Skip to content

കിച്ചന്റെ പ്രണയം – 3

kichante-pranayam

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ എവിടേയോ ഒരു വേദന ഞാനറിഞ്ഞു.

 എന്നോട് ഇനി കളിക്കാൻ വരുമ്പോൾ ഇതോർമ വേണം എന്നു പറഞ്ഞു ഞാനവളുടെ കൈ സ്വാതന്ത്രയാക്കി. പെട്ടന്ന് പുറത്തേക്കു പോയി       അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോളും അവളുടെ നിറഞ്ഞ കണ്ണുകൾ എന്നെ തേടിയെത്തി.

      പിറ്റേന്ന് കാലത്തും ബഹളം കേട്ടു തന്നെയാണ് ഉണർന്നത്. അതവിടത്തെ പതിവ് കാഴ്ചയാണെന്നു എനിക്ക് മനസിലായി. അവളോട് ഒരു സോറി ചോദിക്കണമ് എന്നു കരുതി പതിയെ എണീറ്റു ഫ്രഷായി ഉമ്മറത്തേക്ക് പോയി……

       അവിടെ ആശാത്തി ചായ കുടിച്ചോണ്ടിരിപ്പാണ്. എന്നെ മൈൻഡ് ചെയ്യുന്നില്ല. അനിയേട്ടനും അപ്പുവും,  കുട്ടനും എല്ലാവരും അവിടെ ഹാജരാണ്‌…. അവരെല്ലാം അവളോട് അടി ഉണ്ടാക്കുന്നുണ്ട്…. എന്നെ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ നെഞ്ചിൽ ഒരു കുത്തൽ അതുകൊണ്ട് അങ്ങോട്ട് കേറി വെറുപ്പിക്കാൻ തീരുമാനിച്ചു….

     ഇവൾക്ക് എന്താ ചേച്ചി അവളുടെ വീട്ടിൽ ഒന്നും കൊടുക്കില്ലേ… എപ്പോ നോക്കിയാലും ഇവിടന്നാണാലോ തീറ്റിയും കുടിയും….. അവള് എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. ഞാൻ വീണ്ടും പറഞ്ഞു…

“ഡി കരുമി നിന്നോടാ ചോദിച്ചേ…. അതോ നിന്നെ തവിടു കൊടുത്തു വാങ്ങിയതാണോ……

       ” ടോ താൻ കുറെ നേരമായല്ലോ തുടങ്ങീട്ട്…. ആരാടോ തന്റെ കരുമി.. കറുപ്പിന് ഏഴു അഴകാണ്….. അല്ലേലും തനിക്കെന്തിരുന്നിട്ടാടോ  എന്നെ പറയുന്നത്. മത്തങ്ങാ തലയൻ…… ചക്കപോത്തു… കാട്ടുമാക്കാൻ…. ഇനി എന്നെ വല്ലോം പറഞ്ഞാലുണ്ടല്ലോ……. ഞാൻ ആരാന്നു താൻ ശെരിക്കും അറിയും…….

   അതും പറഞ്ഞു അവൾ അവിടിന്നിറങ്ങി പോയി……… അവള് പോയതും എല്ലാരും ഭയങ്കര ചിരിയായിരുന്നു….

 എടാ നിനക്കു എന്തോ വലുത് വരാനുണ്ട് കേട്ടോ… അതാണ് ഇങ്ങനൊക്കെ…. പെട്ടന്നു റെഡി ആയി വാടാ ഒരുപാട് ജോലിയുണ്ട്, ഞാനും പെട്ടന്നു വരാം….. അതും പറഞ്ഞു അപ്പു പുറത്തേക്കിറങ്ങി………

     “എടാ അപ്പു നിന്റെ വീട് ഇതിൽ ഏതാ…..

“ങ്ഹാ അപ്പൊ നിനക്കിതുവരെ അതറിയില്ലേ….

“ഇല്ലടാ ഞാൻ എല്ലാരോടും കമ്പനി ആയെങ്കിലും ആരേം ഡീറ്റൈൽ ആയി പരിചയപെട്ടില്ലല്ലോ. ശെരിക്കും നിങ്ങളുടെയൊക്കെ യഥാർത്ഥ പേരോ. എന്തു ചെയ്യുന്നെന്നോ അറിയില്ല…..

നിന്നോട് എന്തോ ഭയങ്കര അറ്റാച്മെന്റ് തോന്നുന്നു  അതാ ചോദിച്ചേ……

    “ഒഹ്ഹ്ഹ് മതിയെടാ… നിനക്കു ദേ പോയവളുടെ വീടറിയോ……

“അമ്മുസിന്റെ അല്ലെ… അതു ആ കാണുന്നതല്ലേ…. ഞാനവളുടെ വീട് ചൂണ്ടി കാണിച്ചു കൊടുത്തു….

  ങ്ഹാ അപ്പോ അവളുടെ ഡീറ്റെയിൽസ് ഒക്കെ അറിയാം അല്ലെ….

“അയ്യേ….. പോടാ…. അവളവിടുള്ളതാണ് എന്നറിയാം….. അത്രേ ഉള്ളു… അല്ലാണ്ട്

മ്… മതി… മതി നിന്നു പരുങ്ങണ്ട… ഞാൻ വെറുതെ പറഞ്ഞതാ… പിന്നെ അതു തന്നെയാണ് എന്റേം വീട്…..

“ങേ…..  ടാ അപ്പൊ നീ അമ്മുന്റെ ഏട്ടനാണോ… ശെരിക്കും എനിക്കറിയില്ലായിരുന്നു…….

“എനിക്ക്… എനിക്കറിയില്ലായിരുന്നുട്ടോ…. നിങ്ങൾ നല്ല ഫ്രണ്ട്സിനെപോലെയല്ലേ….

   “അതേല്ലോ അവളെന്റെ ബെസ്റ്റി ആണ് ഞങ്ങൾ പരസ്പരം അറിയാത്ത ഒരു രഹസ്യങ്ങളും ഇല്ല. ഞങ്ങൾക്കിനി ഒരേട്ടനും കൂടി ഉണ്ട് കിച്ചു… അവൻ അച്ഛനോടൊപ്പം ബോംബയിലാണ്…. ഞാൻ ഡിഗ്രി  തേർഡ് ഇയർ ആണ് ഇവിടത്തെ യൂണിവേഴ്സിറ്റി കോളേജിൽ. അവൾ ഒൻപതിൽ  എക്സാം കഴിഞ്ഞു നിൽക്കുന്നു . എല്ലാം മനസ്സിലായോ… ഇനി എന്തേലും അറിയണോ. ങ്ഹാ പിന്നെ അമ്മ വീട്ടുഭരണമ് ആണ്. ദോ പോയവളെ മേയ്ക്കുക എന്നുള്ളത് വലിയൊരു ജോലി ആയതുകൊണ്ട് അതുതന്നെ മതീന്ന് വച്ചു ഉള്ള ജോലി റിസൈൻ ചെയ്തു….

   ”  നിന്റെ ഒഫീഷ്യൽ നെയിം എന്താ…..

“അഭിനവ് കേശവ്…… അവളുടേത്‌ അവളോട് തന്നെ ചോദിക്ക്. പിന്നെ നിന്നെ പറ്റി എല്ലാം എനിക്കറിയാംട്ടോ.. അപ്പോ പെട്ടന്ന് റെഡി ആയി വന്നോ.. റിസപ്ഷന് ഫുഡൊക്കെ ഇവിടെ ഉണ്ടാക്കുന്നത് കൊണ്ട് പിടിപ്പതു ജോലിയുണ്ടാകും…….

         അതും പറഞ്ഞു അവൻ വീട്ടിലോട്ടു പോയി. ഞാനും റെഡിയാകാൻ പോയി…. എന്തെന്നറിയില്ല മനസു മുഴുവൻ അമ്മുവാണ്

  എന്താ എനിക്ക് പറ്റിയത് ഇനി വല്ല പ്രേമവും ആണോ. ഛെ അതാകില്ല…..

അങ്ങനെ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാഞ്ഞിട്ട് പെട്ടന്നു കുളിച്ചു ഫ്രഷായി ഉമ്മറത്തേക്ക് വന്നു.

    അവിടെ പടകളെല്ലാം ലാൻഡ് ചെയ്തു പണിയും തുടങ്ങി. പച്ചക്കറി അരിയലും, ഉള്ളി പൊളിക്കലുമായി മേളം തന്നയാണ്. ഇന്നത്തെ കാലത്തു മിസ്സ്‌ ചെയ്യുന്നത് ഇതൊക്കയാ….

   അമ്മു അവിടെ തകർത്ത വാചകം അടി നടത്തുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ എന്നെ മൈൻഡ് ചെയ്യാതെ മുഖം വലിച്ചു കേറ്റി വച്ചിട്ടുണ്ട്. അതുകണ്ടപ്പോൾ പൊട്ടാറായ ബലൂൺ ഓർമ വന്നു.

    ഞാനും വിട്ടില്ല അവളെ നോക്കി അസ്സലായി കണ്ണുരുട്ടുന്നുണ്ട്. പക്ഷെ സമയം കഴിയും തോറും എനിക്ക് ഒരു കാര്യം മനസിലായി. എനിക്കവളെ നോക്കാതിരിക്കാൻ കഴിയുന്നില്ല. ഞാൻ എവിടെ പോയാലും ബൂമറങ് പോലെ അവൾക്കരികിലേക്കു വന്നു കൊണ്ടിരുന്നു…..

   എന്റെ നോട്ടം എനിക്ക് തന്നെ അത്ര പന്തിയായ് തോന്നിയില്ല. അപ്പോളാണ് ഇനി അവൾക്കു. അവൾ എന്നെ നോക്കി ദെഹിപ്പിക്കുന്നുണ്ട്….

പക്ഷെ ആരു കേൾക്കാൻ ഞാൻ കേട്ടാലും എന്റെ മനസ്‌ കേൾക്കണ്ടേ…..

       അങ്ങനെ വൈകുന്നേരം റിസപ്ഷൻ ഒക്കെ അടിപൊളിയായി നടന്നു. അവള് അപ്പോളും പാട്ടുപാവാട തന്നെ വേഷം. അതവൾക്കു നന്നായി ചേരുന്നുണ്ടായിരുന്നു.

       അവള് ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ നല്ല രസമുണ്ടായിരുന്നു അവൾക്കു വിളമ്പുന്ന എല്ലാവരും ക്വാണ്ടിറ്റി കൂട്ടി വിളമ്പുന്നുണ്ട്,  വേണ്ടാന്ന് പറയുന്ന ഫുഡ്‌ വിളമ്പിക്കൊടുത്തും. അവൾക്കു ഇഷ്ടമുള്ളത് പലതും വിളമ്പാതെയും വട്ടു കളിപ്പിക്കുന്നുണ്ട്‌.

      അതിനെല്ലാം അവരോടു തല്ലുകൂട്ന്നും ഉണ്ട് എന്റെ കുറുമ്പി.

       അവള് ഫുഡ്‌ കഴിച്ചു കൈ കഴുകാൻ പോയപ്പോൾ ഞാനും അവളുടെ പിന്നാലെ ഉണ്ടായിരുന്നു. പെട്ടന്ന് പവർ ഓഫ്‌ ആയിപോയി. അവളൊരു നിലവിളിയോട് കൂടി എന്നെ കെട്ടിപിടിച്ചു. നല്ലപോലെ എങ്ങുകയും വിറക്കുകയും ചെയ്യുന്നുണ്ട് അവൾ. അപ്പു ഉടനെ വിളിച്ചു പറഞ്ഞു അമ്മു പേടിക്കല്ലേ ഇപ്പോൾ വെട്ടം കൊണ്ടുവരാം.

    അതിനു മറുപടിയായി “ഞാൻ അമ്മുനൊപ്പം ഉണ്ടെടാ എന്നു വിളിച്ചു പറഞ്ഞു. പക്ഷെ അപ്പോളേക്കും അവൾ എന്റെ കൈയിലേക്ക് കുഴഞ്ഞു വീണിരുന്നു. ഞാൻ ആകെ പേടിച്ചുപോയി. പെട്ടന്ന് അപ്പുവും അനിയേട്ടനും ചേച്ചിയുമെല്ലാം ലൈറ്റുമായി ഓടിയെത്തി . പതിയെ അവളെ എന്നിൽ നിന്നും മാറ്റി,  കവിളിൽ തട്ടി വിളിക്കുന്നുണ്ട്.

      ഞാൻ ആകെ പേടിച്ചുപോയി. എന്റെ ഹൃദയം മിടിക്കുന്ന ശബ്ദം എനിക്ക് തന്നെ കേൾക്കാം. അതു മനസിലാക്കിയെന്ന പോലെ ചേച്ചി എന്റെ കൈകളെ അമർത്തിപിടിച്ചു. പേടിക്കണ്ട അവൾക്കു ഇരുട്ട് പേടിയാണ്…. അതാ ഇപ്പോൾ നോർമലായിക്കോളും. നീ ടെൻഷൻ ആകണ്ട….

            അവൾക്കു ബോധം തെളിഞ്ഞയുടനെ അപ്പു അവളേം കൂട്ടി വീട്ടിലേക്കു പോയി. അപ്പോഴേക്കും റിസപ്ഷൻ കഴിഞ്ഞിട്ടുണ്ടായിരുന്നു. ഞാനും കിടക്കാനായി പോയി. പക്ഷെ നിദ്രാദേവി എന്നെ കടാക്ഷിച്ചില്ല. കണ്ണടക്കുമ്പോളെല്ലാം അവളുടെ മുഖം ആണ് മനസ്സിൽ. എന്റെ കൈകളിൽ കുഴഞ്ഞു കിടന്ന അവളുടെ മുഖം. എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കേട്ട ഹൃദയതാളം…… എല്ലാം എന്നെ അവളിലേക്ക്‌ തന്നെ പിടിച്ചുനിർത്തി….

      ” പെണ്ണെ നീയാണോ എന്റെ  പ്രണയം. നിന്നിലെ നീയായി. നിന്നിലേക്കൊതുങ്ങി. നിന്റെ കൂടെ ഇരിക്കാനൊരു മോഹം…….

     ആ നാടും കുറെയേറെ കൂട്ടുകാരെയും  പിന്നെ എന്റെ എന്റെ മാത്രം അമ്മൂസിനെയും നെഞ്ചിലേറ്റി ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു….

പിറ്റേന്ന് കാലത്തു എണീറ്റപ്പോ പതിവുപോലുള്ള ബഹളം ഒന്നും കണ്ടില്ല. ഞാൻ എണീറ്റു ചായ കുടിക്കാൻ പോയി. അമ്മു എന്താ വരാത്തതെന്നു ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു. നേരത്തെ ആണെങ്കിൽ ആരോടെങ്കിലും ചോദിക്കാൻ ഒരു മടിയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ….. മനസ്സിൽ കള്ളത്തരം ഉണ്ടോന്നു ഒരു സംശയം… അതുകൊണ്ട് തന്നെ ആരോടും ചോദിച്ചില്ല……

   അപ്പോളുണ്ട് അപ്പു അങ്ങോട്ട് വന്നു ” വൈദ്യൻ കല്പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല് “എന്ന ചൊല്ലുപോലെ ചേച്ചി ചോദിച്ചു അവൾക്കു പനി എങ്ങനയുണ്ടന്നു….

   “പനിയാണോ എന്റെ കാന്താരിക്ക്…ങ്ഹാ അങ്ങനെ വരട്ടെ. പക്ഷെ  പനിയൊക്കെ വന്നാൽ ഇത് അടങ്ങികിടക്കോ… അതു ആലോചിച്ചു കഴിയും മുന്നേ വന്നു അപ്പുന്റെ മറുപടി…..

  “ആർക്കു പനി ചെറിയ ചൂടെ ഉള്ളു അമ്മേ പേടിച്ചാ വരാത്തത്. മര്യാദയ്ക്കിരുന്നിലെ നാളെ കൊണ്ടുപോകില്ലാന് പറഞ്ഞു. അതുമല്ല അമ്മ ഗേറ്റ് പൂട്ടി ചാവി മാറ്റി വച്ചിട്ടുണ്ട്…..

   ” ഞാനും അതാ ഓർത്തത്‌ പനിയാണേലും രാവിലെ ചായക്ക്‌ ഇവിടെ കാണേണ്ടതായിരുന്നല്ലോ. അമ്മായി അവൾക്കുപണി കൊടുത്തല്ലേ…..

    “നാളെ എങ്ങോട്ടാടാ പോകുന്നെ…..

“അയ്യോ കിച്ചാ നിയറിഞ്ഞില്ലല്ലേ. കുറെ മുന്നേ പ്ലാൻ ചെയ്തതാണ്. ചക്കുളത്തു കാവിൽ. പിന്നെ ഇവിടം തൊട്ടുള്ള ഏകദേശം അമ്പലങ്ങളിൽ പോകും…… ട്രാവെൽസൊക്കെ നേരത്തെ ബുക്ക്‌ ചെയ്തിട്ടുണ്ട്. അമ്മമാരു സെറ്റ് ആണ്. കൂടെ അനിയേട്ടനും, ചേച്ചിയും, കുട്ടനും പിന്നെ ഒന്നു രണ്ടു പയ്യന്മാരും കാണും. നീയും കൂടിക്കോ…അളിയാ…

“അപ്പൊ നീയില്ലെ…….

“ഇല്ലടാ എനിക്ക് കോളേജിൽ പോണം. പ്രൊജക്റ്റ്‌ ആണ്. പോകാതിരിക്കാൻ ഒരു വഴിയും ഇല്ല മോനെ…..

   “നീ ഇല്ലാതെ എനിക്ക് പോകാനൊരു മടി. ഞാൻ നിന്നോടൊപ്പം കോളേജിൽ വരാം…

“അയ്യേ…… ഒന്ന് പോടാപ്പാ…. പിള്ളേര് സെറ്റ് ഉണ്ട് നിന്റെ ശത്രുവും ഉണ്ടല്ലോ…മര്യാദക്കു പൊയ്ക്കോ…..

  “ഒഹ്ഹ്ഹ് ആയിക്കോട്ടെ രാജാവേ ഉത്തരവ്…..

ഹഹഹ…..

“ഇപ്പോൾ വാ നമുക്കു ഒന്ന് കറങ്ങീട്ടു വരാം….

       അങ്ങനെ ഞാനും അപ്പുവും പുറത്തേക്കിറങ്ങി…..

  “ടാ വന്നേ വീട്ടിലൊന്നു കേറീട്ടു പോകാം….

    “ഞങ്ങൾ അമ്മുന്റെ വീട്ടിൽ ചെന്നു ഗേറ്റിൽ മുട്ടിയതും അമ്മ താക്കോലും കൊണ്ട് വന്നു ഗേറ്റ് തുറന്നു. എനിക്കതു കണ്ടിട്ട് ചിരി വന്നു. എന്റെ ചിരികണ്ടു അമ്മുന്റമ്മ പറഞ്ഞു തുടങ്ങി…..

“എന്തു ചെയ്യാനാ മോനെ ഒരു സമയം അടങ്ങി ഇരിക്കില്ല. എന്റെ രണ്ടു ആങ്കുട്ട്യോളെ വളർത്താൻ ഞാൻ ഇത്ര പാടുപെട്ടിട്ടില്ല.

  മോൻ അകത്തോട്ടു കേറൂ ആദ്യായിട്ടാലേ ഇവിടേയ്ക്ക്. അമ്മ ചായ എടുക്കാം…..

“എടാ കേറി വാടാ… അപ്പുവാണ്

    ഓടിട്ട വീടാണ് നല്ല ഭംഗിയുണ്ട്. മുറ്റത്ത്‌ ചെറിയ പൂന്തോട്ടം ഉണ്ട്.. ഞങ്ങൾ നേരെ അപ്പുന്റെ റൂമിലേക്കാണ് പോയത്…… നല്ല ഭംഗിയുള്ള മുറി ഒതുക്കി വച്ചിട്ടുണ്ട്……. അവൻ മോഹൻലാൽ ഫാൻ ആണെന്ന് തോന്നുന്നു ലാലേട്ടന്റെ ഫോട്ടോയൊക്കെ ഒട്ടിച്ചിട്ടുണ്ട്….

  “അപ്പോളേക്കും അമ്മ ചായയുമായി വന്നു….

“അവളെവിടെ അമ്മേ…. ശബ്ദം കേൾക്കുന്നില്ലല്ലോ…

  ഞാനും അപ്പോളാണ് അതോർത്തതു…..

    “പിള്ളേര് സെറ്റ് വന്നിട്ടുണ്ട് എല്ലാം കൂടെ പുറകു വശത്തെ പേരമരത്തിലുണ്ട്…..

     ഞങ്ങൾ പിന്നാമ്പുറത്തേക്കു പോയി. അവിടെ പിള്ളേര് സെറ്റ് ഉണ്ടായിരുന്നു പക്ഷെ അമ്മുനെ കണ്ടില്ല. ഞങ്ങളെ കണ്ടതും എല്ലാറ്റിന്റെ മുഖത്തും കള്ളലക്ഷണം…..

   “എന്താടാ ഇവിടെ……. അമ്മു എന്തിയെ….

“അപ്പുന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ പിള്ളേര് കുനിഞ്ഞു നിന്നു……….

“എടാ നിങ്ങളോട് അല്ലെ ചോദിച്ചേ അമ്മു എവിടെ എന്നു….. നിങ്ങള് പറയുന്നോ അതോ ഞാൻ അമ്മയെ വിളിക്കാണോ….

     “അയ്യോ…… വേണ്ട അപ്പുവേട്ടാ അപ്പച്ചിയെ വിളിക്കണ്ട…… കുഞ്ഞനാണ്

“എന്നാൽ പറയൂ അമ്മു എവിടെ….

   തുടരും

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

നിഴൽപോലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!