൻ്റെ വേദന ആരേക്കൾ.. ഇതൊക്കെ 16 വർഷം മുന്നേ അനുഭവിച്ചത് ആണ് തൻ്റെ പ്രാണൻ കൈ വിടുവോ എന്ന പേടിയിൽ.. നി സമാധനിക്ക് അമ്മയ്ക്ക് ആരോഗ്യം ഉണ്ടെങ്കിൽ കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാവും നിങൾ രണ്ടു പേരും ചെറുപ്പം ആണ്.. എൻ്റെ മോൾക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരച്ഛൻ ആണ് ഞാൻ. എൻ്റെ കുഞ്ഞിൻ്റെ ജീവൻ ആണ് എനിക്ക് വലുത് അതിനു ഈ അബോർഷൻ മാത്രം വഴി ഉള്ളൂ…
തൻ്റെ അടുത്ത് വന്നിരുന്നു മുരളി പറഞ്ഞത് കേട്ടു ജഗതിൻ്റെ കണ്ണുകൾ കുടുതൽ ഒഴുകി ഇറങ്ങി.. ..
എനിക്ക് സമ്മതം ആണ് അച്ഛാ മീരയുടെ ജീവൻ തന്നെ എൻ്റെയും ആവശ്യം ഡോക്ടർ ലേബർ റൂമിൽ ആണ് വരുമ്പോ ചെന്നു കാണാം .. അച്ഛൻ ധൈര്യത്തിൽ ഇരിക്കു മീരയ്ക്ക് ഒന്നും സംഭവിക്കില്ല….
തൻ്റെ കൈ കുട്ടി പിടിച്ചു ജഗത് പറഞ്ഞ കേട്ടു മുരളി അവനെ സങ്കടത്തിൽ നോക്കി.. വിറച്ചു തുടങ്ങിയ അവൻ്റെ കൈകൾ ആയാൽ തൻ്റെ നെഞ്ചിലേക്ക് ചേർത്തു….
മീര ഉണർന്നു റൂമിൽ എല്ലാരും ഉണ്ട് നിന്നെയും സച്ചിയേയും ചോദിച്ചു… മീര . ഒ..ഒത്തിരി സന്തോഷത്തിൽ ആണ്.. അവൾക്ക് പ്രതീക്ഷ കൊടുക്കണോ മോനെ അവളോട് പറയണ്ടേ ഒരിക്കലും ഭൂമിയിലേക്ക് വരാൻ ഇടയില്ലാത്ത ഒരു കുഞ്ഞു ആണ് അവളുടെ ഉള്ളിൽ എന്നു…
പറഞ്ഞതും കരഞ്ഞു തുടങ്ങിയ മുരളിയെ തന്നിലേക്ക് ചേർത്തു ജഗത് കണ്ണീരോടെ അടുത്തിരുന്ന സച്ചിയെ നോക്കി… നിറഞ്ഞ കണ്ണുകൾ തുടച്ചു ഭിത്തിയിൽ ചാരി നിന്ന അവനെ കണ്ടതും തൻ്റെ മനസു കുടുതൽ തകരുന്നത് ആവനറിഞ്ഞു….
സച്ചി ഞാൻ എന്താ ചെയ്യുക എങ്ങനെ ഞാൻ അവളോട്?…….
തൻ്റെ അടുത്തേക്ക് വന്നു നിന്നു ജഗത് പറഞ്ഞത് കേട്ട് സച്ചി അവനെ സങ്കടത്തിൽ നോക്കി…
പറയണം കിച്ചു പക്ഷേ സമ്മതിക്കും എന്നു തോന്നുന്നില്ല നി വേണം സമ്മതിപിക്കാൻ അവളുടെ ജീവൻ അല്ലേ നമ്മുക്ക് വലുത് എനിക്ക് അവളെ ഈ ഒരു അവസ്ഥയിൽ കാണാൻ വയ്യ അതാണ് … നി റൂമിലേക്ക് ചെല്ല് ഞാൻ പുറകെ വരാം….
സച്ചി പറഞ്ഞത് കേട്ടു റൂമിലേക്ക് ചെന്ന ജഗത് എല്ലാവരെയും ഒരു നനുത്ത പുഞ്ചിരിയോടെ നോക്കി..അനുവും ദേവയും അമ്മമാരുടെയും അടക്കം എല്ലാരുടെയും മുഖം ഒരേ പോലെ കരഞ്ഞു വിങ്ങി ..കൂട്ടത്തിൽ തനിക്ക് ഏറ്റവും വേദന നൽകിയത് തൻ്റെ അച്ഛൻ്റെ കണ്ണുനീർ എന്നവനു തോന്നി…
ഞങൾ പുറത്ത് ഉണ്ടാവും ഈ ഒരവസരത്തിൽ നിനക്ക് ഒപ്പം ആരും ഇല്ല എന്നു കരുതരുത്… നി പറയുന്ന കാര്യങ്ങൽ കേട്ട് ഒരമ്മ മനസു തകരുന്ന കാണാൻ വയ്യ കിച്ചു .. പിന്നെ നി തകർന്നു പോയാൽ ഒപ്പം ഞങ്ങളും തകരും..
തൻ്റെ ചുമലിൽ കൈ വെച്ചു അച്ഛൻ പറഞ്ഞ കേട്ടു ജഗത് നിറഞ്ഞ കണ്ണും ആയി അച്ഛനെയും അമ്മയെയും നോക്കി…
അമ്മേ ഞാൻ ….
ഓടി വന്നു തൻ്റെ മാറിലേക്ക് വീണ അവനെ നിർമ്മല ചേർത്തു പിടിച്ചു..അവൻ്റെ കണ്ണീർ തൻ്റെ തൻ്റെ മാറിടം ചുട്ടു പൊള്ളിച്ചത് ആ അമ്മ വേദനയോടെ അറിഞ്ഞു…
കരയരുത് ചില സമയത്ത് മനുഷ്യൻ തോൽക്കും ഇങ്ങനെ ഒക്കെ ഉള്ള ദൈവത്തിൻ്റെ പരീക്ഷണം നമ്മൾ അതി ജീവിച്ചെ പറ്റു.. ഈ കാര്യങ്ങൽ പറയുമ്പോൾ മീര നിന്നോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല ഇപ്പൊ അവള് ഒരു അമ്മ ആണ് .. ഈ ഒരു ദിവസം ഒത്തിരി കൊതിച്ചത് ആണ് പക്ഷേ ഇതിപ്പോ …..
ബാക്കി പറയാതെ തൻ്റെ തലയിൽ തലോടി കരഞ്ഞു കൊണ്ടു പുറത്തേക്ക് പോയ അവരെ നോക്കി ജഗത് സങ്കടത്തിൽ ബെഡിൽ ഇരുന്നു… തനിക്ക് ചുറ്റും ഉളളവർ എല്ലാം പുറത്തേക്ക് പോയപ്പോൾ ഇരുട്ടു മുറിയിൽ ഒരു തുള്ളി വെളിച്ചം തിരയുന്ന കൊച്ചു കുഞ്ഞിൻ്റെ പേടിയും പരിഭ്രമവും അവനിൽ വന്നു ചേർന്നു… വിറക്കുന്ന കൈകളോടെ അവൻ മീരയുടെ വയറിൽ കൈ വെച്ചു അവിടെ ചുണ്ടുകൾ ചേർത്തു…
അച്ഛനോട് ക്ഷമിക്കൂ വാവെ എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ല.. നീയും ആഗ്രഹിക്കുന്നില്ലെ നിൻ്റെ അമ്മയുടെ ജീവൻ ഏറ്റവും പാപിയും ഭാഗ്യവും ഇല്ലാത്ത അച്ഛൻ ആണ് ഞാൻ ഈ ഒരു നിമിഷം നിന്നെ മനഃപൂർവം മറക്കുന്നു വേണ്ടെന്ന് വെക്കുന്നു നിൻ്റെ അമ്മക്ക് വേണ്ടി .. മാപ്പ് ഒരായിരം മാപ്പ്….
ഒഴുകി ഇറങ്ങിയ കണ്ണുകൾ തുടച്ചു ജഗത് മീരയുടെ തലയിൽ തലോടി…
മീര….
ജഗതിൻ്റെ തലോടൽ അറിഞ്ഞു മീര ചിരിയോടെ തൻ്റെ കണ്ണുകൾ തുറന്നു..അടുത്ത് അവനെ കണ്ടതും ഇറുക്കി കെട്ടി പുണർന്നു…
എന്താ ജഗത് സാറേ അച്ഛനിലേക്ക് പ്രൊമോഷൻ കിട്ടിയപ്പോൾ മുടിഞ്ഞ ജാഡ ആയല്ലോ കാണാൻ കുടി ഇല്ല…എന്താ പറ്റിയത് കണ്ണ് ഒക്കെ ചുവന്നു എന്ത് പറ്റി കരഞ്ഞോ?..
തൻ്റെ മുഖത്തേക്ക് നോക്കി മീര ചോദിക്കുന്ന കേട്ടു എന്തു പറയും എന്നറിയാതെ ജഗത് അവളെ നോക്കി..അവൻ്റെ നിറഞ്ഞ കണ്ണുകൾ ഒഴുകി ഇറങ്ങാതെ ശ്വാസിച്ചു നിർത്തി… തൻ്റെ താടിയിലെക്ക് കൈ കോർത്തു പിടിച്ച മീരയെ അവൻ നനുത്ത ചിരിയോടെ നോക്കി…
എത്ര പെട്ടന്ന് ആണ് കിച്ചു ഏട്ടാ നമ്മുടെ ഉള്ളിലേക്ക് നമ്മുടെ ജീവൻ്റെ തുടിപ്പ് വന്നത് അല്ലേ.. ജൂനിയർ ജഗത് മാധവ് തൊട്ടു നോക്കിയേ നമ്മുടെ ജീവനും പ്രണയത്തിനും സ്നേഹത്തിനും എല്ലാം പൂർണ്ണത വന്നത് ഇപ്പൊ അല്ലേ കിച്ചു ഏട്ടാ… സച്ചി ഏട്ടൻ എവിടെ ഒന്നു കാണാൻ പോലും വന്നില്ല ബാങ്കിൽ ഇത്ര തിരക്ക് ആണോ?…
തൻ്റെ വയറിലേക്ക് കൈ എടുത്തു വെച്ചു തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ മീരയെ ചേർത്തു പിടിക്കാൻ ആവാതെ തൻ്റെ ശരിരം തളരുന്നത് ജഗത് അറിഞ്ഞു..തൻ്റെ വയറിനു മുകളിൽ അവൻ്റെ കൈ വിറയൽ അറിഞ്ഞു മീര അവനെ ചിരിയോടെ നോക്കി…
എൻ്റെ കൃഷ്ണാ വീരശൂര പരാക്രമി ജഗത് മാധവിൻ്റെ കൈ വിറക്കുന്നു അതും സ്വന്തം കുഞ്ഞിൻ്റെ തുടിപ്പ് അറിഞ്ഞപ്പോൾ ..അതോ ഇനി അളിയനും അളിയനും കുടി ആഘോഷിച്ചു സച്ചി ഏട്ടൻ പാമ്പ് ആയോ..എന്താ കിച്ചു ഏട്ടാ ഒന്നും മിണ്ടാത്തത്….
തൻ്റെ താടിയിൽ മുഖവും പല്ലുകളും അമർത്തി മീര പറഞ്ഞ കേട്ടു ജഗതിൻ്റെ കണ്ണുകൾ നിറഞ്ഞു …. പെട്ടന്ന് തൻ്റെ വയറിൽ നിന്നും കൈ വലിച്ചു എടുത്ത അവനെ മീര പകപ്പൊടെ നോക്കി..
മീര ഞാൻ ഇനി പറയുന്നത് കാര്യങ്ങൽ നി അനുസരിക്കണം അനുസരിച്ചെ പറ്റൂ…
ഒരു ആജ്ഞയുടെ സ്വരത്തിൽ ഉള്ള ജഗതിൻ്റെ സംസാരം കേട്ടു ആ മുഖവും മുഖത്ത് കണ്ട ഭാവങ്ങളും മനസിൽ ആവാതെ മീര ആ മുഖത്തേക്ക് ഉറ്റു നോക്കി…
എന്താ കിച്ചു ഏട്ടാ എന്തോ ദേഷ്യം ഉള്ള പോലെ..നമ്മുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള സമയം അല്ലെ ഇതു…
ആർക്കു സന്തോഷം എനിക്ക് അത്ര സന്തോഷം ഒന്നും ഇല്ല.. ഒരച്ഛൻ ഉടനെ ആവാൻ ഒന്നും ഞാൻ ആഗ്രഹിച്ചില്ല .. ജീവിതം പോലും നല്ല രീതിയിൽ എൻജോയ് ചെയ്യാതെ കുഞ്ഞ് കുടുംബം അതൊന്നും എനിക്ക് പറ്റില്ല മീര ലൈഫ് ഒക്കെ ഒന്നെ ഉള്ളൂ അതു മാക്സിമം എൻജോയ് ചെയ്ത് തന്നെ ജീവിക്കണം .. നിൻ്റെ എക്സാം കഴിഞ്ഞു ഞാനും സച്ചിയും ഒരു ട്രിപ്പ് പ്ലാൻ ഇട്ടതാ എല്ലാം കഴിഞ്ഞില്ലേ നാശം….
അവളുടെ മുഖത്തേക്ക് പോലും നോക്കാതെ ഹോസ്പിറ്റൽ ഭിത്തിയുടെ ചുവരിൽ ഒട്ടിച്ച നീല കണ്ണുള്ള കുഞ്ഞു മാലാഖയുടെ ഫോട്ടോയിലെക്ക് നോക്കി അവനത് പറയുമ്പോൾ അവൻ്റെ ഉള്ളിലെ ആർത്തു ഇരമ്പൂന്ന വേദനയുടെ കൊടുങ്കാറ്റിൻ്റെ അഴം അറിയാതെ മീര അവനെ നോക്കി തരിച്ചു ഇരുന്നു …
കിച്ചു ഏട്ടൻ എന്തൊക്കെ ആണ് ഈ പറയുന്നത് .. ഒരു കുഞ്ഞാവ വരുമ്പോൾ അല്ലേ ലൈഫ് കുടുതൽ എൻജോയ് ആവുന്നത് അതിൻ്റെ കളിയും ചിരിയും ഇങ്ങനെ ഒന്നും നമ്മുടെ കുഞ്ഞിയെ പറ്റി പറയല്ലേ കിച്ചു ഏട്ടാ എനിക്ക് എൻ്റെ ഹൃദയം തകരുന്ന പോലെ തൊന്നുവാ…
വീണ്ടും തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു അവളെ അകറ്റി നിർത്തി ജഗത് അവളുടെ മുഖത്തേക്ക് നോക്കി.. ഒരമ്മയുടെ വേദന മുഴുവൻ ആ കണ്ണിൽ തെളിഞ്ഞു കണ്ടൂ.. ഉള്ളിലെ വേദന മറച്ചു പിടിച്ചു അവളെ ചിരിയോടെ നോക്കി മുഖത്തുടെ അവൻ്റെ വിരലുകൾ ഓടിച്ചു…
മീര ഞാൻ ഈ പറയുന്നത് നി ഒന്നു കേൾക്കൂ ഇപ്പൊ ഈ കുഞ്ഞിനെ നമ്മുക്ക് വേണ്ട നിനക്കും എനിക്കും അത്ര ഏജ് ഒന്നും ഇല്ല.. ഒരു മുന്നു വർഷം കഴിയട്ടെ അതു വരെ നമ്മുടെ ലൈഫ് അടിച്ചു പൊളിച്ചു ജീവിക്കാം ഞാനും നീയും മാത്രം അതിൻ്റെ ഇടയിൽ ഒരു ശല്യം. പോലെ ആരും വേണ്ട.. ഡെലിവറി കഴിഞ്ഞ ഉള്ള ഭംഗിയും സൗന്ദര്യവും ഒക്കെ പോയി എന്തിനാ വെറുതെ .. അതു കൊണ്ട് എൻ്റെ തീരുമാനം ഞാൻ പറയാം ഈ കുഞ്ഞിനെ നമ്മുക്ക് വേണ്ട ഒരു അബോർഷൻ ഞാൻ ഡോക്ടറുടെ അടുത്ത് പറഞ്ഞിട്ടുണ്ട് നി സമ്മതിക്കണം സമ്മതിച്ചേ പറ്റൂ…
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അത്രയും പറഞ്ഞ അവനെ മീര കണ്ണീരോടെ നോക്കി അവൻ പറഞ്ഞ ഓരോ വാക്കുകളും കേട്ട് തൻ്റെ ചെവി കൊട്ടി അടച്ച പോലെ തോന്നി ഈ നിമിഷം ഭൂമി തുരന്ന് താഴെ പോവാൻ കൊതിച്ചു.. ഉള്ളിലെ മാതൃത്വം ഉലയുന്ന പോലെ മാറിടം വിങ്ങുന്ന പോലെ .. പെട്ടന്ന് തന്നെ ശക്തിയിൽ തള്ളി മാറ്റിയ നെഞ്ചിലേക്ക് കൈ ചുരുട്ടി ഇടിച്ച അവളെ അവൻ സങ്കടത്തോടെ നോക്കി …
നിങൾ എന്താ ഈ പറയുന്നത് എൻ്റെ കുഞ്ഞിനെ കൊന്നു കളയനോ ഞാൻ സമ്മതിക്കില്ല .. നിങ്ങൾക്ക് ഭ്രാന്ത് ആണ് നട്ട ഭ്രാന്ത് ഇങ്ങനെ ഓകെ എങ്ങനെ ചിന്തിക്കാൻ പറ്റുന്നു.. സ്വന്തം കുഞ്ഞിനെ ..ഇങ്ങനെ ഒന്നും പറയല്ലേ കിച്ചു ഏട്ടാ ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോവും…
പൊട്ടി കരച്ചിലോടെ തൻ്റെ നെഞ്ചിലേക്ക് വീണ മീരയെ കണ്ടൂ ജഗതിൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..പെട്ടന്ന് ഫോൺ എടുത്തു സച്ചിയുടെ ഫോണിലേക്ക് വിളിച്ചു. …. വീണ്ടും അവളെ തന്നിൽ നിന്നും അകറ്റി….
ഞാൻ പറയാൻ ഉള്ളത് പറഞ്ഞു എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല നി എൻ്റെ ഭാര്യ ആണെകിൽ ഞാൻ പറഞ്ഞത് അനുസരിക്കും എനിക്കു ഈ കുഞ്ഞിനെ വേണ്ട നിനക്കും…
ജഗത് പറഞ്ഞു കഴിഞ്ഞതും മുറിയിലേക്ക് കടന്നുവന്ന സച്ചിയെ കണ്ടൂ മീര കരഞ്ഞു കൊണ്ട് ഓടി അവൻ്റെ നെഞ്ചിലേക്ക് വീണു…
സച്ചി ഏട്ടാ എൻ്റെ കുഞ്ഞിനെ എനിക്ക് വേണം ഒന്നു പറ കിച്ചു എട്ടനോട് എന്താ പറ്റിയത് എന്നറിയില്ല ഓരോ വട്ട് പറയുന്നു..എൻ്റെ കുഞ്ഞിനെ എനിക്ക് വേണം എൻ്റെ കുഞ്ഞിനെ കൊന്നു കളയാൻ സമ്മതിക്കല്ലെ സച്ചി എട്ടാ…
തൻ്റെ നെഞ്ചിലേക്ക് വീണ അവളെ ചേർത്തു നിർത്തി സച്ചി കണ്ണീരോടെ ജഗതിനെ നോക്കി …എല്ലാം തകർന്ന അവൻ്റെ നില്പ് കണ്ടൂ സച്ചിയുടെ ഹൃദയം പൊള്ളിപിടഞ്ഞു ഒപ്പം മീരയുടെ അവസ്ഥയിൽ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
അവൻ്റെ സമ്മതം എനിക്ക് വേണ്ട എൻ്റെ ഭാര്യയുടെയും കുഞ്ഞിൻ്റെയും കാര്യം തീരുമാനിക്കുന്നത് ഞാൻ ആണ്.. ആര് എന്തൊക്കെ പറഞ്ഞാലും ഈ അബോർഷൻ നടക്കും നടന്നെ പറ്റു…
എനിക്ക് അച്ഛനെ കാണണം സച്ചി ഏട്ടാ….
ഒരു പിടച്ചിലോടെ മീര പറയുന്ന കേട്ട് സച്ചി ജഗതിൻ്റെ മുഖത്തേക്ക് വീണ്ടും നോക്കി നിന്നു.. ആ മനസിലെ വേദനയും നിസ്സഹായതയും മുഴുവൻ മുഖത്ത് തെളിഞ്ഞു കണ്ടു ഇനിയും ആ നില്പ് അവന് പറ്റില്ല എന്നു മനസിൽ ആക്കി പൊക്കോ എന്നു സച്ചി കണ്ണ് കാണിച്ചു .. സച്ചിയെയും ആ നെഞ്ചില് കിടന്നു കരയുന്ന മീരയെയും നോക്കി .. നിറഞ്ഞ കണ്ണുകൾ തുടച്ചു ജഗത് റൂമിന് പുറത്തേക്ക് ഇറങ്ങി …
കിച്ചു ഏട്ടൻ ഇങ്ങനെ ഒന്നും പറയില്ല മറ്റു ആരെക്കാളും എനിക്കറിയാം ഇപ്പൊ ആ മനസു.. എന്നേക്കാൾ സന്തോഷിക്കുന്നത് ആ മനസു ആവും പക്ഷേ എന്തിനാ സച്ചി ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത് എന്താ കാര്യം തുറന്നു പറ…
മീര പറയുന്നത് സച്ചി അവളുടെ കണ്ണുകൾ തുടച്ചു ബെഡിൽ ഇരുത്തി ….
നി അവനെ മനസിൽ ആക്കിയാല്ലോ അതു മതി ഹ അപ്പൻ വന്നല്ലോ… ഇനി അപ്പൻ പറയും കാര്യം….
തൻ്റെ അടുത്ത് വന്നിരുന്ന അച്ഛൻ്റെ മടിയിൽ തലവെച്ചു മീര കിടന്നു ഒന്നും സംസാരിക്കാതെ ആ കൈകൾ അവളുടെ തലയിൽ തലോടി …
കിച്ചു നിന്നെ സച്ചി തിരക്കുന്നു നി ഇവിടെ നിൽക്കുവാണോ?….
തൻ്റെ ചുമലിൽ കൈ വെച്ചു ദേവ പറഞ്ഞത് കേട്ടു ജഗത് കണ്ണുകൾ തുടച്ചു അവളെ നോക്കി…
നി കരയുവ എല്ലാം ശരി ആവും സച്ചി പറഞ്ഞത് ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം മീര അറിഞ്ഞന്ന അവളുടെ അച്ഛൻ പറഞ്ഞു എന്നു…
എന്തിന്? ആരോട് ചോദിച്ചിട്ട് ? അതൊക്കെ പറയാൻ ഉള്ളത് എങ്കിൽ ഞാൻ പറയില്ല..ഒരമ്മയും തൻ്റെ വേദന നോക്കി കുഞ്ഞിനെ വേണ്ടന്നു പറയില്ല ഇനി മീര ഒട്ടും സമ്മതിക്കില്ല….
എന്തൊക്കെ എങ്കിലും നി അവളെ ഒന്നു കാണ് ഈ സമയത്ത് ഏറ്റവും ആവശ്യം നിന്നെ ആണ്…
ദേവ തൻ്റെ പുറത്ത് തട്ടി പറഞ്ഞ കേട്ടു ജഗത് ശരി എന്ന മട്ടിൽ തൻ്റെ തല അനക്കി…മീരയെ കാണാൻ റൂമിലേക്ക് ചെന്നപ്പോൾ ചോറ് വാരി കൊടുക്കുന്ന നിരമ്മലയെ ആണ് കണ്ടത്….
ഈ വർഷത്തെ മികച്ച നടൻ വന്നല്ലോ ഇത്രയും നേരം ഇവിടെ കാണിച്ച അഭിനയത്തിന് ഓസ്കാർ അവാർഡ് വരെ കൊടുക്കണം അമ്മയുടെ മകനു ….
തന്നെ നോക്കി മീര പറഞ്ഞ കേട്ടു നിർമ്മല ഒരു നനുത്ത ചിരി അവൾക്ക് സമ്മാനിച്ചു ….
കിച്ചു നി ഇവിടെ ഉണ്ടല്ലോ ഞാനും ദേവയും വീട് വരെ പോയി വരാം….
ശരി അമ്മേ….
പുറത്തേക്ക് പോയ നിർമ്മലയെ നോക്കി ജഗത് ബെഡിൽ ഇരുന്നു…. അവർക്കിടയിൽ സ്വയം മൗനം കൊണ്ട് മതിലുകൾ തീർത്തു ജഗത് അവളെ നോക്കി……
വിധി എന്തും ആയികൊട്ടെ കിച്ചു ഏട്ടാ അബോർഷൻ വേണ്ട നമ്മുടെ ജീവനെ ഉള്ളിൽ വെച്ചു തന്നെ കിറി മുറിക്കാൻ എൻ്റെ ജീവൻ പോണ വരെ അനുവദിക്കില്ല .. പ്രഗ്നൻസി കൻ്റിനു ചെയ്തിട്ടു വാവയെ കിട്ടിയില്ല എങ്കിൽ ഈശ്വര വിധി ..സ്വന്തം കുഞ്ഞിനെ കൊല്ലാൻ കുട്ടു നിൽക്കരുത് അതിൻ്റെ പാപം മരികുന്ന വരെ മാറില്ല….
തൻ്റെ മടിയിൽ കിടന്നു മീര പറഞ്ഞ കേട്ടു ജഗത് അവളെ സങ്കടത്തിൽ നോക്കി…
മീര ഇപ്പൊ കുഞ്ഞിന് അല്ല നി…
വേണ്ട ബാക്കി പറയണ്ട എൻ്റെ pregneny ഒരു 8 മാസം ആകുമ്പോൾ ആണ് ഇങ്ങനെ ഡോക്ടർ പറഞ്ഞത് എങ്കിൽ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ കിച്ചു ഏട്ടൻ പറയുമോ ഇല്ല.. ഇപ്പൊ ഒരു മാസം ഉള്ള വെറും ഭ്രൂണം ആണ് മറ്റുള്ളവർക്ക് പക്ഷെ നമ്മുടെ ജീവൻ അല്ലേ എൻ്റെ കുഞ്ഞിന് വേണ്ടി എന്തു വേദന സഹിക്കാനും ഞാൻ തയ്യാർ ആണ് പ്ലീസ് എൻ്റെ ജീവനെ എന്നിൽ നിന്നും പറിച്ചു എടുത്തു എൻ്റെ ജീവൻ രക്ഷിക്കാൻ നോക്കിയാൽ എന്നെ പിന്നെ ആരും ജീവനോടെ കാണില്ല …
മീര എന്നെ ഇങ്ങനെ ടെൻഷൻ അടിപിക്കരുത് ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആണ്…
ഒരു തകർച്ചയും ഇല്ല ജൂനിയർ ജഗത് സേഫ് ആയി ഭൂമി എത്താൻ ആണ് വിധി എങ്കിൽ എങ്ങനെയും എത്തി പെടും പക്ഷേ അബോർഷൻ വേണ്ട എ.. എനി……
ബാക്കി പറയാതെ കരഞ്ഞു തുടങ്ങിയ അവളെ മടിയിൽ നിന്നും എഴുനെല്പിച്ച് ജഗത് അവളെ ചേർത്തു പിടിച്ചു…
എല്ലാം നിൻ്റെ തീരുമാനത്തിന് വിട്ടു തരുന്നു അബോർഷൻ വേണ്ട നിൻ്റെ ഇഷ്ടം തന്നെ നടക്കട്ടെ പക്ഷേ ലേബർ റൂമിനു വെളിയിൽ കുഞ്ഞിനെ മാത്രം ആയി കയ്യിൽ വാങ്ങാൻ ഞാൻ ഉണ്ടാവില്ല മറ്റൊരു മുരളി ആവാൻ എനിക്ക് മനസിൽ ഇല്ല സ്വയം മരണം ഞാനും ഏറ്റു വാങ്ങാം നിനക്ക് ഒപ്പം …..
കുട്ടുസ് പേടിക്കാതെ അച്ഛ അമ്മയെ പെടിപിച്ചത് ആണ് മുത്തിനെ കണ്ടു കഴിയുമ്പോൾ അമ്മ ഇല്ലേലും അച്ഛൻ കാണും നിനക്ക് തണൽ ആയി നിന്നെ സ്നേഹിച്ചു….
തന്നെ അകറ്റി ഇരുത്തി കണ്ണ് തുടച്ച പുറത്തേക്ക് പോയ ജഗതിനെ നോക്കി കണ്ണുകൾ തുടച്ചു മീര ചിരിയോടെ തൻ്റെ വയറിൽ കെ ചേർത്തു….
അച്ഛാ സോറി മീര വല്ലാത്ത ഒരവസ്ഥയിൽ ആണ് ഇപ്പൊ അബോർഷൻ നിർബന്ധിച്ച അതു കുടുതൽ പ്രോബ്ലം ആവും….
തൻ്റെ അടുത്ത് വന്നു ജഗത് പറഞ്ഞ കേട്ടു മുരളി അവനെ സങ്കടത്തിൽ നോക്കി ….
വേണ്ട കിച്ചു കുടുതൽ അവളെ നിർബന്ധിക്കാൻ കഴിയില്ല എനിക്കറിയില്ല എന്താ ചെയ്യുക….
എനിക്കും അറിയില്ല ഒരു നൂൽ പാവ ആണ് ഞാൻ ഇപ്പൊ.. അച്ഛൻ്റെ മോളുടെ കയ്യിൽ ഉള്ള നുലിൽ വലിയുന്ന പാവ ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം സച്ചി കൂടെ വാ…
നിർവികാരത നിറഞ്ഞ മുഖത്തോടെ അത്രയും പറഞ്ഞ അവനെ മുരളി സങ്കടത്തിൽ നോക്കി….
ഇപ്പൊ നിങ്ങളുടെ തീരുമാനം അങ്ങനെ എങ്കിൽ ഞാൻ എന്താ ജഗത് പറയുക പിന്നെ ഒന്നൂടെ മീര ആലോചിച്ചു നോക്കു.. ഇപ്പൊ ഡിസ്ചാർജ് ഇടാം മുന്നു മാസങ്ങൾ കമ്പ്ലീറ്റ് ബെഡ് റെസ്റ്റ് പിന്നെ ഫിസിക്കൽ റിലേഷൻഷിപ് , വെയിറ്റ് ലിഫ്റ്റിംഗ് , അതൊക്കെ പൂർണ്ണം ആയും ഒഴിവാക്കുക പിന്നെ നെക്സ്റ്റ് സ്കാൻ കഴിഞ്ഞു ബാക്കി അറിയാം … കാത്സ്യം അയൺ ഗുളികകൾ കഴിക്കണം ചെറിയ എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ ഇങ്ങു പോരണം.. ശരി എങ്കിൽ….
ഡിസ്ചാർജ് എഴുതി തന്നെ നോക്കി ഡോക്ടർ പറഞ്ഞ കേട്ടു മീര ചിരിയോടെ അവരെ നോക്കി..
ഞാൻ തല ഒക്കെ തന്നെ തുടയ്ക്കും കിച്ചു ഏട്ടാ…
പിന്നെ ഈ നാലു മാസങ്ങൾ മുഴുവൻ ചെയ്തു പിന്നെ ആണ് ഇപ്പൊ ജാഡ ഇടല്ലേ പൊന്നെ…
തൻ്റെ തല തുടച്ചു മുടി ചീവുന്ന ജഗതിനേ മീര ചിരിയോടെ നോക്കി…
എന്തിനാ മനുഷ്യ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത് ഈ നാലു മാസങ്ങൾ ഒരു കുഞ്ഞിനെ പോലെ കുളിപ്പിച്ച് ഭക്ഷണം വാരി തന്നു എൻ്റെ ആയ ആയി മതിയായില്ല നിങ്ങൾക്ക് …..
മീര പറഞ്ഞ കേട്ടു ജഗത് ചിരിയോടെ അവളെ വയറിലൂടെ കയ്യിട്ടു ചുറ്റി തന്നിലേക്ക് ചേർത്തു പിടിച്ചു…
എൻ്റെ ജീവനെ ഉദരത്തിൽ ചുമക്കുന്ന നിന്നെ എത്ര സ്നേഹിച്ചാൽ ആണ് മതിയാകുക… ഉള്ളിൽ ഓരോ നിമിഷവും പേടിയാണ് എന്തും സംഭവിക്കാം മീര ….
ഒന്നും സംഭവിക്കില്ല ശ്രീമംഗലത്ത് ജഗത് മാധവിന് പഴയ ആ ധൈര്യം ഇല്ല… കേട്ടോ മുത്തേ നി വെളിയിൽ വരുമ്പോൾ അമ്മ ഒരു കഥ പറയുന്നുണ്ട് ഒരു പുലി പൂച്ച ആയ കഥ… എന്തൊക്കെ ആയിരുന്നു ചവിട്ടു ഇടി പക്ഷേ ഇപ്പൊ ആൾ ഒരു പൂച്ച ആണ് ….
തൻ്റെ താടിയിലേക്ക് കൈ കോർത്തു മീര പറഞ്ഞ കേട്ടു ജഗത് ചിരിയോടെ അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു.. അവളുടെ വീർത്ത വയറിൽ ചുണ്ട് അമർത്തി…
ശ്രീമംഗലത്ത് ജഗത് മാധവ് നി ചുറ്റി പടരുന്ന
ഒരു അഗ്നി ആണ് എന്നെ മൊത്തം ചുറ്റി എരിക്കാൻ കഴിവുള്ള അഗ്നി.. മുന്നു മാസങ്ങൾ നി എന്നെ ഒറ്റ കിടപ്പ് കിടത്തി ഇതെൻ്റെ രണ്ടാം ജന്മം ആണ്… പാമ്പിനെ തല്ലിയാൽ കൊല്ലണം അല്ലെങ്കിൽ അതു വീണ്ടും വന്നു ശത്രുവിനെ ചുറ്റി വരയും… ഇന്ദ്രജിത്ത് ഒരു പാമ്പ് ആണ് വിഷം കുടുതൽ ഉള്ള ഇനം നിന്നിൽ അവസാനിക്കും ശ്രീമംഗലത്തെ പാരമ്പര്യം നിൻ്റെ ചോര ഈ ഭൂമിയിൽ വരാൻ ഞാൻ സമ്മതിക്കില്ല … മീര. അവളോട് അടങ്ങാത്ത പ്രേമം ആണ് പക്ഷേ എന്ത് ചെയ്യാൻ നിൻ്റെ കുഞ്ഞിനെ അല്ലേ അവളുടെ ഉള്ളിൽ അതിനെ ഇല്ലാതെ ആക്കാൻ മീരയെ കൊല്ലാനും എനിക്ക് മടിയില്ല…..
ഒരു പൊട്ടി ചിരിയോടെ കയ്യിൽ ഇരുന്ന ഫ്ലവർ ബോട്ടിൽ നിലത്തേക്ക് എറിഞ്ഞു…..
തുടരും………
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission