ബെഡ് റെസ്റ്റ് കഴിഞ്ഞ ഉടൻ ഈ സെറ്റും മുണ്ടും ഒക്കെ ഉടുത്തു മലയാളി മങ്ക ആയി എവിടെ പോകുന്നു എന്തായാലും പൊളിച്ചു സൂപ്പർ എന്താ ലൂക്ക്….
കണ്ണാടിക്ക് മുന്നിൽ ഉടുത്തിരുന്ന സെറ്റ് ശരിയാക്കി നിന്ന മീര ജഗത് പറഞ്ഞ കേട്ടു നാണം നിറഞ്ഞ മുഖവും ആയി അവനെ നോക്കി…
എൻ്റെ പൊന്നെ ആകെ നാണിച്ചു ചുമപിച്ച് എൻ്റെ കൺട്രോൾ കളയരുത്…എൻ്റെ ജൂനിയർ ഇങ്ങു വന്നിട്ട് നി എത്ര വേണേലും നാണിച്ചോ അല്ലേട മുത്തേ…..
ബെഡിൽ ഇരുന്നു തൻ്റെ വയർ ഭാഗത്തെ സാരി മാറ്റി നഗ്നമായ വയറിൽ അമർത്തി ചുംബിച്ച ജഗതിൻ്റെ തലയിൽ മീര ചിരിയോടെ തലോടി…
എന്താ മീര കുഞ്ഞിൻ്റെ കിക്ക് കിട്ടാത്തത് ഡോക്ടർ 5 മാസം ആവുമ്പോൾ അനക്കം ആവും എന്നല്ലേ പറഞ്ഞത്..
തൻ്റെ വയറിൽ കൈ തലോടി കൊണ്ടിരുന്ന അവൻ്റെ മുഖത്തേക്ക് മീര കൗതുകത്തോടെ നോക്കി ഒരച്ഛൻ്റെ അങ്കലാപ്പ് മുഴുവൻ ആ മുഖത്ത് ഉണ്ടെന്ന് അവൾക്ക് തോന്നി…
ചിലർക്ക് 5 month ലാസ്റ്റ് ഒക്കെ ആവുമ്പോൾ ആണ് എനിക്ക് ഇപ്പൊ സ്റ്റാർട്ടിങ് അല്ലേ കിച്ചു ഏട്ടാ .. ഇനിയും കുഞ്ഞിനോടും കഥ പറഞ്ഞു നിന്നാൽ ജഗത് സാർ കോളജിൽ എത്താൻ വൈകും.. ഞാൻ അമ്പലത്തിൽ പോയി വരട്ടെ അമ്മയും ദേവ ചേച്ചിയും ഒരുങ്ങി കാണും….
ഹ സൂക്ഷിച്ചു പോയി വാ ദേവയുടെ അടുത്ത് സ്പീഡ് കുറച്ചു പോവാൻ പറ… പിന്നെ സൂക്ഷിക്കണം നമ്മൾ ഇപ്പോളും ഡെയ്ഞ്ചർ സോണിൽ തന്നെ ആണ്.. അച്ഛാടെ മുത്ത് അമ്പോറ്റിയെ കണ്ടിട്ട് വാ അച്ഛൻ കോളേജിൽ പോട്ടെ ടൈം ആയി…
എന്താ കിച്ചു ഏട്ടാ ഇന്ന് പതിവ് ഇല്ലാതെ കുഞ്ഞിന് ഇത്രയും ഉമ്മ ടൈം പോയി ….
അറിയില്ല മീര എന്തോ വീണ്ടും വീണ്ടും ഇന്നു എൻ്റെ മനസു ഇങ്ങോട്ട് വലിച്ചു അടുപ്പിക്കുന്നു വിട്ടിട്ട് പോവാൻ തോന്നാത്ത പോലെ നി കബോർഡ് തുറന്നു എൻ്റെ ഒരു മുണ്ട് ഇങ്ങു എടുത്തേ ഞാനും അമ്പലത്തിലേക്ക് വരാം.. ഇന്ന് ഞാൻ കോളജിൽ പോണില്ല ..
വേണ്ട വേണ്ട അങ്ങോട്ട് പോയാൽ മതി ഇപ്പൊ ഒത്തിരി ലീവ് എടുത്തു.. പിന്നെ ഈ ഡ്രസ്സിംഗ് ശരിയല്ല …
എന്താ പറ്റിയത് ബ്ലൂ. ഷർട്ടും സെയിം കളർ ജീൻസും നല്ലതല്ലേ..
അതൊക്കെ നല്ലത് തന്നെ പക്ഷെ പഠിപ്പിക്കുന്ന അധ്യാപകർക്ക് നല്ല ഒരു ഡ്രസ് കോഡ് ഉണ്ട് അറിയോ?.. ഒരു സാദാ ജുബ്ബ പിന്നെ വൈറ്റ് സദാ പാൻ്റ് കണ്ണിൽ ഒരു സോഡാ കുപ്പി നമ്മുടെ ഹരികൃഷ്ണൻ സിനിമയിലെ ഗുപ്തനെ. പോലെ .. ഇതൊക്കെ എന്ത് പഠിപ്പിക്കാൻ തന്നെ പോണത് ബ്ലൂ ഷർട്ട് ബ്ലൂ ജീൻ ജേൽ തേച്ച മുടി ഇതൊക്കെ കണ്ട് പെൺപിള്ളേർ എങ്ങനെ പഠിത്തത്തിൽ ശ്രദ്ധിക്കും ….
തൻ്റെ ഷർട്ടിൻ്റെ ബട്ടൺ ഇട്ടു തന്നു മീര പറഞ്ഞ കേട്ടു ജഗത് ചിരിയോടെ അവളെ നോക്കി…
ഈ അസുഖം നേരത്തെ ഉണ്ടായിരുന്നില്ലല്ലോ ഈ അസൂയ ഇപ്പൊ എന്താ പറ്റിയത്…
ഒന്നും ഇല്ല ചുമ്മ പറഞ്ഞു അത്ര തന്നെ …
ചുമ്മാതെ ഒന്നും അല്ല pregnancy ടൈമിൽ നിങൾ പെണ്ണുങ്ങളുടെ മൂഡ് പല ടൈപ്പ് ആണ്.. ഡെലിവറി കഴിഞ്ഞ് ഭംഗി പോകുമോ വണ്ണം വേക്കുമോ അങ്ങനെ ഒക്കെ സംഭവിച്ചാൽ ഭർത്താവിൻ്റെ സ്വഭാവം മാറുമോ ഇതൊക്കെ തന്നെ എന്തായലും നിന്നെ വിട്ടിട്ട് ഞാൻ എങ്ങും പോവില്ല എന്നെ കൊന്നാലും പോവില്ല …ഇപ്പൊ ഇവിടെ ഒരു കടി ഉമ്മ താ പ്ലീസ്…
തൻ്റെ താടിയിൽ കൈ വെച്ചു ജഗത് പറഞ്ഞ കേട്ടു മീര ചിരിയോടെ അവനെ നോക്കി…
സോറി ജഗത് സാറേ അതെൻ്റെ സ്പെഷ്യൽ സ്പോട്ട് ആണ് .. മനസിന് ഒത്തിരി സന്തോഷം വരുമ്പോൾ മാത്രം പ്രകടിപ്പിക്കാൻ ഉള്ള സ്പോട്ട് ഇപ്പൊ കവിളിൽ തരാം…
ഓ എന്താ ജാഡ ഒരു ഉമ്മ ചോദിച്ചപ്പോ ഒരു സ്പെഷ്യൽ സ്പോട്ട് .. ഒരു രൂപയുടെ ബ്ലഡ് അല്ലെങ്കിൽ ഡ്രിമ്മർ അതിൽ തീരും നിൻ്റെ സ്പെഷ്യൽ സ്പോട്ട് എന്താ വേണോ?…
താടി ഷേവ് ചെയ്തു കളയും എന്ന ഭീഷണി പേടിച്ചു സാറേ .. ധൈര്യത്തിൽ ചെയ്തോ കിച്ചു ഏട്ടൻ താടി കളഞ്ഞു കഴിയുമ്പോൾ ഞാൻ എൻ്റെ മുടിയിൽ ദേവ ചേച്ചിയെ കൊണ്ട് കുതബ്ബ്മിനാർ പണിയുക്കും. പകുതി മുടി വെട്ടി കളഞ്ഞു ലെയർ അടിച്ചു ഇട്ടാൽ സൂപ്പർ ആവും…
തൻ്റെ മുടിയിൽ പിടിച്ചു മീര പറയുന്ന കേട്ടു. ജഗത്. സങ്കടത്തിൽ അവളെ നോക്കി..
മുടി വെട്ടരുത് മീര ഞാൻ താടി കളയുന്ന കാര്യം. ചിന്തിക്കുക പോലും ഇല്ല സത്യം…
അതാണ് അപ്പോ വേഗം പോവാൻ നോക്കു സാറേ പിന്നെ ഒരു കാര്യം ആ വേദ ലക്ഷ്മിയും ആയി എവിടെ വെച്ചെങ്കിലും കുറുകി എന്ന് ഞാൻ അറിഞ്ഞാൽ നിങൾ തീർന്നു …. അറിയാലോ ജഗത്. സാർ അനങ്ങിയ എൻ്റെ രജി എന്നെ വിളിച്ചു പറയും …
ഉത്തരവ് മാഡം അച്ഛയുടെ ചക്കര വേഗം വാ എന്നിട്ട് വേണം നിൻ്റെ അമ്മക്ക് ഒരു പണി കൊടുക്കാൻ ….
വീണ്ടും തൻ്റെ വയറിൽ മുഖം അമർത്തിയ അവനെ മീര ചിരിയോടെ നോക്കി…
അപ്പോ ശരി മീര ടൈം ആയി പോട്ടെ ശ്രദ്ധിക്കണേ ….
തൻ്റെ കവിളിൽ തട്ടി കൊണ്ട് പുറത്തേക്ക് പോയ ജഗതിനെ നോക്കി മീര ചിരിയോടെ നിന്നു…
അല്ല ആര ഇതു ശ്രീമംഗലത്തെ കൊച്ചമ്മയോ സുഖം ആണോ ആകെ ചുമന്നു തുടുത്തല്ലോ എന്താ മാറ്റം ….
തന്നെ അടിമുടി ഉഴിഞ്ഞു ഇന്ദ്രജിത്ത് പറയുന്ന കേട്ട് അമ്പലത്തിൽ ആൽത്തറയിൽ ഇരുന്ന മീര അടുത്ത് ഇരുന്ന ദേവയെ നോക്കി പേടിയോടെ തൻ്റെ മുഖം കുനിച്ചു… ദേവ ആണേൽ എവിടെയോ കണ്ടു മറന്ന അവൻ്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു…
നിൻ്റെ വിശേഷം ഒക്കെ അറിഞ്ഞു പക്ഷേ വന്നു ഒന്നു കാണാൻ പറ്റിയില്ല… കിടപ്പ് ആയിരുന്നു വെറും കിടപ്പ് അല്ല മലകിടപ്പ് .. എന്നതാ ജഗത് മാധവിൻ്റെ ആരോഗ്യം അവൻ എന്നെ നന്നായി ഒന്നു മേഞ്ഞു ഒന്നും രണ്ടും അല്ല മുന്നു മാസങ്ങൾ ആണ് ബെഡിൽ നിന്നും അനങ്ങാൻ പോലും പറ്റാതെ ഞാൻ… വെറുതെ വിടില്ല അവനെയും അവൻ്റെ ചൊരയേ ചുമക്കുന്ന നിന്നെയും ….
പെട്ടന്ന് തൻ്റെ മുടിയിൽ കുത്തി പിടിച്ച ഇന്ദ്രജിത്തിൻ്റെ മുഖത്തേക്ക് മീര പേടിയോടെ നോക്കി.. ഉച്ച പൂജ ആയത് കൊണ്ട് എല്ലാരും അമ്പലത്തിൻ്റെ ഉള്ളിൽ ആയിരുന്നു…
അവളെ വിട് ആര നിങൾ ഇങ്ങനെ ഗർഭിണി ആയ ഒരു സ്ത്രിയെ ഉപദ്രവിക്കാൻ നാണം. ഇല്ലെ….
തൻ്റെ കൈ വിടിക്കൻ നോക്കിയ ദേവയെ ദേഷ്യത്തിൽ തട്ടി മാറ്റി കുടുതൽ ശക്തിയിൽ അവൻ മീരയുടെ മുടിയിൽ കുത്തി പിടിച്ചു….
എന്നെ ഒന്നും ചെയ്യല്ലേ എൻ്റെ കുഞ്ഞു പ്ലീസ് ….
തൻ്റെ നേരെ വയറിൽ കൈ വെച്ചു കണ്ണീരോടെ അപേക്ഷ പോലെ പറഞ്ഞ മീരയെ ഇന്ദ്രജിത്ത് ചിരിയോടെ നോക്കി .. അവളുടെ വീർത്ത വയറിൽ കണ്ണ് എത്തിയതും അവൻ്റെ മുഖത്തെ ചിരി മാറി പക തെളിഞ്ഞു…
നിൻ്റെ കുഞ്ഞോ നി ഒറ്റക്ക് ഉണ്ടാക്കി എടുത്തത് അല്ലല്ലോ അവൻ്റെ ചോര അല്ലേ .. അങ്ങനെ അതിപ്പോ ഭൂമി കാണണ്ട എനിക്ക് നിന്നോട് ഇപ്പോളും പ്രണയം. ആണ് മീര പക്ഷേ എന്താ ചെയ്യുക … ജഗത് മാധവ് ഇപ്പൊ പക അവനോട അവൻ്റെ അല്ലേ വിത്ത് ഈ വയറ്റിൽ ഉള്ളത് ആൺകുഞ്ഞ് എങ്കിൽ തീർന്നു അവൻ്റെ ഉശിരു മുഴുവൻ കാണും ഇനി ഒരു ജഗത് മാധവ് വേണ്ട കൊന്നു കളഞ്ഞെക്കട്ടെ നിൻ്റെ കുഞ്ഞിനെ….
തൻ്റെ ചെവിയിൽ വന്നു ഇന്ദ്രജിത്ത് പറഞ്ഞ കേട്ടു ഇടിത്തീ വീണ പോലെ മീര അവനെ നോക്കി…
പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ നിങ്ങളെയും ഒരമ്മ പ്രസവിച്ചത് അല്ലേ എൻ്റെ കുഞ്ഞു ഞാൻ വേണേൽ ഈ കാലു പിടിക്കാം എൻ്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ…..
ഒരു പൊട്ടികരച്ചിലോടെ മീര പറഞ്ഞത് കേട്ടു അവൻ അവളുടെ മുടിയിൽ കുടുതൽ കൈ മുറുക്കി … തലയിലെ വേദനയും മനസിൻ്റെ പേടിയും കൊണ്ട് താൻ ഇപ്പൊ തളർന്നു വീഴും എന്നവൾക്ക് തോന്നി…..
കാലു പിടിക്കേണ്ടത് നി അല്ല അവൻ ആണ് ജഗത് അതും എന്നെ തല്ലി തളർത്തിയ ആ കൈകൾ കൊണ്ട് ഈ കാൽ കീഴിൽ വരണം നിനക്ക് വേണ്ടി… ഗർഭിണിയായ പെണ്ണിനെ ഭോഗിക്കുക പാപം ആണ് എന്നാണ് വെപ്പ് പക്ഷേ സാരം ഇല്ല ഞാനും ഒന്നു സ്നേഹിച്ചു നോക്കട്ടെ നിന്നെ ഒത്തിരി കാലം ആയി മോഹിക്കുന്നത് ആണ് പക്ഷേ കിട്ടിയത് ഈ കോലത്തിൽ സാരം ഇല്ല അഡ്ജസ്റ്റ് ചെയ്യാം…
മീരയെ വിട് നിങൾ എന്തിനാ ഇങ്ങനെ അവളെ ഉപദ്രവിക്കുന്നത് ഇതെന്താ വെള്ളരിക്ക പട്ടണം ആണോ …
വീണ്ടും തന്നെ പിടിച്ചു മാറ്റാൻ ഒരുങ്ങിയ ദേവയെ മീരയുടെ മേലുള്ള പിടി അയച്ചു ഇന്ദ്രജിത്ത് കൈ വീശി ദേവയുടെ മുഖത്ത് അടിച്ചു അടിയിൽ ഒന്നു പകച്ചു എങ്കിലും ദേവ അവൻ്റെ ഷർട്ടിൻ്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അവൾക്ക് കിട്ടിയ പോലെ തിരിച്ചു അവൻ്റെ മുഖത്ത് ആഞ്ഞടിച്ചു …
നി ഒരമ്മയുടെ വയറ്റിൽ നിന്നും തന്നെ അല്ലേ വന്നത് അവർ നിന്നെ പ്രസവിച്ചക്കതെ കക്കി ഇട്ടത് ഒന്നും അല്ല ഒരു ഗർഭിണിയായ പെണ്ണിനെ ഇങ്ങനെ ഉപദ്രവിക്കാൻ നി എന്തു മൃഗം ആണ്…
തൻ്റെ നേരെ നിന്നു ദേവ പറഞ്ഞ കേട്ടു ഇന്ദ്രജിത്ത് അവളെ ദേഷ്യത്തിൽ നോക്കി .. ഒരു പെണ്ണ് തന്നെ കൈ. നീട്ടി അടിച്ച എല്ലാ ദേഷ്യവും അവൻ്റെ മുഖത്ത് തെളിഞ്ഞു മീര എന്തു ചെയ്യണം എന്നറിയാതെ പേടിയോടെ ദേവയുടെ പിറകിലേക്ക് നിന്നു…
ഡി പുല്ലേ ആര നി ശ്രീമംഗലത്തെ ആരോ എന്നറിയാം അവിടെ ഉള്ള ആണിനും പെണ്ണിനും ഒക്കെ ചോരക്കു ഇത്തിരി ചൂട് കുടുതൽ ആണ്….പിന്നെ ഇവളും. ഞാനും തമ്മിൽ ഉള്ള പ്രോബ്ലത്തിൽ നി ഇടക്ക് വരണ്ട കാര്യം ഇല്ല മാറി നിൽക്കെടി പുല്ലേ…
ദേവയുടെ കഴുത്തിൽ പിടിച്ചു ഇന്ദ്രജിത്ത് ശക്തിയിൽ പുറകിലേക്ക് തളളി.. പ്രതീക്ഷിക്കാതെ ഉള്ള ദേവയുടെ വീഴ്ച പുറകിൽ നിന്ന മീരയുടെ മേൽക്ക് ആയിരുന്നു ശക്തിയിൽ മീര തൻ്റെ നടുവ് അടിച്ചു നിലത്തേക്ക് വീണു…. ചോര കാൽ വഴി ഒഴുകി ഇറങ്ങി …
എന്താ സച്ചി എന്താ പറ്റിയത് മീരയ്ക്ക് ….
ലേബർ റൂമിനു വെളിയിൽ നിന്ന കണ്ണ് തുടച്ചു നിന്ന സച്ചി ജഗതിനെ കണ്ണീരോടെ ചേർത്തു പിടിച്ചു … ആ ഉള്ളിലെ വേദന പറയാതെ അറിഞ്ഞു ജഗത് അവനെ സങ്കടത്തോടെ നോക്കി തളർന്നു അടുത്തു കണ്ട ചെയറിൽ ഇരുന്നു …മീരയുടെ അച്ഛൻ ഒപ്പം വന്നിരുന്നു അവനെ തന്നിലേക്ക് ചേർത്തു പിടിച്ചു…
മീരയുടെ ഹസബൻറ് വന്നില്ലേ?….
ലേബർ റൂമിൻ്റെ ഡോര് തുറന്നു നഴ്സ് ചോദിച്ചത് കേട്ടു ജഗത് അവരുടെ അടുത്തേക്ക് ചെന്നു…
ഡോക്ടർ വിളിക്കുന്നു …
ആരോടും ഒന്നും മിണ്ടാതെ അകത്തേക്ക് കേറി പോയ അവനെ കണ്ടൂ നിർമ്മല കണ്ണീരോടെ മാധവൻ്റെ ചുമലിലേക്ക് ചാഞ്ഞു.. ദേവ ഇതെല്ലാം താൻ കാരണം എന്ന കുറ്റ ബോധത്തിൽ തലയിൽ കൈ വെച്ചു ഇരുന്നു..
സോറി Mr.. ജഗത് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ഇവിടെ വന്നപ്പോൾ ബ്ലീഡിംഗ് തുടങ്ങിയിരുന്നു പിന്നെ പെൺകുഞ്ഞ് ആയിരുന്നു .. പ്ലാസൻ്റ താഴെ ആയിരുന്നു അതാ പെട്ടന്ന് ഒരു. അബോർഷൻ .. പിന്നെ ഇപ്പൊ ആ ടുമർ അങ്ങ് റിമൂവ് ചെയ്യാം പിന്നെ പറയുന്ന കൊണ്ട് സങ്കടം തോന്നരുത് മീരയ്ക്ക് ഇനി. ഒരു pregneny 100/2 % ചാൻസ് മാത്രം ആണുള്ളത്.. അതും ഉറപ്പില്ല സോറി ജഗത് ബ്ലഡ് കൽച്ചർ ചെയ്തതിൽ ഒത്തിരി പ്രോബ്ലം ഉണ്ടു …
ഡോക്ടർ പറഞ്ഞത് കേട്ടു തൻ്റെ ജീവിതം ഒറ്റ അടിക്കു കണ്ണു മുന്നിൽ നിന്നും ഒഴുകി പോയത് അറിഞ്ഞു നിറഞ്ഞ കണ്ണുകൾ. തുടച്ചു ജഗത്. അവരെ നോക്കി…
എനിക്കറിയാം നിങ്ങൾക്ക് നല്ല വിഷമം കാണും പക്ഷേ എല്ലാം മുകളിൽ ഇരിക്കുന്ന ആൾ അല്ലേ. തീരുമാനിക്കുക അപ്പോ ശരി….
ലേബർ റൂമിൽ നിന്നും ഇറങ്ങി വീണ്ടും ചെയറിൽ തറഞ്ഞു ഇരുന്ന ജഗതിൻ്റെ അടുത്ത് വന്നു സച്ചി അവനെ ചേർത്തു പിടിച്ചു….
പ്ലീസ് കിച്ചു ഉള്ളിലെ വേദന ഇങ്ങനെ കടിച്ചു പിടിച്ചു ഇരിക്കല്ലെ നമ്മുക്ക് വിധിച്ചത് അല്ല അതാണ് മീരയ്ക്ക് ഒന്നും പറ്റിയില്ല എന്നെങ്കിലും നമ്മുക്ക് സമാധാനിക്കാം,…
മോൾ ആയിരുന്നു സച്ചി മീരയെ പോലെ സുന്ദരി ആവും അല്ലേ എൻ്റെ കുഞ്ഞിനെ ഒന്നു കാണാൻ പോലും എനിക്ക് പറ്റിയില്ല ഞാൻ എന്താടാ ഇത്ര ഭാഗ്യം കെട്ടവൻ ആയി പോയത് ഞാൻ ഇനി മീരയുടെ അടുത്ത് എന്താ പറയുക എനിക്ക് അവളെ ഫേസ് ചെയ്യാൻ വയ്യ ഞാൻ എന്താ സച്ചി ചെയ്യുക….
കിച്ചു മീര ആരോടും ഒന്നും മിണ്ടുന്നില്ല എനിക്ക് എന്തോ പേടി ആവുന്നു എൻ്റെ പെങ്ങൾ….
പെട്ടന്ന് കേട്ട ഷോക്ക് കൊണ്ടാണ് രണ്ടു ദിവസം കഴിഞ്ഞ് നോർമൽ ആവൂ അത്രയേ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ … ഏതേലും ഒരു റൂമിൽ കേറി പതുങ്ങി ഇരിക്കാൻ ആണ് എനിക്കു തോന്നുന്നത് ആകെ ഭ്രാന്ത് പിടിക്കുന്നു സച്ചി…
തൻ്റെ നെഞ്ചിലേക്ക് വീണ അവനെ സച്ചി ചേർത്തു നിർത്തി ആ ഉള്ളിലെ വേദന തൊട്ടറിഞ്ഞു സച്ചിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
കിച്ചു ഡാ റൂമിൽ മീരയ്ക്ക് ഒപ്പം നിൽക്കാതെ ഇപ്പൊ നി എങ്ങോട്ട് പോകുവാ….
തൻ്റെ ഒപ്പം വന്നു സച്ചി ചോദിച്ച കേട്ടു അവന് മറുപടി കൊടുക്കാതെ ജഗത് തൻ്റെ കാറിന് അടുത്തേക്ക് നടന്നു…
അവനെ കൊന്നാൽ പോയ നമ്മുടെ കുഞ്ഞിനെ തിരിച്ചു കിട്ടുമോ .. ഞാൻ പറയുന്ന കേൾക്കൂ കിച്ചു ഇപ്പൊ പകരത്തിന് പകരം ചോദിക്കാൻ ഉള്ള സമയം. അല്ല …
തൻ്റെ മനസു അപ്പാടെ അറിഞ്ഞ് സച്ചി പറഞ്ഞ കേട്ട് ജഗത് ദേഷ്യത്തോടെ തിരിഞ്ഞു നിന്നു….
പിന്നെ ഞാൻ അവനെ പൂവിട്ടു പൂജിക്കാണോ എൻ്റെ പെണ്ണിനെ തൊട്ട അവൻ്റെ കൈ കൊണ്ട് ഇനി ഈ ഭൂമിയിൽ ജിവികില്ല നി മാറു സച്ചി ഇന്ദ്രജിത്ത് ഇനി അവൻ. ഭൂമിക്ക് ഭാരം ആണ്…
ചെന്നു കൊല്ലട അവനെ എന്നിട്ട് ജയിലിൽ പോയി കിടക്ക് പിന്നെ അതിനു മുന്നേ മുറിയിൽ ഉള്ള ഒരുത്തിയെ കൊണ്ട് വല്ല മെൻ്റൽ ഹോസ്പിറ്റലിൽ ആക്കിട്ടു പോ അതിനു മനോനില ഇപ്പൊ തന്നെ തെറ്റി നി ഇനി അവളെ മുഴുഭ്രാന്തി ആക്കുവോ….
താഴേക്ക് ഇരുന്നു കരച്ചിലോടെ സച്ചി പറഞ്ഞ കേട്ടു ജഗത് അവൻ്റെ ഒപ്പം വന്നിരുന്നു അവനെ തന്നിലേക്ക് ചേർത്തു…
തുടരും…….
Aswathy Umesh Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission