അവൻ ഉടനെ ഉറക്കെ വിളിച്ചു പറഞ്ഞു…..
“അമ്മുവേച്ചി ചാടിക്കോ അപ്പുവേട്ടൻ പൊക്കി…..
ഞാനും അപ്പുവും മതിലിൽ എത്തിനോക്കിയപ്പോൾ മതിലിനപ്പുറം അമ്മു നിൽക്കുന്നു.. വളിച്ച ചിരി ചിരിക്കുന്നുണ്ട്….
“ഡി മതില് ചാടി….. ഇങ്ങോട്ട് വാടി…. അമ്മേ ഞാനിപ്പോ വിളിക്കും…..
“അയ്യോ….. അപ്പുവേട്ടാ വിളിക്കല്ലേ… ഞാൻ ചാടാം….
അവള് വളരെ നിസാരമായി…. അപ്പുറത്തൊരു മരത്തിൽ കേറി ഇപ്പുറത്തെ മതിലിൽ ചാടി….
“ഞാനിതൊക്കെ കണ്ടു അന്തം വിട്ടുപോയി….. “ദൈവമേ ആൺപിള്ളേരു പോലും ഇത്ര ഈസി ആയി ചാടില്ല. ഇതെന്താടാ സാധനം…..
“അതുകേട്ടതും അവളെന്നെ ദേഹിപ്പിച്ചോരു നോട്ടം….
“ഇതൊക്കെ എന്തു…. അവള് ഇതും ചെയ്യും ഇതിനപ്പുറം ചെയ്യും……..
“അവള് ഇപ്പുറത്തെത്തിയതും രണ്ടു മാങ്ങാ ഉണ്ടായിരുന്നു കൈയിൽ……
“എടി….. എടി……. ഇതെവിടുന്നാടി… ഇന്നും ആ ഫ്രാൻസിസ് ചേട്ടന്റെ പറമ്പിന്നാണോ. ഇനി അങ്ങേരു അമ്മയോട് പറഞ്ഞു കൊടുക്കുമെന്ന പറഞ്ഞത്…… അമ്മ ആദ്യം എന്നെയേ പറയു…. അതുകൊണ്ട് ഞാനിപ്പോ തന്നെ അമ്മയോട് പറയാൻ പോകുന്നു….
“അയ്യോ അപ്പുവേട്ടാ പറയല്ലേ… അതു ഈ കാർത്തു നു മാങ്ങാ വേണം എന്നു പറഞ്ഞു അതാ…..
“നിനക്കു എന്നും ഓരോ കാരണങ്ങൾ ഉണ്ട്… നിന്നോട് അന്നേ ഞാൻ പറഞ്ഞില്ലേ മതിലുചാടരുതെന്നു…. നീ കേട്ടോ…. ഇല്ലാലോ ഞാനിപ്പോ അമ്മേ വിളിക്കും….
“അവൻ ഇതൊക്കെ പറഞ്ഞിട്ടും അവൾക്കു ഒരു കൂസലുമില്ല…..
“.അപ്പുവേട്ടൻ വിളിച്ചോ ഞാനും പറയും…. നീ എന്തിനാ വായനശാലയിൽ പോയിരിക്കുന്നെ……
നീ ലളിതാമ്മയുടെ മോളുടെ ബാക്കിൽ കൂടെ നടക്കുന്നില്ലേ അതും പറയും…. വായിനോക്കി…..
അയ്യോ…. അപ്പുവേട്ടന്റെ കുഞ്ഞല്ലേ…. നീ വീഴില്ലേ, അതാ ഞാനങ്ങനെ പറഞ്ഞെ… അപ്പൊ നമ്മൾ കോംപ്രമൈസ്….. ഓക്കേ….
“ങ്ഹാ ഞാനാലോചിക്കട്ടെ…..
“നീ ഒന്നും ആലോചിക്കേണ്ട.. ഏട്ടൻ വരുമ്പോ ചോക്ലേറ്റ് മേടിച്ചിട്ട് വരാം…..
“ടാ… കിച്ചാ പോകാം……. വാ……
“ഞാനിതൊക്കെ കണ്ടു കിളി പോയിരിക്കുവായിരുന്നു……..
എല്ലാവരും ഉമ്മറത്തേക്ക് പോയി…..
എല്ലാവരും മുന്പേ പോയപ്പോൾ ഞാൻ പതിയെ അവളെ വിളിച്ചു ടി മരംകേറി……. മുക്കോത്തി…….
“മുക്കോത്തി… തന്റെ…. താൻ പോടോ…. മരമാക്രി……
അവളതു പറയുന്നതും കേട്ടുകൊണ്ടാണ് അവളുടെ അമ്മ വന്നത്.. കൊടുത്തു പുറം നോക്കി നല്ല അസലൊരടി.. മുതിർന്നവരെ എടാന്ന്…. വിളിക്കുന്നോ…… വളർന്നു വളർന്നു.. വിത്തിനും കൊള്ളില്ല അസത്തു……
ഇനിയവിടെ നിന്നാൽ പന്തി അല്ലെന്നു തോന്നി ഞാനും അപ്പുവും പുറത്തെക്കിറങ്ങി….
“എടാ…. എന്താ ഇവളിങ്ങനെ വികൃതി…. ഞാൻ ഇത്രയും കുറുമ്പുള്ള പെൺകുട്ടികളെ കണ്ടിട്ടില്ലാട്ടോ….
“ഹഹഹ…. അവള് പാവമാണെടാ… ഞങ്ങളോട് മാത്രേ ഉള്ളു ഈ കുറുമ്പൊക്കെ… പുറത്തു ഇങ്ങനൊന്നുമില്ല. അവള് കാണിക്കട്ടെ…. ഒരു ദിവസം അവള് മിണ്ടാതിരുന്നാൽ. ഞങ്ങളുടെ നെഞ്ചിൽ തീയാണ് അതറിയോ നിനക്ക്……
“നിനക്കു ഇപ്പോളത്തെതും ചേർത്ത് അവള് വച്ചിട്ടുണ്ടാകും… കരുതിയിരുന്നോ……
“അപ്പുവിൽ നിന്നും അമ്മുവിനെ കുറിച്ച് ഞാനും കൂടുതൽ അറിയുകയായിരുന്നു….. അറിയുംതോറും അവളെന്റെ ഉള്ളിൽ ആഴങ്ങളിൽ പതിയുകയായിരുന്നു……….
പിറ്റേദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ ഞങ്ങൾ യാത്ര തിരിച്ചു. ഒരു ട്രാവെൽസ് ആയിരുന്നു. കുറെ അമ്മമാരും. അനിയേട്ടനും, ചേച്ചിയും പിള്ളേരും. പിന്നെ കുട്ടനും കുഞ്ഞനും ഒക്കെയുണ്ടായിരുന്നു.ട്രാവെൽസിൽ ഫ്രണ്ടിൽ നിന്നും പുറകിലോട്ട് ഫേസ് ചെയ്തു ഒരു സീറ്റ് ഉണ്ട് അവിടെയാണ് അമ്മുവും പട്ടാളവും ഇരുന്നത്. കാർത്തുവും കുഞ്ഞുവും അവളുടെ കൂടെ ഇരിക്കാൻ അടിയായിരുന്നു. ഞാൻ ഏറ്റവും ബാക്കിൽ സീറ്റിൽ പോയിരുന്നു. ഇപ്പോൾ ഞാനും അമ്മുവും ഫേസ് ചെയ്താണ് ഇരിക്കുന്നത്. എനിക്ക് നേരെ നോക്കിയാൽ അവളെ കാണാൻ പറ്റും.
ഞങ്ങൾ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും തുടങ്ങി……
അടുത്ത് ആറ്റുകാൽ അമ്പലത്തിൽ പോയി. ഞാൻ തൊഴുതിറങ്ങിയതും അമ്മുവും പിള്ളേരും പുറത്തുണ്ടായിരുന്നു. പിള്ളേർക്ക് അവളെ മതി….
ഞാനവരുടെ അടുത്തേക്ക് പോയി. അമ്മുന്റെ കൈയിൽ പ്രസാദം ഉണ്ടായിരുന്നു.
“എനിക്ക് പ്രസാദം താ അമ്മുസേ…
“അമ്പലത്തിനകത്തൂന്ന് കിട്ടിയില്ലേ…….
“ഞാൻ മേടിക്കാൻ നിന്നില്ല. ഇപ്പോ നീ ഇങ്ങു തന്നെ….
അവള് മനസില്ലാമനസോടെ പ്രസാദം നീട്ടി തന്നു. ഞാൻ അതിന്നു തൊട്ടു കുറി വരച്ചു….
“എന്നാലും നിനക്കൊന്നു തൊട്ടു തരായിരുന്നു…..
“അയ്യടാ കുറി തൊട്ടു തരാൻ പറ്റിയ ഒരു ആളു…..
“ഒഹ്ഹ്ഹ് ആയിക്കോട്ടെ…. എന്താ നിന്റെ ഒഫീഷ്യൽ നെയിം….. നിന്റെ നാളെന്താണ്…
അവളുടെ പേരിൽ അർച്ചന കഴിപ്പിക്കാനായിരുന്നു ഞാനതു ചോദിച്ചത്….
“അറിഞ്ഞിട്ടെന്തിനാ….. ഇപ്പോൾ ഒരു പേര് വിളിക്കുന്നുണ്ടല്ലോ അതുമതി….
“നീ പിണങ്ങാതെ എന്റെ അമ്മുട്ടിയെ….. പേര് പറയു…….
“ഞാൻ തന്റെ അമ്മൂട്ടിയൊന്നുമല്ല….
“താനെന്നോ നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ് എന്നെ ഇങ്ങനൊന്നും പറയരുതെന്ന്…….
“നിന്നു ചിണുങ്ങാതെ പേരും, നാളും പറയടി….
“ങ്ഹാ അത്രക്കായോ പേര് പേരക്ക……
അതും പറഞ്ഞു അവളവിടുന്നു മുന്നോട്ട് പോയിരുന്നു. അപ്പോളേക്കും ബാക്കിയുള്ളവർ വന്നത് കൊണ്ട് എനിക്ക് പിന്നൊന്നും പറയാനും പറ്റിയില്ല….
“ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു……
അവള് പിള്ളേര് സെറ്റിന് കഥ പറഞ്ഞു കൊടുക്കുകയും , പാട്ടുപാടികൊടുക്കയും ഒക്കെ ചെയ്യുന്നുണ്ട്. ഇടക്കിടക്ക് അവള് അറിയാതെ മുഖം ഉയർത്തുമ്പോൾ എന്റെ കണ്ണുകളുമായി ഇടയുന്നുണ്ട്…
അവൾക്കു മനസിലായി ഞാനവളെ തന്നെ നോക്കുകയാണെന്നു. എങ്കിലും എനിക്കവളിൽ നിന്നും കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ ഓരോ ചലനവും ഞാൻ ആസ്വദിക്കുകയായിരുന്നു.
ഇടയ്ക്കു അവളെന്നെ നോക്കിയപ്പോൾ ഞാനവളെ ചെറുതായിട്ട് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു. അവള് ഞെട്ടിയോ…. ചെറുതായി ഞെട്ടി എന്നു തോന്നുന്നു…. അവൾക്കു പിന്നെ എന്നെ നോക്കാൻ ഒരു ചമ്മലായിരുന്നു.
പിന്നെ കുറെ സമയത്തേക്ക് അവള് എന്നെ നോക്കിയതേ ഇല്ല. അവൾ വീണ്ടും അറിയാതെ നോക്കിയപ്പോൾ ഞാൻ വീണ്ടും സൈറ്റ് അടിച്ചു കാണിച്ചു…. അവള് പിന്നെ ആ ഭാഗത്തു നോക്കിയതേ ഇല്ല…..
ഞങ്ങൾ ചക്കുളത്തു കാവിൽ എത്തി. അമ്മമാർക്കൊക്കെ അവിടെ നേർച്ചകൾ ഉള്ളതുകൊണ്ട് അവിടെ തൊഴുതു കഴിഞ്ഞു കുറെ സമയം ചിലവഴിച്ചു…..
പിള്ളേരൊക്കെ പുറത്തൂടെ കറങ്ങി നടപ്പുണ്ട്. ഞാൻ പതിയെ അനിയേട്ടനടുത്തൂന്നു മാറിയിട്ട്, അമ്മുന്റെ, വാല് കുഞ്ഞനെ ഇങ്ങു പൊക്കി…
“ടാ നിനക്കു വല്ലതും വേണോ….
“ങ്ഹാ ഐസ്ക്രീം… പിന്നെ, ഞങ്ങൾക്കെല്ലാവർക്കും വേണംട്ടോ….
“ആഹാ നീ ആളു കൊള്ളാലോ. ഞാൻ ഒരു ഫ്ലോക്കു ചോദിച്ചതല്ലേ. ശെരി ഞാൻ ഐസ്ക്രീം വാങ്ങി തരാം. പക്ഷെ ഞാൻ ചോദിക്കുന്നതിനു ഉത്തരം പറയണം പറ്റുവോ…
“ആ പറയാം കിച്ചേട്ടൻ ചോദിച്ചോ…..
“നിന്റെ അമ്മു ചേച്ചിയുടെ സ്കൂളിലെ പേരെന്താ…..
“അയ്യേ ഇതായിരുന്നോ. ഇത് നിസാര കാര്യമല്ലേ…. എന്റെ അമ്മു ചേച്ചിക്കെ നല്ല അടിപൊളി പേരാണ്…
“ആയിക്കോട്ടെ അതെന്തന്നാണ് ചോദിച്ചത്….
“അതൊക്കെ പറയാം പക്ഷെ രണ്ടു കണ്ടിഷൻ ഉണ്ട്…..
“ഈശ്വരാ ഈ കുരിപ്പു ആളു കൊള്ളാല്ലോ… ങ്ഹാ ആവശ്യം എന്റേതായി പോയില്ലേ…… .
പറയു എന്താ കണ്ടിഷൻസ് കേൾക്കട്ടെ…..
“അതു കിച്ചേട്ടാ വേറെ ഒന്നുല്ല, എനിക്ക് രണ്ട് ഐസ്ക്രീം വേണം. പിന്നെ ഒന്ന് ഞാനാണ് പറഞ്ഞു തന്നതെന്നു അമ്മുവെച്ചിയോട് പറയരുത്……
“ശെരി പറയില്ല…. രണ്ടു ഐസ്ക്രീമും വാങ്ങിത്തരം…….. ഇനി പറയു….
“ഹോ ഒരു പേരിന്റെയൊക്കെ ഒരു വിലയെ ആത്മഗതിച്ചതാണ്……
“അതു….. “അദ്രി കേശവ് “…..എങ്ങനുണ്ട് കിടുക്കാച്ചി പേരല്ലേ… കിച്ചേട്ടാ….
“ആണെടാ…. ആണ്…. നിന്റെ അമ്മുവേച്ചിയെ പോലെ തന്നെ ഇടിവെട്ട് പേര്…..
ഇനി ഞാൻ പോകുവാ ഐസ്ക്രീമും കൊണ്ട് അങ്ങ് വന്നോ…..
“എന്തായലും അടിപൊളി പേര്… അദ്രി… കൊള്ളാലോ സംഭവം……
ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ ഐസ്ക്രീമും വാങ്ങി അവരുടടുത്തെക്ക് പോയി. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ എന്നെ കുറിച്ച് കുഞ്ഞൻ അമ്മുനോട് പറയുവാന്.. രണ്ടുപേരും എന്നെ കാണുന്നില്ല….
“എടി അമ്മുവേച്ചിയെ ആ കിച്ചേട്ടനെ നിന്നോട് എന്തോ ഉണ്ട്……. “
“അതെന്താ നീ അങ്ങനെ പറഞ്ഞത്…… നിന്നോട് വല്ലതും പറഞ്ഞോ….. എന്തിനാ നിന്നെ വിളിച്ചേ….
“അതു…. അതു… എന്നോടൊന്നും പറഞ്ഞിട്ടല്ല. എനിക്ക് തോന്നിയതാ.. ഐസ്ക്രീം വേണോന്നു ചോദിക്കാനാ എന്നെ വിളിച്ചത്….
“ആ ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ടല്ലേ…. അമ്മുവേച്ചി നിനക്കു ചേരും…
“അയ്യേ ഒന്ന് പോടാ ഭംഗി …. ചക്കപോത്തു……
അപ്പോളേക്കും ബാക്കി പടകൾ എന്നെ കണ്ടുകൊണ്ടു ഐസ്ക്രീം എന്നു വിളിച്ചോണ്ട് അടുത്ത് വന്നു….
അമ്മുവും കുഞ്ഞനും അവര് പറഞ്ഞത് ഞാൻ കെട്ടൊന്നറിയാതെ പരുങ്ങുന്നുണ്ട്… ഞാനതൊന്നും കേട്ടതായേ ഭാവിച്ചില്ല…..
“എന്താടി പേരെക്കെ കണ്ണുരുട്ടുന്നെ നിനക്കു ഐസ്ക്രീം വേണ്ടേ…
അവളൊന്നും മിണ്ടിയില്ല.. ഞാൻ അവൾക്കു ഒരു ഐസ്ക്രീം കൊടുത്തിട്ടു അവിടന്ന് പോയി….
അങ്ങനെ ഒരുപാടു ഓർമ്മകൾ തന്നൊരു ട്രിപ്പായി അതു മാറി ….. രാത്രിയായപ്പോൾ ഞങ്ങൾ വീടെത്തി….. എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. മനസുകൊണ്ട് ഞാൻ ഒരുപാടു സന്തോഷിച്ചു….
മധുരമൂറുന്ന ഒരുപാട് ഓർമകളുമായി. പ്രണയത്തിന്റെ മാധുര്യവും നുണഞ്ഞു കൊണ്ട് ഞാൻ ഉറങ്ങാൻ പോയി. ആ സമയങ്ങളിൽ ഒന്നും…. അവളെ ഇനി കാണില്ലന്നോ എന്റെ നാട് അതല്ലെന്നോ എനിക്ക് തോന്നിയില്ല. അത്രയേറെ അവളെന്നെ സ്വാധീനിച്ചിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ നിന്നും വ്യത്യാസമായി…… ഒരുപാടു കുറുമ്പും നന്മയുമുള്ള എന്റെ മാത്രം പേരക്ക……..
തുടരും…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission