ഞാൻ അതും പറഞ്ഞു മീശ ചെറുതായി കടിച്ചിട്ടു അവളെ നോക്കി കണ്ണുചിമ്മി…..
അവൾക്കു പെട്ടന്നു എന്തു പറയണമ് എന്നറിയാതെ ആയി.പെട്ടന്ന് വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടു അവൾ ഒന്ന് പകച്ചു…..
. അരുണേട്ടൻ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു….
അതു കണ്ടിട്ടാണ് കിച്ചൻ വാതിൽക്കലേക്കു നോക്കിയത്. അവൻ അതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ, അയാളുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
ഇതാരാ ഇപ്പൊ ഇങ്ങനെ ഒരാൾ. ഇയാളെന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ…..
കിച്ചൻ അതും ആലോചിച്ചു നിൽക്കുന്നതിനിടക്ക് തന്നെ ആ ആൾ പാഞ്ഞു വന്നു കിച്ചന്റെ ഷിർട്ടിൽ കേറി പിടിച്ചു.
“എന്റെ വീട്ടിൽ കേറി വന്നു എന്തു തോന്നിയാസോം പറയാമെന്നാണോ ടാ. എന്നും പറഞ്ഞു കിച്ചന്റെ കവിളിൽ ഒരടിയായിരുന്നു…
അരുണേട്ടാ അയാളെ വിട്, ഒന്നും ചെയ്യരുതേ.. അപ്പോളേക്കും ബഹളം കേട്ടു ആദിയും, കൂടെ ഒരു സ്ത്രീയും ഒരു കൊച്ചു പെൺകുട്ടിയും ഓടി വന്നു…
അയ്യോ…..അരുണേട്ടാ എന്താ ഇത് കിച്ചേട്ടനെ വിട്….
ആദി അതു പറഞ്ഞതും അരുണിന്റെ കൈ ഒന്ന് അയഞ്ഞു.
ആദി കരയുന്നുണ്ടായിരുന്നു….. കിച്ചൻ പതിയെ ആദിയെ നോക്കി പുഞ്ചിരിച്ചു, ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു.
“കിച്ചേട്ടാ അതു അരുണേട്ടൻ ആളറിയാതെ…
.”. സാരമില്ലടാ… നീ വിഷമിക്കണ്ട…. എനിക്ക് വേദനിചില്ല….
അമ്മു…. ഞാൻ…. ഞാൻ… നിനക്കു വെറും അയാളാണ്…… അല്ലേടി….. അല്ലാതെ നിന്റെ ആരുമല്ല… അല്ലെ.
അതും പറഞ്ഞു കിച്ചൻ ആരെയും നോക്കാതെ അവിടിന്നിറങ്ങി പോയി….
കിച്ചൻ പുറത്തേക്കിറങ്ങിയതും, അപ്പു വന്നതും ഒരുമിച്ചായിരുന്നു. അപ്പു വിളിച്ചിട്ടും ഒന്നും മിണ്ടാതെ അവൻ താഴേക്കു നടന്നു പോയി……
” ആദി…. ആദി…..
അപ്പുന്റെ വിളി കേട്ടതും ആദി ഓടി വന്നു
“കിച്ചൻ എന്താ ഞാൻ വിളിച്ചിട്ടും മിണ്ടാതെ പോയെ. എന്താ ഇവിടെ നടന്നത്…..
കിച്ചു വന്നോ വണ്ടി കിടക്കുന്നല്ലോ…
“അപ്പോളേക്കും അമ്മയും അച്ഛനും എല്ലാം എന്താണ് പ്രശ്നം എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വന്നു..
അരുണും അരുണിന്റെ ഭാര്യ ലക്ഷ്മിയും. പിന്നെ അവരുടെ മകൾ അഞ്ചു വയസുകാരി അനാമിക എന്ന ആമിയും. ഹാളിലേക്ക് വന്നു…
നീ എപ്പോ വന്നു…. കിച്ചു…
“ഞാൻ വന്നിട്ട് കുറച്ചു ആയതേ ഉള്ളു…. അച്ഛാ…
ശെരി നിങ്ങളിരിക്കു മക്കളെ….. അമ്മ കുടിക്കാനെടുക്കാം…
അമ്മുമ്മയുടെ ചെല്ലകുട്ടി വാടി….
കിച്ചു നീ ഒന്ന് വന്നേ……
“എന്തായിരുന്നു പ്രശ്നം.. നീ കിച്ചനെ കണ്ടോ….
ഇവിടെ എന്തേലും പ്രശ്നം ഉണ്ടായോ….
“ടാ.. അപ്പു അതു… എനിക്ക് കിച്ചനെ മനസിലായില്ല… ഞാൻ അമ്മുന്റെ മുറിയിൽ ചെല്ലുമ്പോൾ അവൻ അവളോട് കിസ്സ് കൊടുക്കുന്ന കാര്യം പറഞ്ഞോണ്ടിരിക്കുവായിരുന്നു. അമ്മുന്റെ മുഖമൊക്കെ ദേഷ്യം പോലെയായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. പിന്നെ ഒന്നും നോക്കിയില്ല അവനിട്ടൊന്നു പൊട്ടിച്ചു…
നിനക്കറിയാല്ലോ എനിക്ക് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ലെന്ന്…
“ങ്ഹാ അതെ അതെ… നിന്റെ ഒരു കോപ്പിലെ ദേഷ്യം…
ചുമ്മാതല്ല അവൻ ഞാൻ വിളിച്ചിട്ടും കൂടെ നില്കാതെ പോയത്…. അവനു നമ്മുടെ പുന്നാര പെങ്ങള് ഇന്നുവരെ വേദനയെ കൊടുത്തിട്ടുള്ളു. ഇപ്പൊ നീയും. കോളം തികഞ്ഞല്ലോ…
അല്ലെ തന്നെ നീ പൊട്ടനാണോടാ നമ്മുടെ വീട്ടിൽ നമുക്ക് വേണ്ടപെട്ടവരല്ലാതെ ആരേലും ഇത്ര ഫ്രീയായി വന്നിരിക്കോ. നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല………..
“എടാ എനിക്ക് പറ്റിപ്പോയി… സോറി ഇനിയിപ്പോ എന്താ ചെയ്യുക…..
“സോറി എന്നോടല്ല അവനോട് പറയൂ. വാ അവനെ ഒന്ന് കണ്ടിട്ട് വരാം…..
” അമ്മേ… ഞങ്ങളിപ്പോ വരാവേ…
“ഓഹ് വന്നുകേറിയില്ല അതിനു മുന്നേ അനിയനും ചേട്ടനും കൂടി ഊര് തെണ്ടാൻ ഇറങ്ങിയോ… വെള്ളമെങ്കിലും കുടിച്ചിട്ട് പോടാ…
ഇപ്പൊ വരും എന്റമ്മേ ഞങ്ങൾ കിച്ചനെ ഒന്ന് കണ്ടിട്ട് വരാം വേറെ ഒരിടത്തും പോകുന്നില്ല….
അതുംപറഞ്ഞു ഞങ്ങൾ അനിയേട്ടന്റെ വീട്ടിലേക്കു പോയി…. ഞങ്ങൾ ചെല്ലുമ്പോൾ അനിയേട്ടൻ ഉമ്മറത്തിരുപ്പുണ്ടായിരുന്നു….
അനിയേട്ട കിച്ചൻ എന്തിയെ….
“അവൻ അകത്തുണ്ടാടാ…
“അല്ല ആരിത് കിച്ചുവോ.. എപ്പോ വന്നെടാ. ലക്ഷ്മിയും മോളും എന്തിയെ….
“എല്ലാരും ഉണ്ട് അനിയേട്ട. കുറച്ചു സമയം ആയതേ ഉള്ളു വന്നിട്ട്…. കിച്ചനെ ഒന്ന് കാണട്ടെ…
“എന്താടാ അപ്പു വല്ല പ്രശ്നവും ഉണ്ടോ… അവൻ അമ്മുനെ കാണാൻ തുള്ളിച്ചാടി അങ്ങോട്ട് വന്നതാ.. തിരിച്ചു ആകെ വിഷമിച്ചാണ് വന്നത്. ചോദിച്ചപ്പോൾ തലവേദന ഒന്ന് കിടക്കണം എന്നു മാത്രം പറഞ്ഞു….
“ഞാൻ നടന്നതെല്ലാം അനിയേട്ടനോട് പറഞ്ഞു….
“ആ ബെസ്റ്റ് ഇവന്റെ എടുത്തുചാട്ടത്തിനു ഒരു കുറവും ഇല്ലല്ലോ. കെട്ടി ഒരു കൊച്ചും ആയി….കഷ്ടം ആണെടാ…
അരുൺ ഒരു ഇളിച്ച ചിരിയും പാസ്സാക്കി മുന്നോട്ട് നടന്നു…
“ഞങ്ങൾ കിച്ചന്റെ മുറിയിൽ ചെന്നതും… അവൻ നെറ്റിയിൽ കൈവച്ചു കണ്ണടച്ച് കിടക്കുവായിരുന്നു………
ടാ കിച്ചാ…. ടാ എണീക്കട….
“അവൻ കണ്ണ് തുറന്നു ഞങ്ങളെ ഒന്ന് നോക്കി… അവന്റെ കണ്ണുകൾ കരഞ്ഞത് പോലെ ചുമന്നു കിടന്നു……
ഞങ്ങളെ കണ്ടു അവൻ എണീറ്റു കുനിഞ്ഞിരുന്നു……
“അതെ അളിയാ സോറി….
അരുണിന്റെ വാക്ക് കേട്ടു അവൻ മുഖമുയർത്തി….
അളിയന് എന്നെ മനസിലായില്ല അല്ലെ… എനിക്കും അളിയനെ ആദ്യം മനസിലായില്ല.. അതുകൊണ്ടാ ഇങ്ങനൊക്കെ.
ഞാൻ അരുൺ കേശവ്… കിച്ചു എന്നു വിളിക്കും അമ്മുന്റെ മൂത്ത ഏട്ടനാണ്….
ടാ കിച്ചാ അവനു നിന്നെ മനസിലാകാഞ്ഞിട്ടാണ്…നിനക്കു ഫീൽ ചെയ്‌തോ… പോട്ടെടാ വിട്ടുകള….
“സാരമില്ലടാ എനിക്ക് വിഷമം ഒന്നുമില്ല അരുണേട്ടന്റെ സ്ഥാനത്തു ആരായാലും അതെ ചെയ്യുള്ളു….
ഓഹ് എന്നിട്ടാണോ ഞാൻ വിളിച്ചിട്ടും കൂടി നിൽക്കാതെ വന്നത്…..
ഹേയ് ഒന്നുമില്ലടാ…. സാരമില്ലടാ….. സാരമില്ല…
“എന്താടാ.. വേറെന്താ നിന്റെ പ്രശനം…..
“ഒന്നുല്ലടാ ഞാൻ പറഞ്ഞില്ലേ….
“കിച്ചാ നീ മര്യാദക്കു കാര്യം പറയുന്നുണ്ടോ… എനിക്ക് ദേഷ്യം വരുന്നുണ്ട്….
അതും പറഞ്ഞു ഞാൻ അവന്റെ തോളിൽ കൈ വച്ചു….
“ഞാൻ ഇപ്പോളും അമ്മുന് വെറും ഒരു “അയാളാണെടാ ” അതും പറഞ്ഞു അവൻ അപ്പുനെ കെട്ടിപിടിച്ചു…..
അരുൺ ഇത് കണ്ടിട്ട് ഒന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുന്നുണ്ട്……
ഹേയ് എന്താടാ ഇത്. ഇതൊക്കെ നമ്മൾ പ്രതീക്ഷിച്ചതല്ലേ.. എല്ലാം ശെരിയാകും… നീ വിഷമിക്കാതെ….
അതൊക്കെ പോട്ടെ എന്നിട്ട് അവൾക്കു നീ ഒരു കിസ്സെങ്കിലും കൊടുത്തോ….
“കിച്ചന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…
“എവിടുന്ന് അപ്പോളേക്കും നിന്റെ ചേട്ടൻ എനിക്ക് സമ്മാനം തന്നില്ലേ….
“സോറി അളിയാ… സോറി.. നീ വേണേ തിരിച്ചടിച്ചോ….
“അയ്യോ വേണ്ട അളിയാ…… അളിയന്റെ അളിയൻ വിളിയിൽ ഞാൻ ഫ്ലാറ്റ് ആയി….
അപ്പൊ ശെരി ഞങ്ങൾ പോകുവാ… ഇവൻ വന്നതേ ഉള്ളു… നീ ഇപ്പൊ വരുന്നോ…
“ഇല്ലടാ നിങ്ങൾ പൊയ്ക്കോ ഞാൻ അല്പം കിടക്കട്ടെ.. യാത്ര ഷീണം ഉണ്ട്….
ങ്ഹാ ഒന്നും ആലോചിച്ചു കൂട്ടാൻ നിൽക്കണ്ട. ഹാപ്പിയായിട്ടിരിക്കു….
അപ്പുവും അരുണും പുറത്തേക്കിറങ്ങി… പെട്ടന്ന് അപ്പു തിരികെ വന്നിട്ട് പറഞ്ഞു….
“ടാ.. ഒരു കാര്യം മറന്നു… നാളെ അമ്മുന്റെ പിറന്നാളാണ്…. അതു കൂടാനാണ് ഇവര് വന്നത്….
“ങ്ഹാ ബെസ്റ്റ്… നാളെ പറഞ്ഞാൽ മതിയാരുന്നാലോ. ഇതിപ്പോ ഒരുപാട് നേരത്തെ ആയിപോയി… ഞാൻ കൃത്രിമ ദേഷ്യം വരുത്തി ചോദിച്ചു….
“സോറി മറന്നുപോയി….
മ്മ്….
“ടാ അപ്പു എനിക്ക് ഒരു ഗിഫ്റ്റ് വാങ്ങണം.. നീ എന്റൊപ്പം വരുവോ.. നിനക്കറിയാല്ലോ എനിക്കിവിടെ വലിയ പരിജയം ഒന്നുമില്ല….
“ഓഹ്ഹ് നീ കഥയൊന്നും പറയണ്ട. അര മണിക്കൂർ കഴിഞ്ഞു മുകളിലേക്കു വന്നാൽ മതി നമുക്ക് പോകാം… എനിക്കും കേക്കൊക്കെ ഓർഡർ ചെയ്യണം…
“ശെരിയെടാ ഞാൻ വരാം ….
അമ്മുന്റെ പിറന്നാളിന് എന്തു ഗിഫ്റ്റ് ആണിപ്പോ കൊടുക്കുക…. മനസ്സിൽ ഒന്നും വരുന്നില്ലലോ.. ങ്ഹാ നോക്കാം…. നിനക്കു ഞാൻ വച്ചിട്ടുണ്ടടി പേരക്കെ… ഞാൻ അയാള് അല്ലെ… ശെരിയാക്കിത്തരാം… നാളെയായിക്കോട്ടെ…..
അങ്ങനെ ഞാനും അപ്പുവും കൂടി ഗിഫ്റ്റ് വാങ്ങിക്കാൻ പോയി…. അവൾക്കൊരു റിങ് വാങ്ങാം എന്നു ഞാൻ വിചാരിച്ചു… ഒരു വെള്ളക്കല്ലു വച്ച സിമ്പിൾ മോഡലിൽ ഉള്ള റിങ് വാങ്ങി….. അതുകണ്ടു അപ്പു എന്നെ കളിയാക്കി…
ഇതും കൊണ്ട് അങ്ങോട്ടേക്ക് ചെല്ല്.. എന്നിട്ട് കണഞ്ഞൊണ്ട് നടക്കു അവള് ഇത് വാങ്ങീലെന്നു പറഞ്ഞു കേട്ടോ…
ഒന്നുപോട….. കേക്ക് കട്ട് ചെയ്യുമ്പോൾ കൊടുക്കാൻ ഒരു ഡ്രസ്സും വാങ്ങി.. ഇതെന്തടാ രണ്ടു ഗിഫ്റ്റ്….
അതെ അതൊക്കെ ഉണ്ട്… നാളെ…. അവള് കേക്ക് കട്ട് ചെയ്യാൻ വരുന്നതിനു മുന്നേ ഒരു അഞ്ചു മിനുട്ട് എനിക്ക് നീ ഒപ്പിച്ചു തരണം… അതു നിന്റെ ഡ്യൂട്ടിയാണ്….
ഓഓഓഓ ആയിക്കോട്ടെ….
ഗിഫ്റ്റും വാങ്ങി കേക്ക്നും ഓർഡർ ചെയ്തു ഞങ്ങൾ കവലയിൽ എത്തി. അപ്പുന്റെ ഫ്രണ്ട്സിനെ കണ്ടു അവരോടു സംസാരിച്ചോണ്ടിരിക്കുവായിരുന്നു.
അപ്പോളാണ് ശ്രീജിത്ത് അങ്ങോട്ട് വന്നത്.. അപ്പുവിനും ഇപ്പൊ അവനോട് പഴയതു പോലെ
ദേഷ്യം ഒന്നുമില്ല…..
“എന്താടോ സുഖമല്ലേ….
“സുഖം… മാര്യേജ് ലൈഫ് എങ്ങനെ ഉണ്ട്…
“കുഴപ്പമില്ലടോ….. അങ്ങനെ പോകുന്നു…
“അമ്മുന് ഇപ്പൊ എങ്ങനെ ഉണ്ട്… അവള് തന്നോട് കൂടിയോ…
“എവിടന്നു…… ഒരു രക്ഷയും ഇല്ലെടോ അതിനെ മെരുക്കാൻ….
“എനിക്ക് തോന്നി അവള് മെരുങ്ങീട്ടുണ്ടാകില്ലന്നു അതിനു കാരണം ഞാൻ ഈ ഇടയ്ക്കു ഒരു കാര്യം അറിഞ്ഞു ചിലപ്പോൾ അതാകാം അമ്മു നിന്നെ അവോയ്ഡ് ചെയ്യുന്നത്…
“എന്താടാ അതു ഞാനും അപ്പുവും ഒരേ സ്വരത്തിൽ ചോദിച്ചു……
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission