Skip to content

മായ മയൂരം – 35

maya-mayooram

എന്താ   ദേവ   നിൻ്റെ   ഉദ്ദേശം…..

തന്നെ   റൂമിലേക്ക്    വലിച്ചു   കൊണ്ട്   നിർത്തി   ജഗത്   ചോദിച്ച   കേട്ട്    ദേവ   കരഞ്ഞു   കൊണ്ടിരുന്ന   മീരയെ   സങ്കടത്തിൽ   നോക്കി.. അവളുടെ  കരച്ചിൽ   കണ്ടൂ   ദേവയുടെയും   കണ്ണുകൾ  നിറഞ്ഞു…

നിൻ്റെ  കെട്ടിയവൻ   തോലഞ്ഞോ   ഇങ്ങനെ   കിടന്നു    കരയാൻ  കരച്ചിൽ   നിർത്തി   എണീറ്റു   ഇരിക്കു   മീര….

തൻ്റെ   നേരെ  ദേഷ്യത്തിൽ   ജഗത്   പറഞ്ഞത്  കേട്ട്   മീര  പേടിയോടെ  അവനെ   നോക്കി    എന്താ    കാര്യം   എന്നറിയാതെ   ദേവയേയും …..

 എന്തിനാ  ദേവ  ഞങ്ങൾക്ക്   വേണ്ടി   നി   സരോഗറ്റ് മദർ   ആവാം   എന്നു   ഹോസ്പിറ്റലിൽ  പറഞ്ഞത്    നിന്നോട്   ഞാൻ   ആവശ്യപ്പെട്ടോ   അതോ   മീര   പറഞ്ഞോ  പറ   ദേവ   എന്തിനായിരുന്നു   ആരോടും   ആലോചിക്കാതെ   ഇങ്ങനെ   ഒരു   തീരുമാനം….

ദേഷ്യത്തിൽ   ടേബിളിലെ   സാധനങ്ങൾ  തൂത്തു   എറിഞ്ഞ   ജഗതിനെ   പേടിയോടെ   ദേവ   നോക്കി.. മീര   ആണെങ്കിൽ   അവൻ   പറഞ്ഞ   കാര്യങ്ങളുടെ   ഞെട്ടലിൽ   ദേവയെ   നോക്കി   ബെഡിൽ   നിന്നും   എണീറ്റു   നിന്നു….

ഞാൻ   എന്തേലും   ചോദിച്ചാൽ   എനിക്ക്   മറുപടി  കിട്ടണം   ദേവ   നിൻ്റെ  വായിൽ   പഴം   തിരുകി   വെച്ചിരുക്കുവ   വാ   തുറന്നു   പറയടി….

തൻ്റെ   കയ്യിൽ  ശക്തിയിൽ   പിടിച്ചു   ജഗത്   ചോദിച്ച   കേട്ട്. ദേവ   പേടിയോടെ   അവനെ.  നോക്കി   കയ്യിലെ   വേദനയിൽ   കണ്ണീരു   ഒഴുകി   ഇറങ്ങി..   ഇതു   വരെ   ഉണ്ടായിരുന്ന   ഭാവം   മാറി അവനിൽ   തെളിഞ്ഞ   ക്രോധ ഭാവം   കണ്ടൂ   മീര   പേടിയോടെ.  നിന്നു…

കി.. കിച്ചു   ഞാൻ   മീരയുടെ   അവസ്ഥയിൽ   വേറെ   ഒരു   വഴിയും   ഇല്ലാത്ത   കൊണ്ട്   പിന്നെ   ഹോസ്പിറ്റലിൽ   തിരക്കിയപ്പോൾ   ഇപ്പൊ   സരോഗറ്റ് മദർ  ആവാൻ   ആരും.  ഇല്ല   എപ്പോ   വരും  എന്നു.   അവർക്ക്   അറിയില്ല  അതാ   ഞാൻ.  എനിക്ക്   വേദനിക്കുന്നു   കിച്ചപ്പ   എൻ്റെ.  കൈ   വിടൂ…

താൻ   പിടിച്ച   കൈയ്യിൽ  നോക്കി   കൊണ്ടു   വേദനയോടെ  ദേവ  പറയുന്നത്   കെട്ടു.  ജഗത്   സങ്കടത്തിൽ   അവളെ   നോക്കി    കൈ   വിട്ടു…

എൻ്റെ   ദേവ   ഇവൾക്ക്   മുഴുത്ത   ഭ്രാന്ത്   ആണ്   ഒന്നുകിൽ   ഏതേലും   റൂമിൽ   പൂട്ടി   ഇടണം.  അല്ലെങ്കിൽ   വല്ല   കൗൺസിലിംഗും   കൊടുക്കണം  അവൾക്ക്   അത്ര   ബോധമേ   ഉള്ളൂ   നി   അങ്ങനെ   ആണോ ?…ഒരു   മുന്നു   വർഷം   വെയിറ്റ്   ചെയ്താൽ   ഞങ്ങൾക്ക്   ഒരു   കുഞ്ഞുണ്ടാവും   ഉറപ്പ്   അതിനു   വേണ്ടി   നിൻ്റെ   ലൈഫ്   കളയാൻ   ഞാൻ   സമ്മതിക്കില്ല …ഇതൊരു   ചെറിയ   കാര്യം   ആണോ  ഗർഭിണി   ആവുക   പ്രസവിക്കുക   നിൻ്റെ   ലൈഫ്   അതിനെ   പറ്റി   നി   ആലോചിച്ചോ?…

ജഗത്   ചോദിച്ച   കേട്ടു   ദേവ   അവനെ   കണ്ണീരോടെ   നോക്കി … എന്ത്   പറയും   എന്നറിയാതെ   മീര   തരിച്ചു   നിന്നു…

ഞാൻ   കാരണം   ആണ്   കിച്ചു   അന്ന്   അങ്ങനെ   ഒരു   അബോർഷൻ   എനിക്ക്   നല്ല   കുറ്റബോധം   ഉണ്ട് … പിന്നെ   റോഡിൽ   ചത്തു   മലച്ച്   പോവണ്ട   ഒരു   മൃഗത്തിന്   പുതു ജീവൻ   കൊടുത്തു   ഇന്ദ്രജിത്ത്   അവനെ   ഞാൻ   ആണ്   അന്നു   രക്ഷിച്ചത്   അറിയില്ലായിരുന്നു.  ഇത്രയും   ദുഷ്ടൻ   എന്നു.  പിന്നെ   ഈ   കുഞ്ഞിൻ്റെ   മേൽ  ഞാൻ  ഒരു  അവകാശവും  അധികാരവും   കാണികില്ല   എനിക്ക്  ജേർണലിസത്തിൽ   ഉപരി   പഠനത്തിനായി   നെസ്റ്റ്   ഇയർ   വിദേശത്ത്   പോണം   പിന്നെ   നി   എന്തിനാ   കിച്ചു   പേടിക്കുന്നത്   ഒരു   സഹോദരനു   വേണ്ടി   ഒരു   അനിയത്തി   ചെയ്യുന്ന   കടമ   അങ്ങനെ   കണ്ടാൽ   മതി  നി   കരയുന്നത്   എനിക്ക്   സഹിക്കില്ല   കിച്ചു .. ഇപ്പൊൾ   നിൻ്റെ   മനസു   മുഴുവൻ   സങ്കടം   ആണ്   എന്തിനാ   നി   ഇങ്ങനെ  ഉരുകി  മരിക്കുന്നത്…   മീര   അവളെ   മുഴു  ഭ്രാന്തി   ആയി   കാണാൻ വയ്യ   സമ്മതിക്കു   കിച്ചു..

തൻ്റെ   കൈ   കുട്ടി   പിടിച്ചു   ദേവ   പറഞ്ഞ   കേട്ടു   നിറഞ്ഞ  കണ്ണും    ആയും   ജഗത്   അവളുടെ   കൈ   വിടിച്ചു  ബെഡിൽ  ഇരുന്നു…സങ്കടത്തോടെ   മീരയുടെ  മുഖത്തേക്ക്   നോക്കി   അവൻ്റെ   മനസു   അറിഞ്ഞു   മീര   ദേവക്ക്   അരികിലേക്ക്  ചെന്നു…

പ്ലീസ്   ദേവ   ചേച്ചി   ഇതൊന്നും   വേണ്ട   വേറെ   എന്തേലും   വഴി   കാണും  ഇതിപ്പോ   ചേച്ചിയുടെ   ജീവിതം   പോലും   ഞങ്ങൾ   കാരണം   വിധി   ഇങ്ങനെ   ആവും   എനിക്ക്   വേണ്ടി   ചേച്ചി….

ബാക്കി   പറയാതെ   തന്നെ   ചേർത്തു    കെട്ടി പിടിച്ച   മീരയെ   ദേവ   ചേർത്തു   പിടിച്ചു…

നിനക്ക്   വേണ്ടി    മാത്രം  അല്ല   എൻ്റെ   സഹോദരന്   വേണ്ടി   ആണ്   അവൻ്റെ   ലൈഫ്   നി   കരയുത്….

തൻ്റെ   കണ്ണീരു   തുടച്ചു   ദേവ   പറഞ്ഞ   കേട്ടു   മീര   സങ്കടത്തിൽ   ജഗതിനെ   നോക്കി…. ദേവ   നടന്നു   ചെന്നു   അവൻ്റെ   ഒപ്പം  ബെഡിൽ   ഇരുന്നു…

കിച്ചു   പ്ലീസ്   ഞാൻ   അമ്മയോട്   സംസാരിച്ചു   അമ്മക്ക്   ഒരു   എതിർപ്പും   ഇല്ല   സന്തോഷം   മാത്രമേ   ഉള്ളൂ   പിന്നെ   എൻ്റെ   ലൈഫ്   നിനക്കറിയാം   സച്ചിൻ   അല്ലാതെ   വേറെ   ഒരു   പുരുഷനും  എൻ്റെ    ജീവിതത്തിൽ   ഉണ്ടാവില്ല   അതു   കൊണ്ട്   ഒരു   മാരേജ്   ലൈഫ്   ഒന്നും   എനിക്കില്ല   പ്ലീസ്    എനിക്കറിയാം   നി  സമ്മതികില്ല   ഞാൻ   മാമ്മയുടെ   അടുത്ത്  സംസാരിക്കാം   അതാ  നല്ലത്   ഞാനിപ്പോ   വരാം..

ദേവ   മുറിയുടെ   പുറത്തേക്ക്   പോയതും   നോക്കി   .ജഗത്   നിറഞ്ഞ  കണ്ണുകൾ  തുടച്ചു   മീരയെ  നോക്കി…

മീര   മോളേ   ഈ   സമയത്ത്   നി   നിൻ്റെ   വാശി  ഉപേക്ഷിച്ചാൽ   ഒരു   പ്രോബ്ലം    മാറി   കിട്ടും   ദേവയുടെ   ലൈഫ്   എന്തിനാ   നമ്മുക്ക്   വേണ്ടി   ഒരു   മുന്നു   വർഷം   നമ്മുക്ക്   വെയിറ്റ്   ചെയ്തു   നോക്കാം  ഉറപ്പ്   ആയും   നമ്മുക്ക്   കുഞ്ഞുങ്ങൾ   ഉണ്ടാവും…

തൻ്റെ   കൈ   പിടിച്ചു   ജഗത്   പറഞ്ഞ കേട്ടു   കണ്ണീരോടെ   മീര    അവനിൽ   നിന്നും  അവളുടെ    കൈ   വലിച്ചു   എടുത്തു…

ഉണ്ടായില്ല   എങ്കിലും   സാരമില്ല   എനിക്ക്   ഭ്രാന്ത്   അല്ലേ    ഏതേലും   ഒരു   മെൻ്റൽ  ഹോസ്പിറ്റലിൽ.  അല്ലെങ്കിൽ   ഒരു   ഇരുട്ടു   മുറിയില്   കൊണ്ട്   തള്ളണം   അങ്ങനെ   തീർക്കാം   ഞാൻ   എൻ്റെ   ജീവിതം   അതോ.  എൻ്റെ   മരണം.  ആണോ.  നിങ്ങൾക്ക്   വേണ്ടത്….

മീര   പറഞ്ഞത്   കേട്ടു   ജഗത്   ദേഷ്യത്തിൽ  അവളെ   നോക്കി…

നി   എങ്ങനെ   ഇങ്ങനെ   മാറി   മീര   ഇത്രയും   സ്വാർത്ഥ താല്പര്യങ്ങൾ   ഉള്ള   ആളാണോ   നി ..ഞാൻ   അറിഞ്ഞതും    സ്നേഹിച്ചതും   ഒന്നും   ഇങ്ങനെ   ഒരാളെ   അല്ല.. നിന്നെ   ഒരു   ഭ്രാന്തിനും   വിട്ടു  കൊടുക്കാതിരിക്കാൻ   തന്നെ    ആണ്   ഇഷ്ടം   ഇല്ലെങ്കിലും  സരോഗറ്റ് മദർ   എന്ന   തീരുമാനത്തിൽ   എത്തിയത് .. പക്ഷേ   ദേവ   വേണ്ട   മോളേ   അതു   നമ്മുക്ക്   ഗുണത്തെക്കൾ   അധികം   ദോഷം   ആണ്   ചെയ്യുക   ആരോ   വന്നു   കുഞ്ഞിനെ   പ്രസവിച്ചു   തന്നിട്ട്   പോവുന്ന   പോലെ   ദേവയെ   നമ്മുക്ക്   ഒഴിവാക്കാൻ   പറ്റില്ല .. ഇപ്പൊ   നി   കാണുന്ന   ദേവ   ആവില്ല   പിന്നെ   കാണുക   എന്തിനാ   അങ്ങനെ   ഒരു   റിസ്ക്   ആളെ   കിട്ടുന്ന   വരെ   നമ്മുക്ക്   വെയിറ്റ്   ചെയ്യാം. . ഇപ്പൊ   ഈ   മൂഡ്   ഒന്നു   മാറാൻ   ഒരു   ചെറിയ   കൗൺസിലിങ്   പിന്നെ   കോളജിൽ   പോയി   തുടങ്ങി   രജിതയെ   കണ്ടൂ   തുടങ്ങുമ്പോൾ   നിൻ്റെ   മൂഡ്   ഒക്കെ   മാറി   പഴയ   പോലെ   ആവും   നി   സമ്മതിക്കണം.. പിന്നെ   ഇതിനിടയിൽ   വേറെ   ഒരു   കാര്യം   ഉണ്ട്   രക്തബന്ധത്തിൽ    കുഞ്ഞുങ്ങൾ   ഉണ്ടായാൽ   അവർ   ഹെൽത്തി   ആവില്ല   മീര   അങ്ങനെ   എന്തേലും   സംഭവിച്ചാൽ..    അതു   കുടുതൽ   വേദന   ആണ്   ഞാനും   ദേവയും   അങ്ങനെ   ആണ്   ഒരമ്മ   അല്ലേലും   ഞങ്ങളും   രക്തബന്ധം   ആണ്…

നിങ്ങളുടെ   അത്ര  വിദ്യാഭാസം   ഒന്നുമില്ല എങ്കിലും   എന്നെ   വെറും   പൊട്ടി  ആക്കരുത് ഒരു   രക്തബന്ധം  എൻ്റെയും   നിങ്ങളുടെയും   കുഞ്ഞും   ദേവ   ചേച്ചിയും   തമ്മിൽ   എന്താ   ബന്ധം   പിന്നെ   ഇനി    എനിക്ക്  കോളജിൽ   എങ്ങും   പോവണ്ട   നിങ്ങൾ   പറഞ്ഞ   പോലെ    മെൻ്റൽ   ഹോസ്പിറ്റലിൽ   വേണേൽ   വരാം  കൗൺസിലിങ്   പോര   ഷോക്ക്   തന്നെ   വേണം .. എനിക്ക്   പറ്റില്ല   ഇങ്ങനെ   ജീവിക്കാൻ   സത്യം   പറയാമല്ലോ     എനിക്ക്   ഇപ്പൊ   നിങ്ങളുടെ  സാമിപ്യം   പോലും   ഇഷ്ടം   അല്ല   ഞാൻ   ആഗ്രഹിക്കുന്നില്ല..   വേറൊന്നും   കൊണ്ടല്ല   ഒരു   കുഞ്ഞു   പോലും   ഉദരത്തിൽ   നാമ്പ്   ഇടാത്ത.  എന്നെ  സ്നേഹിക്കുന്ന   കൊണ്ട്   എന്താ   കാര്യം   ഒരിക്കലും   പുവിടാത്ത   ഒരു   ചെടിക്ക്   വെള്ളവും   വളവും   നൽകുന്നത്    പോലെ ….ഞാൻ   സച്ചി   ഏട്ടനെ   വിളിച്ചു   പറഞ്ഞു   വീട്ടിലേക്ക്   പോകുവാ   എനിക്ക്   വയ്യ   ഇവിടെ   ഇങ്ങനെ   ജീവിക്കാൻ….

തന്നിൽ   അകന്നു   ബെഡിൽ   ചെന്നു   ഇരുന്ന   മീരയെ    നോക്കി  ജഗത്   അവളുടെ   മുന്നിൽ   മുട്ടു   കുത്തി   ഇരുന്നു… മടിയിലേക്ക്   തല   വെച്ചു…

മീര   പ്ലീസ്   എന്തിനാ   നി   ഇങ്ങനെ   ഒക്കെ   ചിന്തിക്കുന്നത്   മക്കൾ   ഇല്ലാത്ത   എത്രയോ   ആളുകൾ   സന്തോഷത്തിൽ   ജീവിക്കുന്നു   കുഞ്ഞുങ്ങൾ   ഉണ്ടായില്ല   എന്നത്   കൊണ്ട് അവരൊക്കെ   മരിക്കുക   ആണോ?…

മടിയിൽ   നിന്നും  തൻ്റെ   തല    മാറ്റി  ദേഷ്യത്തിൽ   എണീറ്റു   മാറിയ   അവളെ  ദേഷ്യത്തിലും   സങ്കടത്തിലും  നോക്കി   ജഗത്    എണീറ്റു   ബെഡിൽ   ഇരുന്നു….

എനിക്ക്   ഇതൊന്നും   അറിയില്ല   ദേവ   ചേച്ചി   എനിക്കു   വേണ്ടി   ജീവിതം   കളയണം   എന്നും   എനിക്കില്ല ..പക്ഷെ   ഒരു   കുഞ്ഞു   എനിക്ക്   വേണം     ഇന്ദ്രജിത്ത്   എന്ന   പേടി   ഉള്ളിൽ   കേറിയപ്പോൾ  തൊട്ടു   മരിക്കാൻ   ചിന്തിച്ചതാ   പക്ഷേ   എൻ്റെ   അച്ഛനെ   ഓർത്തു   വേണ്ടന്നു   വെച്ചു  ഇനി   ഞാൻ   ആരെയും   നോക്കില്ല  മരിക്കാൻ   തോന്നിയാൽ   മരിക്കും  ജീവിച്ചിരുന്നാൽ   എനിക്ക്….

  നിനക്ക്   ഭ്രാന്ത്   പിടിക്കും   എന്നല്ലേ   പറയാൻ  വരുന്നത് .. നിനക്ക്  ഭ്രാന്ത്   പിടിക്കണ്ട   ഞാൻ.  സമ്മതിച്ചു   ദേവ   എങ്കിൽ   ദേവ   പിന്നെ  എന്നെ   ഈ   തി  തിറ്റിച്ച്   ഓരോന്നും   നി   നേടി   എടുക്കും   പക്ഷേ   ഒന്നോർത്തോ   ഇപ്പൊ   ഒരു   കുഞ്ഞില്ല   എന്ന  വേദനെയെ   ഉള്ളൂ   പക്ഷേ   ഈ   കുഞ്ഞു   ഭൂമിയിൽ   വന്നു   കഴിഞ്ഞാൽ   നി   അറിയുന്നത്   ആണ്   യഥാർത്ഥ   വേദന   ആ   ഒരവസ്ഥ   വരാതിരിക്കാൻ   ആണ്   ഇപ്പോഴെ   ഞാൻ.  പറഞ്ഞത്   പക്ഷേ   നിനക്ക്   മനസിൽ   ആവില്ല  ബാക്കി   വിധി   ..എനിക്ക്   ഒന്നു   അമ്പലത്തിൽ   പോണം  സച്ചിയെ   ഒന്നു   കാണണം   ഞാൻ   ഫ്രഷ്   ആയി   വരാം   പറ്റുമെങ്കിൽ   മാത്രം    ഒരു   മുണ്ടും   ഷർട്ടും   അയൺ   ചെയ്തു   വെക്കു  രണ്ടു   മാസം   ആയി   ഞാൻ   നിൻ്റെ   ആരും  അല്ലല്ലോ   ഒന്നു   തൊട്ടാൽ   കുറ്റം   ചേർത്തു   നിർത്തിയാൽ   കുറ്റം   ഇങ്ങനെ   ഓക്കെ   എന്നെ   ശിക്ഷിക്കാൻ   എന്താ   ഞാൻ   നിന്നോട്   ചെയ്തത്  ഒത്തിരി   സ്നേഹിച്ചു   പോയതോ   അതോ   ഇപ്പോഴും  ജീവനും   തുല്യം   സ്നേഹിക്കുന്നതോ?  ഇതിൻ്റെ   ഉത്തരം   എങ്കിലും   നി   എനിക്ക്    തരണം….

തൻ്റെ   മുന്നിൽ   നിന്നു   ദേഷ്യത്തിൽ    ജഗത്   പറഞ്ഞ   കേട്ട്   മീര    അവനെ   ഉറ്റു   നോക്കി….

എനിക്കറിയില്ല   നിങ്ങളുടെ   ചോദ്യത്തിന്   ഉള്ള  ഉത്തരം   എനിക്ക്  ഇങ്ങനെ   ഒക്കെ   പെരുമാറാൻ   ആണ്   തോന്നുന്നത്…  ഒരുപാട്   ശ്രമിച്ചു   നോക്കി  മാറാൻ   പക്ഷേ   പറ്റുന്നില്ല   കണ്ടില്ല   എങ്കിലും ആ കുഞ്ഞു   മുഖം   എൻ്റെ   മനസിൽ   നിന്നും   മായുന്നില്ല     പിന്നെ   4   വർഷം   മുന്നേ   നിങ്ങളിൽ   ഉറങ്ങി   കിടന്ന   രാക്ഷസ സ്വഭാവം   പുറത്ത്   വന്നത്    കൊണ്ട്   കൂടിയാണ്   എനിക്കു  

എൻ്റെ   കുഞ്ഞിനെ   കൈ  വിട്ടു   പോയത്   എൻ്റെ   മുന്നിൽ   അന്നു   വന്നു   നിന്ന   ഇന്ദ്രജിത്തിന്   എന്നോട്   അല്ലായിരുന്നു   ദേഷ്യം   ജഗത്  മാധവിനോട്   ആയിരുന്നു   നിങ്ങളുടെ   ചോര   ഭൂമിയിൽ   വരരുത്   എന്നായിരുന്നു   അവന്   വാശി   ശ്രീമംഗലം   നിങ്ങളിൽ   തീരണം   എന്നത്   അപ്പോ   എൻ്റെ   കുഞ്ഞ്   പോവാൻ   ഒരു   തരത്തിൽ   നിങ്ങളും   കാരണക്കാരൻ   അല്ലേ   പറ   അല്ലേ  എന്തിനാ   വീണ്ടും   അവനോടു   വഴക്ക്   ഇട്ടത്   എന്തിനാ   പറ ..

.. നിങ്ങളുടെ   ആഗ്രഹം  ആയിരുന്നില്ലേ   ഒരു   അബോർഷൻ   ഒരു   നിമിഷം   എങ്കിലും   എൻ്റെ   കുഞ്ഞു   ജനിക്കരുത്   എന്നു   നിങ്ങളും   അഗ്രഹിച്ചില്ലെ   എന്തിനാ   അങ്ങനെ   എന്നോട്   പറഞ്ഞത്   എൻ്റെ   കുഞ്ഞിനെ   കൊല്ലണം  എന്നു   എന്തിനാ   പറഞ്ഞത്   ഇപ്പൊ  ആർക്കും   ഒരു   ശല്യം   ആവാതേ   എൻ്റെ   കുഞ്ഞ്    പോയില്ലെ    അച്ഛനും  സച്ചി   ഏട്ടനും   നിങ്ങളും   എല്ലാം   എൻ്റെ   മോള്   ജനിക്കരുത്   എന്നാണ്   കൊതിച്ചത്   ഇപ്പൊ   സന്തോഷം   ആയില്ലെ   ഇനി   എന്താ   വേണ്ടത്   എൻ്റെ   ജീവനോ    പറ ….

പെട്ടന്ന്   തൻ്റെ    ഷർട്ടിൽ   പിടിച്ചു   ദേഷ്യത്തിൽ     മീര   ചോദിച്ച   കേട്ട്   നിറഞ്ഞ   കണ്ണും  ആയി   ജഗത്   അവളെ   നോക്കി   അവളിൽ   വന്നു   തുടങ്ങിയ  മാറ്റം   അറിഞ്ഞു  പേടിയോടെ    അവളെ  നോക്കി …

പ്ലീസ്   മീര   നി   ഇങ്ങനെ   ദേഷ്യപെടല്ലെ       സോറി   ഞാൻ  എനി….

ബാക്കി   പറയാതെ   തൻ്റെ  നെഞ്ചിലേക്ക്   ചേർത്ത   ജഗതിനെ   ദേഷ്യത്തിൽ    തട്ടി    മാറ്റി    മീര   ഭിത്തിയിൽ   ചാരി   ഇരുന്നു  ആരോടും   ഒന്നും   പറയാനും   കേൾക്കാനും   താൽപര്യം   ഇല്ലാതെ   തൻ്റെ     മുട്ടുകൾക്ക്   ഇടയിൽ   തല   ചേർത്തു   ഉള്ളിലെ   വേദനകൾ   കരഞ്ഞു   തീർത്തു…. ആ   കാഴ്ച്ച   കാണാനാവാതെ  നിറഞ്ഞ   കണ്ണും   ആയി   ജഗത്   വാഷ്റൂമിലേക്ക്   കയറി…..

ബാങ്കിലെ   തിരക്ക്   ഒക്കെ   തീർന്നു   നി.  ഫ്രീ   ആയോ   സച്ചി….

കുള പടവിൽ   ഇരുന്നു   അലക്ഷ്യമായി  കല്ലുകൾ  കുളത്തിലേക്ക്    വലിച്ചു   എറിഞ്ഞു   കൊണ്ട്    ജഗത്   ചോദിച്ച   കേട്ട്    സച്ചി   ഫ്രീ   ആയി   എന്ന   മട്ടിൽ   തൻ്റെ   തല   അനക്കി….

നീയും   എന്നെ  മൗനം   കൊണ്ട്   തോൽപിക്കാൻ   തുടങ്ങി    അല്ലേ   സച്ചി   ഞാൻ   എന്തു   തെറ്റാട   നിന്നോടും   നിൻ്റെ   അനിയത്തിയോടും   ചെയ്തത്   വീട്ടിൽ   ഇരുന്നു  തല  പെരുത്തു   അന്നേരം   ആണ്   നിന്നെ  കാണാൻ   വന്നത്   അപ്പൊൾ   നീയും ..

സങ്കടത്തിൽ   ഉള്ള   അവൻ്റെ   സംസാരം   കേട്ട്   സച്ചി   കാപട്യത്തിൽ  മെനഞ്ഞു   എടുത്ത   ചിരിയോടെ   അവനെ   നോക്കി…

ഞാൻ   ഇപ്പൊ   എന്താ    പറയുക   കിച്ചു   മീരയുടെ   അവസ്ഥയിൽ   വേദന   ഉണ്ടു   നിൻ്റെയും   ദേവ   എന്നെ   വിളിച്ചു   ഉച്ചക്ക്   സരോഗറ്റ് മദർ   ആവുന്ന      കാര്യം   പറഞ്ഞു  … നിന്നോട്   പറഞ്ഞു   സമ്മതിപ്പിക്കണം   എന്നു ..എന്നോട്   ഒരു   അനുവാദം   ചോദിക്കൽ   പോലെ   ആണ്   എനിക്ക്   തോന്നിയത്   ഇപ്പോളും   അവളെൻ്റെ   ഉള്ളിൽ   ഒരു   വേദന   ആണ്   കിച്ചു   അവൾക്ക്  എന്നോട്   ഉള്ള   സ്നേഹം   അറിഞ്ഞപ്പോൾ   തിരുത്തി    പക്ഷേ ….സോറി  കിച്ച     എനിക്ക്   ഈ  കാര്യത്തിൽ   ഒന്നും   പറയാൻ   പറ്റില്ല    കാരണം   എൻ്റെ   പെങ്ങൾക്ക്   വേണ്ടി   ഞാൻ   ചിലപ്പോൾ   സ്വാർത്ഥത   കാണിക്കും…   ദേവ   സരോഗറ്റ് മദർ   ആവുന്നത്   കൊണ്ട്   എന്താ   പ്രോബ്ലം   വീട്ടുകാർ   ആണോ?….

സച്ചി   ചോദിച്ച   കേട്ട്   ജഗത്   എണീറ്റു  അവൻ്റെ   അരികിൽ   ചെന്നിരുന്നു….

സച്ചി  ദേവ   തൻ്റെ    ജീവതത്തിലെ   എല്ലാ  തീരുമാനവും   ഒറ്റക്ക്   ആണ്   എടുക്കുക   എല്ലാം അവളുടെ   കൺട്രോൾ   ഒരു.  തീരുമാനം   എടുത്താൽ   മാറില്ല   അതും   അറിയാം   അതു   കൊണ്ട്   തന്നെ.  നിനക്ക്   പകരം   വേറെ   ഒരു   പുരുഷൻ   ഉണ്ടാവില്ല   എന്നും   അറിയാം .. എന്നോടുള്ള   സ്നേഹം   കൊണ്ട്   ഒരു   ത്യാഗം   അത്ര   ഉള്ളൂ  അല്ലെങ്കിൽ   ഒരു   തെറ്റ്   തിരുത്തൽ  പക്ഷേ   ഒൻപത്   മാസം.  കഴിഞ്ഞാൽ   അവളൊരു  അമ്മ   ആണ്   ഒരു   നിമിഷം   പറഞ്ഞത്   മാറ്റി   ചിന്തിച്ചാൽ   എൻ്റെ   കുഞ്ഞ്   എന്ന   തോന്നൽ   ഉണ്ടായാൽ   ഞാൻ   എന്താ   ചെയ്യുക …മീരയുടെ  അവസ്ഥ  നി   ഒന്നു   ആലോചിച്ചു   നോക്കിയേ     ഒരു  കുഞ്ഞിന്   രണ്ടമ്മ   അതൊക്കെ   പുരാണത്തിൽ  അല്ലെങ്കിൽ   കഥയിൽ   നടക്കും   ജീവിതം   വരുമ്പോൾ   കഥ   മാറും   അവിടെ   തെളിയുക   റിയാലിറ്റി   ആണ്   ഇതൊക്കെ   ആണ്.  പ്രോബ്ലം   നിൻ്റെ   പെങ്ങൾക്ക്   മനസിലാക്കി   കൊടുക്കാൻ   പോയിട്ട്   ഒടുവിൽ   തെറ്റുകാരൻ   ഞാൻ   ആയി    മീരയുടെ    അവഗണന   സഹിക്കാൻ   പറ്റുന്നില്ല   സച്ചി     ഞാൻ   നെഞ്ചു   പൊട്ടി   മരിച്ചു   പോവും   എന്തിനാ  എന്നോട്   ഇങ്ങനെ?…..

മീര   ഇപ്പൊ   നിൻ്റെ   ഭാര്യ   എന്നതിൽ   കവിഞ്ഞ്   ഒരമ്മ   ആയിരുന്നു   ആ   വേദന   നി   അറിയണം   അവളുടെ   മനസ്സ്   ഇതൊന്നും   താങ്ങില്ല   എൻ്റെ   അറിവിൽ    ഇനി    ഒരു.  സരോഗറ്റ് മദർ   ഉടനെ   കിട്ടും   എന്നു   തോന്നുന്നില്ല    ദേവ   സമ്മതിച്ച   സ്ഥിതിക്ക്….

സച്ചി   പറഞ്ഞ   കേട്ടു   ജഗത്   ചിരിയോടെ   അവനെ.  നോക്കി…

പറഞാൽ   ആർക്കും   മനസിൽ   ആവില്ല   അച്ഛനും   അമ്മക്കും   നിനക്കും   മീരക്കും   ആർക്കും.. ഇതിൻ്റെ   പരിണിത  ഫലങ്ങൾ   കണ്ടറിയണം   അന്നേരം   ഓടി   വന്നു   കിച്ചു   അങ്ങനെ   ആണ്   ഇങ്ങനെ   ആണ്   എന്നു   എന്നോട്   പറയരുത്   പറഞാൽ   ബാക്കി   അപ്പോ….

ഒന്നും   സംഭവിക്കില്ല   ഉറപ്പ്   അതൊക്കെ   പോട്ടെ   ആ   ഇന്ദ്രജിത്ത്   എവിടെ?   നി   അവനെ   എന്താ   ചെയ്തത്..

സച്ചി   ചോദിച്ച   കേട്ട്   ജഗത്   അവനെ   നോക്കാതെ   വീണ്ടും    കല്ലുകൾ   പെറുക്കി   കുളത്തിലേക്ക്   എറിഞ്ഞു…

എനിക്ക്    അറിയില്ല   കണ്ടിട്ട്   മാസം   രണ്ടായി   ഒന്നു   കാണണം   സച്ചി … അല്ല   അവൻ.  എവിടെ   പോയി?…

തന്നെ    നോക്കാതെ   ഉള്ള   ജഗതിൻ്റെ   ചോദ്യം   കേട്ടു   സച്ചി   ചിരിയോടെ   അവനെ നോക്കി…

പെട്ടന്ന്  സന്യാസി   ആയി   ഹിമാലയത്തിൽ   ഒന്നും   പോയി   കാണില്ല..   എന്തായാലും   അവൻ   മിസിങ്   ആണ് …

ആണോ   പാവം   ഭക്തി മാർഗം   സ്വീകരിച്ചു   ഒരു   മനുഷ്യനെ   നന്നാവാൻ   പോലും   നി  സമ്മതിക്കില്ല    എന്തോന്ന്   ഇതു…

തൻ്റെ   തലയിൽ   തട്ടി   ജഗത്   പറഞ്ഞ   കേട്ട്   സച്ചി   ചിരിയോടെ   അവനെ.  നോക്കി….

തല്ലിയാൽ   കൊല്ലണം   കിച്ച  ചതച്ച്   ഇടരുത്   ചതച്ച്   ഇട്ടാൽ   അറിയാലോ   എണീറ്റു.  വന്നു   വീണ്ടും   കടിക്കും    വല്ലാത്ത   ഒരു   വിഷ സർപ്പം   ആണവൻ….

കടിക്കാൻ   അവൻ്റെ   വായിൽ   ഇനി   പല്ലുണ്ടെങ്കിൽ   വേണ്ട  ആദ്യം   അവൻ്റെ    യാത്ര   ഒക്കെ   കഴിഞ്ഞു   തിരിച്ചു   വരട്ടെ   ഒന്നു   വിശദമായി   ഞാൻ   കാണുന്നുണ്ട്.. ഞാൻ   പോട്ടെ   സച്ചി    എല്ലാരും   സമ്മതിച്ച   സ്ഥിതിക്ക്   ഡോക്ടറേ   ഒന്നു   വിളിക്കണം   ബാക്കി   ഓക്കെ   പിന്നെ….

ഹ   ശരി   ഞാൻ   വിളിക്കാം   കിച്ചപ്പ.. യാത്ര    പോയ   ആൾക്ക്   നല്ല   പോലെ   ഫുഡ്   ഒക്കെ   കൊടുക്കണം   അല്ലെങ്കിൽ   തട്ടി   പോവും   നോക്കിയും   കണ്ടും   ഒരു   മയത്തിൽ   ഒക്കെ….

സച്ചി   പറഞ്ഞ   കേട്ടു   ജഗത്   തൻ്റെ   തൻ്റെ   അനക്കി…..

എൻ്റെ   പോന്നു   ഇന്ദ്രജിത്തേ   എൻ്റെ   അളിയൻ   ആയത്   കൊണ്ട്   പറയുന്നത്   അല്ല   അവൻ്റെ   തല്ല്   കൊണ്ട്   മരിക്കുന്നതിലും   നല്ലത്   വല്ല   ട്രെയിനിന്   മുന്നിൽ   തല   വെക്കുന്നത്   ആണ്  ഒറ്റ   വട്ടം   മരിച്ചാൽ   മതിലോ   ഇതു   നിൻ്റെ   കാര്യം   കട്ട പോഹ  ഹ   വിധി.. നി   അനുഭവിക്കണം   ഒരു   ഗർഭിണിയെ   പോലും  ഉപദ്രവിക്കുന്ന   നി   ഒക്കെ  ഭൂമിക്ക്   ഭാരം   ആണ്   …

ജഗത്   പോയത്   നോക്കി    സച്ചി    ഇന്ദ്രജിത്തിനോടുള്ള  ദേഷ്യത്തിൽ   തൻ്റെ   കൈ   ചുരുട്ടി…..

കിച്ചു    നിനക്ക്   എന്നോട്   ദേഷ്യം   ആണോ?….

തൻ്റെ   ഒപ്പം   വന്നിരുന്നു    ദേവ   ചോദിച്ചത്   കേട്ടു   ജഗത്   അവളെ   ചിരിയോടെ   നോക്കി…

ഞാൻ   എന്തിനാ   നിന്നോട്   ദേഷ്യപെടുന്നത്    എനിക്ക്   വേണ്ടി   നി   ചെയ്യുന്നത്   ഒക്കെയും   ആരും   ചെയ്യാത്ത   കാര്യങ്ങൽ   ആണ്   പേടി   കൊണ്ടാണ്   എഗ്രീമൻ്റ്   വെച്ചത്   സോറി   ദേവ …

സാരം   ഇല്ല   നിൻ്റെ   മനസു    എനിക്ക്   മനസിൽ   ആവും   ഹോസ്പിറ്റലിൽ   നിന്നും   വന്ന   ശേഷം   നി   എന്നോട്   മിണ്ടിയില്ല   അതാ   ഞാൻ….

ഇപ്പോളും   എൻ്റെ   മനസ്സ്   പറയുന്നത്   ഇതു   വേണ്ടായിരുന്നു   എന്നാണ് .. സോറി   മോളേ   നിൻ്റെ   ജീവിതം   കളഞ്ഞു   ഞാൻ   സ്വാർഥത   കാണിച്ചത്   അല്ല   എനിക്ക്   എൻ്റെ   അവസ്ഥ….

അയ്യേ   എന്താണ്   കിച്ച   സെൻ്റി   അടിക്കരുത്   നമ്മുക്ക്   നിങ്ങളുടെ   ജൂനിയറിനെ   വെയിറ്റ്   ചെയ്യാം   നോക്കാം   അച്ഛനെ   പോലെ   ആണോ   അമ്മയെ   പോലെ   ആണോ   എന്നു  ….

ദേവ   പറഞ്ഞത്   കേട്ടു   ജഗത്   ചിരിയോടെ   അവളെ   നോക്കി….

ട്രീറ്റ്മെൻ്റ്   ടൈമിൽ   നിനക്ക്   ഒത്തിരി   ബുദ്ധിമുട്ട്   തോന്നി  അല്ലേ   ദേവ…

ഒന്നു   പോടാ   ഇനി അതു   പറയൂ ഞാൻ    പോട്ടെ      ഗുഡ്   നൈറ്റ്….

ഗുഡ്   നൈറ്റ്   ദേവ…..

തൻ്റെ   തലയിൽ   കൊട്ടി   പുറത്തേക്ക്   പോയ   അവളെ   സങ്കടത്തിൽ   നോക്കി   ജഗത്   ഇരുന്നു….

എന്താ   മീര   നി   കിടക്കുന്നില്ലെ?…

മുറിയിൽ   അങ്ങോട്ടും   ഇങ്ങോട്ടും   എന്തോ   ആലോചിച്ചു   നടന്ന   മീര   ജഗത്   ചോദിച്ച   കേട്ടു   ചിരിയോടെ  അവനെ   നോക്കി… നാല്   മാസങ്ങൾക്ക്   ഇപ്പുറം   ഉള്ള   അവളുടെ   ചിരിയിൽ  മനസു   നിറഞ്ഞു   ജഗത്  എണീറ്റു   അവൾക്ക്   അരികിൽ   വന്നു….

എന്താടാ   പൊന്നെ   ഇത്രയും   സന്തോഷം   ആകെ   തിളങ്ങി   നിൽക്കുന്നല്ലോ   എന്താ   കാര്യം…..

തന്നെ   ചേർത്തു   പിടിച്ചു   കഴുത്തിൽ   മുഖം   അമർത്തിയ   അവൻ്റെ   മുഖം  കഴുത്തിൽ   നിന്നും    ബലം   ആയി   പിടിച്ചു   ഉയർത്തി   മീര   ചിരിയോടെ   ജഗതിനെ   നോക്കി…..

ഇതിൻ്റെ    ഇടയിൽ   ഇതാണോ   ആവശ്യം   ദേവ  ചേച്ചിയുടെ   ട്രീറ്റ്മെൻ്റ്   കഴിഞ്ഞിട്ട്   ഒരു   മാസം   മേലെ  ആയി   നാളെ   കിറ്റ്   നോക്കി   കൺഫോം   ചെയ്യാൻ   ആണ്   ഡോക്ടർ   പറഞ്ഞത് ….

മീര   പറഞ്ഞ   കേട്ട്   ജഗത്   അകന്നു   മാറി   ബെഡിൽ   ഇരുന്നു …

ഹ   നോക്കണം   നാളെ   അല്ലേ   നി   ഇപ്പൊ   കിടക്കു   എന്തിനാ   ഉറങ്ങതെ   ഇരിക്കുന്നത്…..

കിച്ചു   ഏട്ടൻ     കിടന്നോ   ഞാൻ   ചേച്ചിയെ   ഒന്നു   കണ്ടിട്ട്   വരാം   പിന്നെ   എൻ്റെ   കുഞ്ഞാവേയും …..

സന്തോഷത്തിൽ    തന്നോട്   പറഞ്ഞു   കൊണ്ട്   ദേവയുടെ   മുറിയിലേക്ക്   പോയ   മീരയെ   കണ്ടൂ   ജഗത്   സങ്കടത്തിൽ   അവളെ   നോക്കിയിരുന്നു….

ദേവ   ചേച്ചി   എനിക്കു   എന്തോ   ഭയം   തോന്നുന്നു   പോസിറ്റീവ്   ആവും   അല്ലേ?..

മുന്നിൽ    ഇരുന്ന   പ്രഗ്നൻസി     കിറ്റിൽ   കണ്ണു   നട്ടു   മീര   ദേവയെയും   നിർമ്മലയെയും.  പേടിയോടെ   നോക്കി  കണ്ണുകൾ   അടച്ചു…നിമിഷ   നേരം   കൊണ്ട്   അതിൽ    തെളിഞ്ഞ   രണ്ടു  പിങ്ക്   വരകൾ   കണ്ട്   പറഞ്ഞു   അറിയിക്കാൻ   ആവത്താ   സന്തോഷത്തിൽ   മീര   ദേവയെ   കെട്ടിപിടിച്ചു   സന്തോഷം   കണ്ണീരു   ആയി   നിറഞ്ഞു   തുളുമ്പി…

കരച്ചിൽ   നിർത്തി   ഒന്നു   തൊട്ടു   നോക്കിയേ   മീര   നിൻ്റെ  വാവയെ…..

ദേവ   പറഞ്ഞ   കേട്ടു   നിർമ്മലയെ   ചിരിയോടെ   നോക്കി   മീര  അവൾടെ   വയറ്റിൽ   ചുണ്ടു   ചേർത്തു….

അമ്മയുടെ   മുത്തേ   ഇനി   നിനക്ക്   വേണ്ടിയാണ്   എൻ്റെ  കാത്തിരിപ്പ്   നിൻ്റെ   അച്ചയുടെയും   അമ്മ   പോയി   എൻ്റെ   തങ്ക കുടം   വന്ന   കാര്യം   അച്ഛനോട്   പറയട്ടെ …

ഞാൻ   കിച്ചു   ഏട്ടൻ്റെ   അടുത്ത്  പറഞ്ഞിട്ട്   വരാം   ചേച്ചി   താങ്ക്സ്   എനിക്ക്   വേണ്ടി   ചേച്ചി….

കരയരുത്  പെണ്ണെ   നി   അവനോടു   ചെന്നു   പറയു …

തൻ്റെ    കണ്ണീരു    തുടച്ചു   തന്ന   ദേവയെ   നോക്കി   കൊണ്ട്   മീര   വീണ്ടും   അവളുടെ   വയറ്റിൽ   കൈ   വെച്ചു   ചുണ്ടമർത്തി  ….മീര    പോയതും   നോക്കി   ദേവ   ചിരിയോടെ   നിർമ്മലയെ   നോക്കി   അവരൂടെ   നിറഞ്ഞ   കണ്ണുകൾ   തുടച്ചു….

കിച്ചു   ഏട്ടാ …..

കോളജിൽ   പോവാൻ   ഒരുങ്ങി   കൊണ്ടിരുന്ന ജഗതിൻ്റെ  പുറകിൽ    കുടി   കയ്യിട്ടു    ചേർത്തു   പിടിച്ച   മീരയെ  വലിച്ചു   മുന്നോട്ട്   നിർത്തി   ജഗത്   ചിരിയോടെ   അവളുടെ   തലയിൽ   തലോടി….

ദേവയുടെ    റിസൽറ്റ്   പോസിറ്റീവ്   ആണോ,?

താൻ   പറയാതെ   ജഗത്  കാര്യം    അറിഞ്ഞ   അത്ഭുതത്തോടെ   മീര   അവൻ്റെ   നെഞ്ചിലേക്ക്   ചാഞ്ഞു….

എങ്ങനെ   അറിഞ്ഞു   നമ്മുടെ   കുഞ്ഞ്   നമ്മുടെ   സ്വപ്നം   ഇനിയുള്ള   ദിവസങ്ങളിൽ   കാത്തിരിക്കുന്നത്    ആ   മുഖം   ഒന്നു  കാണാൻ   ആണ്..കിച്ചു   ഏട്ടൻ   ദേവ   ചേച്ചിയെ   കണ്ടില്ലല്ലോ?….

ഹ   ഞാൻ   ഇപ്പൊ   അവളെ   കണ്ടിട്ടു   മാത്രമേ   കോളജിൽ   പോകു ….നിനക്ക്   സന്തോഷം   ആയോ   ….

തൻ്റെ   മുഖം   ഉയർത്തി   ജഗത്   ചോദിച്ച   കേട്ട്   മീര   ചിരിയോടെ   തൻ്റെ   തല   അനക്കി….

ഞാൻ   ഇതു   പറയാൻ   വന്നതാണ്   ചേച്ചിയുടെ   അടുത്തേക്ക്   പോട്ടെ   ചേച്ചിയുടെ   മുറിയിൽ   കാണാം….

എനിക്കറിയില്ല    മീര    ഇതിൻ്റെ   അവസാനം   എങ്ങനെ   ആവും    എന്ന്  ആ   കുഞ്ഞിന്   ആരാവും   വലുത്   പെറ്റമ്മ   ആണോ  പോറ്റമ്മ   ആണോ    ഇനി    നമ്മുടെ   മുന്നു   പേരുടെയും       ലൈഫ്    എങ്ങനെ    എന്നത്    എൻ്റെ   മുന്നിൽ    ഒരു   ചോദ്യ  ചിഹ്നം   ആണ്    എത്ര   കൂട്ടിയാലും   ഗുണിച്ചാലും   ആൻസർ   കിട്ടാത്ത   ചോദ്യം…..

തൻ്റെ   കവിളിൽ   അമർത്തി   ചുംബിച്ചു പുറത്തേക്ക്   പോയ   മീരയെ   നോക്കി   ജഗത് ബെഡിലേക്ക്   ചാരി   ഇരുന്നു      തൻ്റെ   കണ്ണുകൾ   ഇറുക്കി   അടച്ചു … ഉള്ളിൽ   നിറഞ്ഞ     പറഞ്ഞു   അറിയിക്കാൻ ആവാത്ത   മനസിൽ   പതഞ്ഞു   പൊങ്ങിയ   ഭയം    ഒതുക്കി   കൊണ്ട്…..

തുടരും……

 

 

Aswathy Umesh Novels

ലക്ഷ്മി

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!