പിറ്റേദിവസം രാവിലെ അമ്മുന്റെ ശബ്ദം കേട്ടില്ല. അവളുടെ പ്രെസെന്റ്സ് ഇല്ലാത്ത പുലരികൾ ഇപ്പോൾ എനിക്ക് അരോചകമായി തുടങ്ങി. അവളെ അവിടോട്ടോന്നും കണ്ടില്ല. ആരോടും ചോദിക്കാനും തോന്നിയില്ല….
കുറെ സമയം കഴിഞ്ഞു അപ്പു വന്നു…. അവനെ കണ്ടപ്പോൾ എന്തോ ഒരു ആശ്വാസം. അവൻ അത്രമേൽ എന്റെ ആരൊക്കയോ ആയി മാറിയിരുന്നു. അതു അമ്മുനോടുള്ള എന്റെ ഇഷ്ടം കൊണ്ടൊന്നുമല്ല അല്ലാതെ തന്നെ അവൻ എന്റെ ബെസ്റ്റ് ആയി മാറി.
കുറച്ചു സമയം കഴിഞ്ഞും അവൻ അമ്മുനെ കുറിച്ചൊന്നും പറയാത്തത് കൊണ്ട് ഞാനവനോട് ചോദിച്ചു “എടാ അമ്മു എവിടെ കണ്ടില്ലലോ “.
“അച്ഛമ്മ അവളെ കാണണം എന്നു പറഞ്ഞു രാവിലെ വിളിച്ചിരുന്നു അങ്ങോട്ട് പോയേക്കുവാ…..
“മ്….. ഇന്നലെ കോളേജിൽ പോയിട്ട് പ്രൊജക്റ്റ് എന്തായി…..
“അതൊക്കെ ഓക്കേ ആയെടാ…. കിച്ചാ… നമുക്കൊന്ന് നടക്കാൻ പോകാം……
“ഓഹ് അതിനെന്താ വാ……. ഞാനും അപ്പു വും കൂടെ നടക്കാനിറങ്ങി. ഞങൾ നടന്നു ഒരു തോട്ടിന്റെ കരയിലായി ഇരുന്നു…..
“പതിവില്ലാതെ അപ്പു എന്തോ ആലോചനയിലായിരുന്നു……
“എന്താടാ നിനക്കു ഒരു മൂഡോഫ് പോലെ. എന്തു പറ്റി. എന്നോട് പറയാവുന്നതാണെങ്കിൽ പറയു..
“മൂഡോഫ് ഒന്നും ഇല്ല…… ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ…..
“എന്തിനാടാ നമ്മൾ തമ്മിൽ ഒരു മുഖവുര നീ ധൈര്യമായി ചോദിക്ക്. ഞാൻ വെറുതെ പറഞ്ഞതല്ല… നിന്നോട് എനിക്ക് വല്ലാത്ത അറ്റാച്ച്മെന്റ് ആണ്. നിനക്കു അങ്ങനെ ഉണ്ടോന്നറിയില്ല. “But I feel more comfortable with you “…..
“എടാ……. അതു…. അതു… നിനക്കു അമ്മുനോട്… വേറെ ഒരു ഇഷ്ടം തോന്നിട്ടുണ്ടോ…..
“അവന്റെ ചോദ്യം എന്നെ ആകെ ഞെട്ടിച്ചു. അവനോട് എന്തു മറുപടി പറയണമ് എന്നു എനിക്കറിയില്ലായിരുന്നു…. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം….
“നീ അമ്മുന്റെ ചേട്ടനായി കണ്ടു ഞാൻ ചോദിച്ചതിനുള്ള മറുപടി പറയണ്ട. നീ പറഞ്ഞില്ലേ എന്നോടൊരു അറ്റാച്ച്മെന്റ് തോന്നുന്നു എന്നു. എനിക്കും അങ്ങനാണ്. നിന്റെ ഒരു ഫ്രണ്ട് ആയിട്ടു കണ്ടു പറഞ്ഞാൽ മതി…. പറയു….
“അതു… ഞാനെന്താ ഇതിനു നിന്നോട് മറുപടി പറയുക… ഞാൻ ഒരുപാടു പെൺകുട്ടികളെ കണ്ടിട്ടുണ്ട്… മിക്സഡ് സ്കൂളിലും കോളേജിലും തന്നെയാണ് ഞാൻ പഠിച്ചത്. പക്ഷെ ഇതുവരെ ആരോടും തോന്നാത്ത ഫീൽ ആണ് അമ്മുവിനോട്. എനിക്കറിയാം അവള് ചെറിയ കുട്ടിയാണ്. അതൊക്കെ ഞാൻ തന്നെ എന്റെ മനസിനോട് പറഞ്ഞു പഠിപ്പിച്ചതാടാ. പക്ഷെ പറ്റണില്ല. അവളെ എനിക്ക് എന്റെ ലൈഫ് പാർട്ണർ ആയെ കാണാൻ പറ്റുന്നുള്ളു. അല്ലാണ്ട് പറ്റണില്ലടാ സോറി…….
“അയ്യേ എന്തിനാടാ സോറിയൊക്കെ… എനിക്ക് മനസിലാകും….ഞാനും നിന്റെ പ്രായം കഴിഞ്ഞതല്ലേ. ഒരു വയസിനു മുതിർന്നതാണെങ്കിലും നമ്മുടെ ചിന്തകളും ഒരുപോലെ ആയിരിക്കുമല്ലോ. നിന്നെ ഞാനൊരിക്കലും കുറ്റം പറയില്ല….. പക്ഷെ ഇത് വേണ്ടടാ. നിന്നെ ഇഷ്ടമാകാത്തതു കൊണ്ടോ, നീ എന്റെ അനിയത്തിക്ക് ചേർന്നവനല്ലന്നു തോന്നുന്നത് കൊണ്ടോ അല്ല ഞാനിതു പറയുന്നത്…….
“നീ കുറച്ചു ദിവസം കഴിഞ്ഞാൽ നിന്റെ നാട്ടിലേക്കു… കോട്ടയത്തേക്ക് തിരികെ പോകും. പിന്നെ ഇനി എന്നു കാണാനാണ്. നിനക്കു ചിലപ്പോ ഈ റിലേഷൻ സീരിയസാകും. പക്ഷെ അമ്മു… അവൾ….. അവൾ കൊച്ചു കുട്ടിയല്ലേടാ ഇപ്പോൾ. നിനക്കു ഇപ്പോൾ ഒരിക്കലും അവളോട് അതു തുറന്നു പറയാൻ കഴിയില്ല. ഇപ്പോൾ പറഞ്ഞാൽ അവള് ചിലപ്പോൾ നിന്നോട് ഒരിക്കലും മിണ്ടില്ല. നാളെ ഒരു സമയത്തു അവൾക്കു വേറെ ഒരാളോട് പ്രണയം തോന്നില്ലാന്നു നമുക്ക് വല്ല ഉറപ്പും ഉണ്ടോ….
“അങ്ങനെ തോന്നിയാൽ ഇത്രോം കാലവും നീ അവളെ കാത്തിരിക്കുന്നത് വെറുതെയാവില്ലേ. അതുകൊണ്ട് ഇപ്പോളാകുമ്പോൾ നിനക്കതു മറക്കാൻ സാധിക്കും. നിന്റെ തിരക്കുകളിലോട് ഇറങ്ങി ചെല്ലുമ്പോൾ. നീ തന്നെ മറന്നോളും…..
“അപ്പു പറഞ്ഞതിന് പറയാൻ മറുപടി ഒന്നുമില്ലായിരുന്നു. അപ്പോളും അവൻ പറഞ്ഞ “അവൾക്കു വേറെ ആരോടെങ്കിലും പ്രണയം തോന്നിയാലോ എന്നുള്ളതായിരുന്നു എന്റെ ചിന്ത…..
“ഞാൻ മിണ്ടാതിരിക്കുന്നത് കണ്ടിട്ട് അവൻ വന്നു എന്നെ കെട്ടിപിടിച്ചു…. എനിക്ക് അവൻ വലിയ ആശ്വാസം തന്നെയായിരുന്നു…..
“കുറച്ചു കഴിഞ്ഞു ഞാൻ അപ്പുനോട് പറഞ്ഞു ടാ ഞാൻ ഇന്ന് തന്നെ അമ്മായിടവിടെ പോയാലോന്നു ആലോചിക്കുവാ. ചേട്ടന്റെ കല്യാണത്തിന് ഇനി അഞ്ചു ദിവസം കൂടെ ഉള്ളു. ഇന്ന് തന്നെ അങ്ങ് പോകാം. നീ പറഞ്ഞതൊക്കെ ശെരിയാണ്. പക്ഷെ അപ്പു……. നിന്നെ ഞാൻ ഒരുപാടു മിസ്സ് ചെയ്യും………..
അങ്ങനെ അന്ന് വൈകുന്നേരം തന്നെ ഞാൻ അമ്മായിടവിടെക്കു തിരിച്ചുപോയി.. ഓരോ ദിവസവും ഓരോ യുഗം പോലെ തോന്നി. ആ ദിവസങ്ങളിൽ അമ്മു എന്നിൽ എത്രമാത്രം പതിഞ്ഞുപോയൊരു ചിത്രം ആണെന്ന് ഞാൻ അറിയുകയായിരുന്നു…. എത്ര അവളെ ഓർക്കാതിരിക്കാൻ ശ്രമിച്ചാലും ഓരോ ഓർമകളും അവളിൽ തന്നെ അവസാനിച്ചു..
കല്യാണത്തിന് രണ്ടു മൂന്ന് ദിവസത്തിന് മുന്നേ ചേച്ചിയും പിള്ളേരും വന്നു. തലേദിവസം അപ്പു വന്നു. അവനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നി…
“ടാ അമ്മു…..
“നാളെ വരുമെടാ രാവിലെ.. അവള് അച്ഛമ്മയുടെ വീട്ടിലാണ്. ഇന്ന് വീട്ടിലെത്തുകയെ ഉള്ളു……
അന്നത്തെ ദിവസത്തിന് എന്നത്തേതിലും കൂടുതൽ സമയം ഉള്ളതുപോലെ. എങ്ങനെ എങ്കിലും അവളെ ഒന്ന് കണ്ടാൽ മതിയെന്നായി…. വീട്ടിൽ ഞങ്ങളുടെ കസിൻസ് എല്ലാവരും വന്നിട്ടുണ്ടായിരുന്നു. എന്തു കൊണ്ടോ അവരോടൊന്നും കൂടാൻ മനസ്സ് അനുവദിച്ചില്ല. അച്ഛനും അമ്മയും വന്നപ്പോളും ചോദിച്ചു എന്താ എനിക്ക് പറ്റിയതെന്ന്. തലവേദന എന്നു പറഞ്ഞു എല്ലാരിൽ നിന്നും ഞാൻ ഒഴിഞ്ഞു. അപ്പു മാത്രം എല്ലാം അറിയുന്നപോലെ എന്നെ ചേർത്തുപിടിച്ചു.
വൈകുന്നേരം അപ്പു തിരികെ പോയി….. അവൻ പോയപ്പോൾ ആകെ ശൂന്യത. ഞാൻ ആരെയും ഫേസ് ചെയ്യാതെ നേരത്തെ ഉറങ്ങാൻ പോയി.
കല്യാണത്തിന്റന്നു രാവിലെ എണീറ്റു കുളിച്ചു റെഡിയായി നിന്നു. എങ്ങനെയെങ്കിലും ഓഡിറ്റോറിയത്തിൽ എത്തിയാൽ മതിയെന്നായിരുന്നു എനിക്ക്. ഒന്ന് കണ്ടാൽ മതി….
ഓഡിറ്റോറിയത്തിൽ എത്തിയതും ഞാൻ ആദ്യം തിരഞ്ഞത് അമ്മുനെ ആയിരുന്നു….. അപ്പു വന്നു കൈയിൽ പിടിച്ചപ്പോളാണ് ബോധം വന്നത്.
“ഇങ്ങുവാ നീ നോക്കുന്ന ആൾ അവിടെയുണ്ട്…..
ഞങ്ങൾ അമ്മുന്റടുത്തേക്കു പോയി……
അവളൊരു ചുരിദാറായിരുന്നു ഇട്ടിരുന്നത്. ആദ്യമായിട്ടാണ് അങ്ങനെ ഞാനവളെ കാണുന്നത്…… ഇനിയും അവിടെ നിന്നാൽ ശെരിയാവില്ലന്നു തോന്നിയത് കൊണ്ട് ഞാൻ പുറകിലോട്ട് നടന്നു. അവളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല…..
കുറെ കഴിഞ്ഞു അവളും പിള്ളേര് സെറ്റ് എല്ലാവരും കൂടി ഓഡിറ്റോറിയത്തിന് സൈഡിലോട്ട് പോകുന്നത് കണ്ടു ഞാനും അങ്ങോട്ട് ചെന്നു.
ഞാൻ അവിടെത്തിയപ്പോൾ കണ്ടത്. എന്റെ കസിനായ ആനന്ദിനോട് അവള് ഉടക്കുന്നതാണ്. അവനാണെങ്കിൽ ഒരു പിരി പോയ കേസ് ആണ്…. ഞാൻ പെട്ടന്ന് അവരുടെ അടുത്തേക്ക് പോയി….
“തനിക്കെന്താടോ കണ്ണ് കാണില്ലേ. മര്യാദക്കു നോക്കി നടന്നൂടെ…
“നീ ആരാടി എന്നെ എടാ ന്ന് വിളിക്കാൻ. നരിന്തു പോലിരുന്നോണ്ട് എന്നെ എടാന്ന് വിളിക്കുന്നോ….
അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് പോയതും. ഞാൻ പെട്ടന്ന് അവരുടെ ഇടയിലേക്ക് പോയി. അമ്മുന്റെ കൈയിൽ പിടിച്ചു വലിച്ചു
“എന്നിട്ടു കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലെടി…. വയസിനു മുതിർന്നവരെ എടാ പോടാന്ന് വിളിക്കരുതെന്ന്…. എന്റെ പിടിയിൽ അവളുടെ കുപ്പിവളകൾ പൊട്ടി പോയിരുന്നു.
അപ്പോളേക്കും അപ്പു വന്നു… ഞാനവളുടെ കൈവിട്ടതും അവള് ഓഡിറ്റോറിയത്തിന് അകത്തേക്ക് പോയി….
“സോറിഡാ അപ്പു… അവൻ ആളത്ര ശെരിയല്ല അതാ ഞാൻ അങ്ങനെ ചെയ്തെ…
“. ഹേയ് സാരമില്ലടാ…… എനിക്ക് മനസിലാകും നിന്നെ….
“എടാ…….. ഞാൻ….. നാളെ, അമ്മക്കും അച്ഛനും ഒപ്പം മടങ്ങിപോകുവാണ്…. ഇന്ന് എനിക്ക് അമ്മുനോട് ഒന്ന് സംസാരിക്കണമ്… ഇഷ്ടം തുറന്നു പറയാനല്ല… ഒരു സോറി ചോദിക്കണം…… അതുപോലെ നീ എന്നോടൊപ്പം ഇന്ന് നിൽക്കാവോ… പോയാൽ ഇനി എന്നാ കാണുക.. നിന്നെ ഞാൻ ഒരുപാടു മിസ്സ് ചെയ്യും അപ്പു….
അവളോട് സംസാരിക്കാൻ അവസരം ഉണ്ടാക്കാം എന്നു അവൻ സമ്മതിച്ചു….. എന്നോടൊപ്പം ആ ദിവസം നിൽക്കാം എന്നും…..
കല്യാണം ഒക്കെ കഴിഞ്ഞു തിരക്കൊക്കെ കഴിഞ്ഞപ്പോൾ… അപ്പു വന്നു അവള് മുകളിൽ ഒറ്റയ്ക്ക് നിൽക്കുവാനെന്നു പറഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് പോയി….
“എന്നെ കണ്ടതും മുഖം ബലൂണ് പോലെ വീർത്തു…. അതുകണ്ടപ്പോൾ ആ വിഷമത്തിലും എനിക്ക് ചിരി വന്നു….
“അമ്മുസേ…. മുഖം വീർപ്പിക്കണ്ട….. വേദനിച്ചോ നിനക്കു. കൈ കാണിച്ചേ വളചില്ലുപെട്ടു കൈ മുറിഞ്ഞൊ…..
അവളൊന്നും മിണ്ടിയില്ല…. ഒന്ന് കാണിക്കേടി കൈ… നീ പിണങ്ങാതെ..
ഞാൻ മനഃപൂർവം ചെയ്തതല്ല… അവൻ ആളത്ര ശെരിയല്ല.. അതാ…. അതുപോലെ ഞാനിപ്പോ ഒരു കാര്യം പറയട്ടെ…. പുറത്തുള്ള ആരോടും ഇങ്ങനെ ഒന്നും പെരുമാറരുത്… എല്ലാവരും അപ്പുനെ പോലെയും, എന്നെ പോലെയും ഒന്നുമല്ല….. നീ അപ്പുവിനൊക്കെയാണ് കുഞ്ഞു….. പുറത്തുള്ളവർക്ക് നീ മുതിർന്ന ഒരു പെൺകുട്ടിയാണ് ആ കണ്ണോടെയേ അവര് നിന്നെ കാണുള്ളൂ…അതുപോലെ ആരെയും എടാ പോടാ എന്നൊന്നും വിളിക്കരുത്… കേട്ടോ….
പിന്നെ…. ഞാൻ നാളെ മടങ്ങി പോകുവാ…… നിന്നെ വേദനിപ്പിച്ചെങ്കിൽ സോറി കേട്ടോ.. ഇഷ്ടം കൊണ്ടാണെന്നു കരുതിയാൽ മതി….
പോകുവാണെന്നു പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പിടച്ചിൽ ഞാൻ കണ്ടു….
“പോയാൽ ഇനി വരില്ലേ അപ്പൊ…….. എന്നാ വരുക….
“വരണോ…. നിനക്ക് എന്നെ കാണുന്നതേ ദേഷ്യമല്ലേ…
“അയ്യോ… അല്ല… കിച്ചേട്ടൻ വരണം…..
അപ്പോളേക്കും അപ്പു വന്നു അവിടെ എല്ലാരും പോകാൻ ഇറങ്ങി എന്നു പറഞ്ഞു……
അന്ന് രാത്രി അപ്പു എന്നോടൊപ്പം ഉണ്ടായിരുന്നു……
“എടാ അപ്പു എന്നെങ്കിലും ഒരിക്കൽ അവളോട് പറയണം ഞാനവളെ ഒരുപാടു സ്നേഹിച്ചിരുന്നു എന്നു………
ആ രാത്രി ഞങ്ങൾ ഒരുപാടു സംസാരിച്ചു…..
പിറ്റേന്ന് അമ്മയോടും അച്ഛനോടും ഒപ്പം ഞാൻ ഇങ്ങോട്ട് വന്നു…..
**********-*****—*********************–*******
എന്റെ കഥ കേട്ടു നാലും അന്തംവിട്ടു ഇരിപ്പുണ്ട്. കുറെ സമയത്തേക്ക് ആരും പരസ്പരം ഒന്നും പറഞ്ഞില്ല.
ശങ്കുവാണ് ചോദിച്ചു തുടങ്ങിയത്…
ഇതൊന്നും നീ ഞാങ്ങളോട് പറഞ്ഞിലാലോ….
“പിന്നെ ആരോടും ഒന്നും പറയാൻ തോന്നിയില്ലടാ.. മറക്കാനുള്ള ശ്രമം ആയിരുന്നു.. പക്ഷെ നടന്നില്ല….
“അതിനു ശേഷം നീ അവളെ കണ്ടിട്ടില്ലേ…
“ഇല്ലടാ… പക്ഷെ മറക്കാൻ സാധിച്ചിട്ടില്ല ഇതുവരെ…പ്രണയം എന്നു കേൾക്കുമ്പോൾ ആദ്യം വരുന്നത് അവളുടെ മുഖം ആണ്… അവൾക്കു പകരം വയ്ക്കാനൊരു മുഖവും അതിനു ശേഷം ഞാൻ കണ്ടിട്ടില്ല….
“നിനക്കു പോയി കൂടായിരുന്നോ.അവിടേക്കു. അനൂപാണ്….
“എടാ അതു കഴിഞ്ഞിട്ട് പത്തു വര്ഷമായി എനിക്ക് ഇപ്പോൾ 29വയസു അവൾക്കു 24 വയസ്സായിട്ടുണ്ടാകും. സാധാരണ ഗതിയിൽ അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും ഇപ്പോൾ……
തുടരും…….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission